മഞ്ജീരധ്വനിപോലെ… : ഭാഗം 51

Share with your friends

എഴുത്തുകാരി: ജീന ജാനകി

ഏറെ വൈകിയിട്ടും മാധവിന് ഉറക്കം വന്നില്ല…. ഇന്നലെ ഭാമയുടെ സാരിയുടെ ചൂടിനെയാണ് നെഞ്ചിലേക്ക് ആവാഹിച്ചത്…. ഇപ്പോ ഭാമയുണ്ട് കൂടെ… (ഇന്നലെ ഈ വെറും നിലത്ത് പേടിച്ചു വിറച്ചു തനിയെ എന്റെ പെണ്ണ്…. അനിരുദ്ധാ…. അറിയും നീ നാളെ മുതൽ…. ഈ മാഡി ആരാണെന്ന്… എന്റെ പെണ്ണിനെ ഈ അവസ്ഥയിൽ എത്തിച്ച ഒറ്റയെണ്ണത്തിനേം വെറുതെ വിടൂല…. -മാധവ് ആത്മ) ഭാമയുടെ വിരലുകൾ കാണുന്തോറും അവന്റെയുള്ളിൽ ദേഷ്യം ആളിക്കത്തി…. അവൻ പതിയെ അവയെ തലോടി… ഉറക്കത്തിലും അവളുടെ മുഖം ചുളിഞ്ഞു…. ഭാമ കണ്ണ് തുറന്നു നോക്കി…. മാധവിന്റെ മനസ് പട്ടം പോലെ പാറി നടക്കുകയായിരുന്നു…. ഭാമ അവന്റെ മീശ പിരിച്ചു…. “ഇതാരാ റോക്കീ ഭായ് ആണോ….” “ആണെന്ന് കൂട്ടിക്കോ…. ഇതെന്റെ പെണ്ണിന് വേണ്ടിയാ…. ഉറങ്ങെടീ കണ്ണുരുട്ടാതെ….”

“അതെ…. നാളെ ആ തടിയനിട്ട് പൊട്ടിക്കുമ്പോൾ എനിക്കും കൊടുക്കണം ഒരു ചവിട്ട്….” “ഉവ്വ…. എന്റെ കൊച്ച് പുറത്ത് വന്നിട്ട് നീ ആരെ വേണോ ചവിട്ടിക്കോ… ഇത്തവണ നിന്റെ ചവിട്ട് ഞാൻ കൊടുക്കാം…. ഇപ്പോ നീ കണ്ണടച്ച് കിടക്ക്….” ഭാമ കുറുകിക്കൊണ്ട് അവന്റെ ചൂടിൽ അലിഞ്ഞ് ചേർന്നു…. മാധവ് ഫോണെടുത്ത് അഭിയ്ക് മെസേജ് ഇട്ടു….. “ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ട്… ഞാൻ എന്റെ ജോലി തീർത്തിട്ടേ നീ ഇങ്ങോട്ട് കയറാൻ പാടുള്ളൂ…..” അടുത്ത മെസേജ് കുട്ടനും അജുവിനും അമ്പുവിനും…. “എന്റെ ജോലി തീർക്കും മുമ്പ് ഇടയ്ക്ക് കയറരുത്…. ഇവിടെ ഉള്ളവന്മാരെ പുറത്തേക്ക് വിടരുത്…. പിന്നെ കുട്ടാ നീ മാത്രം ഇപ്പോ വരണം…. വരുമ്പോൾ ആ സ്റ്റോർ റൂമിൽ അലമാരയുടെ ഏറ്റവും താഴെ ഒരു ഇരുമ്പ് പെട്ടിയുണ്ട്… അതിലിരിക്കുന്ന സാധനം കൂടി വേണം.. ലൊക്കേഷൻ അയച്ചിട്ടുണ്ട്….

