സഹനായകന്റെ പ്രണയം💘 : ഭാഗം 15

സഹനായകന്റെ പ്രണയം💘 : ഭാഗം 15

എഴുത്തുകാരി: ആഷ ബിനിൽ

ഏറ്റവും നന്നായി ഒരുങ്ങിയാണ് അമ്പു കോൺവക്കേഷൻ പ്രോഗ്രാമിന് എത്തിയത്. റെഡ് ചുരിദാറിൽ അവൾ അതീവ സുന്ദരിയായിരുന്നു. മരിയയും അമ്പുവും നന്ദുവും പതിവ് പോലെ ഒരേ പാറ്റേണിൽ ഉള്ള ഡ്രസ് ആണ് ഇട്ടത്. മരിയയും ജെറിയും കുറുകാൻ പോയി. അമ്പുവും നന്ദുവും അഭിയും കൂടി സെൽഫി എടുത്തും വായ്നോക്കിയും സീനിയേഴ്സിനോട് സംസാരിച്ചും കറങ്ങി നടന്നു. അളകനന്ദയും കൂട്ടുകാരും തന്നോട് വന്നു സംസാരിച്ചത് അമ്പുവിന് വലിയ അത്ഭുതം ആയി. നന്ദക്ക് അച്ഛന്റെയോ ഏട്ടന്റെയോ സ്വഭാവം അല്ല എന്ന് അവൾക് തോന്നി. മകന്റെ കോൺവക്കേഷൻ കാണാൻ മഹാദേവനും ഗൗരിയും എത്തിയിരുന്നു.

അവർ ഇരുവരും അമ്പുവിനോട് സംസാരിക്കാനെത്തി. അടുത്ത മാസം അക്കി ഉപരിപഠനത്തിന് ലണ്ടനിൽ പോകുകയാണ് എന്ന് ഗൗരി അവളെ അറിയിച്ചു. അമ്പുവിന്റെ മുഖത്തു നിരാശ പരതിയ മഹാദേവൻ സ്വയം നിരാശനായത് മിച്ചം. അമ്പുവിനെ കാണുമ്പോൾ അയാളിലെ അച്ഛനിൽ വാത്സല്യവും സ്നേഹവും നിറയുന്നുണ്ടായിരുന്നു. അതേ സമയം തന്നെ അയാളെ ധനികനായ പിതാവ് ഉണരുകയും അവിടെ ധാർഷ്ട്യം നിറയുകയും ചെയ്യും. അരുൺ അമ്പുവിന്റെ ചുറ്റിലും തിരിഞ്ഞു കളിച്ചുകൊണ്ടിരുന്നു. മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇപ്പോൾ ഇല്ലല്ലോ.

ഒടുവിൽ അമ്പു തന്നെ അവനെ അരികിൽ വിളിച്ചു സംസാരിച്ചു: “അംബാലിക.. ഞാൻ.. എനിക്ക്…” അരുൺ വാക്കുകൾക്കായി പരത്തുന്നത് കണ്ട അമ്പു തന്നെ സംസാരിച്ചു തുടങ്ങി: “അരുൺ.. എനിക്കറിയാം എല്ലാം എന്റെ കുറ്റം ആണെന്ന്. തന്നെ ഇതിലേക്ക് വലിച്ചുകൊണ്ട് വന്നതും ഞാൻ ആണ്. പക്ഷെ അതൊരു തെറ്റായി പോയി. എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ഭയപ്പെടുന്ന ഒരാളുടെ കൂടെ എനിക്ക് ജീവിക്കാൻ ആകില്ല. എന്നെ ഭയപ്പെടുത്തുന്ന ആളെയും ഉൾകൊള്ളാൻ എനിക്ക് കഴിയില്ല. അരുൺ എന്നോട് പൊറുക്കണം.” അരുൺ അത് പ്രതീക്ഷിച്ചിരുന്നു “സോറി അംബാലിക. ഞാൻ പണ്ട് മുതലേ ഒരു ധൈര്യം ഇല്ലാത്തവൻ ആയി പോയി. അങ്ങനെ ആണ് എന്നെ വളർത്തിയത്.

സംസാരിക്കാൻ പോലും ഭയമാണ് എനിക്ക്. ഒരു ആണ്കുട്ടി ആയ എനിക്കില്ലാത്ത ധൈര്യം തന്നിൽ കണ്ടപ്പോൾ തോന്നിയ ആരാധനയാണ് എന്നിൽ പ്രണയം തോന്നിപ്പിച്ചത്. താൻ എനിക്കൊരു പാഠം ആയിരുന്നു. എങ്ങനെ സ്വതന്ത്രമായി ജീവിക്കണം എന്ന പാഠം. അച്ഛനും അമ്മക്കും തന്നെ പരിചയപ്പെടുത്തണം എന്നുണ്ട്. പക്ഷെ വേണ്ട. തന്നെ കണ്ടാൽ അവർക്ക് ആവശ്യം ഇല്ലാത്ത വല്ല ആഗ്രഹവും തോന്നും. മറക്കില്ല ഒരിക്കലും. പോട്ടെ..” “നന്നായിരിക്കൂ അരുൺ…” അരുൺ നടന്നകന്നപ്പോൾ തോന്നിയ വേദനയെ അമ്പു ഒരു പുഞ്ചിരിയോടെ മറികടന്നു.

