സിദ്ധാഭിഷേകം : ഭാഗം 18

സിദ്ധാഭിഷേകം : ഭാഗം 18

എഴുത്തുകാരി: രമ്യ രമ്മു

കുറച്ചു സമയം കഴിഞ്ഞ് കോളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് ശരത്ത് ചെന്ന് ഡോർ തുറന്നു… “ആഹ്..സിദ്ധു…നീയോ ..കേറി വാടാ…” അകത്തേക്ക് കയറിയ സിദ്ധുവിനെ കണ്ട് ശർമിള അവന്റെ അടുത്തേക്ക് ചെന്ന് പുണർന്നു… “മോനെ…അവിടുന്ന് കണ്ടിട്ടും നിന്നെ ഒന്ന് വിളിച്ചിരുത്തി സംസാരിക്കാൻ പറ്റിയില്ലല്ലോ” ♨♨♨♨♨♨♨♨♨♨♨♨♨♨♨ “കരയാതെ അപ്പച്ചി….എപ്പോ കാണുമ്പോഴും ഉള്ള ഈ കരച്ചിൽ കാണാൻ വയ്യാതെയാ ഞാൻ ഭയ്യ ഇങ്ങോട്ട് വരാറുള്ളപ്പോൾ കൊണ്ടു വരണ്ടാന്ന് പറഞ്ഞത്…” “എന്നാലും എല്ലാരും ഉണ്ടായിട്ടും എല്ലാം ഉണ്ടായിട്ടും എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ…” “മമ്മ ഒന്ന് നിർത്തിയെ…ശരത്ത് പോകുമ്പോൾ മമ്മ കൂടെ പോയേക്കണം…പറഞ്ഞേക്കാം..

അവനെ കാണുമ്പോൾ എവിടെ പോകുന്നു AS Groups ന്റെ സിംഹത്തിന്റെ ശൗര്യം…” “നീ പോടാ…ഞാൻ പോവില്ല…എനിക്ക് ഇന്ന് എന്റെ മോന്റെ കൂടെ നിക്കണം…” അവർ കൊച്ചുകുഞ്ഞിനെ പോലെ പറഞ്ഞു… “എങ്കിൽ അവനെവിടെയെങ്കിലും ഒന്ന് ഇരിക്കാൻ വിട് ആന്റി….”ശരത് പറഞ്ഞു… °°°°°° ശർമിള മടിയിൽ കിടക്കുന്ന സിദ്ധുവിന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു… “അപ്പച്ചി ,, എനിക്ക് എന്റെ അമ്മ പോയപ്പോൾ അമ്മായി ഉണ്ടായിരുന്നു ആ സ്ഥാനത്ത്… ആ സ്നേഹം നഷ്ടപെട്ടപ്പോൾ അപ്പച്ചിയെയും കിട്ടി… പിന്നെ എന്റെ അമ്മമ്മ എന്നെ എന്നും സ്നേഹിച്ചിട്ടേ ഉള്ളൂ…എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പോലും… ഇതൊക്കെ മതി എനിക്ക്… ഒരു കുറവും വരുത്താതെ തന്നെയാ അമ്മാവൻ നോക്കിയത്..

എല്ലാം ഞാൻ തന്നെ നശിപ്പിച്ചതാ… ഇപ്പോ ഒരു കണക്കിന് അത് നന്നായി അല്ലേ അപ്പച്ചി…” “വിഷമിക്കാതെ മോനെ എല്ലാം ശരിയാവും…” “അവർ അപ്പച്ചിയും മോനും സ്നേഹിക്കട്ടെ..നമ്മൾക്ക് അവരുടെ സ്വർഗത്തിൽ കാട്ടുറുമ്പാവണ്ടാ… വാ…” അഭി ശരത്തിനെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി… ശരത്ത് ഫോണിൽ കുത്തി ഓരോന്ന് മാറ്റി മാറ്റി നോക്കിയിരുന്നു… ദിവസങ്ങൾക്ക് മുൻപ് സിദ്ധു വീട്ടിൽ വന്നത് അഭി ഓർത്തു… അവൻ കാരണം ആണ് ഇന്ന് ഈ നിശ്ചയം നടന്നത്.. അവനെയാണ് അവൾ സ്നേഹിക്കുന്നത് എന്നറിഞ്ഞപ്പോൾ വിട്ട് കൊടുക്കാൻ മാത്രേ തനിക്ക് കഴിയുമായിരുന്നുള്ളൂ…അതു കൊണ്ടാണ് അമ്മൂന് വാക്ക് കൊടുത്തത്…പക്ഷേ അന്നത്തെ അവന്റെ വീട്ടിലേക്കുള്ള വിസിറ്റ്… ××××××××