ഭാമയെ നേരേ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണം….” ശേഷം അവൻ ഫോൺ ഓഫാക്കി വച്ചു…. ഭാമ നല്ല ഉറക്കമായിക്കഴിഞ്ഞു…. സമയം കടന്നുപോയി…. കുട്ടൻ കാടിനടുത്ത് വന്നിട്ട് ഫോൺ വിളിച്ചു…. “ഹലോ…ഡാ ഞാൻ വന്നു….” “നീ ആ കാടിനുള്ളിൽ കൂടി നടന്ന് വാ… കുറച്ച് നടക്കാനുണ്ട്….. മൊബൈൽ ഫ്ലാഷ് ഓണാക്കി വന്നാൽ മതി…” “ടാ അവിടെ ആരും ഇല്ലേ….” “ഉള്ള രണ്ടെണ്ണം അടിച്ച് താമരയായി കിടക്കുവാ…. അവന്മാർക്ക് നാളെ ബോധം വരുള്ളൂ…” “ശരിയെടാ…. ഞാൻ ദേ വന്നു…” “ഞാൻ പറഞ്ഞത് എടുത്തോ നീ…” “ആം… നീ രണ്ടും കൽപ്പിച്ച് ആണല്ലേ…” “അതെ…. നീ വാ വേഗം….” മാധവ് അക്ഷമനായി ഭാമയുടെ അടുത്ത് നിന്നും എഴുന്നേറ്റു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടന്റെ കോൾ വന്നു… “ഹലോ… ടാ ഞാനെത്തി….” “അവന്മാരെ കണ്ടോ….” “ഇവിടെ കിടപ്പുണ്ട്…..”

“അവന്റെയൊക്കെ പോക്കറ്റിൽ ചാവി കാണും…. എടുത്തു വാതിൽ തുറക്ക്…” “നീ പിന്നെങ്ങനെ കേറിയെടാ പന്നീ….” “ഓട് പൊളിച്ച്…..” “ഞഞ്ഞായി….” “ടാ…. ഞാൻ രാവിലെ അവന്മാരെ തീർത്തിട്ട് നിന്നെ വിളിച്ചാൽ മതി എന്നാ വിചാരിച്ചത്…. രാവിലെ എണീക്കുമ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാൽ അവന്മാർ ഓടിപ്പോയാലോ എന്ന് തോന്നി… അതാ അതറിയാതിരിക്കാൻ മുകളിലൂടെ വന്നത്…. ഇവിടെ ഇറങ്ങി ഭാമേട അവസ്ഥ കണ്ടപ്പോൾ സഹിക്കണില്ല…. അത് മാത്രല്ലെടാ കുഞ്ഞനങ്ങി എന്നവൾ പറഞ്ഞു….” “സത്യായിട്ടും…..” “അതേടാ…. അപ്പോ അവളെ ഇനിയും ഈ അവസ്ഥയിൽ ഇവിടെ ഇരിക്കാൻ പറ്റില്ല… പിന്നെ നാളെ അവളിവിടെ ഉണ്ടെങ്കിൽ എനിക്ക് അവന്മാരെ തീർക്കാൻ പറ്റില്ല…. ഏതേലും കാരണവശാൽ എന്റെ കണ്ണൊന്നു തെറ്റിയാൽ ഒരു പക്ഷെ അനിരുദ്ധൻ അവളുടെ ജീവൻ വച്ചെന്നോട് വിലപേശിയാൽ ഞാൻ തോറ്റു പോകും…

നിങ്ങളാരും വേണ്ടെന്ന് പറഞ്ഞതും അതാ…. തനിച്ചാകുമ്പോൾ എനിക്കൊന്നും നോക്കാനില്ല…..” “മ്…. ശരി ഞാൻ തുറക്കാം…. വെയ്റ്റ്…” കുട്ടൻ ഇരുവരെയും പരിശോധിച്ചു… തടിയന്റെ പോക്കറ്റിൽ ആയിരുന്നു ചാവി… അതവൻ കൈക്കലാക്കിയ ശേഷം വാതിൽ തുറന്നു…. “ടാ….. എന്റെ ഭാമ എവിടെ….” “പേടിക്കേണ്ട…. അവൾക്ക് കുഴപ്പം ഒന്നൂല്ല…. നീ അവളെ ഹോസ്പിറ്റലിൽ ആക്കണം…. എന്നിട്ട് നീ അവിടെ തന്നെ കാണണം….” “ടാ നീ തനിയെ….” “നീ ടെൻഷൻ ആകണ്ട…. ഇതിന് പുറത്ത് അഭിയും അജുവും അമ്പുവും ഉണ്ടായിരിക്കും…. ഞാൻ പറഞ്ഞ സാധനം എവിടെ….” “ദേ…. എന്ത് വെയിറ്റാടാ ഇതിന്….” അവൻ ഒരു വലിയ ചുറ്റികയും സിഗരറ്റിന്റെ തുമ്പ് കട്ട് ചെയ്യുന്ന കട്ടറും മാധവിന് നേരേ നീട്ടി…. അവൻ അത് മേടിച്ചു…. എന്നിട്ട് അതൊരു മൂലയ്ക്ക് വച്ചു…..

