ഈ സ്നേഹകുടകീഴിൽ… : ഭാഗം 16

ഈ സ്നേഹകുടകീഴിൽ… : ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആൾ തിരക്ക് കുറഞ്ഞ ഒരു റോഡിൽ വച്ച് ജീവൻറെ വാഹനത്തെ ഒരു വാഹനം പിന്തുടരുന്നുണ്ടായിരുന്നു…. ആളുകൾ ഇല്ലാത്ത റോഡ് ആയപ്പോഴേക്കും ആ സ്കോർപിയോ ജീവൻറെ വണ്ടിയുടെ മുൻപിൽ കയറിയിരുന്നു…. അത് ജീവൻറെ വണ്ടിക്ക് കുറുകെ നിർത്തി.. ഒരുനിമിഷം ജീവൻ ഒന്ന് പകച്ചു…. അതിൽ നിന്ന് ഗുണ്ടകളെ പോലെ തോന്നിക്കുന്ന കുറെ ആളുകൾ ഇറങ്ങിയിരുന്നു…. അവരുടെ കൈയ്യിൽ വടിവാൾ കണ്ടു ജീവൻ ഒന്ന് ഭയന്നു…. വണ്ടിയിൽ നിന്ന് കുറെ ആളുകൾ ഇറങ്ങിയിരുന്നു….

അവർ ജീവന്റെ വണ്ടി ലക്ഷ്യം വച്ചു നടന്നു….. പെട്ടെന്ന് മറ്റൊരു വാഹനത്തിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി… അത്‌ ഒരു പോലീസ് വാഹനമാണ് എന്ന് കണ്ട നിമിഷം അതിൽ നിന്നും ഇറങ്ങിയ ആളുകൾ അതേ വണ്ടിയിൽ തിരിച്ചുകയറി പോയിരുന്നു….. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ജീവൻ പതറി പോയിരുന്നു…. എതിരെവന്ന പോലീസ് വാഹനം വണ്ടിയുടെ നേരെ നിന്നിരുന്നു…. പോലീസ് ജീപ്പിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങിയിരുന്നു…. “എന്തുപറ്റി….? അയാൾ ചോദിച്ചു…. അറിയില്ല കുറെ പേര് വണ്ടി തടഞ്ഞു….

പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു… കൈയ്യിൽ എന്തൊക്കെയോ ആയുധങ്ങൾ ഉണ്ടാരുന്നു…. സാറിൻറെ വണ്ടി വരുന്നത് കണ്ടപ്പോൾ അവർ തിരിച്ചുപോയി…. ജീവൻ മറുപടി പറഞ്ഞു…. നിങ്ങളുടെ പേരെന്താ… ജീവൻ…. എന്ത് ചെയ്യുന്നു… ഡോക്ടർ ആണ്… മദർ കെയർ ഹോസ്പിറ്റലിൽ… ചിലപ്പോൾ മോഷണ ശ്രമം വല്ലതും ആയിരിക്കാം…. ഏതായാലും ഡോക്ടർ വിട്ടോ…. ഞാൻ പിറകെയുണ്ട്….. കുഴപ്പമൊന്നും ഉണ്ടാകില്ല…. “താങ്ക്സ് സർ…. ജീവൻ വണ്ടിയിലേക്ക് കയറി… എന്നാലും എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ആയിരുന്നു ജീവൻ പോയത്…. ☂☂☂☂

നാളെ വിവാഹം ആണ്…. സോന ഓർത്തു… താൻ സ്വപ്നം കാണാത്ത ഒരു ജീവിതത്തിലേക്ക് താൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ജീവിതത്തിലേക്ക് താൻ കടക്കുക ആണ്…. ഒരിക്കലും ആഗ്രഹിച്ചിട്ടില്ല… പുറത്ത് ആളും ആരവും ഒക്കെ ഉള്ളതുകൊണ്ട് ആണ് അകത്തു വന്നു ഒറ്റക്ക് ഇരിക്കാം എന്ന് കരുതിയത്… പിറകിൽ ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ സോന തിരിഞ്ഞു നോക്കി…. അമ്മയാണ്….! പതിവുപോലെ ഉപദേശവുമായി ആയിരിക്കും അമ്മയുടെ വരവെന്ന് ഉറപ്പായിരുന്നു…. മോളെ…. പറ അമ്മേ…. നിന്നെ എല്ലാരും തിരക്കി…. കുറേ നേരം ആളുകൾക്ക് ഇടയിൽ ഇരിക്കാൻ കഴിയുന്നില്ല അമ്മേ…..

