സിദ്ധാഭിഷേകം : ഭാഗം 17

സിദ്ധാഭിഷേകം : ഭാഗം 17

എഴുത്തുകാരി: രമ്യ രമ്മു

“എന്ത് സർപ്രൈസ്..🤔🤔” “എന്നാ പിന്നെ അതിനെ സർപ്രൈസ് എന്ന് പറയണോ..ബേവക്കൂഫ്…ഒന്ന് പറയാം..നിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അത്…പോരെ…” “അവളെ നേടുക എന്നതാണ് ഇപ്പോ എന്റെ വലിയ ആഗ്രഹം…” 💛💙💛💙💛💙💛💙💛💙💛💙💛💙💛💙💛 അഭിയും വീട്ടുകാരും സന്ധ്യയോടെ തിരിച്ചു പോയി….മിത്തുവും വീണയും ഇടയ്ക്കിടെ അഭിയുടെ പേര് പറഞ്ഞ് അമ്മാളൂനെ കളിയാക്കി കൊണ്ടിരുന്നു…നിശ്ചയത്തിന് വേണ്ട ഡ്രസ്സ് എടുക്കാൻ പിറ്റേന്ന് പോകാൻ തീരുമാനിച്ചു… പിറ്റേന്നാണ് ഉത്സവത്തിന് കൊടിയേറുന്നത്…രണ്ടു നാൾ നാടെങ്ങും ആഘോഷമായിരിക്കും…

എല്ലാവർക്കും വേണ്ട ഡ്രസ്സ് ഒക്കെ എടുത്ത് വന്നു…ലെഹങ്ക സെറ്റ് ആയിരുന്നു അമ്മാളൂന് എടുത്തത്…മിത്തുവും വീണയും അനാർക്കലി സൽവാറും… നന്ദു ആയിരുന്നു ഡ്രസ്സ് ഒക്കെ എടുത്തത്… ദേവനെയും ദീപുവിനെയും ബില്ലിംഗ് ഭാഗത്ത്‌ അവൻ അടുപ്പിച്ചില്ല… ഇന്നാണ് ഉത്സവത്തിന് കൊടിയിറങ്ങുന്നത്…രണ്ടു നാൾ കഴിഞ്ഞാൽ നിശ്ചയവും…എല്ലാ വർഷവും അമ്മളൂന്റെ നൃത്തം ഉണ്ടാവാറുണ്ട്…എന്നാൽ ഇത്തവണ അവൾ അത് ഒരു പാട്ടിൽ ഒതുക്കി… ♨♨♨♨♨♨♨♨♨♨♨♨♨♨♨

വെറും രണ്ടാഴ്ച മാത്രേ കല്യാണത്തിന് ഉള്ളൂ….തീയതി കുറിച്ച് കിട്ടിയപ്പോൾ മുതൽ അമ്മാളൂ ടെൻഷനിൽ ആണ്….അവൾ അത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേ ഇല്ല…എന്നാൽ അഭിക്ക് അടുത്ത് തന്നെ തുടങ്ങാൻ പോകുന്ന അവരുടെ പുതിയ കമ്പനി ചെന്നൈയിൽ ലോഞ്ച് ചെയ്യാൻ ഉള്ളതിനാൽ അവിടേക്ക് പോകേണ്ടതുണ്ട് …അതിനാൽ വേഗം കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു…. ഇന്നാണ് അമ്മാളൂന്റെയും അഭിയുടെയും വിവാഹ നിശ്ചയം.. രാവിലെ എഴുന്നേറ്റ് എന്നും ഉള്ള ദേവ സ്തുതി കഴിഞ്ഞ് പൂജാമുറിയിൽ നിന്നും ഇറങ്ങിയ അമ്മാളൂ കണ്ടത് താൻ സമ്മാനിച്ച ഷർട്ടും ഇട്ടു കൊണ്ട് മുന്നിൽ നിൽക്കുന്ന സിദ്ധുവിനെയാണ്…