മാധവ് ഭാമയെ തറയിൽ നിന്നും കൈകളിൽ കോരിയെടുത്തു…. അവൾ ഒന്ന് കുറുകി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു…. അവൻ അവളുടെ നെറ്റിയിൽ മെല്ലെ മുത്തി…. എന്നിട്ട് കുട്ടന്റെ കൈകളിലേക്ക് കൊടുത്തു… “നീ ഇവളെ കൊണ്ട് പോ വേഗം….” “മ്….. നീ സൂക്ഷിക്കണം….” “ശരിയെടാ…. നീ ചെല്ല് എനിക്ക് കുറച്ചു ജോലി കൂടി ഉണ്ട്….” കുട്ടൻ ഭാമയെയും കൊണ്ട് പോകുന്നത് മാധവ് നോക്കി നിന്നു…. എന്നിട്ട് ഗുണ്ടകളുടെ അടുത്തേക്ക് വന്നു…. ആദ്യം തടിയനെ തോളിലേറ്റി മുറിയ്ക് അകത്തെ മൂലയിൽ കൊണ്ടിട്ടു…. എന്നിട്ട് മുടിയനെയും അവിടെ കൊണ്ട് വന്നിട്ടു… പിന്നെ പുറത്ത് നിന്നും ഒരു കസേരയും… പുറത്തിട്ടിരുന്ന താഴെടുത്ത ശേഷം അകത്തു കിടന്ന ചങ്ങല എടുത്ത് അകത്തു നിന്നും വാതിൽ പൂട്ടി…. സിഗററ്റ് കട്ടർ പാന്റിന്റെ പോക്കറ്റിൽ തിരുകി….. എന്നിട്ട് ചെയറിൽ ഇരുന്നു… ************

ഭാമയെയും കൊണ്ട് കുട്ടൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അജുവും അമ്പുവും എന്ട്രൻസിൽ നിൽക്കുന്നുണ്ടായിരുന്നു…. അജു – കിച്ചുവേട്ടനെവിടെയാ ഏട്ടാ…. കുട്ടൻ – അവൻ വരും…. അമ്പു – ഭാമയെവിടെ…. കുട്ടൻ – അവൾ ഉറങ്ങുവാ…. നല്ല ക്ഷീണമുണ്ട്…. പിൻസീറ്റിലുണ്ട്… എല്ലാവരും എവിടെ…. അജു – അകത്തു നിൽക്കുന്നുണ്ട്…. കുട്ടൻ ഭാമയെ സീറ്റിൽ നിന്നും പുറത്തേക്ക് എടുത്തു…. അമ്പു കാറിന്റെ ഡോർ തുറന്ന് പിടിച്ചു കൊടുത്തു…. കുട്ടൻ ഭാമയെ നെഞ്ചോട് ചേർത്ത് അകത്തേക്ക് നടത്തു…. എല്ലാവരും ഉറക്കമിളച്ച് കോറിഡോറിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…. ദേവകിയും ശ്രീനാഥും ലക്ഷ്മിയും ഹരിയും മഞ്ജിയും ഹരിതയും ഋഷികേശനും ദച്ചുവും അച്ചുവും ഉണ്ടായിരുന്നു…. കുട്ടനവളെ റൂമിലേക്ക് കിടത്തി…. ഡോക്ടർ – എല്ലാവരും ഒന്ന് പുറത്തേക്ക് നിൽക്കണം…. കുട്ടൻ – ഡോക്ടർ, കുഞ്ഞ് അനങ്ങിയെന്ന് പറഞ്ഞിരുന്നു അവൾ…. ഡോക്ടർ – ഓകെ….

