ലിവിംഗ് ടുഗെതർ : ഭാഗം 23

ലിവിംഗ് ടുഗെതർ : ഭാഗം 23

എഴുത്തുകാരി: മാർത്ത മറിയം

അവൻ സംശയത്തോടെ തന്നെ ഫോൺ എടുത്തു. “ഹെലോ അമ്മേ… ” “ആഹ്ഹ് മോനെ നീ കിടന്നിരുന്നോ…? അമ്മയുടെ ശബ്ദം ത്തിൽ വാത്സല്യം വഴിഞ്ഞൊഴുകി. ഒരു അപകടസൂചന ഷൈനിന്റെ തലച്ചോർ അവനു നൽകി. “ഇല്ല… എന്താ ഈ സമയത്ത് ” ഷൈൻ കാര്യം അറിയാൻ ചോദിച്ചു. “അത് ഇന്ന് ഒരു കൂട്ടര് വന്നിരുന്നുട… ” അമ്മ പറഞ്ഞു തുടങ്ങി. “ആരെക്കിലും വന്നതിനു അമ്മ എന്തിനാണ് എന്നെ വിളിക്കുന്നത്…? “അത് വേറൊന്നും അല്ലടാ നിനക്ക് ഒരു കല്യാണാലോചന ” ഷൈനിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. എനിക്കോ ഇപ്പൊ കല്യണം ഒന്നും വേണ്ട.. ഒരു ജോലി പോലും ഇല്ലാത്ത എന്നെ കല്യാണം ആലോചിച്ചു വന്നവർക്കു വട്ടാണ്. ഷൈൻ പുച്ഛത്തോടെ പറഞ്ഞു. “എന്തുട്ട് പഠിത്തം ” പിന്നെ പെണ്ണിനെ നീ അറിയും.

നിന്റെ കൂടെ പഠിച്ചതാ പ്ലസ് 2 നു എന്തോ… നിന്റെ കൂടെ പഠിച്ചതാ. പേര് എന്തോ പറഞ്ഞു. നാവിന്റെ തുമ്പിൽ ഉണ്ട്. പക്ഷെ ഇങ്ങോട്ട് വരുന്നില്ല…. ആ പോട്ടെ.. പിന്നെ ഓർക്കുമ്പോൾ പറയാം… പെണ്ണിന്റെ അപ്പന്റെ വലിയൊരു കോൺട്രാക്ടർ ആണ്. ഇട്ടു മൂടാൻ ഉള്ള സ്വത്ത്‌ ഉണ്ടെടാ ചെക്കാ.. 501 പവനും 6 ഏക്കർ പുരയിടവും 2400 sq വീടും ഒക്കെ ആണ് സ്രീധനം. ഇതൊക്കെ നിനക്ക് കിട്ടിയാൽ പുളിക്കോ…? പെണ്ണിന്റെ ഫോട്ടോ ചേട്ടന്റെ ൽ ഉണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് നിനക്ക് അയക്കാൻ.. ഞാൻ അവരോട് സമ്മതം പറഞ്ഞിട്ടുണ്ട്. നീ ഫോട്ടോ കണ്ടിട്ട് വിളിക്… ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് അമ്മ ഫോൺ വെച്ചു. “അല്ല ഇത്രയും സ്രീധനം തരാൻ ഉള്ള മുതൽ ഉണ്ടോ താൻ “എന്ന ആലോചനയിൽ ഷൈൻ മാർത്തയെ നോക്കി.

