മിഴിയോരം : ഭാഗം 27

മിഴിയോരം : ഭാഗം 27

എഴുത്തുകാരി: Anzila Ansi

പെട്ടെന്ന് ആരോ ആരുട്ടിയെ വിളിച്ചു… ആരുട്ടി…… അവർ എല്ലാരും ഒന്നിച്ചു തന്നെ തിരിഞ്ഞു നോക്കി….. ആരുട്ടിയെ വിളിച്ച ആളെ കണ്ട് ആദി ഒന്നു ഞെട്ടി… അന്നാമ്മ ആയിരുന്നു അത്… ആരുട്ടയെ എടുത്തു നിൽക്കുന്ന ആദിയെ കണ്ടപ്പോൾ അന്നാമ്മ ഒന്ന് നടുങ്ങി…. ആദി ആരുട്ടിയോടൊപ്പം അന്നാമ്മയുടെ അടുത്തേക്ക് ചെന്നു… ആൻ അല്ലേ… നിവിയുടെ ഇടർച്ച യോടെ പറഞ്ഞു മുഴുമിപ്പിക്കാതെ ആദി നിർത്തി.. അതേ…. കണ്ടിട്ട് ഒത്തിരി ആയില്ലേ… ഇത് തന്റെ മോളാണോ… ആരുട്ടിയെ ചൂണ്ടി ആദി ചോദിച്ചു… അന്നാമ്മ എന്ത് പറയണമെന്നറിയാതെ നിന്നു… എന്താടോ താൻ ഒന്നും മിണ്ടാത്തെ…

അന്നാമ്മ മുഖത്തെ പരിഭ്രമം ആവുന്നതും മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അതേ എന്നു പറഞ്ഞു… മോള് നല്ല മിടുക്കിക്കുട്ടിയാ…. മോൾക്ക് എന്താ അസുഖം.. പ്രത്യേകിച്ച് അസുഖം ഒന്നുമില്ല ചെറിയൊരു പനി.. മ്മ്മ്… ഹസ്ബൻഡ് എന്തെ കണ്ടില്ലല്ലോ… അന്ന് നിങ്ങളുടെ കല്യാണത്തിന് കണ്ടതാ… ഇച്ചായൻ നാട്ടിലില്ല… ഉടനെ വരും… എങ്കിൽ ഞങ്ങൾ പോട്ടെ ഇച്ചായന്റെഅനിയൻ ഉണ്ട് കൂടെ…ഇവളെ കാണാതെ ആകെ വിഷമിച്ച് നടക്കുവ… മ്മ്മ് ശെരി… ആയിക്കോട്ടെ.. ആദി ആരുട്ടിയെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു… ആദിക്ക് അവളെ വിട്ടുകൊടുക്കാൻ തോന്നുന്നില്ല… ഇനിയെന്നാ ആരുട്ടിയെ അങ്കിളിന് കാണാൻ പറ്റുന്നെ… അക്കിലും ബാ… പപ്പദേ ബിട്ടിൽ…

ആഹാ വരാലോ… ഇപ്പഴല്ല പിന്നോരിക്കൽ.. ചതിയം…. സത്യം… ആരുട്ടി വാപൊത്തി ചിരിച്ചു… ദേ അമ്മ കാത്തുനിക്കുവാ ഇപ്പോൾ വാവ പോയിക്കോ… അമ്മ അല്ല മമ്മ… ആരുട്ടിയുടെ അമ്മ… ആരുട്ടി എന്തോ പറയാൻ തുടങ്ങിയതും അന്നമ്മ അവളെ വേഗം ആദിയിൽ നിന്നു എടുത്തു പിടിച്ചു….. ശരി ആദി ഏട്ടാ പിന്നെ കാണാം… ആരുട്ടി അങ്കിളിന് ടാറ്റാ കൊടുത്തേ…. ടാറ്റാ അക്കിലെ… ആ കുഞ്ഞ് അവനിൽനിന്ന് അകന്നു പോകുന്തോറും അവന്റെ ഹൃദയം വിങ്ങാൻ തുടങ്ങി… അവന് ഓടിച്ചെന്ന് ആ കുഞ്ഞിനെ നെഞ്ചോട് ചേർക്കാൻ തോന്നി… തനിക്കെന്താ ഈ സംഭവിക്കുന്നതെന്ന് ആദിക്ക് മനസ്സിലാകുന്നില്ല…. ആ കുഞ്ഞ് തന്റെ ആരാ… എന്തോ ഒന്ന് ആ കുഞ്ഞിലേക്ക് വലിച്ചടുപ്പിക്കുന്നതായി അവനു തോന്നി….