തിരിഞ്ഞപ്പോൾ കണ്ണുകൾ തന്റെ മുന്നിൽ നിൽക്കുന്ന അക്കിയിൽ തറഞ്ഞു നിന്നു. “അംബാലിക.. എനിക്ക് ഒന്ന് സംസാരിക്കാനുണ്ട്” “പറഞ്ഞോളൂ അഖിലേഷ്” അമ്പു അവനെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. “തന്നോട് മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റുകൾ ആണ് ഞാൻ ചെയ്തത്. വേറെ ഏതെങ്കിലും ഒരു പെണ്കുട്ടി ആയിരുന്നെങ്കിൽ ജീവിതം തന്നെ ഉപേക്ഷിച്ചേനെ. അല്ലെങ്കിൽ സ്വന്തം അഭിമാനവും ഇഷ്ടങ്ങളും മാറ്റി വച്ച് എന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചേനെ. എന്നിട്ടും ആ സാഹചര്യങ്ങളെ എല്ലാം താൻ ധൈര്യപൂർവം നേരിട്ടു. ഇപ്പോഴും തന്റെ പുഞ്ചിരിയിൽ ഒരല്പം പോലും കളങ്കം എനിക്ക് തോന്നുന്നില്ല.

എനിക്ക് എന്നും എന്നെ തോൽപിച്ച തന്നെ സ്വന്തമാക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ താൻ ഇതൊന്നും ഒരു വിഷയമായി കണ്ടു കൂടിയില്ല. പറ്റുമെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ അടുത്ത മാസം ലണ്ടൻ പോകുകയാണ്. ഇനി നമ്മൾ തമ്മിൽ കാണുമോ എന്നറിയില്ല. ശപിക്കരുത്…” തിരിഞ്ഞു നടക്കാൻ തുടങ്ങിയ അക്കിയെ അമ്പു രണ്ടു തോളിലൂടെയും കയ്യിട്ട് ചേർത്തുപിടിച്ചു. “എന്റെ അപ്പുവേട്ടനെ കെട്ടിപ്പിടിക്കുന്ന അതേ മനസോടെയാണ് ഞാനിത് ചെയ്തത്. ഒരു എട്ടനായിട്ട് കാണുകയാണ്. നന്നായി വരും. നല്ലതേ വരൂ” കണ്ണുനീർ കാരണം അക്കിയുടെ കാഴ്ചകൾ മറഞ്ഞുപോയി.

അമ്പുവിൽ നിന്ന് ഇത്തരമൊരു സമീപനം ആയിരുന്നില്ല അവൻ പ്രതീക്ഷിച്ചത്. അമ്പുവിനെ ചേർത്തുപിടിച്ചു യാത്രപറഞ്ഞ് അവൻ പോയി. നന്ദുവിന്റെ ഹരിയുടെ ഏട്ടൻ ശ്രീജിത്തും അവരോട് യാത്ര പറയാൻ എത്തി. അവന്റെ അച്ഛനും അമ്മയും ഹരിയും കൂടെ വന്നിരുന്നു. ഭാവി അമ്മായി അച്ഛന്റെയും അമ്മയുടെയും മുൻപിൽ നന്ദുവും കൂട്ടുകാരും നല്ല കുട്ടികളായി നിന്നു. പരസ്പരം രണ്ടു കൂട്ടർക്കും ഇഷ്ടമായി. ഭക്ഷണം കഴിക്കാൻ അവർ ഒരുമിച്ചാണ് ഇരുന്നത്. അമ്പുവിന്റെ ടീമിനൊപ്പം കുറെ സെൽഫിയൊക്കെ എടുത്തു ഫോൺ നമ്പറും തന്നിട്ടാണ് ശ്രീയേട്ടനും ഹരിയും പോയത്. അവരുടെ അച്ഛനും അമ്മയും അമ്പുവിനെയും നന്ദുവിനെയും കൂട്ടുകാരെയും ചേർത്തു പിടിച്ച് അനുഗ്രഹിച്ചു.

