ലിവിംഗ് ടുഗെതർ : ഭാഗം 20

ലിവിംഗ് ടുഗെതർ : ഭാഗം 20

എഴുത്തുകാരി: മാർത്ത മറിയം

അല്ല നീ എന്താ ഇവിടെ…? ഷൈൻ പരിഭ്രമത്തോടെ ചോദിച്ചു. അവന്റെ മുഖത്തിൽ ഒരു കള്ളലക്ഷണം കണ്ടിട്ട് അവനെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്കു കയറി. അവൾക് അപരിചിതമായ ഒരു ഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു. അപ്പോളേക്കും ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഒരു ബ്ലാങ്കറ്റും പുതച്ചു ആമി അങ്ങോട്ടു വന്നു. അവളെ കൂടി കണ്ടപ്പോൾ മർത്തയ്ക് വല്ലാതായി. അങ്ങനെ ഒരു സീൻ കാണേണ്ടി വരുമെന്നു മാർത്ത മനസ്സിൽ പോലും വിചാരിച്ചില്ല… “ഞാൻ പോവാൻ കാത്തിരുന്നത് പോലെ അല്ലെ വേറെ പെണ്ണിനെ വിളിച്ചു കൂടെ താമസിപ്പിക്കുന്നത്. ഇത്രക്കും മുട്ടി നിൽക്കണോ ഇവന്…. ”

അവളുടെ മനസ് കലങ്ങി. കൈയിൽ നിന്നും ബാഗ് താഴേക്കു ഊർന്നു വീണു. “ഇത് ആരാ ഷൈൻ…? ” ആമി ഷൈനിന്റെ അരക്കെട്ടിൽ പിടിച്ചുകൊണ്ടു ചോദിച്ചു. അവളെ തള്ളിമാറ്റണം എന്നുണ്ടാകിലും അവൾ എന്തെകിലും വിളിച്ചു പറഞ്ഞാലോ എന്നോർത്തു ഷൈൻ അവിടെ തന്നെ തറഞ്ഞു നിന്നു. അവളുടെ പ്രവർത്തികൾ മർത്തയിൽ ദേഷ്യം വരുത്തിയെക്കിലും അവന്റെ മേൽ തനിക്കു യാതൊരുവിധ അവകാശവും ഇല്ലാനുള്ള ബോധ്യത്തിൽ അവൾ അടങ്ങി. “ഞാൻ മാർത്ത… കുറച്ചു നാൾ ഷൈനിന്റെ കൂടെ ഫ്ലാറ്റ് ഷെയർ ചെയ്തിരുന്നു… ” മാർത്ത ശാന്തയായി പറഞ്ഞു. “ഇതാണല്ലെ മാർത്ത. ”

ആമി അവളെ അടിമുടി നോക്കി. “ഒഹ്ഹ്ഹ് അങ്ങനെ…. ഒഴിവുണ്ടോ എന്നറിയാൻ വന്നതാണോ… “അന്നെകിൽ ഒഴിവില്ലാട്ടോ ഹൌസ് ഫുൾ ആണ്… കളിയാക്കുന്നത് പോലെ ആമി പറഞ്ഞു. ഇതൊക്കെ കേട്ടിട്ടും മിണ്ടാതെ നിൽക്കുന്ന ഷൈനിനോട് മർത്തയ്ക് പുച്ഛം തോന്നി. “അല്ല എനിക്ക് മിസ്റ്റർ ഷൈനിനോട് കുറച്ചു പേർസണൽ ആയിട്ട് സംസാരിക്കാൻ ഉണ്ട്. ” മാർത്ത ഉള്ളിലെ ക്ഷോഭം അടക്കി വെച്ചുകൊണ്ട് പറഞ്ഞു. മർത്തയുടെ മാറ്റം ഷൈനിനെ അത്ഭുതപ്പെടുത്തി. അവൻ അവളെ തന്നെ നോക്കി നിന്നു. അവൾ കുറച്ചും കൂടി ശക്‌തയായിരിക്കുന്നു എന്ന് അവനു തോന്നി.