ആരുട്ടിയെ എടുത്തുകൊണ്ട് അന്നാമ്മ നിവിയുടെ അടുത്തേക്ക് ചെന്നു…. നിവി ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി…. ആരുട്ടിയിൽ പരിചിതമായ ഒരു സുഗന്ധം മൂടിയത് നിവി ശ്രദ്ധിച്ചു…. അമ്മേ… ആരുട്ടി ഒരു അക്കിലനെ കാന്തല്ലോ… ഏത് അങ്കിള്…. നിവി ആശ്ചര്യത്തോടെ ആരുട്ടിനോട് ചോദിച്ചു.. താത്തി ബെച്ച അക്കില്… താടി വെച്ച അങ്കിളോ അതാരാ….ഇവളിതാരുടെ കാര്യമാ ഈ പറയുന്നേ…. നിവി അന്നമ്മയോട് ചോദിച്ചു… അവളുടെ അച്ഛന്റെ കാര്യമാ…. നിവി ഒന്ന് ഞെട്ടി… നീ എന്താ പറഞ്ഞേ… നീ കേട്ട് തന്നെ… അവൾ ഇത്രയും നേരം അവളുടെ അച്ഛന്റെ കയ്യിലായിരുന്നു എന്ന് …

ആദി ഏട്ടന്റെയോ… അതല്ലാതെ അവൾക്ക് വേറെ അച്ഛൻ ഉണ്ടോ…. അന്നമ്മേ…. (ആൽവിൻ നിവിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടന്നു) നീ വെറുതെ കിടന്നു തൊണ്ട കാറി പൊളിക്കണ്ട…. ആ പാവം മനുഷ്യനെ കണ്ടപ്പോൾ എന്റെ ചങ്ക് പൊടിഞ്ഞു പോയി… ഇപ്പോഴത്തെ കോലം ഒന്ന് കാണണം… സഹിക്കില്ലഡി…. ആരുട്ടിയെ നെഞ്ചോട് ചേർത്ത് വെച്ച് ആദി ഏട്ടൻ നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം എനിക്ക് തോന്നി പോയി…. എല്ലാം തുറന്നുപറയാൻ…. ആ മനുഷ്യനെ ആരൂട്ടി ഓരോ പ്രാവശ്യവും അങ്കിൾ എന്ന് വിളിക്കുമ്പോൾ… അങ്കിൾ അല്ല അച്ഛനാണെന്ന് പറഞ്ഞുകൊടുത്തു അവളെ തിരുത്താൻ തോന്നിയഡി… അന്നാമ്മേ ഞാൻ…… നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലഡി…

ഇനിയും വൈകിയിട്ടില്ല നീ എല്ലാം ആദി ഏട്ടനോട് തുറന്ന് പറയ്….. ഇനിയും നമുക്കുമുന്നിൽ ഉള്ള ആ ശത്രു ആരാണെന്നറിയാതെ എങ്ങനെയാഡി… എന്റെ അഭിപ്രായത്തിൽ എല്ലാ നമുക്ക് തുറന്നു പറയാം എന്നിട്ട് ഒരുമിച്ച് കണ്ടുപിടിക്കാം… മ്മ്മ്… എന്തായാലും ആൽബി ഇച്ചായൻ കൂടി വരട്ടെ…….. ദിവസങ്ങൾ വീണ്ടും കടന്നു പോയി… ആദി പതിയെ ആ കുഞ്ഞിനെ മറന്നു തുടങ്ങി… നിവിടെ ഓർമ്മകൾ മായിച്ചു എന്ന് പറയാം… ഇതിനിടയിൽ ആൽബി നാട്ടിലെത്തി… അന്നാമ്മയുടെയും ആൽബിയുടെയും കല്യാണം കഴിഞ്ഞിട്ട് നാലു വർഷത്തോളം ആകുന്നു… ഇതുവരെ കുട്ടികളൊന്നും ആകാത്തത്തിൽ ഇച്ചായന്റെ അമ്മച്ചിക്ക് നല്ല വിഷമം ഉണ്ട്…

