സിദ്ധാഭിഷേകം : ഭാഗം 20

സിദ്ധാഭിഷേകം : ഭാഗം 20

എഴുത്തുകാരി: രമ്യ രമ്മു

അവൾ അഭിയെ ഒന്ന് നോക്കി..പിന്നെ ഹോസ്റ്റലിലേക്ക് കയറി.. ‘സാർ ആഗ്രഹിക്കുന്ന പോലെ എനിക്ക് ആകാൻ പറ്റുമോന്ന് അറിയില്ല.. ഞാൻ ശ്രമിക്കുന്നുണ്ട്.. ആത്മാർഥമായി തന്നെ… ഈ മോതിരം അണിയിച്ച ശേഷം നിങ്ങളെ മനസ്സ് കൊണ്ട് ഞാൻ അംഗീകരിക്കാൻ ഉള്ള ശ്രമത്തിലാണ്.. അതിൽ ഞാൻ വിജയിക്കും എന്നാണ് എന്റെ വിശ്വാസം..’ ‼‼‼‼‼‼‼‼‼‼‼‼‼‼‼ അമ്മാളൂ ആ ആഴ്ച്ച നാട്ടിൽ ചെന്ന് ഡ്രസ്സും സ്വർണമെടുപ്പും മറ്റുള്ള കാര്യങ്ങളും ഒക്കെ സെറ്റ് ആക്കി … തിരിച്ചു വരുന്നത് നന്ദുവിന്റെ കൂടെ ആയിരുന്നു.. നന്ദു അവരെ കോളേജിൽ വിട്ട് ഹോസ്പിറ്റലിലേക്ക് പോയി… പോകും വഴി AS ബിൽഡേഴ്‌സിലേക്ക് ചെന്നു.. റിസപ്ഷനിൽ ചെന്ന് അഭിഷേകിനെ കാണണം എന്ന് ആവശ്യപ്പെട്ടു…

അഭി വരുമ്പോൾ നന്ദു വിസിറ്റർസ് റൂമിൽ ആയിരുന്നു.. നന്ദുവിനെ കണ്ട് അഭി വേഗം ചെന്ന് കൈകൊടുത്തു അവനെയും കൂട്ടി ക്യാബിനിലേക്ക് പോയി.. “നന്ദു ഇരിക്ക്..ഇന്നാണ് തിരിച്ചു വന്നത് അല്ലെ..അമ്മൂ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു..” “ആഹ്..വരുന്ന വഴിയാണ്..കണ്ടിട്ട് പോകാം എന്ന് കരുതി…” “സിദ്ധു കല്യാണം കഴിഞ്ഞാലേ വരൂ എന്ന വാശിയിലാണ്… നന്ദു അവനെ കണ്ടിരുന്നോ..” “ഉം..ഇന്നലെ വൈകീട്ട് അമ്പലത്തിൽ വച്ച് കണ്ടു..എന്നോടും അത് തന്നെയാ പറഞ്ഞത്… പിന്നെ ഒരു കാര്യം പറയാൻ ഏൽപ്പിച്ചു… അയാളുടെ പേര് കിട്ടി.. ‘ സക്കറിയ..’…ചിന്നൻ അവിടെ തന്നെയുണ്ട്…” “സക്കറിയ…ഞാൻ ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ.. എവിടെയാണെന്ന് പിടി കിട്ടുന്നില്ലല്ലോ…

ശരത്ത് കൂടി വരട്ടെ.. നന്ദുന് കുടിക്കാൻ ടീ ഓർ കോഫീ..??” “നോ.. ഇപ്പോൾ ഒന്നും വേണ്ട… പിന്നെ.. ഒന്നും വൈകരുത്.. കഴിയുന്നതും വേഗം… അത് ഓർമ്മിപ്പിക്കാൻ ആണ് ഞാൻ വന്നത്.. ” “ഉം..ഓർമയുണ്ട്.. താൻ വിഷമിക്കാതെ… ” “ഉം.. ബൈ.. ശരത്തേട്ടനോട് പറഞ്ഞാൽ മതി..കാണാൻ നിന്നാൽ ലേറ്റ് ആവും..” “ഓക്കേ..” $$$$$$$$ അഭി പിന്നെ തിരക്കിൽ ആയിരുന്നു… കല്യാണത്തിനടുപ്പിച്ചു ലീവ് എടുക്കേണ്ടി വരുന്നത് കൊണ്ട് പെൻഡിങ് വർക്ക് എല്ലാം തീർക്കാൻ ഉള്ള ഓട്ടത്തിൽ ആണ്..ആദിയും ശരത്തും കൂടെ തന്നെയുണ്ട്…ദാസ് മാത്രമേ നിശ്ചയം കഴിഞ്ഞു തിരിച്ചു പോയുള്ളൂ.. ഇടയ്ക്ക് ഒരു ദിവസം അഭി ശരത്തിനെ വിളിച്ചു.. “ടാ..വൈകീട്ട് ഒന്ന് കറങ്ങാൻ പോയാലോ…. അമ്മൂനെം കൂട്ടാം.. ” “നീയും അവളും പോകുന്നതിന്റെ ഇടയിൽ ഞാൻ എന്തിനാ… പോസ്റ്റ് ആവാനോ..” “അതല്ലെടാ…

