മിഴിയോരം : ഭാഗം 28

മിഴിയോരം : ഭാഗം 28

എഴുത്തുകാരി: Anzila Ansi

തിരികെ വന്ന അന്നാമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു…..അവൾ ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി….. ഇച്ചായനും മുറിയിലേക്ക് പോകാൻ തുനിയവേ.. നിവി കൈയിൽ പിടിച്ചു തടഞ്ഞുനിർത്തി… എന്താ ഇച്ചായ എന്നത ഡോക്ടർ പറഞ്ഞേ…? ഞാൻ എല്ലാരോടും പറഞ്ഞതല്ലേ ഹോസ്പിറ്റൽ ഒന്നും പോകണ്ട എന്ന്…. അതിനിപ്പോൾ എന്നതാടാ ഉണ്ടായേ… തെളിച്ച് പറ ആൽബി നീ… അമ്മച്ചി ആൽബി ഇച്ചായനോട് ചോദിച്ചു… അമ്മച്ചി എനിക്കും അവൾക്കും ജീവിക്കാൻ ഒരു കുഞ്ഞു വേണമെന്നില്ല… ഇനി ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞ് ആരും എന്റെ അടുത്തേക്ക് വരണ്ട….. പറഞ്ഞില്ലെന്ന് വേണ്ട….

ആൽബി നീ എന്റെ കയ്യിന്ന് മേടിക്കും… മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ കാര്യം പറയുന്നുണ്ടോ ചെക്കാ നീ… അമ്മച്ചി കുറച്ചുകൂടി കടുപ്പത്തിൽ ആൽബി ഇച്ചായനോട് ചോദിച്ചു…. അമ്മച്ചി ഞങ്ങൾക്ക് ചെറിയ കുഴപ്പമുണ്ട് അതുകൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകില്ല…. അതും പറഞ്ഞു ആൽബി ഇച്ചായൻ മുറിയിലേക്ക് പോയി… അമ്മച്ചി ഒന്നും മിണ്ടാതെ കുറച്ചുനേരം അവിടെ നിന്നു….. നിവി അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു… ഇച്ചായൻ പറഞ്ഞത് ഒന്നും കേട്ട് അമ്മച്ചി വിഷമിക്കേണ്ട… നമ്മുക്ക് അവരോട് എല്ലാം പതിയെ പറഞ്ഞു മനസ്സിലാക്കാം… രാത്രി അത്താഴം കഴിക്കാൻ വിളിച്ചെങ്കിലും ഇച്ചായനയും അന്നമ്മയും വന്നില്ല… നിവിയും അമ്മച്ചിയും രണ്ടു പ്ലേറ്റിൽ ചോറും കറിയും എടുത്തു ഇച്ചായന്റെ മുറിയിലേക്ക് നടന്നു… നിവി വാതിൽ മുട്ടി….

ഇച്ചായനാണ് മുറിയുടെ വാതിൽ തുറന്നത്… ഇച്ചായനെ മറികടന്ന് അമ്മച്ചി മുറിക്കകത്തേക്ക് കയറി… തലകുനിച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി അന്നാമ്മ അവിടെ ഇരിക്കുന്നു…. നീ എന്തിനാഡി കൊച്ചേ ഇങ്ങനെ കിടന്നു കരയുന്നന്നേ…? അന്നമ്മ ഒന്ന് എങ്ങി… ദേ അന്ന കൊച്ചേ നീ എന്റെ കയ്യിന്ന് മേടിക്കും പറഞ്ഞേക്കാം… ഡാ ആൽബി നിന്നോട് ഞാൻ എന്തോന്നാ ഇന്നലെ പറഞ്ഞേ…. എനിക്ക് നിന്റെ കുഞ്ഞിനെ കണ്ടിട്ട് കണ്ണ് അടയ്ക്കണം എന്നല്ലേ പറഞ്ഞത്…. അത് കേട്ടതും അന്നാമ്മ വീണ്ടും കരയാൻ തുടങ്ങി…. എന്റെ കൊച്ചേ ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ… ഞാൻ പറഞ്ഞുവന്നത് എന്തെന്ന് വെച്ചൽ….. എനിക്ക് നിങ്ങളുടെ കുഞ്ഞിനെ കാണണം… പക്ഷേ അത് നിങ്ങളുടെ രക്തത്തിൽ തന്നെ പിറക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല…

