മഞ്ജീരധ്വനിപോലെ… : ഭാഗം 44

മഞ്ജീരധ്വനിപോലെ… : ഭാഗം 44

എഴുത്തുകാരി: ജീന ജാനകി

അമ്പു – കാര്യം ഞാൻ പറയാം അമ്മായി….. ഋതുവാണെന്ന് അറിയും മുന്നേ നമ്മൾ സംശയിച്ചിരുന്നത് മനീഷയെ ആയിരുന്നു… അവൾ ഭാമയെ അപായപ്പെടുത്താൻ നോക്കി… പിന്നീട് ഭാമയെ സ്റ്റെപ്പിൽ നിന്നും തള്ളിയിടാനും കുഞ്ഞിനെ ഇല്ലാതാക്കാൻ അബോർഷൻ ടാബ്‌ലറ്റും കൊടുക്കാനും നോക്കി…. തല നാരിഴയ്കാ രക്ഷപ്പെട്ടത്…. രുക്കമ്മ ദേഷ്യം കൊണ്ട് വിറച്ചു…. രുക്കമ്മ – ആ #@#@#_ മോളെ തല്ലിക്കൊല്ലാത്തതെന്താടാ…. ഇമ്മാതിരി ശവങ്ങളൊക്കെ ഭൂമിയ്ക്ക് ഭാരമാ…. അവളുടെ അഹങ്കാരം ഞാൻ തീർക്കണുണ്ട്….

നിങ്ങളിതിന് ഒന്നും റിയാക്ട് ചെയ്തില്ലേ…. അജു – ഞങ്ങൾക്ക് വ്യക്തമായ ഒരു പ്ലാൻ ഉണ്ട്…. രുക്കമ്മ – എന്ത് പ്ലാൻ… കുട്ടൻ – അവളീ കാണിക്കുന്നതൊക്കെ കിച്ചുവിന് വേണ്ടിയാ…. അപ്പോ കിച്ചുവിന്റെ മുന്നിൽ അവളുടെ തനിനിറം അഴിഞ്ഞ് വീഴാൻ അവളനുവദിക്കില്ല… അതാണ് നമ്മുടെ പിടിവള്ളി…. അവളെ കിച്ചുവേട്ടന്റെ മുന്നിൽ എക്സ്പോസ് ചെയ്യണം…. അതാണ് വേണ്ടത്… മൂർഖൻ പാമ്പായാലും പത്തിയ്കടിച്ച് വീഴ്ത്തണം എന്ന് പറയില്ലേ…. അമ്പു – ശ്..ശ്… ടാ അജു നമ്മളിനി പാമ്പിനേം പിടിക്കണോ… അജു – ശ്…ശ്… മിണ്ടാതിരിയെടാ… ഏട്ടൻ ഉപമിച്ചതാ…. അമ്പു – ആഹ്…. അങ്ങന പണ… രുക്കമ്മ – നിങ്ങളെങ്ങനെ അവളെ എക്സ്പോസ് ചെയ്യാനാ ഉദ്ദേശം….

അമ്പു – അവള് ഡ്രഗ് അഡിക്റ്റ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു…. രുക്കമ്മയ്ക് അതൊരു ഞെട്ടലായിരുന്നു… സംശയിക്കാനുള്ള കാരണങ്ങൾ അവർ പറഞ്ഞു…. കുട്ടൻ – ക്യാഷ് പ്രോബ്ലം വരണം…. അങ്ങനാണെങ്കിൽ മരുന്ന് കിട്ടാതെ വരുമ്പോൾ വിത്ത്ഡ്രാവൽ സിൻഡ്രം കാണിച്ചു തുടങ്ങും… അതവൾക്ക് കൺഡ്രോൾ ചെയ്തു നിർത്താൻ പറ്റില്ല… ഷീ വിൽ റിയാക്ട്….. അപ്പോൾ മാത്രേ നമ്മൾ പറയുന്നത് പ്രൂവ് ആകുള്ളൂ…. രുക്കമ്മ – അത് ഓകെ…. ബട്ട് ആ ടൈം ഇൽ അവൾ നോർമൽ ആയിട്ടാകില്ല റിയാക്ട് ചെയ്യാൻ പോകുന്നത്… സോ ആ ടൈം ഭാമയെ കൂടുതൽ ശ്രദ്ധിക്കണം… ഇനി അവളെയും കുതിരയെയും കൂടുതൽ വാച്ച് ചെയ്യണം… അവളെ മാക്സിമം ദേഷ്യം പിടിപ്പിക്കാൻ നോക്കണം…. അത് ഞാനേറ്റു…. അമ്പു – അപ്പോ നാളെ മുതൽ നമ്മുടെ മിഷൻ റീ സ്റ്റാർട്ടട്…. എല്ലാവരും കൈ കൊടുത്തു പിരിഞ്ഞു…. ************