“ആഹ്ഹ് ഓക്കേ… ” അവരെ സംസാരിക്കാൻ വിട്ടുകൊണ്ട് ആമി ബെഡ്‌റൂമിലേക് കയറി പോയി. അവളുടെ ആടി ഉലഞ്ഞുള്ള പോക്ക് മർത്തയിൽ വെറുപ്പിന്റെ കണികകൾ സൃഷ്ട്ടിച്ചു. ഷൈൻ അപ്പോളും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. അവന്റെ മൗനം അവളിൽ നൊമ്പരം ഉണർത്തി. താൻ പ്രെഗ്നന്റ് ആണെന്നു പറഞ്ഞാൽ ഈ സ്ഥിതിക് ഇവനെ ഒക്കെ എന്താ ചെയ്യാൻ കഴിയും. മർത്തയുടെ കണ്ണുകൾ നിറഞ്ഞു. “ഷൈൻ ഞാൻ പ്രെഗ്നന്റ് ആണ്. നീ നിഷേധിച്ചാലും എന്റെ വയറ്റിൽ ഉള്ളത് നിന്റെ കുഞ്ഞുങ്ങൾ ആണ്. So എനിക്ക് ഇതിനൊരു സൊല്യൂഷൻ കണ്ടുപിടിച്ചു തരണം. ” ഒരു വളച്ചുകെട്ടലുകളും ഇല്ലാതെ മുഖത്തു അടിച്ചെന്ന പോലെ മാർത്ത പറഞ്ഞു.

പ്രതിക്ഷിച്ചതാണെകിലും പെട്ടന്നു കേട്ടപ്പോൾ ഷൈനിന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. മാർത്ത നീ ഇത് എന്താ പറയുന്നത്…? ഷൈൻ അവളുടെ രണ്ടു തോളിലും പിടിച്ചു കൊണ്ട് ചോദിച്ചു. അവൾ അവന്റെ കൈകൾ തട്ടിമാറ്റിട്ടു ബാഗിൽ നിന്നും സ്കാനിംഗ് റിപ്പോർട് എടുത്തു അവനു നേരെ നീട്ടി. അത് വായിച്ചു നോക്കിട്ട് ഒന്നും മനസിലാവാതെ അവൻ അവളെ നോക്കി. “ട്രിപ്‌ലെറ്സ് ആണ് ” “എന്നുവെച്ചാൽ..? അവനു ഒന്നും മനസിലായില്ല. “3 കുഞ്ഞുങ്ങൾ ഉണ്ടെന്നു. ” അവന്റെ കണ്ണുകൾ മിഴിഞ്ഞു. തന്റെ രക്തത്തിൽ 3 ജീവനുകൾ അവളുടെ വയറിൽ ഉരുവയെന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

“പ്രസവശേഷം dna ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചാൽ മതി. നിന്റെ ആണെന്നു. ” അവൾ ഒരു വാശി പോലെ പറഞ്ഞു. “അപ്പോൾ നീ പ്രസവിക്കാൻ തീരുമാനിച്ചോ..? ” ഷൈൻ അമ്പരന്നു. “അല്ലാതെ എന്റെ മുൻപിൽ വേറെ വഴികൾ ഇല്ല. അബോർഷൻ ചിലപ്പോൾ എന്റെ ജീവൻ തന്നെ ഇല്ലാതാക്കും. എന്റെ ജീവൻ തന്നെ കളഞ്ഞിട്ട് നിന്നെ സേഫ് ആകേണ്ട കാര്യം ഒന്നും എനിക്കില്ലാലോ. അതിന് തക്ക ബന്ധവും നമ്മൾ തമ്മിൽ ഉണ്ടോ..? ” അവളുടെ ശബ്ദത്തിന് കാഠിന്യം ഏറി. അവളുടെ ചോദ്യങ്ങൾക് അവനിൽ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. “ഷൈൻ.. ഞാൻ എന്താ ചെയേണ്ടത്…? അവൾ പിന്നെയും ചോദ്യം ആവർത്തിച്ചു.

