മഴയേ : ഭാഗം 25

മഴയേ : ഭാഗം 25

എഴുത്തുകാരി: ശക്തി കല ജി

വ്രതത്തിൻ്റെ രണ്ടാമത്തെ ദിവസവും തീരാറായി… ഉത്തര ഗൗതം മുറിയിലേക്ക് വരും മുന്നേ ഉറക്കം നടിച്ച് ഒരു മൂലയിൽ ഒതുങ്ങി കൂടി…. ഗൗതമും അവളെ ശല്യപ്പെടുത്താൻ പോയില്ല… അവനും മറ്റൊരു വശത്ത് കിടന്നു…. ആ മുറിയിൽ അവരുടെ ഹൃദയസ്പന്ദനം ഉയർന്ന് കേട്ടു….. എപ്പോഴോ മയങ്ങി….. രാവിലെ ഗൗതമാണ് ആദ്യം ഉണർന്നത്… തൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഉത്തരയെ കണ്ട് അവന് അത്ഭുതം തോന്നിയില്ല.. കാരണം കുഞ്ഞുദേവി വന്നതിൻ്റെ അടയാളമായി താമര പൂവിതളുകൾ മുറിയിൽ ചിതറി കിടന്നിരുന്നു…. അവൻ പുഞ്ചിരിയോടെ അവളെ നോക്കി കിടന്നു…

അവളുടെ അധരങ്ങളിൽ ചെറുപുഞ്ചിരി എപ്പോഴും ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും… അവൻ ഒത്തിരി ഇഷ്ടത്തോടെ നെറുകയിൽ ചുണ്ടമർത്തി…. അവൾ അവനെ ചുറ്റിപിടിച്ചു കിടന്നു…. അവൻ്റെ മനസ്സിൽ സന്തോഷം നിറഞ്ഞു… നിദ്രയിലെങ്കിലും അവൾ തന്നെ പ്രണയിക്കുന്നുണ്ടല്ലോ എന്നോർത്തു സമാധാനിച്ചു… ഉത്തരയുടെ ഫോണിൽ അലാറം മുഴങ്ങിയതും ഗൗതം ഒന്നുമറിയാത്തത് പോലെ കണ്ണടച്ച് കിടന്നു…. അവൾ കണ്ണു തുറക്കാതെ കൈയ്യെത്തി ഫോൺ എടുത്തു… കണ്ണു തുറന്ന് നോക്കിയത് ഗൗതമിൻ്റെ മുഖത്തേക്കാണ്…. കൈയ്യിൽ നിന്നും ഫോൺ വഴുതി തറയിൽ വീണു… കുഞ്ഞു ദേവിക്ക് കുസൃതി കൂടുന്നുണ്ട് എനിക്ക് ദേഷ്യം വന്നു… അതോ ഗൗതമേട്ടൻ്റെ കുസൃതിയോ…

അവൾ അവൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. ഹേയ് ഇല്ല കൺപീലികൾ പോലും അനങ്ങുന്നില്ല.. ഗൗതമേട്ടൻ അറിഞ്ഞതല്ല… അവൾ പതിയെ എഴുന്നേറ്റു… അവർക്കു ചുറ്റും ചിതറി കിടക്കുന്ന താമര പൂവിതളുകൾ കണ്ടപ്പോൾ കുറച്ച് സമാധാനമായി… വേഗം കുളിച്ച് മാറാനുള്ള വസ്ത്രമെടുത്തു കുളത്തിലേക്ക് പോകാനായി പുറകിൽ കൂടിയുള്ള വാതിൽ പതുക്കെ തുറന്നു… ഇടവഴിയിലൂടെ കുളത്തിലേക്ക് പോകുമ്പോൾ ആരോ പിന്നിലുണ്ട് എന്ന് മനസ്സ് പറഞ്ഞു… തിരിഞ്ഞ് നോക്കിയെങ്കിലും ആരെയും കണ്ടില്ല… കഴുത്തിൽ രണ്ടു മാലയും ഉണ്ടോ എന്ന് ഒന്നുടി വലത് കൈ കൊണ്ട് പരതി നോക്കി ഉണ്ട് എന്ന് ഉറപ്പ് വരുത്തി… കുഞ്ഞു ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു കുളക്കടവിലെത്തിയതും അവളുടെ മനസ്സിൽ അകാരണമായ ഭയം തോന്നി..