നാളെ മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നീ…. എന്നോട് അന്ന് നീ പറഞ്ഞ കുറേ വാചകങ്ങൾ ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്…. ഞാൻ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ മറ്റൊരു സ്നേഹബന്ധത്തിൽ നീ പോകില്ലെന്ന്….. നിങ്ങളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാൻ ചേർത്തുപിടിക്കാതരുന്നത്…. ഗൗരവത്തിന്റെ മുഖംമൂടി അണിയുമ്പോൾ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടാരുന്നുള്ളൂ…. എൻറെ കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കും…. ഒന്ന് ചേർത്തു പിടിച്ചാൽ…. നിങ്ങളോട് സ്നേഹത്തോടെ സംസാരിച്ചു പോയാൽ ചിലപ്പോൾ നിങ്ങൾക്ക് എന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടാൽ നിങ്ങൾ തെറ്റായ വഴിയിലേക്ക് പോയാലോ എന്ന് ഭയന്നാണ് ഞാൻ ഒരു ഗൗരവം നിറഞ്ഞ അമ്മയായി നിന്നത്…..

പക്ഷേ അന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എൻറെ സാന്നിധ്യം നിങ്ങൾ ആഗ്രഹിച്ച സമയങ്ങളിൽ ഒന്നും ഞാൻ നിങ്ങൾക്ക് നൽകിയിരുന്നില്ലെന്ന്…. ഇപ്പോ അമ്മയ്ക്ക് അത്‌ ഒരു വലിയ തെറ്റായിട്ട് തോന്നുന്നുണ്ട്….. പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല എന്ന് അമ്മയ്ക്ക് മനസ്സിലായി…… പക്ഷേ നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് മാത്രം ഒരിക്കലും നീ മനസ്സിൽ വിചാരിക്കരുത്….. എന്റെ കുഞ്ഞുങ്ങളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെ ആയിരിക്കും….. ഈ വിവാഹം കൊണ്ട് നിനക്ക് ഒരു ദോഷവും ഉണ്ടാവില്ല മോളെ…..

നല്ലതിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തത്….. എപ്പോഴെങ്കിലും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ മനസ്സിലാവും…. എല്ലാം മറന്ന് അവനെ സ്നേഹിക്കണം 100% ആത്മാർത്ഥമായി…. കെട്ടിയ താലിയോട് നീതി കാണിക്കണം….. കുറച്ചുനാൾ അവനെ ഉൾക്കൊള്ളാൻ നിനക്ക് ബുദ്ധിമുട്ട് കാണും….. അത് പറഞ്ഞാൽ മനസ്സിലാകും അവന്…… അവൻ ഒരു നല്ല ചെറുപ്പക്കാരൻ ആണെന്ന്…. നിന്റെ അവസ്ഥ അവനോടു പറയണം….. പക്ഷേ ഒരിക്കലും നീ അവനെ അകറ്റിനിർത്താനുള്ള ഒരു മാർഗമായി അത്‌ കരുതരുത്….. പതുക്കെപ്പതുക്കെ നീ അവരോട് അടുക്കാൻ ശ്രമിക്കണം….. പിന്നെ എന്തെങ്കിലും വിഷമം എപ്പോഴും ഉണ്ടായാലും ഒരു വിളിപ്പാടകലെ അമ്മയുണ്ട്…..

