ലിവിംഗ് ടുഗെതർ : ഭാഗം 22

ലിവിംഗ് ടുഗെതർ : ഭാഗം 22

എഴുത്തുകാരി: മാർത്ത മറിയം

ശക്തമായ തല വേദന എടുത്തിട്ടാണ് മാർത്ത കണ്ണുകൾ തുറന്നത്. ചുറ്റും നേരിയ ഇരുട്ട് പരന്നിരികുന്നത്കൊണ്ട് അവൾക് ഒന്നും വ്യക്തമാവുന്നില്ല. ഇത് രാത്രി ആണോ പകൽ ആണോ എന്ന് പോലും അവൾക് മനസിലായില്ല. അവൾ പതിയെ എഴുന്നേറ്റിരുന്നു. എല്ലാം ഒന്നു ഓർത്തെടുക്കാൻ ശ്രമിച്ചു. ടാബ് കഴിച്ച ഓർമയിൽ അവളൊന്നു പൊള്ളിപ്പിടഞ്ഞു. അവൾ ഓടി പോയി ലൈറ്റ് ഓൺ ചെയ്തു. പക്ഷെ അവളിൽ ഒരു മാറ്റവും കാണാൻ അവൾക് കഴിഞ്ഞില്ല. തല വേദന അല്ലാതെ അബോർഷൻ ആയതിന്റെ യാതൊരു ലക്ഷണവും അവളിൽ കാണാതായപ്പോൾ അവൾ ഒന്നു അമ്പരന്നു.

വേഗം ബാത്‌റൂമിൽ കയറി ജീൻസ് ഒരു നോക്കി. ബ്ലീഡിങ് ഒന്നും കാണുന്നുണ്ടായിരുന്നില്ല. ടാബ്ലറ്റ് തന്റെ ശരീരത്തിൽ പ്രവൃത്തികത്തതാണോ. അവൾക് ഒന്നും മനസിലായില്ല. എങ്കിലും അബോർഷൻ സംഭവിച്ചിട്ടില്ല എന്നോർത്തപ്പോൾ ഒരു ആശ്വാസവു സന്തോഷവും തോന്നി. മുഖം കഴുകികൊണ്ട് അവൾ പുറത്തേക്കിറങ്ങി. തന്നെയും പ്രതീകിഷിചെന്നവണ്ണം നിൽക്കുന്ന ഷൈനിനെ കണ്ടപ്പോൾ അവളുടെ തല താഴ്ന്നു. “നല്ല ബ്ലീഡിങ് ഉണ്ടോ ” കളിയാക്കുന്നത് പോലെ ഷൈൻ ചോദിച്ചു. അവൾ ദേഷ്യത്തിൽ തല ഉയർത്തി അവനെ നോക്കി. “എന്നെ നോക്കി ദഹിപ്പിക്കണ്ട.. ”

വല്യ വർത്താനം പറയുന്ന ആളുടെ പെർഫോമൻസ് ഇന്നലെ ഒന്നു കാണേണ്ടതായിരുന്നു. അവൻ വായ പൊത്തി ചിരിച്ചു. ഓടി വന്നു അവന്റെ പുറത്തൊരു ഇടി വെച്ചു കൊടുത്തു. “നീ ഇന്നലെ എന്ത് ഗുളികയാ തന്നത്… ” അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. “എടി പൊട്ടി.. അത് ഫോളിക് ആണ്. ” “അപ്പോൾ ഡോക്ടർ എഴുതിയ മെഡിസിനോ…? ” “അത് ഞാൻ പിന്നീട് ചെന്ന് മാറ്റി എഴുതിച്ചു. ” “അത് എന്തിനാണ്..? ” അൽപ്പം ഗൗരവം മുഖത്തു വരുത്തികൊണ്ടവൾ ചോദിച്ചു. “അഭിനയിക്കല്ലേടി നീ…