മാധവിന് ഉറക്കം വന്നില്ല…. അവൻ തന്റെ കൈക്കുള്ളിൽ ചരിഞ്ഞ് കിടക്കുന്ന ഭാമയെ നോക്കി…. ഇടയ്ക്ക് ചുണ്ടിൽ ചിരി വന്നു പോകുന്നു… ഇടയ്ക്ക് സങ്കടം കൊണ്ട് ചുണ്ട് പിളർത്തുന്നു…. മാധവ് അവളെ തന്നെ നോക്കി…. “കണ്ണേട്ടാ….. ങീ…ങീ….” “ങേ…. എന്താടീ…. കണ്ണുമടച്ച് കരയുന്നോ…. ഓഹ്… സ്വപ്നത്തിലാ…” “അയ്യോ എന്റെ കെട്ട്യൊനെ തട്ടിക്കൊണ്ടു പോയേ…ങീ…ങീ…” “എന്തുവാടീ…. ഞാനിവിടെ ഉണ്ടല്ലോ… കണ്ണ് തുറക്കെടീ….” “ആ കൃമീനെ കെട്ടണ്ട…. അയ്യോ…. കെട്ടും മുന്നേ ഇങ്ങേരെ ചാണാക്കുഴിയിലിടണേ…. ആ മോന്ത കണ്ടവൾ വേണ്ടെന്ന് പറയണേ…” “കണ്ടാ…കണ്ടാ… മനസ്സിലിരിപ്പ്…” “അയ്യോ….

ഓടിവായോ നാട്ടുകാരേ… എന്റെ കെട്ടിയോനെ പിടിച്ചോണ്ട് പോയേ…” “വായടക്കെടീ മൂദേവീ…. അവൾടെ കോപ്പിലെ സ്വപ്നം…” മാധവ് അവളുടെ മുഖത്ത് വെള്ളം തളിച്ചു…. “അയ്യോ മഴ പെയ്യുന്നേ…. അല്ലേ…. ങേ കണ്ണേട്ടാ… അപ്പോ നിങ്ങളെ തട്ടിക്കൊണ്ടു പോയില്ലേ….” “എന്തേ…. പോണമായിരുന്നോ…” “ഈ…. അതവിടെ നിൽക്കട്ടെ… നിങ്ങളെന്തിനാ മനുഷ്യാ ആ വെള്ളം എന്റെ മൊന്തേല് കോരി ഒഴിച്ചത്….” “പിന്നെ നീ ഇവിടെ കിടന്ന് കാറിക്കൂവി വിളിക്കുമ്പോൾ ഞാൻ പിടിച്ച് ഉമ്മിക്കണോ….” “ഈ…. ചോറി…. സ്വപ്നം കണ്ടതാ….” “ഈ കിടന്ന് കാറാൻ മാത്രം എന്താ നീ കണ്ടത്….” “ആ മറുത നിങ്ങളെ തട്ടിക്കൊണ്ടു പോയി കെട്ടാൻ ശ്രമിക്കുന്നെന്ന്…” “മറുതയോ…. ഋതു ആയിരിക്കും…”

