സിദ്ധാഭിഷേകം : ഭാഗം 21

സിദ്ധാഭിഷേകം : ഭാഗം 21

എഴുത്തുകാരി: രമ്യ രമ്മു

“എനിക്ക് ഒന്നും വേണ്ടാ.. സിദ്ധുവേട്ടന്റെ സ്നേഹവും അനുഗ്രഹവും മാത്രം മതി..” അവൻ അവളെ പുണർന്നു.. “അത് എന്നും എന്റെ മോൾടെ കൂടെ ഉണ്ടാവും …” അവൻ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവിടുന്ന് വേഗത്തിൽ ഇറങ്ങി.. 🔅🔆🔆🔅🔅🔆🔆🔅🔆🔅🔆🔆🔅🔅🔆 കല്ല്യാണതലേന്ന് മിത്തൂ,, വീണ ,,ദീപു ,,നന്ദു,, രാജീവ് ,,അക്കു ,,ഗായത്രി ,,അച്ചു ,,അജു,, റോഷൻ ,, ശ്രീഹരി അങ്ങനെ എല്ലാവരും എത്തിയിരുന്നു…എല്ലാവരും ചേർന്ന് പാട്ടും ഡാൻസും ആയി അടിപൊളിയാക്കി.. അമ്മാളൂന്റെയും ബാൻഡിന്റെയും സ്‌പെഷ്യൽ പ്രോഗ്രാമും ഉണ്ടായിരുന്നു….

എല്ലാം കഴിയുമ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു… കിടക്കാനായി ചെന്നപ്പോൾ മിത്തൂവും വീണയും ഗായുവും റൂമിൽ ഉണ്ട്… അവർ ഫോണിൽ എടുത്ത വീഡിയോസ് നോക്കി ഇരിക്കുകയായിരുന്നു… “നീ കലക്കിയെടി…സൂപ്പർ ആയിട്ടുണ്ട്..”ഗായു പറഞ്ഞു “നോക്കട്ടെ… നിങ്ങൾ എപ്പോ ഒപ്പിച്ചു ഈ ഡാൻസും പ്രോഗ്രാമും ഒക്കെ..” “അതൊക്കെ ഒപ്പിച്ചു..” “ഉം..പിന്നേ.. നീ ഇതൊന്നും എടുത്ത് നിന്റെ ‘ബ്രോ ‘ക്ക് അയച്ചു കൊടുക്കണ്ടാ..കേട്ടല്ലോ…” മിത്തൂനോട് അമ്മാളൂ പറഞ്ഞു “അതേതാടി ഒരു ബ്രോ…” വീണ സംശയിച്ചു “അത് നീ അറിഞ്ഞില്ലേ… അവൾക്ക് പുതിയ ബന്ധങ്ങൾ ഒക്കെ കിട്ടി… ബ്രോ..😏😏..

അപ്പോഴേക്കും നമ്മളൊക്കെ മാഡം ആയീന്ന് മാത്രം…😪” “അതൊന്നും അല്ലെടി… അഭി സാർ എന്ന് വിളിച്ചപ്പോൾ സാർ പറഞ്ഞു അങ്ങനെ വിളിക്കരുത് എന്ന്.. അപ്പോ ഞാൻ ബ്രോ ന്ന് വിളിച്ചു..അത്രേ ഉള്ളൂ…” “ഓ..ഒരു ബ്രോ.. അപ്പോ നീ എന്നെ വിളിച്ചതോ…😠😠” “അത് ചുമ്മാ..തമാശയ്ക്ക്… അല്ല..ഇത് അയച്ചു കൊടുക്കണ്ടാന്നു പറഞ്ഞത് എന്തേ…” “അതോ അയാൾക്ക് അറീല ഞാൻ പാടുന്നതൊന്നും.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ…” “അതെങ്ങനെ മനസിലായി…” “അത് അന്ന് ബീച്ചിൽ വച്ച് …

