സിദ്ധാഭിഷേകം : ഭാഗം 19

സിദ്ധാഭിഷേകം : ഭാഗം 19

എഴുത്തുകാരി: രമ്യ രമ്മു

“ഒന്നും വേണ്ട..നമ്മൾക്ക് പരസ്പരം അറിയാലോ..അത് മതി…” അവർ കൈ കൊടുത്ത് പിരിഞ്ഞു… 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻 പിറ്റേന്ന് നേരം വെളുക്കാറായപ്പോൾ തന്നെ ശരത്തും ശർമിളയും തിരിച്ചു പോയി.. അഭി രാജീവിനെ വിളിച്ചു അമ്മാളൂന് പോകേണ്ട സമയത്തിന് അടുപ്പിച്ചു വരാൻ പറഞ്ഞു… ഓണത്തിനും ഉത്സവത്തിനും നിശ്ചയത്തിനും ഒക്കെ ആയി രാജീവ് ലീവിൽ ആയിരുന്നു… അഭി അമ്മാളൂന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവൾ റെഡി ആവുകയായിരുന്നു….ദീപുവും നന്ദുവും പുറത്തേക്ക് വന്നു അഭിയെ സ്വീകരിച്ചു…ദേവൻ അഭിയോട് വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ ആണ് അമ്മാളൂ സ്റ്റയർ ഇറങ്ങി വന്നത്…

ഒരു ബ്ലാക്ക് കളർ ജീൻസും അതിന് മാച്ച് ആയ ടോപ്പും ആയിരുന്നു വേഷം…മുടി മൊത്തത്തിൽ എടുത്ത് പോണി ടെയിൽ കെട്ടിയിട്ടുണ്ട്.. തോളിൽ ഒരു കോളേജ് ബാഗും കയ്യിൽ ഒരു ട്രാവൽ ബാഗ് പാക്കും ഉണ്ടായിരുന്നു… അഭി കയ്യിൽ ഉള്ള ചായ കപ്പ് താഴെ വച്ച് എഴുന്നേറ്റു.. “പോകാം…” “അയ്യോ കഴിച്ചിട്ട് ഇറങ്ങാം..അവളും കഴിച്ചില്ല…”രഞ്ജു വേഗം പറഞ്ഞു.. “അയ്യോ അമ്മേ ..ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടാ ഇറങ്ങിയത്..അമ്മൂ കഴിക്കട്ടെ…..ഞാൻ വെയിറ്റ് ചെയ്യാം” രഞ്ജുവിന് അവന്റെ അമ്മേ വിളിയിൽ സന്തോഷം തോന്നി… “അത് സാരില്ല മോനെ….കുറച്ചു കഴിക്കാം ….വാ രണ്ടാളും …” അഭി പിന്നെ നിരസിച്ചില്ല…

അമ്മാളൂ ദീപുനേയും നന്ദുവിനെയും കൂടി നിർബന്ധിച്ച് കഴിക്കാൻ വിളിച്ചു കൊണ്ടു വന്നു.. അഭി ഇത് കണ്ട് പുഞ്ചിരിച്ചു… ദീപു അവളെ അഭിയുടെ അടുത്ത് തന്നെ ഇരുത്തിച്ചു… അവൾ പ്ലേറ്റിൽ മാത്രം നോക്കി ധൃതിയിൽ കഴിച്ചു .. അഭിക്ക് ഒക്കെ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു…അവൾ പെട്ടെന്ന് കഴിച്ച് എഴുന്നേറ്റു… പൂജാമുറിയിൽ ഒന്ന് തൊഴുത് അവൾ എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി..കൂടെ അഭിയും…കാറിന്റെ അടുത്തേക്ക് ചെന്നപ്പോൾ അഭി അവൾക്ക് പിന്നിലെ ഡോർ തുറന്ന് കൊടുത്തു… രാജീവ് വന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. അഭി രാജീവിന്റെ കൂടെ ഫ്രന്റിൽ കയറും എന്ന് കരുതിയ അമ്മാളൂനെ ഞെട്ടിച്ചു കൊണ്ട് അഭി അവൾക്കൊപ്പം കയറി…