ഇപ്പോൾ നിനക്ക് ഞാൻ നൽകുന്ന ഒരു വലിയ വാക്ക് അത്‌ മാത്രമാണ്….. എന്തു സങ്കടത്തിലും നിനക്ക് അമ്മയെ വിളിക്കാം…. ചേർത്തുപിടിക്കാൻ ഇനിമുതൽ അമ്മ ഉണ്ടാകും…. സങ്കടങ്ങൾക്ക് തണലേകാൻ അമ്മ ഉണ്ടാകും…. അമ്മ അത് പറയുമ്പോൾ അത്രയും നിമിഷം അമ്മയോട് തോന്നിയ എല്ലാ പിണക്കങ്ങളും അലിയിച്ചു കളയാൻ ആ ഒരു വാക്കിന് കഴിയുമായിരുന്നു…. ആ നിമിഷം അമ്മയോട് തോന്നിയത് സ്നേഹം മാത്രമായിരുന്നു….. തിരികെ പോകാൻ തുടങ്ങുമ്പോൾ അമ്മയുടെ കൈകളിൽ അല്പം ബലമായി തന്നെ പിടിച്ചു…. അമ്മയിന്ന് എന്നോടൊപ്പം ഇവിടെ കിടക്കാമോ…..?

ഇനി ഒരു പക്ഷേ ഒരിക്കലും ഇങ്ങനെ ഒരു രാത്രി നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിലോ….? അത് പറയുമ്പോൾ അമ്മയും കരഞ്ഞിരുന്നു….. അന്ന് രാത്രിയിൽ അമ്മയ്ക്ക് അരികിൽ ആയിരുന്നു കിടന്നത്…. അമ്മ കിളിയുടെ ചിറകിൻ കീഴിൽ അഭയം പ്രാപിക്കുന്ന കുഞ്ഞു കിളിയെ പോലെ….. അപ്പോഴും മനസ്സിലെ ചിന്ത മറ്റൊന്നുമായിരുന്നില്ല….. ഇനിയുള്ള തൻറെ ജീവിതം എങ്ങനെയായിരിക്കും……? ജീവനെ സ്നേഹിക്കാൻ തനിക്ക് കഴിയുമോ…..? അന്ന് രാത്രിയിൽ കൂട്ടുകാർക്കും മറ്റും പാർട്ടിയും മറ്റും കൊടുത്ത് ജീവൻ ആകെ ക്ഷീണിതനായിരുന്നു…..

റൂമിൽ വന്ന സമയത്താണ് മൊബൈൽ ഫോണിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു ഫോൺ കോൾ വരുന്നത്….. ഹലോ ജീവനല്ലേ…. അതെ…. ഞാൻ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തന്നിരുന്നു…. ഒരു കത്തിലൂടെ ….. പിന്നെ കുറച്ച് ഫോട്ടോസിലൂടെ….. അതൊന്നും നിങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്ന് ഇപ്പോൾ മനസ്സിലായി….. പക്ഷേ മാന്യതയുള്ള ഒരു പുരുഷൻ ആണ് നിങ്ങൾ എങ്കിൽ അവളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്നും നിങ്ങൾ മാറണം….. എല്ലാ അർത്ഥത്തിലും മറ്റൊരുവന്റെ ഒപ്പം കഴിഞ്ഞവൾ ആണ്….. നിങ്ങളോട് സ്നേഹം ഉള്ളത് കൊണ്ടാണ് പറയുന്നത്……

മറുവശത്തു നിന്നും കേട്ട സംസാരം കേട്ടപ്പോൾ ദേഷ്യമാണ് ജീവന് വന്നത്….. നീ ആരാണ്…. ഞാൻ ആരാണെന്ന് ഉള്ളതല്ല….. ഞാൻ പറഞ്ഞതിലെ കാര്യം എന്താണ് എന്ന് ഉള്ളതാണ് നിങ്ങൾ ചിന്തിക്കണ്ടത്…… തൻറെ ജീവിതമാണ്….. പിന്മാറാൻ ഇനിയും സമയമുണ്ട്….. എൻറെ ജീവിതത്തെ കുറിച്ച് ഓർത്ത് നീ വിഷമിക്കേണ്ട…. ഒരു മുഖവും ഇല്ലാതെ ഏതോ ഒരു ഫോൺ നമ്പറിന്റെയോ ഒരു ഊമ കത്തിന്റെയും കുറച്ചു മോർഫ് ചെയ്ത ചിത്രങ്ങളിൽ കൂടിയും സംസാരിക്കുന്ന നിന്റെ ധൈര്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയും…..