ആൽബി ഇപ്പോൾ നിങ്ങൾ രണ്ടുപേരും നാട്ടിലുണ്ട് ഞാൻ പറഞ്ഞ ആശുപത്രിയിൽ ഒന്നു കൊണ്ട് കാണിക്ക്… അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല…. പിന്ന എന്നാത്തിനാ ആശുപത്രിയിൽ കാണിക്കുന്നേ… നീ ഡോക്ടർ ഒന്നുമല്ലല്ലോ… കുഴപ്പം ഒന്നും കാണത്തില്ല എന്ന് ഈ അമ്മച്ചിക്കും അറിയാം.. എന്നാലും നിങ്ങൾ ഒന്ന് കാണിക്കുന്നതിൽ എന്താ കുഴപ്പം നിവി കൊച്ചേ നീ ഒന്ന് പറഞ്ഞ് മനസ്സിലാക്ക് ഇവിനെ… കണ്ണ് അടയ്ക്കുന്നതിനു മുമ്പ് ഇവന്റെ കൊച്ചിനെ ഒന്ന് കണ്ടിട്ട് പോണം… അതും പറഞ്ഞ് ആൽബിയുടെ അമ്മച്ചി കണ്ണുതുടച്ച് അവിടെ നിന്നും പോയി… ഇച്ചായാ അമ്മച്ചിയുടെ ഒരു ആശ്വാസത്തിന് ഒന്നു പോയി കാണിച്ചിട്ട് വാ.. നീയും തുടങ്ങിയോ നിവി…..

ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമാകണം ഞങ്ങളുടെ കുഞ്ഞ്… അല്ലാതെ കുഞ്ഞിനുവേണ്ടി മാത്രം ശരീരം പങ്കിടുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്…. അതല്ലേ ഇച്ചായാ… ഒന്ന് കാണിക്കുന്നതിൽ എന്താ കുഴപ്പം… നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ചെറിയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ചികിത്സിച്ചാൽ അത് അങ്ങ് മാറില്ലേ..നിങ്ങൾ രണ്ടുപേരും അമ്മച്ചി പറഞ്ഞ ആ ആശുപത്രിയിൽ ഒന്ന് പോയിട്ട് വാ…. ശരിയാ… നീ പറഞ്ഞതുപോലെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ മാറുമായിരിക്കും…പക്ഷേ ഞങ്ങളിൽ മാറാത്ത എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലോ…? ഇതുകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സമാധാനം ഇല്ലാതാകും… ഇച്ചായ…….

ഞാൻ അതൊന്നു ഉദ്ദേശിച്ച് പറഞ്ഞതല്ല…. മ്മ്മ്…വേണ്ട നിവി…. ഇനി ഞങ്ങൾ പോയില്ലെന്ന് വേണ്ട… നാളെയാവട്ടെ…… പിറ്റേദിവസം രാവിലെ തന്നെ ആൽബിയും അന്നമ്മയും ഹോസ്പിറ്റലിലേക്ക് പോകാൻ തിരിച്ചു…. ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു… ഡോക്ടർ അവർക്ക് കുറേ ടെസ്റ്റുകൾക്ക് എഴുതിക്കൊടുത്തു… ഈ സമയത്ത് ആദി തന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഹോസ്പിറ്റൽ എത്തിയിരുന്നു… അന്നാമ്മ ആൽബിയോട് എന്തോ സംസാരിച്ചു നിൽക്കുമ്പോഴാണ് ആദി അവരെ കാണുന്നത്… അവൻ അവർക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു…. ആരുട്ടിയെ അവരോടൊപ്പം കാണാഞ്ഞപ്പോൾ അവന്റെ മുഖം വാടി…. ആദി അവരുടെ അടുത്തേക്ക് ചെന്നു… ആദിയെ കണ്ടതും അന്നമ്മ ഒന്ന് പതറി…

