മഞ്ജീരധ്വനിപോലെ… : ഭാഗം 52

മഞ്ജീരധ്വനിപോലെ… : ഭാഗം 52

എഴുത്തുകാരി: ജീന ജാനകി

“ആരാടാ……” “നിന്റെ കാലൻ…..” “ആര് നീയോ….. ഇമ്മിണി പുളിക്കും…. ഇത് അനിരുദ്ധനാ….” “നീ ഏത് മറ്റവനായാലും മാഡിക്ക് ഒരേ ആനമയിലൊട്ടകമാ….” “അപ്പോ ഞാൻ വിചാരിച്ച പോലെ അല്ല… നിനക്ക് അത്യാവശ്യം വിവരം ഒക്കെയുണ്ട്…. അവിടെ എനിക്ക് പിഴച്ചു…. സാരല്ല്യ…. നിന്നെ അങ്ങ് തീർത്താൽ പിന്നെ തടസം തീർന്നു കിട്ടുമല്ലോ….” “നീ കൊല്ലാൻ നോക്ക്…. നിന്നെ അങ്ങ് തീർക്കണം എന്നായിരുന്നു എന്റെ തീരുമാനം…. പക്ഷേ വേണ്ട…. നീ കാണണം ഞങ്ങടെ ജീവിതം…. പക്ഷേ ഈ സെറ്റപ്പിൽ വേണ്ട…. നല്ല രൂപത്തിൽ മേക്ക് ഓവർ ചെയ്തെടുക്കാം…” “നിനക്ക് ഈ അനിരുദ്ധനെ കുറിച്ച് എന്തറിയാം…..

നിന്നെ പോലെ പല അവന്മാരേം ഒതുക്കിയിട്ട് തന്നെയാ ഇവിടം വരെ എത്തിയത്…. ചെറ്റത്തരങ്ങളേ ചെയ്തിട്ടുള്ളൂ…. അനിരുദ്ധനെ മോഹിപ്പിച്ച രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ ജീവിതത്തിൽ…. ഒന്ന് പണം…. രണ്ട് ഭാമ…..” “നിനക്ക് അവളോട് ഇഷ്ടമുണ്ടായിരുന്നിട്ടാണോ നാട്ടിലുള്ള പെണ്ണുങ്ങളുടെ ചൂട് തേടുന്നത്…..” “ഓരോ പെൺശരീരത്തിലും ഞാൻ അവളെയാ ചികയുന്നത്…. അവളുടെ രൂപം അതെന്നെ മത്ത് പിടിപ്പിക്കും…. അവളെന്റേത് ആയിരുന്നെങ്കിൽ ഞാൻ നന്നായേനെ….. അന്ന് നീ അവിടെ വരാതിരുന്നെങ്കിൽ അവളിന്ന് എന്റേതാകുമായിരുന്നു…. അവൾ നിന്നെ സ്നേഹിച്ചു…. നിന്റെ കുഞ്ഞിനേയും ചുമക്കുന്നു…. അവൾക്ക് എന്താടാ എന്നെ സ്നേഹിച്ചാൽ….

ഇപ്പോ ഞാൻ അവളെ തട്ടിയെടുത്തത് എന്റെ പട്ടമഹിഷി ആക്കാനല്ല…. എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട…. പിന്നെ എന്നെ വേണ്ടാത്തവളെ എന്റെ കാൽക്കീഴിൽ ഇട്ട് ചവിട്ടി മെതിക്കാനും…. പക്ഷേ നീ രക്ഷകനായി അവതരിച്ച് അവളെയും കൊണ്ട് പോയി…. ആ…. പോട്ടെ…. ഇനി നീ അവളെ കാണില്ല…. ഇവിടെ നിന്നുമൊരു തിരിച്ചു പോക്ക് നിനക്കുണ്ടാവില്ലല്ലോ…..” മാധവ് ഒന്ന് പൊട്ടിച്ചിരിച്ചു…. എന്നിട്ട് പറഞ്ഞു…. “ഞാൻ ഇല്ലായിരുന്നെങ്കിൽ നിന്നെ അവൾ സ്നേഹിച്ചേനേ എന്ന് പറഞ്ഞില്ലേ…. അത് നിന്റെ വെറും മോഹമാണ്…. മറ്റൊരു താലി കഴുത്തിൽ വീണിരുന്നെങ്കിൽ അവൾ ജീവനോടെ കാണില്ലായിരുന്നു…. കാരണം അവൾ ഈ രാവണന് വേണ്ടി പുനർജനിച്ചതാ….