മുടിയും താടിയും വീണ്ടും വെട്ടി കുറച്ചിരിക്കുന്നു… അച്ഛമ്മയെ തലേന്ന് അവിടേക്ക് കൊണ്ടുവിട്ടിരുന്നു അവൻ… “ഇപ്പോൾ ഒരു മെന ഒക്കെ വന്നു..” അവൾക്ക് സന്തോഷമായി… പകരമായി അവൻ ഒന്ന് ചിരിച്ചു….അപ്പോഴാണ് ദീപുവും നന്ദുവും തിരക്കിട്ട് അങ്ങോട്ട് വന്നത്… “ആ നീ ഇവിടെ നിക്കുവാണോ..വന്നേ..പണിയുണ്ട്…വാ..” അവർ അവനെ കൂട്ടി കൊണ്ടുപോയി… ^^^^^^^^^^^^^^^^^ മിത്തൂവും വീണയും അമ്മാളൂനെ ഒരുക്കുകയാണ്… “ടി..വീണേ ….മതി എന്റെ മേലെ താജ്മഹൽ പണിതത്… ഇത് പോലെ വേണേൽ കെട്ടിയാൽ മതി…” “അങ്ങനെ പറഞ്ഞാലോ…അറക്കൽ തറവാട്ടിലെ ഒരേയൊരു പെണ്തരിയുടെ മോതിരം മാറ്റം ആണ്…അപ്പോൾ ഒരുങ്ങിയിറങ്ങണം….”

“ഓ..എന്ത് പണ്ടാരം എങ്കിലും ആക്ക്…” അപ്പോഴാണ് രഞ്ജു അങ്ങോട്ട് വന്നത്..കയ്യിൽ ആഭരണപ്പെട്ടിയും ഉണ്ടായിരുന്നു.. അതിൽ നിന്ന് ഒരു ത്രീ ലെയർ മാല എടുത്ത് അവളെ അണിയിച്ചു…അതിന് മുകളിലായി ഒരു ചെയ്‌നിൽ കൊരുത്ത വലിയ ലക്ഷ്മി ലോക്കറ്റുള്ള മാലയും ഇട്ടു കൊടുത്തു…കയ്യിൽ വീതിയുള്ള ഓരോ വളയും ഇട്ടു… “ഇത് ഇത്തിരി ഓവർ ആയി പോയി അമ്മ..ഇതിപ്പോൾ കല്യാണം പോലെ ആയല്ലോ…..” “കല്യാണത്തിന് നിന്റെ ദേഹം മുഴുവൻ ഇട്ട് തരില്ലേ അമ്മ…” “അയ്യേ..എനിക്കൊന്നും വേണ്ട…ഇത് തന്നെ ധാരാളം..നമ്മൾക്ക് ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് കൊടുക്കാം ബാക്കി…” “ഓ..ആയിക്കോട്ടെ.. ഇപ്പോ എന്റെ മോള് ഇതിട്ട് ഒരുങ്ങി വാ…അവർ ഇപ്പോ എത്തും…”

വീട്ടിൽ വച്ച് തന്നെയാണ് നിശ്ചയം…രാവിലെയാണ് മുഹൂർത്തം.. അതിനാൽ അഭിയും വീട്ടുകാരും തലേന്ന് തന്നെ എത്തി ഹോട്ടലിൽ റൂമെടുത്തിരുന്നു… അവളെ ഒരുക്കി കഴിഞ്ഞ് മിത്തൂ അവളെ അടിമുടി നോക്കി…പിന്നെ കുറെ ഫോട്ടോസ് എടുത്തു.. അവൾ കാണാതെ ഒക്കെ ശരത്തിന് അയച്ചു കൊടുത്തു… പിന്നെ മൂന്നാളും കൂടി ചറപറ സെല്ഫിയെടുത്തു… കൂടെ അവിടേക്ക് വന്ന ദീപുവും നന്ദുവും കൂടി.. അപ്പോഴാണ് നന്ദുവിന് സിദ്ധുവിനെ ഓർമ വന്നത്..പിന്നെ അവനെ വിളിച്ചു കൊണ്ടു വന്നു.. അവർ മൂന്ന് പേരും ചേർന്ന് നടുക്ക് അമ്മാളൂനെ നിർത്തി ഫോട്ടോ എടുത്തു.. താഴെന്ന് വിളി വന്നപ്പോൾ എല്ലാരും താഴേക്ക് വന്നു…

