ലിവിംഗ് ടുഗെതർ : ഭാഗം 19

ലിവിംഗ് ടുഗെതർ : ഭാഗം 19

എഴുത്തുകാരി: മാർത്ത മറിയം

“മാർത്ത….. ” നീ എന്താ പറഞ്ഞു വരുന്നത് നീ പ്രെഗ്നന്റ് ആണെന്നോ ” കല്യാണി വിശ്വാസം വരാതെ മർത്തയുടെ മുഖത്തേക്ക് നോക്കി. കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ നിൽക്കുകയായിരുന്നു മരിയ അപ്പോൾ. ലിവിംഗ് ടുഗെതർ എന്നൊക്കെ അവർ കഥയിലും സിനിമയിലും ഒക്കെ കേട്ടിട്ടോളു. ഇതൊക്കെ ഇപ്പോൾ തങ്ങളുടെ ചുറ്റിലും ഉണ്ടെന്നു വിശ്വസിക്കുവാൻ അവരുടെ സദാചാരം അവരെ അനുവദിച്ചില്ല. “മാർത്ത.. ഇനി നീ എന്താ ചെയ്യാൻ പോവുന്നത്….? ” മരിയയുടെ സ്വരം മാറുന്നത് പോലെ മർത്തയ്ക് തോന്നി. പെട്ടന്ന് ദേഷ്യപെടുന സ്വഭാവകാരിയാണ് മരിയ.

“എനിക്ക് അറിയില്ല മരിയ… ” മാർത്ത ഏങ്ങലടിച്ചു. “അങ്ങനെ പറഞ്ഞാൽ എങനെ ശെരിയാവും.. ഒരണം അല്ലാ 3 എണ്ണം ആണ് നിന്റെ ഉള്ളിൽ.. പ്രസവിച്ചു വളർത്താൻ ആണോ ഉദ്ദേശം..? ” കല്യാണിക് അവളുടെ അവസ്ഥായിൽ പരിതാപം തോന്നി. “മോളെ നീ അവനോടും കൂടി പറയു.. അവൻ എന്തെകിലും ഉപാധി കണ്ടുപിടിച്ചു തരും. അല്ലാതെ എത്രനാൾ ഇങ്ങനെ മറച്ചു വെച്ചുകൊണ്ട് നടക്കും. ” കല്യാണി അവളുടെ തലയിൽ തലോടി. മാർത്ത അവളുടെ മടിയിൽ തല വെച്ചു കിടന്നു. അപ്പോളും മിഴികൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു. “നീ നിന്റെ കരച്ചിൽ നിർത്തിട്ടു വായ തുറക്ക്… എല്ലാം ഒപ്പിച്ചു വെച്ചിട്ട് മോങ്ങിട്ട് എന്താ കാര്യം.. ” മരിയ നല്ല ദേഷ്യത്തിൽ ആയിരുന്നു. “മരിയ നീ മിണ്ടാതിരിക്.. ”

കല്യാണി ശാസനയോടെ പറഞ്ഞു. “ഓഓഓ ഞാൻ മിണ്ടുന്നില്ല.. ” മുഖം വീർപ്പിച്ചുകൊണ്ട് മരിയ തിരിഞ്ഞിരുന്നു. “മാർത്ത പറ എന്താ ഇനി നീ ചെയ്യാൻ പോവുന്നത് അബോർഷനും സാധ്യത ഉണ്ടോ..? അന്ന് സ്കാൻ ചെയ്ത ഡോക്ടർ എന്താ പറഞ്ഞത്…? ” കല്യാണി അവളെ ആശ്വസിപ്പിക്കാൻ എന്നാവണം ചോദിച്ചു. മാർത്ത മടിയിൽ നിന്നും എഴുനേറ്റു കണ്ണുകൾ തുടച്ചു. “അബോർഷന് സാധ്യത കുറവാണു.. ഹൈ റിസ്ക് ആണ്… ചിലപ്പോൾ ബ്ലീഡിങ് നില്കാതെ വന്നാൽ യൂട്രസ് തന്നെ റിമോവ് ചെയേണ്ടി വരും. ” “അങ്ങനെ പറഞ്ഞോ ഡോക്ടർ..? ” കല്യാണി എടുത്തു ചോദിച്ചു. അതേയ് അന്ന് തലകറങ്ങി വീണപ്പോൾ ഞാൻ എല്ലാ കാര്യവും ഡോക്ടറോട് പറഞ്ഞിരുന്നു.