പുള്ളിയുടെ ആഗ്രഹം ആയിരുന്നത്രെ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പെണ്ണിനെ കെട്ടണം എന്നത്.. എന്നെ കണ്ടപ്പോൾ അതൊക്കെ വേണ്ടാന്ന് വച്ചു പോലും… അങ്ങനെ എല്ലാം നേടിയെന്ന് സന്തോഷിക്കണ്ടാ…😏😏” “ഓ..നിന്നെ കണ്ടപ്പോ മൂക്കും കുത്തി വീണ കഥയൊക്കെ മിത്തൂ പറഞ്ഞു… എന്താ നിന്നെ വിളിക്കാറ്.. ആഹ് അമ്മു…” “😊😊..ആദ്യമൊക്കെ അത് കേൾക്കുമ്പോൾ എനിക്ക് കലി വരും.. ആരെയോ വിളിക്കുന്ന പോലെ… പണ്ട് തേച്ചിട്ട് പോയ കാമുകിയോ മറ്റോ ആയിരിക്കും….ഇപ്പോ ഓക്കേ ആയി…” “പിന്നെ.. സാറിന് അങ്ങനെയൊന്നുമില്ല….

നീ സ്‌പെഷ്യൽ ആയത് കൊണ്ടല്ലേ പെറ്റ് നെയിം ഒക്കെ തന്നത്… അതിനെ ഇങ്ങനെ പുച്ഛിക്കാതെ..” മിത്തൂ പറഞ്ഞു.. “അത് ശരിയാ.. നമ്മളെ ഇഷ്ടപ്പെടുന്നവർ,, നമ്മളെ സ്‌പെഷ്യൽ ,,ആയി കാണുന്നവർ നമ്മൾക്ക് സ്‌പെഷ്യൽ പേരും തരും.. ആരും വിളിക്കാത്ത പേര്.. നിന്നെ സിദ്ധുവേട്ടൻ മാളൂട്ടി എന്നല്ലേ വിളിച്ചിരുന്നേ.. അതേ പോലെ തന്നെയാണ് അമ്മുവും.. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടേ…” വീണ സിദ്ധുവിന്റെ പേര് പറഞ്ഞത് കേട്ട് അമ്മാളൂ വല്ലാതെയായി.. ആ നിറഞ്ഞ കണ്ണുകളിൽ എന്നും എന്നോടുള്ള സ്നേഹമാണ്.. അറിയാം.. എങ്കിലും വേണ്ട..

സിദ്ധുവേട്ടന് ഇപ്പോ പഴയ പോലെ എല്ലാരേയും തിരികെ കിട്ടിയല്ലോ.. അത് മതി.. അമ്മളൂവിന്റെ മുഖം മാറിയത് മിത്തൂ ശ്രദ്ധിച്ചു.. അവൾ വേഗം വിഷയം മാറ്റി.. “ടി..വന്ന് കിടന്നേ.. നാളെ നേരത്തെ എണീക്കാൻ ഉള്ളതാണ്..” ÷÷÷÷××××÷÷÷÷ പിറ്റേന്ന് പുലർച്ചെ തന്നെ അവൾ എഴുന്നേറ്റ് കുളിച്ചു…പൂജാമുറിയിൽ കയറി അർദ്ധനാരീശ്വര സ്തുതി ചൊല്ലി… അംഭോധര ശ്യാമള കുന്തളായൈതടിത്‌ പ്രഭാതാമ്ര ജടാധരായനിരീശ്വരായൈ നിഖിലേശ്വരായനമ:ശിവായ ച നമ:ശിവായ ….

അന്തര്‍ബര്‍ഹിശ്ചോര്‍ദ്ധ മധശ്ച മദ്ധ്യേപുരശ്ച പശ്ചാച്ച വിദിക്ഷ്യ ദീക്ഷ്യസര്‍വ്വം ഗതായൈ സകലംഗതായനമശ്ശിവായൈ ച നമ:ശിവായ (courtesy: google) മനസ്സറിഞ്ഞ് തൊഴുതു… ദീപുവും വീണയും അമ്മാളുവും കൂടി ക്ഷേത്രത്തിൽ പോയി.. തിരിച്ചു വരുമ്പോഴേക്കും വീട് വീണ്ടും ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.. ബ്യൂട്ടീഷനും എത്തിയിരുന്നു.. മേക്കപ്പ് ചെയ്യുന്നതിന്റെ ഇടയിൽ രഞ്ജു അവൾക്ക് കഴിക്കാൻ ഉള്ളത് കൊണ്ട് വന്ന് വാരി കൊടുത്തു… അമ്മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. “അയ്യേ..അമ്മേടെ മോള് കരയാണോ… സന്തോഷത്തോടെ ഇരിക്കണം..കേട്ടോ.. നിന്റെ കണ്ണ് നിറഞ്ഞാൽ ഏട്ടന്മാരും അച്ഛനും സഹിക്കോ… അവരെ കാണുന്നില്ലേ നീ എല്ലാം ഉള്ളിൽ ഒതുക്കി നിൽക്കുന്നത്…