അഭിയും വീട്ടുകാരും വന്നിട്ടുണ്ടായിരുന്നു… എല്ലാരേയും സൽക്കരിച്ചിരുത്തി..അഭി കുർത്തയും മുണ്ടും ആയിരുന്നു വേഷം….അംബികയ്ക്ക് അത്ര തെളിച്ചം പോരായിരുന്നു…..ദാസും ആദിയും വന്നിട്ടുണ്ടായിരുന്നു…ശ്രീ വേഗം അമ്മാളൂന്റെ അടുത്തേക്ക് പോയി….അവളെ കണ്ടതും അവളുടെ കണ്ണൊന്ന് മിഴിഞ്ഞു… ” വൗ… ഭാഭി..യൂ ലുക്ക് ഓസ്സം…” അമ്മാളൂ ഒന്ന് ചിരിച്ചു… മുഹൂർത്തം ആകാറായപ്പോൾ അവളെ അങ്ങോട്ടേക്ക് കൂട്ടി കൊണ്ടുവന്നു… അവളെ ആ വേഷത്തിൽ കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു.. അതിമനോഹരമായ ഒരു ദേവി ശിൽപം പോലെ അവൾ സുന്ദരിയായിരുന്നു…

അഭി കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു പോയി… “ടാ..പതിയെ ഊറ്റഡാ.. നിനക്കുള്ളത് തന്നെയാ..”ആദി കമന്റ് അടിച്ചു… “സത്യമാണോ ടാ..എനിക്ക് വിശ്വസിക്കാൻ വയ്യ….”അഭി വായ തുറന്ന് ഇരുന്ന് പോയി… ശരത് വന്ന് ഒരു തട്ട് കൊടുത്തപ്പോഴാണ് ബോധം വന്നത്… മുറ്റത്ത് ചെറുതായി കെട്ടി ഉയർത്തിയ മണ്ഡപത്തിൽ ആയിരുന്നു ചടങ്ങ്….അമ്മാളൂ എല്ലാരുടെയും അനുഗ്രഹം വാങ്ങി….അവിടേക്ക് ആവശ്യമുള്ള സാധനങ്ങൾ അടുപ്പിക്കുകയാണ് മറ്റുള്ളവർ…..ക്യാമറയുമായി ഫോട്ടോഗ്രാഫർ ഓരോന്ന് സെറ്റ് ചെയ്യാനായി നിർദേശങ്ങൾ കൊടുക്കുന്നുണ്ട്… “നിന്നെ ഞാൻ ഇന്ന് തന്നെ കെട്ടട്ടെ…

കണ്ടിട്ട് ഇവിടെ നിർത്തി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…”അഭി അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.. “നിങ്ങൾക്ക് കുറച്ചു സമയം കൂടി ബാക്കി ഉണ്ട്..വേണ്ടാന്ന് വെക്കാൻ…എന്നെ വെറുതെ വിട്ടൂടെ…” “അത് ഈ ജന്മം എന്തായലും നീ പ്രതീക്ഷിക്കണ്ട..പിന്നെ അടുത്ത ജന്മം അത് നോക്കുകയേ വേണ്ടാ…” “ഓ..വലിയ തമാശ…നിങ്ങൾക്ക് വേണ്ടി എത്ര നല്ല പെണ്കുട്ടികൾ ക്യൂ നിൽക്കുന്നുണ്ടാവും അവരെ ആരെയെങ്കിലും കെട്ടിക്കൂടെ… എന്നെ എന്തിനാ നിങ്ങൾക്ക്…😢😢”അവൾക്ക് ശബ്ദം ഇടറി… “നിന്നെ കൊണ്ട് പോയി പൂജാമുറിയിൽ വെക്കാൻ…എന്തേ..” “മിക്കവാറും അതെന്നെ ഉണ്ടാവൂ…”അവൾ പിറുപിറുത്തു…