ആദ്യം കുറച്ചു ദേഷ്യപെട്ടുകിലും പിന്നീട് സൗമ്യമായി അവർ കുറെ ഉപദേശിച്ചു. ഷൈനിനെ പറഞ്ഞു മനസിലാക്കി ഒരുമിച്ചു ജീവിതം നയിക്കണം എന്നൊക്കെ പറഞ്ഞു. അബോർഷൻ പോസ്സിബിൾ ആയിട്ടുള്ള കാര്യം അല്ല എന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. അല്ലകിൽ പ്രസവിച്ചിട്ട് കുഞ്ഞുങ്ങളെ ദത്തു നൽകാനും ഉപദേശിച്ചു… ” മർത്തയുടെ തന്റെടം ഒക്കെ പോയത് പോലെ കല്യാണിക് തോന്നി. അല്ലെകിലുംതാൻ ഉൾപ്പടെ ഉള്ള മിക്കപെണ്ണുങ്ങൾക്കും വല്യ തന്റെടി ആണെന്നു പുറമെ തോന്നുമെകിലും ഒരു പ്രശ്നം വരുമ്പോൾ നിരാലംബരയി നിൽക്കാനേ കഴിയൂ എന്ന് വിഷമത്തോടെ കല്യാണി ഓർത്തു.

“എന്നാൽ നീ ഷൈനിനോട് പറ. നിന്നെപ്പോലെ തന്നെ അവനും തെറ്റ് ചെയ്തതല്ലേ എന്നിട്ട് അവൻ മാത്രം സുഗിച്ചു നടക്കുകയല്ലേ… ” മരിയക് അത്രയും പറഞ്ഞില്ലകിൽ ഉറക്കം വരില്ല എന്ന് തോന്നി. “ഇന്നലെ കൂടി ഒരു പെണ്ണിന്റെ കൂടെ ലാബിന്റെ സൈഡിൽ കണ്ടോളു.. ” മരിയ പിറുപിറുത്തു. “എടി നിന്നോട് മിണ്ടാതെ ഇരിക്കാൻ ആണ് പറഞ്ഞത് ” കല്യാണി മരിയയോട് ദേഷ്യപ്പെട്ടു. ഞാൻ മിണ്ടാതിരുന്നാൽ ഇവളുടെ പ്രശ്നം മാറുമോ..? എന്റെ വായ അടപ്പിക്കാൻ അല്ല ഉത്സാഹം കാണിക്കേണ്ടത്. അവളുടെ കാര്യം എന്ത് ചെയ്യുമെന്നു ആലോചിക്ക്… മരിയ ദേഷ്യത്തോടെ തിരിച്ചു പറഞ്ഞു. കല്യാണി ഒന്നു മിണ്ടാതെ കുറച്ചു നേരം ഇരുന്നു ആലോചിച്ചു.

