മഞ്ജീരധ്വനിപോലെ… : ഭാഗം 42

മഞ്ജീരധ്വനിപോലെ… : ഭാഗം 42

എഴുത്തുകാരി: ജീന ജാനകി

കുട്ടൻ ഫോൺ വിളിച്ച് അരമണിക്കൂറിനകത്ത് മാധവ് അവർ നിന്ന സ്ഥലത്ത് വന്നു…. അവൻ നോക്കുമ്പോൾ അജുവും അമ്പുവും കൂടെയുണ്ട്… മാധവ് – എന്താടാ…. എന്താ അർജന്റ് കാര്യമുണ്ടെന്ന് നീ വിളിച്ചു പറഞ്ഞത്… എന്തേലും പ്രശ്നം ഉണ്ടോ… കുട്ടൻ – പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്…. ഋതുവാണ് പ്രശ്നം… മാധവ് – അവൾക്കെന്ത് പ്രശ്നം…. കുട്ടൻ – ആദ്യം മുതൽ നീ കണ്ട ഋതുവാണോ ഇപ്പോൾ നീ കാണുന്നത്…. മാധവ് – മനസ്സിലായില്ല…. അമ്പു – കിച്ചുവേട്ടാ…. അവളുടെ രൂപവും ഭാവവും പണ്ടത്തെപ്പോലെ ആണോ…..

മാധവ് – ഇപ്പോ ഒരുപാട് മാറ്റം ഉണ്ട്…. പണ്ടത്തെ പോലെ ചിരിയും കളിയും ഇല്ല… അവളെ റൂമിന് പുറത്ത് കാണുന്നത് വിരളമാണ്… ആദ്യം ദച്ചു ആയിരുന്നു… ഇപ്പോ ദച്ചു ആക്ടീവ് ആയപ്പോൾ ഋതു ഇനാക്ടീവ് ആയപോലെ…. അജു – കിച്ചുവേട്ടാ…. അവളെ നിങ്ങൾ പെങ്ങളെ പോലെ ആണ് കാണുന്നത് എന്നറിയാം… ഒരിക്കലും മോശം ഉദ്ദേശത്തോടെ അല്ല ഞങ്ങളിങ്ങനെ പറയുന്നത്… മാധവ് – കാര്യം പറയ് വളച്ച് കെട്ടാതെ… അമ്പു – ഞങ്ങൾക്ക് തോന്നിയ ഒരു സംശയം മാത്രമാണ്… അവൾ ഡ്രഗ് അഡിക്റ്റ് ആണോ എന്ന്…. മാധവ് – വാട്ട്….!!!! നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്…. കുട്ടൻ – ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയതാണെടാ…. കൈമുട്ടിന് പുറംവശത്തെ ഞരമ്പിൽ പാടും തഴമ്പും കാണാം…. പിന്നെ അവളുടെ ഒരു മന്ദത… നമ്മുടെ വീട്ടിലെ ഒരു കുട്ടിയല്ലേ… അപ്പോൾ ആ സംശയം ദൂരീകരിക്കണ്ടേ…

മാധവ് കാറിലേക്ക് ചാരി നിന്നു പോയി… മാധവ് – എല്ലാവരും മുറപ്പെണ്ണ് ആണെന്ന് പറയുമ്പോഴും ഞാൻ അനിയത്തിയെ പോലെയാ കണ്ടത്… അവൾ ഇങ്ങനൊക്കെ….. ഇത് വെറും സംശയം ആണെങ്കിലോ…. കുട്ടൻ – നീ കുറച്ചു ദിവസം അവളെയൊന്ന് നിരീക്ഷിക്ക്…. മാധവ് – അമ്മായിയോട് ഞാൻ എന്ത് പറയും….. അജു – കിച്ചുവേട്ടൻ അവളുടെ മണി വിത്ഡ്രാവൽ ഡീറ്റെയിൽസ് ഒന്ന് നോക്ക്… എന്നിട്ട് അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കാഷ് എടുക്കാൻ പറ്റാത്ത വിധം അവളുടെ പാരന്റ്സിനോട് പറഞ്ഞ് ഫ്രീസാക്ക്…. അമ്പു – കൂടെയുള്ള ആളിനെ നമ്മളല്ലേ ഏട്ടാ ശ്രദ്ധിക്കേണ്ടത്… (ശ്രദ്ധിക്കേണ്ട മുതല്….

