മഞ്ജീരധ്വനിപോലെ… : ഭാഗം 46

മഞ്ജീരധ്വനിപോലെ… : ഭാഗം 46

എഴുത്തുകാരി: ജീന ജാനകി

രുക്കമ്മയും ലക്ഷ്മിയും അടുക്കളയിൽ പാചകത്തിലായിരുന്നു…. “നാളെ ഹരിതയും ഋഷികേശനും വരും ചേച്ചി…” “അത് വളരെ നന്നായി….” “അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…” “ഒരുത്തി ഇവിടെ കാട്ടിക്കൂട്ടുന്നതൊന്നും നീ കാണുന്നില്ലേ….” “അവളെന്ത് കാണിച്ചു എന്നൊന്നും എനിക്കറിയില്ല… പക്ഷേ അവൾക്ക് നല്ല മാറ്റം ഉണ്ട്… ആഹാരം ഒന്നും നന്നായി കഴിക്കുന്നില്ല…. ആ റൂമിനുള്ളിലാണ് കൂടുതൽ സമയവും…. ഉറക്കമില്ലെന്ന് തോന്നുന്നു…. കണ്ണിന് ചുറ്റും കറുപ്പ് കണ്ടില്ലേ…. എങ്ങനെ നടന്ന കൊച്ചായിരുന്നു….” “അവളിങ്ങനെ വിഷമാകാൻ കാരണക്കാരി ഒറ്റയൊരുത്തി നിന്റെ അമ്മായിയമ്മ ആ മന്ഥരയാണ്….

ശകുനി തള്ള…. ഇപ്പോ മേലോട്ട് പോയി കാലനേം ഭാര്യയേം പിരിച്ചിട്ടുണ്ടാവും… ഒരു സൈസ് സാധനം തന്നെന്റെ പൊന്നോ….” “അവരങ്ങനെ ആയിപ്പോയി… ഹരിയേട്ടനും ഹരിതയും അങ്ങനെയല്ലല്ലോ… അത് തന്നെ വല്യ കാര്യം…” “അവർക്ക് അച്ഛന്റെ സ്വഭാവം കിട്ടിയോണ്ട്… ആ മുതുക്ക് മൂശേട്ടതള്ളേട സ്വഭാവം ആയിരുന്നേൽ എല്ലാം നാലുവഴിക്ക് പോയേനെ… പിന്നെ നാളെ ഹരിതയൊക്കെ വരുന്നത് കൊണ്ട് എന്തേലും സ്പെഷ്യൽ ഉണ്ടാക്കണ്ടേ….” “നാളെ ഒരു ചെറിയ സദ്യ വയ്കാം… അവൾക്ക് ഭയങ്കര ഇഷ്ടാ….” അവരുടെ അടുക്കള വിശേഷം അങ്ങനെ നീണ്ടു പോയി…. ********************************

“ശ്ശെടാ…. എനിക്കാണോ ഗർഭം…. അതോ നിനക്കാണോ ഗർഭം…” “ദേ ചക്കീ…. നീ മേടിക്കും എന്റേന്ന്…” “എന്റെ പൊന്നച്ചു…. നീ ഈ ഞെരിപിരി കൊള്ളുന്നത് എന്തിനാ….” “എടീ ഈ വിത്ഡ്രാവൽ സിൻഡ്രം എന്തുമാത്രം ഡേഞ്ചർ ആണെന്ന് നിനക്കറിയോ…. അവൾക്ക് നിന്നോട് വെറുപ്പാ… അത് ഈ ടൈമിൽ കൂടുകയേ ഉള്ളൂ…. നോർമൽ ടൈമിൽ അവൾ ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവൾക്ക് പോലും അറിവുണ്ടാകില്ല… സ്വബോധമുണ്ടെങ്കിൽ മാത്രമേ ആരേലും അറിഞ്ഞാലോ എന്നൊരു പേടി വരുള്ളൂ… അതില്ലെങ്കിൽ പിന്നെ എന്തായാലെന്താ എന്ന ചിന്ത മാത്രേ കാണുള്ളൂ….” “അച്ചൂട്ടാ…. എനിക്കൊന്നൂണ്ടാവില്ലെടാ… നിങ്ങളെല്ലാവരും സൂക്ഷിക്കണം… ഞാനൊന്ന് കിടക്കട്ടെ….” അച്ചു അവളെ ബെഡിലേക്ക് കിടത്തിയിട്ട് താഴേക്ക് പോയി…. ********************************