ഒരു ഫോൺ കോൾനപ്പുറം ഇരുന്ന് എന്റെ ജീവിതം ഓർത്തു വിലപിക്കാതെ മുൻപിൽ വന്ന് സംസാരിക്ക്…. face-to-face…. നമുക്ക് സംസാരിക്കാം….. ഈ വിവാഹത്തിൽ നിന്നും ഞാൻ പിന്തിരിയില്ല….. അതാണ് ഈ ഫോൺ കോൾ ഉദ്ദേശമെങ്കിൽ അത്‌ വെറുതെ ആണ് സുഹൃത്തേ….. അത്രയും ജീവൻ പറഞ്ഞപ്പോൾ തന്നെ മറുപുറത്ത് ഫോൺ കട്ട് ആയിരുന്നു….. എന്താണ് ഇതിനൊക്കെ അർത്ഥം…? ജീവൻ ഓർത്തു…… ☂☂☂☂ രാവിലെ വിവാഹത്തിന് ഉള്ള ഒരുക്കങ്ങളോടെയാണ് രണ്ടു വീടുകളും ഉണർന്നത്…. ഗോൾഡൻ കളർ സാരിയും അതിന് മാച്ച് ആയ നെറ്റ് ആയിരുന്നു സോന ധരിച്ചിരുന്നത്….

കഴുത്തിൽ ഒരു ഡയമണ്ട് നെകലെസ്സ്…. അതിന് മാച്ച് ആയ ഒരു ഹെവി സ്റ്റഡ് …. കൈകളിൽ രണ്ട് വീതിയുള്ള സ്വർണ്ണവളകൾ….. ഒരുക്കങ്ങൾ ലളിതമെങ്കിലും സുന്ദരിയായി തന്നെയാണ് സോന നിന്നത്….. അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോൾ എല്ലാരുടെയും കണ്ണുകൾ അവളിൽ ആയിരുന്നു…. കാണുന്നവരെല്ലാം ആകർഷിക്കാനുള്ള ഒരു സൗന്ദര്യം അവൾക്കുണ്ടായിരുന്നു….. പള്ളിയിൽ എത്തിയപ്പോഴും വന്നവരുടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാനുള്ള സൗന്ദര്യം അവളിൽ നിന്നിരുന്നു….. വിവാഹത്തിന്റെ പ്രധാന ശ്രെദ്ധകേന്ദ്ര സോന കഴിഞ്ഞാൽ കാതറിൻ മോൾ തന്നെ ആയിരുന്നു….

സെറയും സോനയും ഒരുപോലെ ഉള്ള സാരി ആയിരുന്നു…. ഒരുപോലെ ഡിസൈൻ ഗൗൺ ധരിച്ച കുറേ പെൺകുട്ടികൾ ആണ് സോനയെ പള്ളിയിലേക്ക് അനയിച്ചത്…. സ്യൂട്ടും കോട്ടും അണിഞ്ഞു വന്ന ജീവനും അവളുടെ സൗന്ദര്യം കണ്ടു ഒരുനിമിഷം നിന്നു പോയി…. ജീവന്റെ വീട്ടിൽ എല്ലാരും ഒരേ നിറത്തിൽ ഉള്ള വസ്ത്രം ആയിരുന്നു…. ജീവനെയും സോനയെയും കണ്ടവർക്ക് എല്ലാം ഒന്നേ പറയാൻ ഉള്ളാരുന്നു…. Made for each other 💓 പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. മന്ത്രകോടിയുടെ 7 നൂലിൽ കോർത്ത് ചരടിൽ കെട്ടിയ മിന്നു സോനയുടെ കഴുത്തിൽ ജീവൻ അണിയിച്ചു…..

