മഞ്ജീരധ്വനിപോലെ… : ഭാഗം 49

മഞ്ജീരധ്വനിപോലെ… : ഭാഗം 49

എഴുത്തുകാരി: ജീന ജാനകി

ലക്ഷ്മിയും ഹരിയും മഞ്ജിയും ഹരിതയും ഋഷികേശനും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു…. ലക്ഷ്മി കരഞ്ഞ് മുഖമൊക്കെ വീർത്തിരുന്നു…. കുട്ടനും മാധവും വീട്ടിൽ വന്ന് കയറുമ്പോൾ സമയം രാത്രി രണ്ടു മണി…. മാധവ് വന്ന പാടെ ഒന്നും മിണ്ടാതെ വീടിനകത്തേക്ക് പോയി… ഹരി കുട്ടനോട് സ്ഥിതി വിവരങ്ങൾ ചോദിച്ചറിഞ്ഞു…. ഹരി – മോനേ എന്തായി കാര്യം…. കുട്ടൻ – കണ്ടില്ല അങ്കിളേ…. പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്… നേരം ഒന്ന് വെളുത്തോട്ടെ…. ഞങ്ങളൊന്നൂടെ അന്വേഷിക്കട്ടെ…. ലക്ഷ്മി – ഗർഭിണി ആയ മോളാ…. അവൾ സുരക്ഷിതയാണോ… എന്തേലും കഴിച്ചിട്ടുണ്ടാവോ…. ഈശ്വരാ എന്റെ കുഞ്ഞിനെ കാത്തോളണേ…. കുട്ടന്റെ നെഞ്ച് വിങ്ങി…..

അതൊന്നും പുറത്തു കാണിക്കാതെ അവൻ എല്ലാവരെയും സമാധാപ്പിച്ച് കിടക്കാൻ വിട്ടു… അവന് ആഹാരം കഴിക്കാൻ തോന്നിയില്ല… കുട്ടൻ റൂമിലേക്ക് പോയി… ബെഡിൽ ഇരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… കുട്ടേട്ടാ എന്ന ഭാമയുടെ വിളിയും ചിരിയും അവിടെ മുഴങ്ങും പോലെ അവന് തോന്നി… പെട്ടെന്ന് തോളിലൊരു കരസ്പർശം അറിഞ്ഞ് അവൻ തലയുയർത്തി… ദച്ചു ആയിരുന്നു അത്… അവളുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു…. കുട്ടൻ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു…. അവളവന്റെ തലയിൽ തലോടിക്കൊണ്ട് ഇരുന്നു…. അവന്റെ തേങ്ങലൊന്നു അടങ്ങിയെന്ന് തോന്നിയപ്പോൾ അവൾ അവന്റെ മുഖമുയർത്തി നനഞ്ഞ കണ്ണുകളെ തുടച്ചു…

“നിനക്കറിയാമോ ദച്ചൂ…. എന്റെ ഭാമ…. എന്റെ മോളായിരുന്നു…. എന്റെ ജീവൻ…. ഒരു പോറലേൽക്കാതെ ഞാൻ കാത്ത് സൂക്ഷിച്ചതാ…. ആ അവളാ…. ഇന്ന് എവിടെയെന്ന് പോലും അറിയാതെ…. പ്രായം ഇത്ര ആരെങ്കിലും രാത്രി തനിച്ച് നിൽക്കാൻ അവൾക്ക് പേടിയാ…. ഞാനെന്റെ അമ്മയോടും അച്ഛനോടും എന്ത് സമാധാനം പറയും…. “നമുക്ക് കണ്ടുപിടിക്കാം… വേഗം തന്നെ… ദൈവം കൈവിടില്ല…. കുട്ടേട്ടൻ സമാധാനായിരിക്ക്….” “നീ ചെല്ല്…. ആരേലും കണ്ടാൽ ശരിയാകില്ല….” “കഴിക്കുന്നില്ലേ…” “വിശപ്പില്ലെടീ….” അവൾ പിന്നീട് നിർബന്ധിച്ചില്ല…. പുറത്തേക്ക് പോയി…. കുട്ടൻ കണ്ണുമടച്ച് ഭിത്തിയിൽ ചാരി ഇരുന്നു…. ************

