മിഴിയോരം : ഭാഗം 30

മിഴിയോരം : ഭാഗം 30

എഴുത്തുകാരി: Anzila Ansi

അറിഞ്ഞു….. നിവേദിത എത്തി അല്ലേ…. ഞാൻ വിളിക്കാം…. അവൻ ഫോൺ വെച്ചു… മദ്യത്തിന്റെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.. നിവികുട്ടി വീണ്ടും എത്തിയിരിക്കുന്നു…. എന്ത് ചെയ്യാനാ ആയുസ്സ് കുറവ….. വെറുതെ എന്നെ കൊണ്ട് ഒരു പാപം കൂടി ചെയ്യിപ്പിക്കാൻ… അതും പറഞ്ഞു ആ രൂപം ഉറക്കെ ചിരിച്ചു….. ബലി മൃഗത്തിന് അല്പം വെള്ളം നൽകുന്നത് പുണ്യമാണ്… നീ ഇപ്പോൾ ഭാര്യയോടൊപ്പം സന്തോഷിക്കു…അദ്വിക് മഹേശ്വരി നിന്നിലെ ചിരി ഇനി അധികമുണ്ടാകില്ല… നിന്റെ തകർച്ചയിൽ വേദനിക്കുന്നവരെ എനിക്ക് കാണണം…. അവന്റെ ആ തീക്ഷ്ണമായ കണ്ണുകളിൽ ഉണ്ടായിരുന്നു സർവതും എരിച്ചു കളയാനുള്ള തീ…. *******

നിർമ്മലും ആദിയും അന്ന് ആൽബിയുടെ വീട്ടിലാണ് തങ്ങിയത്…… രാത്രി കിടക്കാൻ ആദി നിവിയുടെ മുറിയിൽ ഇടംപിടിച്ചിരുന്നു… സമയം ഒരുപാട് ആയിട്ടും നിവിയും ആരുട്ടിയും മുറിൽ വന്നില്ല….ആദി മുറിക്ക് പുറത്തിറങ്ങി നോക്കി… അവിടെയെങ്ങും അവരെ ആരെയും കണ്ടില്ല… അവൻ ഹോളിലേക്ക് നടന്നു… ഹോളിൽ നിർമ്മലിന്റെ മടിയിൽ കിടക്കുകയായിരുന്നു നിവി.. ആരുട്ടി ആണെങ്കിൽ സാറയുടെ കൂടെ കളിക്കുന്നു….. ആദിയും അവരോടൊപ്പം അവിടെ ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ആരുട്ടിക്ക് ഉറക്കം വന്നു തുടങ്ങി…. ആദി അവളെ എടുത്തു തോളിൽ ഇട്ടു…. അച്ഛാ… പത്തു പതിതരുവോ…… അച്ഛൻ അതിനു പാട്ട് പാടില്ലല്ലോ വാവേ… അമ്മ പഞ്ഞല്ലോ അച്ഛ പാത്ത്‌ പാത്തുന്നു…. ആദി നിവിയെ ഒന്ന് കൂർപ്പിച്ച് നോക്കി…. അവൾ ആ നാട്ടുകാരിയെ അല്ലേ എന്ന മട്ടിൽ നിർമ്മലിന്റെ മടിയിൽ കിടക്കുന്നു…. ആരുട്ടിയുടെ നിർബന്ധം സഹിക്കവയ്യാതെ ആദി പാടാൻ ഒരുങ്ങി… ആദി പാടും എന്നറിയാം പക്ഷേ ഇതുവരെ നിവിക്ക് അവൻ പാടി കേൾക്കാൻ പറ്റിയിട്ടില്ല….