ഞാനൊന്നു നോക്കട്ടെ…. എല്ലാവരും പുറത്ത് അക്ഷമരായി നിന്നു… ആ ടൈമിലാണ് അഭിയും അവിടേക്ക് വന്നത്….. അഭി – കുട്ടാ…. എങ്ങനെയുണ്ട്…. കുട്ടൻ – ഡോക്ടർ നോക്കുവാ…. അഭി – കിച്ചു എങ്ങനുണ്ട്…. കുട്ടൻ – അവന്മാരെ കൊല്ലാതിരുന്നാൽ മതി…. ഏതായാലും ഒരു ആംബുലൻസ് ഏർപ്പെടുത്തിയാൽ വളരെ നല്ലത്…. അഭി – എല്ലാം അവൻ പ്ലാൻ ചെയ്തു വെച്ചേക്കുവല്ലേ…. ആറുമണിയൊക്കെ ആകുമ്പോൾ ഞങ്ങൾ പുറപ്പെടും…. കുട്ടൻ – പോലീസ് ഫോർസ് എപ്പോ എത്തും…. അഭി – അതൊക്കെ ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്…. മാധവ് പോയിട്ട് എനിക്ക് അതൊക്കെ ഒന്ന് സെറ്റാക്കണം… എല്ലാം ഞാൻ നോക്കിക്കോളാം…. ഡോക്ടർ പുറത്തേക്ക് വന്നു…. ഡോക്ടർ – ആ കുട്ടിയുടെ ബോഡി നല്ല വീക്കാണ്…. വലത് കൈ വിരലുകൾക്ക് ചതവുണ്ട്…. പൊട്ടലായിട്ടില്ല…. അവിടെ ഓയിൽമെന്റ് പുരട്ടിയിട്ടുണ്ട്…. ഡ്രിപ്പ് ഇട്ടിട്ടുണ്ട്….

മയക്കം വിട്ടെഴുന്നേൽക്കാൻ കുറച്ചു നേരം പിടിക്കും…. ഇനി കേറി കാണാം… എല്ലാവരും കൂടി തിങ്ങിനിറയാൻ പാടില്ല…. ബൈസ്റ്റാൻഡർ ആയി രണ്ട് പേർ നിന്നാൽ മതി…. കുട്ടൻ – താങ്ക്യൂ ഡോക്ടർ…. എല്ലാവരും കേറി ഭാമയെ കണ്ടു…. കുട്ടൻ അവളുടെ കൈയിൽ പതിയെ തലോടി… ദേവകിയും ലക്ഷ്മിയും റൂമിൽ നിന്നു… കുട്ടൻ പുറത്തും… ബാക്കി എല്ലാവരെയും ഹരി വീട്ടിൽ കൊണ്ടുപോയി… അജുവും അമ്പുവും അഭിയുടെ കൂടെ പോയി…. ************ ഗുണ്ടകളുടെ ബോധം വീണപ്പോൾ ആറരമണിയായി…. തടിയനാണ് ആദ്യം കണ്ണ് തുറന്നത്…. നോക്കുമ്പോൾ റൂമിനകത്ത്…. അടുത്ത് മുടിയനും കിടക്കുന്നു…. “ടാ എണീക്കെടാ….” “എന്താ അണ്ണാ….” “നമ്മളെന്താടാ ഇതിനകത്ത്…. ആ പെണ്ണെവിടെ….” “ങേ…. അവളെവിടെ…. ഇതെന്താ സിഗററ്റിന്റെ സ്മെൽ…” തല ചെരിച്ച് നോക്കിയപ്പോൾ തടിജനാല പൊളിഞ്ഞ് കിടക്കുന്നു….

