അർച്ചന-ആരാധന – ഭാഗം 13

അർച്ചന-ആരാധന – ഭാഗം 13

എഴുത്തുകാരി: വാസുകി വസു

നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് ആരാധന പിന്തിരിഞ്ഞു.പെട്ടെന്ന് അക്ഷയ് ഇടുപ്പിലൂടെ കൈ ചേർത്തു അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു.അക്ഷയുടെ മാറ്റം അവളെ അമ്പരപ്പിക്കാതിരുന്നില്ല..ഒരുപാട് പ്രാവശ്യം പിന്നാലെ നടന്നിട്ടും തന്റെ പ്രണയം തള്ളിക്കളഞ്ഞവനാണ്…. ” ലവ്വ് യൂ…. അവന്റെ ചുണ്ടുകൾ പിറുപിറുത്തത് സ്വപ്നത്തിലെന്ന പോലെ അവൾക്ക് തോന്നി…അവനെ നഷ്ടപ്പെടാതിരിക്കാൻ ആരാധന അക്ഷയെ വരിഞ്ഞു മുറുക്കി… “ലവ്വ് യൂ… അക്ഷയ്…റിയലി ലവ്വ് യൂ…. അവളുടെ ചുണ്ടുകൾ മെല്ലെ വിറച്ചു കൊണ്ടിരുന്നു…. അക്ഷയിന്റെ കെട്ടിപ്പിടുത്തത്തിന് കരുതലിന്റെ സുരക്ഷാകവചം ഉണ്ടെന്ന് ആരാധനക്ക് തോന്നി.

പ്രായത്തിൽ തനിക്ക് ഇളയതെങ്കിലും മുതിർന്ന ഒരാളുടെ ഭാവമാണ്. പരസ്പരം പുണർന്ന് എത്രനേരം നിന്നെന്ന് അവർക്ക് അറിയില്ല.കുറച്ചു സമയം മെല്ലെ കടന്നു പോയി. ” അക്ഷയ്… ആരാധന മന്ത്രിച്ചതോടെ അവൻ അവളുടെ കണ്ണുകളിൽ ഉറ്റുനോക്കി. “എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം.പക്ഷേ നീ കെട്ടുന്ന താലി എന്റെ കഴുത്തിലാകണം.എനിക്ക് വാക്ക് താ” ചിന്തിക്കാൻ അവനൊന്നും ഇല്ലായിരുന്നു.. ഇത്രയേറെ സ്നേഹിക്കുന്നവളെ എങ്ങനെ കൈവിടാൻ കഴിയും.അവളുടെ കയ്യിൽ പിടിച്ചു അവൻ സത്യം ചെയ്തു. “എന്നിലെ അവസാന ശ്വാസവും തുടിക്കുന്നത് നിനക്ക് വേണ്ടി ആയിരിക്കും” ആരാധനയുടെ കണ്ണുകൾ നിറഞ്ഞു.

വാക്കുകൾ ഉള്ളിൽ കുടുങ്ങി..ഈയൊരു നിമിഷം.. ഇങ്ങനെയൊരു നിമിഷം അതിനു വേണ്ടിയാണ് ഇത്രനാൾ കാത്തിരുന്നത്. അവൾ പതിയെ അവനിൽ നിന്ന് അടർന്ന് മാറി ഒഴുകുന്ന മിഴികളെ ശ്വാസിച്ചു നിർത്തി.ആനന്ദക്കണ്ണീരാണ് ഒഴുകട്ടെയെന്ന് അവൾ കരുതി. “വേഗം ചെന്ന് പണമടക്ക്” ആരാധന ധൃതികൂട്ടി “ഞാനൊന്ന് കുളിക്കട്ടെ..നീയൊന്ന് വെയ്റ്റ് ചെയ്യ്” അക്ഷയ് ഉടനെ മുറിവിട്ടിറങ്ങി.ആരാധന കുറച്ചു സമയം അവിടെ നിന്നു.എന്നിട്ട് നേരെ അമ്മക്ക് അരികിലെത്തി. “വാ മോളേ പോകാം” അമ്മ വിളിച്ചതും അവൾ തല ചൊറിഞ്ഞ് നിന്നു.ആരാധനക്ക് അവിടെ നിന്ന് പോകണമെന്നില്ല.അവന്റെ കൂടെ ബാങ്കിലൊക്കെ പോയാൽ കൊളളാമെന്നുണ്ട്. “അമ്മ പൊയ്ക്കോളൂ..