മാധവ് ഭാമ രാവിലെ ഉടുത്തിരുന്ന സാരി ബെഡിൽ വിരിച്ചിട്ട് അതിന് മേലേ കിടക്കുകയായിരുന്നു… അവന്റെ കണ്ണുകൾ കല്യാണഫോട്ടോയിലേക്ക് നീണ്ടു…. മാധവിന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു…. അവന്റെ ഇടനെഞ്ച് പൊള്ളുന്നുണ്ടായിരുന്നു…… “ഈ സാരിയുടെ ഓരോ ഇഴകളിലും നിന്റെ ഗന്ധമുണ്ട് പെണ്ണേ… ഇതിൽ നിന്നും നിന്റെം നമ്മുടെ വാവേടേം ചൂട് പോയിട്ടില്ലെടീ…. എവിടെയാ പെണ്ണേ…. ഉമിനീർ പോലും ഇറങ്ങണില്ലെടീ…. നീ എന്തേലും കഴിച്ചാർന്നോ പൊന്നാ…. നമ്മുടെ വാവയ്കും നിനക്കും വിശക്കണുണ്ടാവൂലേ….” പുറത്ത് ശക്തമായി ഇടിവെട്ടി മഴപെയ്യാൻ തുടങ്ങി…. “എന്റെ ചക്കീ…. ഈ മഴയത്ത് അവൾ….

ഇടിയും മിന്നലും… എന്റെ ചക്കിക്ക് പേടിയാവില്ലേ…. ആആആഹ്………… എന്റെ പെണ്ണിനെ കൊണ്ടുപോയ _##&”#₹”@# മോന്റെ അടിയന്തിരം ഞാൻ നടത്തും….” മാധവ് എഴുന്നേറ്റ് അലമാരയ്ക് അടുത്തേക്ക് പോയി…. അതിനെ ഒരു സൈഡിലേക്ക് തള്ളിമാറ്റി… അവിടെ ഒരു വാതിൽ കണ്ടു… അവനത് തുറന്നു… അകത്ത് ലൈറ്റിട്ടു… കുറേ ആയി അവിടേക്ക് കയറിയിട്ട്… അവിടുത്തെ കബോഡിൽ നിന്നും കറുത്ത ജീൻസിന്റെ പാന്റും കറുത്ത ബനിയനും കറുത്ത ജാക്കറ്റും ധരിച്ചു… മുടി കൈ കൊണ്ട് പിന്നിലേക്ക് ഒന്ന് ഒതുക്കി… കാലിൽ കറുത്ത ബൂട്ട്, കൈകളിൽ കറുത്ത കൈയുറ… എന്നിട്ട് കണ്ണാടിയിൽ നോക്കി…. അവന്റെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞു…. “വെൽക്കം മാഡീ….

ഒരിക്കലും അണിയരുതെന്ന് കരുതി അഴിച്ച് വെച്ച രൂപം വീണ്ടും ഒരിക്കൽ കൂടി ഞാനണിയുകയാ…. എന്റെ പ്രാണന് വേണ്ടി….” അവൻ അവിടെ നിന്നും പുറത്തിറങ്ങി എല്ലാം പഴയത് പോലെ അറേഞ്ച് ചെയ്തു… ശേഷം വീടിന് പുറത്തിറങ്ങി… വീടിന്റെ പോർച്ചിലേക്ക് നടന്നു… അവിടെ ടാർപോളിൻ കൊണ്ട് ഒരു വണ്ടി മറച്ചിട്ടിരിക്കുന്നുണ്ടായിരുന്നു…. കുറച്ചധികം നാളായിക്കാണും അവനത് ഓടിച്ചിട്ട്…. അവനാ ടാർപോളിൻ ഉയർത്തി…. കറുത്ത കളർ പജേറോ…. മുകളിൽ ലൈറ്റുകൾ അറേഞ്ച് ചെയ്തിട്ടുണ്ട്…. മാഡിയുടെ ബ്ലാക്ക് ബീസ്റ്റ്….. സർവീസ് ചെയ്തിട്ടിരുന്നതിനാൽ കംപ്ലൈന്റ് ഒന്നുമില്ലായിരുന്നു…. കുട്ടൻ താഴേക്ക് ഓടി വന്നെങ്കിലും മാധവ് ഗേറ്റ് കടന്നു പോയിരുന്നു…. ************