ആൽബി ഇച്ചായനും അന്നമ്മയും എന്തെന്ന് രീതിയിൽ അമ്മച്ചിയെ നോക്കി… എടാ ചെക്കാ നമ്മുടെ പള്ളിയുടെ അനാഥാലയത്തിൽ രണ്ടോ മൂന്നോ മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്… പെൺ കുഞ്ഞാണ് അതിനേ നമ്മുക്ക് ഇങ്ങ് കൊണ്ടുവന്നാലോ..? ഞാൻ അച്ഛനോട് സംസാരിച്ചിട്ടുണ്ട്…. നിങ്ങള് ചെന്ന് ആ കൊച്ചിനെ ഒന്ന് കണ്ടേച്ച് ബാക്കി എന്നതാന്നുവച്ചാ തീരുമാനിക്കാം… അവളെ ഇങ്ങ് കൂട്ടി കൊണ്ടുവന്നാൽ ഇവിടെ ഈ പാലക്കൽ തറവാട്ടിലെ ആൽബിയുടെ കുഞ്ഞു മാലാഖയായി അവള് വളരും… ആൽബി ഇച്ചായൻ ഓടിവന്ന് താഴെയിരുന്ന് അമ്മച്ചിയുടെ വയറിൽ മുഖം പൂഴ്ത്തി കരഞ്ഞു…

അമ്മച്ചി ഇച്ചായന്റെ മുടിയിഴകളിൽ വിരൽ കടത്തി ഇച്ചായനോടായി പറഞ്ഞു നീ എന്നതാഡാ ഈ അമ്മച്ചിയെ കുറിച്ച് കരുതിയത്…. നിനക്ക് മാത്രമല്ല ദേ ഇവൾക്കും ഞാൻ അമ്മച്ചി തന്നെയാണ്… അതിന് ചോര ഒന്നാവണമെന്നില്ല…. അപ്പോൾ ഞാനോ…? നിവി പരിഭവത്തോടെ ചോദിച്ചു…. എനിക്ക് പെൺകൊച്ചുങ്ങള് ഇല്ലാതെന്റെ വേദന മാറിയത് നിങ്ങള് രണ്ടും വന്ന് കയറിയാൽ പിന്നെയ…. അമ്മച്ചി ഒന്നു മനസ്സുവെച്ചാൽ ഒരു മോളെ കൂടി കൊണ്ടുവരാം…. ആൽവിൻ അങ്ങോട്ട് കേറി വന്നു പറഞ്ഞു… പൊക്കോണം… എനിക്ക് തൽക്കാലം രണ്ടുമക്കള് മതി…. അല്ലേലും ഈ അമ്മച്ചിക്ക് എന്നോട് തീരെ സ്നേഹമില്ല…. നിന്നെ സ്നേഹിക്കാൻ ഒന്നും രണ്ടും പേരല്ലല്ലോ ഉള്ളത് ആദ്യം നീ ഏതെലും ഒന്നിനെ ഉറപ്പിക്ക്…..

ആൽബി ഇച്ചായൻ ആൽവിനെ കളിയാക്കി…. ഇച്ചായോ വേണ്ടായേ ഞാനും പഴയ കഥകളോരോന്നും പുറത്തിറക്കും…. പണ്ട് പള്ളിയിൽ കോയർ പാടാൻ നിന്ന ട്രീസ ചേച്ചിയെ വളക്കുന്നതിനൊപ്പം അനിയത്തി ടീനയെ വളക്കാൻ എന്റെ കയ്യിൽ ലെറ്റർ തന്ന ഇച്ചായൻ ആണോ എന്നെ ഉപദേശിക്കാൻ വരുന്നേ… ഡാ ഡാ വേണ്ട… അതുതന്നെയ ഇച്ചായ എനിക്കും പറയാനുള്ളത്… അല്ല അന്ന ചേച്ചി ട്രീസ ചേച്ചിയുടെ കാര്യം ഇച്ചായൻ പറഞ്ഞിട്ടുണ്ടോ….? നീ കൂടുതൽ ഇളക്കാൻ നിൽക്കേണ്ട ചെക്കാ.. അവൾക്ക് എല്ലാം അറിയാം…. പിന്നെ അങ്ങോട്ട് അടിയും പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കളിയും ചിരിയുമൊക്കെയായി…..അമ്മച്ചി തന്നെ ഇച്ചായനും അന്നാമ്മക്കും ആഹാരം വാരി കൊടുത്തെ…