അച്ചു താഴേക്ക് ചെന്നപ്പോൾ അജുവും അമ്പുവും ദച്ചുവും രുക്കമ്മയും കൂടി ഇരിപ്പുണ്ടായിരുന്നു…. അജു – എന്താടീ നീ ആകെ ഡെസ്പ് ആയി ഇരിക്കുന്നത്… അച്ചു – വെളുക്കാൻ തേച്ചത് പാണ്ടാവോ എന്നൊരു തോന്നൽ… അമ്പു – നിനക്ക് ചൊറിയാവും വരുന്നത്… ഞാൻ ഒരു നല്ല മാർഗം പറഞ്ഞ് തരാം… നല്ല വെളുത്ത പാറക്കല്ലെടുത്ത് മോന്തയില് ഉരച്ചാൽ മതി…. നീ നല്ല ചുവന്ന് ഇരിക്കും… തക്കാളിയാണോ ആപ്പിളാണോ എന്നൊക്കെ നിന്റെ ഉരപ്പ് തീരുമാനിക്കും… രുക്കമ്മ – നിനക്ക് ആരാടാ അമ്പരീഷ് എന്ന് പേരിട്ടത്…. അമ്പു – അതെന്റെ അമ്മേട ആങ്ങളേട ചിറ്റപ്പന്റെ പെണ്ണുംപിള്ളേട…. രുക്കമ്മ – മതി…. ഞാനൊന്നും ചോദിച്ചിട്ടില്ല…. മറന്ന് കള… ദച്ചു – ടാ…. നീ കാര്യം പറ അച്ചു…. അച്ചു – നമ്മൾ അവളെ വയലനന്റാക്കാൻ നൊക്കി… അതിൽ നമ്മൾ ജയിച്ചു…

പക്ഷേ അതിന്റെ ദോഷം അത് ഭാമയുടെ മേലേ ആയിരിക്കും… രുക്കമ്മ – ഈ കളി അപകടം പിടിച്ചതാണ്…. കാരണം ഋതു ഇനി അങ്ങോട്ട് നോർമൽ ബിഹേവിയർ ആയിരിക്കില്ല… സോ ആരേലും എല്ലാ സമയവും ഭാമയുടെ കൂടെ കാണണം…. ദച്ചു – ഞാനും അച്ചുവും നോക്കിക്കോളാം… കിച്ചുവേട്ടൻ വന്ന ശേഷമേ നമ്മൾ പോവുകയുള്ളൂ…. അമ്പു – ഇനി അങ്ങോട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഒരു ചിട്ട വേണം… രുക്കമ്മ – നാളെ അവളുടെ അച്ഛനും അമ്മയും വരണുണ്ട്…. അജു – അവരെങ്ങനാ… പണിയാണോ…. രുക്കമ്മ – ഏയ്…. അവർ സീനല്ല… ചെറിയൊരു സൂചന കൊടുത്തിട്ടുണ്ട്… അജു – അപ്പോ ഒക്കെ… എല്ലാവരും കെയർഫുൾ ആയിരിക്കണം…. എല്ലാവരും പറഞ്ഞ് പിരിഞ്ഞു….. ******