നിന്റെ നെഞ്ചിൽ കൈ വെച്ചു പറ നിനക്ക് നിന്റെ വയറ്റിൽ വളരുന്ന ജീവനെ ഇഷ്ടം അല്ലെന്നു… “പറ്റോ…? “ആഹ്ഹ് പറ്റും.. ” അവനു മുഖം കൊടുക്കാതെ പറഞ്ഞു. പോടീ.. പോടീ.. ഇന്നലെ ഞാൻ കണ്ടതല്ലേ.. നിന്റെ ധൈര്യം.. വെറും ഫോളിക് ആസിഡ് ഗുളിക കഴിച്ചപ്പോൾ ഇങ്ങനെ.. അപ്പോൾ അബോർഷൻ ൻറെ മെഡിസിൻ ആയിരുന്നെക്കിലോ…? അവൻ കളിയാക്കി. മുഖം കേറ്റി പിടിച്ചുകൊണ്ടു അവൾ ഹാളിലേക് പോയി . ഷൈൻ ഒരു ചിരിയോടെ ബാത്റൂമിലേക് കയറി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഷൈനിന്റെ പ്രവർത്തികളെ അവൾക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കലും ഞങ്ങള്കിടയിൽ ഒരു ദാമ്പത്യം സാധ്യമല്ല പിന്നെ എന്തിനാണ്..? ” അവളുടെ ചിന്തകൾ കാടു കയറി തുടങ്ങിയപ്പോളേക്കും ഷൈൻ ൻറെ വിളി അവളെ തേടി എത്തി. “എടോ ഒരു ചായ ഇട്ടെഡോ.. ” അവൻ അവൾ നോക്കി പറഞ്ഞു. “ഹ്മ്മ് “. അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു. 2 കപ്പ്‌ ചായയുമായി അവൾ അവന്റെ അടുത്ത് വന്നിരുന്നു. “ഷൈൻ എന്താ ഉദ്ദേശം.. ” “എന്ത് “എന്നുള്ള രീതിയിൽ അവൻ പുരികം ഉയർത്തി.. “എന്റെ കാര്യം ” അവൾ എങ്ങും തൊടാതെ പറഞ്ഞു. “നിന്റെ കാര്യമോ.. നിന്റെ കാര്യം തിരുമാനിക്കുനത് നീ അല്ലെ…

അത് എന്നോട് എന്നോട് ചോതിക്കുന്നത് എന്തിനാണ്.. “. ചായയിൽ ശ്രദ്ധ കൊടുത്തുകൊണ്ട് ഷൈൻ പറഞ്ഞു. “ഷൈൻ എനിക്ക് ദേഷ്യം വരുന്നുണ്ട് ” മാർത്ത ചാടി എഴുനേറ്റു. “അവിടെ ഇരികാടി കിടന്നു ചാടാണ്ട് ” നിന്റെ കാര്യം നിനക്ക് തിരുമാനികാം പക്ഷെ എന്റെ മക്കളെ എനിക്ക് വേണം. പ്രസവിച്ചു തന്നിട്ട് എങ്ങോട്ടു വേണമെകിലും പൊയ്ക്കോ കേട്ടാലോ. അതല്ലാതെ ഇവിടെ കിടന്നു തുള്ളി എന്റെ പിള്ളേർക്ക് എന്തെകിലും പറ്റിയാൽ ഇനിയും നീ പ്രസവിക്കും കേട്ടോടി.. ” അല്പം ഒച്ചയിൽ ഇത്രയും പറഞ്ഞുകൊണ്ട് ഷൈൻ എഴുനേറ്റുപോയി. ഒന്നും മനസിലാവാതെ വണ്ടർ അടിച്ചിരിന്നു പോയി മാർത്ത.

“കുഞ്ഞുങ്ങളെയും കൊണ്ട് ഇവൻ എന്ത് തേങ്ങ കാണിക്കാൻ ആണ്. തന്നെയുമല്ല 10 മാസം വിട്ടിൽ താൻ എന്ത് പറയും. “രണ്ടു മൂന്ന് മാസം ഒക്കെ എന്തെകിലും ഒഴിവ് പറയാം പക്ഷെ പിന്നിടോ ” മർത്തയുടെ തല പെരുത്തു. “ദൈവമേ ഒരു വഴി കാണിച്ചു തായോ “. നെഞ്ചുരുകി അവൾ പ്രാർത്ഥിച്ചു. അപരിചിതരെ പോലെ ആ ദിവസവും അവർ കഴിച്ചു കൂട്ടി. ഷൈൻ ഒന്നും തന്നെ അവളോട് സംസാരികുനുണ്ടായിരുന്നില്ല. തന്റെ മൗനം കൊണ്ടെകിലും അവളെ തന്റെ വഴിക് കൊണ്ടുവരാൻ അവൻ ആഗ്രഹിച്ചു. “24 വയസിൽ 3 കുട്ടികളുടെ അച്ഛൻ. ഒരുപെണ്ണും രണ്ടാണും മതി. അവൻ മാനസിൽ കണക്കു കൂട്ടികൊണ്ട് ചിരിച്ചു.