അവൾ മിത്ര ഇല്ലാതെ വരില്ലെന്ന് നിനക്ക് അറിഞ്ഞൂടെ.. അവൾക്ക് നീ കമ്പനി കൊടുക്കുമല്ലോ..” “ഓ..അപ്പോ അതാണ്.. എങ്കിൽ എന്നെക്കാളും നല്ലത് ആദിയെ കൂട്ടുന്നതാ…” “വാട്ട്.. ഓ..അങ്ങനെ ആണല്ലേ … എപ്പോ തുടങ്ങി… ഞാൻ ഒന്നും അറിഞ്ഞില്ല…” “അറിയാൻ മാത്രം ഒന്നും ആയില്ല..അവൻ പ്രൊപ്പോസ് ചെയ്തു.. അവൾ റീജക്ട് ചെയ്തു…” “അതെന്തു പറ്റി.. ഞാൻ ചോദിക്കാം.. മിത്തൂനോട്..എന്നാലും നീ കൂടെ വാ…എല്ലാർക്കും കൂടെ പോകാം…” “ഉം..ശരി… നമ്മൾക്ക് ശ്രീയെ കൂടെ വിളിച്ചാലോ… അവൾ ഉണ്ടെങ്കിൽ കുറച്ച് ഒച്ചയും ബഹളവും ആയേനെ…” “ആഹ്..എന്ന ഞാൻ അവളോട് വരാൻ പറയാം…” ++++++++ രണ്ട് കാറിലായി അഭിയും ശരത്തും ഹോസ്റ്റലിന്റെ മുന്നിൽ എത്തി അമ്മാളൂനെ വിളിച്ച്‌ താഴെക്ക് വരാൻ പറഞ്ഞു.. “ഇയാളും ഉണ്ടോ..എങ്കിൽ ഞാൻ വരില്ലായിരുന്നു…”മിത്തൂ പറയുന്നത് കേട്ട് അമ്മാളൂ കാറിന്റെ അടുത്തേക്ക് നോക്കി..

“മിത്ര വാ ഞങ്ങളുടെ കൂടെ കയറാം… അവർക്ക് കുറച്ചു പ്രൈവസി കൊടുക്കാം എന്താ…” അപ്പോഴേക്കും ശ്രീ മിത്തൂന്റെ അടുത്ത് വന്ന് ചോദിച്ചു.. അവൾ അമ്മാളൂനെ നോക്കി പറഞ്ഞു.. “ഭാഭി ഭയ്യയുടെ കൂടെ ആ കാറിൽ കയറിക്കോ…പേടിക്കണ്ട..ഒരേ സ്ഥലത്തേക്ക് തന്നെയാ..” മിത്തൂവും അമ്മാളുവും പെട്ടു എന്ന് മനസ്സിലായി… വേറെ വഴിയില്ലാതെ അമ്മാളൂ അഭിയുടെ കൂടെ കയറി… അടുത്ത കാറിൽ ആദിയും ശരത്തും ശ്രീയും മിത്തൂവും കയറി… ശരത്താണ് ഡ്രൈവ് ചെയ്തത്… ആദി സെൻട്രൽ മിറർ മിത്തൂന് നേരെ അവന് കാണാൻ പാകത്തിൽ തിരിച്ചു വച്ചു… ബീച്ചിലേക്കാണ് അവർ പോയത്… “അമ്മൂ എന്നാ നാട്ടിലേക്ക് പോകുന്നത്..”ഡ്രൈവിംഗിന്റെ ഇടയിൽ അഭി ചോദിച്ചു “ഫ്രൈഡേ…നന്ദുവേട്ടന്റെ കൂടെ…” “ആഹ്.. ഗുരുവായൂരേക്ക് തലേന്ന് എത്തുമോ..