അവൾ കുറച്ച് അകന്ന് തന്നെ ഇരുന്നു.. അഭി അവളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു… രാജീവ് വീടിന്റെ അടുത്ത് എത്തിയപ്പോൾ നീട്ടി ഹോൺ അടിച്ചു…മിത്തൂ ബാഗുമായി ഓടി വന്നു…ബാഗ് ഡിക്കിയിൽ വച്ച് പിന്നിൽ കയറാൻ പോയ മിത്തൂനോട് അഭി ഫ്രന്റിൽ ഇരിക്കാൻ പറഞ്ഞു.. മിത്തൂ ഒരു ചെറു ചിരിയോടെ മുന്നിൽ ഇരുന്നു… “ഗുഡ് മോർണിംഗ് അഭി സർ…” “ആഹ്..ഗുഡ് മോർണിംഗ്.. ബട്ട് ഈ സർ വിളി എനിക്ക് ഇഷ്ടപ്പെട്ടില്ല കേട്ടോ… ” “അയ്യോ… അത് ശീലമായത് കൊണ്ടാ…” മിത്തൂ പറയുന്നത് കേട്ട് രാജീവ് ചിരിച്ചു.. “ആഹ്..ഈ ഏട്ടന്റെ അല്ലേ അനിയത്തി…” “സോറി ബ്രോ….

ഇനി സാർ വിളിക്കില്ല..പോരെ” “ഓക്കേ …”അവർ ഹൈ ഫൈ അടിച്ചു.. ഇതൊക്കെ കേട്ട് അമ്മളൂന്റെ കിളിയൊക്കെ പറന്നു… “..നീയെന്താ മാഡം മിണ്ടാത്തത്…” മിത്തൂ അവളെ ഒന്ന് ചൊറിഞ്ഞു… അമ്മാളൂ തിരിച്ചു രൂക്ഷമായി ഒന്ന് നോക്കി…അത് കണ്ട് മിത്തൂ ചിരികടിച്ചു പിടിച്ച് മുന്നോട്ട് നോക്കിയിരുന്നു.. അഭി മിത്തൂനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.. അമ്മാളൂ പുറത്തേക്ക് നോക്കി ഇരുന്നു.. അഭി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് കൈ എടുത്ത് അവളെ തോളിലൂടെ ചേർത്ത് പിടിച്ചു.. അവൾ ഒന്ന് ഞെട്ടി അവനെ നോക്കി.. അവൻ ഒന്ന് ചിരിച്ച് ഫോൺ എടുത്ത് സെൽഫി എടുത്തു…

അമ്മാളൂ രാജീവ് കൂടെ ഉള്ളത് കൊണ്ട് ഒന്നും പറയാതെ അവന്റെ കൈ വിടീക്കാൻ നോക്കി…അഭി അപ്പോൾ തോളിൽ നിന്നും കൈ പതുക്കെ താഴ്ത്തി അവളുടെ ഇടുപ്പിൽ മുറുക്കി പിടിച്ചു…അമ്മാളൂ ഒന്ന് ഞെട്ടി ഉയർന്ന് പൊങ്ങി… “ഇനിയും കളിച്ചാൽ ഞാൻ കിസ്സ് ചെയ്യും.. അടങ്ങി ഇരുന്നാൽ നിനക്ക് കൊള്ളാം…”അഭി അവളുടെ ചെവിയിൽ പറഞ്ഞു.. അമ്മാളൂ ആകെ വല്ലാതെയായി..അവൾക്ക് ദേഷ്യം വരാനും തുടങ്ങി… “കൈ എടുക്ക് …പ്ലീസ്..”😠 അവൾ അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു… അഭി ഒന്നൂടെ അവളെ വലിച്ച് അവനിലേക്ക് അടുപ്പിച്ചു… ഇനി മിണ്ടിയാൽ അവൻ പറഞ്ഞ പോലെ ചെയ്യുമോ എന്നവൾ ഭയപ്പെട്ടു…