“എന്തേലും പറഞ്ഞോ….അവൾ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു… “പൂജാമുറിയിൽ വെക്കാൻ തന്നെയാ…എന്റെ മനസ്സിന്റെ പൂജാമുറിയിൽ ആണെന്ന് മാത്രം…” “എന്താണ് ഇവിടെ രണ്ടും കുശുകുശുപ്പ്…”..ശരത്തും ആദിയും അങ്ങോട്ട് വന്നു.. “ടാ…നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ…എന്തൊക്കെ ചെയ്യാൻ ഉണ്ട്… ഉറുമ്പുകൾ….” “അതേ നിന്നെ ഞങ്ങൾക്ക് അത്ര വിശ്വാസം പോര…കിട്ടിയ ഗ്യാപിന് ലിഫ്റ്റ് ക്ളോസ് ചെയ്ത് കൂട്ടിക്കൊണ്ട് പോയവൻ അല്ലേ നീ…” അപ്പോഴേക്കും അവരെ മണ്ഡപത്തിലേക്ക് വിളിച്ചു…അവിടെ വച്ച് അഭി അമ്മാളൂവിന്റെ വിരലിൽ മോതിരം അണിയിച്ചു…

പിന്നെ അമ്മാളൂ അഭിയുടെ വിരലിൽ മോതിരം അണിയിച്ചു…അഭി അവൾ അണിയിച്ച മോതിരത്തിൽ ചുണ്ടുകൾ ചേർത്തു അവളെ നോക്കി കണ്ണിറുക്കി… ശർമിള വന്ന് അവളുടെ കയ്യിൽ വീതിയുള്ള ഓരോ വള വീതം ഇട്ടു കൊടുത്തു….ശ്രീ വന്ന് അവൾക്ക് ഒരു ജ്വല്ലറി ബോക്സ് സമ്മാനിച്ചു…അവൾ തന്നെ അത് തുറന്ന് ഒരു ഡയമൻഡ് പെൻഡൻറ് ചെയ്‌ൻ എടുത്ത് അമ്മളൂന്റെ കഴുത്തിൽ അണിയിച്ചു…എന്നിട്ട് കവിളിൽ ഒരുമ്മയും കൊടുത്തു… നിറഞ്ഞു വന്ന കണ്ണുകൾ ദേവനും രഞ്ജുവും അമ്മമ്മയും അച്ഛമ്മയും തുടച്ചു… കൂടെ സിദ്ധാർത്ഥും…ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു മൂലയിൽ നിന്ന് എല്ലാം കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

ചുണ്ടിൽ സംതൃപ്തിയുടെ ഒരു ചിരിയും…നന്ദു വന്ന് അവന്റെ തോളിൽ കയ്യിട്ടു…അവർ പരസ്പരം നോക്കി ചിരിച്ചു.. അവർക്ക് മാത്രം അറിയാവുന്ന ചില രഹസ്യ ഭാവങ്ങൾ വിരിഞ്ഞിരുന്നു മുഖത്ത്… പിന്നെ ഫോട്ടോ സെക്ഷൻ ആയിരുന്നു… അഭി അവളെ പിടിച്ച് അരികിൽ നിർത്തി… ആരും ആവശ്യപ്പെടാതെ തന്നെ അവൻ ആവശ്യത്തിനും അല്ലാതെയും റൊമാൻസ് വാരി വിതറി……ഇതൊക്കെ കണ്ട് എല്ലാരും ചിരിച്ചു കമന്റ് അടിച്ചു… അഭിക്ക് അതൊന്നും പ്രശ്നമേ അല്ലായിരുന്നു…….എന്നാൽ അമ്മാളൂന് ആകെ കൂടി കലി വന്നു..പിന്നെ പരവേശവും…… മിത്തൂ ഒന്ന് അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നവൾ വല്ലാതെ കൊതിച്ചു….പിന്നെ ഫാമിലീസ് എല്ലാരും കൂടെ നിന്ന് ഫോട്ടോസ് എടുത്തു…