അവരെ തളർത്തരുത് കേട്ടോ…” അച്ഛനും ഏട്ടന്മാരും മുന്നിൽ വരാറേ ഇല്ല രണ്ട് മൂന്ന് ദിവസമായിട്ട്… ഇന്നലെ അങ്ങോട്ട് ചെന്ന് വിളിച്ചപ്പോഴും തിരക്ക്.. പോയി കിടന്നോളാൻ പറഞ്ഞു.. എന്നോട് സംസാരിക്കാൻ വന്നാൽ അത് കരച്ചിലിൽ അവസാനിക്കും.. അതു കൊണ്ടാണെന്ന് അറിയാം.. രഞ്ജു ഭക്ഷണം വാരി കൊടുക്കുമ്പോൾ ആണ് ദേവൻ അങ്ങോട്ട് വന്നത്.. “ആ വന്നോ.. ദാ ഇത് അവൾക്ക് കൊടുക്ക്..ഞാൻ ഇപ്പോ വരാം” പാത്രം ദേവനെ ഏൽപ്പിച്ച് അവർ താഴേക്ക് പോയി.. ഒഴുകുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ പാട്പെട്ടു കൊണ്ട്… വരുന്ന അതിഥികളെ ചിരിച്ചു കൊണ്ട് സത്കരിച്ചു അവർ…

ദേവൻ അവൾക്ക് അടുത്തിരുന്ന് വാരി കൊടുത്തു.. അവൾ ചിരിയോടെ അത് വാങ്ങി കഴിച്ചു.. താൻ കാരണം അച്ഛന്റെ കണ്ണ് നിറയരുത് എന്നവൾ ആഗ്രഹിച്ചു.. അമ്മാളൂവും കൂട്ടുകാരും ഒക്കെ റെഡി ആയി താഴേക്ക് വന്നു.. അവൾ എല്ലാവർക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി.. ദേവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു.. നിറഞ്ഞ കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു… ഈ ഒരു അവസരത്തിൽ ഒരു അച്ഛൻ അനുഭവിക്കുന്ന ഒരേ സമയം ഉള്ള വേദനയും സന്തോഷവും അയാളും അറിയുകയായിരുന്നു… വീതിയുള്ള കസവ് മുണ്ടും വേഷ്ടിയും ചെറിറെഡ് കളറിൽ ഹെവി വർക്ക് ചെയ്ത ബ്ലൗസും ആയിരുന്നു അമ്മളൂന്റെ വേഷം.. മുടി പിന്നിയിട്ട് മുല്ലപ്പൂ വച്ചിരുന്നു…

പാലക്ക മാലയും കാശ് മാലയും കയ്യിൽ കുറച്ചു വളകളും മാത്രേ അപ്പോൾ ധരിച്ചിരുന്നുള്ളൂ.. കണ്ണന്റെ മുന്നിൽ ആർഭാടം കാണിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല… ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അവളുടെ നെഞ്ച് പൊട്ടിപിടഞ്ഞു.. അവൾ അമ്മയെ കെട്ടി പിടിച്ചു… ” ഇനി എനിക്ക് ഇതൊന്നും സ്വന്തമല്ല അല്ലേ അമ്മേ..” “ആര് പറഞ്ഞു മോളോട്…ഈ വീടും ഇവിടെ ഉള്ളവരുമൊക്കെ ഈ രാജകുമാരിക്ക് മാത്രം സ്വന്തമാണ് എന്നും..എപ്പോഴും..മോള് ഒരിക്കലും വിരുന്നുകാരിയാവില്ല ഞങ്ങൾക്ക്… സന്തോഷത്തോടെ ഇറങ്ങൂ…ഉം..😘😘” @@@@ നടയിൽ വച്ചാണ് അഭി അമ്മാളൂനെ കാണുന്നത്..