“വേറാര് വരാനാ….” “എടീ നീ ഓരോന്ന് ആലോചിച്ചു കിടന്നിട്ടാ ഇങ്ങനൊക്കെ കാണുന്നേ…. എന്റെ പൊന്നല്ലേ കണ്ണടച്ച് കിടന്നോ…” “മ്….” “ഉമ്മ…” അവനവളുടെ നെറുകയിൽ ചുംബിച്ചു… എന്നിട്ട് ഇറുകെ പുണർന്നു…. ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് മറുകൈ അവളുടെ വയറിൽ വച്ചും അവനുറക്കത്തിലേക്ക് വീണു…. ************ രാവിലെ മാധവ് ഹാളിൽ ഇരിക്കുകയായിരുന്നു… അപ്പോഴാണ് അവിടേക്ക് ഋതു വന്നത്…. “കിച്ചേട്ടാ….” “ആഹ്…. നീയോ…. എന്താ….” അവളൊരു കവർ അവന്റെ കയ്യിൽ വെച്ച് കൊടുത്തു…. “ഇതെന്താ….” “അന്നെനിക്ക് സർപ്രൈസ് തരാൻ പറ്റിയില്ലല്ലോ….

അതാണിത്… ഒരു ഷർട്ടാ…” “എന്തിനാ വെറുതെ…. ഇതിന്റെയൊന്നും ആവശ്യം ഇല്ലല്ലോ ഇപ്പോൾ….” “വേണ്ടെന്ന് പറയരുത്… ഞാനൊരുപാട് ആഗ്രഹിച്ചു മേടിച്ചതാ……. ഇപ്പോ ഒന്നിട്ട് കാണിക്കോ…. പ്ലീസ്….” “ഇപ്പോഴോ….” “അതെ ഏട്ടാ…. ഞാൻ ഒരുപാട് ആഗ്രഹിച്ചു മേടിച്ചതല്ലേ….” “മ്…. ശരി….” മാധവ് കലുഷിതമായ മനസ്സോടെ റൂമിലേക്ക് പോയി…. അവൾ പിന്നാലെയും…. അവൻ ഡോർ ക്ലോസ് ചെയ്തു…. ഭാമയെ നോക്കിയിട്ട് കണ്ടില്ല… അതുകൊണ്ട് തന്നെ അവൻ മനസ്സില്ലാമനസ്സോടെ ആ ഷർട്ട് ഇടാൻ തുടങ്ങി…. ************ ഋതു മനസിൽ സന്തോഷിച്ച് വാതിലിന് പുറത്ത് നിന്നു… “മാധവ് ഡോർ ലോക്ക് ഇടില്ല…. എനിക്കറിയാം ഭാമ നീ ഈ നേരം മാധവിനുള്ള കോഫിയും കൊണ്ട് ഇങ്ങോട്ട് വരുമെന്ന്….

അപ്പോ പതിയെ ഞാൻ റൂമിലേക്ക് കയറിയിട്ട് ആ ഷർട്ടൊക്കെ പിടിച്ച് നേരേയാക്കി നോക്കും… എന്നിട്ട് കാല് തെന്നിയ പോലെ മാധവിന്റെ മേലേക്ക് വീഴും…. ഒരൊറ്റ ദിവസം കൊണ്ട് നിങ്ങൾ പിരിഞ്ഞുപോകും എന്ന് വിചാരിക്കുന്ന മണ്ടിയല്ല ഞാൻ…. പക്ഷേ ഇത് ഒരു സാമ്പിൾ മാത്രം…. നിന്റെ ഉള്ളിൽ ഒരു കനലിടാൻ മാത്രം…. അത് ആളിക്കത്തിക്കാൻ എനിക്കറിയാം… നിന്റെ ഈ മുറിയിൽ നീ ഇനിയും എന്നെ കാണും…. നിന്റെ സ്ഥാനത്ത് വരും ഞാൻ…. അവൻ തന്നെ നിന്നെ അടിച്ചിറക്കും….” ഋതു പതിയെ താഴേക്ക് നോക്കി… “ഈ നാശം പിടിച്ചവളെന്താ വരാത്തത്…” ഇതേ സമയം അവൾ നിന്ന് പരുങ്ങുന്നത് രുക്കമ്മയും അച്ചുവും കണ്ടിരുന്നു….