🎶 🎵പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞവഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻതാളം പകരാം പേർമണിപ്പൂവിലെതേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറിനിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്…..🎵🎶

ആദി പാടി നിർത്തി… അവിടെ കൂടിയിരുന്നവരെല്ലാം അവന്റെ ശബ്ദത്തിൽ ലഭിച്ചിരിക്കുകയാണ്… നിവിടെ കണ്ണുകൾ നിറഞ്ഞൊഴുകി….. ഓരോ വരിയിലും അവനിലെ അച്ഛന്റെ വേദന നിവിക്ക് മനസ്സിലാക്കി കൊടുത്തു… ആദി കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് നടന്നു…. ആരുട്ടിയെ പതിയെ കട്ടിലിലേക്ക് കിടത്തി… അടുത്തുതന്നെ അവന്നും കിടന്നു…. കുറച്ചു കഴിഞ്ഞ് നിവി മുറിയിലെത്തി…. ആദി ഉറങ്ങിയിട്ടില്ല എങ്കിലും കണ്ണുകളടച്ച് ഉറങ്ങിയതായി നടിച്ചു….. നിവി ഷീറ്റ് എടുത്തു ആരുട്ടിയെയും ആദിയെയും പുതപ്പിച്ചു…. ആരുട്ടിയുടെ നെറുകയിൽ ഒന്ന് ചുംബിച്ചു… മുഖത്തോട്ട് വീണുകിടന്ന ആദിയുടെ മുടിയിഴകൾ അവൾ പതുക്കെ ഒതുക്കി വെച്ചു… കവിളിൽ ഒന്ന് ചുംബിച്ചു…. (ഇവൾ എന്റെ കൺട്രോൾ ഇന്ന് കളയും… ആദി മനസ്സിൽ പറഞ്ഞു) നിവി എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി…

ടീ ഷർട്ടും പലാസോ പാന്റുമായിരുന്നു നിവിയുടെ വേഷം മുടി പൊക്കി കിട്ടി…. നിവി ആരുട്ടിയുടെ അടുത്തായി കിടന്നു…. അവളുടെ മനസ്സിൽ വല്ലാത്തൊരു ഭയം അലട്ടുന്നു ഉണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യം അവിൽ ആത്മവിശ്വാസം പകർന്നു…. നിവി ഉറക്കത്തിലേക്ക് ആണ്ടു…. വല്ലാത്ത ദാഹം തോന്നി ആദി ഉറക്കത്തിൽ നിന്നെഴുന്നേറ്റു…. ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതും അവന്റെ രണ്ട് കണ്ണും തള്ളി പുറത്തേക്കു വന്നു… നിവിയുടെ ടീ ഷർട്ടിന്റെ സ്ഥാനം മാറി കിടക്കുന്നു.. അവളുടെ അണിവയർ അനാവൃതമായിരുന്നു…. എന്റെ കൃഷ്ണാ…. വേണ്ട അങ്ങേര് റൊമാൻസിന്റെ ആളാ… ഈ സമയത്ത് കൃഷ്ണന്റെ സഹായം ഒട്ടും ശരിയാവില്ല…. ഇപ്പോ പറ്റിയ ആള് ആഞ്ജനേയാണ് എന്റെ ആഞ്ജനേയ സ്വാമി… കൺട്രോൾ തരണേ ആദി മുകളിലോട്ട് നോക്കി പ്രാർത്ഥിച്ചു….

ആദി നിവിയുടെ ടീ ഷർട്ട് പതിയെ താഴ്ത്തിയിട്ടു….. ഹോ… ആദി ഒരു ദീർഘനിശ്വാസം എടുത്ത് വീണ്ടും കിടന്നു… നേരം ഒരുപാട് വൈകിയാണ് ആദി ഉണർന്നത്… അടുത് നോക്കിയപ്പോൾ ആരുട്ടിയും നിവിയും അവിടെ ഇല്ല…. അവനിൽ ഒരു ഭയം ഉണർന്നു… വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു… പുറത്തേക്കിറങ്ങൻ തുടങ്ങിയതും നിവി അകത്തേക്ക് കയറി വന്നു…. അവളെ കണ്ടപ്പോൾ അവന്ന് ഒരു ആശ്വാസം തോന്നി… അത് അവൾക്ക് മനസ്സിലാവുകയും ചെയ്തു…. എന്താ മാഷേ ഞാൻ വീണ്ടും നാടുവിട്ടു എന്ന് തോന്നിയോ….? ഹ്മ്മ്…. നീ പോയാലും പോയില്ലേലും എനിക്കൊന്നുമില്ല പക്ഷേ എനിക്ക് എന്റെ മോളെ ഇനി പിരിഞ്ഞിരിക്കാൻ പറ്റില്ല…. നിവിയുടെ മുഖം വാടി…. വേഗം എടുക്കാനുള്ളതൊക്കെ എടുത്തോ…