ഞാൻ കുറച്ചു കഴിഞ്ഞു വരാം.അമലേഷിനോട് ജോലിക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തിരക്കട്ടെയെന്ന് പറഞ്ഞു” അർച്ചനയുടെ അമ്മക്ക് കുറച്ചു ആശ്വാസം തോന്നി.പക്ഷേ മകളെ അവിടെ നിർത്തി പോകാൻ അവർക്ക് മനസ്സ് വന്നില്ല.കാലം പഴയതല്ല എത്രയൊക്കെ സൂക്ഷിച്ചാലും അബദ്ധങ്ങൾ പറ്റും.അതാണവരുടെ പേടി. “നീ പൊയ്ക്കോടീ അമലേഷ് മോൻ മോളേ അങ്ങോട്ട് വിട്ടോളും.ഞാനും ഒരു അമ്മയാണ്..നീ വിഷമിക്കേണ്ടാ” അവരുടെ മനസ് മനസ്സിലാക്കിയാണു അക്ഷയുടെ അമ്മ അങ്ങനെ പറഞ്ഞത്.അതോടെ അവര് പോയി. അക്ഷയുടെ അമ്മ അടുക്കളയിലേക്ക് പോയ പിന്നാലെ ആരാധനയും അങ്ങോട്ട് ചെന്നു.ഭാവി അമ്മായിയമ്മ ആണ്. ഇപ്പോഴേ വശത്താക്കി നിർത്തിയില്ലെങ്കിൽ ശരിയാകില്ല. ചായ ഇടാൻ ശ്രമിച്ച അക്ഷയുടെ അമ്മക്ക് പിറകിൽ അടുക്കളയിൽ അവൾ വട്ടം കൂടി നിന്നു

.ഇടക്കിടെ ഓരോന്നും ചോദിച്ചും പറഞ്ഞു അവരെ മനസ്സിലാക്കാൻ ശ്രമിച്ചു. ആളൊരു ശുദ്ധയാണെന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലായി.കുശുമ്പൊന്നും ഇല്ല.അർച്ചനയുടെ അമ്മയേയും ഇവരെയും തമ്മിൽ മനസിൽ തുലനം ചെയ്തു നോക്കി. “വഴക്ക് പറയുമെങ്കിലും എന്റെ അമ്മ തന്നെയാണ് പാവം..മനസ്സിൽ സ്നേഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്” ആരാധന മനസ്സിലാണു പറഞ്ഞത്. “മോളിനി എന്നാ പോകുന്നത്” അക്ഷയിന്റെ അമ്മ ചോദിച്ചു. “രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ട്” ആരാധന മറുപടി കൊടുത്തു. അവൾക്ക് പോകണമെന്നില്ല.അതാണ് സത്യം. “അമ്മക്ക് എന്നെ കുറിച്ച് എന്താണ് അഭിപ്രായം” അവൾ പെട്ടെന്ന് ചോദിച്ചു. ആ അമ്മ തെല്ലൊന്ന് പകച്ചു.എങ്കിലും അവൾക്ക് ഉത്തരം കൊടുത്തു. “നല്ല മോളാണ്” “എങ്കിൽ എന്നെ മരുമകളാക്കി കൂടെ” പൊടുന്നനെയുളള ചോദ്യം..തീരെ പ്രതീക്ഷിച്ചില്ല.