“ഇവളീ താറാക്കോഴിയെ പോലെ കിടന്നു ചുറ്റുന്നത് അത്ര പന്തിയല്ലല്ലോ….” “അവളെന്തോ ഒപ്പിക്കാനുള്ള പുറപ്പാടിലാ അമ്മായീ….” പെട്ടെന്നാണ് അമ്പുവിന്റെ മെസേജ് അച്ചുവിന്റെ ഫോണിൽ വന്നത്…. ‘ടീ കൃമി കിച്ചുവേട്ടന് വേണ്ടി ഒരു ഷർട്ട് മേടിച്ചു…. അതിപ്പോൾ ഇട്ട് കാണണം എന്ന് നിർബന്ധിച്ച് മുകളിലേക്ക് വന്നിട്ടുണ്ട്… വേണ്ടത് ചെയ്യ്….’ അച്ചുവും രുക്കമ്മയും പരസ്പരം നോക്കി… “അച്ചുമോളേ…. അവളാശിച്ച് ഒരു ഷർട്ടെടുത്തതല്ലേ… അപ്പോ അത് നമുക്ക് ഒന്ന് ശരിയാക്കിക്കൊടുക്കാം….” “ഡൺ….” “ഭാമയ്ക് ഈ സമയത്ത് ഒട്ടും ദഹിക്കാത്ത സ്മെൽ ഏതാ….” “പെർഫ്യൂം സ്മെൽ ആണ് പിടിക്കാത്തത്…. അതുകൊണ്ട് ഏട്ടൻ റൂമിൽ പോലും അത് വച്ചിട്ടില്ല….” “നിന്റെൽ ഉണ്ടോ പെർഫ്യൂം….” “ആം…. എന്താ….”

“വേഗം പോയെടുത്തിട്ട് വാ… മൂക്കിൽ തുളഞ്ഞ് കേറുന്നതാണേൽ നല്ലത്…” “ആം…. ഓകെ….” അച്ചു വേഗം പോയി പെർഫ്യൂം കൊണ്ട് വന്നു…. രുക്കമ്മ തന്റെ വലത് കൈയിൽ അതൊന്ന് സ്പ്രേ ചെയ്ത ശേഷം അച്ചുവിന്റേൽ തിരികെ നൽകി…. “ഞാനിപ്പോൾ വരാം….” അവർ കയറും മുൻപ് ഋതു താഴെ നോക്കിയ ശേഷം റൂമിലേക്ക് പെട്ടെന്ന് കയറുന്നത് കണ്ടു…. അവളുടെ ആ പോക്ക് പന്തിയല്ലാത്തതിനാൽ അവർ താഴേക്ക് നോക്കി… ഭാമ കോണി കയറി വരുന്നത് കണ്ടു…. (ഓഹ്…. അപ്പോ അവിഹിതം ആണ് ഉദ്ദേശം…. നിനക്കുള്ള വിഹിതം ഞാൻ തരാടീ താടകേ…. -രുക്കമ്മ ആത്മ) രുക്കമ്മ പെട്ടെന്ന് റൂമിലേക്ക് ചെന്നു…. അപ്രതീക്ഷിതമായി രുക്കമ്മയെ കണ്ടതും ഋതു ഒന്ന് പതറി…. രുക്കമ്മ – ഹാ….

തമ്പുരാട്ടി ഇവിടെ ണ്ടാർന്നോ…. നിനക്ക് വീട്ടിൽ ജോലി ഒന്നും ഇല്ലേ പെണ്ണേ…. (പരട്ടത്തള്ളയ്ക് വരാൻ കണ്ട നേരം… എന്റെ പ്ലാനെലാം നശിപ്പിച്ചു… ഛേ… – ഋതു ആത്മ) ഋതു – ഞാൻ കിച്ചുവേട്ടനെ കാണാൻ വന്നതാ…. രുക്കമ്മ – കുറേ കാലോണ്ട് നീ കാണുവല്ലേ…. അവന് എക്സ്ട്രാ കൊമ്പും വാലൊന്നും മുളച്ചില്ലല്ലോ…. ആഹ് ടാ മോനേ നിന്റെ പുതിയ ഷർട്ടാണോ…. വിലകൂടിയ ഷർട്ടാണെന്നൊക്കെ പറച്ചിലേ ഉള്ളൂ…. ഒന്ന് നനച്ചാൽ കളറും പോകും നരയ്കുകയും ചെയ്യും… നിനക്ക് ഒട്ടും ചേരുകയുമില്ല…. ഋതു നിന്ന് പല്ലുകടിച്ചു…. അവർ അവന്റെ ഷർട്ടിന്റെ ഇടത് നെഞ്ചിന്റെ ഭാഗത്തായി പതിയെ പൊടി തൂക്കും പോലൊക്കെ കാണിച്ചു…. കൈയിലെ പെർഫ്യൂം അവിടെ പറ്റി…..