വേദപുസ്തകത്തിൽ തൊട്ട് രണ്ടുപേരും പുതിയ ജീവിതത്തിനായി പ്രതിജ്ഞ എടുത്തു…… മിന്നുകേട്ടു കഴിഞ്ഞതും ഫോട്ടോഷൂട്ട് മറ്റുമായി വീണ്ടും കുറെ സമയം പോയി….. ഇതിനിടയിൽ എല്ലാവരും സോനയെ പരിചയപ്പെടുന്ന തിരക്കിലും മറ്റുമായിരുന്നു….. എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ചു…… “തനിക്ക് പപ്പയെ കാണണോ….? അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ജീവൻ ചോദിച്ചു…. അവൾ അത്ഭുതത്തിൽ അവനെ നോക്കി…. വാ… അവൻ അധികാരത്തോടെ അവളുടെ കൈകളിൽ പിടിച്ചു…. അവൾ യന്ത്രിക മായി അവനോട് ഒപ്പം നടന്നു…. ആളുകൾടെ എല്ലാരുടെയും കണ്ണുവെട്ടിച്ചു രണ്ടുപേരും കല്ലറയിൽ എത്തി…. “ചെല്ല് പപ്പയോടു പറ പുതിയ ഒരു ജീവിതം തുടങ്ങുവാണ് എന്ന്….

അവൾ അവന്റെ മുഖത്തേക്ക് നോക്കി…. ആ നിമിഷം അവനോട് അവൾക്ക് വല്ലാത്ത ബഹുമാനം തോന്നി…. തന്റെ മനസ്സ് വായിച്ചതുപോലെ ആണ് അവൻ പ്രവർത്തിച്ചത്…. പള്ളിയിൽ വന്നപ്പോൾ മുതൽ ആഗ്രഹം ഉണ്ട് വിവാഹവേഷത്തിൽ പപ്പയുടെ അടുത്ത് വരണം എന്ന്…. പക്ഷെ സാധിച്ചില്ല…. ജീവൻ തന്റെ മനസ്സ് മനസിലാക്കി… “ചെല്ലടോ… എല്ലാരും നമ്മളെ തിരക്കും…. “ജീവനും വരൂ… അവൾ പറഞ്ഞു…. അവൻ ചെറുചിരിയോടെ അവളെ അനുഗമിച്ചു…. കുറച്ചു നേരം ഒന്നും സംസാരിക്കാതെ കല്ലറയുടെ അരികിൽ നിന്നു…. അപ്പോൾ തഴുകി കടന്നുപോയ കാറ്റിനു പപ്പയുടെ ഗന്ധം ആണ് എന്ന് സോനക്ക് തോന്നി…..

ആ സമയം അവൾക്ക് ജീവനോടെ പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു തരം സ്നേഹം തോന്നി….. എല്ലാവരോടും യാത്ര പറഞ്ഞ് ജീവനു ഒപ്പം പോകാൻ നേരം സോനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…… അമ്മയുടെ മുഖത്തേക്ക് നോക്കി….. ആ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു….. അവളെ ചേർത്ത് പിടിച്ചു….. ആ കാഴ്ച എല്ലാവരിലും ഒരു നിമിഷം വേദനിപ്പിക്കുന്നതായിരുന്നു…… ജീവൻ ഒപ്പം കാറിലേക്ക് കയറുമ്പോൾ എല്ലാവരെയും ഒരിക്കൽ കൂടി നോക്കി സോന….. പുതിയൊരു ജീവിതത്തിലേക്ക് താൻ പ്രവേശിക്കുകയാണ്….. ജീവനോടെ ഒപ്പം കാറിൽ ഇരിക്കുമ്പോഴും സോന ഒന്നും സംസാരിച്ചിരുന്നില്ല…..