അവന്റെ ചിരി കണ്ടിട്ട് മർത്തയ്ക് പെരുത്തുകയറി. “എടോ തനിക്കു ഇങ്ങനെ ഇളിച്ചുകൊണ്ടിരുന്നാൽ മതി ഞാൻ ആണ് വീട്ടുകാരോട് ഉത്തരം പറയേണ്ടത്. ” മാർത്ത അടിമുടി വിറച്ചു. “ഓഹ് പിന്നെ ബെസ്റ്റ് വീട്ടുകാർ. അവർ നല്ലതായിരുനെകിൽ മോൾക് ഈ ഗതി വരോ. ഒരു വർഷത്തോളം എന്റെ കൂടെ താമസിച്ചപ്പോൾ അവൾക് വീട്ടുകാരെ പറ്റി വിചാരം ഉണ്ടായിരുന്നില്ല. ഇപ്പോൾ വയറ്റിൽ ആയപ്പോൾ ആണ് പ്രശ്നം. മോൾ എന്തായാലും പ്രസവിക്കും. ബാക്കി ഒക്കെ പിന്നെ.. അടുക്കളയിൽ ഭക്ഷണം മൂടി വെച്ചിട്ടുണ്ട് അത് എടുത്തു കഴിച്ചിട്ട് ഈ ടാബ്ലെറ്സ് കഴിച്ചിട്ട് ഉറങ്ങാൻ നോക്ക്. ”

അവൻ ഗുളിക പൊട്ടിച്ചു ടാബ്ലെളിൽ വെച്ചു. ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു മനസിലാക്കിയ മാർത്ത ഒന്നും പറയാതെ അവനെ അനുസരിച്ചു. കിടക്കുന്നതിനു മുൻപ് കല്യാണിയേയും മരിയയും വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു. നാളെ വന്നു ഹോസ്റ്റൽ വെക്കേറ്റ് ചെയ്യുമെന്നു വാർഡനോട്‌ പറയണം എന്ന് അവരെ ഓര്മപെടുത്തികൊണ്ട് അവൾ ഫോൺ വെച്ചു. കിടന്നു കുറച്ചു നേരം കഴിഞ്ഞിട്ടും ഷൈനിനെ കാണാതായപ്പോൾ അവൾ എഴുനേറ്റു ഹാളിലേക് ചെന്നു. അവിടെ മുടി പുതച്ചു കിടക്കുന്ന ഷൈനിനെ കണ്ടപ്പോൾ അവൾക് വാലായ്മ തോന്നി. “എടോ താൻ കിടന്നില്ലേ..? ” അവളുടെ നിൽപ് കണ്ടിട്ട് അവൻ എഴുന്നേറ്റിരുന്നു.

ഷൈൻ എന്താ ഇവിടെ കിടക്കുന്നത്…? “അതൊ തന്റെ അടുത്ത് വന്നു കിടന്നാൽ കുറച്ചു കഴിയുമ്പോൾ എന്റെ കണ്ട്രോൾ പോവും . അത് ചിലപ്പോൾ എന്റെ വാവകൾ ദോഷം ചെയ്യും ” നിഷ്കളങ്കതയോടെ അവൻ അത് പറയുമ്പോൾ മാനസികമായി അവൻ ആ കുഞ്ഞുങ്ങൾക് വേണ്ടി മാനസികമായി എത്രത്തോളം ഒരുങ്ങി എന്ന് അവൾ ആലോചിക്കുകയായിരുന്നു. തന്റെ കണ്ട്രോൾ പോവാതെ ഞാൻ നോക്കിക്കോളാം താൻ അവിടെ വന്നു കിടക്കാൻ നോക്.. മാർത്ത അവന്റെ അടുത്ത് വന്നിരുന്നു. “അത് ശെരിയാവില്ല ” ഷൈൻ ഒഴിഞ്ഞു മാറി. “ഒക്കെ എന്നാൽ ഞാനും ഇവിടെ തന്നെ ഇരികാം” അവൾ വാശി പിടിച്ചു.

