ഈ സ്നേഹകുടകീഴിൽ… : ഭാഗം 20

ഈ സ്നേഹകുടകീഴിൽ… : ഭാഗം 20

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആ കുട്ടി എന്തിനാ ആത്മഹത്യ ചെയ്തത്……? അവളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് ജീവന് അറിയില്ലായിരുന്നു…. വളരെ നല്ല കുട്ടിയായിരുന്നു….. തന്നെ പോലെ…. എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു അവൾ…… ഒരുപാട് കുസൃതികളും കുറുമ്പുകളും ഒക്കെ എന്നോട് പറയയും….. ഞങ്ങളെല്ലാം കരുതിയത് അഭയ് പോലെയാണ് അവൾ എന്നെയും കരുതിയത് എന്നാണ്…. പക്ഷേ അവളുടെ മനസ്സിൽ എന്നോട് മറ്റൊരു ഇഷ്ടമായിരുന്നു….. പെട്ടെന്ന് സോനയുടെ ഹൃദയത്തിൽ ആ വാക്കുകൾ കൊളുത്തി വലിച്ചു….. മറ്റൊരു ഇഷ്ടമോ…..? അവിശ്വസനീയതയോടെ സോന ചോദിച്ചു…..

അവൾക്ക് എന്നെ ഇഷ്ടമായിരുന്നു….. പ്രായത്തിന്റെ ഒരു പക്വത കുറവ്….. ഞാനവളെ പറഞ്ഞ തിരുത്തി…. അപ്പോൾ അവൾക്ക് അത്‌ മനസ്സിലായി…. അഥവാ മനസിലായി എന്ന് ഞാൻ വിശ്വസിച്ചു….. പിന്നീട് അത്‌ മനസ്സിലായത് പോലെ തന്നെയായിരുന്നു എന്നോടുള്ള അവളുടെ ഇടപെടലും….. അവൾ തന്നെ എന്നോട് പറഞ്ഞു അഭയ് പോലെ തന്നെ ഇനി എന്നെ കാണുമെന്ന്….. അവൾക്ക് വേണ്ടി അഭയ് പോലും എന്നോട് സംസാരിച്ചിരുന്നു…. പക്ഷേ പിന്നീടുള്ള അവളുടെ പെരുമാറ്റം ഞങ്ങൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നെ ഒരു സഹോദരന്റെ സ്ഥാനത്ത് കണ്ടുതന്നെ ആയിരുന്നു പിന്നീട് അവൾ എന്നോട് സംസാരിച്ചത് മുഴുവൻ….. വളരെ ബോൾഡായി അവൾ തന്നെ എന്നോട് പറഞ്ഞു…..

ഇനി ഒരിക്കലും എന്നെ ആസ്ഥാനത്ത് കാണില്ലെന്ന്…. പക്ഷേ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുറെ നാളുകൾക്ക് ശേഷം അവൾ ആത്മഹത്യ ചെയ്തു…… ആത്മഹത്യാക്കുറിപ്പിൽ അവളൊന്നു മാത്രമേ എഴുതിയിട്ടുള്ളൂ…. ” അവൾ സ്നേഹിച്ചിരുന്നു ഒരാളെ ആത്മാർത്ഥമായി….. പക്ഷേ തിരിച്ചു കിട്ടിയില്ല എന്ന്…..” അവൾ സ്നേഹിച്ചത് എന്നെ ആണെന്ന് എല്ലാവർക്കുമറിയാം….. അച്ഛനും അമ്മയും കുട്ടിക്കാലത്തെ മരിച്ച അഭയ്ക്ക് എല്ലാം അവന്റെ പെങ്ങൾ ആയിരുന്നു…. അവൾ മരിച്ചു കഴിഞ്ഞതോടെ അവൻ പാടെ തകർന്നുപോയി…. കുറേക്കാലം എന്നോട് മിണ്ടാൻ പോലും തയ്യാർ ഇല്ലായിരുന്നു….. കാരണം ഞാനാണ് അവളുടെ മരണ കാരണം എന്ന് അവൻ വിശ്വസിച്ചു…..