അനങ്ങാതെ ഇരുന്നു.. ”””’ഏത് നേരത്താണ് ഇയാളുടെ കൂടെ വരാൻ തോന്നിയത്…ഹും.. അവൾ മനസ്സിൽ ഓർത്തു… അഭിയും മിത്തൂവും രാജീവും കൂടി സംസാരിച്ചു കൊണ്ടിരുന്നു…. അമ്മാളൂ എങ്ങനെയൊക്കെയോ കോളേജ് വരെ പിടിച്ചിരുന്നു… വണ്ടി നിർത്തിയതും അവൾ വേഗത്തിൽ ഇറങ്ങി..രാജീവിനോട് യാത്രയും പറഞ്ഞ് മിത്തൂനെ പോലും നോക്കാതെ നടന്നു…ഇതൊക്കെ കണ്ട് അഭിയും മിത്തൂവും രാജീവും ചിരിച്ചു…അവർ പുറത്തേക്ക് ഇറങ്ങി… “എന്റെ കാര്യത്തിൽ തീരുമാനമായി…”മിത്തൂ ആഞ്ഞൊന്ന് ശ്വാസം വിട്ടു.. “ഈ കാണിക്കുന്നതൊക്കെ വെറുതേയാ..പാവമാ അവള്….

നീ എന്തിനാ അവളെ മാഡം എന്നൊക്കെ വിളിച്ചത്,,, എന്നിട്ടല്ലേ…..”രാജീവ് മിത്തൂനെ വഴക്ക് പറഞ്ഞു.. “അടികിട്ടുമോ…”അഭി ചോദിച്ചു.. “അടിച്ചാൽ സാരില്ലായിരുന്നു… ഒന്ന് കൊണ്ടാൽ തീർന്നില്ലേ… ആ തിരുമുഖം തെളിയാനാ പാട്….പിണക്കം കണ്ടു പിടിച്ചതേ അവളാണെന്നു തോന്നും….സാർ ഇത്തി…ശ്… അല്ല ബ്രോ ഇത്തിരി വെള്ളം കുടിക്കും…”😂😂😂 “കുടിച്ചേക്കാം…ഞാൻ റെഡി ആണെടോ..” “ഉം…ഉം..അസ്ഥിക്ക് പിടിച്ചല്ലോ അല്ലെ….അപ്പോൾ പോട്ടെ…കാണാം..എന്റെ എന്ത് ഹെല്പ് വേണേലും വിളിക്കാം.. ഓക്കെ ..” രണ്ടുപേരോടും യാത്ര പറഞ്ഞ് മിത്തൂ പോകുമ്പോൾ ആണ് റോഷൻ വണ്ടിയുമായി അങ്ങോട്ട് വന്നത്..

അവൻ അഭിയെ കണ്ട് അടുത്തേക്ക് ചെന്നു.. “സർ എന്താ ഇവിടെ…” “ഞാൻ അമ്മാളൂനെ ഡ്രോപ്പ് ചെയ്യാൻ വന്നതാ…” “അമ്മാളൂനെ ഡ്രോപ്പ് ചെയ്യാൻ..!!! 🤔🤔അവൾ നാട്ടിൽ ആയിരുന്നില്ലേ…..”റോഷൻ ഒന്നും മനസ്സിലാവാതെ നിന്നു.. അഭി ഒന്ന് ചിരിച്ചു…”കൺഫ്യൂഷൻ വേണ്ട…ഞങ്ങൾ തമ്മിൽ ചെറിയ ഒരു റിലേഷൻ ഉണ്ട് ഇപ്പോൾ… ഷീ ഈസ് മൈ ഫിയാൻസീ…ഇന്നലെ ഞങ്ങളുടെ എൻഗേജ്‌മെന്റ് ആയിരുന്നു .. സോറി എല്ലാം പെട്ടെന്ന് ആയിരുന്നു.. ആരെയും അറിയിക്കാൻ പറ്റിയില്ല…” റോഷൻ ഒരു നിമിഷം തരിച്ചു നിന്നു.. പിന്നെ അഭിക്ക് നേരെ കൈനീട്ടി…”കൺഗ്രാറ്റ്സ് സാർ” “താങ്ക് യു.. ആൻഡ് സീ യൂ സൂൺ…”😊😊 ***