“മാർത്ത…. ഡോക്ടർ പറഞ്ഞത് പോലെ നീ ഷൈനിനോട് സംസാരിച്ചു പ്രശ്നം വലുതാവുന്നതിനു മുൻപ് ഒരുമിച്ച് ഒരു തീരുമാനം എടുക്കാൻ നോക്ക്…ഒന്നില്ലഎങ്കിലും അവന്റെ കുഞ്ഞുകൾ അല്ലേഡാ ഇത് . അതിന്റെ മേലെ അവനും അവകാശം ഇല്ലേ… ” കല്യാണി മയത്തിൽ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. “പറ്റില്ലടാ.. അവൻ ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ല. ഞാൻ അവനെ പെടുത്താൻ വേണ്ടി പറയുന്നതാണെന്നേ അവൻ കരുതും. അവൻറെ സങ്കല്പത്തിൽ ഉള്ളൊരു പെണ്ണ് അല്ല ഞാൻ. “. അവളുടെ മിഴികൾ കവിഞ്ഞൊഴുകി. “മാർത്ത നീ കരയാതിരിക്ക് നമുക്ക് എന്തെകിലും ഒരു വഴി നോക്കാം… ”

മരിയക് അവളുടെ സങ്കടം കണ്ടിട്ട് എന്തോ പോലെയായി. അവൾ ഓടി വന്നു മർത്തയെ കെട്ടിപിടിച്ചു. “നീ വിഷമിക്കാൻ വേണ്ടി പറയുന്നതല്ലെടി. നമ്മൾ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരുന്നിട്ട് കാര്യം ഇല്ല. ഇതിനു എന്താണ് സൊല്യൂഷൻ എന്ന് കണ്ടു പിടിക്കുകയാണ് വേണ്ടത്… ” മരിയ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. “എടി.. ഞാൻ എങനെ അവനോട്… ” മർത്തയുടെ വാക്കുകൾ ഇടറിപോയി. “നീ പറയണം. എന്തായാലും അവൻ നിന്നെ കല്യാണം കഴിക്കാൻ ഒന്നും പോവുന്നില്ല. അതുപോലെ തന്നെ നിനക്കും അവനോടു കൂടിയുള്ള ദാമ്പത്യം ത്തിനു താല്പര്യം ഇല്ല.

അതുകൊണ്ട് രണ്ടു പേരും കൂടി ആലോചിച്ചു ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്.. നിങ്ങളുടെ ഭാവി ജീവിതത്തിനു ഒരു പ്രശ്നം ഇല്ലാത്ത രീതിയിൽ ഇത് പരിഹരിക്കാൻ നോക്ക്… ” കല്യാണി പിന്നെയും പിന്നെയും അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. മാർത്ത ഡെസ്കിൽ തല ചായ്ച്ചു കിടന്നു. അവൾ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർക്ക് മനസിലായി.. കുറച്ചു നേരം അവളെ അവിടെ തനിയെ വിട്ടുകൊണ്ട് അവർ താഴേക്കു പൊയി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ സമയം അമേലിയ ഷൈനിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി സ്‌റ്റെപ്സ് കയറുകയായിരുന്നു. എന്തോ മനസ്സിൽ ഓർത്തുകൊണ്ടെന്ന പോലെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു. ഡോർ ബെൽ അടിച്ചു രണ്ടു മിനിട്ടിനു ശേഷമാണ് ഡോർ അവൾക് മുൻപിൽ തുറക്കപ്പെട്ടത്. ഒരു ബിയർ അടിച്ച ഹാങ്ങോവറിൽ നിന്ന ഷൈൻ അവളെ കണ്ട് അമ്പരന്നു. നീ എന്താ ഇവിടെ…? അവൻ അതിശയത്തോടെ ചോദിച്ചു. അതൊക്കെ പറയാം.. ആദ്യമായിട്ട് ഒരാൾ വിട്ടിൽ വരുമ്പോൾ ഇങ്ങനെ ആണോ പെരുമാറുന്നത്…? അവൾ പരിഭവത്തോടെ ചോദിച്ചു. ഇവൾ ഇത് എന്തൊക്കെ ആണ് പറയുന്നത് എന്ന ഭാവത്തിൽ ഷൈൻ അവളെ തന്നെ നോക്കി.