ആകെ മൂഡ് ഓഫിൽ ആയിരുന്നു അന്ന്.. കമ്പനിയിൽ പോകാതെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോളാണ് ആരോ വാതിലിന് തട്ടുന്ന ശബ്ദം കേട്ടത്…മനസ്സില്ലാ മനസോടെ പോയി വാതിൽ തുറന്നു… ശരത് ആയിരുന്നു അത്… “സോറി ടാ….ഈ നാറി പറഞ്ഞിട്ടാ ഞാൻ നിന്നോട് എല്ലാം മറച്ചു പിടിച്ചത്…അല്ലാതെ എനിക്ക് നിന്നെ ചതിക്കാൻ പറ്റുമോ..” അഭി അവനെ കെട്ടിപിടിച്ചു….”ഞാനല്ലേ നിന്നോട് സോറി പറയണ്ടേ…ഞാൻ നിന്നെ വിഷമിപ്പിച്ചോടാ…സോറി…… അല്ല ,,,, ആര് പറഞ്ഞിട്ട്…😳” അപ്പോഴാണ് വാതിലിന് നേരെ അവൻ വന്ന് നിന്നത്…അവനെ കണ്ടതും അഭിയുടെ മിഴികൾ വിടർന്നു…അവൻ പറഞ്ഞു… “സിദ്ധാർത്ഥ്..” പിന്നെ കെട്ടിപിടിച്ചു അകത്തേക്ക് കൂട്ടി…

“സിദ്ധു… ..വാടാ…” “ഞാൻ വരണ്ടേ…”ശരത്ത് ആയിരുന്നു… “നിന്നെ പ്രത്യകം ക്ഷണിക്കാൻ ഇതെന്താ നിന്റെ അച്ചിവീടോ..വേണേൽ കേറി വാടാ ശരത്തേട്ടാ…”സിദ്ധു ആണ് മറുപടി കൊടുത്തത്… “ടാ…നിന്നെ…”ശരത്ത് അവന്റെ വയറ്റിൽ ഇടിച്ചു… അഭി റൂമിൽ ഉള്ള ഇന്റർകോമിൽ വിളിച്ച് കുടിക്കാൻ എടുക്കാൻ പറഞ്ഞു..റൂമിൽ സെറ്റ് ചെയ്ത സിറ്റിംഗ് ഏരിയയിൽ അവർ ചെന്ന് ഇരുന്നു..അഭി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കിയതെ ഇല്ല.. “ടാ..ഭയ്യാ..ഒന്ന് എന്നെ നോക്കെടാ…”സിദ്ധു വിളിച്ചു.. “സിദ്ധു ഞാൻ..എനിക്ക് അറിയില്ലായിരുന്നു…നിന്റെ മാളൂട്ടി…സോറി ടാ..” “എന്തിന്… ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്നോ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നോ എന്നെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ…