പുറത്തെ കാഴ്ചകളിലൂടെ കണ്ണോടിച്ചു….. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ജീവനും അവളോട് ഒന്നും സംസാരിച്ചില്ല…… വൈകുന്നേരം എൻറെ ഫ്രണ്ട്സ് എല്ലാം കൂടെ ചെറിയൊരു ഗെറ്റുഗദർ പ്ലാൻ ചെയ്തിട്ടുണ്ട്…. ഒരുപാടൊന്നും ഇല്ല….. കുറച്ചു പേര്….. ഹോസ്പിറ്റലിൽ ഉള്ളവർ…. ഡോക്ടേഴ്സ്…… ഫ്രണ്ട്സ് ഒക്കെ ആയിട്ട്…. തനിക്ക് ബോർ ആകുമോ….? മൗനത്തിന് വിരാമമിട്ടുകൊണ്ട് ജീവനാണ് ചോദിച്ചത്…… അവൻറെ ഇഷ്ടങ്ങൾക്കും താൻ ഇനി പ്രാധാന്യം നൽകേണ്ടതാണ് എന്ന ചിന്ത സോനായിലുണ്ടായി…. ചിരിച്ചുകൊണ്ട് തന്നെ മറുപടി പറഞ്ഞു….. ഇല്ല ജീവൻ…..

വീണ്ടും മൗനം തളം കെട്ടി നിന്നിരുന്നു….. ജീവൻറെ വീട്ടിലേക്ക് എത്തുമ്പോൾ ബൈബിളും കൊന്തയും നൽകി ലീന മരുമകളെ സ്വീകരിച്ചു….. ആ വീടിൻറെ മരുമകളായി വലതുകാൽ വച്ച് കയറുമ്പോൾ മനസ്സിൽ നിന്നും സത്യയുടെ ഓർമ്മകളെ പടിയിറക്കാൻ ശ്രമിക്കുകയായിരുന്നു സോന…. ഈ വീടിൻറെ മരുമകളാണ്…. ജീവൻറെ ഭാര്യയാണ് ഇനി…. ഇനി തന്നിൽ അവകാശം ജീവനു മാത്രമാണ്….. തൻറെ മനസ്സിൽ ഇനി ജീവൻ എന്ന ഒരു പേര് മാത്രമേ പാടുള്ളൂ…. അതുതന്നെയായിരുന്നു അവൾ പ്രാർത്ഥിച്ചിരുന്നത്….. തന്നെ സംബന്ധിച്ചിടത്തോളം ഇനി സത്യ അടഞ്ഞ ഒരു അധ്യായമാണ്…..

ഇനി താൻ മനസ്സ് തുറന്ന് സ്നേഹിക്കണ്ടത് ഭർത്താവിനെയാണ്….. വീണ്ടും ബന്ധുകാരുടെയും അയൽക്കാരുടെയും ഇടയിലെ പരിചയപ്പെടുത്തൽ മറ്റുമായി സോനാ നിന്നിരുന്നു….. അപ്പോഴേക്കും ക്രിസ്റ്റിയുടെ വണ്ടിയിൽ ആനിയും സോഫിയും എല്ലാം അവിടേക്ക് വന്നിരുന്നു….. പിന്നീടും ചടങ്ങുകൾ ആയിരുന്നു…. ജീവൻ ആനിക്ക് പുതു വസ്ത്രം നൽകി കച്ചകൊടുക്കൽ ചടങ്ങ് നടത്തി…. പകരം ആനി ജീവന്റെ കയ്യിൽ ഒരു ചെയിൻ അണിയിച്ചു….. സോന സ്വർണ്ണ വള ലീനയുടെ കൈകളിൽ അണിയിച്ചു അവരുടെ മരുമകൾ ആയി സ്ഥാനം ഏറ്റു… എല്ലാ ചടങ്ങുകളും തീർത്തുകൊണ്ട് മകനും മരുമകൾക്കും മധുരം നൽകി ലീന അവരെ സ്വീകരിചു….

ഒരു ഗ്ലാസിൽ നിന്നും അല്പം മധുരമുള്ള പായസം ജീവൻറെ നാവിലേക്കും സോനയുടെ നാവിലേക്കും ലീന നൽകിക്കൊണ്ടിരുന്നു….. മരുമകളുടെ വീട്ടുകാരെ നന്നായി സ്വീകരിക്കാനും ജീവന്റെ വീട്ടുകാർ മുന്നിൽ ഉണ്ടായിരുന്നു….. ചടങ്ങുകൾ തീർത്തു ആനിയും കുടുംബവും മടങ്ങിയപ്പോൾ വീണ്ടും ഒരു വേദന തന്നെ വലയം ചെയ്യുന്നത് സോന അറിഞ്ഞു….(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 15

Share this story