വീണ്ടും ചുറ്റും നോക്കിയിട്ടും ഭയപ്പെടുന്ന വിധത്തിൽ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല പതിവുപോലെ വസ്ത്രം മാറി കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് കുളത്തിലെ ജലത്തിൽ കുറെയധികം പൂക്കൾ ചിതറി കിടക്കുന്നത് കണ്ടത് കൗതുകത്തോടെ നോക്കി പടവുകൾ ഇറങ്ങുമ്പോഴും ജലത്തിൽ പൊങ്ങി കിടക്കുന്ന ഒരോ പൂക്കൾ അവളുടെ കയ്യിൽ എടുത്തു … ഞാൻ മുകളിലേക്ക് നോക്കി… ചുറ്റും മരങ്ങൾ ഉണ്ടെങ്കിലും ഇത്രയും നാളും മരത്തിൽ നിന്ന് ഒരു ഇല പോലും കുളത്തിലേക്ക് വീണിട്ടില്ല… എന്നിട്ടും എങ്ങനെ ഈ പൂക്കൾ ജലത്തിൽ വീണു ചുറ്റും നോക്കിയെങ്കിലും പൂക്കൾ ഉള്ള മരങ്ങൾ ഒന്നു പോലും കണ്ടില്ല എവിടെ നിന്നാണ് പൂക്കൾ വന്നത് ഓരോന്നാലോചിച്ച് നിന്നപ്പോൾ അവൾക്ക് തളർച്ച തോന്നി എങ്കിലും ഇന്നലത്തെ ക്ഷീണത്തിൻ്റെ ആവും എന്ന് കരുതി അവൾ മുങ്ങി കുളിച്ചു കുളിച്ചപ്പോഴേക്ക് കുളത്തിലെ ജലം നീലനിറത്തിൽ ആയി ..

മുങ്ങി കുളിച്ച് അവൾ എഴുന്നേറ്റ് നോക്കി കണ്ണു തുറന്നു നോക്കുമ്പോൾ കുളത്തിലെ ജലത്തിൽ നീല നിറം കണ്ടു… ഇത്രയും നാളും കുളത്തിലെ ജലം തെളിഞ്ഞ വെള്ളമായിരുന്നു പിന്നെങ്ങനെ നീല നിറത്തിൽ മാറി അവൾക്ക് അപകടം മണത്തു .. ഉറക്കെ “ഗൗതമേട്ടാ” എന്ന് അലറി വിളിച്ചു കുളത്തിനുള്ളിൽ നിന്നും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് അവൾ മൂന്നാല് പ്രാവശ്യം ഉറക്കെ വിളിച്ചു.. അതോടുകൂടി അവളുടെ ശരീരം തളർന്നു തുടങ്ങി ഒരു വിധത്തിൽ പതുക്കെ പടവുകൾ തിരികെ കയറി .. തളർച്ചയോടെ പടവിൽ ഇരുന്നു…. കൈയ്യിലിരുന്ന പൂക്കൾ തിരികെ കുളത്തിലേക്കിട്ടു…. എന്നിട്ട് ഈറനോടെ തന്നെ പടവിൽ ചമ്രം പടഞ്ഞിരുന്നു… കണ്ണടച്ച് കൈകുപ്പിയിരുന്ന് മന്ത്രോച്ചാരണം തുടങ്ങി…

കുഞ്ഞു ദേവിരൂപം അവളുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മാലയുടെ ലോക്കറ്റിൽ നിന്നും ഉയർന്നു വന്നു…. കുഞ്ഞു ദേവിയുടെ മിഴികളിൽ ദേഷ്യം നിറഞ്ഞിരുന്നു…. ഉത്തരയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ തെളിഞ്ഞു തുടങ്ങി…. ശരീരം നീല നിറം വ്യാപിച്ചു…. കുഞ്ഞു ദേവി വലത് കരം ഉയർത്തി…. അതിൽ നിന്നു കത്തിജ്വലിക്കുന്ന തീ നാളം പുറത്തേക്ക് വന്നു… ആ തീ നാളം ഉത്തരയെയും കുളത്തിൽ ചിതറി കിടക്കുന്ന പുക്കളിലും വ്യാപിച്ചു… കുറച്ച് നിമിഷങ്ങൾക്ക് ശേഷം മഴ പെയ്തു… ആർത്തിരമ്പി പെയ്ത മഴയിൽ ആ തീ നാളങ്ങൾ അണഞ്ഞു…. ഉത്തരബോധം മറഞ്ഞ് പടവിൽ തന്നെ വീണു… അവൾക്ക് ചുറ്റും കുളത്തിലുമായി കിടന്നിരുന്ന പൂക്കൾ അപ്രത്യക്ഷമായിരുന്നു… ഗൗതം ഓടി വരുമ്പോൾ ഉത്തര കണ്ണു തുറന്നിരുന്നു…. മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിരുന്നു…