കുറ്റബോധം എന്നെയും വേട്ടയാടിയിരുന്നു….. അഭയ്ക്ക് ഇഷ്ടമില്ലാത്ത കൊണ്ട് പൂജയോടുള്ള ഫ്രണ്ട്ഷിപ്പ് പോലും ഞാൻ വേണ്ടെന്നുവച്ചു….. എന്നോട് അവൾക്കുള്ള സൗഹൃദത്തിന്റെ പേരിൽ അവളെ പോലും വേണ്ടന്ന് വയ്ക്കാൻ അഭയ് തയ്യാർ ആയിരുന്നു…. അങ്ങനെ ഇവിടുന്ന് ട്രാൻസ്ഫർ ഒക്കെ വാങ്ങി ഞാൻ വേറെ എവിടെയെങ്കിലും ഒക്കെ പോകാൻ വേണ്ടി തീരുമാനിച്ച സമയത്താണ് എന്നെ ഞെട്ടിച്ചുകൊണ്ട് വീണ്ടും അഭയ് വരുന്നത്….. അന്ന് ഞങ്ങൾ ബാംഗ്ലൂരിലായിരുന്നു….. . അവന് എന്നോട് ഒരു പിണക്കവും ഇല്ല….. അവന്റെ സഹോദരിയുടെ മരണത്തിന് ഞാനല്ല കാരണം എന്ന് ഒക്കെ പറഞ്ഞു എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു…..

പല പ്രാവശ്യം ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചെങ്കിലും അവന്തിക എന്നും ഒരു നോവ് ആയി എൻറെ മനസ്സിൽ കിടപ്പുണ്ട്…. എനിക്ക് ഇഷ്ടമായിരുന്നു ഒരുപാട്….. എൻറെ ജീന മോളെ പോലെ….. അവളോട് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തതാണ്….. അല്ല എന്നിട്ടും അവളെ എന്തിന് അത്‌ ചെയ്തു എന്ന് എനിക്ക് അറിയില്ല…… ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവളുടെ മരണത്തിന് കാരണം ഞാൻ തന്നെയാണെന്ന് ചിന്ത എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി….. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ പറയുന്നത് അതുകൊണ്ട് പതുക്കെ പതുക്കെ ഒക്കെ മറന്നു….. ജീവൻ പറഞ്ഞ് നിർത്തിയപ്പോൾ സോനയുടെ മനസ്സിലെവിടെയോ ഒരു സ്വാർത്ഥത മുളപൊട്ടുന്നത് അവൾ അറിഞ്ഞിരുന്നു…..

ജീവനെ മറ്റൊരാൾ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നുവെന്ന്…… ജീവനുവേണ്ടി ആ കുട്ടി ആത്മഹത്യ ചെയ്തിരുന്നു എന്നത് തനിക്ക് സഹിക്കാൻ കഴിയുന്നില്ല….. സോന ഓർത്തു….. എവിടെയൊക്കെയോ ജീവൻ തന്റെ മാത്രമാണെന്ന് വിളിച്ചുപറയാൻ അവളുടെ മനസ്സ് വെമ്പൽകൊണ്ടു….. പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല….. എല്ലാവരും മറക്കാൻ ശ്രമിക്കുന്ന ഒരു അധ്യായമാണ് അത്…… എനിക്കറിയില്ലായിരുന്നു ജീവൻ….. സാരമില്ലെടോ….. രണ്ടുപേരും പിന്നീട് ഒന്നും സംസാരിച്ചില്ല…… പിന്നീട് ഒരു ദിവസം കൂടി സോനയുടെ വീട്ടിൽ താമസിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷമാണ് ജീവനും സോനയും ജീവൻറെ വീട്ടിലേക്ക് തിരികെ പോയത്……

മകൾ സന്തോഷവതി ആയതിൽ ആനിയുടെ മനസും നിറഞ്ഞു…. ☂☂☂ തിരികെ ജീവനോടെ ഒപ്പം ചൊല്ലുമ്പോൾ സോനക്ക് ഭയമുണ്ടായിരുന്നു ലീനയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് ഓർത്ത്…… ജീവനോടെ ഒപ്പം കയറി വരുന്ന സോനയെ കണ്ടപ്പോൾ തന്നെ ലീനക്ക് മുഖത്ത് ദേഷ്യം വന്നിരുന്നു….. വീട് മാറാൻ ആണെന്ന് പറഞ്ഞിട്ട് പിന്നെ ഇവളെ വിളിച്ചുകൊണ്ട് എൻറെ മുൻപിൽ നീ എന്തിനാ കൊണ്ടുവന്നു നിർത്തുന്നത്….. പേടിക്കേണ്ട ഞങ്ങൾ ഇവിടെ താമസിക്കാൻ വന്നത് അല്ല…. നാളെ വീട് മാറണം….. എങ്കിലും എടുക്കേണ്ടതായി കുറെ സാധനങ്ങൾ ഇവിടെ ഉണ്ടല്ലോ…. ഞങ്ങൾ നാളെ തന്നെ വീട് മാറും….. അതിനു മുൻപ് ഒരു രാത്രി കൂടി ഞാൻ ഇവിടെ താമസിക്കുന്നതിന് അമ്മ എതിര് പറയരുത്……