അതിലൂടെ പ്രകാശം വരണുണ്ട്… അവിടെയൊരു പുരുഷ രൂപം…. തോളിൽ വലിയൊരു ചുറ്റികയുമുണ്ട്…. വിരലുകളുടെ ഇടയിൽ എരിഞ്ഞ് തീരാറായ സിഗററ്റും….. തടിയൻ – ആരാടാ അത്….. മാധവ് – 🎶സിങ്കരാജൻ സിരിക്കണു സിങ്കരാജൻ സിരിക്കണു…. കേട്ട് കേട്ട് കാടകം വിറക്കണേ വിറക്കണു…..🎶 മാധവ് തറയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു…. അടിച്ച ഭാഗത്തെ തറ പൊട്ടി പൊടി പറന്നു…. തടിയനും മുടിയനും പേടിച്ചു പിന്നോട്ട് നിരങ്ങി…. മാധവ് – ആരാന്ന് ഞാൻ പറഞ്ഞു തരണോ…. കണ്ട് കാണുമല്ലോ എന്നെ… ഇനി ഞാൻ ആരാന്ന് ചോദിച്ചാൽ… മര്യാദയ്ക്ക് ഉള്ളവർക്ക് ഞാൻ മാധവ്…. മര്യാദ കെട്ടവർക്ക് ഞാൻ മാഡി…. മോൺസ്റ്റർ എന്നൊക്കെ അറിയുന്നവർ വിളിക്കും… നീയൊക്കെ പിടിച്ചോണ്ട് വന്ന് പൂട്ടി ഇട്ടിരിക്കുന്നത് എന്റെ പെണ്ണിനെയാ… ഈ മാഡിയുടെ പ്രാണനെ…. എന്നെ നോവിച്ചാൽ തന്നെ ജീവനെടുക്കുന്നവനാ ഞാൻ… പിന്നെ എന്റെ പെണ്ണിനെ തൊട്ടാൽ പറയണോ….

അപ്പോ ചോദ്യവും ഇല്ല ഉത്തരവും ഇല്ല… രണ്ടും എനിക്ക് അറിയാം…. അതുകൊണ്ട് ആ മഹാമഹം ഞാനങ്ങ് തുടങ്ങുവാ….. മുടിയൻ – എന്റെ പൊന്നണ്ണാ…. ഒന്നും ചെയ്യല്ലേ… നിവൃത്തികേട് കൊണ്ട് ചെയ്തതാ…. തടിയൻ – മിണ്ടാതിരിയെടാ…. ഇവനെന്ത് ചെയ്യുമെന്നാ…. നീ ഒരു ചുറ്റികേം കൊണ്ട് വന്നാൽ ഞാനങ്ങ് പേടിച്ചു പോവോ…. മാധവ് – ഇഷ്ടായി…. ഇഷ്ടായി… ഈ തടിയും വെച്ചിട്ട് ഇത്രയും ഡയലോഗ് എങ്കിലും അടിച്ചില്ലേൽ ശരിയാവില്ലാർന്നു… അപ്പോ പിന്നെ സാറിങ്ങ് വായോ…. തടിയൻ എഴുന്നേറ്റു മാധവിന് നേരേ പാഞ്ഞ് വന്നു…. അവൻ കസേരയിൽ തന്നെ ഇരുന്നു… തടിയൻ അവന്റെ മുഖത്തിന് നേരെ മുഷ്ടി ചുരുട്ടി ഇടിയ്കാൻ തുനിഞ്ഞു… മാധവ് പെട്ടെന്ന് ചാടി എണീറ്റ് ആ മുഷ്ടിയിൽ പിടിച്ചു തിരിച്ചു…. തടിയൻ -ആആഹ്….. അയാൾ വേദന കൊണ്ട് അലറി… രക്ഷപ്പെടാനായി മറ്റേ കൈ വീശിയെങ്കിലും അതും മാധവ് തടഞ്ഞു…