അവൾടെ അമ്മുമ്മേട തേങ്ങ…. മദയാന… നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മൂദേവീ…. അവൾടെ ഒരു അമ്മകണ്ടകോല….. തൂഫ്…തൂഫ്… തൂഫ്… ഹാവൂ ഒരു മനസുഖം…. – അമ്പു ആത്മ) മാധവ് – നമുക്ക് നോക്കാടാ…. ഞാൻ ഓഫീസിലേക്ക് പോകട്ടെ… കുട്ടാ നീ വരണില്ലേ…. കുട്ടൻ – ഞാനെത്തിക്കോളാടാ…. മാധവ് – ആഹ്…. നിങ്ങൾ മൂന്ന് പേരും രണ്ടാഴ്ച കഴിഞ്ഞ് ജോയിൻ ചെയ്താൽ മതി… അവരുടെ ട്രെയിനിംഗ് പീരീഡ് കൂട്ടി… പിന്നെ വൈകുന്നേരം ഒരിറക്കുമതി കൂടി വീട്ടിലേക്ക് വരും…. അമ്പു – അതാരാ…. മാധവ് – കാണേണ്ട സാധനമാ…. ആള് പാവമാ…. പുള്ളിക്കാരിക്ക് എന്നെ വല്യ കാര്യാ…. അമ്മേട വല്യമ്മേട മോൾ… വകയിൽ അമ്മേട ചേച്ചി ആയിട്ട് വരും… പേര് രുഗ്മിണി…

രുക്കമ്മ എന്ന് വിളിക്കും… അജു – ആളെങ്ങനാ കലിപ്പാണോ…. മാധവ് – ഏയ്… ആൾക്ക് ആകെ കണ്ണിന് പിടിക്കാത്തത് ഋതുവിനെ മാത്രമാണ്…. കുട്ടൻ – അതെന്താ…. മാധവ് – അച്ഛന്റെ അമ്മയ്ക് ഋതുവിനെ എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു… അവരവളുടെ മനസ്സിലും അങ്ങനെ വിഷം കുത്തി വച്ചു… അവളെന്നോട് അങ്ങനെ പെരുമാറാൻ തുടങ്ങി…. പക്ഷേ ഞാനവളെ പറഞ്ഞു തിരുത്തി…. അവളുടെ അന്നേരത്തെ ചില പ്രഹസനങ്ങൾ രുക്കമ്മായിയും കണ്ടിരുന്നു… അന്നു മുതൽ അമ്മായിക്ക് ഋതുവിനെ കണ്ണിന് നേരേ കണ്ടുകൂട… അവൾ ഇങ്ങനെ മാറിയിട്ടും അമ്മായി പറയുന്നത് അവളഭിനയിക്കുകയാണ് എന്നാണ്…. പുള്ളിക്കാരി വെട്ടൊന്ന് തുണ്ട് രണ്ട് പാർട്ടിയാ…. വായിലുള്ളത് അതേ പോലെ വിളിച്ചു പറയും…

സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും… ഇടഞ്ഞാൽ തനി കച്ചറയാ…. ഋതു ഇവിടെ ഉള്ളോണ്ട് ഇനി എന്തൊക്കെ കാണണോ എന്തോ…. അമ്മായിയേം കൂട്ടി ഞാൻ ഈവനിംഗ് അങ്ങെത്തും…. അജു , അമ്പു നിങ്ങൾ വീട്ടിലേക്ക് അല്ലേ പോകുന്നത്… ഒരു മിനിട്ട്… മാധവ് കാറിൽ നിന്നും ഒരു കവറെടുത്ത് വന്ന് അജുവിന്റെ കൈയിൽ കൊടുത്തു… മാധവ് – നിങ്ങളുണ്ടെന്ന് കുട്ടൻ പറഞ്ഞതുകൊണ്ട് വന്ന വഴി ഞാൻ റെസ്റ്റോറന്റിൽ കയറി മൂന്ന് മസാലദോശ പാർസൽ മേടിച്ചിരുന്നു… ഉച്ചയ്ക്ക് ചക്കി ചോറ് കഴിച്ചാൽ മുഴുവനും ഛർദ്ദിച്ചാ പോകുന്നത്… ഇത് കൊടുത്തേക്ക്… ഞാൻ പോകുവാട്ടോ…. അവൻ എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി പോയി…. അമ്പു – ചിലപ്പോൾ തോന്നാറുണ്ട് ഈ മനുഷ്യന്റെ ഹൃദയം മിടിക്കുന്നത് പോലും ഭാമയ്ക് വേണ്ടിയാണെന്ന്….