അവൾ ഞെട്ടലോടെ എഴുന്നേറ്റു… മുൻപിൽ ദേവിരുപം അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്നത് കണ്ടു…. ഗൗതം ഓടി വന്ന് അവളെ നേരെ ഇരുത്തി… മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ദേവി രൂപത്തെ കണ്ട് കൈകൂപ്പി തൊഴുതു…. കുഞ്ഞു ദേവിരൂപം ഒരു പൊട്ടി ചിരിയോടെ അന്തരീക്ഷത്തിൽ മാഞ്ഞ് പോയി… ഗൗതം തൻ്റെ ശരീരത്തെ ചുവന്നതോർത്ത് ഊരി ഉത്തരയെ പുതപ്പിച്ചു… “എന്ത് പറ്റി ഉത്തര “ഗൗതം പരിഭ്രമത്തോടെ ചോദിച്ചു… ” ഞാൻ കുളിക്കാനിറങ്ങിയപ്പോൾ കുളത്തിലെ ജലo പെട്ടെന്ന്നീല നിറത്തിലായി…. കുളത്തിൽ പതിവില്ലാതെ പൂക്കൾ ചിതറി കിടന്നിരുന്നു.. അവ വിഷം നിറച്ചതായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗൗതമേട്ടനെ വിളിച്ചത്…. വിളിച്ചിട്ട് വരാതിരുന്നപ്പോഴാണ് ദേവിയെ മന്ത്രം ജപിച്ചത്…. ദേവി രക്ഷിച്ചു….

കുറച്ച് താമസിച്ചിരുന്നെങ്കിൽ എൻ്റെ മരണം സംഭവിച്ചേനേ…. അമ്മയേയും മുത്തശ്ശനേയും ഒരു നോക്ക് കാണാതെ ഞാൻ മരിച്ച് പോവുമോ എന്ന് ഞാൻ ഭയന്ന് പോയി…. “ഉത്തര കരഞ്ഞുകൊണ്ട് ഗൗതമിൻ്റെ മാറിലേക്ക് മുഖം ചേർത്തു… “നീ സ്വയം വിചാരിക്കാതെ മരണം നിന്നരുകിൽ പോലും വരില്ല…. ശത്രുക്കൾ നിൻ്റെ കഴുത്തിലെ മാല കൈക്കലാക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതാവും…. അതു പക്ഷേ ആരാണ്… പുറത്ത് നിന്നും ഒരാൾ തറവാട്ടിനകത്ത് വരാൻ പറ്റില്ല ” തറവാട്ടിനകത്തുള്ള ആരോ ആണ്…. പക്ഷേ നിവേദയുടെ കൈയ്യിൽ രക്ഷ കെട്ടിയിട്ടുണ്ടല്ലോ.. പിന്നെയാരാണ്… ഉടനെ കണ്ടു പിടിക്കണം…. അല്ലെങ്കിൽ അപകടമാണ് …..” ഗൗതം വാക്കുകളിൽ ചെറിയ ഭയം നിറഞ്ഞു… ” അത് ആരാവും…”

ഉത്തര സംശയത്തോടെ ഗൗതമിനെ നോക്കി… ” ഇപ്പോൾ എങ്ങനുണ്ട് ക്ഷീണം തോന്നുന്നുണ്ടോ “… തനിയെ വരാൻ പറ്റുമോ ” ഗൗതം അവളോട് ചോദിച്ചു… ” ഗൗതമേട്ടൻ ഇവിടെ നിൽക്കുമോ… ഞാൻ വേഗം വസ്ത്രം മാറി വരാം” എന്ന് പറഞ്ഞ് ഉത്തര വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി… തൻ്റെ ശരീരത്ത് പുതച്ചിരുന്ന ചുവന്നതോർത്ത് അഴിച്ചു ചുണ്ടോടു ചേർത്തു…. ഇങ്ങനെയൊരവസ്ഥയിൽ ഗൗതമേട്ടൻ്റെ മുൻപിൽ നിൽക്കേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു…. വേഗം വസ്ത്രം മാറി… നനഞ്ഞ തുണി കഴുകിയിട്ടു…. മഞ്ഞ ഭാവണി ചുറ്റി ചുവന്നതോർത്ത് തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു നിറകണ്ണുകളോടെ നടന്നു വരുന്ന ഉത്തരയെ കണ്ടപ്പോൾ അവന് വല്ലാത്ത വേദന തോന്നി…. “എന്ത് പ്രതിസന്ധികൾ വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല ഉത്തര….