ആ സമയത്താണ് ഭാമ കയറി വന്നത്…. എല്ലാവരെയും കണ്ട് ഭാമ ഒന്ന് ഞെട്ടി…. ഭാമ – അമ്മായി ഇവിടെ ഉണ്ടായിരുന്നോ… അറിഞ്ഞിരുന്നേൽ ഞാൻ ചായ എടുത്തു വരുമായിരുന്നു… രുക്കമ്മ – ഏയ്…. ഞാൻ വെറുതെ കയറിയതാ…. നിങ്ങൾ സംസാരിക്ക്…. രുക്കമ്മ താഴേക്ക് പോയി… ഭാമ കയ്യിലിരുന്ന കോഫി ടേബിളിൽ വച്ച ശേഷം മാധവിന്റെ അടുത്തേക്ക് വന്ന ശേഷം ഷർട്ട് പിടിച്ചു നോക്കി…. ഭാമ – ഇത് പുതിയ ഷർട്ടാണല്ലോ കണ്ണേ…… പറഞ്ഞ് മുഴുവനാക്കും മുൻപേ ഭാമയ്ക് ആ പെർഫ്യൂം മൂക്കിലേക്ക് അടിച്ചു കയറി…. അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി… ഭാമ താങ്ങിനായി മാധവിന്റെ തോളിലേക്ക് ചാഞ്ഞതും ശർദ്ദിച്ചതും ഒരുമിച്ചായിരുന്നു… അവൻ യാതൊരു അറപ്പും കൂടാതെ അവളുടെ തോളിൽ തടവിക്കൊടുത്തു….

ഋതുവിന്റെ നിയന്ത്രണം വിട്ടു…. ഭാമയുടെ ശർദ്ദിൽ അടങ്ങിയതും ഋതു അവളെ മാധവിൽ നിന്നും പിടിച്ചുമാറ്റി…. “ടീ….. അതെത്ര രൂപയുടെ ഷർട്ടാണെന്ന് നിനക്കറിയോ…. മനഃപൂർവം ചെയ്തതല്ലേടീ നീ…. യൂ ബ്ലഡീ…..” പൂർത്തിയാക്കും മുമ്പേ ഋതുവിന്റെ കരണം പുകഞ്ഞു…. “ഠേ…..” അവൾ താഴെ വീണുപോയി…. കണ്ണ് തുറന്നു നോക്കിയതും മാധവ് കൈയും കുടഞ്ഞ് നിൽക്കുന്നു… അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയിരിക്കുന്നു… ഒരു കൈയിൽ ഭാമയെ നെഞ്ചോട് ചേർത്തിരിക്കുന്നു…. അവൾ അവശയായി അവന്റെ തോളിൽ തലചായ്ച് നിൽക്കുന്നു…. “ഹൗ ഡേർ യൂ….

നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാടീ എന്റെ പെണ്ണിന് നേരേ ഒച്ച ഉയർത്തിയത്…. ആരാടീ ഇവൾ നിന്റെ… വേലക്കാരി ആണോ…. റാണിയാണെടീ…. ഈ മാധവിന്റെ സാമ്രാജ്യത്തിലെ…. അവളെന്റെ പ്രാണനാ…. എന്റെ ജീവനെ ഉദരത്തിൽ ചുമക്കുന്നവളാ…. നീ എന്ന് മുതലാടീ കാശ് കണ്ട് തുടങ്ങിയത്…. നിന്നെ പെങ്ങളെപ്പോലെ കൊണ്ട് നടന്നതല്ലേ ഞാൻ… എന്റെ മഞ്ജിയെ പോലെ തന്നെ ഒരു കുറവും വരുത്തിയിട്ടില്ല… എന്നിട്ട് നീ ഇന്നെന്റെ പെണ്ണിന് നേരേ കുരച്ചോ…. അരിഞ്ഞ് തള്ളും ഞാൻ…. ആരോടും മിണ്ടാതെ എല്ലാം കേട്ട് നടക്കുന്ന മാധവിനെ മാത്രേ നിനക്കറിയൂ…. ഇഷ്ടമല്ലാത്തത് കണ്ടാൽ തച്ചുടച്ച് കളയുന്ന രാവണനെ നിനക്കറിയില്ല…. എന്തും ഞാൻ സഹിക്കും…

പക്ഷേ ഇവളുടെ നേരേ ഒരു ഒച്ചയോ കൈയോ ഉയർന്നാൽ അറുത്തെടുക്കും ഞാൻ… എന്ത് മനഃപൂർവം ചെയ്തെന്നാ നീ വിളിച്ചു കൂവിയത്…. അതിന് അവൾക്കറിയാമായിരുന്നോ ഈ ഷർട്ട് നീ തന്നതാണെന്ന്… പിന്നെ എങ്ങനാടീ അവളിങ്ങനെ ചെയ്യുന്നത്… പിന്നെ ഈ ശർദ്ദിൽ പിടിച്ചു വയ്ക്കാൻ പറ്റുന്നതല്ല…. നീ മുടക്കിയ പൈസ എത്രയാന്ന് പറഞ്ഞാൽ മതി… അതിന്റെ പത്ത് മടങ്ങ് ഞാൻ തരും….” “കിച്ചുവേട്ടാ ഞാൻ….” “മതി….. നീ ചെയ്തതിന് നിന്റെ ആ കൈ അടിച്ചൊടിക്കാൻ അറിയാഞ്ഞിട്ടല്ല… കുടുംബത്തിൽ ഒരു വഴക്ക് വേണ്ടെന്ന് കരുതിയാ…. ഗെറ്റ് ഔട്ട്….” മാധവിന്റെ അലർച്ച കേട്ട് ഋതുവും ഭാമയും ഞെട്ടി…. ഭാമയെ അവൻ പതിയെ തലോടി… ഋതു വേഗം പുറത്തേക്ക് പോയി…

ഭാമ നന്നായി കുഴഞ്ഞ് പോയിരുന്നു… മാധവ് അവളെയും കൊണ്ട് ബാത്ത്റൂമിലേക്ക് പോയി…. അവൻ ഷർട്ടൊക്കെ അഴിച്ചു മാറ്റി ടൗവലുടുത്തു… മേലൊന്ന് കഴുകിയ ശേഷം ഭാമയെ അവിടെ ഇരുത്തി കുളിപ്പിച്ച് ഒരു നൈറ്റി എടുത്ത് ഇടീപ്പിച്ചു… എന്നിട്ട് അവളെ ബെഡിൽ കിടത്തിയ ശേഷം ബ്ലാങ്കറ്റ് പുതപ്പിച്ചു…. അവളൊന്നും പറഞ്ഞില്ല…. ക്ഷീണം അവളുടെ കണ്ണുകളെ മൂടിയിരുന്നു…. മാധവ് തറയിൽ കിടന്ന ഛർദ്ദി മുഴുവൻ കോരി കളഞ്ഞ ശേഷം അവിടൊക്കെ ക്ലീൻ ചെയ്തു… പിന്നെ കയ്യും കാലും മുഖവും ഒന്ന് കഴുകി അവനൊരു ടീ ഷർട്ടും മുണ്ടും എടുത്തുടുത്ത് ഭാമയുടെ അരികിൽ വന്നിരുന്നു… അവന്റെ സാന്നിധ്യമറിഞ്ഞ പോലവളുടെ ചുണ്ടുകളിൽ പുഞ്ചിരി തത്തിക്കളിച്ചു…..തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 43

Share this story