അതുകണ്ട് നിന്ന് നിവിയും ആരുട്ടിയും അൽവിനും വാ തുറന്നു…. ആഹാരമെല്ലാം കഴിച്ചു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി… നിവി ആരുട്ടിയുടെ മേല് കഴുകി കിടത്തി…. നാളെ വീട്ടിൽ പുതിയ വാവ വരുന്നത്തിൽ ആരുട്ടിക്ക് വലിയ സന്തോഷമായിരുന്നു… മ്മാ.. വാവ ആരുട്ടിയുടെ കുത കയിക്കുമോ…? വാവ കുഞ്ഞല്ലേ… കുറച്ചുകൂടി വലുതാകുമ്പോൾ ആരുട്ടിയുടെ കൂടെ കളിക്കുമല്ലോ… ചതിയം…. ചതിയം അല്ലാഡി കുറുമ്പി സത്യം…. ചത്യം… മ്മ്മ് സത്യം… ഇനി അമ്മയുടെ പൊന്നൂട്ടി ഉറങ്ങിയേ…. നാളെ വാവ കൊണ്ടുവരാൻ പോകേണ്ടതല്ലേ നമുക്ക്….. മ്മേ… തോയെ കിടത്തു….. അതിനെന്താ അമ്മയുടെ വാവേ അമ്മ തോളിൽ കിടത്തി ഉറക്കാം വായോ….

നിവി ആരുട്ടിയെ പതിയ തട്ടി ഉറക്കി… കുഞ്ഞിനെ കട്ടിലിൽ കിടത്തി നിവിയും അവൾക്കൊപ്പം കിടന്നു…. രാവിലെ പാലക്കൽ തറവാട്ടിൽ ഒരു ബഹളം ആയിരുന്നു…. പുതിയ അതിഥിക്ക് വേണ്ടിയുള്ള ഒരുക്കതിലും….. അമ്മച്ചി ഒഴുകെ ബാക്കി എല്ലാവരും അനാഥാലയത്തിലേക്ക് പോകാൻ റെഡിയായി…. ആരുട്ടി അവളുടെ ഒരു കളിപ്പാട്ടം കയ്യിൽ എടുത്തു വച്ചിട്ടുണ്ട് വാവക്ക് കൊടുക്കാൻ…. കുഞ്ഞിനെ നിയമപരമായി ഏറ്റെടുക്കാൻ ഇച്ചായനും അന്നമ്മയും എല്ലാം ശെരിയാക്കി കൊടുത്തു…. ആരുട്ടിയെ ഹോസ്പിറ്റലിൽ നിന്നു ഏറ്റുവാങ്ങിയത് അന്നമ്മയും ആൽബി ഇച്ചായനും കൂടിയായിരുന്നു…

അതുകൊണ്ട് അവരുടെ കുഞ്ഞിനെ നിവിയാണ് ഏറ്റുവാങ്ങിയത്… അമ്മച്ചി പറഞ്ഞതുപോലെ കുഞ്ഞുമാലാഖ തന്നെയായിരുന്നു…. നിവി ആ കുഞ്ഞിനെ നെറുകയിൽ ഒന്ന് ചുംബിച്ചു അന്നാമ്മയുടെ കയ്യിൽ വെച്ചുകൊടുത്തു… അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി….. ഇച്ചായൻ അവളെ സാറ അഡ്രിയൽ എന്ന് പേരുചൊല്ലി വിളിച്ചു…. സാറ അഡ്രിയൽ ആൽബിൻ…. ഇതേസമയം പാലക്കൽ തറവാട്ടിന്റെ മുറ്റത്ത് ഒരു കാർ വന്നുനിന്നു…. അതിൽ നിന്നും ആദിയും നിർമ്മലും ഇറങ്ങി… കാറിന്റെ ശബ്ദം കേട്ട് അമ്മച്ചി പുറത്തേക്കിറങ്ങി വന്നു… ആരാ മനസ്സിലായില്ലല്ലോ….? ആൽബിയുടെ വീട് അല്ലേ… അതെയല്ലോ…. ആൽബി ഇവിട ഇല്ലയോ.. ഇല്ല…. നിങ്ങൾ ആരാ മക്കളെ…

നിർമ്മൽ പറഞ്ഞയാൻ തുടങ്ങിയതും ആദി വേഗം കേറി പറഞ്ഞു… ഞങ്ങൾ ആൽബിയുടെ കൂട്ടുകാരാണ് അവനെ ഒന്ന് കാണാൻ വന്നതാ.. ആണോ… എവിടെ ഉള്ളതാ മക്കളേ നിങ്ങള്.. ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ… ഞങ്ങൾ ആൽബിയുടെ കൂടെ കാനഡയിൽ ജോലി ചെയ്യുന്നത അമ്മച്ചി….. വാ മക്കളെ കേറി ഇരിക്ക് അവൻ ഇപ്പോ വരും… അകത്തേക്ക് കയറിയതും ആദിയും നിർമ്മലും കാണുന്നത് വെള്ളയും പിങ്കും നിറത്തിലുള്ള ബലൂൺ കൊണ്ട് അലങ്കരിചേക്കുന്നതാണ്…. അല്ല അമ്മച്ചി ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ….ആദി അമ്മച്ചിയോട് ചോദിച്ചു.. ചെറിയ ഒരുവിശേഷം ഉണ്ട്…. ആൽബി ഇന്ന് മുതൽ ഒരു ചാച്ചൻ ആകാൻ പോകുന്നു… ഇത്ര പെട്ടെന്നോ….

ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ….നിർമ്മൽ ചോദിച്ചു.. അത് മക്കളെ പെട്ടെന്ന് തീരുമാനിച്ചയാ… നമ്മുടെ പള്ളി വക അനാഥാലയത്തിലെ ഒരു കുഞ്ഞിനേ ഞങ്ങൾ അങ്ങ് ഏറ്റെടുക്കാൻ തീരുമാനിച്ചു….. ആദി ഒരു ഞെട്ടലോടെ നിർമ്മലിനെ നോക്കി… മക്കള് ഇരിക്ക്..അമ്മച്ചി എന്തേലും കുടിക്കാൻ എടുക്കാം.. നീ പറഞ്ഞ ആ കുട്ടിയെ അവർ ഇന്ന് നിയമപരമായി adopt ചെയ്യുമായിരിക്കും…. കുറച്ചു കൂടെ നേരത്തെ ആയിരുന്നെങ്കിൽ ആ കുഞ്ഞിനെ ഞാൻ ഏറ്റെടുതെനെ… ആദി നിരാശയോടെ പറഞ്ഞു…. ആദി നമുക്ക് തിരികെ പോകാം…. എന്തായാലും വന്നതല്ലേ ഏട്ടാ ആരുട്ടിയെ ഒന്നു കണ്ടിട്ട് പോകാം…. മ്മ്മ്…..നിന്റെ ഇഷ്ടം… അമ്മച്ചി അവർക്ക് കുടിക്കാൻ നാരങ്ങ വെള്ളം കൊണ്ടുവന്നു….

അവർ ഓരോന്ന് സംസാരിച്ച് ഇരിക്കെ പുറത്ത് കാർ വന്നുനിന്ന് ശബ്ദം കേട്ടു… നിർമ്മലും ആദിയും എണീറ്റുനിന്നു…. ആദിയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി…. ആൽബിയുടെ കൂടെ ആരുട്ടി ഇങ്ങു പോരുന്നു… നിവിയും അന്നമ്മയും ആൽവിന്നും കൂടി കുഞ്ഞിന് വേണ്ടി ഉള്ള ഡ്രസ്സ് എടുക്കാൻ കയറിയതാണ്… ആൽബി ആരുട്ടിയെയും എടുത്തുകൊണ്ട് അവിടേക്ക് വന്നു… ആരുട്ടിയെ കണ്ട നിർമ്മൽ ഒന്ന് സ്തംഭിച്ചു… ഒറ്റനോട്ടത്തിൽ അവൾ കുഞ്ഞ് നിവി തന്നെ…. അവന് ആ കുഞ്ഞിനോട് അതിയായ വാത്സല്യം തോന്നി…. നിർമ്മൽ ഓടിച്ചെന്ന് കുഞ്ഞിനെ ആൽബിയുടെ കയ്യിൽ നിന്നും മേടിച്ചു നെഞ്ചോട് ചേർത്തു മുഖമാകെ ചുംബിച്ചു… നിർമ്മലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

അവൻ ആ കുഞ്ഞിൽ അവന്റെ കുഞ്ഞുപെങ്ങളെ കാണുകയായിരുന്നു…. ആൽബി ആദിയെയും നിർമ്മലിനേയും അവിടെ കണ്ടതിൽ ഞെട്ടി നിൽക്കുകയായിരുന്നു…. പരിചയമില്ലാത്ത ആൾ ചുംബിച്ചതിന്റെ നീരസം ആരുട്ടി പ്രകടിപ്പിച്ചു…..ആരുട്ടി നിർമ്മലിനെ തുറിച്ചു നോക്കി ചുണ്ടു കൂർപ്പിച്ചു നിൽക്കുകയായിരുന്നു… അത് കണ്ട് നിർമ്മലിൽ ചിരി ഉണർന്നു…. കണ്ടോ ആദി ഇവള് പണ്ടേ ഇങ്ങനെയാ എന്നോട് പിണങ്ങി ചുണ്ട് കുർപ്പിനെ… അവനത് പറഞ്ഞു കഴിഞ്ഞിട്ടാണ് താൻ എന്താണ് പറഞ്ഞതെന്ന് ആലോചിച്ചത്…. നിർമ്മന്റെ മുഖം വാടി ഒപ്പം ആദിയുടെയും… ഇതൊക്കെ എന്താണെന്ന് മട്ടിൽ അമ്മച്ചിയും… ഇവർ ഇവിടെ എങ്ങനെ എത്തി എന്ന് ചിന്തിച്ച് ആൽബിയും നിന്നു….