നമുക്ക് കല്യാണം കഴികാം… ഷൈൻ പെട്ടന്ന് പറഞ്ഞു. “ഇല്ല… ഷൈൻ അത് ശെരിയാവില്ല. ഒരിക്കലും ഒന്നിക്കേണ്ടവർ അല്ല നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങിയാലും അത് അധികനാൾ മുൻപോട്ട് പോവില്ല. ” പിന്നെ എന്തിനാണ് ഭാഗ്യപരീക്ഷണം. “. അവൾ തീർത്തുപറഞ്ഞു. മാർത്ത നിന്നെ എനിക്ക് മനസിലാവുന്നില്ല.. നീ എന്താ പിന്നെ ഉദേശിക്കുന്നത്.. കല്യാണകഴിയാതെ നീ പ്രസവിച്ചാൽ ഈ സമൂഹത്തിലെ നിന്റെ വില എന്താകുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ… മാർത്ത നീ ഒന്നു ആലോചിക്കൂ… ഷൈൻ അവളെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു. “ഇല്ല ഷൈൻ കല്യാണം കഴിയാതെ തന്നെ ഞാൻ ഇവരെ പ്രസവിക്കും… ”

മാർത്ത തിരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു. “എന്നിട്ട് എന്തിനാണ്…? ഷൈനിനു ഒന്നും മനസിലായില്ല “ഡോക്ടർ ഒരു കാര്യം പറഞ്ഞിരുന്നു… ” “എന്ത് കാര്യം…? ” ഡെലിവറി കഴിഞ്ഞു കുഞ്ഞുങ്ങളെ ആർകെങ്കിലും ദത്ത്‌ നൽകാം എന്ന്… യാതൊരു കൂസലും ഇല്ലാതെ മാർത്ത അത് പറയുമ്പോൾ ഷൈനിന്റെ തല മുതൽ കാലു വരെ പെരുത്തു കയറി. കൈ വലിച്ചു ഒരണം കൊടുത്തുകൊണ്ടാണ് അവൻ ആ പെരുപ്പ് തീർത്തത്. “കുറെ ആയി നീ നെഗളിക്കുന്നത്.. എന്ത് കണ്ടിട്ടാണ്…. നിന്നെ പോലെ തന്നെ എനിക്കും ഉത്തരവാദിത്തം ഉണ്ട് ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ…. നീ ഒറ്റയ്ക്കു ഉണ്ടാക്കി എടുത്തത് ഒന്നും അല്ലാലോ …. ആണോ… .

” അവൻ നിന്നു വിറച്ചു.. അവന്റെ ഭാവമാറ്റം കണ്ടിട്ട് മാർത്ത അമ്പരന്നു. നീ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണെകിൽ നമ്മൾ ഒരുമിച്ചു ജീവിക്കും… അല്ലകിൽ നമ്മൾ ഇതിനെ അബോർഷൻ ചെയ്തിട്ട് നമ്മൾ നമ്മുടെ വഴിക് പിരിയും… അവന്റെ ദേഷ്യം തിരുന്നുണ്ടായില്ല. ഒന്നും കൂടി കൊടുത്താലോ എന്ന് ആലോചിച്ചെങ്കിലും പിന്നെ അത് വേണ്ടാന്നു വെച്ചു. “മാർത്ത നമുക്ക് നാളെ ഏതാകിലും നല്ല ഒരു ഗൈനക്കോളജിസ്റിനെ കാണാം എന്നിട്ട് ബാക്കി തീരുമാനിക്കാം. ” ഷൈൻ ദേഷ്യം മാറ്റിവെച്ചുകൊണ്ട് പറഞ്ഞു. “മ്മ്മ് ” അടിയുടെ ഷോക്കിൽ നിന്നും അപ്പോളും മാർത്ത വിടുതൽ നേടിയിരുന്നില്ല.