മാധവ് രാത്രി വീട്ടിലേക്ക് വന്നതും റൂമിൽ അച്ചുവിനെയും ദച്ചുവിനെയും കണ്ടു…. ഭാമ മയങ്ങുകയാണ്…. മാധവ് – നിങ്ങളിവിടെയായിരുന്നോ…. അച്ചു – ആം ഏട്ടാ…. ഭാമയുടെ അടുത്ത് ഇരുന്നതാ…. അവള് ദേ ചാരിയിരുന്ന് ഉറങ്ങിപ്പോയി…. മാധവ് – നിങ്ങളൊക്കെ ആഹാരം കഴിച്ചോ…. ദച്ചു – ഇല്ല ഏട്ടാ…. മാധവ് – എങ്കിൽ പോയി കഴിച്ചോ…. ദച്ചൂട്ടി…. ഞങ്ങടെ ഫുഡ് ഒന്ന് മുറിയിലേക്ക് എടുക്കോ… അവളെ ഇനി താഴെ ഇറക്കുന്നില്ല…. ദച്ചൂ – ശരിയേട്ടാ…. അവരിരുവരും താഴേക്ക് പോയി…. മാധവ് കുളിക്കാനും പോയി…. ഇതിനിടയിൽ അച്ചുവും ദച്ചുവും അവർക്കുള്ള ഫുഡ് റൂമിൽ കൊണ്ട് വന്ന് വച്ചിട്ട് പോയി…

മാധവ് കുളിച്ചിറങ്ങുമ്പോഴും ഭാമ ഉറക്കത്തിലായിരുന്നു…. അവൻ റൂമിന്റെ ഡോർ ലോക്ക് ചെയ്ത ശേഷം ഒരു ടീഷർട്ട് എടുത്തിട്ടു…. അവൻ ഭാമയെ ഒന്ന് നോക്കി…. അയഞ്ഞ ഒരു നീലക്കളർ കോട്ടൺ നൈറ്റി ആയിരുന്നു അവളുടെ വേഷം…. (പെണ്ണ് ഒന്ന് ഉരുണ്ടിട്ടുണ്ട്… കവിളും വച്ചു, നിറവും വച്ചു…. വയർ വലുതായിട്ടുണ്ട്…. എന്റെ പെണ്ണ്…. പാവം… ഇപ്പോ ഛർദ്ദി കുറഞ്ഞിട്ടുണ്ട്… അഞ്ചാം മാസം തുടങ്ങാറായി… അടുത്ത സ്കാനിംഗ് ന് പോകാറായി…. -മാധവ് ആത്മ) “ചക്കീ…. കണ്ണന്റെ പെണ്ണേ…. കണ്ണുതുറക്കെടീ….” ഭാമ പെട്ടെന്ന് ഒന്ന് ഞെട്ടി… “കണ്ണേട്ടൻ എപ്പോ വന്നു… ഞാനറിഞ്ഞില്ല…. ചെറിയ ക്ഷീണം തോന്നി ഉറങ്ങാപ്പോയി…”

“അച്ചോടീ…. സാരല്യ…. എന്റെ പൊന്നു ആഹാരം കഴിച്ചില്ലല്ലോ….” “വിശപ്പ് തോന്നണില്ല കണ്ണേട്ടാ…” “അയ്യോടീ….. നിനക്കല്ല… എന്റെ വാവയ്ക് വിശക്കും…. നല്ല കുട്ടി അല്ലേ… ഞാൻ വാരിത്തരാം….” ഭാമ ഒന്ന് ചിണുങ്ങിയെങ്കിലും മാധവ് അവളെ സോഫയിൽ കൊണ്ടിരുത്തി ആഹാരം വാരിക്കൊടുത്തു… അവനും കഴിച്ചു… വാ കഴുകിയ ശേഷം മാധവ് പ്ലേറ്റൊക്കെ താഴെ കൊണ്ടുപോയി വച്ചു… തിരികെ വന്നപ്പോൾ ഭാമ കിടക്കാനായി അവനെ വെയിറ്റ് ചെയ്യുകയായിരുന്നു…. “ചക്കീ…. ഇടത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്ക്…” അവനവളെ കിടത്തിയ ശേഷം പിന്നിൽ നിന്നും അവളെ പുണർന്ന് വയറിന് മുകളിൽ കൈ വച്ച് മാധവും കിടന്നു… “കണ്ണേട്ടാ….” “മ്….” “എന്തിനാ എപ്പോഴും എന്നെ ഇടത് ഭാഗത്തേക്ക് ചരിച്ചു കിടത്തുന്നത്…”