അവൾ കൂടുതൽ സുന്ദരിയായി തോന്നി അവന്.. അല്ലെങ്കിലും അവൻ എന്ന് കാണുമ്പോഴും അവൾ കൂടുതൽ കൂടുതൽ സുന്ദരിയായി എന്ന് തോന്നാറുണ്ട്.. എങ്കിലും ഒരു പെണ്ണ് ഏറ്റവും സുന്ദരിയായി തോന്നുന്നത് കല്ല്യാണ വേഷത്തിൽ ആണല്ലോ… അഭി കസവ് കര മുണ്ടും മേൽമുണ്ടും ആയിരുന്നു ധരിച്ചത്.. അവർ നടയിൽ നിന്ന് തൊഴുതു.. അവരുടെ ടോക്കൻ ആവുന്നേ ഉണ്ടായിരുന്നുള്ളൂ.. അതിനാൽ അവിടെ നിന്ന് കുറച്ചു മാറി നിന്നു.. ഫോട്ടോഗ്രാഫേഴ്‌സ് ചുറ്റിലും നിന്ന് പല പോസിലും ഫോട്ടോസ് എടുത്തു കൊണ്ടിരുന്നു… അപ്പോഴാണ് അമ്മാളൂ സിദ്ധുവിനെ ശരത്തിന്റെയും ആദിയുടെയും അടുത്ത് കാണുന്നത്.. അവൾ ദേവനോട് എന്തോ പറഞ്ഞു..

ദേവൻ സിദ്ധുവിനെ അങ്ങോട്ട് വിളിച്ചു.. “സിദ്ധുവേട്ടനെ വീട്ടിൽ കണ്ടില്ലല്ലോ ഇറങ്ങാൻ നേരം…” “അത് ..ഞാൻ …ഇങ്ങോട്ട് വന്നു നേരത്തെ..അതാണ്..” അവൾ ദക്ഷിണ കൊടുത്ത് അവന്റെ കാല് തൊട്ടു..അവൻ അവളെ എഴുന്നേല്പിച്ച് ചേർത്ത് നിർത്തി.. “ദീർഘ സുമംഗലി ആയിരിക്കട്ടെ…” അപ്പോഴേക്കും മണ്ഡപത്തിൽ കയറാൻ സമയം ആയി എന്ന് പറഞ്ഞു.. അഭിയും അമ്മാളൂവും ഒന്ന് കൂടെ നടയിൽ നിന്ന് തൊഴുത് മണ്ഡപത്തിലേക്ക് കയറി.. പരസ്പരം തുളസി മാല അണിയിച്ചു.. അഭി പൂജിച്ചെടുത്ത സ്വർണ്ണമാലയിൽ കൊരുത്ത താലിയെടുത്ത് നെഞ്ചോട് ചേർത്ത് ഒന്ന് കണ്ണടച്ചു പ്രാർത്ഥിച്ചു..ശേഷം അവളുടെ കഴുത്തിൽ ചാർത്തി..

അമ്മാളൂ അത് തലകുനിച്ച് തൊഴുകൈയോടെ മരണം വരെ ഈ നെഞ്ചിൽ നിന്നും അടർന്ന് പോകാൻ ഇടവരുത്തരുതേ എന്ന് കണ്ണനോട് മനമുരുകി പ്രാർത്ഥിച്ചു ആ താലി ഏറ്റുവാങ്ങി.. അവൾ മുഖം ഉയർത്തി അഭിയെ നോക്കി.. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു… ശ്രീ നീട്ടിയ കുങ്കുമച്ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അഭി അമ്മാളൂന്റെ സീമന്ത രേഖ ചുവപ്പിച്ചു.. ദേവൻ കന്യാദാനം നടത്തി.. അമ്മാളൂന്റെ കൈ അഭിയുടെ കയ്യിലേക്ക് ചേർത്ത് വച്ചു…. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു.. അമ്പലത്തിൽ വച്ച് കുറച്ചു ഫോട്ടോസും വീഡിയോസും എടുക്കാനായി അവരെ ഫോട്ടോഗ്രാഫേഴ്‌സ് കൂട്ടി കൊണ്ട് പോയി..