നിങ്ങളെന്താ ഇവിടെ…. മോളെ കൊണ്ടു വന്നില്ലേ…. ഇവൾക്ക് ചെറിയ ഒരു തലകറക്കം അതൊന്നു കാണിക്കാൻ വന്നതാ… മോള് വീട്ടിൽ അമ്മച്ചിയോടൊപ്പം ആണ് ആദിയുടെ ചോദ്യത്തിന് ആൽബിയാണ് ഉത്തരം പറഞ്ഞത്… ആദി തെളിച്ചമില്ലാത്ത ഒരു ചിരി അവർക്ക് നൽകി… താനെന്താടോ ഈ കോലത്തില്…. അന്ന് കണ്ട ആളണന്ന് പറയിതില്ല… ആദിയുടെ മുഖം മങ്ങി… ശരിയെങ്കിൽ കുറച്ച് തിരക്കുണ്ട് പിന്നെ കാണാം ആദി അതും പറഞ്ഞ് അവിടെനിന്ന് പോയി…. ഇച്ചായാ…. നമുക്കെല്ലാം ആദി ഏട്ടനോട് പറഞ്ഞാലോ… ആ കോലം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല…. അന്ന് പലവട്ടം പറയാൻ തുനിഞ്ഞതാ…. പറയണം എന്ന് എനിക്കും ആഗ്രഹമുണ്ട്…

പക്ഷേ ഒളിഞ്ഞിരിക്കുന്ന ശത്രു ആരാണെന്നു കൂടി നമുക്കറിയില്ല… നിവി മാത്രമല്ല ഇപ്പോൾ ആരുട്ടികുടിയുണ്ട്… എന്ത് ചെയ്യുമ്പോഴും ആലോചിച്ചിട്ട് വേണം ചെയ്യാൻ… മ്മ്മ്മ്… നീ വാ റിസൾട്ട് ഡോക്ടറെ കാണിച്ച് നമുക്ക് പോകാം….. ആദി വന്നത് സൈക്യാട്രിസ്റ്റ് കൂടിയായ അവന്റെ ഫ്രണ്ട് ഗണേഷിനെ കാണാനാണ്… ഈ മൂന്നു വർഷത്തിനിടയിൽ ഡോക്ടറായിയും ഫ്രണ്ടായിയും ആദിയെ ഒരുപാട് സഹായിച്ചത് ഗണേഷായിരുന്നു.. ഗണേഷിന്റെ ഭാര്യ മീര അവിടെ തന്നെ ഗൈനക്കോളജിസ്റ്റണ് … നീ കുറേ ആയില്ലേ വീട്ടിലേക്ക് വന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം… മീരയുടെ ഡ്യൂട്ടി ഇപ്പോൾ തീരും അവളെയും കൂട്ടാം…. അവർ സംസാരിച്ച് മീരയുടെ ക്യാബിനിലേക്ക് നടന്നു…

അവിടെനിന്നും ഇറങ്ങി പോവുന്ന ആൽബിയേയും അന്നമ്മയെയും ആദി ശ്രദ്ധിച്ചു…. അപ്പൊ ഈ തലകറക്കം രണ്ടാമത്തെ ആളുടെ വരവറിയിച്ചു കൊണ്ടായിരിക്കും…. ആദി മനസ്സിൽ പറഞ്ഞ് ചിരിച്ചു… എന്താടാ ഇപ്പോൾ ചിരിയൊക്കെ ഉണ്ടല്ലോ….ഈ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞത് ഇപ്പോഴാ.. എന്താടാ കാര്യം… അതൊക്കെ പറയാം നീ വാ… അവർ മീരയുടെ ക്യാമ്പിലേക്ക് കയറി… മീര അവിടെ അന്നാമ്മയുടെ ഫയൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു…. എന്തുപറ്റി മേഡം വല്ലാതെ ഇരിക്കുന്നല്ലോ…. ഇപ്പം പോയ പേഷ്യന്റെ ഫയലാണ്…… പ്രഗ്നന്റ് ആവാനുള്ള ചാൻസ് 30% ഉള്ളു… കുറച്ചു കോമ്പ്ലിക്കേറ്റഡണ്… ഇപ്പൊ പോയത് എന്ന് പറയുമ്പോൾ ആൻന്റെ കാര്യമാണോ നീ പറയുന്നേ….

അതെ നിനക്ക് അറിയുമോ ആ കുട്ടിയെ ….. നിവിയുടെ കൂട്ടുകാരിയാണ്… അവർക്ക് ഒരു കുട്ടി ഉണ്ടല്ലോ.. നീ എന്താ ആദി ഈ പറയുന്നെ…. അവരുടെ മാരേജ് കഴിഞ്ഞിട്ട് ഏതാണ്ട് നാലു വർഷമായി… ഇതുവരെ ആ കുട്ടി പ്രഗ്നന്റ് ആയിട്ടില്ല… പിന്നെങ്ങനെ അവർക്കൊരു കുട്ടി.. വാട്ട്‌…ഞാൻ അന്ന് കണ്ടതാണ്…. എന്റെ മാറ്റത്തിന് കാരണം ആ കുട്ടിയാണ്…. എന്തായാലും അത് അവിരുടെ സ്വന്തം കുട്ടി ആകാൻ ചാൻസ് ഇല്ല ചിലപ്പോൾ adopt വലുതും ചെയ്തതായിരിക്കും…. ആദിയിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു…. ഡാ നീ ഇതെന്ത് ആലോചിച്ച് ഇരിക്കുവാ… വാ നമുക്ക് വീട്ടിലേക്ക് പോകാം…