തടിയന്റെ എല്ലുകൾ പൊട്ടുന്ന സൗണ്ട് കേട്ടു… മുടിയൻ പേടിച്ചു വിറച്ചിരുന്നു… മാധവ് – 🎶എട്ടുനാട് കിടുങ്ങനെ സിങ്കരാജൻ സിരിക്കണു…. മാമലകൾ മറിയണേതു സിങ്കരാജൻ സിരിക്കണു….🎶 മാധവ് തടിയന്റെ കൈ രണ്ടും പിന്നോട്ട് വലിച്ച ശേഷം അയാളുടെ നെറ്റി കൊണ്ട് ഭിത്തിയിൽ ആഞ്ഞിടിച്ചു…. ശേഷം കൈ മുറുക്കി അയാളുടെ കവിളുകളിൽ ആഞ്ഞ് പ്രഹരിച്ചു… പല്ലും കവിളും പൊട്ടി കൊഴുത്ത രക്തം പുറത്തേക്ക് ചാടി…. മാധവ് കാലിന്റെ പുറകിലെ മടക്കിൽ ചവിട്ടിയതും അയാൾ നിലത്തേക്കിരുന്നു പോയി… മാധവ് ചുറ്റിക ചുഴറ്റി അവന്റെ പുറം നോക്കി പ്രഹരിച്ചു….. മാധവ് – 🎶തേറ്റ നീട്ടി ചീറി പാഞ്ഞു വന്ന കാട്ടു പന്നിയെ…. തേറ്റ നീട്ടി ചീറി പാഞ്ഞു വന്ന കാട്ടു പന്നിയെ…. വീശിയെറിഞ്ഞാലിൻ കൊമ്പുരഞ്ഞൊടിഞ്ഞതോർക്കണം…🎶 അയാൾ അലറി…. മുടിയൻ ചെവിയും പൊത്തി കണ്ണടച്ച് ഇരുന്നു…. മാധവ് – ടാ ഇങ്ങെണീറ്റ് വാ….. മുടിയൻ – സത്യായിട്ടും അണ്ണാ ഞാൻ ചായക്കട നടത്തി ജീവിച്ചോളാം…. മാധവ് – ഇവിടെ വാടാ….

അതോ ഞാൻ വരണോ….. മുടിയൻ – ഞാൻ വരാമേ…. മുടിയൻ ഓടി അവന്റെ അടുത്ത് വന്നു…. മാധവ് അവന്റെ ചെവിയ്ക് പിടിച്ചു തിരിച്ചു…. മാധവ് – എന്തിനാടാ നീ ഈ നാറീടെ കൂടെ വന്നത്…. മുടിയൻ – സത്യം പറയാല്ലോ അണ്ണാ… എന്റെ പെങ്ങൾക്ക് ഒരു ഓപ്പറേഷൻ ഉണ്ട്… അതിന്റെ ചികിത്സയ്ക് കുറച്ചു പണം വേണമായിരുന്നു… അതോണ്ടാ ഈ ചെറ്റേട കൂടെ വന്നത്…. മാധവ് – എത്ര കാശിന് വേണ്ടി ആയാലും മറ്റൊരാളുടെ കണ്ണുനീരിന്റെ പാപം കയ്യിലാക്കരുത്…. നിന്റെ പെങ്ങടെ ഓപ്പറേഷൻ ഞാൻ നടത്തിത്തരാം…. നീ ഇപ്പോൾ ആ മുതലിനെ ആ കസേരയിൽ ഇരുത്തി നിച്ച് അവന്റെ കയ്യും കാലും കെട്ട്… മുടിയൻ തടിയനെ എങ്ങനൊക്കെയോ വലിച്ചു കസേരയിൽ ഇരുത്തി കാലും കയ്യും കെട്ടിയിട്ടു… അയാളുടെ ശരീരത്തിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു…. മാധവിന്റെ കൈയിൽ കൂടിയും ചോര ഒലിക്കുകയായിരുന്നു….

മാധവ് ആ കസേരയ്ക് താഴെ ചെന്നിരുന്നു…. മാധവ് – ഇവനേത് കാലിട്ടാടാ എന്റെ പെണ്ണിന്റെ കയ്യിൽ ചവിട്ടിയത്…. മുടിയൻ – അത്… വലത് കാൽ…. മാധവ് – അവളുടെ ശരീരത്തിൽ ഒരു പോറലേൽക്കുന്ന പോലും എനിക്ക് സഹിക്കില്ല…. ശരീരം വേദനിക്കുന്നത് എങ്ങനെയെന്ന് അറിയണ്ടേ നിനക്ക്… എന്റെ പെണ്ണിന്റെ വിരലുകളെ ഞെരിച്ച കാൽവിരലുകൾ നിനക്ക് വേണ്ട…. മുടിയൻ ഞെട്ടിത്തരിച്ചു…. മാധവ് പോക്കറ്റിൽ നിന്നും സിഗററ്റ് കട്ടർ എടുത്തു…. തടിയന്റെ കാലുകളിലെ ചെരുപ്പ് അടിയുടെ ഇടയിൽ ഊരിപ്പോയിരുന്നു…. മാധവ് സിഗററ്റ് കട്ടർ ഉപയോഗിച്ച് അയാളുടെ വലത് കാലിലെ വിരലുകൾ എല്ലാം മുറിച്ചു…. അയാളുടെ അലർച്ച ആ റൂമിൽ തട്ടി പ്രതിധ്വനിച്ചു…. താഴെ കിടക്കുന്ന വിരലുകളെ കണ്ട് മുടിയന്റെ തല കറങ്ങുന്ന പോലെ തോന്നി…. മാധവ് – ടാ മേടിച്ച് വച്ച കുപ്പിയൊന്ന് എടുത്തിട്ട് വാടാ…. മുടിയൻ വിറച്ചു വിറച്ചു പോയെടുത്ത് വന്നു….