എല്ലാവരും ചേർന്ന് അത് ഒരാഘോഷമാക്കി മാറ്റി..പിന്നെ ഓഡിറ്റോറിയത്തിലേക്ക് ചെന്നു… സാരി മാറ്റി … മഞ്ഞയിൽ പച്ച നിറത്തിൽ ബോർഡർ ഉള്ള പട്ട് സാരിയായിരുന്നു അമ്മാളൂന്റെത്.. ധാരാളം ഓർണമെന്റസും അണിയിച്ചു അവളെ…വേണ്ടെന്ന് എത്ര പറഞ്ഞിട്ടും രഞ്ജുവും ദേവനും കേട്ടില്ല… “ഞങ്ങൾക്കുള്ള ഒറ്റ മോളാണ്..ഈ ദിവസം ഞങ്ങളും സ്വപ്നം കണ്ടിരുന്നു.. ഒരു കുറവും എന്റെ മോൾക്ക് ഉണ്ടാവരുത്..” പിന്നെ അമ്മാളൂ ഒന്നും പറഞ്ഞില്ല.. സ്റ്റേജിലേക്ക് അവളെ കൂട്ടി കൊണ്ടു വന്നു.. അഭിക്കടുത്തായി നിന്നു…അഭി മുണ്ടും വൈറ്റ് ഷർട്ടും ആയിരുന്നു… അഭിയുടെ കഴുത്തിൽ അവൾ ഒരു സ്വർണമാല ചാർത്തി…

പിന്നാലെ താമരമൊട്ടു മാല ചാർത്തി.. അഭിയും അവളുടെ കഴുത്തിൽ താമരമൊട്ടു മാല ചാർത്തി..പുടവ നൽകി… അവളുടെ കവിളിൽ ചുംബിച്ചു… വല്ലാത്ത ഒരു സന്തോഷം വന്ന് നിറയുന്നത് അവൻ അറിഞ്ഞു… അവർ പരസ്പരം പുഞ്ചിരിച്ചു.. പിന്നെ ഓരോരുത്തരായി വന്ന് ഗിഫ്റ്റ് നൽകാനും ഫോട്ടോസ് എടുക്കാനുമായി തിരക്കായി… അപ്പോഴാണ് ശ്രീയും കൂടെ വേറെ കുറച്ചു പെണ്കുട്ടികളും അങ്ങോട്ട് വന്നത്.. “ഭാഭി …ടെൻഷൻ ഉണ്ടോ…” “ചെറുതായിട്ട്… അവൾ ചിരിച്ചു..” “ആ ഭാഭി..ഇത് സാന്ദ്ര..ശരത്തേട്ടന്റെ സിസ്റ്റർ..” “ഹായ്..ഏടത്തി..” സാന്ദ്ര വിഷ് ചെയ്തു “ഹായ്..സാന്ദ്ര..” “പിന്നെ ഇത് വല്യച്ഛന്റെ മോൾ ആണ് ശ്വേത….

പിന്നെ ഇത് ദീദിയുടെ ഫ്രണ്ട് സൂസൻ..” അമ്മാളൂ അവരെ നോക്കി ചിരിച്ചു.. അവർ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. പിന്നെ അഭി കൂടെ ഉള്ളതിനാൽ കൂടുതൽ ഷോ കാണിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പുറത്തേക്ക് പോയി.. ശ്രീയും സാന്ദ്രയും അവിടെ തന്നെ നിന്നു.. “ഭാഭി ഇതിനേക്കാൾ കേരളാ മുണ്ടിൽ സൂപ്പർ ആയിരുന്നു അല്ലേ സാൻഡി…” “അതേ..എനിക്കും തോന്നി.. ഭയ്യാ യൂ ബോത്ത് ആർ മെയിഡ് ഫോർ ഈച് അദർ.. പെർഫെക്ട് കപ്പിൾ….” “ഉം..ഉം..മതിയെടി പൊക്കിയത്..അല്ലെങ്കിൽ തന്നെ അവൻ ഇന്ന് നിലത്തൊന്നും അല്ല…”അങ്ങോട്ട് വന്ന ശരത് പറഞ്ഞു..കൂടെ ആദിയും ചന്ദ്രുവും ഉണ്ടായിരുന്നു…