ഈ നിമിഷം പറ എല്ലാം ഉപേക്ഷിച്ച് നിൻ്റെ കൂടെ വരാൻ ഞാൻ തയ്യാറാണ്….. മാലയും മന്ത്രസിദ്ധിയും തറവാടും സ്വത്തുക്കളും ഒന്നും വേണ്ട നമ്മുക്ക്…. കണ്ണെത്താ ദൂരത്തേക്കു ആരുമറിയാതെ പോവാം “…. നീയിങ്ങനെ വിഷമിക്കുന്നത് കാണാൻ വയ്യ….. അല്ലെങ്കിൽ നിന്നെ തിരികെ കൊണ്ടു വിട്ടേക്കാം….. എനിക്കുള്ള ശിക്ഷ ഞാൻ സ്വീകരിച്ചു കൊള്ളാം…” ഗൗതം വിഷമത്തോടെ പറഞ്ഞു…. ” ഒരിക്കൽ ഞാൻ എല്ലാം ഉപേക്ഷിച്ച് പോകാൻ ഒരുങ്ങിയതാണ്…. അന്ന് മുത്തശ്ശിയും ഗൗതമേട്ടനും കൂടിയല്ലേ സമ്മതിക്കാഞ്ഞത്…. ഇപ്പോൾ എല്ലാം തുടങ്ങി വച്ചിട്ട് ഉപേക്ഷിച്ച് വന്നാൽ ഞാൻ മാത്രം രക്ഷപ്പെടും എന്ന് എന്താ ഉറപ്പ്…. അതുമല്ല അച്ഛൻ ചെയ്ത തെറ്റ് തിരുത്താൻ ദൈവം എനിക്ക് തന്ന അവസരം പ്രയോജനപ്പെടുത്തണം…. “….

എന്ത് സംഭവിച്ചാലും ഞാൻ മുൻപോട്ട് തന്നെ പോകും…. ഇവിടേക്ക് വരുമ്പോൾ എൻ്റെ മനസ്സിൽ ലക്ഷ്യം ഒന്നുമില്ലായിരുന്നു…. പക്ഷേ ഇപ്പോൾ എൻ്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ട്… അത് പൂർത്തികരിക്കാൻ എന്നിൽ അവസാന ശ്വാസം വരെ ഞാൻ പരിശ്രമിക്കുo…. “ഉത്തര ഉറച്ച സ്വരത്തിൽ പറഞ്ഞു…. “എങ്കിൽ വേഗം വാ… നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട് ” എന്ന് പറഞ്ഞ് ഗൗതം അവളുടെ കൈ പിടിച്ച് വേഗത്തിൽ നടന്നു… നിലവറയിലെ വിഗ്രഹത്തിന് മുൻപിലാണ് ചെന്ന് നിന്നത്.. അവിടെ ഉണ്ണി അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു…. ഗൗതം നടന്നൊതൊക്കെ ഉണ്ണിയോട് പറഞ്ഞു…. ഉണ്ണിയുടെ മുഖത്ത് ദേഷ്യവും വിഷമവും പ്രകടമായി…

അവൻ നിലവറയിലെ വിളക്കിൽ ദീപം തെളിയിച്ചു….. കർപ്പൂര തട്ടിൽ കർപ്പൂരവും കത്തിച്ചു…. കുറച്ച് ഭസ്മം വലത് കൈയ്യിൽ വാരിയെടുത്തു… ഭസ്മം മോതിരവിരൽ കൊണ്ട് ഉത്തരയുടെ നെറ്റിയിൽ തൊട്ടു കൊടുത്തു.. കണ്ണടച്ച് മന്ത്രം ജപിച്ചു കൊണ്ട് ഭസ്മം കത്തിക്കൊണ്ടിരുന്ന കർപ്പുരത്തിലേക്ക് ഇട്ടു… അതേ സമയം നിളയുടെ വലത് കൈയ്യിൽ പൊള്ളലേറ്റു… അവൾ ഞെട്ടലോടെ പുറകോട്ടു മറിഞ്ഞു വീണു…. നിവേദ ഭയന്നു നിലവിളിച്ചു… നിവേദയുടെ നിലവിളി കേട്ട് ആരെങ്കിലും വരുമോ എന്ന് ഭയന്ന് നിള വേഗം എഴുന്നേറ്റു…. “നിവേദ കരയല്ലേ… ആരെങ്കിലും വന്നാൽ ഞാൻ കുടുങ്ങും… കാരണം എൻ്റെ സുരക്ഷയ്ക്കായി സൂക്ഷിച്ചിരുന്ന മന്ത്രങ്ങളുടെ സാധനങ്ങളടങ്ങിയ ബാഗ് നഷ്ട്ടപ്പെട്ടിരിക്കുന്നു….