മിത്തൂ നേരെ കാന്റീനിലേക്ക് പോയി.. പതിവ് പോലെ ബാഗ് അവിടെ ഉമ്മയെ ഏല്പിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു അമ്മാളൂ… മിത്തൂ അവളുടെ കൈ പിടിച്ച് വീണ്ടും അകത്തേക്ക് കേറി.. “നീ വിട്ടേ.. എനിക്ക് ക്ലാസ്സിലേക്ക് പോണം…” “ഞാനും അങ്ങോട്ട് തന്നെയാ… വാ പരിപ്പ് വട കഴിച്ചിട്ട് പോകാം…” “എനിക്ക് വേണ്ട..നീ കഴിച്ചിട്ട് വാ…ഞാൻ പോകുന്നു…” “ദേ ചുമ്മാ കളിക്കല്ലേ…വരാനാ പറഞ്ഞത്” മിത്തൂ ബാഗ് കൊടുത്ത് സഫിയ ഉമ്മയോട് പരിപ്പ് വടയും വാങ്ങി അമ്മാളൂ ഇരിക്കുന്നിടത്തേക്ക് വന്നു… “എന്താ നിന്റെ പ്രശ്നം…” “……….. “പറയെടി…എന്താ പ്രശ്നം…” “എനിക്ക് അറീല..അയാളുടെ തൊടലും പിടിക്കലും ശ്ശേ… അയാൾക്ക് ഒരു നാണവും ഇല്ല…എപ്പോ കണ്ടാലും പിടുത്തമാണ്…” “🤣🤣🤣🤣🤣

മിത്തൂ പൊട്ടി പൊട്ടി ചിരിച്ചു…” അത് കണ്ട് അമ്മാളൂ എഴുന്നേറ്റു പോകാൻ ഒരുങ്ങി..മിത്തൂ വേഗം അവളുടെ കയ്യ് പിടിച്ച് അവിടെ ഇരുത്തി… “സോറി…” “എനിക്ക് പേടിയാടി… ഇപ്പോ തന്നെ ഇങ്ങനെ.. കല്യാണം കഴിഞ്ഞാൽ…എനിക്ക് ഓർക്കാൻ കൂടി വയ്യ… ടെൻഷൻ ആവുന്നെടി..നിനക്ക് അറീല എന്റെ മനസ്സ്..ആർക്കും അറീല…”അമ്മാളൂ കരഞ്ഞു തുടങ്ങി… “കുന്തം…ടി..പെണ്ണേ..നിനക്ക് ഒരു കുഴപ്പവും ഇല്ല.. നീ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കല്ലേ പെണ്ണേ… നമ്മൾക്ക് സാറിനോട് സംസാരിക്കാം…. എന്താ..” “വേണ്ട…എനിക്ക് വയ്യ..ഇതൊന്നും പറയാൻ..അറിയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞതാ…

ഇനി അയാൾ അനുഭവിക്കട്ടെ… ഹും..” “ആദ്യം നിന്റെ അനാവശ്യ ചിന്തകൾ ആണ് ഒഴിവാക്കേണ്ടത്..” “ഉം…ശ്രമിക്കാം… അല്ല നീ എന്നെ കാറിൽ നിന്ന് എന്താ വിളിച്ചത്…”😠😠😠 “അത് പിന്നെ ഞാൻ ചുമ്മാ… ഇപ്പോ നീ ആണല്ലോ സാറിന്റെ മാഡം… 😃😃😃😁😁” “നിന്നെ ഇടിച്ചിട്ടുണ്ടല്ലോ.. ഞാൻ… പിന്നെ…രാജീവേട്ടൻ ഉള്ളോണ്ട് ക്ഷമിച്ചതാ..” ^^^^^^^^^^^^^^^ ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും അറിഞ്ഞിരുന്നു എൻഗേജ്‌മെന്റ് കഴിഞ്ഞ കാര്യം..പിന്നെ പരാതിയായി പരിഭവം പറച്ചിലായി …എല്ലാർക്കും ഉച്ചയ്ക്ക് ട്രീറ്റ് തരാം എന്ന് പറഞ്ഞ് സോൾവ് ആക്കി…