അവരൊന്ന് പതറിപ്പോയി.ഇങ്ങനെയൊന്ന് തീരെ പ്രതീക്ഷിച്ചില്ല. “നിന്ന് കണ്ണുതളളാതെ പറയൂന്നേ..വെറുതെയൊന്ന് അറിയാനാണ്” അവൾ കുലുങ്ങിച്ചിരിച്ചു. സത്യത്തിൽ അമലേഷിനു വേണ്ടി അർച്ചനയെ കൂട്ടുകാരിയോട് ചോദിക്കണമെന്ന് കരുതിയട്ടുണ്ട്.വീട്ടിലെ കടങ്ങൾ ഒഴിഞ്ഞിട്ട് വേണം പെണ്ണ് ചോദിക്കാന്‍. അതിനു പഠിപ്പ് കഴിയണം.അമലേഷിനൊരു ജോലിയും വേണം. “അമ്മക്ക് സന്തോഷമേയുള്ളൂ..പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകളെ മരുമകളായി കിട്ടുന്നതിന്” അങ്ങനെ ഫസ്റ്റ് കടമ്പ കടന്ന് കിട്ടി..ആരാധനക്ക് സമാധാനമായി..പക്ഷേ പിന്നീട് അതൊരു ത്രിശങ്കു സ്വർഗ്ഗമാകുമെന്ന് പാവത്തിന് മനസ്സിലായില്ല.അവളുടെ സന്തോഷം ആ അമ്മയുടെ കവിളിൽ സമ്മാനിച്ചു. അമ്മ കൊടുത്ത ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അക്ഷയ് വന്നത്.ഉടനെ ഒരുകപ്പ് ചായ എടുത്തു അവൾ അവന് നേരെ നീട്ടി.

ചായക്കപ്പും വാങ്ങി അവൻ മുറിയിലേക്ക് പോയതും അവൾ പിന്നാലെ ചെന്നു. “എന്താ അമ്മയെ സോപ്പിട്ട് കഴിഞ്ഞോ” അക്ഷയിന്റെ ചോദ്യം. “പിന്നില്ലാതെ…നാളെ വന്ന് കയറുമ്പോൾ ഉണ്ടാകുന്ന പോര് ഒഴിവാക്കണമല്ലോ” അവൾ ചിരിയോടെ പറഞ്ഞു. “ഉം … ഉം നടക്കട്ടേ…” “പോടാ.. കുശുമ്പാ.. ചായക്കപ്പും വാങ്ങി ആരാധന അടുക്കളയിലേക്ക് പോയി.. അക്ഷയ് വേഗം ഒരുങ്ങി.അവനൊരു പഴയ ബൈക്ക് ഉണ്ട്.RX100. അവനും അമലേഷും കൂടി ഒഴിവു സമയങ്ങളിൽ കിട്ടുന്ന ചെറിയ ചെറിയ ജോലികൾ ചെയ്തു കിട്ടിയ പണം സ്വരുക്കൂട്ടി വാങ്ങിയതാണ്.അവരുടെ ജീവനാണ് RX… ” മോനേ… പിന്നിൽ അമ്മയുടെ വേദന നിറഞ്ഞ സ്വരവും കലങ്ങിയ കണ്ണുകളും. “അമ്മ വിഷമിക്കേണ്ട.. എല്ലാം ശരിയാകും .. ആരാധനയാണ് പറഞ്ഞത്..തൽക്കാലം അമ്മയൊന്നും അറിയരുതെന്ന് അവനു നേരെ ആംഗ്യം കാട്ടി. “

അമ്മേ ഞാൻ ആരെയെങ്കിലും ഒന്ന് കണ്ടു പണം റെഡിയാക്കാൻ നോക്കട്ടേ” അവൻ അമ്മയെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു. “അർച്ചന മോളെ വീട്ടിലേക്ക് വിട്ടേക്ക്” “ശരിയമ്മേ” അവരോട് യാത്ര ചോദിച്ചിട്ട് ആരാധനയും അവന്റെ കൂടെയിറങ്ങി.ബൈക്കിന്റെ പിന്നിൽ അവൾ കയറിയതോടെ അക്ഷയ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവരെയും വഹിച്ചു കൊണ്ട് Rx മുന്നോട്ട് ഓടിത്തുടങ്ങി.അവനോട് കൂടുതൽ ചേർന്നിരുന്ന് വയറിനു മീതേ കൈത്തലം ചുറ്റി അവൾ ഇരുന്നു.അവനു കുറച്ചു ജാള്യത തോന്നിയിരുന്നു അവൾ കെട്ടിപ്പിടിച്ച് ഇരുന്നതിൽ.ആരാധനയാണ് കൂടെയുളളതെന്ന് അവനേ അറിയൂ..മറ്റുള്ളവർക്ക് ഇത് അർച്ചനയാണ്.