.ഞങ്ങൾ എല്ലാരും തലേന്ന് രാത്രി വരാൻ ആണ് ഉദ്ദേശിക്കുന്നത്…” “ഇല്ല ..ഞങ്ങൾക്ക് അധികം ദൂരമില്ലല്ലോ.. പുലർച്ചെ കുറച്ചു പേര് കാര്യങ്ങൾ ഒക്കെ ഏല്പിക്കാനായി ചെല്ലും.. ഞങ്ങൾ രാവിലെയെ ഇറങ്ങൂ…” “ഉം..താൻ സെറ്റ് സാരിയാണോ കല്യാണത്തിന് എടുത്തത്.. അതോ പട്ടുസാരിയോ..” “നടയിൽ മണ്ഡപത്തിൽ സെറ്റ് സാരിയിൽ ആണ്.. ഓഡിറ്റോറിയത്തിൽ എത്തീട്ട് പട്ട് സാരി മാറ്റണം..” “ഉം…തനിക്ക് എന്തൊക്കെയാ ഇഷ്ടങ്ങൾ… ഐ മീൻ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാവില്ലേ…അങ്ങനെ..” “അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല…”അവൾ ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു.. “ലൈഫ് പാർട്ണർനെ കുറിച്ച്…” “അത് ഇപ്പോഴാണോ ചോദിക്കുന്നേ… നേരത്തെ ആയിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ… ഇനി ഇപ്പോ ആവശ്യം ഇല്ല…”

“ഞാൻ തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മാറാൻ ശ്രമിക്കാമെടോ… താൻ ചുമ്മാ പറയെന്നേ…” “…….അവൾ ഒന്നും മിണ്ടിയില്ല… “ശരി എങ്കിൽ ഞാൻ പറയാം… ബീച്ച് എത്താറായി..അവിടെ വച്ച് പറയാം ഓകെ…” വണ്ടി പാർക്ക് ചെയ്ത് അവർ നടന്നു…മറ്റുള്ളവർ അവിടെ മണലിൽ ഇരിപ്പുണ്ടായിരുന്നു.. അഭി പറഞ്ഞു തുടങ്ങി… “അമ്മൂ…എനിക്ക് എന്റെ ലൈഫ് പാർട്ണർ എങ്ങനെ ആവണം എന്ന് ഭയങ്കരമായ കൺസെപ്റ്റ് ഉണ്ടായിരുന്നു.. ” അമ്മാളൂ അവൻ പറയുന്നത് കാതോർത്തു… “കുറെ ഡിമാണ്ട്സും…പാട്ട് പാടണം ഡാൻസ് ചെയ്യണം ഡ്രൈവ് ചെയ്യണം സ്മാർട് ആയിരിക്കണം അങ്ങനെ കുറെ… ബട്ട് തന്നെ അന്ന് ആ ഹോട്ടലിന്റെ മുന്നിൽ വച്ച് കണ്ടില്ലേ… അന്ന് എനിക്ക് തോന്നിയത് ഇതാണ് എന്റെ പെണ്ണ്.. എന്ന് മാത്രമാണ്… ഈ പറഞ്ഞ ഡിമാണ്ട്‌സ് ഒന്നും തലയിൽ ഉണ്ടായിരുന്നില്ല… ഇപ്പോഴും ഇല്ല…

എന്താണ് തന്നിലേക്ക് എന്നെ ആകർഷിച്ചത് എന്നറിയില്ല.. ഇപ്പോൾ തോന്നുന്നത് താൻ ലൈഫ് ലോങ്ങ് എന്റെ കൂടെ ഉണ്ടായാൽ മാത്രം മതിയെന്നാണ്… തനിക്ക് ഡ്രൈവിങ് അറിയാം എന്നത് തന്നെ പിന്നെയാണ് അറിഞ്ഞത് …. ” “അപ്പോ ഡിമാൻഡ്സിൽ ഉള്ള ബാക്കി കാര്യങ്ങൾ ഒക്കെ വേണ്ടാന്ന് വച്ചോ…” “എപ്പോഴേ… അതൊക്കെ ദൈവം കൊടുക്കുന്ന കഴിവല്ലേ… അതിലൊന്നും കാര്യമില്ല… എനിക്ക് അങ്ങനെ തോന്നാൻ കാരണം എന്താന്ന് അറിയോ.. എന്റെ പപ്പ നന്നായി പാടുമായിരുന്നു… പപ്പയെ കണ്ട ഓർമയില്ല…കേട്ട ഓർമ്മയാണ്.. അതിലൂടെയാണ് മലയാളവും ആയി ഇത്ര ഇഷ്ട്ടം.. മമ്മ നല്ല ഡാൻസർ ആണ്… പപ്പ മമ്മയുടെ ഡാൻസ് കണ്ടാണ് വീണത്… പാട്ടും നൃത്തവും ചേർന്ന് ഒരു സ്വർഗ്ഗം ആയിരുന്നു അവരുടെ ജീവിതം..