അവന്റെ ദേഹത്തിൽ തൊട്ട് തൊട്ടില്ല എന്നാ രീതിയിൽ അവൾ അകത്തേക്കു കയറി. അവളുടെ ദേഹത്തെ പൊതിഞ്ഞിരുന്ന റോയൽ മിറാജിന്റെ സൗരഭ്യം അവിടെ ആകെ പടർന്നു. ഫ്ലാറ്റ് മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് ആമി സെറ്റിയിലേക് അമർന്നു. കാലു കാലിന് മേൽ കേറ്റി വെച്ച് കൊണ്ടുള്ള അവളുടെ ഇരിപ്പ് അവനു അത്രയ്ക്കു പിടിച്ചില്ല. “അല്ല എന്താ ഉദ്ദേശം..? ” അവൻ ഒട്ടും താല്പര്യം ഇല്ലാത്തത് പോലെ ചോദിച്ചു. “പ്രേതെകിച്ചു ഒന്നും ഇല്ല. നാളെ അവധി അല്ലെ ഇന്ന് വിട്ടിൽ വിട്ടിൽ പോകാം എന്ന് വിചാരിച്ചിറങ്ങിയതാണ്. പോകുന്ന വഴിയിൽ ആണ് നിന്റെ ഫ്ലാറ്റ് എന്ന് അറിഞ്ഞപ്പോൾ ഒന്നു കാണാം എന്ന് കരുതി… ”

“എന്റെ ഫ്ലാറ്റ് ഇവിടെ ആണെന്നു നീ എങനെ അറിഞ്ഞു….? ” അവൾ എന്തോ ഉദ്ദേശിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് അവനു തോന്നി. അത്ര നല്ല ഉദേശം ആവില്ല എന്ന് അവനു നല്ല ഉറപ്പുണ്ടായിരുന്നു. “നീ ഇരിക്… ഇരുന്നുകൊണ്ട് സംസാരികാം ” അവന്റെ കൈയിൽ പിടിച്ചു വലിച്ചു അടുത്തിരുത്തി. ഷൈനിനു ഒരു അപകടം സൂചന കിട്ടി. അവൻ കുറച്ചു നീങ്ങി ഇരുന്നു. അത് കണ്ട് അവൾ ഒരു പുച്ഛച്ചിരി ചിരിച്ചു. “നീ ആദ്യമായി അനുഭവിച്ച പെണ്ണ് ഞാൻ അല്ലേടാ അതിന് ശേഷം അല്ല മറ്റുള്ള പെണ്ണുങ്ങൾ… എന്നിട്ട് ഇപ്പോൾ അവനു എന്നെ തൊട്ടിരിക്കാൻ മടി. ” അവൾ പഴയ കാര്യങ്ങൾ ഒന്നും മറന്നിട്ടില്ല എന്നാ കാര്യം അവനു ഉറപ്പായി.

എന്താണ് ഉദ്ദേശമെന്ന കാര്യംത്തിൽ മാത്രം ഒരു വ്യക്തത വന്നാൽ മതി എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവളുടെ ഓരോ ചലനങ്ങളും നീരിക്ഷിച്ചു. അവൾ ബാഗിൽ നിന്നും ഒരു പാക്കറ്റ് എടുത്തു ടേബിളിന്റെ പുറത്ത് വെച്ചു. അത് എന്തോ ഡ്രഗ് ആണെന്നു അവനു ഒറ്റനോട്ടത്തിൽ മനസിലായി. അവൻ സംശയത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഡ്രഗ് ഒക്കെ ഉപയോഗിക്കുന്നുണ്ടന്ന കാര്യം അവനു പുതിയ അറിവായിരുന്നു. “ഇത് എന്താണെന്നു ഷൈനിനു അറിയോ…? ” അവൻ ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു. “ഇതാണ് പാർട്ടി ഡ്രഗ്…. ”

