മഴമുകിൽ: ഭാഗം 25

മഴമുകിൽ: ഭാഗം 25

എഴുത്തുകാരി: അമ്മു അമ്മൂസ്

കുറച്ചു നേരം അവളാ കാഴ്ച തന്നെ നോക്കിക്കൊണ്ട് വാതിൽപ്പടിയിൽ നിന്നു…. മനസ്സിനോടൊപ്പം തന്നെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു…. മോളുറങ്ങിയോ എന്ന് നോക്കാൻ വേണ്ടി തിരിഞ്ഞപ്പോളാണ് നിറകണ്ണുകളോടെ അവരെ നോക്കി നിൽക്കുന്ന ദേവയെ അവൻ കാണുന്നത്…. അവളുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി കണ്ണുകൾ നിറഞ്ഞതിന്റെ കാരണം അവനോടു പറയാതെ പറയുന്നുണ്ടായിരുന്നു… തിരിച്ചും ഉള്ള് നിറഞ്ഞൊരു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു അവന് പകരമായി നൽകുവാൻ… വാക്കുകളെല്ലാം തന്നെ വെറും അക്ഷരങ്ങൾ മാത്രമായി മാറിയിരുന്നു….

അല്ലെങ്കിലും ഓരോ നോട്ടത്തിലും പ്രണയം നിറയുമ്പോൾ അതറിയിക്കാൻ ശബ്ദങ്ങളും അക്ഷരങ്ങളും എന്തിന്…. അല്ലു മോള്‌ ഉറക്കത്തിൽ ഒന്ന് ചിണുങ്ങിയപ്പോൾ ഋഷി വേഗം ദേവയിൽ നിന്നും നോട്ടം പിൻവലിച്ചു വീണ്ടും നടക്കാൻ തുടങ്ങി… “”എന്തെങ്കിലും കഴിച്ചാരുന്നോടോ… “”മോളുറങ്ങി എന്ന് കണ്ടപ്പോൾ പതിയെ ആ മുടിയിൽ ഒരു കുഞ്ഞ് ഉമ്മ കൊടുത്തു ദേവയോട് ചോദിച്ചു… “”എവിടുന്നാ…. ഇത്രയും നേരവും കരച്ചിൽ തന്നെ ആയിരുന്നു…. സന്ധ്യ കഴിഞ്ഞപ്പോ ഒരു അരമുറി ദോശയും കഴിച്ചു പാലും കുടിച്ചു….”” ദേവയുടെ പരാതി പറച്ചിൽ കേട്ട് ചിരിയോടെ മോളെ നോക്കിയപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു…

ദേവ പതിയെ ഋഷിയുടെ കൈയിൽ നിന്നും മോളെ വാങ്ങി കട്ടിലിലേക്ക് കിടത്തി… ചുറ്റും തലയണ നല്ല പൊക്കത്തിൽ വച്ചു.. മോളുടെ മുറിവിൽ ഒന്ന് പതിയെ ഊതികൊടുത്തു തിരിഞ്ഞപ്പോളാണ് അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കാണുന്നതു…. അവൾക്കെന്തോ അവനെ നോക്കാൻ വല്ലാത്ത ചമ്മൽ തോന്നി… മുഖം കൊടുക്കാതെ വേഗം എഴുന്നേറ്റു മാറി… “”ക…. കഴിക്കാൻ എടുക്കട്ടെ…. “”അവനെ നോക്കാതെ നിലത്തേക്ക് നോക്കി പറഞ്ഞൊപ്പിച്ചു… “”എടുത്തു വച്ചേരെ… ഞാനൊന്ന് കുളിച്ചിട്ട് വരാം… “”അവളുടെ വെപ്രാളം കാണുംതോറും അവനിൽ സന്തോഷം നിറയും പോലെ തോന്നി…