ഹ്മ്മ് നീ ഇവിടെ നില്കുന്നുണ്ടോ അതൊ തിരിച്ചു പോകുന്നുണ്ടോ..? അവൻ അവളോട് ചോദിച്ചു. ഇല്ല ഞാൻ പോവേണ്.. അതല്ലേ നിങ്ങൾക്കും സൗകര്യം… ബെഡ്റൂമിന്റെ വാതിൽക്കലേക്ക് നോക്കി മാർത്ത പല്ലുഞെരിച്ചു. ആഹ്ഹ് നീ പോവാൻ നോക്ക്.. ഞാൻ ഏത്‌ ഡോക്ടർ ആണ് നല്ലതെന്നു നോക്കിട്ട് രാത്രി വിളിച്ചു പറയാം.. അവൻ അവളെ യാത്രയാക്കി. എങ്കിലും ഇടയ്കിടയ്ക് അവൾ തിരിഞ്ഞു ബെഡ്‌റൂമിലേക് നോകുനുണ്ടായിരുന്നു. “ശ്യേ ഇന്ന് അവിടെ നില്കായിരുന്നു… ” അവൾ മനസ്സിൽ പറഞ്ഞു. “ഷൈനിനെയും ആമി യെയും ഒരു ബെഡ്‌റൂമിൽ സങ്കല്പിച്ചപ്പോൾ മർത്തയ്ക് ഒരു വല്ലായ്മ തോന്നി.

ഒന്നും ഇല്ലെകിലും അവൻ തന്റെ കുഞ്ഞുങ്ങളുടെ പപ്പാ അല്ലെ.. ” എന്തൊക്കെയോ ഓർത്തുകൊണ്ട് മാർത്ത ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അല്ല എന്ത ഉദ്ദേശ്യം…? പോകാൻ നോക്ക്… ബെഡ്‌റൂമിലേക് കയറിചെന്നുകൊണ്ട് ഷൈൻ ചോദിച്ചു. “ഇനി മുതൽ ഞാൻ ഇവിടായ നില്കാൻ പോവുന്നത്… ” ആമി ബെഡിൽ മലർന്നു കിടന്നു. അതൊന്നും പറ്റില്ല… ഇന്നലെ നീ പറഞ്ഞിരുന്നത് അല്ലെ ഇനി ശല്യം ചെയ്യില്ല എന്ന്… നീ പോകാൻ നോക്ക്… ഷൈനിനു ദേഷ്യം വരുണ്‌ടായിരുന്നു. “ഷൈൻ അധികം ഒച്ചയിടുക്കണ്ട…. ഞാൻ ഇന്നലെ പറഞ്ഞത് മറക്കണ്ട… ”

ആമി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. പ്ഫാ… നിർത്താടി…. നിനക്ക് ധൈര്യം ഉണ്ടെങ്കിൽ നീ പോയി കേസ് കൊടുക്ക്. ബാക്കി അപ്പോൾ നോക്കാം. നിന്റെ അനുവാദം ഇല്ലാതെ ഒരിക്കൽ പോലും നിന്നെ ഞാൻ തൊട്ടിട്ടില്ല. ഇന്നലെ അടക്കം നിന്റെ നിര്ബന്ധപ്രീകാരം ആണ്. അതുകൊണ്ട് മോളെ അധികം വേഷം കെട്ടാതെ പോകാൻ നോക്ക്. അവളുടെ ഒരു പീഡനക്കേസ്…. നിനെപോലൊരു പെണ്ണിനെ ചുമക്കുന്നതിലും ഭേദം ജയിലിൽ പോയി കിടക്കുന്നതാണ്… ” അവൻ ദേഷ്യം കൊണ്ട് വിറച്ചു. ആമി യുടെ മുഖം കടന്നൽ കുത്തേറ്റത് പോലെ വീർത്തു. “ഷൈൻ നിർത്തു…. ” ആമി അലറി.

അവളെ കണ്ടുകൊണ്ടല്ലേ ഇപ്പോൾ നിനക്ക് ഈ ധൈര്യം.നിനക്ക് എപ്പോളും വേണ്ടത് ഒരു പെൺശരീരം അല്ലെ… അത് മർത്തയായാൽ എന്താ ആമി ആയാൽ എന്താ…. എന്തുകൊണ്ടും അവളെക്കാൾ നല്ലത് ഞാൻ തന്നെ അല്ലെ…. ആമി അവൾ ചുറ്റിയ ബ്ലാങ്കെറ് ദൂരെക് വലിച്ചെറിഞ്ഞു. ഷൈനിനു ഒരു വലായ്മ തോന്നി. ബ്ലാങ്കെറ് തിരികെ അവളുടെ മെത്തേക് ഇട്ടുകൊണ്ട് അവൻ മുറി വിട്ടു പോയി. 10 മിനിറ്റ് കഴിഞ്ഞപ്പോൾ പോകാൻ ഉള്ള വേഷത്തിൽ ആമി റൂം വിട്ടു പുറത്തേക് വന്നു. അവൾ പോവുകയാണ് മൻസസിലായപ്പോൾ ഷൈനിനു ഒരു ആശ്വാസം തോന്നി. ഷൈൻ ഞാൻ ഇപ്പോൾ പോവുന്നു.