“നമ്മുടെ ഹൃദയം ഏത് ഭാഗത്താ…” “ഇടത് ഭാഗത്ത്…” “ആം… അപ്പോ ഇടത് വശം ചരിഞ്ഞു കിടക്കുമ്പോൾ യൂട്രസിലേക്ക് രക്തപ്രവാഹം വർദ്ധിക്കും…. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക് അത് നല്ലതാ… ഒരു കാരണവശാലും മലർന്ന് കിടക്കാൻ പാടില്ല…. കാരണം അത് ആ ഭാഗത്തെ ബ്ലഡ് വെസ്സൽസിന് ദോഷം ചെയ്യും…” “അപ്പോ എനിക്ക് മറുവശം തിരിഞ്ഞ് കിടക്കാൻ തോന്നിയാലോ….” “അപ്പോ നീ എന്നെ വിളിക്കണം…” “അതെന്തിനാ….” “ഒരു വശത്ത് നിന്നും മറു വശത്തേക്ക് തിരിയണമെങ്കിൽ എഴുന്നേറ്റു ഇരുന്ന ശേഷം മാത്രം തിരിഞ്ഞ് കിടക്കണം… കേട്ടോ….” “ഉത്തരവ്…..” “ഉറങ്ങിക്കോട്ടോ…..” മാധവ് അവളുടെ മുടിയിൽ മുഖമമർത്തി കിടന്നു…. അവളെ ഇറുകെ പുണർന്നുകൊണ്ട്….. ********************************

രാവിലെ നേരത്തെ തന്നെ ഹരിതയും ഋഷികേശനും എത്തി…. ഹാളിൽ മഞ്ജിയും രുക്കമ്മയും ഉണ്ടായിരുന്നു…. മഞ്ജി – രുക്കമ്മേ ദേ അമ്മായീം അമ്മാവനും…. രുക്കമ്മ – ഹാ…. ഇത്ര രാവിലെ എത്തിയോ…. ഹരിത – എത്രയും പെട്ടെന്ന് ഇങ്ങെത്തിയാൽ മതിയെന്നായിരുന്നു… ചേച്ചി എന്ന് വന്നു…. രുക്കമ്മ – കുറച്ചു ദിവസമായി…. ഋഷിക്ക് ലീവ് തീർന്നോ…. ഋഷികേശൻ – ഇല്ല ചേച്ചി… ഒരു മാസം കൂടി ഉണ്ട്…. രുക്കമ്മ – ആം…. മഞ്ജീ നീ അടുക്കളയിൽ പോയി ഇവർക്ക് ചായ എടുത്തു വാ….. മഞ്ജി വേഗം അടുക്കളയിലേക്ക് പോയി… ഹരിത – ചേച്ചി എന്തൊക്കെയാ കേൾക്കുന്നത്…. തല തെറിച്ചവൾ കുടുംബത്തിന്റെ മാനം കളയോ…. ഞാൻ കാണുന്നുണ്ട് അവളെ…. ഇനി അവളെ ഇവിടെ നിർത്തി ഇവിടുള്ളവരുടെ സമാധാനം കൂടി ഞാൻ കളയില്ല… നാല് ദിവസം കഴിഞ്ഞ് ഞങ്ങൾ പോകുമ്പോൾ അവളേയും കൊണ്ട് പോകും…. പെറ്റു പോയില്ലേ…. കളയാൻ പറ്റോ…. എവിടെ അവൾ…

