മൗനം : ഭാഗം 9

മൗനം : ഭാഗം 9

എഴുത്തുകാരി: ഷെർന സാറ

രണ്ടുദിവസം ആശുപത്രിയിൽ കിടന്നെങ്കിലും,, മൂന്നാം ദിവസം ഒരുവാക്ക് പോലും പറയാതെ അപ്പയും പോയി എന്ന വാർത്ത ഒരുനിമിഷം ഉൾകൊള്ളാൻ കഴിയാത്ത വിധത്തിൽ ചന്തു തരിച്ചിരുന്നുപോയി .. അലറി കരയുന്ന ഗായത്രിയെ ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിന്നിടത്ത് നിന്നും കയ്യും കാലും അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൻ… എങ്കിലും ഒരുവിധം അവളിലേക്ക് അടുത്തപ്പോൾ തന്നെ ആ പെണ്ണ് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് വാവിട്ട് കരഞ്ഞു…

അവളെയും ചേർത്ത് പിടിച്ചു കൊണ്ട് തണുപ്പ് നിറഞ്ഞ ആ വരാന്തയിൽ നിൽക്കുമ്പോൾ തന്നെ താനായി തന്നെ മനസ്സിലാക്കിയ,, സ്നേഹിച്ച,, വാത്സല്യം നൽകിയ,,, അമ്മയോളം തന്നിൽ സ്ഥാനം ഉള്ള അപ്പയുടെ നികവ് ഇനി എങ്ങനെ തനിക്ക് നികത്താൻ കഴിയും എന്നായിരുന്നു ചിന്തയിൽ മുഴുവനും…. അതേ നേരം തന്നെ ഗായത്രിയും അവന്റെ മനസ്സിൽ വന്നുപോയി.. അവൾ എങ്ങനെ താങ്ങും ഈ നഷ്ടം… ഈ വേദന.. ഹോസ്പിറ്റലിലെ ഫോര്മാലിറ്റികൾ ഒക്കെയും ചെയ്തു തീർത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയി… അവിടെ അത്യാവശ്യം ആളുകൾ ഒക്കെ കൂടിയിരുന്നു….

ചെറിയൊരു പന്തലും,, ദഹനത്തിന് വേണ്ടിയുള്ള വിറകും ഒക്കെ ഒരുക്കിയിരുന്നു… എല്ലാത്തിനും മുന്നിട്ട് മിഥുൻ മുൻപിൽ ഉണ്ടായിരുന്നു… ആംബുലൻസ് മുറ്റത്ത്‌ വന്ന നിന്നപ്പോൾ ചന്തു ആദ്യം ഗായത്രിയെ അവനോട് ചേർത്ത് പിടിച്ചിറക്കി..അവൾ നന്നേ തളർന്നു പോയിരുന്നു….പിന്നെ മിഥുവും ബാക്കിയുള്ളവരും ചേർന്ന് അപ്പയുടെ മൃതദേഹം ഉമ്മറത്തേക്ക് എടുത്തു… ഇത്രയും നാൾ ഇതെ തിണ്ണയിൽ ആ മടിയിൽ തല ചായ്ച്ചുറങ്ങിയിട്ടുണ്ട്,, പക്ഷെ ഇപ്പോൾ ഒന്നുമറിയാതെ അപ്പ ഉറങ്ങുകയാണ്… ഇനിയൊരിക്കലും ഉണരാത്ത ഉറക്കം… ചന്തുവിന്റെ കവിളുകളെ നനച്ചു കൊണ്ട് കണ്ണീർ തുള്ളികൾ മത്സരം നടത്തുകയായിരുന്നു…

ആരാദ്യം എന്ന രീതിയിൽ… അപ്പയ്ക്ക് ലുക്കീമിയ ആയിരുന്നു…. അറിഞ്ഞില്ല… final സ്റ്റേജ് ആയിരുന്നു… വല്ലാത്ത ക്ഷീണവും ശരീരത്തിൽ അവിടിവിടെ ആയി ചെറിയ തടിപ്പുകളും രൂപം കൊണ്ട് കഴിഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചതാണ്.. അങ്ങനെയാണ് തിരിച്ചറിഞ്ഞത്…. അന്ന് അപ്പ ആരോടും പറയാതെ ഉള്ളിൽ ഒതുക്കി നടന്നു… Chemo തുടങ്ങാൻ ഡോക്ടർ നിർദേശിച്ചെങ്കിലും അപ്പ മുന്നോട്ട് നീട്ടി കൊണ്ട് പോവുകയാണ്… അന്ന് ഒരു ദിവസം ഗായത്രി ഓഫീസിൽ പോയ ശേഷം അപ്പയെ കാണാൻ താൻ ചെന്നിരുന്നു… പതിവ് പോലെ അപ്പയുടെ മടിയിൽ കിടക്കുമ്പോൾ അപ്പ എന്നോട് ഒരു കാര്യം ചോദിച്ചു… ”