ഇല്ലടാ ഞാൻ പിന്നെ ഒരിക്കൽ വരാം… എനിക്ക് കുറച്ച് അത്യാവശ്യമുണ്ട്… ഇത്രയും നേരം ഇല്ലാത്ത എന്ത് അത്യാവശ്യമാണ് ഇത്ര പെട്ടെന്ന് നിനക്ക്.. അതല്ലടാ ഇപ്പോഴാ ഞാനത് ഓർത്തത്…. നാളെയോ മറ്റന്നളോ ഞാൻ അങ്ങോട്ട് ഇറങ്ങാം…. ആദി അവിടെനിന്നും നേരെ പോയത് നിർമ്മലിനെ കാണാനാണ്…. അവന്റെ സംശയങ്ങൾ നിർമ്മലിനോട് പങ്കുവെച്ചു…. ഞാനിപ്പോൾ നിവിയുടെ കൂട്ടുകാരുമായി അത്രയൊന്നും അടുപ്പമില്ല… പാറുവിനോട് ചോദിക്കാം… നീ ഇവിടെ ഇരിക്ക് ഞാൻ അവളോട് ചോദിച്ചിട്ട് വരാം…. ഏട്ടാ അറിയാലോ… സംശയമാണ്.. ആൻന്റെ ഫാമിലിയെ പറ്റി ജസ്റ്റ് ഒന്ന് ചോദിച്ചാൽ മതി… മ്മ്മ്മ്…. പാറു…. (നിർമ്മൽ വിളിച്ചതും പാറു ഞെട്ടി തിരിഞ്ഞു നോക്കി….

അവൾ അവനെ അതിശയത്തോടെ നോക്കിനിന്നു.. . ഈ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അങ്ങോട്ടു ചോദിച്ചാൽ എന്തെങ്കിലും പറയുന്നതല്ലാതെ അന്ന് ആദ്യമായാണ് നിർമ്മൽ അവളോട് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത്..) പാറു… നിർമ്മൽ വീണ്ടും അവളെ വിളിച്ചു എന്താ ഏട്ടാ…. നിങ്ങളുടെ കൂട്ടുകാരി ആൻ ഇപ്പോൾ എവിടെയാണ്….? അവള് കാനഡയിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട്… അവൾക്ക് കുട്ടികൾ ഒന്നും ഇല്ലേ… ഇതു വരെ ഒന്നും ആയിട്ടില്ല…. അവർ കുഞ്ഞുങ്ങളെ വല്ലോം adopt ചെയ്തിട്ടുണ്ടോ…? എന്റെ അറിവിൽ ഇല്ല.. കഴിഞ്ഞദിവസവും അവളോട് സംസാരിച്ചതല്ലേ… എന്താ ഏട്ടാ.. എന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചേ….

ഏയ് ഒന്നുമില്ല… നീ ഒന്നൂടെ ഒന്ന് തിരക്കിട്ട് എന്നോടൊന്നു പറയണേ… മ്മ്മ്മ്… ശെരി ഏട്ടാ…. പാറു പറഞ്ഞതെല്ലാം ആദിയോട് നിർമ്മൽ പറഞ്ഞു… ഏട്ടന് എന്ത് തോന്നുന്നു…. നിനക്ക് ഉറപ്പുണ്ടോ ആദി… വെറുതെ ഓരോന്ന് ആശിച്ചിട്ട് അവസാനം നിരാശപ്പെടാൻ ഇനിയും വയ്യ…. ഉറപ്പാണോ എന്ന് ചോദിച്ചാൽ അറിയില്ല ഏട്ടാ…. പക്ഷേ ആരുട്ടി… അവൾ എനിക്ക് ആരോ ആണെന്ന് മനസ്സ് പറയുന്നു… അവളെ ചേർത്ത് പിടിച്ചപ്പോൾ ഒക്കെ എനിക്ക് എന്റെ നിവിയെ ചേർത്തു പിടിച്ചതുപോലൊരു ഫീൽ ആയിരുന്നു…. എന്തിന് ആ കുഞ്ഞിൽ നമ്മുടെ നിവിയുടെ ആ മണം പോലും ഉണ്ടായിരുന്നു….