ആരുട്ടി അപ്പോഴാണ് നിർമ്മലിന്റെ പുറകിൽ നിൽക്കുന്ന ആദിയെ കണ്ടത്.. ആക്കിൾ….. ആരുട്ടി…. ആദി ചിരിച്ചുകൊണ്ട് അവളെ നിർമ്മലിൽ നിന്നും എടുത്തു….. അവൾ കൊഞ്ചി കൊണ്ട് ആദിയോടെ എന്തൊക്കെയോ സംസാരിച്ചു…. ആക്കിലിനു വാവേദേ മുയി കാനണോ… അതും ചോദിച്ച് ആദിയെ ആരുട്ടി പുതിയ വാവക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് കൊണ്ടുപോയി…. വീണ്ടും പുറത്ത് അടുത്ത ഒരു വണ്ടി കൂടി വന്നു നിന്നു…. അപ്പോഴാണ് ആൽബി സ്വബോധത്തിലെക്ക തിരികെ വന്നത്…. അവന് എന്ത് ചെയ്യണമെന്നറിയാതെ വെറുതെ നിന്നു പോയി…. ആൽബിയെ വിളിച്ചു കൊണ്ട് അകത്തേക്ക് കേറിവന്ന നിവിയെ ആദ്യം കണ്ടത് നിർമ്മലയിരുന്നു….

നിർമ്മലിനെ കണ്ട നിവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. നിർമ്മൽ അപ്പോഴും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ നിൽക്കുവായിരുന്നു….. നിവി കരഞ്ഞുകൊണ്ട് ഏട്ടന്റെ അടുത്തേക്ക് ഓടി വന്നു….. അവള് ആ മാറിലേക്ക് വീണു കരയാൻ തുടങ്ങി…. നിർമ്മൽ ഒരു പ്രതിമ പോലെ നിൽക്കുകയായിരുന്നു…. ആദിയും അവിടേക്ക് വന്നു…. ആദി നിവിയെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ നിന്നു പോയി…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… സ്വബോധത്തിലേക്ക് തിരിച്ചുവന്ന നിർമ്മൽ അന്നാദ്യമായി നിവിയെ തല്ലി… നിവിയുടെ ഇരുകൈകളിലും മാറി മാറി അടിച്ചു…അവന്റെ ഇത്രയും വർഷത്തെ സങ്കടവും ദേഷ്യവും എല്ലാം അവളെ തല്ലി തീർത്തു കൊണ്ടിരുന്നു…

അതു കണ്ടു നിന്ന ആരൂട്ടി വലിയ വായിൽ കരയാൻ തുടങ്ങി… എന്തേ അമ്മേ അക്കല്ലേ…. അമ്മേ…. അത് കേട്ടതും ആദി ഒന്ന് ഞെട്ടി…. കൂടെ നിർമ്മലും…. നിവി തലകുനിച്ച് നില്കുവരുന്നു…. ആദിയുടെ കയ്യിൽനിന്നും താഴേക്ക് ഇറങ്ങിയ ആരുട്ടി പെട്ടെന്ന് തന്നെ മയങ്ങി വീണു…. മോളെ.. എന്ന് വിളിച്ച് നിവി ഓടി ചെന്ന് ആരുട്ടിയെ എടുത്തു മടിയിൽ കിടത്തി….നിവി ആരുട്ടിയെ കരഞ്ഞുകൊണ്ട് വിളിച്ചുണർത്താൻ നോക്കി… ആരുവേ…. നിവി ആ കുഞ്ഞികവിളിൽ പതിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു…. ആരു….. ആരുട്ടി… അമ്മയഡാ വിളിക്കുനെ… എഴുന്നേറ്റേ അമ്മയുടെ പൊന്നൂട്ടി….. അമ്മേനെ കളിപ്പിക്കാതെ വേഗം എഴുന്നേറ്റേ……ദേ എന്റെ വാവേ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നേന്ന് നോക്കിക്കെ… നിവി ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു… ആദിയും നിർമ്മലും കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു…..തുടരും..

മിഴിയോരം : ഭാഗം 27

Share this story