മാസത്തിൽ ഒരിക്കൽ നീ എന്നെ കാണാൻ വരുമ്പോൾ , നമ്മൾ പോകുന്ന ട്രിപ്പിൽ , ഇടയ്ക്ക് വരുന്ന വിഷയം മാത്രമല്ലേ മാളൂട്ടി.. അല്ലാതെ…. അവൾക്ക് എന്നോട് സഹതാപം ആണെടാ….ഞാൻ ഇങ്ങനെ നശിച്ചു പോയി എന്നറിഞ്ഞുള്ള സഹതാപം….അതിന്റെ ശരിക്കുള്ള കാരണം അവൾക്ക് അറിയില്ലല്ലോ….അവളെ കല്യാണം കഴിക്കാൻ യോഗ്യത നിനക്കാണ്…അത് നിനക്ക് ഒരിക്കൽ മനസിലാവും…” “പക്ഷേ എനിക്ക് തോന്നിയത്…നിനക്ക് അവളെ ഇഷ്ടമാണെന്നാ…നീ എനിക്ക് വേണ്ടി ഒഴിഞ്ഞു തരുവാണോ…” “പിന്നേ… എനിക്ക് വേറെ പണിയില്ല… ടാ ശരത്തേട്ടാ നീ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്….അങ്ങനെ ഒരിഷ്ട്ടം ഉണ്ടെങ്കിൽ അവൾ വന്ന് എന്നോട് പറഞ്ഞ ദിവസം ഞാൻ അവളെ കെട്ടില്ലേ….

അല്ല പിന്നേ… ഒരു അബദ്ധം പറ്റിപ്പോയി….അത് ഇത്ര മാത്രം അവളെ വേദനിപ്പിച്ചു എന്ന് സത്യത്തിൽ ഇപ്പോഴാണ് അറിയുന്നത്…..അതിന്റെ ഒരു വിഷമം ഉണ്ട് എനിക്ക്….എന്റെ ആ തെറ്റ് നീ മറക്കണം…അവളുടെ വിഷമം… അത് മാറ്റാൻ നീ വിചാരിച്ചാൽ മാത്രേ കഴിയൂ….നിന്നെക്കാൾ അവൾക്ക് ചേർന്ന വേറൊരു ആളെ ഞാൻ കണ്ടിട്ടില്ല… നീ ഈ കല്ല്യാണത്തിൽ നിന്നും പിന്മാരാറുത്…അതാണ് എന്റെ ലൈഫിൽ ഇപ്പോ ഏറ്റവും വലിയ ആഗ്രഹം…എനിക്ക് എന്റെ ലക്ഷ്യം പൂർത്തിയാക്കണം… കണക്കുകൾ തീർത്ത് പോകുമ്പോൾ നിങ്ങൾ സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം…..” “കണക്ക് തീർക്കാൻ ഉള്ളത് നിനക്ക് മാത്രം അല്ലല്ലോ..എനിക്കും കൂടിയല്ലേ…”

അപ്പോഴേക്കും ലത കുടിക്കാൻ ഉള്ളതുമായി വന്നു.. ശരത്ത് ചെന്ന് അത് വാങ്ങി ഉച്ചയ്ക്ക് ഗസ്റ്റ് ഉണ്ട് ഫുഡ് ഗ്രാൻഡ് ആയിരിക്കണം എന്നും പറഞ്ഞു… താഴെ ശർമിള എത്തിയിരുന്നു..അവർ ഓടുകയായിരുന്നു…. വേഗത്തിൽ അഭിയുടെ മുറിയിലേക്ക് കയറി..അവിടെ സിദ്ധുവിനെ കണ്ട് ഒരു നിമിഷം നിന്നു…അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി… പിന്നെ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു….. “മോനെ…എത്ര നാളയെടാ കണ്ടിട്ട്…നിനക്കിപ്പോഴെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയല്ലോ….നിനക്ക് സുഖാണോ…”അവർ അവന്റെ മുഖം കയ്യിൽ എടുത്ത് അവന്റെ നെറ്റിയിൽ ചുംബിച്ചു.. “അപ്പച്ചി…അപ്പച്ചി ഇങ്ങനെ കരയാതെ… അയ്യേ…..ഈ ഭാവം ചേരില്ല കേട്ടോ രവിശങ്കറിന്റെ പെങ്ങൾക്ക്…”