ഋഷി കുളിച്ചിട്ട് വന്നപ്പോഴേക്കും ദേവ പാത്രത്തിലേക്ക് ചോറും കറികളും വിളമ്പിയിരുന്നു…. “”താനിരിക്കുന്നില്ലേ… “”അവന് വിളമ്പി കൊടുത്തിട്ട് സൈഡിലേക്ക് മാറി നിൽക്കുന്ന ദേവയെ ഋഷി സംശയത്തോടെ നോക്കി… “”ഞാൻ….. ഞാൻ മോളുടെ കൂടെ കഴിച്ചിരുന്നു….”” അവനെ നോക്കാതെ ചുറ്റും കണ്ണുകൾ പായിച്ചു പറഞ്ഞു…. ആദ്യമായിട്ടാണ് അല്ലു മോള് ഇല്ലാതെ ഈ വീട്ടിൽ ഋഷിയുടെ കൂടെ ആദ്യമായിട്ടാണ്… അവൾ പറഞ്ഞത് കേട്ടതും ഋഷിയുടെ മുഖം വാടുന്നത് കണ്ടു… “”ഞാനിപ്പോ കഴിച്ചു തീരുമെടോ… താനൊരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യ്….”” മുഖത്തൊരു ചിരി വരുത്തി അവളെ നോക്കാതെ പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ ആഹാരം കഴിക്കാൻ തുടങ്ങി…

കള്ളം പറഞ്ഞത് അവൻ മനസ്സിലാക്കിയതിനേക്കാൾ അവന്റെ വാക്കുകൾ നെഞ്ചിനെ മുറിവേൽപ്പിക്കും പോലെ തോന്നി ദേവക്ക്…. ഒരു നിമിഷം കൊണ്ട് വാടിയ അവന്റെ മുഖം പക്ഷേ വേദനിപ്പിക്കുന്നത് തന്നെയാണ്…. ഒരു നിമിഷം പോലും താമസിക്കാതെ വേഗം കസേര വലിച്ചു നീക്കി അവന്റെ അരികിലായി ഇരുന്നു…. “”ഞാൻ….. എനിക്ക് ശെരിക്കും വിശപ്പില്ലായിരുന്നു ഋഷിയേട്ട….. അല്ലാതെ….”” വാക്കുകളൊക്ക തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞിരിക്കും പോലെ തോന്നി അവൾക്ക്…

അവനൊരു മങ്ങിയ പുഞ്ചിരി മാത്രം നൽകി വീണ്ടും ആഹാരത്തിലേക്ക് മാത്രം നോക്കി കഴിക്കുന്നത് കണ്ടപ്പോൾ വേഗം തന്നെ ഒരു പ്ലേറ്റ് എടുത്തു അതിലേക്ക് ചോറും കറിയും വിളമ്പി.. കഴിക്കുമ്പോൾ മുഴുവൻ സമയവും അവനിൽ തന്നെ ആയിരുന്നു കണ്ണുകൾ എങ്കിലും തനിക്ക് നേരെ പിന്നീട് അവനിൽ നിന്നും ഒരു നോട്ടം പോലും വന്നില്ല എന്നത് വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു…. ഒരു വറ്റ് പോലും ഇറക്കാൻ തോന്നിയില്ലെങ്കിലും അവന് വേണ്ടി മാത്രം ഒരുവിധം കഴിച്ചു തീർത്തു… കഴിച്ചു കഴിഞ്ഞ ഉടനേ ഋഷി പാത്രം എടുക്കാൻ തുടങ്ങുന്നത് കണ്ടു വേഗം കൈയിൽ പിടിച്ചു തടഞ്ഞു….. “”ഞാൻ…. ഞാൻ എടുത്തോളാം ഋഷിയേട്ട….”” “”ഹ്മ്മ്…. “”അതിനവനൊന്ന് മൂളിയിട്ട് പാത്രം അവിടെ തന്നെ വച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദേവ മുറിയിലേക്ക് വരുമ്പോൾ ഋഷി വെറുതെ ജനലിൽ കൂടി പുറത്തെ നിലാവ് നോക്കി നിൽക്കുകയായിരുന്നു… അവൾ വന്നതൊന്നും അറിയാതെ പുറത്തേക്ക് തന്നെ നോക്കി നിൽപ്പുണ്ട്… അല്ലുമോള് നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു… പതിയെ അവന്റെ അരികിലേക്ക് ചെന്നു… “”ഋഷിയേട്ട…. സോറി….. ഞാനങ്ങനൊന്നും….. വിഷമിപ്പിക്കാൻ വേണ്ടി അല്ല…. “”പറയുമ്പോൾ ശബ്ദം ഇടറി തുടങ്ങിയിരുന്നു…. “”ഹേയ്….. സാരമില്ലെടോ….. താൻ ആദ്യമേ എന്നോട് പറഞ്ഞതല്ലേ മോൾക്ക് വേണ്ടി ആണെന്ന്…. പെട്ടെന്ന് ഞാനതൊന്നും ഓർത്തില്ല…. തനിക്കിഷ്ടമല്ലാത്തതൊന്നും താൻ ചെയ്യണ്ട…..””

അവളുടെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കി എന്ന പോലെ അവൻ ചിരിയോടെ പറഞ്ഞു… “”അതിനെനിക്ക് ഇഷ്ടമല്ലെന്ന് ആരാ പറഞ്ഞേ….. “”താൻ പറയുന്നത് ശെരിക്ക് കേൾക്കാൻ തയ്യാറാകാതെ അവൻ പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു തുടങ്ങിയിരുന്നു…. “”പിന്നെ….. ഇഷ്ടമാണോ….”” അവന്റെ ശബ്ദത്തിലെ വ്യത്യാസം കേട്ടപ്പോഴാണ് മുഖമുയർത്തി നോക്കുന്നത്… കുസൃതി നിറഞ്ഞ ചിരിയോടെ കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി അവളെ തന്നെ ഉറ്റുനോക്കി നിൽപ്പുണ്ട്…. അപ്പോഴായിരുന്നു മനസ്സിലായത് ഇത് പറയിക്കാൻ വേണ്ടി ആയിരുന്നു എന്ന്… അവനെ ഒന്ന് പരിഭവത്തോടെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്ക് മുൻപിലേക്ക് തടസ്സമായി നിന്നിരുന്നു…

“”പറഞ്ഞിട്ട് പോയാൽ മതി…. “”മീശ പിരിച്ചു അരികിലേക്ക് ചേർന്ന് നിന്ന് പറഞ്ഞപ്പോഴേക്ക് അവനെ നോക്കാൻ കഴിയാതെ മിഴികൾ താഴ്ത്തി നിന്നു… അവളുടെ പരവേശവും വെപ്രാളവും ഒക്കെ ഒരു കൗതുകത്തോടെ അവൻ നോക്കി നിന്നു…. ചെറുതായി വിറക്കുന്ന കൈകളെക്കാളും നെറ്റിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികളെക്കാൾ ചുവന്നു തുടങ്ങിയ മൂക്കിൻ തുമ്പിലേക്കായിരുന്നു അവന്റെ കണ്ണുകൾ എത്തി നിന്നത്…. “”പറയെടോ…. “”വീണ്ടും ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല…. തല താഴ്ത്തി തന്നെ നിന്നു…. പക്ഷേ അതൊരിക്കലും പേടി കൊണ്ടോ ഇഷ്ടക്കേട് കൊണ്ടോ അല്ലെന്ന് അവന് നന്നായി മനസ്സിലായിരുന്നു…. “”ഹ്മ്മ്….. ശെരി പൊക്കോ….

തൽക്കാലത്തേക്ക്…. അധികം വൈകാതെ ഇതിനുള്ള മറുപടി ഞാൻ കണ്ടു പിടിച്ചോളാം….”” അടുത്തേക്ക് ചേർന്ന് നിന്ന് പറയുന്ന ഋഷിയെ ഒരു നിമിഷം പകപ്പോടെ നോക്കി നിന്നു…. പിന്നെ വേഗം തന്നെ തിരിഞ്ഞു മോളുടെ അടുത്തേക്ക് ചെന്ന് കിടന്നു…. അപ്പോഴും അവൻ നോക്കുകയാണ് എന്ന് കണ്ടവൾ മറുവശത്തേക്ക് തിരിഞ്ഞു കണ്ണുകൾ ഇറുക്കെ അടച്ചു കിടന്നു… ഋഷി വീണ്ടും നിലാവിലേക്ക് തന്നെ നോട്ടം മാറ്റി…. ഇപ്പോളതിനു കൂടുതൽ ശോഭ വന്നതായി തോന്നി…. നിലാവിന്റെ കുളിർമ്മ അവനിലേക്കും പടർന്നിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”സർ…. മാർട്ടിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..””. രാത്രി ഊണ് കഴിക്കാൻ ഇരുന്നപ്പോളായിരുന്നു സ്റ്റേഷനിൽ നിന്നും കാൾ വന്നത്… ശ്രീ വേഗം കഴിച്ചെന്നു വരുത്തി കൈ കഴുകി എണീറ്റു… അഭിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ ഉമ്മറപ്പടിയിൽ വെറുതെ മാനത്തേക്ക് നോക്കി ഇരിക്കുന്ന അവളെയാണ് കാണുന്നത്…. രാവിലത്തേത് പോലെ അല്ലാതെ പഴയ പ്രസരിപ്പ് വീണ്ടും തിരിച്ചു വന്നെന്ന് തോന്നി ആ മുഖത്ത്… “”ഞാനൊന്ന് പുറത്തേക്ക് പോവാ നീ വരുന്നുണ്ടോ… “”അമ്മായി അടുത്ത് ഇരുന്നത്കൊണ്ട് സ്റ്റേഷനിലെ കാര്യം പറഞ്ഞില്ല… അവന്റെ മുഖഭാവത്തിൽ നിന്നും കാര്യം അവൾക്ക് മനസ്സിലായിരുന്നു… പക്ഷേ കൂടെ പോകാൻ തോന്നിയില്ല…. അയാളുമായി ഇനിയൊരു കൂടിക്കാഴ്ച്ച ആഗ്രഹിക്കുന്നില്ലായിരുന്നു….