എന്തായാലും ദൈവം നമ്മുടെ കൂടെയാണെന്ന് തോന്നുന്നു… അജു – അതെന്താ…. അമ്പു – അല്ലെങ്കിൽ അവൾക്ക് വേണ്ടി കെണി വിരിക്കുമ്പോൾ തന്നെ നമുക്ക് തുറുപ്പ് ചീട്ടായി അമ്മായി വരില്ലല്ലോ… ഇതിനെയാണ് പറയുന്നത് അള്ളിട്ട വഴിയിൽ പശു ചാണകമിട്ടു എന്ന്…. കുട്ടൻ – ആരുണ്ടാക്കീന്ന്…. അമ്പു – അതേ…. നമ്മൾ വണ്ടിയുടെ ടയർ പൊട്ടാൻ നമ്മൾ അള്ളിടൂലെ… അത് അങ്ങനെ കണ്ടാൽ അടി കരണം മാറി വരില്ലേ… മറിച്ച് അള്ളിന്റെ മേലേ ചാണകമിട്ടാലോ…. ആരും അറിയില്ലല്ലോ അത് അള്ളാണെന്ന്…. അജു – ന്യൂജെൻ ബനാനാ ടോക് ആയിരിക്കും… അമ്പു – അതെ…. ഇനി അടുത്ത സ്റ്റെപ്പ് അമ്മായിയെ ഓടിച്ചു മടക്കി ചാക്കിലാക്കുക…. കുട്ടൻ – നിനക്കെന്താടാ പേയാ….

ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരാളെ ചാക്കിൽ കയറ്റാൻ… അമ്പു – ഏട്ടനെന്നെ ശരിയായി ധരിക്ക്… അവരെ നമ്മുടെ വരുതിയിലേക്ക് വരുത്തണം…. ഏത് അമ്മായിമാരേം കയ്യിലെടുക്കാനുള്ള ഒരു വഴി എനിക്കറിയാം…. അജു – അതെന്ത് വഴി…. അമ്പു – അമ്മായിയെ കണ്ടാൽ എന്റെ ചത്തുപോയ അമ്മായിയുടെ അതേ ചായയാണെന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് ലേശം തുപ്പൽ തൊട്ട് കണ്ണിൽ തേച്ചിട്ട് വിതുമ്പണം…. അതിലവര് വീഴും… ഇല്ലെങ്കിൽ ഞാൻ വീഴ്ത്തും…. അജു – ചായ അല്ലെടാ… ഛായ…. നിന്റെ ഈ ഡയലോഗിന് അവര് നിന്റെ മോന്തേല് ചാണകവെള്ളം കോരി ഒഴിക്കാതെ നോക്കിക്കോ… കുട്ടൻ – അതൊക്കെ നമുക്ക് വഴിയേ ശരിയാക്കാം…. ആദ്യം അവർ വരട്ടെ…

ബാക്കി വഴിയേ…. എന്തായാലും നിങ്ങൾ കുറച്ചു ദിവസം കൂടി ഉണ്ടാകുമല്ലോ… പോകുന്നതിന് മുമ്പ് എല്ലാത്തിനും ഒരവസാനം ഉണ്ടാക്കണം…. അമ്പു – മ്… ഏട്ടൻ ഓഫീസിലേക്കല്ലേ… ഞങ്ങൾ വീട്ടിലേക്ക് മടങ്ങുവാ…. അജു വാ….. ************ അച്ചു ഒരു സാരി മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കെട്ടിയിട്ടിട്ട് ചെയറിൽ ഇരിക്കുകയായിരുന്നു…. അപ്പോഴാണ് അജുവും അമ്പുവും കൂടി അങ്ങോട്ട് വന്നത്… അമ്പു – എന്താടീ തലയ്ക്കു സുഖമില്ലേ… നീ എന്താ മറപ്പുര ഉണ്ടാക്കുവാണോ…. അച്ചു – പോടാ… ഈ സാരി വെയിലത്ത് ഉണക്കിയാൽ കളർ പോകും… അതുകൊണ്ട് വാഷിംഗ് മെഷീനിൽ നിന്നും ഇച്ചിരി ഡ്രൈ ആയ ശേഷം ഇവിടെ കൊണ്ട് വന്ന് കെട്ടിയേക്കുവാ…