മാധവ് അത് തുറന്ന് തന്റെ മുറിവിൽ ഒഴിച്ച ശേഷം ബാക്കി അയാളുടെ മുറിഞ്ഞ കാലുകളിൽ ഒഴിച്ചു… മാധവ് – അലറെടാ അലറ് നീ…. എന്നെ ഈ കോലത്തിൽ ആക്കിയവന്റെ അവസ്ഥ ഇതിലും ദയനീയമാണ്…. അപ്പോഴേക്കും അവിടേക്ക് സ്ട്രെച്ചറും കൊണ്ട് കുറച്ചു പേർ വന്നു… അവർ തടിയന്റെ കെട്ടുകളഴിച്ച് അയാളെ കൊണ്ട് പോയി…. “അണ്ണാ…. അതൊക്കെ ആരാ….” “അവനെ ഹോസ്പിറ്റലിൽ എത്തിക്കണ്ടേ… അവനൊക്കെ ചെല്ലേണ്ട ഹോസ്പിറ്റലാ…. അവന്റെ കൊണവതികാരം അറിയാവുന്നോണ്ട് തന്നെ നല്ല രീതിയിൽ അവനെ ആരും കാണില്ല…. ഇനി അടുത്തത് അവനാ… അനിരുദ്ധൻ… നീ ഒരേയൊരു കാര്യം ചെയ്താൽ മതി… അവൻ ഈ മുറിയിൽ കയറുമ്പോൾ ഇത് പുറത്ത് നിന്നും അടയ്ക്കണം…. എന്നിട്ട് നീ പൊയ്ക്കോ…” “അപ്പോ അണ്ണനോ….” “അവന് വിരുന്ന് കൊടുക്കാൻ ഞാൻ മാത്രം മതി…. കുറച്ചു പേരുകൂടി വരും… അതോണ്ടാ നിന്നോട് പോകാൻ പറഞ്ഞത്….”

മുടിയൻ പുറത്തിറങ്ങി കതകടച്ചു…. മാധവ് അതിനുള്ളിൽ നിന്നും ആരെയൊക്കെയോ വിളിച്ചു… നേരം പത്ത് മണിയൊക്കെ കഴിഞ്ഞതും അനിരുദ്ധൻ അവിടേക്ക് വന്നു… തനിച്ചായിരുന്നു വന്നത്…. മുടിയന് അവനെ കണ്ടപ്പോൾ ഒരു പരിഭ്രമം തോന്നി…. “എന്താടാ ഒരു കള്ളലക്ഷണം…” “ഏ…ഏയ്… തോന്നുന്നതാ….” “മറ്റവനെവിടെ….” “അണ്ണൻ…. അണ്ണൻ ഒരു കുപ്പി വാങ്ങാൻ പോയതാ….” “അതോണ്ടാണോ നിനക്ക് ഈ പരുങ്ങൽ… നിന്നെയൊക്കെ പറഞ്ഞിട്ട് കാര്യമില്ല…. കതക് തുറക്ക്…” മുടിയൻ കതക് തുറന്നതും അനിരുദ്ധൻ അകത്തേക്ക് കയറി… പെട്ടെന്നാണ് മുടിയൻ പുറത്ത് നിന്നും കതകടച്ചത്…. “ഏയ്….ഏയ്…. നിന്നോടാരാടാ കതകടയ്കാൻ പറഞ്ഞത്….” 🎶ഒരു കൈ വീശുമവനൊരായിരം കൈ വീഴുന്നേ…. ഒരു കൈ വീശുമവനൊരായിരം കൈ വീഴുന്നേ…. ഒരു കാലുയരുമവനൊരായിരം കാലമരുന്നേൻ….🎶 ….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 50

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!