അമ്പുവും അജുവും അജുവിന്റെ വീട്ടിലായിരുന്നു…. അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… അച്ചുവും വീഡിയോ കോളിൽ വന്ന് കരച്ചിലായിരുന്നു…. കുട്ടൻ അപ്പോഴാണ് അജുവിനെ ഫോൺ വിളിച്ചത്…. “ഹലോ ഏട്ടാ…. ങേ…. ആഹ്…. മ്…. ഇല്ല ഏട്ടാ…. വന്ന് കയറിയേ ഉള്ളൂ… ആഹ്…. അമ്പു എന്റെ കൂടെയുണ്ട്… ശരി…. നാളെ രാവിലെ ഇറങ്ങും….ശരി… വെയ്കുവാ…” “എന്താടാ….” “കുട്ടേട്ടനാ വിളിച്ചത്…. കിച്ചുവേട്ടൻ ഭ്രാന്ത് പിടിച്ച പോലെ വണ്ടിയും എടുത്ത് പോയെന്ന്….” “പാവം…. ഭാമ കിച്ചുവേട്ടന്റെ ജീവനാ…. ആര് ചെയ്ത പോക്രിത്തരം ആയാലും പൊക്കണം….” “അവളുടെ അവസ്ഥ…. ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ല….” “നേരം വെളുക്കാൻ ഇനി രണ്ട് മണിക്കൂർ കൂടെ ഉണ്ട്… വെളുപ്പിന് നമുക്ക് ഇറങ്ങണം….” “ശരി….” ************

ഭാമ ഇടിമിന്നൽ കേട്ട് ഭയന്ന് റൂമിന്റെ ഒരു മൂലയിൽ ചുരുണ്ട് കൂടി… അവളുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു…. (കണ്ണേട്ടാ…. ചക്കിയ്ക് ഇടിയും മിന്നലും പേടിയാ…. ഒന്ന് വന്നെന്നെ കൊണ്ടോവോ…. -ഭാമ ആത്മ) അവളുടെ തൊണ്ട വരളാൻ തുടങ്ങി… അവിടെ വച്ചിരുന്ന വെള്ളം അവൾ കുറച്ചെടുത്ത് കുടിച്ചു…. അവൾക്ക് ഇച്ചിരി ആശ്വാസം തോന്നി…. ഭാമയ്ക് പഴയ കാര്യങ്ങൾ ഓർമ്മ വന്നു… ——————————– മാധവിനോട് ഭാമ പിണങ്ങിക്കിടക്കുവായിരുന്നു…. പെട്ടെന്നാണ് ഒരു വലിയ ഇടി വെട്ടിയത്… അവൾ വേഗം അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്നു… “ഇതെന്താ കുക്കുമ്പർ ടൗണോ… തോന്നുമ്പോൾ എന്റെ നെഞ്ചത്തോട്ട് വന്ന് കേറാൻ….” “നിങ്ങൾ പാവല്ലേ…. അപ്പോ ഞാൻ എന്റെ പിണക്കം തീർത്തതാണ്…..