ഓഹ് ശെരി… അവളുടെ വാശിക്ക് മുൻപിൽ തോറ്റുകൊടുത്തിട്ട് അവളെയും കൂടി അവൻ ബെഡ്‌റൂമിൽലേക്ക് നടന്നു. അവന്റെ നെഞ്ചോട് ചേർന്നു വരും വരായ്കകളെ പറ്റി ചിന്തിക്കാതെ സുരക്ഷിതമായി അവൾ ഉറങ്ങി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2 മാസങ്ങൾക് ശേഷം… 💕💕💕💕💕💕💕💕💕 മർത്തയ്ക് ഇപ്പോൾ 5 മാസം നടപ്പാണ്. അത്യാവശ്യം വയറൊക്കെ തെളിഞ്ഞു കാണാൻ തുടങ്ങിയിരുന്നു. ഡോക്ടർ വസുന്ധരയുടെ ട്രീറ്റ്മെന്റ് ആണ്. അവർ ഒരു അമ്മയെ പോലെ അവളെക് ഓരോരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു. പേപ്പനോട് ഷൈൻ എല്ലാ കാര്യവും പറഞ്ഞു മനസിലാക്ക്കി. ആദ്യം ഒന്നും സമാധിച്ചില്ലെകിലും അവന്റെ സങ്കടം മനസിലാക്കിയ അദ്ദേഹം അവർക്ക് പൂർണമായ പിന്തുണ നൽകി.

എങ്കിലും മർത്തയോട് അദ്ദേഹം അധികം സംസാരിക്കാറുണ്ടായിരുന്നില്ല. അതിലും വല്യ പ്രേശ്നങ്ങൾ അവളെ അലട്ടുന്നത്കൊണ്ട് അവളും അത് വല്യ കാര്യമാക്കിയില്ല. മാർത്ത എന്നും വീട്ടിലേക് വിഡിയോകാൾ ചെയ്ത് മമ്മി യെ സമാധാനിപ്പിക്കുമായിരുന്നു. വീട്ടിലേക് ചെല്ലാൻ പറയുമ്പോൾ എന്തെകിലും കാരണം പറഞ്ഞ് അവൾ ഒഴിഞ്ഞു മാറും. പഠിക്കാൻ ഉള്ള തിരക്ക് ആയിരിക്കുമെന്നോർത് അന്നയും ഇപ്പോൾ നിര്ബന്ധിക്കാറില്ല. വീഡിയോ കോളിലൂടെ അവൾക് ഒരു കുഴപ്പവും ഇല്ല എന്ന് അവർക്ക് തോന്നി. എങ്കിലും തന്റെ പഠനം മുടങ്ങിയതും വിട്ടിൽ പോകാൻ കഴിയാത്തത്തും അവളെ അലട്ടിയിരുന്നു.

കൂടാതെ ഇത്രയും ചെറു പ്രായത്തിൽ ഉള്ളതും ഒരിക്കലും ആഗ്രഹിക്കാത്തതുമായ പ്രേഗ്ൻസി അവളിൽ നിരാശ പടർത്തിയിരുന്നു. ഇടയ്കിടയ്ക്കുള്ള കോൺസെല്ലിങ് മൂലം അവൾ പൂർണമായും പഴയ മർത്തയായി. ഷൈൻ ഒരു കുഞ്ഞിനെ എന്നാവണം അവളെ നോക്കി. അവൻ കോളേജിൽ പോകുന്ന സമയത്ത് അവളെ നോക്കാൻ ഒരു ആന്റിയെ അവൻ ഏർപ്പാടാക്കി.മാർത്ത ഒറ്റയ്ക്കിരിക്കുന്ന സമയങ്ങൾ പൂർണമായും അവൻ ഒഴിവാക്കി. അവൾക് ആഗ്രഹം ഉള്ളതൊക്കെ സാധിപ്പിച്ചുകൊടുത്തും…ഇഷ്ടത്തിനവളെ കൊണ്ടുനടനും അവളെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. അതിലുടെ തന്റെ കുഞ്ഞുകളെയും……