ചന്തൂട്ടാ… നിനക്കെന്റെ മോളെ കെട്ടിക്കൂടെ ഡാ ചെക്കാ… ” അപ്പ ചോദിച്ചപ്പോൾ അപ്പയുടെ മടിയിൽ കിടന്ന് താൻ പൊട്ടിചിരിച്ചു… ” നീ ചിരിക്കാൻ മാത്രം തമാശയൊന്നും ഞാൻ പറഞ്ഞില്ലല്ലോ… നിന്നെ കാണുമ്പോൾ ചെറിയൊരു ഭയണ്ടെന്നേ ഉള്ളൂ… അല്ലാണ്ട് ആള് നിനക്ക് നല്ലോം ചേരും” ഞാൻ ചിരിച്തിന് അല്പം പരിഭവത്തോടെ കയ്യിൽ അടിച്ചു കൊണ്ട് അപ്പയത് പറയുമ്പോൾ താൻ ചിരി നിർത്തി അപ്പയെ നോക്കി… ” അപ്പയിത് എന്തൊക്കെയാ പറയുന്നേ… ” ആൾടെ മുഖം കണ്ടിട്ട് തമാശ പറഞ്ഞത് അല്ലെന്ന് ബോധ്യമായപ്പോൾ താൻ ചോദിച്ചു… ”

അപ്പയുടെ ആഗ്രഹം ആണ് കണ്ണാ.. അപ്പേടെ മാത്രല്ല… നിന്റെ അച്ഛന്റെയും രവിയേട്ടന്റെയും ഒക്കെ ആഗ്രഹം ഇത് തന്നെയാണ്… ” അപ്പ തന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു… ” ന്റെ മോൻ ഇതിന് സമ്മതിക്കണം….അപ്പയുടെ ഈ ആഗ്രഹം എങ്കിലും സാധിക്കട്ടെ… ഇതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാൻ അപ്പയ്ക്ക് ഇനി ഒക്കുമോ ന്ന് പോലും… ” ബാക്കി പറയാതെ അപ്പ നിർത്തി… “അപ്പയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്… വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇടങ്ങേറാക്കല്ലേ അപ്പേ..

” അപ്പ പറഞ്ഞതിന്റെ ദേഷ്യം തന്റെ വാക്കുകളിലും ഉണ്ടായിരുന്നു.. ” ചന്തൂ…നീ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല അപ്പ…” ” ദേഷ്യം അല്ല അപ്പേ… വിഷമം കൊണ്ട് പറഞ്ഞതാ… അപ്പ അത് കാര്യായിട്ട് കൂട്ടണ്ട… ” ” ചന്തൂ…ന്റെ അച്ഛന്റെ മുന്നിൽ വെച്ച് അന്നേ നിന്റച്ഛനും രവിയേട്ടനും കൂടി വാക്ക് കൈ മാറിയതാ നിങ്ങളുടെ കല്യാണകാര്യം… അന്ന് തൊട്ട് ഇന്ന് വരെ നീരൂർ ദേവിക്ക് മുന്നിൽ അപ്പ പ്രാർത്ഥിക്കുന്നതും ഇതൊന്നിന് വേണ്ടിട്ടാണ്… ” ” അപ്പയെന്തൊക്കെയാ ഈ പറയുന്നേ…

പണ്ടെങ്ങോ കൊടുത്ത വാക്കിന്റെ മേൽ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ട കാര്യം ഒന്നുല്ല… അന്നത്തെ ചന്തുവല്ല ഇന്നുള്ളത്…അപ്പ മറന്നുപോയാലും ഞാൻ അത് മറക്കില്ല… ഗായത്രിയ്ക്ക് നല്ലൊരു പയ്യനെ കിട്ടും… അപ്പയുടെ രാജകുമാരിയെ പൊന്നുപോലെ നോക്കുന്ന ഒരു രാജകുമാരൻ… ഞാൻ കണ്ടു പിടിച്ചു തരാം.. ” ” എന്റെ മോൾക്ക്‌ വേണ്ടി നീ ബ്രോക്കർ പണിയൊന്നും നോക്കാൻ നിൽക്കണ്ട… നിനക്ക് കെട്ടാൻ പറ്റുവോ…ഇല്യോ.. അത് പറ… ” പിണങ്ങി കൊണ്ട് അപ്പ പറയുന്നത് കേട്ട് താൻ ഒന്ന് ചിരിച്ചു… ”