നമ്മൾ തിരികെ പോകുവാ…. പെട്ടെന്ന് ഞാൻ അങ്ങോട്ട് വരുന്നത് എങ്ങനെയാ….? നീ വരുന്നില്ലെങ്കിൽ വേണ്ട പക്ഷേ ഞാൻ എന്റെ മോളെ കൊണ്ടുപോകും.. അതും പറഞ്ഞ് ആദി ബാത്റൂമിലേക്ക് കയറി…. ആദി ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ കാണുന്നത് നിവി ബാഗ് പാക്ക് ചെയ്യുന്നതാണ്… അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞെങ്കിലും സമർത്ഥമായി അവൻ അതു മറച്ചു…. ####################### സാർ…. ആ കൊച്ച് അവരുടെ തന്നെയാണ്…. പക്ഷേ നമ്മൾ ആ കൊച്ചിനെ ഒന്നും ചെയ്യണമെന്നില്ല… അത് ഉടനെ തീർന്നോളും.. നീ എന്താ പറഞ്ഞു വരുന്നേ…. ആ കൊച്ചിന് തലയ്ക്കകത്ത് ഒരു ട്യൂമർ വളരുന്നുണ്ട്…. രക്ഷപ്പെടാൻ ഒക്കെ ചാൻസ് കുറവാണ് എന്നാ കേട്ടത്… നീ പൊയ്ക്കോ ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം… സാർ…. എന്താടാ…. അത് സാർ… സാറിന്റെ അമ്മ വിളിച്ചിരുന്നു….. മ്മ്മ്…

ഞാൻ വിളിച്ചോളാം നീ ചെല്ല്…. ഹോ… അവന് ഒരു കൊച്ചും ഉണ്ടോ…? ഈ ഒളിച്ചുകളി എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല ആദി……ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ…. c u soon….. *********** ആദി ഇപ്പോൾ ഇവരെ കൊണ്ടു പോകണോ….? ആൽബി ആദിയോടായി ചോദിച്ചു…. ആൽബിക്ക് തോന്നുന്നുണ്ടോ… നിങ്ങൾ നാട്ടിൽ വന്നത് അവർ അറിഞ്ഞു കാണില്ല എന്ന്…. സൂക്ഷിക്കണം… പിന്നെ ആരുട്ടിയുടെ സർജറി ലേറ്റ് ആക്കരുത്… ആദി എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി… നിവി ആൽബി ഇച്ചായനെയും അന്നമ്മയെയും കെട്ടിപ്പിടിച്ചു കരഞ്ഞു… സാറ കൊച്ചിന്റെ നെറുകയിൽ നിവി ഒന്ന് ചുംബിച്ചു…. അമ്മച്ചിയോടും ആൽവിനോടും യാത്ര പറഞ്ഞിറങ്ങി…. നിർമ്മലാണ് കാറ് എടുത്തത്…. അവർ ആദ്യം പോയത് നിവിയുടെ വീട്ടിലേക്കാണ്…. കാർ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കയറി….