അച്ഛനും പെങ്ങളും അമ്മയും ഒപ്പം എന്റെ ഭാര്യയും…. ഒരു ദിവസം കൂടി എനിക്ക് അങ്ങനെ താമസിക്കണം…. സോന മുറിയിലേക്ക് ചെല്ല്…. ജീവൻറെ സ്വരം ദൃഢമായിരുന്നു….. അവൾ ലീനയെ നോക്കിയപ്പോൾ ജീവൻ ഒരിക്കൽ കൂടി അവളോട് പറഞ്ഞു….. ഞാനാണ് പറയുന്നത് നീ മുറിയിലേക്ക് ചെല്ല്….. ആരും ഒന്നും പറയില്ല…. പിന്നീട് ഒന്നും പറയാതെ സോന നടന്നു മുറിയിലേക്ക്….. സോന പോയിക്കഴിഞ്ഞപ്പോൾ ജീവൻ പറഞ്ഞു…. അവൾക്ക് ഒരു അസുഖം വന്നതാണ് അവളിൽ അമ്മ കാണുന്ന കുറ്റമെങ്കിൽ….. അത് വളരെ മോശമാണെന്ന് ഞാൻ പറയും…. രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാം…. നമ്മളൊക്കെ മനുഷ്യരല്ലേ…..

മനസ്സിൻറെ കടിഞ്ഞാൺ എപ്പോഴാണ് ഏതു നിമിഷമാണ് പൊട്ടി പോകുന്നത് എന്ന് പറയാൻ പറ്റില്ല….. അതിൻറെ പേരിൽ അവളുടെ മേൽ കുറ്റം ആരോപിക്കുന്നത് ശരിയല്ല…. അത്രയും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ജീവൻറെ ലീന കൈകളിൽ പിടിച്ചു… നിനക്ക് തോന്നുന്നുണ്ടോ അവളുടെ മനസ്സിൻറെ താളം തെറ്റിയത് കൊണ്ടാണ് എനിക്ക് അവളെ സ്നേഹിക്കാൻ കഴിയാത്തതെന്ന്….? അങ്ങനെയാണോ നിൻറെ അമ്മയെ നീ മനസ്സിലാക്കിയിരിക്കുന്നത്…..? എൻറെ മനസ്സിൽ നിൽക്കുന്നത് മുഴുവൻ ഏതോ ഒരുത്തനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അവളുടെ ചിത്രം മാത്രമാണ്….. ഏതോ ഒരുതൻറെ കൂടെ പ്രേമിച്ച് നടന്ന് ഒരുത്തിയെ എൻറെ മോൻറെ തലയിൽ കെട്ടിവെച്ചതിലാണ് എനിക്ക് സങ്കടം……

മറ്റെന്തെങ്കിലും കാരണത്താൽ ആണ് അവളുടെ സമനില തെറ്റി പോയിരുന്നത് എങ്കിൽ….. അത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിന്നെക്കാൾ മുൻപേ രണ്ട് കൈയും നീട്ടി ഞാൻ അവളെ സ്വീകരിച്ച് എൻറെ സ്വന്തം മോളെ പോലെ ഞാൻ അവളെ സ്നേഹിച്ചേനെ….. പക്ഷേ എനിക്ക് സഹിക്കാൻ കഴിയില്ല ഇത്….. ലീനയുടെ ആ വാക്കുകൾക്ക് മുൻപിൽ എന്ത് മറുപടി പറയണമെന്ന് ജീവനും അറിയില്ലായിരുന്നു….. അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി…… കണ്ണുനീർ തൂകി ലീന…. അവർ സാരിത്തുമ്പ് കൊണ്ട് കണ്ണുനീർ തുടയ്ക്കുന്ന നോക്കി ജോൺസൺ പറഞ്ഞു…. ലീന കുട്ടികളുടെ ജീവിതമാണ്…. അത് എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ് അവരെ വളർത്തി വലുതാക്കാൻ മാത്രമേ നമുക്ക് കടമ ഉള്ളൂ….