അല്ലാതെ തന്നെ ശ്രീ വേണ്ടതെല്ലാം കൊടുക്കുമെന്ന് രാവിലെ അയാളുടെ നിലവിളി കേട്ടപ്പോൾ മനസ്സിലായിരുന്നു…. ഒരു ചെറിയ ചിരിയോടെ ഇല്ലെന്ന് തലയാട്ടി…. “”ഇല്ല ശ്രീയേട്ടാ…. പോയിട്ട് വാ…..”” “”ഹ്മ്മ്….”” ഒന്നമർത്തി മൂളിക്കൊണ്ട് അവൻ ബൈക്കിനടുത്തേക്ക് നടന്നു…. അവൾ വരില്ല എന്ന് നേരത്തെ തന്നെ തോന്നിയിരുന്നു…. എങ്കിലും അവളുടെ കൈ കൊണ്ട് വേണമായിരുന്നു അവനുള്ള ആദ്യത്തെ അടി എന്ന് വിചാരിച്ചിരുന്നു…. പിന്നെ തോന്നി അവളിനി അയാളെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ വേണ്ടെന്ന്…. ഇപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ട്… അത് നഷ്ടപ്പെടുത്തണ്ട എന്ന് തോന്നി…

ശ്രീ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ നേരെ റൂമിലേക്ക് പോയി…. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിളിച്ചു പറഞ്ഞതനുസരിച്ചു കോൺസ്റ്റബിൾ മാർട്ടിനെയും മധുവിനെയും അകത്തേക്ക് കൊണ്ട് വന്നു…. രാവിലെ കിട്ടിയതിന്റെ പേടി മധുവിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു…. മാർട്ടിൻ മദ്യലഹരിയിൽ അപ്പോഴും പിറുപിറുക്കുകയും തല വെട്ടിച്ചു മാറ്റുകയും ഒക്കെ ചെയ്തിരുന്നു… “”ഇന്നലെ നീ ഇവന്റെ ഓട്ടോയിൽ കേറിയിരുന്നോ… “”മധുവിനെ ചൂണ്ടി ശ്രീ കടുപ്പത്തിൽ മാർട്ടിനോട് ചോദിച്ചു…. “”ഉവ്വ്…. “”നാവ് കുഴഞ്ഞുള്ള മറുപടി എത്തി…. “”ഈ പെണ്ണിനെ ഇന്നലെ നീ കണ്ടിരുന്നോ….

“”ഫോണിലെ അഭിയുടെ ഫോട്ടോ അവന് നേരെ നീട്ടി… അതിലേക്ക് കണ്ണ് പിടിക്കാതെ തുറിച്ചു നോക്കുന്നത് കണ്ടു…. മനസ്സിലായത് പോലെ ആ കണ്ണുകൾ ഒന്ന് വികസിച്ചു… “”ഇവള്…. ഇവള്… ബഹളം വച്ച്….”” കുഴഞ്ഞ ശബ്ദത്തിൽ ബാക്കി പറയും മുൻപ് കരണം പുകയുന്ന വേദനയിൽ മാർട്ടിൻ താഴേക്ക് വീണിരുന്നു…. ഒറ്റ അടിയിൽ അതുവരെ കുടിച്ചിരുന്ന മദ്യത്തിന്റെ ലഹരി ആവിയാകി പോകും പോലെ തോന്നി അവന്…. മധു ഭയത്തോടെ അത് തന്നെ നോക്കി നിൽപ്പുണ്ട്… എഴുന്നേറ്റു നിൽക്കുമ്പോഴേക്ക് അടുത്ത കവിളിലും അടി വീണിരുന്നു…. “”ജോണേ അതിങ്ങെടുത്തെ….