അഭിയുടെ റിലേറ്റിവ്സിനെ അവൻ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു……അവൾ തിരിച്ചും… ദീപുവും നന്ദുവും സിദ്ധുവും ഒരുമിച്ചാണ് വന്നത്……അവളവരെ കാണിച്ചിട്ട് ഏട്ടന്മാർ എന്ന് പറഞ്ഞു പരിചയപ്പെടുത്തി……. അഭി സിദ്ധുവിനെ ചെന്ന് കെട്ടിപിടിച്ചു…”താങ്ക്സ് ടാ” അവന് മാത്രം കേൾക്കാൻ പാകത്തിൽ അഭി പറഞ്ഞു….അവർ ചിരിച്ചു… കുറച്ചു നേരം എല്ലാവരും അവരെ വെറുതെ വിട്ടു…ഭക്ഷണത്തിന്റെ കാര്യങ്ങളിലേക്ക് കടന്നു… അഭി അമ്മാളൂന്റെ കയ്യും പിടിച്ച് മുറ്റം കഴിഞ്ഞു വരുന്ന ഓപ്പോസിറ്റ് സൈഡിൽ സെറ്റ് ചെയ്ത ഗാര്ഡനിലേക്ക് പോയി…വേഗം ആരുടെയും ശ്രദ്ധ അവിടെ എത്തില്ലായിരുന്നു… അവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ അവൻ ഇരുന്നു..അവളെയും അടുത്തിരുത്തി….

അവളുടെ കൈ മുറുകെ പിടിച്ചു.. “എന്തിനാ ഇങ്ങോട്ട് വന്നത്…”അവൾ ദേഷ്യപ്പെട്ടു “ചുമ്മാ…തന്നോട് സംസാരിക്കാൻ..എന്തേ…. അമ്മൂ…അമ്മൂന് പേടി ഉണ്ടോ എന്റെ കൂടെ ജീവിക്കാൻ…” “ഉണ്ട്…” “എന്തിന്…” “അറിയില്ല,,,,എനിക്ക് നല്ലൊരു ഭാര്യയാവാൻ കഴിയുമോന്ന് പേടിയുണ്ട്….എന്നാൽ ഇന്ന് മുതൽ ഞാൻ ശ്രമിച്ചോളാം…” “അങ്ങനെ കഷ്ടപ്പെട്ട് ശ്രമിക്കുകയൊന്നും വേണ്ട… നീ എനിക്ക് നല്ലൊരു ഭാര്യ തന്നെ ആയിരിക്കും… പേടിക്കണ്ടട്ടോ…” അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു… അഭി അവൻ അവൾക്ക് അണിയിച്ച മോതിരം നോക്കി…പിന്നെ അതിൽ ചുണ്ടുകൾ ചേർത്തു…