“എന്താനുള്ള “രീതിയിൽ അവൾ തലയനക്കി. ഷൈൻ അമ്മ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അവളെ പറഞ്ഞു കേൾപ്പിച്ചു. “എന്നിട്ട് ഷൈൻ എന്ത് തീരുമാനിച്ചു. ” മർത്തയുടെ ശബ്ദം ത്തിലെ പതർച്ച ഷൈൻ മനസിലാക്കി. “ഒന്നും തീരുമാനിച്ചിട്ടില്ല. പെണ്ണിനെ പോലും കണ്ടില്ല പിന്നെ എന്ത് തീരുമാനിക്കാൻ.. ” അവൻ ചിറികോട്ടി. “ഹ്മ്മ്.. ” അവളിൽ ഒരു നെടുവീർപ് ഉയർന്നു. “മാർത്ത നിന്റെ തീരുമാങ്ങളിൽ എന്തെകിലും വിത്യാസം ഉണ്ടോ.. ” കുറെ നാൾക്കു ശേഷം പിന്നെയും ആ ചോദ്യം അവൾ നേരിട്ടു. “ഇല്ല ഷൈൻ ഒരു വിത്യാസം വും ഇല്ല.. ” “ഹ്മ്മ് എന്തായാലും നിന്റെ പ്രസവം കഴിയട്ടെ എന്നിട്ട് ആവാം ബാക്കി. ” അവന്റെ ശബ്ദത്തിലെ വേദന അവളിലും നോവ് പടർത്തി. “ഫോട്ടോ വരുമ്പോൾ എനിക്ക് കൂടി കാണിച്ചു തരണേ.. ” വിഷയം മാറ്റാൻ എന്നാവണം അവൾ പറഞ്ഞു.

“തീർച്ചയായും ” അതെ നാണയത്തിൽ അവൻ തിരിച്ചടിച്ചു. മെസ്സേജ് ൻറെ ട്യൂൺ കേട്ട് രണ്ടുപേരും പരസ്പരം നോക്കി. അവൻ വേഗം ഫോൺ എടുത്തു. ചേട്ടന്റെ മെസ്സേജ് കണ്ടപ്പോൾ അവൻ അവളുടെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് മെസ്സേജ് ഓപ്പൺ ചെയ്തു. മെസ്സേജ് ൽ ഉള്ള ഫോട്ടോ കണ്ട് 2 പേരും ഞെട്ടി. “ഷൈൻ ആമി… മർത്തയുടെ ശബ്ദം വിറച്ചു. ഷൈൻ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി. “അവൾ കരുതി കൂട്ടിയാണ്.. ” ഷൈനിന്റെ പല്ലുകൾ ഞെരിഞ്ഞു. “ഷൈൻ എന്നാലും… ഒരു എന്നാലും ഇല്ല. ആമി യെ വേണ്ടാന്നു പറഞ്ഞാൽ അതിനുള്ള റീസൺ പറയണ്ടേ.. എന്ത് പറയും… ഞാനും നീയും തമ്മിൽ ഉള്ള റിലേഷനോ അതൊ നീയും ആമി യും തമ്മിൽ ഉണ്ടായിരുന്ന റിലേഷൻ എന്ത് പറയും നീ. മാർത്ത നീ കൂൾ അവ്..

വെറുതെ ബിപി കയറ്റാതെ… ഷൈൻ അവളെ ചേർത്തു പിടിച്ചു… എടോ അവൾ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും നമ്മൾ അത് മൈൻഡ് ചെയ്യണ്ട…. അവൻ അവളെയും കൊണ്ട് ബെഡ്‌റൂമിൽ ലേക് നടന്നു. ഡോർ ബെല്ലിന്റെ ശബ്ദം കേട്ട് മാർത്ത നടുങ്ങി. എടോ ഒരു ഡോർ ബെല്ലിന്റെ ഒച്ചയിൽ താൻ പേടിക്കുന്നത് എന്തിനാണ്….? അവൻ ശാസന രൂപേണ പറഞ്ഞു. വരണ്ട ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. ഡോർ തുറന്ന ഷൈൻ പിന്നെയും ഞെട്ടി. പല്ല് 32 കാണിച്ചു ചിരിച്ചുകൊണ്ട് ആമി അകത്തേക്കു കയറി. ആമി യെ കണ്ടപ്പോൾ മർത്തയുടെ മനസ്സിൽ വെറുപ് നുരഞ്ഞു പൊന്തി. ആമി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. മാർത്ത വെറുപ്പോടെ തല തിരിച്ചു. “ഷൈൻ വിശേഷങ്ങൾ ഒക്കെ അറിയുണ്‌ടായിരുന്നു..