പക്ഷെ ഗായുവും അച്ചുവും അജുവും പിണങ്ങി തന്നെ ഇരുന്നു… അമ്മാളൂ അവരുടെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു… “ഏട്ടന്റെ അല്ല എന്റെയാണ് കല്യാണം ഉറപ്പിച്ചത് എന്ന് ഞാൻ തന്നെ അവസാനം ആണെടി അറിഞ്ഞത്..പിന്നെ ഒന്നും അറിയിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല….സോറി ടാ… ദാ.. ഇപ്പോഴേ പറയാം..രണ്ടാഴ്ച്ച കഴിഞ്ഞു വരുന്ന ബുധനാഴ്ച്ചയാണ് കല്യാണം..ഗുരുവായൂർ അമ്പലത്തിൽ വച്ച്…ആദ്യം നിങ്ങളെയാണ് അറിയിക്കുന്നതും ക്ഷണിക്കുന്നതും…പോരെ…” “ഉം..തൽക്കാലം ക്ഷമിച്ചു…അല്ലെടാ..”ഗായു അവരേ നോക്കി പറഞ്ഞു.. “ഉം..അതേ..എന്നാലും ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ ഉള്ളതാണല്ലേ…”അജു ആലോചനയോടെ പറഞ്ഞു..

“നമ്മൾക്ക് ഇവളുടെ കല്യാണത്തിന് ഒരു സ്‌പെഷ്യൽ പ്രോഗ്രാം നടത്താം..നമ്മളുടെ വക ഗിഫ്റ്റ് ആയിട്ട് എന്തേ…” അച്ചു പറഞ്ഞു.. “ഞാൻ അത് സർപ്രൈസ് ആയി ചെയ്യാം എന്ന് വിചാരിച്ചതാ.. ഈ മണ്ടൻ പൊളിച്ചല്ലോ..ശ്ശേ….”മിത്തൂ പറഞ്ഞു.. അപ്പോഴേക്കും ക്ലാസ്സിൽ സാർ വന്നു..അവരവരുടെ സീറ്റിൽ ചെന്നിരുന്നു… %%%%%%%%% വൈകീട്ട് ജോലിക്ക് എത്തിയതാണ് അമ്മാളുവും മിത്തൂവും… “അല്ല ആരിത്..ലീവും എടുത്ത് പോയത് കല്യാണം നിശ്ചയിക്കാൻ ആയിരുന്നല്ലേ….ദേവൻ വിളിച്ചു പറഞ്ഞപ്പോൾ എത്താൻ പറ്റുന്ന സിറ്റുവേഷൻ ആയിരുന്നില്ല…”മൂർത്തി അവളെ കണ്ട ഉടനെ പറഞ്ഞു.. “പെട്ടെന്ന് ആയിരുന്നു അങ്കിൾ…”

“ഞാൻ എല്ലാം അറിഞ്ഞെടോ… പിന്നെ അഭിഷേകിന് അറിയോ താൻ ഇവിടെ വരുന്നത്…” “ഇല്ല..ഞാൻ പറഞ്ഞിട്ടില്ല.. എന്തേ..” “ഒന്നുല്ല.. ഞാൻ ആണ് അവരുടെ ലീഗൽ അഡ്വൈസർ … തനിക്ക് അറിയാമോ അക്കാര്യം..” “ആണോ…ഞാൻ ..എനിക്ക് അറിയില്ലായിരുന്നു.. ഇവിടെ എല്ലാ ടൈപ്പും കാണാറുള്ളത് കൊണ്ട്… അങ്കിൾ എന്തായാലും ഞാൻ ഇവിടെ വരുന്നത് പറയണ്ടാ..ഞാൻ പിന്നീട്‌ പറഞ്ഞോളാം..” “ഓ.. ആയിക്കോട്ടെ.. ചെല്ല്.. കുറച്ച് വർക്ക് ഉണ്ട്…” ‼⁉‼⁉‼⁉‼⁉‼⁉‼⁉‼⁉‼ ദിവസങ്ങൾ കടന്ന് പോയി…അഭി എന്നും അമ്മാളൂനെ വിളിക്കും..അവൻ ചോദിക്കുന്നതിന് മറുപടി കൊടുക്കുക മാത്രമേ അമ്മാളൂ ചെയ്യൂ.. അങ്ങനെ ഡ്രസ്സ് എടുക്കുന്ന ദിവസം ആയി.. അമ്മാളുവും മിത്തൂവും ഇന്ന് ലീവ് എടുത്തു..