“ടാ…പോടാ..വേണ്ടാ….” അവർ ഫോട്ടോ എടുത്ത് കൊണ്ടിരിക്കുമ്പോൾ ആണ് ദീപുവും നന്ദുവും സിദ്ധുവും വന്നത്.. പിന്നെ അവരും കൂടി അഭിയെ കളിയാക്കാൻ തുടങ്ങി..രാജീവും അക്കുവും മിത്തുവും വീണയും കൂടി എത്തിയപ്പോൾ ആകെ ബഹളമായി… കൂട്ടത്തിലേക്ക് കോളജ് ടീം കൂടി എത്തി..എല്ലാരുടെയും കൂടെ ഫോട്ടോസും വീഡിയോയും ഒക്കെ എടുത്തു..പിന്നെ ഓരോരുത്തരുടെ വക സെൽഫിയും… ശരത്ത് മുന്നോട്ട് വന്ന് മൈക്ക് കയ്യിലെടുത്തു… “ലേഡീസ് ആൻഡ് ജന്റിൽമാൻ.. പ്ലീസ് ഗിവ് മീ എ ഫ്യൂ മിന്റ്സ്..” എല്ലാരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി… “ദിസ് ഇസ് എ സ്മാൾ ഗിഫ്റ്റ്‌ ഫോർ മൈ ഡിയർ ഡിയർ ഡിയർ ഫ്രണ്ട് അഭി… അഭിയെ ഫ്രണ്ട് എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും..

ഹീ ഇസ് മൈ …ഹീ ഇസ് മൈ…” മുഴുവിക്കാൻ പറ്റാതെ നിന്ന അവനെ അഭി വന്ന് കെട്ടിപിടിച്ചു… “മതിയെടാ… പൊക്കിയത്…” “ഓക്കെ.. അവന്റെ കല്യാണത്തിന് അവൻ പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് കൊടുക്കും എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്… അത് ഇപ്പോ ഇവിടെ വച്ച് കൊടുക്കുകയാണ്… ആർക്കും പരാതിയില്ലല്ലോ… ഇന്നലെ അഭിയെ പലരും ഒളിഞ്ഞും മറഞ്ഞും നേരെയും ഒക്കെ കളിയാക്കുന്നത് ഞാനും കേട്ടിരുന്നു.. അവരോട് ഇന്നലെ തന്നെ ഞാൻ പറഞ്ഞതാണ് ഇന്നത്തേക്ക് കാത്തിരിക്കാൻ… അവർക്കുള്ള സ്‌പെഷ്യൽ ഡെഡിക്കേഷൻ കൂടിയാണിത്…”ശരത് അത് അംബികയെയും ശ്വേതയെയും സൂസനെയും നോക്കിയാണ് പറഞ്ഞത്…

അഭി ഇവൻ ഇതെന്തൊക്കെയാണ് പറയുന്നത് എന്നോർത്തു.. ഇന്നലെ തൻറെ ഡിമാൻഡ്സ് ഒക്കെ വേണ്ടാന്ന് വച്ച് നടത്തുന്ന കല്യാണത്തിന്റെ പേരും പറഞ്ഞു കുറച്ചു പേർ കളിയാക്കിയിരുന്നു..മെയിൻ ആയിട്ട് അംബികമ്മയും ശ്വേതയും ആയിരുന്നു…അവളെ കല്യാണം കഴിക്കാൻ അംബികമ്മ പറഞ്ഞപ്പോഴും താൻ ഡിമാണ്ട്സും പറഞ്ഞ് ഒഴിഞ്ഞതാണ്..അത് ഒരു കാരണം ആയി പറഞ്ഞെന്നെ ഉള്ളൂ… എനിക്ക് അവളെ കാണുന്നതേ കലിയാണ്… അതാണോ ഇവൻ ഉദ്ദേശിക്കുന്നത്…. ശരത് വീണ്ടും പറഞ്ഞു.. അപ്പോൾ മൈ ഫ്രണ്ട് ,,ദിസ് വിൽ ബീ എ ബിഗ് സർപ്രൈസ് ഫോർ യൂ….