ഇടയ്ക്ക് ആമി യെ കാണാറുണ്ടാകിലും അവൻ അവളെ പൂർണമായും ഒഴിവാക്കി. അത് മനസിലാക്കിയത് പോലെ ആമി യും അവനെ പരിഗണിക്കാറില്ല. പക്ഷെ അവനെ കാണുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡമദ്ധസ്മിതം വിരിയും…… ❤❤❤❤❤❤❤❤❤❤❤❤❤❤❤ അന്ന് പതിവിൽ കൂടുതൽ സന്തോഷവതിയായിരുന്നു മാർത്ത. കല്യാണിയും മരിയയും അവളെ കാണാൻ വന്നിരുന്നു. കൂട്ടിനു നിൽക്കുന്ന ആന്റിയെ നേരത്തെ പറഞ്ഞുവിട്ടുകൊണ്ട് അവർ ഒരുപാട് നേരം സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ അവസ്ഥായിൽ കല്യാണിക്കും മരിയയ്ക്കും നല്ല വിഷമം ഉണ്ടാകിലും എല്ലാം നല്ലതിനാണെന്നു അവർ വിശ്വസിച്ചു.

“എടി ഇത് ഇത്ര മാസം ആണ് ” കല്യാണി അവളുടെ വയറിൽ തലോടി ചോദിച്ചു. “5 തുടക്കം ആടി…. ” “ആണോ പക്ഷെ നല്ല വയറുണ്ടാലോ. ” മരിയ ക് സംശയം. “എടി പോത്തേ ഒരാൾ അല്ലാടി മൂന്നുപേരുണ്ട്.. ” കല്യാണി അവളുടെ തലയിൽ തട്ടി. അമളി പറ്റിയത് പോലെ മരിയ നാവ് കടിച്ചു ചിരിച്ചു. മാർത്ത തന്റെ വയർ പൊത്തി പിടിച്ചു ചിരിച്ചു. “എന്തെകിലും പേര് കണ്ടു വെച്ചിട്ടുണ്ടോ..? ” കല്യാണി ചോദിച്ചു. “ഏയ്യ് എവിടന്നു…. അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. ” മാർത്ത നിവർന്നിരുന്നു.. അവൾക് ശാരീരികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. “എടി നിങ്ങൾ ഇപ്പോളും ഒരുമിച്ചാണോ കിടക്കുന്നത് ”

മരിയ ഒരു രഹസ്യം പോലെ ചോദിച്ചു. “പിന്നല്ലാതെ ” മാർത്ത പറഞ്ഞു. “അല്ല ഇപ്പോൾ അങ്ങനെ ഒക്കെ ചെയ്താൽ വാവയ്ക് പ്രശ്നം അല്ലെ…? ” മരിയ വല്യ കാര്യത്തിൽ ചോദിച്ചു. “ഇവളുടെ ഓരോരോ സംശയങ്ങളെ… ” മാർത്ത പിന്നെയും കുലുങ്ങി ചിരിച്ചു. അവൾ കുലുങ്ങുന്നതിനോടൊപ്പം വയറും കുലുങ്ങുണ്ടായിരുന്നു. അതും കണ്ടുകൊണ്ടാണ് ഷൈൻ കേറി വന്നത്. വയറിട്ട് കുലുക്കുന്നത് കണ്ടപ്പോൾ താനെ അവനു പെരുത്ത് കയറി. “മാർത്ത….. ” അവൻ ഉറക്കെ വിളിച്ചു. അവന്റെ ശബ്ദം കേട്ട് മുവരൂം ചാടി എഴുന്നേറ്റു. അതും കൂടി കണ്ടപ്പോൾ അവനു ഒന്നും കൂടി ദേഷ്യം വന്നു. “നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് വയറിട്ട് എങനെ കുലുക്കരുത് എന്നും പെട്ടന്നു ചാടി എഴുനെൽകരുത് എന്നും.

നീ എന്താ ഇത്ര ശ്രദ ഇല്ലാതെ പെരുമാറുന്നത്. ” കല്യാണിയേയും മരിയയെയും അവഗണിച്ചുകൊണ്ട് മർത്തയോട് കയർത്തു. മർത്തയുടെ കണ്ണ് നിറഞ്ഞു വന്നു. “എന്തെകിലും പറഞ്ഞാൽ കരഞ്ഞാൽ മതിയല്ലോ. എന്തെകിലും സംഭവിച്ചാൽ ഞാൻ മാത്രമേ ഒള്ളു. ” ഷൈൻ പിന്നെയും ചൂടായി. മർത്തയ്ക്കും തിരിച്ചു പറയണം ഇന്നുണ്ടായിരുനെകിലും കല്യാണിയുടെയും മരിയയുടെയും മുൻപിൽ അവനെ നാണം കെടുത്താൻ അവൻ ആഗ്രഹിച്ചില്ല. അവന്റെ കരുതൽ അവളും ആസ്വദിച്ചിരുന്നു. “പിന്നെ ലോകത്തു ആരും ഇത് വരെ പ്രസവിച്ചിട്ടും ഇല്ല അച്ഛനായിട്ടും ഇല്ല.. “. ഷൈനിന്റെ ഷോ മരിയ ക് പിടിച്ചില്ല. കല്യാണി അരുത് എന്നാ രീതിയിൽ മരിയയുടെ കൈയിൽ നുള്ളി.