അമ്മയും അച്ഛനും പാറുവും പുറത്തേക്കിറങ്ങി…. ആദി കാറിന്റെ ബാക് ഡോർ തുറന്നു…. ഉറങ്ങിയ ആരുട്ടിയെ ആദി എടുത്തു…പുറത്തേക്ക് ഇറങ്ങി വന്ന നിവിയെ കണ്ട അവരെല്ലാം ഞെട്ടി… ആദിയുടെ കയ്യിലെ കുഞ്ഞിനെയും നിവിയെയും അവർ മാറി മാറി നോക്കി…. പാറു ഓടി വന്ന് നിവിയെ കെട്ടിപ്പുണർന്നു…. അവളുടെ മുഖം ആകെ ചുംബിച്ചു…. നിവി അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് ചെന്നു… കാലിൽ വീണു പൊട്ടി കരഞ്ഞു…. അച്ഛൻ അവളെ പിടിച്ചുയർത്തി തന്റെ നെഞ്ചോട് ചേർത്തു…. എവിടായിരുന്നു എന്റെ കുഞ്ഞ് ഇതുവരെ…. അച്ഛനും അമ്മയും മകളും കൂടി കുറെ നേരം പരിഭവങ്ങളും പരാതികളും പറഞ്ഞു…. അച്ഛന്റെ കണ്ണുകൾ വീണ്ടും ആദിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് നീണ്ടു…. നിന്റെ കുഞ്ഞ് ആണോ എന്ന് അർത്ഥത്തിൽ അച്ഛൻ നിവിയെ ഒന്നു നോക്കി…

അവൾ ആണെന്ന് തലയാട്ടി… ആ മുത്തശ്ശൻ അതിയായ സന്തോഷത്തോടെ തന്റെ പേരകുട്ടിയെ എടുക്കാൻ ഓടി… അവരെല്ലാം അകത്തോട്ട് കയറാൻ ഒരുങ്ങിയപ്പോൾ…. കണ്ണുതിരുമ്മി അപ്പുണ്ണി അവിടേക്ക് വന്നു….. നിവിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി…. ഭൂമിപ്പു….( ഭൂമി അപ്പച്ചി അവന്റെ മാത്രം ഭൂമിപ്പു) നിവി അവനെ ഓടിച്ചെന്ന് എടുത്തു… ചുടു ചുംബനങ്ങൾ കൊണ്ട് മൂടി.. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ആരുട്ടി കാണുന്നത്… വേറെ ഒരു കൊച്ചിനെ എടുത്തു നിൽക്കുന്ന നിവിയെയാണ്… കുശുമ്പ് ഒട്ടുമില്ലാത്ത അച്ഛന്റെ മോൾ ആയതുകൊണ്ട്…. അവൾ കരയാൻ തുടങ്ങി… ആദിയുടെ കയ്യിൽ നിന്നും ഇറങ്ങി നിവിയുടെ അടുത്തേക്ക് ഓടി… രണ്ട് കൈകൾ നിവിയുടെ നേരെ ഉയർത്തി… നിവി അപ്പു നൊപ്പം ആരുട്ടിയെയും എടുത്തു…

അത് ആരുട്ടിക്ക് അങ്ങോട്ട് ഇഷ്ടമായില്ല… മുഖം വീർപ്പിച്ചു വെച്ച്….. എങ്ങ് എന്ത അമ്മയാ…… അതും പറഞ്ഞ് ആരുടെ അപ്പുവിനെ അടിക്കാൻ തുടങ്ങി… ആരുട്ടി….. അടിക്കല്ലേ…. ഇത് മോൾടെ അപ്പുവേട്ടൻ അല്ലേ…. ആരൂട്ടി അപ്പുവിനെ സൂക്ഷിച്ചുനോക്കി….. അപ്പു അവളെ നോക്കി ചിരിച്ചു… ആരൂട്ടി നിവിയുടെ കഴുത്തിൽ കൈയിട്ട് മുഖം തോളിൽ പൂഴ്ത്തി… ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കുറച്ചു നേരം അവിടെ ഇരുന്നു… വൈകുന്നേരം ആദിയും നിവിയും ആരുട്ടിയും ആദിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി…. മോനേ ഇന്ന് തന്നെ പോകണോ…. നിവിയുടെ അച്ഛൻ ആദിയോട് ചോദിച്ചു… അച്ഛാ അവിടെയും ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്…. ഇതുവരെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല… ശരി മോനെ പോയിട്ട് വാ….. ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്…. ശരി അച്ഛാ… അവർ അവിടെ നിന്നും ആദിയുടെ വീട്ടിലേക്ക് തിരിച്ചു….