അമ്മാളൂ തനിച്ച് പോവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടാണ് മിത്തൂ കൂടെ പോകാൻ തീരുമാനിച്ചത്… അവർ ഷോപ്പിൽ എത്തിക്കൊള്ളാം എന്ന് പറഞ്ഞിട്ടും അഭി സമ്മതിച്ചില്ല… അവൻ ഹോസ്റ്റലിൽ കൂട്ടാൻ വന്നു…അവർ അവനെ കാത്ത് ഗേറ്റ് അടുത്ത് തന്നെ നിന്നു…ചുരിദാർ ആയിരുന്നു അമ്മളൂന്റെ വേഷം…അഭി തന്നെയാണ് ഡ്രൈവ് ചെയ്ത് വന്നത്…മിത്തൂ അവളെ ഫ്രന്റിൽ തന്നെ പിടിച്ചു കേറ്റി.. ഷോപ്പിൽ എല്ലാവരും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു… കീ സെക്യൂരിറ്റിയെ ഏൽപ്പിച്ച് അഭി അവരെയും കൂട്ടി അകത്തേക്ക് കയറി…അവരെ കണ്ട ഉടനെ ശ്രീ അടുത്തേക്ക് വന്നു..ശർമിളയും ആദിയും ശരത്തും ചന്ദ്രുവും അംബികയും ഉണ്ടായിരുന്നു… അംബികയുടെ മുഖത്ത് ഇഷ്ട്ടകേട് പ്രകടമായിരുന്നു…

ആദ്യം സാരീ സെക്ഷനിലേക്ക് ആയിരുന്നു പോയത്… പല തരത്തിൽ ഉള്ള സാരികൾ നോക്കി എങ്കിലും അഭിക്ക് ഒന്നും ഇഷ്ട്ടപെട്ടില്ല… അപ്പോഴാണ് അമ്മാളൂ ഒരു കരിം പച്ചയിൽ ചുവന്ന ബോർഡർ ഉള്ള ബ്രൈഡൽ സാരി കണ്ടത്… അവൾക്ക് അതെടുത്താൽ കൊള്ളാം എന്ന് തോന്നി… അഭി അവളുടെ നോട്ടം പിന്തുടർന്ന് ആ സാരി കണ്ടു… സെയിൽസ് മാനോട് അത് കാണിക്കാൻ പറഞ്ഞു… അഭിക്ക് അത് ഇഷ്ട്ടപ്പെട്ടു .. അവൻ അമ്മാളൂനോട് ഇഷ്ട്ടായോന്ന് ചോദിച്ചു… അവൾ ഇഷ്ട്ടപ്പെട്ടു എന്ന രീതിയിൽ തലയാട്ടി.. അവൾക്ക് എന്തോ സന്തോഷം തോന്നി.. മനസ്സിൽ തോന്നിയ കാര്യം അഭി അറിഞ്ഞു ചെയ്ത പോലെ… ആദിയും ശരത്തും ജൻറ്‌സ് സെക്ഷനിൽ നിൽക്കുമ്പോൾ ആണ് മിത്തൂവും ശ്രീയും അങ്ങോട്ട് ചെന്നത്..