അതിന് അധികം ആയുസ്സ് ഉണ്ടായില്ലെന്ന് മാത്രം.. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോഴാ പപ്പയും മമ്മയുടെ ബ്രദറും ഒരു അക്‌സിഡന്റിൽ മരിക്കുന്നത്.. അന്ന് മുതൽ എല്ലാം നോക്കി നടത്തിയത് മമ്മ മുന്നിൽ നിന്നാണ്.. ആ ധൈര്യം ആണ് ഞങ്ങളുടെ ഒക്കെ പിൻബലം…” അഭി പറഞ്ഞ് നിർത്തി അമ്മാളൂനെ നോക്കി… അവൾ എല്ലാം ശ്രദ്ധയോടെ കേൾക്കുകയായിരുന്നു… “അമ്മൂ ന് അറിയോ ഞാൻ കുഞ്ഞുനാളിൽ ഒരുപാട് എന്റെ മമ്മയുടെ സാമീപ്യം കൊതിച്ചിരുന്നു… പക്ഷേ മമ്മയ്ക്ക് തിരക്കായിരുന്നു.. ഒരു പരാതിയും പറഞ്ഞില്ല ഞാൻ… എനിക്ക് വളരുന്തോറും മനസ്സിലായിരുന്നു എന്റെ മമ്മ അനുഭവിക്കുന്ന ടെൻഷൻസ്… പപ്പ പോയപ്പോൾ പോയതാ മമ്മയുടെ സന്തോഷം ഒക്കെയും…

പിന്നെ മമ്മ ചിലങ്ക കെട്ടിയിട്ടില്ല… എന്റെ കുടുംബത്തിൽ അതൊക്കെ തിരിച്ചു കൊണ്ടു വരണം എന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ… പാട്ട് പോട്ടെ തനിക്ക് ഞാൻ നല്ല ഒരു ഗുരുവിനെ തരാം നൃത്തം പഠിക്കാമോ തനിക്ക്… ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ.. ഞാൻ ഒരു ആഗ്രഹം പറഞ്ഞെന്നെ ഉള്ളു..” “ബുദ്ധിമുട്ടാണ്… അതൊക്കെ കലാവാസന ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്…. ഇടിച്ചു പഴുപ്പിച്ചിട്ട് എന്ത് കാര്യം….ഞാനും ഒരു പാട്ടുകാരനെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു… എന്ന് വച്ച് സാറിനോട് പാട്ട് പഠിക്ക് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ… അത് കൊണ്ട് സോറി…” “ഓ…സോറി ഒന്നും പറയണ്ടാ…പിന്നെ പാട്ട്… നമ്മൾക്ക് മ്യൂസിക് സിസ്റ്റം വച്ച് അഡ്ജസ്റ്റ് ചെയ്യാടോ…” “സാർ എന്നെ കണ്ടപ്പോൾ ഞാൻ മറ്റൊരാളുടെ ഭാര്യ ആയിരുന്നുവെങ്കിൽ.. അപ്പോഴും ഇങ്ങനെ ചാടി പിടിച്ച് കല്യാണം കഴിക്കാൻ വരുമായിരുന്നോ…” “😂😂😂