അവൾ കൈ പിൻവലിച്ചു… “ഇനി രണ്ടാഴ്ചയെ ഉള്ളൂ.. എന്റെ താലി ഈ കഴുത്തിൽ അണിയിക്കാൻ… ഞാൻ എന്നും വിളിക്കാം കേട്ടോ…” “ഉം…” “നാളെ ക്ലാസ് തുടങ്ങുവല്ലേ…നമ്മൾക്ക് ഒന്നിച്ചു പോകാം…” “ഞാൻ നാളെ കാലത്തെ പോകുന്നുള്ളൂ…” “ഞാനും അതേ…ബാക്കി എല്ലാരും ഇന്ന് പോകും…ഞാൻ കാലത്തെ പോകുന്നുള്ളൂ..ഒരാളെ കാണാൻ ഉണ്ട് ഇവിടെ അടുത്ത്…ഞാൻ വന്ന് പിക്ക് ചെയ്തോളാം..രാജീവും ഉണ്ടാകും…മിത്രയോട് പറഞ്ഞേക്ക്…കേട്ടോ..” “ശരി…” “അമ്മൂ… അമ്മൂ…………. തനെന്താ ഞാൻ വിളിച്ചിട്ട് മിണ്ടാത്തത്…” “എന്റെ പേര് കുമ്മൂന്നല്ല… ആരെയോ വിളിക്കുന്ന പോലെയാ തോന്നുന്നത്…” “😂😂😂

അത്രേ ഉള്ളോ…എനിക്ക് മനസ്സിൽ തോന്നിയത് ഞാൻ വിളിക്കും… പിന്നെ എല്ലാരും വിളിക്കുന്നത് പോലെ വിളിച്ചാൽ ഞാൻ എങ്ങനെ തനിക്ക് സ്‌പെഷ്യൽ ആവും..അതു കൊണ്ട് അമ്മു മതി…” അവൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു…അവൾ കലിപ്പിച്ചൊന്ന് നോക്കി…. “നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി…”😳😳 അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു… “അതേ.. നിന്റെ അടുത്തുനിന്ന് മാറാൻ തോന്നുന്നില്ല…എന്നും ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചോളാംട്ടോ.. എന്റെ മരണം വരെ…” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…. ആ കണ്ണുകളിൽ അവളോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു….. അവൾ തല താഴ്ത്തി ഇരുന്നു… “എനിക്ക് ആ ജാൻസി റാണി തന്നെ മതീട്ടോ.. അതിലാ ഒരു ത്രില്ല്…. “😍😍

“രണ്ടുപേരെയും ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്…”മിത്തൂവും വീണയും ശ്രീയും അങ്ങോട്ട് വന്നു… “ഞങ്ങൾ വരാൻ തുടങ്ങുവായിരുന്നു…”അഭി പറഞ്ഞു.. !!!!!!!!!!!!!!!!!!!!!!!!!!! ഭക്ഷണം കഴിച്ചു എല്ലാവരും പോകാൻ ഇറങ്ങി…വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കോളേജിൽ വച്ച് അമ്മാളൂനെ കൂട്ടാൻ ദേവനോട് അവർ അനുവാദം വാങ്ങി..അതുപോലെ പിറ്റേ ദിവസം അവന്റെ കൂടെ കോളേജിലേക്ക് വിടാനും… °°°°°°°°°°°°°°°°

അഭിയും ശരത്തും ശർമിളയും ഹോട്ടലിൽ ചെന്ന് റെസ്റ്റ് എടുത്തു….ബാക്കിയുള്ളവർ അപ്പോൾ തന്നെ തിരിച്ചു പോയി… കുറച്ചു സമയം കഴിഞ്ഞ് കോളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് ശരത്ത് ചെന്ന് ഡോർ തുറന്നു… “ആഹ്..സിദ്ധു…നീയോ ..കേറി വാടാ…” അകത്തേക്ക് കയറിയ സിദ്ധുവിനെ കണ്ട് ശർമിള അവന്റെ അടുത്തേക്ക് ചെന്ന് പുണർന്നു… “മോനെ…അവിടുന്ന് കണ്ടിട്ടും നിന്നെ ഒന്ന് വിളിച്ചിരുത്തി സംസാരിക്കാൻ പറ്റിയില്ലല്ലോ” അവർ കരഞ്ഞു കൊണ്ടിരുന്നു…….തുടരും..

സിദ്ധാഭിഷേകം : ഭാഗം 16

Share this story