എന്തേ….” “വോ…. അല്ലാണ്ട് ഇടി പേടിച്ചിട്ടല്ല….” “ഈ….” “ഒരു ഇടിനാദത്തിൽ നിന്റെ എല്ലാ പിണക്കങ്ങളും മറന്നെന്റെ നെഞ്ചോരം ചേരുന്ന നിമിഷമാണ് പെണ്ണേ ആ ഇടിനാദത്തെ പോലും ഞാൻ പ്രണയിച്ചു പോകുന്നത്….” അവനവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു…. ഭാമ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു… ——————————– ഭാമയുടെ ശ്വാസം വിലങ്ങി…. നെഞ്ച് പൊടിഞ്ഞു…. ഭാമയിൽ നിന്നും ഒരു ഏങ്ങൽ ഉയർന്നു… അവൾ അവന്റെ ഓർമകളിൽ കണ്ണടച്ചിരുന്നു…. പെട്ടെന്ന് വയറിൽ എന്തോ ഒരു അനക്കം പോലെ തോന്നി… അവൾ വേഗം കണ്ണ് തുറന്നു… കൈകൾ വയറിൽ അമർത്തിപ്പിടിച്ച് സസൂക്ഷ്മം ശ്രദ്ധിച്ചു… “അതെ….

കുഞ്ഞ് അനങ്ങുന്നു…. അമ്മേട വാവേ…. അമ്മ തനിയേ അല്ലെന്ന് അറിയിച്ചതാണോ… പേടിക്കണ്ടാട്ടോ… നമ്മളെ ഇവിടുന്ന് കൊണ്ടോവാൻ അപ്പ വരും… എന്റെ പൊന്ന് പേടിക്കണ്ടാട്ടോ….” (കണ്ണേട്ടാ…. നമ്മുടെ വാവ അനങ്ങി… കണ്ണേട്ടൻ എന്നും തല ചേർത്ത് വച്ച് പറയില്ലേ ഒന്നനങ്ങാൻ…. ദേ അനങ്ങി… കൂടെ വാവയുണ്ടെന്ന് പറയുന്നതാകും…. ഇപ്പോഴും നിങ്ങടെ ജീവൻ തന്നെ എനിക്ക് കൂട്ടായി തന്നിരിക്കുവല്ലേ…. -ഭാമ ആത്മ) ************ മാധവ് വിജനമായ ഒരിടത്ത് വണ്ടി നിർത്തിയിട്ട് അതിന്റെ ബോണറ്റിൽ കയറി ഇരിക്കുവായിരുന്നു…. ഒരു കയ്യിൽ പകുതിയായ മദ്യക്കുപ്പിയുണ്ട്…. മഴവെള്ളം മുടിയിലൂടെ ഒലിച്ചിറങ്ങുന്നു… കണ്ണുനീരും ഒലിച്ചിറങ്ങുന്നുണ്ട്….

അവൻ ബോണറ്റിൽ നിന്നും ചാടിയിറങ്ങിയ ശേഷം അവശേഷിക്കുന്ന മദ്യം മുഴുവൻ ഒരൊറ്റ വലിക്ക് കുടിച്ചു തീർത്തു…. എന്നിട്ട് ആ ബോട്ടിൽ അവിടുള്ള കല്ലിലിടിച്ച് പൊട്ടിച്ചു… കൈയുടെ ഉൾഭാഗം ചില്ല് കൊണ്ട് കീറി രക്തം പൊടിഞ്ഞു…. മഴവെള്ളം രക്തവർണമായി ഒഴുകിപ്പരന്നു…. ശരീരത്തിലെ വേദന അവനെ തെല്ലും സ്പർശിച്ചില്ല…. അതിലും ആയിരം മടങ്ങ് അവന്റെ നെഞ്ച് നുറുങ്ങുന്നുണ്ടായിരുന്നു… പെട്ടെന്നാണ് അവന്റെ വണ്ടിയുടെ മുമ്പിലായി ഒരു ബ്ലാക്ക് സ്കോർപിയോ വന്നു നിന്നു…. അതിൽ നിന്നും മുപ്പത്തിനടുത്ത് പ്രായം തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ് പുറത്തേക്ക് ഇറങ്ങി…. അയാൾ അവനടുത്തേക്ക് ഓടി വന്നു…. “കിച്ചൂ….. എന്താടാ ഇത്….. ഇതെന്താ കയ്യൊക്കെ ചോര…..”