ഞാനെന്താ പൊട്ടനാണോ… ഞാൻ തന്നെ കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് കല്യാണം ആലോചിച്ചത്.. താൻ ആണ് എന്നെ കുറിച്ച് ഒന്നും അറിയാതെ സമ്മതം പറഞ്ഞത്… അത് തെറ്റിദ്ധരിച്ചിട്ടാണ് എങ്കിൽ കൂടിയും…” “ഉം..അവരൊക്കെ ഒരുപാട് ദൂരെയായി…നമ്മൾക്ക് തിരികെ പൊയ്ക്കൂടെ…” “ആഹ്..പോകാം.. ..നടക്ക്… എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു എന്റെ പെണ്ണിന്റെ കയ്യും പിടിച്ച് ബീച്ചിലൂടെ നടക്കാൻ.. മേ ഐ ??” അഭി കൈ നീട്ടി കൊണ്ട് ചോദിച്ചു… ‘എന്താണ് ഇപ്പൊ ഒരു ചോദ്യവും പറച്ചിലുമൊക്കെ..’അമ്മാളൂ ഓർത്തു..എന്നിട്ട് അവന്റെ കയ്യിൽ കൈ ചേർത്തു.. അഭിക്ക് സന്തോഷമായി.. “അമ്മൂ..മിത്ര എന്തേലും പറഞ്ഞിരുന്നോ ആദിയുടെ കാര്യം..” “ഉം..പറഞ്ഞു…” “എന്താ അവൾ നോ പറഞ്ഞത്… അവൾക്ക് വേറെ ആരേലും..” “ഇല്ല.. പക്ഷെ അവൾ കാരണം എന്നോട് പറഞ്ഞില്ല..”

“തന്നോട് പറയാത്ത രഹസ്യമോ…” “അത് രഹസ്യം അല്ല… അവളെ ഞാൻ മനസിലാക്കിയ പോലെ വേറെ ആരും മനസ്സിലാക്കി കാണില്ല.. അതുകൊണ്ട് തന്നെ എന്ത് കൊണ്ട് നോ പറഞ്ഞെന്ന് ഞാൻ ചോദിച്ചില്ല…” “എന്താ കാരണം…” “അത് ഞാൻ പറയില്ല… അവളെ സംബന്ധിക്കുന്ന കാര്യങ്ങൾ അവൾ തന്നെ പറയുന്നതാണ് നല്ലത്…” “ഉം… എനിക്ക് ഊഹമുണ്ട്… അന്തരം … സ്റ്റാറ്റസ്.. അല്ലേ.. മനസിലാവും… തനിക്ക് സന്തോഷമാണോ അവൾ ആദിയെ കല്യാണം കഴിക്കുന്നത്…” “അവൾ എന്നും എന്റെ കൂടെ വേണം എന്നത് എന്റെ ആഗ്രഹം ആണ്…പക്ഷേ അതിന് വേണ്ടി അവൾക്ക് ഇഷ്ട്ടമല്ലാത്തത് ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല..ആരായാലും…” “ആഹാ..ഒരു ഗ്യാപ്പ് കിട്ടിയപ്പോഴേക്കും രണ്ടാളും ബീച്ച് അളന്ന് കഴിഞ്ഞോ..

ഇതാ ഭാഭി ഐസ്ക്രീം..” ശ്രീ അവൾക്ക് നേരെ ഐസ്ക്രീം നീട്ടി.. “ഒരെണ്ണമേ ഉള്ളൂ.. അപ്പോ എനിക്കോ..” അഭി ചോദിച്ചു.. “നിങ്ങൾ ഷെയർ ചെയ്‌ത് കഴിച്ചോ..അതിനാ ഒരെണ്ണം വാങ്ങിയത്… അല്ലെ മിത്ര…” അവർ പരസ്പരം ചിരിച്ചു… “ആദിയും ശരത്തും എവിടെ…” “അവർ..ദോ …അവിടെ..ഭയങ്കര ചർച്ചയാണ് വന്നപ്പോൾ തൊട്ട്..”അവൾ കുറച്ചു ദൂരെ ചൂണ്ടി കാട്ടി.. അമ്മാളൂ അഭിക്ക് നേരെ ഐസ്ക്രീം നീട്ടി.. “എനിക്ക് വേണ്ട..ത്രോട്ട് പ്രശ്നം ആവും..കഴിച്ചോളൂ..” “അത് വേണ്ട.. താൻ കഴിക്ക്..ഞാൻ വേറെ വാങ്ങിച്ചോളം..” “ശരിക്കും.. ഞാൻ അധികം കഴിക്കാറില്ല…ശീലം ഇല്ലാത്തത് കൊണ്ടാ..മിത്തൂനോട് ചോദിച്ചു നോക്കൂ…” “ശരിയാ.. അവളുടെ തൊണ്ടയ്ക്ക് പ്രശ്നം ആവും.. വേണ്ടെങ്കിൽ നിർബന്ധിക്കേണ്ട.. കല്യാണം അടുത്തതല്ലേ..അസുഖം ആക്കണ്ടാ..” “ഉം..എങ്കിൽ ഞാൻ അവരെ കൂട്ടി വരാം..