“മമ്മയെ ഇങ്ങനെ ഇമോഷണൽ ആയി കാണുന്നത് നിന്നെ കാണുമ്പോഴാ…അല്ലെങ്കിൽ പുലിയല്ലേ…”☺☺ “എന്റെ രവിയേട്ടനെ മുറിച്ചു വച്ച പോലെയാണ് നീ..നിന്നെ കാണുമ്പോൾ എനിക്ക് എന്റെ ഏട്ടനെ ആണ് ഓർമ വരുന്നത്…അതാ എനിക്ക്…. ശരത്തും ചന്ദ്രേട്ടനും കൂടി നിന്നെ കണ്ടെത്തിയെന്നറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ ആവില്ല… നിനക്ക് ഇവിടെ താമസിച്ചൂടെ.. അമ്മമ്മയെ ഇങ്ങോട്ട് കൂട്ടാം… വേറെ വീട് വേണേൽ അങ്ങനെ…. എന്റെ കണ്മുന്നിൽ ഉണ്ടാവുമല്ലോ…” “ഇപ്പോ ഒന്നും വേണ്ട…ഞാൻ പറയാം… ആരുമില്ല എന്ന തോന്നലിൽ ജീവിക്കാതെ ജീവിക്കുമ്പോൾ പെട്ടെന്ന് ഒരുനാൾ കുറെ അധികം പേരെ ഒന്നിച്ചു കിട്ടുക എന്ന് പറയുന്നത്…

ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ… വർഷങ്ങൾക്ക് മുൻപ് എന്റെ മുന്നിൽ ഭയ്യ വരുമ്പോൾ എന്റെ അവസ്‌ഥ വളരെ മോശം ആയിരുന്നു…ക്ലബും കൂട്ടുകെട്ടും ആയി ആകെ അലമ്പായിരുന്നു… അവിടുന്ന് ഇങ്ങോട്ട് കൂട്ടി വരാൻ ഭയ്യ ഒരുപാട് ശ്രമിച്ചു.. അമ്മമ്മയെ ഒറ്റയ്ക്ക് വിടാൻ വയ്യാത്തത് കൊണ്ട് അവിടെ തന്നെ നിന്നു… ഭയ്യയുടെ നിർബന്ധം കൊണ്ട് പഠിത്തം തുടർന്നു.. ഇപ്പോഴും അയാളുടെ അടുത്ത് നിൽക്കുന്നതിന്റെ കാരണം അറിയാലോ അപ്പച്ചിക്ക്… കണ്ടെത്തണം അയാളെ.. എന്റെ അച്ഛനെയും ചെറിയച്ഛനെയും ഇല്ലാതാക്കിയവനെ… അതിന് ഞാൻ അവിടെ നിന്നേ പറ്റൂ…” “വേണം… അയാളും ദിനകരനുമായുള്ള ബന്ധം എന്താണ്.. അയാൾക്ക് ഞങ്ങളെ നശിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്.. എനിക്ക് എല്ലാം അറിയണം മോനെ…

പക്ഷേ അതിനേക്കാളൊക്കെ മുൻപേ നിന്റെ കാര്യം ആണ് എനിക്ക് വലുത്…” “മമ്മ ,,, എന്തായിരുന്നു അങ്കിളിന്റെയും രാധിക അമ്മായിയുടെയും സ്റ്റോറി… പറ ഞങ്ങൾ അറിയട്ടെ…” “ശരിയാണ്.. പറ ആന്റി…കേൾക്കട്ടെ…” “സിദ്ധുവിന്റെ അമ്മമ്മയും ദേവേട്ടനും രഞ്ജുവും രാധിയകയും ഇപ്പോ ഇവര് താമസിക്കുന്ന വീട്ടിൽ ആയിരുന്നു താമസം…. അമ്മമ്മയുടെ തറവാട് വീട് ഞങ്ങളുടെ തറവാട്ടിന്റെ അടുത്താണ്…അവിടെ ഇവന്റെ അമ്മമ്മയുടെ ആങ്ങളയും മക്കളും ആണ് താമസം.. അതിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും ഉത്സവവും ഒക്കെ ആയി ഒരു മാസത്തോളം പരിപാടി ആയിരുന്നു..കൂടാതെ വെക്കേഷനും.. അങ്ങനെ രാധിക അമ്മയുടെ തറവാട്ടിൽ താമസിക്കാൻ വന്നതായിരുന്നു…