വന്നു കാണാൻ സാധിച്ചില്ല. എന്തായാലും കൊള്ളാം. ഒരു വെടി ക് 3 പക്ഷികൾ… ” ആമി സെറ്റിയിൽ അമർന്നു. “എന്റെ വിശേഷങ്ങൾ ഷൈൻ അറിഞ്ഞിട്ടുണ്ടാവും എന്ന് കരുതുന്നു. ” ആമി യുടെ മുഖത്തു ഒരു ഗർവ് തെളിഞ്ഞു നിന്നു. “അമേലിയ ഇപ്പോൾ ഇവിടന്നു പോകണം.. എന്തെകിലും സംസാരിക്കാൻ ഉണ്ടകിൽ നാളെ രാവിലെ വരണം.. ” ഷൈൻ കടുപ്പിച്ചു പറഞ്ഞു . ഒരു ചെറു പുഞ്ചിരിയോടെ ആമി എഴുന്നേറ്റു. ചിരികുനുണ്ടായിരുനെകിലും അവളുടെ ഉള്ളിലെ പൈശാചികത അവർക്ക് വെളിവായിരുന്നു. “ഞാൻ പോവാൻ തന്നെയാണ് വന്നത്.. പിന്നെ ഇവളെയും കെട്ടിപിടിച്ചിട്ടുള്ള നിന്റെ ഈ കിടപ്പിന് അധികം ആയുസില്ല. പിന്നെ അമ്മയ്ക്ക് പൈസക് ആർത്തി ഉള്ളടത്തോളം ആമിയെ തന്നെ നീ കെട്ടും ഇത് എന്റെ ചലഞ്ജ് ആണ്.

പിന്നെ ഇവളുടെ ഇവളുടെ കുഞ്ഞുങ്ങളും അതൊക്കെ കണ്ട് തന്നെ അറിയണം…. ” അവളുടെ സംസാരം മർത്തയ്ക് ഒട്ടും പിടിച്ചില്ലെകിലും ഷൈനിനെ ഓർത്തും തന്റെ അവസ്ഥായെ ഓർത്തും അവൾ അടങ്ങി. ഷൈൻ വേഗം വാതിൽ തുറന്നു പുറത്തേക് വിരൽ ചൂണ്ടി. അവനു ഒരു പുച്ഛച്ചിരി സമ്മാനിച്ചിട്ട് അവൾ വാതിൽ കടന്നു പോയി. വാതിൽ അടച്ചിട്ടു ഷൈൻ മർത്തയുടെ അടുത്തേക് വന്നു. അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പുന്ന മേഘങ്ങളേ പോലെ ആയിരുന്നു. “ഷൈൻ ഞാൻ കാരണം അല്ലെ നിനക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് ” മാർത്ത അവന്റെ നെഞ്ചിലേക് ചാഞ്ഞു ഏങ്ങലടിച്ചു. “നീ കാരണം അല്ലെ ഒറ്റയടിക്ക് എനിക്ക് 3 പിള്ളേരുടെ അപ്പൻ ആവാൻ പറ്റിയത്. അവളെ കൊണ്ട് പറ്റുമായിരുന്നോ…? ” അവളുടെ മുടിയിൽ തലോടി കുസൃതിയോടെ പറഞ്ഞു. ആ കണ്ണീരിന്റെ ഇടയിലും പുഞ്ചിരിയുടെ തിളക്കം അവരുടെ ഇടയിൽ തെളിഞ്ഞു….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഉറക്കം വരാതെ ഷൈൻ തിരിഞ്ഞും മറഞ്ഞും കിടന്നുകൊണ്ടിരുന്നു. മാർത്ത നല്ല ഉറക്കത്തിൽ ആയിരുന്നു. ഉറക്കത്തിൽ എപ്പോളോ അവൾ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ ഏതോ നല്ല സ്വപ്നത്തിൽ ആണെന്നു അവനു മനസിലായി. ശബ്ദം ഉണ്ടാകാതെ പതിയെ എഴുനേറ്റു അവൻ ബാൽക്കണി യിലേക്ക് പോയി. ഒരു സിഗററ്റും പുകച്ചുകൊണ്ട് ആകാശത്തേക്കു നോക്കി നിന്നു. അവന്റെ മനസിലേക്ക് മമ്മി പറഞ്ഞത് ഓടി എത്തി. ” “ആമി എന്തിനാവും ഇത്രയും സ്രീധനം തന്ന് താനെ വിലയ്ക്കു വാങ്ങുന്നത്. ഞാനും മർത്തയും ഒരുമിച്ചു ജീവിച്ചാൽ അവൾക് എന്താ….? അമ്മയെ അവൾ പാട്ടിലേക്കിട്ടുണ്ട്. ആമി യെ വേണ്ട മാർത്തയെ മതി എന്ന് വിട്ടിൽ പറഞ്ഞൽ ആ നിമിഷം ഈ ഫ്ലാറ്റിൽ നിന്നു വരെ ഇറങ്ങേണ്ടി വരും.