അവന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാതിരുന്നപ്പോൾ അവൾ തന്നെ പറഞ്ഞു. “ഇത് ഉപയോഗിച്ചാൽ 8 മണിക്കൂറിനു മേലെ തുടർച്ചയായി ഡാൻസ് ചെയ്യാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും സാധിക്കും തളർച്ച കൂടാതെ… ” അവൾ പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഷൈൻ തരിച്ചിരുന്നു. അവളുടെ വരവിന്റെ ഉദേശിച്ചത്‌ അവനു വെക്തമായികൊണ്ടിരുന്നു. “ആമി ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല ” അവളെ ഒഴിവാക്കാൻ എന്നാവണം അവൻ പറഞ്ഞു. “ഉപയോഗിക്കാറില്ലായിരിക്കാം പക്ഷെ നമ്മൾ ഇന്ന് ഇത് ഉപയോഗിക്കും… ” എന്തോ ഉറപ്പിച്ചത് പോലെ ആമി പറഞ്ഞു.

“നമ്മൾ അല്ല നീ ഉപയോഗിച്ചോളൂ. ഇവിടെ വെച്ചല്ല വേറെ ഇവിടെ എങ്കിലും വെച്ച്. എനിക്ക് ഇതിനൊന്നും താല്പര്യമില്ല…. ” അവൻ കനപ്പിച്ചു പറഞ്ഞു. “ഷൈൻ നമുക്ക് പഴയത് പോലെ ഒരു വട്ടം കൂടി കൂടണ്ടേ…. പ്ലീസ് ” അവൻ അവന്റെ കൈ പിടിച്ചു കെഞ്ചി. ആമി നീ കൈയിൽ നിന്നും വിട്ടേ. അറിവില്ലാത്ത പ്രായത്തിൽ എന്തോ പറ്റിയെന്നു വിചാരിച്ചു. ഇനിയും ആ തെറ്റ് ആവർത്തിക്കരുത്. അവൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. “ഇല്ല ഷൈൻ എനിക്ക് ഇന്ന് രാത്രി നിന്നെ വേണം. ഇന്ന് മാത്രം.. ഇനി ഒരിക്കലും നിന്നെ ഞാൻ തേടി വരില്ല. അവൾ വല്ലാത്ത ഭാവത്തിൽ പറഞ്ഞു. “ആമി നീ പോവാൻ നോക്.. സമയം വൈകുന്നു…” അവൻ തിരക്ക് കൂട്ടി. “ഇല്ല ഷൈൻ ഇന്ന് ഞാൻ പോവില്ല.

നമ്മൾ ഒരുമിച്ചു ഇന്നത്തെ രാത്രി ആഘോഷിക്കും…. ” അവളുടെ ഭാവം മാറാൻ തുടങ്ങി. അവളെ ഉൾകൊള്ളാൻ കഴിയാതെ ഷൈൻ കുഴങ്ങി. “ആമി ഒന്നു മനസിലേക്ക്… ” “ഒന്നും മനസിലാക്കാൻ ഇല്ല ഷൈൻ ഇന്ന് നമ്മൾ ഒരുമിച്ചാണ്. അതിൽ മാറ്റം ഒന്നും ഇല്ല. അല്ല എന്നെ നിനക്ക് വേണ്ടകിൽ നാളെ ഞാൻ ഒരു കംപ്ലയിന്റ് കൊടുക്കും പണ്ട് നീ എന്നെ പിടിപ്പിച്ചെന്നും പറഞ്ഞു. എന്നെ കൊണ്ട് അത് ചെയ്യിക്കരുത്. ” ആമി ഉന്മാദിനിയെ പോലെ തുള്ളി. അവളുടെ ഓരോ വാക്കും അവന്റെ നെഞ്ചിൽ തറച്ചു. അവനു പേടി തോന്നി തുടങ്ങി.” ഇപ്പോൾ എല്ലാ നിയമങ്ങളും പെണ്ണുങ്ങൾക് അനുകൂലമായിട്ടാണ് 14 sec നോക്കിയാൽ തന്നെ കേസ് ആണ് അപ്പോളാണ് ലൈംഗിക പീഡനം. ഓർത്തിട്ട് അവന്റെ തല കറങ്ങാൻ തുടങ്ങി.