“”ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും പൊതിച്ചെടുത്ത ഒരു തേങ്ങയുമായി ജോൺ അകത്തേക്ക് വന്നു… പൊതിച്ചു എടുത്തു എങ്കിലും അതിൽ നിന്നും ചകിരി കളഞ്ഞിരുന്നില്ല…. മധു ഭയത്തോടെ അതിലേക്കും ശ്രീയെയും മാറി മാറി നോക്കി…. മാർട്ടിനെ നോക്കി വന്യമായ ഒരു ചിരിയോടെ ശ്രീ മേശയുടെ ഡ്രോ തുറന്നു തോർത്ത്‌ കൈയിലേക്ക് എടുത്തു…. തേങ്ങ അതിലേക്ക് പൊതിയുന്നത് കണ്ടതും ഇനി എന്താ നടക്കാൻ പോകുന്നത് എന്ന് മാർട്ടിനു മനസ്സിലായിരുന്നു… അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു… ശ്രീ അടുത്തേക്ക് വരുംതോറും മാർട്ടിൻ ഭയത്തോടെ പിന്നിലേക്ക് നടന്നു….””

ഹാ… നീ ഇപ്പോഴേ ഇത്രേം പേടിച്ചാലോ…. ഇതുപോലെ തന്നെയല്ലേ ഇന്നലെ അവളും പേടിച്ചത്…… എന്നിട്ട് നീ ദൂരേക്ക് മാറി ഇരുന്നോ…. ഇല്ലല്ലോ… പകരം കൂടുതൽ അടുത്തേക്ക് ചേർന്നിരുന്നു… അല്ലേടാ… പന്ന &#&#&&….”” പല്ലു ഞെരിച്ചു പറയുന്നതിനോടൊപ്പം തന്നെ ആദ്യത്തെ ഇടി കുനിച്ചു നിർത്തി മുതുകിനിട്ട് കൊടുത്തു കഴിഞ്ഞിരുന്നു ശ്രീ…. വേദന കൊണ്ട് അയാൾ കരയുന്ന കരച്ചിലിൽ മനസ്സൊന്നു ശാന്തമാകും പോലെ… രാത്രി വൈകി വീട്ടിൽ എത്തിയപ്പോഴും ജനലിൽ കൂടി രണ്ടു കണ്ണുകൾ പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു…. ജനൽ കമ്പിയിൽ രണ്ടു കൈകൾ കൊണ്ടും മുറുക്കെ പിടിച്ചു അതിലേക്ക് മുഖം ചേർത്താണ് നിൽക്കുന്നത്…

അവനെ കണ്ടതും ആ മുഖമൊന്നു തിളങ്ങി എന്ന് തോന്നി… ചുവന്നു കിടക്കുന്ന അവന്റെ കൈകൾ കണ്ടപ്പോൾ സ്റ്റേഷനിൽ നടന്നതെന്താകും എന്നവൾക്ക് മനസ്സിലായിരുന്നു….. അതവളിൽ വല്ലാത്ത സന്തോഷം നിറച്ചു…. ചിരിയോടെ അവനെ നോക്കിയപ്പോൾ അതേ ചിരി അവന്റെ മുഖത്തും ഉണ്ടായിരുന്നു…. ആദ്യം വിശ്വാസം വന്നില്ല… ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോളേക്കും കണ്ണുരുട്ടി”” എന്താടി”” എന്നുള്ള ചോദ്യം എത്തിയിരുന്നു… ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു ചമ്മിയ മുഖഭാവത്തോടെ വേഗം അകത്തേക്ക് കേറി പോകുന്ന അവളെ നോക്കി ഒരു ചിരിയോടെ ശ്രീ അകത്തേക്ക് നടന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുഖത്ത് ആരോ തൊടുന്നത് പോലെ തോന്നിയപ്പോഴാണ് ഋഷി രാവിലെ കണ്ണ് തുറക്കുന്നത്…. നോക്കിയപ്പോൾ അല്ലു മോള്‌ രാവിലെ തന്നെ മുടിയിലും മീശയിലും ഒക്കെ പിടിച്ചു പണിയിലാണ്…. മുറിവ് ഉള്ളത് കാരണം കാലുകൾ രണ്ടും നീട്ടി വച്ചിട്ടുണ്ട്…. രണ്ടു കൈകൊണ്ടും കവിളിൽ ആകെ തൊടുന്നുണ്ട്…… കണ്ണ് തുറന്നതൊന്നും അറിഞ്ഞിട്ടില്ല കക്ഷി…കൈ അടുത്തേക്ക് വരുമ്പോൾ ഒരു വാസന തോന്നിയിട്ടാണ് കവിളിൽ നിന്നും ആ കുഞ്ഞിക്കൈകൾ രണ്ടും പൊക്കി നോക്കിയത്…കൈ നിറയെ പൌഡർ നിറഞ്ഞിരിപ്പുണ്ട്… അതെല്ലാം കൂടി മുഖത്ത് തേച്ചു പിടിപ്പിക്കുകയായിരിക്കണം…