അമ്പുവിന്റെ സംഭവ ബഹുലമായ ഒരു വർഷത്തെ മെഡിക്കൽ പഠനം അങ്ങനെ അവസാനിച്ചു. പതിവുപോലെ വീട്ടിൽ വന്ന് വിശേഷങ്ങൾ ആദ്യം അമ്മയോടും പിന്നെ അച്ഛനോടും ഏട്ടൻ വന്നപ്പോൾ അവനോടും പങ്കുവച്ചു. ഇത്രയും നാൾ അമ്പുവിനെ അലട്ടിയ പ്രശ്‌നങ്ങൾ അവൾ തന്നെ പരിഹരിച്ചതിൽ അവരും ആശ്വസിച്ചു. ലതക്ക് അക്കി പഠനം കഴിഞ്ഞു പോയത് ആണ് ഏറ്റവും സന്തോഷം നൽകിയത്. “ഇനി അവനെ പേടിക്കാതെ എന്റെ കുട്ടിക്ക് നടക്കാലോ..” “അല്ലെങ്കിലും അവനെ ഞാൻ പേടിച്ചിട്ടില്ല അമ്മാ..” അമ്പു നിസാരമായി പറഞ്ഞു. “അതേയതെ. പേടിച്ചത് നീയല്ല. ഞങ്ങൾ ആയിരുന്നു.” കളിയും ചിരിയുമായി ആ വൈകുന്നേരം കടന്നുപോയി. പിറ്റേന്ന് സ്റ്റേഷനിൽ അപ്പുവിന് ഒരു സന്ദർകൻ ഉണ്ടായിരുന്നു.

അപ്പുവും അമ്പുവും തീരെ പ്രതീക്ഷിക്കാത്ത ഒരാൾ. ആഗതനെ അപ്പു ആദ്യമായി കാണുകയായിരുന്നു. യാതൊരു പരിചയവും ഇല്ലാത്ത അയാളെ വിശ്വസിക്കാനും ആദ്യം മനസു വന്നില്ല. പക്ഷെ സംസാരിച്ചു കഴിഞ്ഞപ്പോൾ അവന് സമാധാനം തോന്നി. രണ്ടാളും ഹസ്തദാനം നൽകി പിരിഞ്ഞു. അതിനടുത്ത മാസം തന്നെ അക്കി ലണ്ടനിലേക്ക് പോയി. രണ്ടര വർഷം അതിവേഗം കഴിഞ്ഞുപോയി. അമ്പുവും ടീമും പഠനത്തിലും സൗഹൃദത്തിലും ഒക്കെയായി കോളേജ് ലൈഫ് ആസ്വദിച്ചു. ഇതിനോടകം നന്ദയുമായി അമ്പുവിന് നല്ല ആത്മബന്ധം ഉടലെടുത്തു. ഒരു ചേച്ചി ഇല്ലാത്ത ദുഃഖം അവൾ മറന്നു.

നന്ദയുടെ വിവാഹം ഉറപ്പിച്ചത് അല്ലായിരുന്നെങ്കിൽ അപ്പുവേട്ടനെ കൊണ്ടു കല്യാണം കഴിപ്പിക്കാം എന്നുപോലും അമ്പു ആലോചിച്ചു. പിന്നെ മഹാദേവന്റെ സ്വഭാവം ഓർമ വന്നപ്പോൾ അത് ഉപേക്ഷിച്ചു. അക്കിയുടെ കല്യാണം ഉറപ്പിച്ചു. അജുവും അക്കിയും മൂന്നു മാസം കൂടി കഴിഞ്ഞാൽ കോഴ്‌സ് പൂർത്തിയാക്കി നാട്ടിലെത്തും. അപ്പോൾ കല്യാണം നടത്താൻ ആണ് പ്ലാൻ. സന്തോഷ് സുബ്രമണ്യം സിനിമയിലെ “എൻ അപ്പാ സൊന്നാര്” എന്ന് പറയുന്ന പെണ്കുട്ടിയെ പോലെ ഒരു കുട്ടി. പേര് സ്വഭാവം പോലെ തന്നെയാണ്. വിനീത. ഡോക്ടറാണ്. അക്കിക്ക് ആദ്യം അവളെ അധികം ഇഷ്ടമായില്ല.

പക്ഷെ പിന്നീട് സംസാരിച്ചു കഴിഞ്ഞപ്പോൾ തന്നെ പോലെ കൂട്ടിലിട്ട കിളിയെപോലെ വളർന്നതാണ് അവളെന്ന് മനസിലായി. പതിയെ പതിയെ വിനി അക്കിയുടെ ഹൃദയത്തിന്റെ ഭാഗമായി. ആ മൂന്ന് മാസം കൊണ്ട് അവർ പരസ്പരം അറിഞ്ഞു, അടുത്തു. കോടീശ്വരൻ ആയ അച്ഛന്റെ മകൾ ആയിട്ടും ഇതുവരെ ജില്ലക്ക് പുറത്തുപോലും വിടാതെ വളർത്തിയതാണ് വിനിയെ. ഡോക്ടർ ആയിട്ടും സ്വന്തം സാലറി പോലും അച്ഛന്റെ കയ്യിൽ കൊണ്ടുപോയി കൊടുക്കുകയാണ് പതിവ്. അവൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷവും സമാധാനവും താൻ അവൾക്ക് നൽകും എന്ന് അക്കി ഉറപ്പിച്ചു….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 14

Share this story