രുക്കമ്മ – ദേ ഹരിതേ… നീ ഇങ്ങനെ തുള്ളാതെ…. രണ്ട് ദിവസം ഒന്ന് നോക്ക്… അവളുടെ പെരുമാറ്റത്തിൽ എന്തേലും അസ്വാഭാവികതകളുണ്ടോ എന്ന് നോക്ക്… ഋഷികേശൻ തകർന്ന് സോഫയിലിരുന്നു… അയാളുടെയും ഹരിതയുടെയും നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു…. ഹരിത – മ്… നോക്കാം… ലക്ഷ്മിച്ചേച്ചി എവിടെ…. രുക്കമ്മ – അവൾ മാധവിനെയും കൊണ്ട് അമ്പലത്തിൽ പോയി…. ഹരിത – അവനിപ്പോൾ അമ്പലത്തിലൊക്കെ പോകുമോ…. രുക്കമ്മ – ഇപ്പോ ഒരുപാട് മാറ്റം വന്നിട്ടുണ്ട്…. ഭാമ കാരണം… ഹരിത – ഞാനിതുവരെ അതിനെ ഒന്ന് നേരേ കണ്ട് മിണ്ടിയിട്ടില്ല… രുക്കമ്മ – അവളേം കൊണ്ട് അവളുടെ ഏട്ടൻ നടക്കാൻ പോയിരിക്കുവാ… ഹരിത – മ്…. ഞാൻ ഋതുവിനെ ഒന്ന് കാണട്ടെ… അവർ മുകളിലേക്ക് പോയി…. ********************************

വാതിലിൽ ശക്തിയായുള്ള മുട്ട് കേട്ട് ആകെ അലോരസപ്പെട്ടാണ് ഋതു വാതിൽ തുറന്നത്…. മുന്നിൽ നിൽക്കുന്ന ഹരിതയെ കണ്ട് ഞെട്ടിയെങ്കിലും അവളത് വിദഗ്ധമായി മറച്ചു…. “നോക്കണ്ട…. നിന്നെ പെറ്റ തള്ള തന്നെയാ…. എന്ത് കോലാമാടീ ഇത്…” മുടിയൊക്കെ പാറിപ്പറന്നു കണ്ണുകൾ കറുത്ത് മെലിഞ്ഞ് വല്ലാത്തൊരു രൂപത്തിലായിരുന്നു ഋതു… “എന്റെ രൂപം നോക്കാനാണോ രാവിലെ അമ്മ വന്നത്…” “ഞാൻ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ…” “ഇഷ്ടപ്പെടുമായിരുന്നു…. എന്നെ നിങ്ങൾ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ….” “നിന്റെ തോന്നിവാസത്തിന് ഞാൻ കൂടി കൂട്ട് നിക്കണോ…. നിന്നെ നിന്റെ അമ്മമ്മയുടെ കൂടെ നിർത്താതെ അന്നേ നിയന്ത്രിച്ചിരുന്നെങ്കിൽ ഞാനിന്ന് നെഞ്ച് പൊട്ടി നിൽക്കേണ്ടി വരില്ലായിരുന്നു…” “നിങ്ങടെ നെഞ്ച് പൊട്ടാൻ മാത്രം എന്തുണ്ടായി…”

“എന്ത് ഉണ്ടായാലും ഇല്ലെങ്കിലും നാല് ദിവസം കഴിഞ്ഞ് ഞങ്ങൾ പോകുമ്പോൾ കൂടെ നീയും ഉണ്ടാകും… ഇവിടുത്തെ താമസം മതി….” “അത് നിങ്ങൾ തീരുമാനിച്ചാൽ പോരല്ലോ….” “നിന്നെ പെറ്റ് വളർത്താൻ എനിക്കറിയാമെങ്കിൽ എങ്ങനെ നിലയ്ക്ക് നിർത്തണം എന്നും അറിയാം… വേണ്ട വേണ്ടെന്ന് വിചാരിക്കുമ്പോൾ നിനക്ക് അഹങ്കാരം… ഈ അമ്മയുടെ മറ്റൊരു മുഖം എന്റെ പൊന്നുമോള് കാണും…” അവരവിടെ നിന്നും പിന്തിരിഞ്ഞു… ഋതുവിന്റെ വാതിൽ ഉയർന്ന ശബ്ദത്തോടെ അടയുന്നത് കേട്ടു… അവർ തന്റെ കണ്ണുനീരിനെ പിടിച്ചു നിർത്തി…. (ഇവിടെ ഞാൻ തളർന്നാൽ എനിക്കെന്റെ കുഞ്ഞിനെ കിട്ടില്ല… അവളെ അല്പം വേദനിപ്പിച്ചാലും സാരല്യ… നന്നാക്കി എടുത്തേ മതിയാവൂ…. -ഹരിത ആത്മ) ********************************