മുറ്റത്ത് വണ്ടി നിർത്തി… മൂന്നുവർഷംമുമ്പ് ആരോടും പറയാതെ ഒരു രാത്രി ഇറങ്ങിപ്പോയ വീടാണ്…. നിവിയുടെ കണ്ണുകൾ നിറഞ്ഞു…. വാ ഇറങ്ങ്…. ആദി അവളെ വിളിച്ചു… വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി വന്ന അമ്മ നിവിയെ കണ്ട് ഞെട്ടി നിന്നു… നിറകണ്ണുകളോടെ ഓടിവന്ന് നിവിയെ കെട്ടിപ്പിടിച്ചു…. ആദിയുടെ അച്ഛൻ പുറത്തേക്ക് വന്നു…. ആരുട്ടി യദുവിനെ കണ്ടയുടൻ അപ്പുപ്പാ എന്ന് വിളിച്ചു…. അപ്പോഴാണ് ആദിയുടെ അമ്മ ആരുട്ടിയെ ശ്രദ്ധിച്ചത്…. അവർ നിവിയേയും ആദിയെയും മാറിമാറി നോക്കി… ആദി അമ്മയെ നോക്കി ചിരിച്ചു…. അവർ കുഞ്ഞിനെ എടുത്ത് മുഖമാകെ ചുംബിച്ചു…. ഏട്ടാ ഞാൻ അന്ന് പറഞ്ഞില്ലേ നമ്മുടെ ആദിയെ പോലെ ഉണ്ടെന്ന്…. ഇവരെ കണ്ടാൽ അച്ഛനും മകളും ആണെന്നേ പറയുന്നു എന്ന്… ഞാനിപ്പോ വരാം നിങ്ങൾ ഇവിടെ നിൽക്ക്…

അതും പറഞ്ഞ് ആദിയുടെ അമ്മ അകത്തേക്ക് ഓടി.. ഒരു താലവുമായി തിരികെ വന്നു… അവരെ മൂവരെയും ചേർത്തുനിർത്തി ആരതി ഉഴിഞ്ഞ് അകത്തേക്ക് കേറ്റി… രാത്രി എല്ലാവരും അത്താഴം കഴിക്കാനിരുന്നു…. നിവി ആരുട്ടിക്ക് ആഹാരം കൊടുക്കാൻ എടുത്തു… മോള് കഴിക്കുന്നില്ലേ… ആദിയുടെ അച്ഛൻ ചോദിച്ചു… മോൾക്ക് കൊടുത്തിട്ട് ഞാൻ കഴിച്ചോളാം.. എങ്കിൽ മോള് കൊടുത്തിട്ട് വാ.. നമ്മുക്ക് ഒരുമിച്ച് കഴിക്കാം… ഇവിള് ആഹാരം കഴിക്കാൻ വലിയ പാട സമയമെടുക്കും അച്ഛൻ കഴിച്ചോളൂ… മരുന്ന് കഴിക്കാൻ ഉള്ളതല്ലേ…. ചോറിൽ അല്പം തൈരും ഒരുനുള്ള് ഉപ്പും ചേർത്താണ് ആരുട്ടിക്ക് കൊടുക്കാറ്…. തൈരും ചോറും നന്നായി ഉടച്ച് ഉരുളയാക്കി ആരുട്ടിക്ക് നേരെ നീട്ടി….ആരുട്ടി വാ തുറന്നേ…..