അതേ സമയത്താണ് ഞങ്ങൾ രവിയേട്ടനെ കല്യാണം കഴിപ്പിക്കാനായി നാട്ടിൽ നിർത്തിയിട്ട് പോയതും.. രവിയേട്ടനും ദേവേട്ടനും കുഞ്ഞു നാൾ മുതൽ സുഹൃത്തുക്കൾ ആയിരുന്നു… അവിടെ വച്ച് കണ്ടുമുട്ടിയതാണ് സുഹൃത്തിന്റെ സഹോദരിയെ…പരിചയം പുതുക്കി പിന്നെ അത് പ്രണയം ആയി… പിന്നീട് ഒരിക്കൽ സച്ചിയേട്ടനോട് അക്കാര്യം സൂചിപ്പിച്ചു..തനിക്ക് വേണ്ട പെണ്ണിനെ കണ്ടുപിടിച്ചു എന്ന്… എനിക്ക് കേട്ടപ്പോൾ ഭയങ്കര സന്തോഷമായി… അങ്ങനെ നാട്ടിലെ ഉത്സവവും കൂടി കല്യാണവും ഉറപ്പിച്ചു വരാൻ ഞങ്ങൾ പുറപ്പെട്ടു… ഉത്സവത്തിന്റെ ഇടയിൽ രവിയേട്ടൻ ദേവേട്ടനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.. അന്ന് കൂടെ രാധികയും ഉണ്ടായിരുന്നു… സച്ചിയേട്ടൻ അപ്പോൾ തന്നെ വിവാഹക്കാര്യം സംസാരിച്ചു.. അവർ ഇഷ്ട്ടത്തിൽ ആണെന്ന് പറഞ്ഞില്ല…

ഒരു പ്രൊപ്പോസൽ പോലെയാണ് പറഞ്ഞത്… ദേവേട്ടന് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല… പിറ്റേന്ന് തന്നെ പെണ്ണ് കാണൽ ചടങ്ങ് നടത്തി നിശ്ചയത്തിന് ഉള്ള ദിവസവും കണ്ടു..അങ്ങനെ പരസ്‌പരം മോതിരം മാറി .. ഞങ്ങൾ തിരിച്ചു മുബൈയിൽ എത്തിയപ്പോൾ ആയിരുന്നു ആക്‌സിഡന്റ്… എന്റെയും അഭിയുടെയും അവസ്‌ഥ വളരെ മോശം ആയതിനാൽ ഞങ്ങളുടെ അച്ഛനെയും അമ്മയെയും അങ്ങോട്ട് കൂട്ടി വന്നാണ് അവിടെ തന്നെ എല്ലാം ചെയ്തത്.. എന്റെ അവസ്‌ഥയിൽ അവർ തിരിച്ചു നാട്ടിൽ വന്നതും ഇല്ല… ആക്‌സിഡന്റ ആയ കാര്യം നാട്ടിലും രാധിക പ്രഗ്നൻറ് ആയ കാര്യം ഞങ്ങളും അറിഞ്ഞില്ല… രവിയേട്ടൻ വരും എന്ന് കരുതി രാധിക കാത്തിരുന്നു.. കുഞ്ഞിന്റെ അച്ഛൻ രവിയേട്ടൻ ആണെന്ന് അവൾ ആരോടും പറഞ്ഞില്ല….പറഞ്ഞാലും ആരും വിശ്വാസിക്കുകയും ഇല്ല….

അവർ സ്നേഹത്തിൽ ആണെന്ന് ഞങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ… എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും സിദ്ധുവിന് വേണ്ടി അവൾ എല്ലാം സഹിച്ചു…..”😢😢😢 “‘അമ്മ മരിച്ച ശേഷമാണ് അമ്മാവനും എന്റെ അച്ഛൻ രവിശങ്കർ ആണെന്ന് അറിയുന്നത്… പിണക്കം മാറ്റി അമ്മയെ കാണാൻ വരാൻ നിന്നപ്പോഴേക്കും അമ്മ പോയി.. സ്കൂളിൽ ചേർക്കുമ്പോൾ അമ്മാവൻ എന്റെ പേര് സിദ്ധാർത്ഥ് ശങ്കർ എന്ന് പറഞ്ഞപ്പോഴും എനിക്ക് അത് ചോദിച്ചറിയാൻ ഉള്ള അറിവില്ലായിരുന്നു… അമ്മമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു… അമ്മയെ അമ്മമ്മ കൈവിട്ടില്ല.. അമ്മമ്മ അമ്മ മരിക്കുവോളം വിശ്വസിച്ചത് അച്ഛൻ ചതിച്ചിട്ട് പോയെന്നാണ്…അമ്മാവൻ പറഞ്ഞപ്പോൾ ആണ് അച്ഛനും ഈ ലോകത്ത് ഇല്ലെന്ന് മനസിലായത്…. വലുതായപ്പോൾ അമ്മമ്മ തന്നെ എല്ലാം പറഞ്ഞു തന്നു…