പെട്ടെന്നാണ് അമ്പു സാരിയ്ക് അപ്പുറത്ത് നിഴലനക്കം കണ്ടത്…. അമ്പു – തലയിൽ മട….ഛേ… ജട… കഴുത്തിൽ പാമ്പ്… അയ്യോ ഇതത് തന്നെ എന്റെ പരമശിവനേ…. അച്ചു – എടാ അത്…. അമ്പു – നീ മിണ്ടരുത്…. അജു അന്തംവിട്ടു നിൽക്കണുണ്ട്…. അമ്പു തറയിൽ വീണ ശേഷം സാരിയുടെ അടിയിലൂടെ ഇഴഞ്ഞു ഇഴഞ്ഞ് സാരിക്കപ്പുറം നിൽക്കുന്ന രൂപത്തിന്റെ കാലിൽ പിടിച്ച് ഓരോന്ന് പറയാൻ തുടങ്ങി…. അമ്പു – അങ്ങയെ ഞാൻ ഫോട്ടോയിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ…. കള്ളിയങ്കാട്ട് നീലീനെയൊക്കെ സ്വപ്നം കണ്ട് പേടിക്കുമ്പോ ഞാൻ വിചാരിക്കാറുണ്ട് ദൈവങ്ങളെ കാണണേ എന്ന്….

ഈശ്വരാ ഭഗവാനെ നീ എന്റെ പ്രാർത്ഥന കേട്ടല്ലോ… അമ്പു പതിയെ കാലിൽ സൂക്ഷിച്ചു നോക്കി… അമ്പു – മിഞ്ചി…. സാരിയോ… ഇനി പാർവതീ ദേവി ആകുമോ… അമ്പു തലയുയർത്തി നോക്കി…. ദേ നിൽക്കുന്നു മുറ്റത്തൊരു ഭാമ…. ഭാമ അന്ധാളിച്ചു നിൽക്കണുണ്ട്…. അവൾ അമ്പുവിനെ പിടിച്ച് എണീപ്പിച്ചു… ഭാമ – ഒന്നൂല്ല… ന്റെ അമ്പൂന് ഒന്നൂല്ല… അമ്പു – ഫ! മൂദേവീ…. നിന്റെ വായിൽ നാക്കില്ലാർന്നോ…. ഭാമ – അല്ല… നിനക്കെന്താ പറ്റിയേ…. അജുവും അച്ചുവും കെട്ടിയിട്ട സാരി മാറ്റി അവരുടെ അടുത്തേക്ക് വന്നു… അച്ചു – അവൻ നിന്റെ നിഴല് കണ്ട് തെറ്റിദ്ധരിച്ചതാ…. പൊക്കിക്കെട്ടിയ മുടിയെ അവന് ജടയായും കഴുത്തിലെ സ്കാർഫ് പാമ്പായും തോന്നി… സ്വാഭാവികം… അമ്പു – അല്ലെങ്കിൽ എപ്പോഴും പിരുത്തിട്ടോണ്ട് നടക്കുന്ന മുടിയാ… ഇതെന്താടീ ഗോപുരമോ…

ഭാമ – അമ്മ എണ്ണ തേച്ച് പിടിപ്പിച്ചിട്ട് ഉയർത്തിക്കെട്ടിയതാ…. അമ്പു – സാരിയുടെ കൂടെ ഈ സ്കാർഫെന്തിനാ…. ഭാമ – അത് ഞാൻ സ്കാർഫ് എങ്ങനെ കെട്ടും എന്ന് നോക്കിയതാ…. അമ്പു – ഞഞ്ഞായി…. ടാ ഇവളുടെ മസാലദോശ എടുത്തു കൊടുക്ക്… ടീ ഭാമേ നീ എന്റെ ബിരിയാണി മാറ്റി വച്ചിരുന്നില്ലേ… അതെവിടെ…. ഭാമ – അത് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വയറ് നിറഞ്ഞില്ലെന്ന് പറഞ്ഞ് അച്ചു എടുത്ത് കഴിച്ചു… അച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു… അമ്പു – എനിക്കെന്റെ ബിരിയാണി ഇപ്പോ വേണം….