നമ്മൾക്ക് എന്തേലും കഴിക്കാം..” ഭക്ഷണമൊക്കെ കഴിച്ച് അവരെ തിരിച്ചു ഹോസ്റ്റലിൽ എത്തിച്ചു… അമ്മാളൂ ഇറങ്ങാൻ തുടങ്ങുമ്പോൾ അഭി വിളിച്ചു.. “ഞാൻ ഇനി കാണാൻ വരില്ല ട്ടോ.. കല്യാണത്തിനെ കാണൂ ഇനി..” “ഉം..ശരി.. പോട്ടെ..” അഭി അവളുടെ കൈ എടുത്ത് ചുണ്ടോട് ചേർത്തു… “താങ്ക് യൂ… ഫോർ ഏൻ അൺഫോർഗോറ്റബൾ ഈവനിംഗ്… ” അവൾ ഒന്ന് ചിരിച്ചു..പിന്നെ ഇറങ്ങി.. “വരട്ടെ.. ബൈ..” $$$$$$$ ഇന്നാണ് ഹൽദിയും മെഹന്തിയും…ഒരുമിച്ചാണ് നടത്തുന്നത്… പുറത്ത് പന്തലും മാറ്റ് കാര്യങ്ങളും ഒക്കെ ആയി ആകെ ബഹളം ആണ്.. നാളെ കഴിഞ്ഞാൽ കല്യാണം ആണ്… ഇന്ന് ഹൽദിക്ക് അഭിയും കൂട്ടരും എത്തും എന്ന് അറിയിച്ചിട്ടുണ്ട്.. അതിന്റെ ബഹളം ആണ് താഴെ..

ചെറുക്കനെ സ്വീകരിക്കാൻ.. അമ്മാളൂ മഞ്ഞയും ഓറഞ്ചും നിറത്തിൽ ഉള്ള ഗൗണ് ആയിരുന്നു ധരിച്ചത്.. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും വളയും ഹെയർ ബനും ഒക്കെ മഞ്ഞ നിറത്തിൽ ആറാടി.. അവൾ ഒരു ബാർബി ഡോൾ പോലെ സുന്ദരിയായിരുന്നു… അഭിയും കൂട്ടരും വന്നപ്പോൾ അവരെ സെറ്റ് ചെയ്ത പന്തലിൽ ഇരുത്തി.. ആദ്യം ദീപു വന്ന് രണ്ടുപേർക്കും മഞ്ഞളും ചന്ദനവും ചാർത്തി.. പിന്നെ നന്ദു ..ദേവൻ ..രഞ്ജു.. മിത്തൂ ..വീണ അച്ഛമ്മ.. അമ്മമ്മ.. രാജീവ്.. അങ്ങനെ ഓരോരുത്തരും വന്ന് അവരെ മൊത്തം ആ കൂട്ട് ചാർത്തി..ഏറ്റവും ഒടുവിൽ ആണ് സിദ്ധു വന്നത്.. അവൻ അഭിയുടെ മുഖത്ത് നിന്ന് മഞ്ഞൾ എടുത്ത് അമ്മാളൂനെയും അമ്മാളൂന്റെ മുഖത്തു നിന്ന് എടുത്ത് അഭിയെയും അണിയിച്ചു…

“എന്നും നിങ്ങളുടെ സുഃഖദുഃഖങ്ങൾ പരസ്പരം പങ്കു വച്ച് ദീർഘ കാലം ജീവിക്കണം..” ..കയ്യിൽ കരുതിയ ഒരു ബോക്സ് തുറന്ന് ഒരു ചെയ്‌ൻ എടുത്ത് അഭിയുടെ കഴുത്തിൽ അണിയിച്ചു…അവനെ ഒന്ന് പുണർന്നു… അഭിയുടെ കണ്ണുകൾ നിറഞ്ഞു… “മാളൂട്ടി….. നിനക്കുള്ള എന്റെ സമ്മാനം വേറെ ആണ്… അത് പിന്നീട് തരാംട്ടോ..”അമ്മാളൂനെ നോക്കി പറഞ്ഞു… “എനിക്ക് ഒന്നും വേണ്ടാ.. സിദ്ധുവേട്ടന്റെ സ്നേഹവും അനുഗ്രഹവും മാത്രം മതി..” അവൻ അവളെ പുണർന്നു.. “അത് എന്നും എന്റെ മോൾടെ കൂടെ ഉണ്ടാവും …” അവൻ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവിടുന്ന് വേഗത്തിൽ ഇറങ്ങി…തുടരും..

സിദ്ധാഭിഷേകം : ഭാഗം 19

Share this story