അവരുടെ ജീവിതം എങ്ങനെ ആയിരിക്കണം എന്നതാണ് അവരുടെ മാത്രം അവകാശമാണ്…. ആഗ്രഹിക്കാൻ നമുക്ക് അവകാശം ഉണ്ട് പക്ഷേ അത് തന്നെ വേണം എന്ന് വാശി പിടിക്കാൻ പാടില്ല…. അവന്റെ ജീവിതം അവന് കണ്ടെത്തിയതാണ്…. പിന്നെ കല്യാണത്തിന് മുൻപ് ഒരു പ്രണയബന്ധം ഉണ്ടായി എന്നത് ആ കൊച്ചിന്റെ തെറ്റല്ലല്ലോ അത് ആർക്കും സംഭവിക്കാവുന്ന ഒന്നാണ്……. നമ്മുടെ മോൾക്ക് അങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം….. അങ്ങനെ മാത്രം വിചാരിച്ചാൽ മതി…. അതിനോട് നീ പിണക്കം കാണിക്കുന്നത് ശരിയല്ല….. എനിക്കെന്തോ അവളോട് ക്ഷമിക്കാൻ കഴിയുന്നില്ല അച്ചായാ….. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ അവളെ സ്നേഹിക്കാൻ ശ്രമിക്കുക ആയിരുന്നു…..

പക്ഷേ എനിക്ക് കഴിയുന്നില്ല….. എൻറെ മോൻ അവളെ അത്രത്തോളം സ്നേഹിക്കുമ്പോൾ അത് വേറൊരുതനെ സ്നേഹിച്ച സ്നേഹത്തിന് ബാക്കി ആണല്ലോ അവൾ അവന് കൊടുക്കുന്നത് എന്ന് വിചാരിക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല…. ചിലപ്പോ എന്റെ സ്വാർത്ഥത ആയിരിക്കാം…. പക്ഷേ എന്നെക്കൊണ്ട് കഴിയുന്നില്ല…… അവർ ഭർത്താവിൻറെ മാറിൽ ചാരി നിന്ന് അറിയാതെ വിതുമ്പിപ്പോയി….. ☂☂☂ അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ജീനയാണ് ജീവനെയും സോനയും വന്ന് വിളിച്ചത്….. വന്നപ്പോൾ മുതൽ സോന മുറിയിൽ തന്നെ ഇരിക്കുകയാണ്….. പുറത്തേക്ക് പോകാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല….. വാടോ ഭക്ഷണം കഴികാം… എനിക്ക് വേണ്ട ജീവൻ…. വാടോ….

ഇവിടുത്തെ ലാസ്റ്റ് ഫുഡ് അല്ലേ….. ജീവൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു….. അവനെ എതിർക്കാൻ അവൾക്ക് മനസ്സ് വന്നില്ല….. രണ്ടുപേരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ വന്നത്….. ഭക്ഷണം കഴിക്കുന്ന സമയത്ത് ആരും ഒന്നും സംസാരിച്ചില്ല…. ലീനയുടെ മനസ്സിൽ ഒരു വേദന ഉണ്ടെന്ന് ജീവന് അറിയാമായിരുന്നു…. താൻ ഇവിടെ നിന്ന് പോകുന്നത് ഒരിക്കലും സഹിക്കാൻ പറ്റുന്ന ഒന്ന് ആയിരിക്കില്ല എന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു.. …… പക്ഷേ വാശി കാരണം തന്നോട് പോകരുത് എന്ന് പറയാനും അമ്മയ്ക്ക് സാധിക്കുന്നില്ല….. പക്ഷേ ഇവിടെ സോനയെ തന്നെ നിർത്തിയിട്ട് ഹോസ്പിറ്റലിൽ പോകാൻ തനിക്ക് കഴിയില്ല.. . ഒരു പക്ഷെ മുഖം കറുപ്പിച്ച് എപ്പോഴെങ്കിലും അമ്മ ഒരു വാക്ക് അവളോട് പറഞ്ഞാൽ അവളുടെ സമനില വീണ്ടും തെറ്റാൻ അത് മാത്രം മതി ആയിരിക്കും….

അവളുടെ വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന സമയം ആണ്…. അതിന് സോനയും അമ്മച്ചിയും ഒരുമിച്ച് നിന്നാൽ ശരിയാവുകയില്ല….. ഭക്ഷണം കഴിഞ്ഞു അന്ന് രാത്രിയിൽ പോകാനുള്ള ബാഗ് അടുക്കിവയ്ക്കുന്നതിനായി ഇടയിലാണ് ജീന മുറിയിലേക്ക് കയറിവന്നത്….. ചേട്ടായി ഇവിടുന്ന് മാറാൻ തന്നെ തീരുമാനിച്ചോ….? അവൾ ചോദിച്ചു…. തീരുമാനിച്ചു മോളെ….. അതിനു മാറ്റമൊന്നുമില്ല…. അത് ആരോടും പിണക്കം ഉണ്ടായിട്ടല്ല…. എനിക്കിപ്പോ ഞാൻ വിവാഹം കഴിച്ച പെൺകുട്ടി ഉപേക്ഷിക്കാൻ ഒന്നും പറ്റില്ലല്ലോ…. അമ്മച്ചി അതൊക്കെ ഒരു വാശിക്ക് പറയുന്നതാണ് ചേട്ടായി….. ചേട്ടായി കാര്യമായി എടുക്കാതിരുന്നാൽ മതി…..