ഇത് കഴിക്ക്…. അമ്മേ… പൊതു പോം…. രാത്രി ആയില്ലേ ഇപ്പോ പുറത്തിറങ്ങിയ മാക്കാൻ വന്ന പിടിച്ചു കൊണ്ടുപോകും…. അതു കുഴപ്പമില്ല മാക്കാൻ അല്ലേ…. നിവി തിരിഞ്ഞുനോക്കിയപ്പോൾ ആദി പുറകിൽ നിൽക്കുന്നു…. അവനാണ് അത് പറഞ്ഞത്… നിവി ഒരു ചമ്മിയ ചിരി ചിരിച്ചു…. (അവൾ പണ്ട് ആദിയെ കാട്ടുമാക്കാൻ എന്നൊക്കെയല്ലേ വിളിച്ചിരുന്നേ.. ) ഒരു പിടി ചോറ് ആരുട്ടിക്ക് നേരെ നീട്ടി… അവൾ മുഖം വെട്ടിച്ചു… അമ്മ….പൊതു… പോ.. ആരുട്ടിടെ വാശി അറിയാവുന്ന നിവി അവളെ എടുത്ത് ഏണിൽ വെച്ച് പുറത്തേക്ക് നടന്നു…. ഒപ്പം ആദിയും ഉണ്ടായിരുന്നു…. നിവി ഓരോന്ന് പറഞ്ഞ് ആരുട്ടിക്ക് ചോറു കൊടുക്കാൻ തുടങ്ങി…. കുറച്ചു കഴിഞ്ഞപ്പോൾ നിവിയുടെ കൈ വേദനിക്കാൻ തുടങ്ങി…..

അതു മനസ്സിലാക്കിയ ആദി ആരുട്ടിയെ എടുത്തു പിടിച്ചു…. അച്ഛാ… തൊറു ബെനോ…. അച്ഛന് വേണ്ട മോളെ കഴിച്ചോ….. അമ്മ… അച്ഛനും കൊക്ക്…. നിവി ആദിയെ ഒന്നു നോക്കി കൊക്ക് അമ്മേ… ആദി വാ തുറന്നു കൊടുത്തു… നിവി ഒരുരുള ചോറ് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു…. അതു കണ്ട ആരുട്ടി കൈ കൊട്ടിച്ചിരിക്കാൻ തുടങ്ങി…. ############################## കണ്ണാ നീ ഒരുപാട് ക്ഷീണിച്ചല്ലോ…. ജോലിയുടെ തിരക്കല്ലേ അമ്മ…. ആർക്കുവേണ്ടിയ മോനെ ഇത്രയൊക്കെ സമ്പാദിച്ചു കൂട്ടുന്നേ…… അമ്മയ്ക്ക് വേണ്ടി…..ഒരു കാലത്ത് ഇതൊന്നുമില്ലാതെ ഒട്ടിയ വയറുമായി നമ്മൾ ജീവിച്ചിട്ടില്ലേ…. മ്മ്മ്… അവർ ഒരു ദീർഘനിശ്വാസം എടുത്തു… കണ്ണാ…. മ്മ്മ്മ്മ്….. നിന്റെ ചില കാര്യങ്ങളൊക്കെ അമ്മ അറിഞ്ഞു….. ആ ബിസിനസ് ഇനി വേണ്ട കണ്ണാ…

അതുകൊണ്ടുണ്ടാകുന്ന പണം നമുക്ക് വേണ്ട മോനെ…. എന്നെ സംബന്ധിച്ചിടത്തോളം പണം ആണ് ഏറ്റവും വലുത്…. അതുണ്ടാക്കുന്ന വഴി ഞാൻ ശ്രദ്ധിക്കാറില്ല…. നല്ലതായാലും ചീത്തയായാലും എനിക്കൊരു കുഴപ്പവുമില്ല….. അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു…. അമ്മക്കിളി വേഗം പോയി ആഹാരം എടുത്തു വെക്ക് ഞാനിപ്പോ വരാം… സർ അവർ മഹേശ്വരി നിവാസിൽ എത്തി…. മ്മ്മ്….ഇനി നിന്റെ ആവശ്യം അവിടെയില്ല തിരികെ പൊയ്ക്കോളൂ….. ശരി സാർ…. ആദ്വിക്….. ഞാൻ വരുന്നു നിന്റെ മുന്നിലേക്ക്… പക്ഷേ അതിനു മുമ്പ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്… അതുകഴിഞ്ഞാൽ കളി മുഖാമുഖം…. THE GAME IS ON…. അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു…തുടരും..

മിഴിയോരം : ഭാഗം 29

Share this story