മാർത്തയെ കൂട്ടി എവിടെ പോകും. ഒരു ജോലി പോലും ഇല്ലാതെ എങനെ അവരെ നോക്കും… ഇനി മർത്തയുടെ വിട്ടിൽ അറിഞ്ഞാൽ അതിലും വലിയ പ്രശ്നങൾ…. “ചിന്തകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു സിഗററ്റുകളുടെ എണ്ണവും കൂടി കൂടി വന്നു. “എന്തായാലും മാർത്തയെ തനിക്കു കിട്ടില്ല. മിക്കവാറും പ്രസവം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെയും തന്നെ ഏല്പിച്ചിട്ട് പോവാൻ ആവും അവളുടെ ഉദ്ദേശം.അവളുടെ മനസ് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല. അവൾ സ്ട്രോങ്ങ്‌ ആയിട്ട് തന്റെ കൂടെ നിന്നാൽ തനിക്കു ദൈര്യമായിട്ട് മുൻപോട്ട് പോവാം. ഇത് അതല്ലലോ ഇടയ്ക്ക് ഇടയ്ക്ക് ഒരു ഭാവം ആണ്.

ചിലപ്പോൾ തോന്നും എന്റെ ഭാര്യ പരിചരിക്കും ചിലപ്പോൾ കാമുകി യെ പോലെ കൊഞ്ചും. അതും അല്ലകിൽ അപരിചിതരുടെ മൗനം. എല്ലാം കൂടി കുഴഞ്ഞ ഭാവമാണ്… ഒരു വാശിപ്പുറത്താണ് അവളെ അബോർഷനിൽ നിന്നും തടഞ്ഞത്. എന്നാക്കിലും അവൾക് എല്ലാം മനസിലാക്കുമെന്നു കരുതി തന്നെയാണ് ഇപ്പോളും കൂടെ നില്കുന്നത്. ഇരു വീട്ടുകാരും അറിഞ്ഞാൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാവും…. ജീവിതം തന്നെക്കൊണ്ട് കുരങ്ങു കളിപ്പിക്കുകയാണെന്നു അവനു തോന്നി. ” സിഗേരറ്റ് പാക്ക് ശൂന്യം ആയപ്പോൾ ആണ് അവൻ ചിന്തകൾക് വിരാമിട്ടത്. പതിയെ ചെന്നു അവളെയും കെട്ടിപിടിച്ചു ഉറക്കത്തിലേക് ഊളിയിട്ടു. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഫ്ലാറ്റിന്റെ ഡോർ ബെൽ അടിച്ചിട്ട് അന്ന അക്ഷമയായി കാത്തു നിന്നു. “താൻ കേട്ടതൊന്നും സത്യമാവരുതേ” എന്ന് നെഞ്ചുരുകി അവർ പ്രാർത്ഥച്ചുകൊണ്ടിരുന്നു. വാതിൽ തുറക്കാൻ വൈകുന്ന ഓരോ സെക്കന്റ്‌ ഉം അവരിൽ അസ്വസ്ഥത പടർത്തി. ഇന്നലെ രാത്രിയിൽ വന്നൊരു അജ്ഞാത കാൾ ആണ് അന്നയെ ഷൈനിന്റെ ഫ്ലാറ്റ് വരെ എത്തിച്ചത്. ഉറക്കപിച്ചിൽ വന്നു ഡോർ തുറന്ന ഷൈനിനു പെട്ടന്നു മുൻപിൽ നിൽക്കുന്ന ആളെ മനസിലായില്ല. പക്ഷെ അവരുടെ വീങ്ങി വീർത്ത മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളും എന്തോ പ്രേശ്നത്തെ സൂചിപ്പിക്കുന്നതായി അവനു തോന്നി. മർത്തയുടെ ഫോണിൽ ഇവരെ കണ്ടിട്ടുണ്ടാലോ എന്ന് അവൻ ഓർത്തു.