അത് ആരോ മന:പൂർവ്വം മോഷ്ടിച്ചതാണ് എന്നെ കുടുക്കാൻ…. അതാരാണ് എന്ന് കണ്ടു പിടിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം….. ആ ബാഗിൽ സൂക്ഷിച്ചിരുന്ന വിഷം പുരണ്ട പുഷ്പങ്ങൾ ആരിലോ പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുന്നു…. അങ്ങനെ പരാജയപ്പെട്ടത് കൊണ്ടാണ് എനിക്ക് പൊള്ളലേറ്റത് “… ഈ പൊള്ളൽ പാട് ആരും കാണാൻ പാടില്ല കാരണം ഈ തറവാട്ടിൽ ആർക്കേലും ആ പുഷ്പങ്ങൾ കാരണം അപകടമുണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ പിന്നിൽ ഞാനാണ് എന്ന് തെറ്റിദ്ധരിക്കും” നിള വേദന സഹിച്ച് കൊണ്ട് പറഞ്ഞു… നിവേദ എന്ത് ചെയ്യണമെന്നറിയാതെ നിന്നു… വലത് കൈയ്യിൽ കറുത്ത പാട് തെളിഞ്ഞു… ”പേടിക്കണ്ട ഇതിന് രണ്ട് ദിവസത്തെ ആയുസ്സുണ്ടാകു… അത് വരെ ആരും കാണാതെ സൂക്ഷിക്കണം” നിള തൻ്റെ ചുരിദാറിൻ്റെ ഷാൾ വലത് കൈ മറച്ചിട്ടു….

ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടി.. നിവേദ വാതിൽ തുറന്നു…. രാഗിണിയമ്മ രണ്ടുപേരേയും മാറി മാറി നോക്കി. “എന്താ ഇവിടെ പ്രശ്നം.. നിവേദയെന്തിനാണ് കരഞ്ഞത് ” രാഗിണിയമ്മ ചോദിച്ചു.. ” അത് പിന്നെ ഞാൻ…. ഞാനൊന്ന് ഉറക്കത്തിൽ വീണതാ ” നിവേദ പറഞ്ഞൊപ്പിച്ചു.. നിവേദ നിന്ന് വിയർക്കുന്നത് കണ്ട് രാഗിണിയമ്മ അവളുടെ വലത് കയ്യിൽ രക്ഷയുണ്ടോ എന്ന് പരിശോധിച്ചു… രക്ഷ കയ്യിൽ കണ്ടപ്പോൾ രാഗിണിയമ്മയ്ക്ക് സമാധാനമായി… അവർ തിരികെ പോയി… അവർ തിരികെ പോയപ്പോൾ നിളയും നിവേദയും ആശ്വാസത്തോടെ കട്ടിലിൽ ഇരുന്നു…. നിളയ്ക്ക് വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു….. ” ചേച്ചി രണ്ടു ദിവസം പുറത്തിറങ്ങണ്ട…..

വേണ്ടതെല്ലാം ഞാൻ കൊണ്ടു തരാം” നിവേദ വിഷമത്തോടെ പറഞ്ഞു….. “ശരി….. അതാ നല്ലത്….. രണ്ടു ദിവസം അവരുടെ കണ്ണിൽ പെടാതിരിക്കുന്നതാണ് നല്ലത് “…… പക്ഷേ എൻ്റെ നഷ്ടപ്പെട്ടു പോയ ബാഗു കണ്ടു പിടിക്കണം… എനിക്കത് ഗൗതമേട്ടൻ്റെ അച്ഛൻ ഹരിനാരായണനദ്ദേഹം തന്നതാണ്… .. അത് സ്വയരക്ഷയ്ക്കല്ലാതെ ഉപയോഗിച്ചിട്ട് പരാജയം സംഭവിച്ചാൽ എനിക്ക് തന്നെയാണ് അപകടം” നിള പരിഭ്രമത്തോടെ പറഞ്ഞു…. ” ചേച്ചി വിഷമിക്കാതെ ഞാൻ ഒന്നു എല്ലാവരുടെയും മുറിയിൽ നോക്കാം… ” എന്ന് നിവേദ പറഞ്ഞു… ” അവർ മൂന്ന് പേരും രാവിലെ കാർത്തിക ദീപം തറവാട്ടിലേക്ക് പോകും.. ഇന്ന് മൂന്നാമത്തെ ദിവസമായത് കൊണ്ട് എല്ലാവരും പോകും….നിനക്ക് കൂട്ടിനാണ് എന്നെ ഇവിടെ വരുത്തിയത്…