നിന്റെ വയറ്റിലെന്താടീ കൊക്കപ്പുഴു ആണോ…. ഇവളുടെ അസുഖം എന്താണെന്ന് എനിക്ക് മനസിലായി… ആർത്തി മൂത്ത് പ്രാന്തായതാ…. അയ്യോ എനിക്ക് വിശക്കണേ…. ങീ….ങീ…ങീ…. ഭാമ – ടാ…. മതി…. വാ…. നമുക്ക് മസാലദോശ കഴിക്കാം…. അമ്പു – ബാ….പൂവാം… ദേ… നിന്നെ ആ പരിസരത്ത് കണ്ട് പോകരുത്…. അച്ചു അവനെ നോക്കി കൊഞ്ഞനം കുത്തി… അജു തലയ്ക് കയ്യും വെച്ച് ഇരുന്നു….. ************ ഞാനും അമ്പുവും കൂടി ഹാളിലേക്ക് നടന്നു… എനിക്ക് പൊതിയൊക്കെ നിവർത്തി എടുത്ത് വച്ചതൊക്കെ അവനാണ്…. ഒരെണ്ണം എനിക്കും ഒരെണ്ണം അവനും… ഒരെണ്ണം മാറ്റി വച്ചു…. അവന്റെ വട കൂടി എനിക്ക് വച്ച് തന്നു…. “നിനക്ക് വേണ്ടേ….” “നീയാ ഇപ്പോ കഴിക്കേണ്ടത്…” “എനിക്ക് ഇത് മതിയെടാ….” “മര്യാദയ്ക്ക് കഴിക്കെടീ…. നിന്റെ കെട്ട്യോൻ മേടിച്ച് തന്നതാ….” “തോന്നി…

നീ എന്തിനാടാ എപ്പോഴും അച്ചൂനോട് വഴക്കിടുന്നത്…” “ഞങ്ങളുടെ സ്നേഹം അങ്ങനെയാടീ… ഞങ്ങളുടെ ഫ്രണ്ട്ഷിപ്പും അങ്ങനെയല്ലേ… അതിന് പ്രണയമെന്ന നിറം വന്നെങ്കിലും ഞങ്ങൾ മാറിയിട്ടില്ല… നീയും കിച്ചുവേട്ടനും അടിയും സ്നേഹവും എല്ലാ വികാരങ്ങളിലൂടെയും സ്നേഹിക്കും… പക്ഷേ ഞങ്ങൾടെ സ്ഥായീഭാവം വഴക്കാണ്…..” “നല്ല മറുപടി…. എനിക്കറിയാം അമ്പു അവളെ നിനക്ക് ജീവനാണെന്ന്…” “അതെ…. അവളെനിക്ക് പ്രാണനാ… പക്ഷേ അതിലും ഒരു പടി മുകളിലാ നീയെനിക്ക്… ഒറ്റ മകനായി വളർന്നത് കൊണ്ട് തന്നെ ഒരനിയത്തി വേണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു… നീ വന്ന ശേഷമാണ് ഞാൻ അതറിഞ്ഞു തുടങ്ങിയത്… നിനക്കും കുട്ടേട്ടനെ പോലെയാണ് ഞാനും അജുവും എന്നെനിക്ക് അറിയാം… അച്ചു നിന്റെ ജീവനാണെന്നും….”

“എല്ലാവരുടെ മുന്നിലും നീ ചിരിച്ച് കളിച്ച് നടക്കുന്നെങ്കിലും മറ്റാരെക്കാളും തല നിനക്കാന്ന് എനിക്കറിയാം…” “കണ്ടുപിടിച്ച് കളഞ്ഞല്ലോ… പിന്നെ നിനക്കൊരു കാര്യം അറിയോ…” “എന്താ…” “എന്റെ ബുദ്ധി മറ്റുള്ളവർക്ക് മനസ്സിലാവാതെ കൊണ്ട് നടക്കുന്നതാ എന്റെ ബുദ്ധി…” “നല്ല ഫുദ്ധി…. ഇരുന്ന് മുണുങ്ങ്….” “അത് പറഞ്ഞപ്പോളാ… ഒരു കാര്യം പറയാൻ മറന്നുപോയി….” “എന്താടാ…” “കിച്ചുവേട്ടന്റെ വല്യമ്മ… രുക്കമ്മ….” “ആ അവതാരം ഇനി എങ്ങനെ ആണോ എന്തോ….” “നിനക്ക് ചെറിയൊരു പ്രതീക്ഷയ്ക്ക് വഴിയുണ്ട്….” “അതെന്താ…” “അവർക്ക് ആ കൃമിയെ കണ്ണിന് നേരേ കണ്ടുകൂട….” “അതൊരു ആശ്വാസം…. ആളെങ്ങനാ…” “കേട്ടറിഞ്ഞത് വച്ച് നോക്കുവാണേൽ അവർ ആ മദയാനയുടെ കവിളിലും നാവിലും അവർ ശൂലം കുത്തും….”