താൻ കാരണം ഒരുപേര് ദോഷം ഉണ്ടാകരുത്..അതാണ് അക്ഷയ് ആഗ്രഹിച്ചത്. കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ ബാങ്കിലെത്തി.കൗണ്ടറിൽ പണമടച്ചിട്ട് ബാങ്ക് മാനേജരെ കണ്ടു സംസാരിച്ചു.അത് ആരാധനയുടെ നിർബന്ധമാണ്.. “സർ..അമ്പതിനായിരം അടച്ചിട്ടുണ്ട്…രണ്ടു ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ തുകയും അടക്കും” അർച്ചന പറഞ്ഞതും ബാങ്ക്മാനേജർ അന്ധാളിച്ചു. “എങ്ങനെ അടക്കുമെന്നാണ് നിങ്ങൾ പറയുന്നത്..” അയാൾ ചോദിച്ചു.. “ക്യാഷായിട്ട്… എടുത്തു അടിക്കുന്നതു പോലെ അവൾ പറഞ്ഞു.. അയാളുടെ പരിഹാസം അവൾക്ക് ഇഷ്ടമായില്ല. ആരാധനക്ക് നന്നേ ദേഷ്യം വന്നു.അയാളുടെ ചൊറിച്ചിൽ കൂടി ആയപ്പോഴേക്കും അവൾ നല്ല കലിപ്പായി.അയാൾക്ക് മുമ്പിലിരുന്ന് തന്നെ അവൾ പപ്പക്ക് ഫോൺ ചെയ്തു..വിവരങ്ങൾ ചുരുക്കി ധരിപ്പിച്ചു..

” മോളേ.. അഞ്ച് മിനിറ്റ്…ബാങ്ക് ഡീറ്റെയിൽസ് താ …പണം ഇപ്പോൾ ട്രാൻസ്ഫർ ചെയ്തേക്കാം” ആരാധന ബാങ്ക് ഡീറ്റെയിൽ കൊടുത്തു.. അഞ്ച് നിമിഷത്തിനുള്ളിൽ ലോണെടുത്ത അക്കൗണ്ടിൽ പണം ക്രഡിറ്റായി. “താൻ ഇനിയൊന്ന് ചെക്ക് ചെയ്തേ” ശുണ്ഠിയോടെ പറഞ്ഞു… ബാങ്ക് മാനേജർ ചെക്ക് ചെയ്തു.. ശരിയാണു പണം ക്രഡിറ്റ് ആയിട്ടുണ്ട്.. പണം ക്രഡിറ്റ് ചെയ്ത ആളുടെ നെയിം വായിച്ചു അയാൾ അമ്പരന്നു. “അരവിന്ദ് നമ്പ്യാർ… ബിസിനസ് മാഗ്നറ്റ്… കുറച്ചു ഉച്ചത്തിലാണു അയാൾ ശബ്ദിച്ചത്..തങ്ങളുടെ ബാങ്കിന്റെ മിക്ക ബ്രാഞ്ചിലും അരവിന്ദ് നു അക്കൗണ്ട് ഉണ്ട്.. അങ്ങനെയുള്ളവർക്ക് ബാങ്ക് പ്രത്യേക പരിഗണനയും നൽകും. ” യെസ്.. മൈ പപ്പ..അരവിന്ദ് നമ്പ്യാർ” “സോറി മേഡം..

ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം… അയാൾ ക്ഷമ ചോദിച്ചു.. അക്ഷയ് പോലും അത്ഭുതപ്പെട്ടു.. പിന്നെ എല്ല ഫോർമാലിറ്റിയും വേഗത്തിലായി..ലോൺ ക്ലോസ് ചെയ്തിട്ട് വീടിന്റെ ആധാരം അക്ഷയിന്റെ കയ്യിൽ മാനേജർ കൊടുത്തു.. ബാങ്കിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ അക്ഷയ് ചിന്തിച്ചത് മറ്റൊന്ന് ആയിരുന്നു.. ആരാധനയെ പോലൊരു പെൺകുട്ടിയെ പ്രണയിക്കാനും വിവാഹം കഴിക്കാനുമുളള യോഗ്യത തനിക്ക് ഉണ്ടോ എന്നതാണ് അവനെ അലട്ടിയത്..ഇതൊന്നും അറിയാതെ ആരാധന അവന്റെ പുറത്ത് തല ചായിച്ചു ചേർന്നിരുന്നു… 💃💃💃💃💃💃💃💃💃💃💃💃💃💃💃💃