ഇത്രയും നേരം അന്ന ഷൈനിനെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു. താൻ കേട്ടതൊക്കെ സത്യമാണോ എന്ന് ഒരുവേള അവൾ സംശയിച്ചു.. ആലോച്ചിട്ടൊന്നും ആളെ മനസിലാവാത്തതുകൊണ്ട് അവളുടെ ഏതാകിലും ഫ്രണ്ട് ആവുമെന്ന് കരുതി അവൻ അന്നയെ അകത്തേക്കു ക്ഷണിച്ചു. “മാർത്ത ” അന്ന ചോദിച്ചു. ഇപ്പോൾ വിളികാം… ഇരിക്കൂ… അതും പറഞ്ഞുകൊണ്ടാവൻ റൂമിലേക്കു പോയി. അന്നയുടെ നെഞ്ച് പൊടിയുകയായിരുന്നു. തന്റെ മകൾ ഇങ്ങനെ ഒരു പുരുഷൻ ൻറെ കൂടെ ഒരുമിച്ചു ഇത്രയും നാൾ ജീവിക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ അന്നയുടെ മനസ് തയാറാവുന്നുണ്ടായിരുന്നില്ല…. തന്റെ മകൾ മാർത്ത ആയിരിക്കല്ലേ എന്നവർ ദൈവങ്ങളോട് പ്രാർത്ഥിച്ചു.

“എടി എഴുനേല്ക് നിന്റെ ഏതോ ഒരു ഫ്രണ്ട് വന്നിരിക്കുന്നു. ” അവൻ മാർത്തയെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.. ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മാർത്ത എഴുന്നേറ്റിരുന്നു. “എന്റെ ഫ്രണ്ടോ…? ഏത്‌ ഫ്രണ്ട്..? ” മാർത്ത സംശയത്തോടെ നോക്കി. “ആവോ എനിക്ക് എങനെ അറിയാം. വേണക്കിൽ പോയി നോക്ക്.. ” ഷൈൻ ബാത്‌റൂമിൽക്ക് കയറി കൊണ്ട് പറഞ്ഞു. “ഇതാരപ്പാ വെളുപ്പിന് തന്നെ കാണാൻ വന്ന ഫ്രണ്ട്..”എന്നാലോചിച്ചുകൊണ്ട് അവൾ വയറും താങ്ങി എഴുന്നേറ്റു. രാവിലെ തന്നെ ആയതും കൊണ്ട് അവൾക് നടക്കാൻ നന്നേ പാടായിരുന്നു. വെച്ചു വെച്ചു അവൾ ഹാളിലേക് എത്തി. കൈയിൽ മുഖം അമർത്തിയിരിക്കുന്ന ആളെ കണ്ടപ്പോളേ തന്നെ ഒരു തരിപ്പ് മാർത്ത യുടെ നട്ടെലിലൂടെ പാഞ്ഞു. “മമ്മ … അറിയാതെ അവൾ വിളിച്ചു പോയി. വളരെ നേർത്ത ശബ്ദം കേട്ട് അന്ന തല ഉയർത്തി.

മുന്നിൽ ഉള്ള ദൃശ്യം അവളെ കൂടുതൽ വേദനിപ്പിച്ചു. നിറവയറുമായി തന്റെ മകൾ……. തന്റെ മറിയം…. അന്നയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാര യായി ഒഴുകി. ഭൂമി പിളർന്നു തന്നെ വിഴുങ്ങിയിരുനെകിൽ എന്ന് ആഗ്രഹിച്ചുകൊണ്ട് മാർത്ത തറഞ്ഞു നിന്നു. അന്നയുടെ കണ്ണുനീർ അവളെ പൊളിച്ചുകൊണ്ടിരുന്നു. ഒന്നും പറയാതെ അന്ന വെട്ടിത്തിരിഞ്ഞു പോകാൻ തുടങ്ങി… “മമ്മ… ” മാർത്ത പിന്നാലെ ആയാസപ്പെട്ട് ഓടി… ഒരു നിമിഷം നിന്നിട്ട് അന്ന തിരിഞ്ഞു നോക്കി. അന്നയെ നോക്കാനാവാതെ മാർത്ത തല താഴ്ത്തി. കണ്ണുകളിലെ തീയിൽ താൻ വെന്തുപോകുമെന്നവൾ ഭയന്നു. “ആരുടെ മമ്മ… ” അന്ന സങ്കടത്തിൽ ചിറി. “മമ്മ ഞാൻ… ” മാർത്ത യുടെ വാക്കുകൾ ഇടറി. എനിക്ക് ആകെ രണ്ടു മക്കളെ ഒള്ളു. എന്റെ ഇവയും എന്റെ റൂത്തും. മാർത്ത മറിയം എന്നാ എന്റെ മൂത്തമകൾ മരിച്ചു.