” അവളെ അനുസരിക്കാതെ വേറെ വഴി ഇല്ലെന്നു അവൻ അവസാനം അവൻ അവളുടെ ആഗ്രഹത്തിനു സമ്മതം മൂളി. പക്ഷെ ഇതിന്റെ പേരിൽ ഒരിക്കലും ഇതുപോലെ അവനെ തേടി വരരുത് എന്ന് അവളെ കൊണ്ട് ഉറപ്പ് പറയിപ്പിച്ചു. ഒട്ടും താല്പര്യം ഇല്ലാതെ അവൾ പറയുന്നത് പോലെ അവൻ ആ ഡ്രഗ് ഉപയോഗിച്ചു. അവൾ ഇത് മിക്കവാറും ഉപയോഗിക്കാറുണ്ടെന്നും അവളുടെ ചലങ്ങളിൽ നിന്നും വ്യക്തമായി. ആദ്യമൊക്കെ അവളിൽ നിന്നും ഒഴിഞ്ഞു മാറിയ ഷൈൻ.. അവളുടെ ചതി അറിയാതെ.. ലഹരിയുടെ ചൂഴിയിൽ മുങ്ങി പൊങ്ങിയപ്പോൾ അവളിൽ വശംവദനായി.

അവളുടെ കൈകൾ അവന്റെ റോമക്കാടുകളിൽ അലഞ്ഞു നടന്നു… പയ്യെ പയ്യെ 2 മെയ്യും ഒന്നായി. ഭ്രാന്തമായ ആവേശത്തിൽ അവൻ അവനെ തന്നെ മറന്നു ലഹരിയുടെ തള്ളിച്ചയിലും ആമിയുടെ ചുണ്ടിൽ ചതിയുടെ ചിരി വിടർന്നു നിന്നിരുന്നു അവസാനം വിയർത്തു കുളിച്ചുകൊണ്ട് അവൻ അവളിൽ നിന്നും വിട്ടുമാറി. അവന്റെ ഉള്ളിൽ എവിടേയോ ഒരു കുറ്റബോധത്തിന്റെ കനൽ അണയാതെ കിടന്നു തന്റെ കണക്കു കൂട്ടലുകൾ വിജയിച്ച സന്തോഷത്തിൽ ആമി മയക്കത്തിലേക് പോയി…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ ഡോര്ബെല് അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഷൈൻ കണ്ണ് തുറന്നത്. അരികത്തു കിടക്കുന്നത് മാർത്ത ആണെന്നു കരുതി അവളോട് പോയി ഡോർ തുറക്കാൻ പറഞ്ഞു.

ഒരു മൂളലോടെ തിരിഞ്ഞു കിടന്ന ആമി യെ കണ്ട് അവൻ ഞെട്ടി എഴുന്നേറ്റു. പതിയെ പതിയെ ഇന്നലത്തെ കാര്യങ്ങൾ അവന്റെ മനസിലേക്ക് വന്നു. അവനിൽ വല്ലാത്തൊരു കുറ്റബോധം ഉടെലെടുത്തു അതിലുപരി ഒരു പേടിയും. പഴയത് ഒന്നും വീണ്ടും തുടങ്ങാണ്ടായിരുന്നു എന്ന് അവന്റെ മനസാക്ഷി അവനോട് പറഞ്ഞു.. ഡോർ ബെൽ തുടരെ തുടരെ മുഴങ്ങിയപ്പോൾ അവൻ ഉടുമുണ്ട് തപ്പി എടുത്തു കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി. തലയിൽ ഒരു പെരുപ് അനുഭവപ്പെട്ട അവൻ അൽപ സമയം അങ്ങനെ തന്നെ നിന്നു. പിന്നെ ചെന്നു ഡോർ തുറന്ന ഷൈൻ മർത്തയെ കണ്ട് ഞെട്ടി…തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 18

Share this story