പിന്നെ ആരെ അന്വേഷിക്കാൻ… അച്ഛൻ ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടാവണം അമ്മയും പോയത്… താലി കെട്ടിയില്ലെങ്കിലും അച്ഛൻ അണിയിച്ച മോതിരം മരിക്കുവോളം അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു…ഇപ്പോ എന്റെ കയ്യിലും…” സിദ്ധു കൈ നീട്ടി കാണിച്ചു…. “ചന്ദ്രേട്ടൻ സച്ചിയേട്ടന്റെയും രവിയേട്ടന്റെയും മരണത്തെ കുറിച്ച് അന്വേഷിക്കുന്നത് എനിക്ക് എതിരെ രണ്ട് തവണ കൊലപാതക ശ്രമം ഉണ്ടായപ്പോൾ ആണ്… ആ മരണവും ആയി ബന്ധപ്പെട്ട അന്വേഷണം ഇവിടെ എത്തിയപ്പോൾ ആണ് സിദ്ധുവിനെ കുറിച്ച് അറിയുന്നത്… അതൊക്കെ പിന്നെ അന്വേഷിച്ചത് ദോ ഇവനല്ലേ… “അവർ ശരത്തിനെ ചൂണ്ടി പറഞ്ഞു… “ഉം..ഞാൻ ആദ്യം ഇവനെ കാണാൻ ചെന്നപ്പോൾ എന്തൊരു കലിപ്പൻ ആയിരുന്നു അറിയോ ഇവൻ…😠😠😂

കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ കുറെ നേരം ഒന്നും മിണ്ടിയില്ല… പിന്നെ എഴുന്നേറ്റു ഒറ്റപ്പോക്ക്…..കാലൻ.. പിന്നെ എന്നെ കാണുമ്പോഴൊക്കെ ചതുർഥി കാണും പോലെ ആയി…. അങ്ങനെയാണ് അഭിയെ വരുത്തിയത്… ഇവൻ അനിയനെ കണ്ട ഉടനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു കുപ്പിയിൽ ആക്കിയില്ലേ… ☺☺☺” “രക്തം രക്തത്തെ എന്നയാലും തിരിച്ചറിയുമെടാ… പിന്നെ എന്റെ സചിയേട്ടനും രവിയേട്ടനും…അവരെ പോലെ ആവണം നിങ്ങളും… അതാണ് എന്റെ ആഗ്രഹം…” ഉച്ചയ്ക്ക് ഭക്ഷണശേഷം സിദ്ധു തിരിച്ചു പോകാൻ ഇറങ്ങി… “ടാ…അവളെ നിന്നെ ഏല്പിക്കുകയാണ്…സ്നേഹിക്കാൻ മാത്രേ അവൾക്കറിയൂ.. കുറുമ്പിയാ… ഞാൻ നശിച്ചു പോകുന്നില്ല എന്ന് തോന്നിയാൽ അവൾക്ക് പിന്നെ മനസാക്ഷി കുത്തൊന്നും ഉണ്ടാവില്ല… അത് ഞാൻ ഏറ്റു… പോരെ..”😊😊