അർച്ചനേ പെട്ടെന്ന് ഒരുങ്ങിക്കോളൂ..” റൂമിലേക്ക് വന്നു കയറിയ രുദ്രദേവിന്റെ വാക്കുകൾ അവളെ അമ്പരപ്പിച്ചു ..എന്താണെന്ന് അറിയാനൊരു ആകാംഷ അവളിൽ ഉടലെടുത്തു. ഹോട്ടലിൽ നിന്ന് രുദ്രദേവ് ഒരുവീട് വാടകക്ക് എടുത്തിരുന്നു.അരവിന്ദുമായി ആലോചിച്ചിട്ടാണു അയാൾ അങ്ങനെ ചെയ്തത്.ഒരുപ്രത്യാക്രമണം ഏത് നേരവും ഉണ്ടാകും.അതാണ് അങ്ങനെ ചെയ്തത്..രുദ്രന്റെ അടിയേറ്റ് ചെകുത്താൻസ് ഹോസ്പിറ്റൽ ആണ്.. “ബിജിനു കുറച്ചു സീരിയസ് ആണ്… കുറച്ചു നാളൊന്ന് മാറി നിൽക്കാൻ സാറ് പറഞ്ഞു..” അർച്ചന വീണ്ടും ഭയന്നു.. ഇനിയും പ്രശ്നമോ.. രുദ്രദേവ് കുഴപ്പക്കാരൻ അല്ലെന്ന് മനസ്സിലായതോടെ അർച്ചനയുടെ മനസ്സിലെ പേടി കുറച്ചൊക്കെ മാറിയിരുന്നു.അത്യാവശ്യത്തിനു അവൾ മിണ്ടും.

അധികം അടുപ്പമില്ല.പക്ഷേ രുദ്രൻ അവളറിയാതെ ശ്രദ്ധിക്കുന്നുണ്ട്..പ്രണയമാണോന്ന് ചോദിച്ചാൽ അതറിയില്ല. “നീ വീട്ടിലേക്ക് പൊയ്ക്കോളൂ..” “അയ്യോ അതുവേണ്ടാ..ആരാധന അവിടെ ഉണ്ട്” രുദ്രനോട് അവൾ എല്ലാം പറഞ്ഞിരുന്നു.. ഇല്ലെങ്കിൽ നാളെയത് കുഴപ്പമാകുമെന്ന് അറിയാം.. “ഞാൻ പപ്പയുടെ അടുത്തേക്ക് പൊയ്ക്കോളാം” മടിച്ചു അവൾ പറഞ്ഞു.. രുദ്രദേവ് ഉടനെ അരവിന്ദ് നമ്പ്യാരെ വിവരം ധരിപ്പിച്ചു.. അയാൾ പെർമിഷൻ നൽകി.. “ശരി വേഗം റെഡിയാകൂ” അർച്ചനയുടെ മനസ്സ് സന്തോഷത്താൽ തുടിച്ചു.ഉടനെയൊന്നും പപ്പയുടെ അടുത്തേക്ക് ചെല്ലാൻ കഴിയുമെന്ന് വിചാരിച്ചതല്ല..

അച്ഛന്റെ കരുതലും വാത്സല്യവും ആദ്യമായി അനുഭവിച്ചത് ആരാധനയുടെ പപ്പയിൽ നിന്നാണ്.. അയാൾക്കും അതുപോലെ തന്നെ.. അർച്ചന സ്വന്തം മകളെ പോലെയാണ്… വേഗം റെഡിയായി അവർ ക്രൂയിസറിൽ കയറി.മുൻ വശത്ത് ഇടത് സീറ്റിൽ അർച്ചനയും ഡ്രൈവിംഗ് സീറ്റിൽ രുദ്രനും ഇരുന്നു.. അവരെയും കൊണ്ട് ടൊയോട്ടാ TVM ലക്ഷ്യമാക്കി നീങ്ങി… അർച്ചനക്ക് എങ്ങനെയും പപ്പയുടെ അടുത്തേക്ക് എത്തിയാൽ മതിയെന്നായിരുന്നു ചിന്ത….പക്ഷേ അവരെ കാത്തിരുന്ന ഒരു അപകടം അവർ ഓർത്തില്ല…അല്ല ചിന്തിച്ചില്ല…©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-12

Share this story