“വിട് അഭീ…. എന്നെ ആരും പിടിക്കണ്ട….” “നീ ഇങ്ങോട്ട് വന്നേ…..” അയാൾ മാധവിനെയും വലിച്ച് പജേറോയ്ക് അകത്തു കയറ്റി…. ഈ വന്നതാണ് എസിപി അഭിറാം ചന്ദ്രൻ…. മാധവിന്റെ കൂട്ടുകാരൻ…. കാറിനുള്ളിൽ നിന്നും ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്ത് മുറിവ് ക്ലീൻ ചെയ്ത് ഡ്രസ് ചെയ്തു…. “കിച്ചു…. ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…. വേഗം തന്നെ ഭാമയെ കണ്ടെത്താനാകും….” “അവളെ ഞാൻ കണ്ടെത്തിക്കോളാം… പക്ഷേ അത് ചെയ്ത നായയെ എന്ത് ചെയ്താലും റൂളും പറഞ്ഞ് നീ വരരുത്…” “അതിനാണോ മാഡിയുടെ ഈ രൂപം….” “അതെ…. അതിന് തന്നെയാണ്….” “നിനക്ക് ആരേലും സംശയം ഉണ്ടോ….” “സംശയം അല്ല…. ഉറപ്പുണ്ട്… അനിരുദ്ധൻ…. അവൻ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാൻ ഞാൻ അത്ര മണ്ടനൊന്നുമല്ല….

അവന്റെ ആക്സിഡന്റ് വാർത്ത അറിഞ്ഞപ്പോളേ ഞാൻ കണക്ക് കൂട്ടിയതാ…. പക്ഷേ ഇത്ര പെട്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. എന്നെ കണ്ടപ്പോൾ അവന്റെ കണ്ണിലെ പതർച്ച ഞാനറിഞ്ഞതാ…. അവനെന്തായാലും വേറേ സിം എടുത്ത് കാണും… ഇന്ന് ഞങ്ങളവനെ ഫോളോ ചെയ്യുമെന്ന് കരുതി അവൻ ഭാമയുടെ അടുത്ത് പോകില്ല…. പക്ഷേ നാളെ അവന്റെ ശിങ്കിടി അവിടെ ചെന്നിരിക്കും… അതിന്റെ പിറ്റേദിവസം അനിരുദ്ധൻ അവിടെ എത്തും…. അന്നേരം എന്റെ പെണ്ണിന്റെ കൂടെ ഞാനും ഉണ്ടാകും…. നാളെ അവന്റെ ദൂതൻ പോകുമ്പോൾ അവിടെ എനിക്ക് എത്തണം…. എന്നെ ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ മാഡിയുടെ ഈ രൂപം ആവശ്യമാണ്…. അവനെന്റെ കയ്യിൽ കിടന്ന് പിടയും….

ആദ്യം വിചാരിച്ചത് അവനെയങ്ങ് തീർക്കാനാ…. പക്ഷേ അവൻ ചെയ്തു കൂട്ടിയതിനൊക്കെ അങ്ങനെ പെട്ടെന്നൊരു മരണം….. അത് ശരിയാവില്ല…. ഓരോ നിമിഷവും വേദന തിന്ന് എന്തിന് ചെയ്തു എന്നല്ല എന്തിന് ജനിച്ചു എന്ന് ആലോചിച്ചു കരയണം…. അവൻ വേദനിപ്പിച്ച അവന്റെ അമ്മയുടെ ദയ കൊണ്ട് അവൻ ജീവിക്കണം…. ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അവൻ നീറണം…..” “മ്…. ശരി…. എന്തേലും സഹായം വേണേൽ ഞാൻ ചെയ്ത് തരാം… കേസ് വരാതെ ഞാൻ നോക്കിക്കോളാം…. നീ പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നി… ഇവനൊക്കെ ഇങ്ങനെ തന്നെ കിടക്കണം…. അപ്പോ നീ നിന്റെ പ്ലാനുമായി മുന്നോട്ടു പൊയ്ക്കോ…. ഞാനെന്റേതായ രീതിയിൽ ഒന്നന്വേഷിക്കാം…