“സത്യമായിട്ടും നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ ടാ…” “നീ എന്റെ ഭയ്യ അല്ലെടാ..നിന്നോട് ഞാൻ കള്ളം പറയോ… ഒരു കാര്യം ചെയ്യാം..നിനക്ക് ഉണ്ടാവുന്ന കൊച്ചിന് വേണേൽ എന്റെ പേരിട്ടോ… പോരെ…” “ഫ്ഭാ… എന്നിട്ട് വേണം കൊച്ച് എന്നെ എടുത്തിട്ട് ചവിട്ടാൻ… പൊയ്ക്കോ അവിടുന്ന്…😂😂” “ആഹാ എന്ത് നല്ല ഏട്ടനും അനിയനും… എടാ പോടാ ബന്ധം…”ശരത്തും ട്രോളി.. “ഞങ്ങൾ സുഹൃത്തുക്കൾ കൂടിയല്ലേ…അതാണ് അല്ലെ ഭയ്യാ…”😍😍 പരസ്പരം കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. ♨♨♨♨♨♨♨♨♨ “ടാ…ദേ നിന്റെ പെണ്ണിന്റെ ഫോട്ടോസ്..മിത്ര അയച്ചു തന്നതാ..രാവിലത്തെ തിരക്കിൽ കണ്ടില്ല…”ശരത് ഫോൺ നീട്ടി… “നീ ഇത് എനിക്ക് അയച്ചു താ… അല്ല എന്താണ് മിത്രയുമായി… ഉം…വല്ല ചുറ്റിക്കളിയും ഉണ്ടോ…”

“പോടാ…ഞാൻ ഇത് കേൾക്കണം..നിന്റെ കാര്യം സെറ്റ് ആക്കാൻ കൂട്ട് കൂടിയതാണ്….ജസ്റ്റ് ഫ്രണ്ട്‌സ്… ഉം..കഴിഞ്ഞില്ലേ അപ്പച്ചിയുടെയും മോന്റെയും സ്നേഹിക്കൽ…” “കല്യാണം കഴിഞ്ഞാലേ അവൻ എറണാകുളത്തേക്ക് വരൂ എന്നാ വാശി..അതാണ് ഞാൻ ചെന്നൈ കമ്പനിയുടെ പേരും പറഞ്ഞ് ഇത്ര വേഗം കല്യാണം വച്ചത് തന്നെ…ഇനിയും ഒന്നും വൈകി കൂടാ…” അപ്പോഴേക്കും സിദ്ധുവും അങ്ങോട്ട് വന്നു.. “ടാ..ഞാൻ ഇറങ്ങട്ടെ…രാത്രി ആയി.. പിന്നെ അപ്പച്ചി ഉറങ്ങി..എന്തേലും കഴിച്ചിരുന്നോ വന്നിട്ട്… ഇനി നാളെ പോയാൽ മതി ട്ടോ… രാത്രി യാത്ര വേണ്ട…” “മമ്മ കഴിച്ചതാ കുറച്ചു മുന്നേ… ഉം…നാളെ ഏർലി മോണിംഗ് ഇവന്റെ കൂടെ വിടാം …” “എന്നാൽ ഇനി കല്യാണത്തിന് കാണാം…”

“അയ്യടാ മോനെ..ഒരാഴ്ച്ച മുന്നേ അങ്ങ് വന്നേക്കണം..സ്വന്തം ഏട്ടന്റെ കല്യാണം ആണ്.. എല്ലാരുടെയും മുന്നിൽ അന്ന് എല്ലാം വിളിച്ചു പറയണം എന്ന് എനിക്ക് ഒരു മോഹം ഉണ്ടായിരുന്നു.. പക്ഷെ ഇവനും ചന്ദ്രൻ അങ്കിളും സമ്മതിക്കുന്നില്ല… കൂടുതൽ അപകടം ആണെന്ന പറയുന്നത്… പിന്നെ അയാൾ ഒരിക്കലും ദിനകരനെ തേടി വരില്ലെന്ന്… നീയുമായുള്ള ഞങ്ങളുടെ ബന്ധം അറിയാത്തത് കൊണ്ടാ നീ ഇപ്പോഴും സേയ്ഫ്…” “ഒന്നും വേണ്ട..നമ്മൾക്ക് പരസ്പരം അറിയാലോ..അത് മതി…” അവർ കൈ കൊടുത്ത് പിരിഞ്ഞു….തുടരും..

സിദ്ധാഭിഷേകം : ഭാഗം 17

Share this story