അത് കൊണ്ട് എനിക്ക് അവരുടെ കൂടെ പോകേണ്ടി വരില്ല.. ആ സമയം തിരയാം…. ഞാനും വരാം….” എന്ന് നിള പറഞ്ഞു… നിവേദ എഴുന്നേറ്റ് ജനൽ പാളികൾ തുറന്നിട്ടു.. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം എല്ലാരും വണ്ടിയിൽ കയറി പോകുന്നത് കണ്ടു.. വണ്ടി കണ്ണിൽ നിന്നും മറഞ്ഞതും നിവേദ സന്തോഷത്തോടെ തിരിഞ്ഞു… ” ചേച്ചി അവർ പോയി… വേഗം വാ നമ്മുക്ക് പോയി നോക്കാം… ” എന്ന് നിവേദ പറഞ്ഞു.. നിളയും നിവേദയും ഓരോ മുറിയിലായി കയറിയിറങ്ങി… “നമ്മുടെ അടുത്ത് കുറച്ച് സമയമേയുള്ളു … അത് കൊണ്ട് രണ്ടു പേരും രണ്ടിടത്തായി നോക്കുന്നതാ നല്ലത്….” എന്ന് നിള പറഞ്ഞു.. “ശരി ചേച്ചി ” നിവേദ പറഞ്ഞു രണ്ടു പേരും വേവ്വേറെ മുറിയിൽ കയറി തപ്പാൻ തുടങ്ങി…

സമയം പോയിക്കോണ്ടിരുന്നു…… നിള ഉണ്ണിയുടെ മുറിയിൽ കയറിയതും വാതിൽ തനിയെ അടഞ്ഞു….. അവൾ അകത്ത് നിന്ന് ഉറക്കെ വിളിച്ചെങ്കിലും നിവേദയ്ക്ക് നിള വിളിക്കുന്നത് കേൾക്കുന്നില്ലായിരുന്നു…. നിള പരിഭ്രമത്തോടെ ഇടത് കൈ കൊണ്ട് വാതിലിൽ ആഞ്ഞടിച്ചു… മുറ്റത്ത് വണ്ടി വരുന്ന ശബ്ദം കേട്ട് നിളയുടെ ഹൃദയമിടിപ്പ് കൂടി… നെറ്റിയിൽ വിയർപ്പുകണങ്ങൾ തെളിഞ്ഞു.. കുറച്ച് സമയത്തിന് ശേഷം ആരോ നടന്നു വരുന്ന ശബ്ദം കേട്ടു…. അവൾ വാതിലിൻ്റെ ഒരു വശത്തേക്ക് മാറി നിന്നു… പുറത്ത് നിന്ന് ഉണ്ണി മന്ത്രം ചൊല്ലുന്ന ശബ്ദം കേട്ടു….

മന്ത്രം ചൊല്ലി കുറച്ചു നിമിഷത്തിനകം വാതിൽ മലർക്കെ തുറന്നു…. നിളയ്ക്ക് ഭയം കൊണ്ട് അവൾ താഴെ വീണു പോകുമോ എന്ന് തോന്നി…. ഇവിടെ കയറാൻ തോന്നിയ നിമിഷത്തെയോർത്ത് സ്വയം പഴിച്ചു… ഉണ്ണി അകത്തേക്ക് കടന്ന ഉടനെ നിള അവൻ കാണാതെ വെളിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം ഉണ്ണിയുടെ കരങ്ങളിൽപ്പെട്ടു പോയി എന്ന് മനസ്സിലായി….. വലത് കൈയ്യിലെ പൊള്ളലിൻ്റെ പാടിൽ ഉണ്ണി പിടിമുറുക്കിയതും അവൾ നിലവിളിച്ചു പോയി……. തുടരും

മഴയേ : ഭാഗം 24

Share this story