അപ്പേ… ” ഞാൻ വിളിച്ചിട്ടും വിളികേൾക്കാതെ തിരിഞ്ഞിരിക്കുകയായിരുന്നു ആള്… ” ഹാ.. പിണങ്ങാതെ… അപ്പയിങ്ങനെ വാശി പിടിക്കാതെ… വാക്ക് കൊടുത്തവർ ഇന്നീ മണ്ണിൽ ഇല്ല… പിന്നെ ആരെ കാണിക്കാനാണ്… ഇലവുങ്കൽ പാർത്ഥസാരഥിയെയോ… ” ” ആരെയും കാണിക്കാനൊന്നും അല്ല… അപ്പയുടെയും നിന്റച്ഛന്റെയും രവിയേട്ടന്റെയും ഒക്കെ ആഗ്രഹം ആയിരുന്നു അത്…ഇനി എത്ര നാള് കൂടി അപ്പ ഉണ്ടാവുംന്ന് അറിയില്ല… അതിന് മുന്നേ എന്റെ മക്കടെ കല്യാണം കാണണം…

അപ്പ പോയാൽ പിന്നെ ന്റെ കുട്ടികൾക്ക് ആരാ ഉള്ളത്… ഇതാവുംമ്പോൾ അപ്പയ്ക്ക് സമാധാനത്തോടെ മരിക്കാല്ലോ .. ” അതും പറഞ്ഞു അപ്പ അന്ന് ഹോസ്പിറ്റലിൽ പോയ കാര്യവും മറ്റും തന്നോട് പറഞ്ഞു… പിന്നെയും പലയാവർത്തി ഇതെ ആവശ്യം പറഞ്ഞുകൊണ്ട് അപ്പ മുന്നിൽ വന്നപ്പോൾ താനും സമ്മതിച്ചു .. അന്നത് അപ്പയ്ക്ക് വേണ്ടി മാത്രമായിരുന്നു… പിന്നീട് ഉള്ള ദിവസങ്ങളിൽ ചെക്ക്അപ്പിനും മറ്റും അപ്പയുടെ കൂടെ പോകുമായിരുന്നു… പക്ഷെ ഗായത്രിയെ മാത്രം ഒന്നും അറിയിച്ചില്ല…

അതേ കുറിച്ച് ചോദിക്കുമ്പോൾ സമയം ആയില്ല എന്ന് പറയും… പിന്നെയും ദിവസങ്ങൾ കടന്നു പോയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി ഗായത്രിയെ കൊണ്ട് അപ്പ കല്യാണത്തിന് സമ്മതിച്ചു… ഒരു മൂലയിൽ ഒതുങ്ങി നിന്ന് പഴയതിനെ കുറിച്ച് ഓർത്തു കൊണ്ടിരിക്കുന്ന ചന്തുവിനരികിലേക്ക് മിഥു എത്തി… ” ചന്തൂ…ഇല്ലത്ത് നിന്നും ആളുകൾ എത്തിയിട്ടുണ്ട്… നീ വന്നേ … കർമം തുടങ്ങാൻ നേരായി… പോയി കുളിച്ചു ഈറനുടുത്തിട്ട് വാ… ” മിഥുന്റെ കൂടെ നടക്കുമ്പോൾ കണ്ടു ഇലവുങ്കൽ പാർത്ഥസാരഥിയെ…

ഒപ്പം ഇല്ലത്തെ മുഴുവൻ ആളുകളും ഉണ്ട്… ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ്… ഇന്നിപ്പോൾ… അവൻ ഓർത്തു… ചടങ്ങുകൾ എല്ലാം ചെയ്തത് ചന്തുവായിരുന്നു… നേരം പോകുംതോറും ആളുകളും പോയി തുടങ്ങി… ഒടുവിൽ ചന്തുവും ഗായത്രിയും മിഥുവും കുടുംബവും ഇല്ലത്ത് നിന്നുമുള്ളവരും മാത്രമായി അവിടെ……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 8

Share this story