“എന്തായി നിന്റെ ഭയ്യ ഉദ്ദേശിച്ചത് പോലെ കിട്ടിയോ..ഇല്ലെങ്കിൽ നമ്മൾക്ക് ഓർഡർ ചെയ്ത് വരുത്തിക്കാം എന്ന് പറ..” ശരത്ത് പറഞ്ഞു.. “വെഡ്ഡിംഗ് സാരി കിട്ടി..അപ്പോഴാ ഞങ്ങൾ ഇങ്ങോട്ട് വന്നത്…ഇവിടെന്താ പ്രശ്നം..” “നിന്റെ ഈ ഭയ്യക്ക് ഡൗട്ട് ഇതിൽ ഏത് വേണം എന്ന്..”രണ്ട് ഷർട്ട് ചൂണ്ടി കാണിച്ചിട്ട് ശരത്ത് പറഞ്ഞു.. ഒരു ഓഫ്‌ വൈറ്റും ഒരു ലൈറ്റ് ഷെയ്ഡ് ബ്ലൂ ആയിരുന്നു.. “ആദിയേട്ടന് ഇത് ചേരും..”മിത്തൂ ഓഫ്‌ വൈറ്റ് എടുത്ത് ആദിയുടെ മേലെ വച്ചിട്ട് പറഞ്ഞു… ശരത്തും ആദിയും ശ്രീയും ഒരുപോലെ ഞെട്ടി അവളുടെ പ്രവൃത്തിയിൽ…പെട്ടെന്നാണ് മിത്തൂനും താൻ ചെയ്യുന്നത് എന്താണെന്ന് ബോധം വന്നത്..

“സോറി ഞാൻ പെട്ടെന്ന്.. ഐ ആം റിയലി സോറി..”മിത്തൂ അതും പറഞ്ഞ് വേഗത്തിൽ തിരിഞ്ഞു നടന്നു.. ശ്രീ അവളുടെ പിന്നാലെ ചെന്നു.. “എന്താണ് മോനെ .. നീ നിശ്ചയത്തിന്റെ അന്ന് കണ്ടപ്പോൾ പറഞ്ഞ സ്പാർക്ക് വീണ്ടും അടിച്ചോ…” ശരത്ത് ആദിയുടെ വയറിൽ ചെറുതായി ഇടിച്ചു.. “അറിയില്ലെടാ.. അന്ന് അവളിങ്ങനെ മുന്നിലൂടെ പാറിപ്പറന്നു കയറിയത് ഈ നെഞ്ചിലേക്കാണോ എന്ന് ഒരു സംശയം.. നീ തൊട്ട് നോക്കിയേ അവളെ ഓർക്കുമ്പോൾ എന്റെ ഹൃദയം മിത്തൂ മിത്തൂ എന്നല്ലേ അടിക്കുന്നത്…” “അയ്യേ…പൈങ്കിളി…” “ആണോ.. എന്ന ഞാൻ സഹിച്ചു… അളിയന്റെ നെഞ്ച് കിടന്ന് കരഞ്ഞു വിളിക്കുന്നത് ആരെയാണെന്ന് ഞാൻ പറയട്ടെ…”

“അളിയാ… നമ്മളെ വിട്ടേ.. നമ്മൾ പണ്ടേ സെറ്റ് ആയതാ.. ഇത് സെറ്റ് ആക്കാൻ നോക്ക്… എന്താ വഴി…” “നീ തന്നെ വഴി..😁😁” “പിന്നേ …ഞാൻ എന്താ ബ്രോക്കറോ…” ” വെറുതെ വേണ്ടാ….എന്റെ പെങ്ങളെ നിനക്ക് ഞാൻ കെട്ടിച്ചു തരാടാ…” “ഓ..പിന്നേ.. നീ കെട്ടിച്ചു തന്നില്ലെങ്കിൽ എനിക്ക് അറിയില്ല അവളെ കെട്ടാൻ.. ഒന്ന് പോടാ.. അഭിയുടെ ശരിയായിട്ട് അവനോട് പറയാം എന്ന് വച്ചിട്ടാ.. പിന്നെ സാന്ദ്രയുടെയും ശ്രീയുടെയും പഠിപ്പ് തീരട്ടെ..നമ്മൾക്ക് തിരക്ക് ഒന്നുമില്ലേ.. അടിച്ചു പൊട്ടാറായ ഹൃദയവും കൊണ്ട് നിൽക്കാതെ പോയ്‌ പറയാൻ നോക്ക്…” ആദി മിത്തൂനെ തിരഞ്ഞ് നടന്നു.. അപ്പോഴാണ് പുറത്തുള്ള വരാന്തയുടെ അങ്ങേ അറ്റത്തായി മിത്തൂ തനിച്ച് നിൽക്കുന്നത് കണ്ടത്….