ഇന്ന് ഹോസ്പിറ്റലിൽ വെച്ച് ആൻ അവളുടെ അമ്മ അല്ല എന്ന് അറിഞ്ഞപ്പോൾ തോട്ട് വല്ലാത്തൊരു വെപ്രാളമായിരുന്നു…..എന്നു കരുതി ആ കുട്ടി നിന്റെയാകുമോ ആദി….. എനിക്ക് അറിയില്ല ഏട്ടാ… പക്ഷേ ആ കുഞ്ഞ് എന്റെ ആരോ ആണെന്ന് മനസ്‌ പറയുന്നു…. ഏട്ടാ അവരുടെ അഡ്രസ്സ് കിട്ടാൻ വഴിയുണ്ടോ…. നമുക്ക് അവിടം വരെ ഒന്ന് പോയാലോ ഏട്ടാ…. മ്മ്മ്… പോകാം… ആരുട്ടി…. ആരുട്ടി….. ഓടാതെ അവിടെ നിൽക്ക് മോളെ… ഇങ്ങനെ ഓടല്ലേ കുട്ടാ… അമ്മേ….. എനിച്ചു ബേണ്ട…ആ മൈയിന് കൈയിപ്പാ… അങ്ങനെ പറയല്ലേ ആരുട്ടി… അമ്മേടെ ചക്കര കുഞ്ഞല്ലേ ഈ മരുന്ന് കുടിച്ചാല്ലലെ വാവേടെ ഉവാവു മറു… വേഗം കുടിച്ചേ… ബേണ്ട അമ്മേ… മൈയിന്… കൈപ്പ…. (അച്ഛന്റെ മോള് തന്നെയ… കയർപ്പും എരുവും അടുത്തു കൂടെ പോകാൻ പറ്റില്ല പെണ്ണിന്…നിവി ചിരിച്ചുകൊണ്ട് ഓർത്തു) അമ്മേ എഞ്ചിന ചിയികുനെ… ഒന്നുമില്ല എന്റെ ആരുട്ടി… മോൾ ഇങ്ങ് വന്നേ അമ്മ ഒരു സൂത്രം കാണിച്ച് തരാം…

ആരുട്ടിയെ മടിയിൽ പിടിച്ചിരുത്തി നിവി ആരുട്ടിയെ മാറോട്ട് ചായ്ച്ചു കിടത്തി… നിവി ആരുട്ടിയുടെ മൂക്കിൽ ചെറുതായിട്ടൊന്നു പിടിച്ച് അപ്പോൾ ആരുട്ടി വാ തുറന്നു ആ തക്കത്തിന് നിവി മരുന്ന് ഒഴിച്ചു കൊടുത്തു…. ആരുട്ടി അത് കുടിച്ചിറക്കിയ ശേഷം ചുണ്ടു പിളർത്തി മുഖം വീർപ്പിച്ച് നിവിയെ നോക്കി… അച്ചോടാ… അമ്മയുടെ പൊന്നൂട്ടി പിണങ്ങിയോ അമ്മയോട്…ദേ നോക്കിക്കേ ആരുട്ടി…. അമ്മയുടെ കയ്യിൽ എന്താ ഉള്ളത് എന്ന്… ആരുട്ടി ഒളികണ്ണിട്ട് നിവിയുടെ കയ്യിലേക്ക് നോക്കി… ബേണ്ട…. ആരുട്ടിക്ക് വേണ്ടയോ ചോക്ലേറ്റ്… വേണ്ടെങ്കിൽ വേണ്ട ഇത് ആർക്കു കൊടുക്കും ഇനി…. വേഗം തന്നെ ആരുട്ടി നിവിയുടെ കയ്യിൽ നിന്ന് ആ ചോക്ലേറ്റ് തട്ടിപ്പറിച്ചു… നിവി ചിരിയോടെ ആരുട്ടിയെ എടുത്തു മാറോടു ചേർത്തു…..തുടരും..

മിഴിയോരം : ഭാഗം 26

Share this story