മാധവ് നേരത്തെ തന്നെ തൊഴുത് പുറത്തേക്ക് ഇറങ്ങി… ലക്ഷ്മി പൂജ കഴിഞ്ഞേ വരുള്ളൂ എന്നവന് അറിയാം… അതുകൊണ്ട് തന്നെ അവൻ കാറിൽ ചാരി കാത്ത് നിന്നു… പെട്ടെന്നാണ് മാധവ് ഒരു ഓടക്കുഴലിന്റെ ശബ്ദം കേൾക്കുന്നത്… അവനാ ദിശയിലേക്ക് നോക്കി… കണ്ടാൽ ഭ്രാന്തനെ പോലെ തോന്നുന്ന പ്രായമായ ഒരു മനുഷ്യൻ… ജഡ പിടിച്ച തലമുടിയും താടിയും നീണ്ട് കിടക്കുന്നു… നെറ്റിയിലും കഴുത്തിലും ഭസ്മം… കഴുത്തിൽ വലിയ രുദ്രാക്ഷമാലകൾ… തോളിൽ ഒരു തുണി സഞ്ചി… അയാളാണ് അതി മനോഹരമായി ഓടക്കുഴൽ വായിക്കുന്നത്… അവനത് കൗതുകത്തോടെ നോക്കി നിന്നു…

അയാൾ അവന്റെ മുന്നിൽ വന്ന് നിന്ന ശേഷം അവനെ ആകെയൊന്ന് ചുഴിഞ്ഞു നോക്കി… എന്നിട്ട് അവനെ നോക്കി പുഞ്ചിരിച്ചു… “മുഖം നിറയെ പ്രിയപ്പെട്ടവളെ കുറിച്ചുള്ള ആവലാതിയാണല്ലോ…. സന്താനഭാഗ്യം സിദ്ധിച്ചെങ്കിലും സമാധാനം കുറവാണ് അല്ലേ….” മാധവ് തരിച്ചു നിന്നു…. “ഇത്…. ഇതൊക്കെ… എങ്ങനെ… ആരാ നിങ്ങൾ….” “ഞാനോ…. ഹ….ഹ…ഹ…. ഞാനൊരു വഴിപോക്കൻ…. സൂക്ഷിക്കണം… അവൾ ചക്രവ്യൂഹത്തിൽ പെട്ടിരിക്കുന്നു… രക്ഷകനായി നീയുണ്ട്…

പക്ഷേ ആരുമറിയാത്തൊരു കൊടുങ്കാറ്റ് അവളെ വിഴുങ്ങാൻ തയ്യാറെടുക്കുന്നുണ്ട്… തടയാൻ അശക്തനാകും ദൈവങ്ങൾ പോലും…. മനുഷ്യനും ദേവനും ദുർബലമാകുന്ന നാൾ അവളെ ആസുരശക്തികൾ ആക്രമിക്കും… കരുതലോടെ ഇരിക്കുക… ഒരു വിരഹം അത് സുനിശ്ചിതമാണ്…. വരാൻ പോകുന്ന അപകടത്തിൽ നിന്നും നിന്റെ പ്രിയപ്പെട്ടവളെ രക്ഷിക്കാൻ നിനക്ക് കഴിയട്ടെ….. ഹ…ഹ…ഹ…” അയാൾ ആ ഓടക്കുഴലുമൂതി നടന്നകന്നു… മാധവ് ഇടിവെട്ടേറ്റ പോലെ നിശ്ചലനായി നിന്നു……തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 45

Share this story