ഒരു ജന്മത്തിനപ്പുറം ഞാൻ വന്നിട്ടുണ്ടെങ്കിൽ അതെന്റെ പെണ്ണിന് വേണ്ടിയാ…. അവളെ നിനക്കെന്നല്ല ഒരുത്തനും കൊടുക്കില്ല… എന്റെ മാത്രാ… സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല…. അത് അറിഞ്ഞ് തരേണ്ടതാ….” “ഞാൻ നിന്നെ പോലെ നായകനല്ല….” “ഹ…..ഹ…..ഹ…..ഹ…..ഹൂ…….” “എന്താടാ അട്ടഹസിക്കുന്നത്…..” “നായകനോ….. ഞാനോ…. ഹ….ഹ….ഹ…. വില്ലൻ…. അതാടാ മാഡി…… നായക പരിവേഷം അത് മാധവിന് മാത്രാ…. മാഡിക്ക് അല്ല…. ഡെവിൾ എന്നും മോൺസ്റ്ററെന്നും വിളിക്കുന്നത് അതുകൊണ്ടാടാ…. എത്രത്തോളം ഒരുവന് ക്രൂരനാകാൻ പറ്റുമോ അതിന്റെ എക്സ്ട്രീം ലെവലാ മാഡി….. നിനക്ക് വേണ്ടി വാലാട്ടിയ ഒരു നായ ഇപ്പോ കാന്താരിമുളകിൽ മുങ്ങുന്നുണ്ടായിരിക്കും….”

അനിരുദ്ധൻ ഒന്ന് പകച്ചു…. മാധവ് വീണ്ടും ചിരിച്ചു…. “അനിരുദ്ധാ…. ദേ പുറകിൽ ഇരിക്കുന്ന ഒരു പെട്ടി കണ്ടോ…. അത് നിനക്കുള്ള എന്റെ സമ്മാനാ…..” അനിരുദ്ധൻ അവനെ സംശയത്തോടെ നോക്കി…. മാധവ് ഒരു പുച്ഛച്ചിരി ചിരിച്ചു… “ബോംബും പാമ്പൊന്നുമല്ല… ധൈര്യായിട്ട് തുറക്ക്….” അനി ആ പെട്ടി തുറന്നു…. അതിൽ നിറയെ രക്തത്തിൽ കുതിർന്ന കാൽവിരലുകൾ ആയിരുന്നു…. അനിരുദ്ധൻ പെട്ടെന്ന് അത് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു…. “ഹ…..ഹ….ഹ….ഹ….. പേടിച്ച് പോയോ…. നിന്റെ വാലാട്ടിപ്പട്ടീടെ കാലിലെ വിരലുകൾ തന്നെയാടാ…. അവനെന്റെ പെണ്ണിന്റെ കൈയിൽ ചവിട്ടി…. ഇനിയവനാ കാലുകൊണ്ട് ആരെയും ചവിട്ടില്ല…. അത് ഞാനിങ്ങെടുത്തു….

അപ്പോ എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ തന്ത്രം മെനഞ്ഞ്, അവളെ തട്ടിക്കൊണ്ട് വന്ന്, തനിയെ ഒരു മുറിയിലിട്ടു പൂട്ടി, അവളെ ചങ്ക് പൊട്ടി കരയിപ്പിച്ച നിനക്ക് ഞാനൊരു നല്ല വിരുന്ന് തന്നെ ഒരുക്കണ്ടേടാ മോനേ…. നിന്റെ വിധികർത്താവ് ഞാൻ തന്നെയാ…. അപ്പോ എങ്ങനാ കാര്യങ്ങൾ…..” അനിരുദ്ധൻ ഒന്ന് ഭയന്നെങ്കിലും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല… മാധവ് കൈയിൽ ഞെട്ട പൊട്ടിച്ച ശേഷം അനുരുദ്ധനെ കൈ കൊണ്ട് വരാൻ ആംഗ്യം കാണിച്ചു…. അനിരുദ്ധൻ അവന് നേരേ വന്നു… കൈ കൊണ്ട് മാധവിനെ അടിക്കാൻ വീശി… അവൻ ആ കൈ തടഞ്ഞ ശേഷം കാലുയർത്തി അനിയെ ചവിട്ടി…. എന്നിട്ട് മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിലും വയറിലും പുറത്തും ആഞ്ഞ് പ്രഹരിച്ചു…