ചേച്ചിക്ക് പറഞ്ഞു കൊടുത്തു കൂടെ…. സോനയുടെ മുഖത്തേക്ക് നോക്കി ജീന ചോദിച്ചു…. അവൾ നിസ്സഹായമായി ജീവനെ നോക്കി….. അവൾ പറഞ്ഞതാണ്….. ഞാനാണ് സമ്മതിക്കാത്തത്….. ഇവിടെ നിന്ന് പോകാൻ അല്ലെങ്കിൽ നമ്മൾ തമ്മിൽ പിണങ്ങാതെ ഇരിക്കാൻ അവളെ ഉപേക്ഷിച്ചു പൊയ്ക്കോളാൻ വരെ അവൾ പറഞ്ഞതാണ്…. സമ്മതിക്കാതിരുന്നത് ഞാനാണ്…. ജീവൻ പറഞ്ഞു…. ഞാൻ കാരണം ഈ വീട്ടിൽ ഒരു വഴക്കുണ്ടായി അതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്ന ഞാനാണ്…. സോന പറഞ്ഞു….. എനിക്കറിയാം ചേച്ചി…. അമ്മച്ചിയുടെ സ്വഭാവം ഇങ്ങനെയാണ്…. ഇഷ്ടക്കുറവ് കൊണ്ടല്ല…. ഇഷ്ടക്കൂടുതൽ കൊണ്ടാണ്…. ചേച്ചിയെ അമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായിരുന്നു…. വിവാഹത്തിനുമുൻപ് ചേച്ചിയെ പറ്റി മറ്റുള്ളവരോട് പറയാനും ചേച്ചിയുടെ ഫോട്ടോ കാണിക്കാനും ഒക്കെ ഏറ്റവും ഉത്സാഹം അമ്മക്ക് ആയിരുന്നു…..

ഒരുപാട് ഇഷ്ടമായിരുന്നു ചേച്ചിയെ…. അമ്മച്ചിക്ക് ചേച്ചിക്ക് വേണ്ടി ഓരോ സാധങ്ങൾ വാങ്ങുമ്പോൾ ഒക്കെ അമ്മച്ചി സന്തോഷിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം….. പെട്ടെന്ന് എല്ലാം ഉൾക്കൊള്ളാൻ അമ്മച്ചിക്ക് പറ്റിയില്ല…. കുറച്ച് സമയം നിങ്ങൾ കൊടുത്താൽ എല്ലാം മനസ്സിലാക്കി ചേച്ചിയെ വീണ്ടും പഴയപോലെ സ്നേഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്….. ജീന ഒരു പ്രതീക്ഷയോടെ പറഞ്ഞു…. അതിന് ഞങ്ങൾ മാറി നില്കുന്നത് തന്നെ ആണ് ജീന നല്ലത്…. അമ്മ ഇവളെ സ്നേഹത്തോടെ തിരിച്ചു വിളിക്കും… എനിക്ക് അറിയാം…. ആ സമയം അപ്പോൾ ഞങ്ങൾ തിരികെ വരും എന്ന് ഉറപ്പാണ്…. ജീവൻ പറഞ്ഞു…. ഇനി അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് ജീനക്ക് തോന്നിയിരുന്നു…. അവൻ ആ നിലപാടിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു….

പിറ്റേന്ന് തന്നെ രണ്ടുപേരും ഒരുമിച്ച് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു…. ഏതായാലും ചെറിയൊരു പാലുകാച്ചൽ പോലെ രണ്ടുപേരും നടത്തിയിരുന്നു…. പാൽ തിളച്ചു പൊങ്ങിയപ്പോൾ രണ്ടുപേർ സന്തോഷത്തോടെ പരസ്പരം നോക്കി…. അപ്പോൾ അങ്ങനെ അടുക്കളയുടെ ഉദ്ഘാടനം കഴിഞ്ഞു…. ഇനി നീ ഒരു അവസരം തരികയാണെങ്കിൽ നമുക്ക് ബെഡ്റൂം കൂടി ഉദ്ഘടിക്കാം… ചിരിയോടെ ജീവൻ അത്‌ പറഞ്ഞപ്പോൾ സോന അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 19

Share this story