ഷൈൻ തിരിഞ്ഞു മരിയയെ നോക്കി. മാർത്ത പറഞ്ഞിട്ട് ഇവരെ ഒക്കെ നല്ലത് പോലെ അവനറിയാം. അതേയ് ലോകത്തു വേറെ ഒരുപാട് പേര് പ്രസവിക്കുകയും അച്ഛന്മാരാവുകയും ഒക്കെ ചെയ്തിട്ടുണ്ടാവും. പക്ഷെ മാർത്ത പ്രസവിക്കുന്നതും ഷൈൻ അച്ഛനാവുന്നത് ഇത് ആദ്യമായിട്ടാണ്. അതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിച്ചു മാത്രമേ ഇങ്ങോട്ട് വരവു. അവൻ നീർദാക്ഷിണ്യം പറഞ്ഞു. മരിയയ്ക് മുഖത്തു അടികൊണ്ടത് പോലെ തോന്നി. ഇങ്ങനെ അവൻ പറയുമെന്നു അവൾ ഒരിക്കലും വിചാരിച്ചില്ല. അവൾ മർത്തയുടെ മുഖത്തേക്ക് നോക്കി. മാർത്ത കണ്ണുകൾ കൊണ്ട് ക്ഷമ ചോതിക്കുന്നത് പോലെ അവൾക് തോന്നി.

പെട്ടന്ന് തന്നെ കല്യാണി അവരോട് യാത്ര പറഞ്ഞിട്ട് മരിയയെയും കൂട്ടി ഇറങ്ങി. അല്ലകിൽ ഇനിയും ഷൈനിനെ ചൊറിഞ്ഞുകൊണ്ട് മരിയ അവിടെ നിൽക്കുമെന്നും അവൾക് തോന്നി. അവർ പോയി കഴിഞ്ഞപ്പോൾ മുതൽ മാർത്ത മുഖം കേറ്റി പിടിച്ചു നടക്കാൻ തുടങ്ങി. ഷൈൻ തന്റെ കൂടുകാരോട് അങ്ങനെ പറഞ്ഞതിൽ അവൾക്കും നല്ല സങ്കടം ഉണ്ട്. തന്നെ കാണാൻ വരുന്ന ആകെയുള്ള കൂട്ടുകാർ കൂടി ഇനി വരില്ല എന്ന് ഓർത്തപ്പോൾ അവൾക് അവനോട് ദേഷ്യം തോന്നി. അന്ന് മുഴുവൻ അവൾ മിണ്ടാതെ നടന്നു. കുറച്ചു നേരം അവളോട് ക്ഷമ ചോദിച്ചു നടന്നിട്ടും അവൾ ഒന്നും സംസാരിക്കാതായപ്പോൾ അവനും പിന്നെ മിണ്ടാൻ പോയില്ല.

കിടക്കാൻ നേരം ആയപ്പോളും അവളുടെ ഭാഗത്തു നിന്നും ഒരു മാറ്റവും ഇല്ലാതായപ്പോൾ അവൻ അവളുടെ അടുത്തേക് ചെന്നു.. അവന്റെ സാമിപ്യം അറിഞ്ഞേകിലും അവൾ മൈൻഡ് ചെയ്യാൻ പോയില്ല . “മാർത്ത സോറി. “. അവൻ അവളുടെ മുൻപിൽ മുട്ടുകുത്തി നിന്നു. അപ്പോളും അവളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. “ഞാൻ വേണമെകിൽ അവരോടും സോറി പറയാം. പക്ഷെ നീ പിണങ്ങി ഇരിക്കലെഡോ…. ” അവളുടെ മടിയിലേക്കു മുഖമമർത്തി. അവൾക് ചിരി വന്നെകിലും അവൾ അത് പ്രകടിപ്പിക്കാതെ മിണ്ടാതിരുന്നു. “ഓഹ് അത്രക് ജാട ആണെകിൽ മിണ്ടണ്ട ” അവൻ കപട ദേഷ്യം കാണിച്ചുകൊണ്ട് തല അവളുടെ മടിയിൽ നിന്നും ഉയർത്തി.