എൻ അൺഎക്സ്‌പെക്ടഡ് ഗിഫ്റ്റ്… ശരത് നേരത്തെ അവിടെ സെറ്റ് ചെയ്ത പ്രൊജക്ടറിലേക്ക് കൈചൂണ്ടി… ഫോൺ അതുമായി കണക്ട് ചെയ്തിരുന്നു..അതിൽ അവൻ ചിലത് സെലക്ട് ചെയ്തു.. ആദ്യം ഓഡിയോ മാത്രം ആണ് വന്നത്… Sun Raha Hai Naa Tu Ro Rahi Hun Main… Sun Raha Hai Naa Tu Kyun Ro Rahi Hun Main… Sun Raha Hai Naa Tu Ro Rahi Hun Main… Sun Raha Hai Naa Tu Kyun Ro Rahi Hun Main… അഭി ആ പാട്ടിലേക്ക് ലയിച്ചു.. എന്ത് മനോഹരമാണ് ആ ശബ്ദം..അവന് ശരിക്കും അത് പാടിയത് ആരെന്ന് അറിയാൻ കൊതി തോന്നി…. അമ്മാളൂനും കൂട്ടുകാർക്കും മനസ്സിലായി അത് അവൾ പാടിയത് ആണെന്ന്.. അവൾ മിത്തൂനെ നോക്കി..

അവൾ കൈ മലർത്തി കാണിച്ചു..ആർട്‌സ് ഡേയ്ക്ക് പാടിയപ്പോൾ ശരത് എടുത്ത വീഡിയോ ആയിരുന്നു അത്… പാട്ട് നിന്നു…കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ശരത്ത് ചോദിച്ചു.. “അഭി ,,ക്യാൻ ഐ കണ്ടിന്യൂ…” “യെസ്.. വേണം…”അവൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു… ശരത് വീണ്ടും ഓണ് ചെയ്തു..പക്ഷേ അപ്പോ വന്നത് അമ്മാളൂ ഹരിയെയും കൂട്ടി ബൈക്കിൽ പോകുന്ന വീഡിയോ ആയിരുന്നു… ശരത് കാറിൽ നിന്ന് എടുത്തത്… എല്ലാവരും അത് കണ്ട് പരസ്പരം നോക്കി… അവളുടെ മുഖം കാണുന്നില്ലായിരുന്നു… എന്നാൽ അതേ ബൈക്ക് അവരുടെ കമ്പനിയിലെത്തി അവൾ ഹെൽമറ്റ് ഊരിമാറ്റി..

അത് സിസിടിവിയിൽ നിന്നും കോപ്പി ചെയ്തത് ആയിരുന്നു… ശ്വേതയും സൂസനും പരസ്പരം നോക്കി… അമ്മാളൂ ശരത്തിനെ ദയനീയമായി നോക്കി… വീട്ടുകാരറിയാതെ പോയതല്ലേ… ഇപ്പോ സമാധാനമായി… “ടാ..നേരത്തെ വച്ച പാട്ട് വെക്ക് …പ്ലീസ്… ” അഭി പറഞ്ഞു… “ധൃതി വെക്കാതെ..ഇത് എന്റെ ഗിഫ്റ്റ് അല്ലേ.. എല്ലാം ശരിയാക്കാം..” അവൻ പ്രോജക്ടിലേക്ക് കൈചൂണ്ടി… അതൊരു ഡാൻസ് വീഡിയോ ആയിരുന്നു.. ആർട്‌സ് ഡേയ്ക്ക് അമ്മാളുവും ജീവയും ചേർന്ന് അവതരിപ്പിച്ച രംഗപൂജ.. അതിമനോഹരമായ ഒരു ഫ്യൂഷൻ ആയിരുന്നു അത്.. എല്ലാവരും അതിൽ ലയിച്ചു നിന്നു.. അഭി കണ്ണിമ ചിമ്മാതെ നോക്കി.. പിന്നെ ശർമിളയെ തിരഞ്ഞു… അവരുടെ മുഖം വല്ലാതെ തിളങ്ങിയിരുന്നു…

അഭി അമ്മാളൂനെ നോക്കിയപ്പോൾ അവൾ മിത്തൂനെ നോക്കി പേടിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.. നിറഞ്ഞ കൈയടിയായിരുന്നു അത് അവസാനിപ്പിച്ചപ്പോൾ… അഭി ആകെ വണ്ടർ അടിച്ചു പോയി..എന്തു പറയണം എന്നറിയാതെ അവന്റെ ഉള്ള് തുടിച്ചു കൊണ്ടിരുന്നു… “അഭി ,,ദേർ ഇസ് അനദർ സർപ്രൈസ് ഫോർ യൂ..പ്ലീസ് ടേക്ക്…”ശരത് നേരത്തെ വച്ച പാട്ട് ഒന്നൂടെ പ്ലേ ചെയ്തു..പതുക്കെ പാട്ടിനൊപ്പം വീഡിയോ കൂടി ഓണ് ആയി… Yaara… Waqt Bhi Thehara Hai Kaise Kyun Ye Huaa.. Kaash Tu Aise Aaye Jaise Koi Duaa.. Tu Rooh Ki Raahat Hai Tu Meri Ibaadat Hai Aa… അഭിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. അവൻ ഓടി ചെന്ന് ശരത്തിനെ മുറുക്കെ കെട്ടിപിടിച്ചു…