പക്ഷെ ഞാൻ ഇനിയും വരും നിന്നോട് കൊതി തോന്നുന്ന രാത്രികളിൽ…. അവന്റെ ചെവിയുടെ ചാരെ വന്നുകൊണ്ട് പറഞ്ഞു. എങ്ങനെയെകിലും ഒഴിഞ്ഞു പോകട്ടെ എന്ന് വിചാരിച്ചു കൊണ്ട് അവൻ ഒന്നും മിണ്ടാതെ നിന്നു. “പിന്നെ മാർത്ത അവളെ ഞാൻ കണ്ടോളാം.. ” പിന്നെ അവൾ നിന്റെ കുഞ്ഞുങ്ങളെ വയറ്റിൽ ചുമക്കുനത് കൊണ്ടല്ലേ നിനക്ക് അവളോട് സോഫ്റകോർനെർ… ഞാനും നിന്റെ കുഞ്ഞിനെ ക്യാരി ചെയ്താൽ എന്നെയും ഗൗനിക്കുമോ..? കളിയാക്കുന്ന സ്വരത്തിൽ ആമി ചോദിച്ചു. “നീ പോകാൻ നോക്ക് ബാക്കി കാര്യം പിന്നെ.. ” അവൻ അവളെ തള്ളി പുറത്താക്കിട്ടു ഡോർ ലോക്ക് ചെയ്തു.

അവൾ പറഞ്ഞതിന്റെ പൊരുൾ ആലോചിച്ചുകൊണ്ട് അവൻ സെറ്റിയിൽ അമർന്നു. താൻ ചെയ്ത തെറ്റുകൾ തന്നെ നോക്കി പല്ലിളിക്കുന്നതായിട്ട് അവനു തോന്നി. അവൻ വേഗം ഫോൺ എടുത്തു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡോക്ടർ ആയ തന്റെ പപ്പയുടെ അനിയനെ വിളിച്ചു. നാളെ 10 മണിക്ക് കാണണം ഒരു പ്രശ്നം ഉണ്ടെന്നു മാത്രം സൂചിപ്പിച്ചുകൊണ്ട് ഫോൺ വെച്ചു. നാളെ പേപ്പനോട് എങനെ കാര്യങ്ങൾ പറയുമെന്നു ഓർത്തുകൊണ്ട് അവൻ സെറ്റിയിൽ തന്നെ ഇരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ബസ് സ്റ്റോപ്പിൽ ഇരുന്നുകൊണ്ട് ആമി അവളുടെ ബൈക്കിൽ പോവുന്നത് മാർത്ത കണ്ടു. അവളുടെ ഉള്ളിൽ ഒരു മഞ്ഞു വീണ സുഖം തോന്നി. ഫോൺ റിങ് ചെയുന്നത് കേട്ടപ്പോൾ ഷൈൻ ആകുമെന്ന് കരുതി അവൾ വേഗം ഫോൺ എടുത്തു. പക്ഷെ അത് കല്യാണി ആയിരുന്നു. “പോയിട്ട് എന്തായി എന്നറിയാനാവും ” അവൾ മനസ്സിൽ ഓർത്തുകൊണ്ട് ഫോൺ എടുത്തു. ഹോസ്റ്റലിൽ എത്തീട്ടു വിശദമായി സംസാരികാം എന്ന് പറഞ്ഞുകൊണ്ട് അവൾ വേഗം ഫോൺ കട്ട്‌ ചെയ്തു… തന്റെ ജീവിതത്തിൽ താൻ എടുത്ത തെറ്റായ തീരുമാനങ്ങളെ ഓർത്തു അവൾ നെടുവീർപ്പിട്ടു…തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 19

Share this story