ആദി അവളുടെ അടുത്തേക്ക് ചെന്നു.. “മിത്ര… വിളികേട്ട് നോക്കിയപ്പോൾ ആദിയെ കണ്ട് അവൾ ഒന്ന് വല്ലാതായി ..എങ്കിലും അത് മറച്ചു വെച്ച് അവൾ ചിരിച്ചു.. “എന്തേ.. “അത് മിത്ര…എനിക്ക് …എനിക്ക് തന്നെ ഇഷ്ടമാണ്.. തനിക്ക് സമ്മതം ആണെങ്കിൽ ഞാൻ വീട്ടിൽ വന്ന് ആലോചിക്കാം..” മിത്തൂ കേട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുകയാണ്… “സോറി..എനിക്ക് …എനിക്ക് താൽപ്പര്യം ഇല്ല..”അത്രയും പറഞ്ഞ് അവൾ നടന്നു.. ആദി അവളുടെ കയ്യിൽ പിടിച്ചു വച്ചു.. “മിത്ര കള്ളം പറയരുത്.. നിന്റെ കണ്ണിൽ കാണാം എന്നോടുള്ള ഇഷ്ട്ടം.. അത് കുറച്ചു നേരത്തെ പുറത്തു വന്നെന്ന് മാത്രം… ” “സാർ എന്തൊക്കെയാ പറയുന്നേ..

അപ്പോൾ ഒരു അബദ്ധം പറ്റി പോയതാ.. ഞാൻ അതിന് സോറിയും പറഞ്ഞു… പ്ലീസ്… എന്നെ വിട്..” “ഉം.. നിന്നെ കൊണ്ട് ഞാൻ പറയിച്ചോളാം… സമയം ഉണ്ടല്ലോ..” അത്രയും പറഞ്ഞ് ആദി അകത്തേക്ക് കയറി പോയി മിത്തൂ അവിടെ തരിച്ചു നിന്നു… …ഇടയ്ക്ക് അവർ ഭക്ഷണം കഴിച്ചു…വീണ്ടും വന്ന് ഷോപ്പ് ചെയ്തു…വൈകീട്ട് ആയി എല്ലാരുടെയും പർച്ചേയ്സ് കഴിഞ്ഞപ്പോൾ… അഭി തന്നെ അവരെ തിരിച്ചു കൊണ്ടുവിട്ടു… ഇറങ്ങാൻ നേരം അഭി അമ്മാളൂന്റെ കയ്യിൽ പിടിച്ചു… ഇത് കണ്ട് മിത്തൂ ഇറങ്ങി അകത്തേക്ക് കയറി… അഭി അവളെ തന്നെ നോക്കിയിരുന്നു.. “ഞാൻ …പോട്ടെ…” “അപ്പോൾ നാക്ക് ഉണ്ടല്ലേ…

ഞാൻ കരുതി അതിവിടെ വച്ചിട്ടാ വന്നത് എന്ന്…” “സർ ന് എന്താ വേണ്ടേ…ഞാൻ പോട്ടെ…” “എന്താ വേണ്ടേ ചോദിച്ചാൽ അറിയില്ല… താൻ ഇങ്ങനെ അടുത്തിരിക്കുമ്പോൾ ഒരു സുഖം.. അത്ര തന്നെ…ഉം..പോയ്ക്കൊ…” അവൾ അഭിയെ ഒന്ന് നോക്കി..പിന്നെ ഹോസ്റ്റലിലേക്ക് കയറി.. ‘സാർ ആഗ്രഹിക്കുന്ന പോലെ എനിക്ക് ആകാൻ പറ്റുമോന്ന് അറിയില്ല.. ഞാൻ ശ്രമിക്കുന്നുണ്ട്.. ആത്മാർഥമായി തന്നെ… ഈ മോതിരം അണിയിച്ച ശേഷം നിങ്ങളെ മനസ്സ് കൊണ്ട് ഞാൻ അംഗീകരിക്കാൻ ഉള്ള ശ്രമത്തിലാണ്.. അതിൽ ഞാൻ വിജയിക്കും എന്നാണ് എന്റെ വിശ്വാസം..’…തുടരും..

സിദ്ധാഭിഷേകം : ഭാഗം 18

Share this story