“ഹൈലി…. ഇൻഫ്ലൈമബിൾ….” “നീയും ഒന്ന് സൂക്ഷിച്ചോ… നിന്റെ കൂറ സ്വഭാവം കണ്ടാൽ അവർ നിന്നേം ഓടിക്കും….” “ദേ… സാമ്പാറാ കൈയിൽ… കണ്ണിൽ തേച്ച് തരും ഞാൻ…” “ഈ….” അമ്പുവിനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ചെറിയ ടെൻഷൻ എനിക്കുമുണ്ട്… നാലാം മാസമാണ്… മുൻപുള്ള മൂന്ന് മാസത്തിലേത് പോലെ വലിയ ക്ഷീണമൊന്നുമില്ല ഇപ്പോൾ…. പക്ഷേ ഭയങ്കര ടെൻഷനാണ്…. ഈ പിശാചിന്റെ കാര്യം കാരണം അതും ഇരട്ടി ടെൻഷൻ ആണ്…. എല്ലാവരും എന്നെ ഹാപ്പി ആക്കാൻ ഒരുപാട് പരിശ്രമിക്കണുണ്ട്…. മാസങ്ങൾ ഓടിപ്പോകുന്നപോലുണ്ട്…

എത്ര പെട്ടെന്നാണ് നാലാം മാസമായത്…. കണ്ണേട്ടൻ എന്നും രാവിലെ എന്നെ പിടിച്ചു നിർത്തി വയറിന് അളവെടുത്ത് ഡയറിയിൽ എഴുതി വയ്കും… പിന്നെ എന്റെ ഭാരവും…. ഭഗവാനേ ഇനി അങ്ങോട്ടുള്ള ഓരോ ദിവസങ്ങളും എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ളതായിരിക്കും…. എന്റെ കുഞ്ഞ് സുരക്ഷിതമായി തന്നെ ഈ ഭൂമിയിലേക്ക് വരണം… അതിന് മുമ്പ് എല്ലാ പ്രശ്നങ്ങളും അവസാനിച്ചെങ്കിൽ… “ടീ…. നീ എന്താ സ്വപ്നം കാണുകയാണോ….” “ങേ…. ഏയ്… ഞാനോരോന്ന് ഓർത്തതാ….” “നീ ആദ്യം കഴിച്ചിട്ട് പോയി കിടന്നു സ്വപ്നം കാണൂ….” ഞങ്ങൾ വേഗം കഴിച്ചെഴുന്നേറ്റു… എന്നെ റൂമിലാക്കിയ ശേഷമാണ് അമ്പു പോയത്…. ************

ഞങ്ങളെല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു… വൈകുന്നേരം ആറ് മണിയായി…. പെട്ടെന്നാണ് കണ്ണേട്ടന്റെ കാർ പോർച്ചിൽ വന്ന് നിന്ന ശബ്ദം കേട്ടത്…. വാതിൽക്കലേക്ക് തന്നെ എല്ലാവരും നോക്കി നിന്നു…. ആദ്യം വന്നത് ഒരു സ്ത്രീ ആയിരുന്നു…. പുറകിൽ കണ്ണേട്ടൻ ലഗേജുമെടുത്ത് വരുന്നു….. ലക്ഷ്മി അമ്മയുടെ ചെറിയ ഛായയുള്ള ഒരു സ്ത്രീ… അമ്മയുടെ മുതിർന്നത് ആയതിനാൽ പ്രായം അൻപത്തഞ്ചൊക്കെ കാണും…. പക്ഷേ കണ്ടാൽ ഒരു നാല്പതൊക്കെയേ തോന്നുള്ളൂ…. കണ്ണുകൾ നല്ല വിടർന്നിട്ടാണ്… മൂക്ക് നല്ല നീണ്ടിട്ട്… തലമുടി നരച്ചിട്ടില്ല…. വലിയ വട്ടപ്പൊട്ട്… കണ്ടാലേ അറിയാം…. നല്ല ബോൾഡാണ്… എല്ലാവരുടെ മുഖത്തും സന്തോഷം കാണാം… ഋതു മാത്രം ദേഷ്യം കൊണ്ട് തിളച്ചു നിൽക്കുന്നു……തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 41

Share this story