ഋഷി നോക്കുന്നത് കണ്ടപ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ തല താഴ്ത്തി ഇരിപ്പുണ്ട്… ഇടക്കിടക്ക് കണ്ണ് മാത്രം പൊക്കി ഒളികണ്ണിട്ട് നോക്കും…. “”കള്ളി പാറു…””. രണ്ടും കൈയിലും പിടിച്ചു പൊക്കി എടുത്തു വയറ്റിലേക്ക് ഇരുത്തിയപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവളവന്റെ മുഖമാകെ ഉമ്മ കൊടുക്കാൻ തുടങ്ങി… രണ്ടാളുടെയും കൂടി ബഹളം കേട്ടാണ് ദേവ മുറിയിലേക്ക് വരുന്നത്…. മുൻപിലുള്ള കാഴ്ച കണ്ടു ഒരു നിമിഷം ഞെട്ടി നിന്ന് പോയി… കട്ടിലിൽ ആകെ പൌഡർ വിതറി കിടപ്പുണ്ട്…. രണ്ടാളുടെയും ദേഹം മുഴുവൻ തേച്ചു വച്ചിട്ടും ഉണ്ട്…അവൾ വന്നതൊന്നും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും പൌഡർ ഇട്ട് കളിയാണ് രണ്ടാളും കൂടി….

“”ഇതെന്താ ഈ മുറി കാണിച്ചു വച്ചിരിക്കുന്നത്…. ആര് കഴുകി ഇടും ഇനി ഇതെല്ലാം കൂടി ഇപ്പോൾ…. “”ഇടുപ്പിൽ കൈ കുത്തി ദേഷ്യത്തോടെ ചോദിച്ചതും രണ്ടാളും കൂടി തല താഴ്ത്തി ഇരിപ്പുണ്ട്… ദേവ അടുത്തേക്ക് വന്നു ഋഷിയുടെ കൈയിൽ നിന്നും പൌഡർ ടിൻ പിടിച്ചു വാങ്ങി നോക്കിയപ്പോൾ അത് കാലി ആയിരുന്നു… “”പെണ്ണിന് കളി കുറേ കൂടുന്നുണ്ട്….. “”ദേവ അല്ലു മോളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു… “”അതിനെല്ലാം കൂട്ട് നിൽക്കാൻ ഒരച്ഛനും…”” ഋഷിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും മോളെ നോക്കി…

അവിടെ തല താഴ്ത്തി തന്നെ ഇരിക്കുകയാണ്… “”വന്നേ ഇങ്ങോട്ട്…. കുളിപ്പിച്ചിട്ട് വേണം ഇനി മനുഷ്യന് ജോലിക്ക് പോകാൻ…..”” കട്ടിലിൽ നിന്നും വാരി എടുക്കുന്നതിനിടയിൽ പറഞ്ഞു… ദേവ മോളെയും കൊണ്ട് പുറത്തേക്ക് പോകുമ്പോഴും ഋഷി അവിടെ തന്നെ ചലനമറ്റ് ഇരിക്കുകയായിരുന്നു…. ആദ്യമായിട്ടായിരുന്നു അല്ലുമോളുടെ അച്ഛൻ എന്ന ഈ വിളി…. മനസ്സ് വല്ലാതെ നിറയും പോലെ തോന്നി അവന്..””. അച്ഛൻ….”” വീണ്ടും വീണ്ടും അതങ്ങനെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു….തുടരും

മഴമുകിൽ: ഭാഗം 23

Share this story