പിന്നെ എടുത്ത് പൊക്കി…ഉറക്കെ ചിരിച്ചു… അവനെ താഴെ നിർത്തി അഭി ഒന്ന് ശ്വാസം വലിച്ചു വിട്ടു അമ്മാളൂനെ ഒന്ന് നോക്കി.. അമ്മാളൂ ആണെങ്കിൽ അവൻ എന്താ ചെയ്യാൻ പോകുന്നേ എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു… അഭി അമ്മാളൂന്റെ അടുത്തെത്തി അവളെ മേലേക്ക് എടുത്ത് പൊക്കി കറങ്ങി…. അവൾ വീഴാതിരിക്കാൻ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.. അവൾ ചിരിയോടെ അവനെ വീക്ഷിച്ചു… കുട്ടികൾക്ക് ഇഷ്ട്ടപ്പെട്ടതെന്തോ കിട്ടിയ ഭാവം ആയിരുന്നു അപ്പോൾ അവന്.. അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി അവനോട്….. അവൻ അവളെ താഴെ നിർത്തി ചേർത്ത് പിടിച്ചു… “കള്ളി…” അവൻ വിളിച്ചത് കേട്ട് അവൾ കൂർപ്പിച്ചു നോക്കി… ”

സാറല്ലേ പറഞ്ഞത് എന്നെ കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് കല്യാണം ഉറപ്പിച്ചതെന്ന്..എന്നിട്ട് ഇത്ര സില്ലി കാര്യം അറിഞ്ഞില്ല…കഷ്ട്ടം.. ” “ഇതിനുള്ള ശിക്ഷ ഞാൻ തരുന്നുണ്ട് ട്ടോ.. എന്റെ കയ്യിൽ കിട്ടും നിന്നെ…” “അതേ..മതി മതി…റൊമാൻസ് ഒക്കെ പിന്നെ..”ശരത് അടുത്തേക്ക് വന്നു.. അഭി അവനെ ഒന്നൂടി കെട്ടിപിടിച്ചു.. “ഇറ്റ് വാസ് ഏ വണ്ടർഫുൾ സർപ്രൈസ്..താങ്ക് യൂ ഡിയർ…” ഈ രംഗങ്ങൾ എല്ലാം ഫോട്ടോഗ്രാഫേഴ്‌സ് കൃത്യമായി പകർത്തുന്നുണ്ടായിരുന്നു… സ്റ്റേജിൽ അപ്പോൾ കരോക്കെ മ്യൂസിക് ഓണ് ആയി….റോഷനും ഗായുവും മിത്തുവും അച്ചുവും അജുവും വന്നു… എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി…

ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾമംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..) ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾമംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ…. റോഷന്റെ നേതൃത്വത്തിൽ ആയിരുന്നു പാട്ട്..പാടി തീർന്നപ്പോൾ അവർ എല്ലാരും ചേർന്ന് അമ്മളൂന്റെയും അഭിയുടെയും കയ്യിലേക്ക് ഒരു പോട്രെയിറ്റ് കൊടുത്തു.. അവിടെ വച്ച് തന്നെ അവൾ അത് തുറന്ന്.. ‘ സർഗം ‘ ബാൻഡിന്റെ ഒന്നിച്ചെടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്..താഴെ.. With Love ❤ SARGAM ❤ എന്ന് എഴുതിയിരുന്നു.. അവർ പരസ്പരം പുണർന്നു… അതിന്റെ ഇടയിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ച് ആദി മിത്തൂന്റെ കൈ പിടിച്ച് വലിച്ച് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമിലേക്ക് കൂട്ടികൊണ്ട് പോയി..ഡോർ അടച്ചു ലോക്ക് ചെയ്തു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 20

Share this story