പിന്നെ നിനക്ക് ഇൻഫർമേഷൻ കിട്ടിയാൽ ലൊക്കേഷൻ എനിക്ക് അയയ്ക്കണം…. എന്നാലേ എനിക്ക് കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ പറ്റുള്ളൂ….” “ശരിയെടാ….” “ഞാനിപ്പോൾ ചെല്ലട്ടെ….” “ഓകെ ഡാ… ഞാൻ വിളിക്കാം….” “ശരി….ബൈ….” അഭി ഡോർ തുറന്ന് മഴയിലൂടെ പുറത്തേക്ക് പോയി…. എന്നിട്ട് വണ്ടിയും എടുത്ത് തിരികെ മടങ്ങി…. മാധവ് മൊബൈൽ ഫോണെടുത്ത് ഭാമയുടെ ചിത്രങ്ങളോരോന്നായി നോക്കി…. അതിൽ ഒരെണ്ണം വയറിന് വലുപ്പം വെച്ചപ്പോൾ നൈറ്റിയുമിട്ട് ക്യാമറയ്ക്ക് പോസ് ചെയ്തതായിരുന്നു… അവൻ ആ ഫോട്ടോ സൂം ചെയ്ത് നോക്കി…. അവളുടെ മുഖത്ത് മാധവ് ചുംബിച്ചു…. വയറിന്റെ ഭാഗം സൂം ചെയ്ത് അവിടെയും ചുംബിച്ചു… അവന്റെ കണ്ണീർ തുള്ളികൾ ആ ചിത്രത്തിൽ പതിച്ചു…. “പേടിക്കേണ്ട പെണ്ണേ…. നീ പറയും പോലെ രാക്ഷസനാ ഞാൻ… തേടിയെത്തിയിരിക്കും…

എന്റെ പെണ്ണിന് കൂട്ടായി എന്റെ വാവയുണ്ടല്ലോ…. അവളവളുടെ അമ്മയെ നോക്കിക്കോളും… അപ്പേട പുലിക്കുട്ടിയാ…. കണ്ണേട്ടൻ വേഗം വരാടീ…. ഇന്നൊന്ന് വെളുത്തോട്ടെ…. നാളെ രാത്രി എന്റെ പെണ്ണിന്റെ അടുത്ത് ഈ രാവണൻ ഉണ്ടാകും… നിനക്ക് ഞാൻ തരുന്ന വാക്കാണ്….” ************ കരഞ്ഞ് തളർന്നെപ്പോഴോ ഭാമ ഉറങ്ങിപ്പോയി…. സ്വപ്നത്തിലെന്ന പോലെ മാധവിന്റെ കൈകളുടെ ചൂട് അവളുടെ ഉദരത്തെ പൊതിഞ്ഞ പോലെ…. ആ മനോഹരസ്വപ്നത്തെ ഉള്ളിലേക്ക് ആവാഹിച്ച് അവൾ ഉറങ്ങി…. കണ്ണുനീർ വീണ് കുതിർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… ഉള്ളിലെ ശിശുവും കണ്ണെത്താ ദൂരത്തെ അച്ഛന്റെ സ്നേഹചുംബനമറിഞ്ഞ പോലെ ഒന്നങ്ങി…. ഭാമയുടെ കൈകൾ തന്റെ പൊന്നോമനയെ പൊതിഞ്ഞ് പിടിച്ചു… മനസ്സ് കൊണ്ട് മാധവും…….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 48

Share this story