“മമ്മ…. ” മാർത്ത പകപ്പോടെ അന്നയെ നോക്കി. തന്നോട് ദേഷ്യം ഉണ്ടാകിലും ഒരിക്കലും അന്ന ഇങ്ങനെ പറയുമെന്നു മാർത്ത വിചാരിച്ചില്ല. “നിന്നെയും കാത്തു ഒരാൾ അവിടെ ഉണ്ട്.. നിന്റെ അബ്ബാ…. അദ്ദേഹം ഇതറിഞ്ഞാൽ നെഞ്ചുപൊട്ടി ചാവും… ” അന്ന മൂക്ക് പിഴിഞ്ഞു. നിനക്ക് എങ്ങനെ തോന്നി… ഞങ്ങളോട് ഇങ്ങനെ ചെയ്യാൻ… എന്റെ മോൾ ഇത്രയും വലുതായ കാര്യം ഞങ്ങൾ അറിഞ്ഞില്ല…. നാവിറങ്ങിയത് പോലെ നിന്നു പോയി മാർത്ത. ഒരിറ്റ് വെള്ളത്തിനു വേണ്ടി അവളുടെ നാവ് അതിയായി കൊതിച്ചു… “നിന്റെ വയറ്റിലും വളര്ന്നുടലോ… അത് നിന്നോട് ഇങ്ങനെ ചെയുമ്പോൾ നീ മനസിലാകും പെറ്റവയറിന്റെ വേദന….

ഇനി ഒരിക്കലും ഒരു ബന്ധവും പറഞ്ഞുകൊണ്ട് ആ വീടിന്റെ പടി ചവിട്ടരുത്. ആരൊക്കെ മരിച്ചെന്നു പറഞ്ഞാലും…. ഞങ്ങള്ക് ഇങ്ങനെ ഒരു മകൾ ഇല്ല… ” അന്നയുടെ ശബ്ദത്തിനു മൂർച്ഛയേറി…. മർത്തയെയും ഉന്തി നിൽക്കുന്ന അവളുടെ വയറും ഒരു നിമിഷം നോക്കി നിന്നിട്ട് തകർന്ന ഹൃദയവും മായി അന്ന തിരിഞ്ഞു നടന്നു. എല്ലാം നഷ്ടപെട്ടവളേ പോലെ മാർത്ത നിലത്തേക്ക് ഇരുന്നു. അത്രയും നേരം അവരുടെ സംസാരം കേട്ടുനിന്ന ഷൈൻ അവൾ ഇരിക്കുന്നത് കണ്ടപ്പോൾ ഓടി വന്നു അവളെ താങ്ങി. “ഷൈൻ എന്റെ മമ്മ…. ” തേങ്ങലിന്റെ ഇടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.

ഒന്നും പറയാതെ ഷൈൻ അവളെ ചേർത്തുപിടിച്ചു. ചുറ്റും കറങ്ങുന്നത് പോലെ മർത്തയ്ക് തോന്നി. ഒരു ആശ്രയത്തിനിന്നാവണം അവൾ അവനെ മുറുകെ പിടിച്ചു. .. അവളുടെ പിടുത്തത്തിൽ ഒരു പന്തികേട് തോന്നിയ ഷൈൻ അവളെ സെറ്റിയിലേക് ഇരുത്തി. “ഷൈൻ വെള്ളം… ” നേർത്ത ശബ്ദത്തിൽ മാർത്ത പറഞ്ഞപ്പോളേക്കും അവൻ കിച്ചണിലേക്ക് ഓടി. ഒരു കുപ്പി വെള്ളവുമായി വന്നു സെറ്റിലെക് ചാരി കിടക്കുന്ന മാർത്തയെകുലുക്കി വിളിക്കാൻ തുടങ്ങി. പെട്ടന്നു സെറ്റിയുടെ താഴെ ഒഴുകി പരക്കുന്ന രക്തം കണ്ടവൻ പേടിച്ചു…… എന്ത് ചെയുമറിയാതെ പകച്ചു….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 22

Share this story