എന്റെ കുഞ്ഞുകൾക് ഒരു ഉമ്മകൊടുക്കുന്നതിൽ ഭവതിക് എന്തെകിലും എതിർപ്പുണ്ടോ…? പരിഹാസരൂപേണ അവൻ ചോദിച്ചു. അപ്പോളും മാർത്ത ഒന്നും സംസാരിച്ചില്ല. “മൗനം സമ്മതം ” എന്ന് പറഞ്ഞുകൊണ്ട് അവളുടെ ടോപ് ഉയർത്തി ഉന്തി നിൽക്കുന്ന വയറിൽ ചുണ്ട് ചേർത്തു. അച്ഛന്റെ ചുംബനം കിട്ടി ബോധിച്ചു എന്നാ പോലെ എന്തോ ഒരു കുറുമ്പൻ അവളുടെ വയറിൽ ചവിട്ടി. മാർത്ത ഞെട്ടി എഴുനേറ്റു. ആദ്യാനുഭവം ആയതിനാൽ അവൾക് അത്ഭുതം തോന്നി. അവളുടെ ഞെട്ടലും എഴുന്നേല്പും കണ്ടപ്പോൾ എന്തോ പ്രശ്നം ആണെന്നു ഷൈൻ പേടിച്ചു. “എന്താ മാർത്ത.. വേദന തോന്നുന്നുടോ..? ” ഷൈൻ പരിഭ്രമത്തോടെ അവളുടെ വയറിൽ താങ്ങി പിടിച്ചു. അവന്റെ പരിഭ്രമം കണ്ടിട്ട് അവൾക് ചിരി പൊട്ടി.

അവൾ ചിരിക്കുന്നത് കണ്ടിട്ട് എന്താനുള്ള ഭാവത്തിൽ ഷൈൻ അവളെ നോക്കി. “അതെ പേടിക്കണ്ട കുഞ്ഞു അനങ്ങിയതാ.. ” “ആണോ ” “ഡോക്ടറെ വിളിച്ചു പറയണോ ” അവൻ ചോദിച്ചു. “എന്തിനു.. ഇതൊക്കെ സ്വാഭാവികം ആണ് ” അവൾ അവന്റെ തടിയിൽ പിടിച്ചു വലിച്ചു. “എന്നാ ഒന്നുടെ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അവൻ പിന്നെയും അവളുടെ വയറിൽ ചുണ്ടുകൾ അമർത്തിയിരുന്നു അച്ഛന്റെ സാമിപ്യം അറിഞ്ഞിട്ട് പിന്നെയും ഒരു കുറുമ്പൻ അനങ്ങി. ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ ഷൈൻ മാർത്തയെ നോക്കി. അവന്റെ കണ്ണിൽ നീർ തിളക്കം കണ്ടിട്ട് മർത്തയ്ക് അത്ഭുതം തോന്നി..

അവൻ സന്തോഷത്താൽ കരയുകയാണെന്നു അവൾക് തോന്നി….. എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അവർക്ക് അറിയില്ല. ഷൈനിന്റെ ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടിട്ടാണ് ഷൈൻ അവളുടെ വയറിന്മേൽ ഉള്ള കൈ പിൻവലിച്ചത്. “ആരാ “ഈ സമയത്തു എന്ന് പിറുപിറുത്തുകൊണ്ട് ഷൈൻ ഫോൺ എടുത്തു. ചെറു ചിരിയോടെ അവന്റെ പ്രവൃത്തികൾ വീക്ഷിച്ചുകൊണ്ട് മാർത്ത ഇരുന്നു. “അമ്മ “ആണ് വിളിക്കുന്നത് എന്ന് കണ്ടപ്പോൾ ഷൈനിനു സംശയം ആയി. അങ്ങനെ ഒന്നും അമ്മ വിളിക്കാറില്ല. അമ്മയുടെ എന്തെകിലും കാര്യം പറയാൻ ആണ് ആകെ വിളിക്കുന്നത് തന്നേ… ഈ പ്രാവിശ്യം എന്താണ് കാര്യമെന്നറിയാം ഷൈൻ ഫോൺ അറ്റൻഡ് ചെയ്തു……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 21

Share this story