അനിരുദ്ധൻ ഒന്ന് വേച്ചു പോയി… അവന്റെ കണ്ണുകൾ ഒഴിഞ്ഞു കിടക്കുന്ന കാലിക്കുപ്തിയിൽ പതിഞ്ഞു… ഓടിച്ചെന്ന് ആ കുപ്പി കൈക്കലാക്കി മാധവിന് നേരേ വീശി…. അത് മാധവിന്റെ കൈത്തണ്ടയിൽ തട്ടി പൊട്ടിച്ചിതറി… അവന്റെ കൈയിൽ കൂടി ചോര ഒഴുകി ഇറങ്ങി… അനിരുദ്ധൻ ഒരു പുച്ഛച്ചിരി ചിരിച്ചു… മാധവ് കൈയിൽ കിട്ടിയ ചങ്ങല വലിച്ച് കൈയിൽ ചുറ്റി അനിരുദ്ധനെ തലങ്ങും വിലങ്ങും തല്ലി…. അനിയുടെ കവിളും പല്ലും പൊട്ടി ചോര വന്നു…. വേച്ച് വീണ അവന്റെ നട്ടെല്ല് നോക്കി മാധവ് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു…. അനിരുദ്ധന്റെ എല്ല് പൊടിയുന്ന ശബ്ദം കേട്ടു…. അവന്റെ അലർച്ച കേട്ട് ചുമരുകൾ പോലും കുടുങ്ങി…. പതിയെ അനിരുദ്ധന്റെ കണ്ണ് മങ്ങി… അവന്റെ ബോധം മറഞ്ഞു…. ************

കുറച്ചധികം നേരം കഴിഞ്ഞാണ് ഭാമയ്ക് ബോധം തെളിഞ്ഞത്… അവൾ ചുറ്റും നോക്കി…. ഹോസ്പിറ്റൽ ആണെന്ന് അന്നേരമാണ് മനസിലായത്…. “ആഹ്…. മോളുണർന്നോ….”(ദേവകി) “ആം…. അമ്മേ ഞാനെങ്ങനെ…”(ഭാമ) “നിന്നെ കുട്ടൻ കൊണ്ട് വന്നതാ…” (ലക്ഷ്മി) “ഏട്ടനോ…. പക്ഷേ….” ഭാമ ഒന്ന് ഓർത്തു നോക്കി…. മാധവിനെ കണ്ടതും അവൻ ആഹാരമൂട്ടിയതും അവന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയതും എല്ലാം…. “അമ്മേ ഞാൻ ഒരു ഇരുട്ട് മുറിയിൽ ആയിരുന്നു… എന്റെ അടുത്ത് കണ്ണേട്ടനേ ഉണ്ടായിരുന്നുള്ളൂ… കണ്ണേട്ടൻ… അമ്മേ…. കണ്ണേട്ടൻ എവിടാ…. എവിടെ…” “മോളേ നീ ബഹളം വയ്കാതെ…. കിച്ചു വേഗം വരും….”(ലക്ഷ്മി) “എനിക്ക് കണ്ണേട്ടനെ കാണണം അമ്മേ… ആ ദുഷ്ടന്മാരുടെ അടുത്ത് എന്റെ കണ്ണേട്ടൻ തനിച്ച്….” ബഹളം കേട്ട് കുട്ടൻ വന്നു…. ഭാമ ബെഡിൽ നിന്നും എണീറ്റ് കയ്യിലെ ട്രിപ്പ് ഒക്കെ മാറ്റാനായി നോക്കി….

കുട്ടൻ അവളെ തടഞ്ഞു… “മോളേ നീ എന്താ ഈ കാണിക്കുന്നത്…” “എനിക്കെന്റെ കണ്ണേട്ടനെ കാണണം ഏട്ടാ….” “മോളേ…. മാധവ് വേഗം വരും….. നിന്നെ ഇങ്ങനെ ആക്കിയവനെ അവൻ വെറുതെ വിടോ….” “അതിന് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതെന്തിനാ…. എനിക്ക് കണ്ണേട്ടന്റെ അടുത്താ നിൽക്കേണ്ടത്… ആരും ഇല്ലാതെ…..” “മോളേ നീ പേടിക്കേണ്ട… അജുവും അമ്പുവും ഒക്കെ അവിടെയുണ്ട്….” “ആണോ…. മ്…. ഏട്ടാ വേഗം വരാൻ പറയോ…. എനിക്ക് കണ്ണേട്ടനെ കാണാതെ നിൽക്കുന്തോറും പേടിയാകുവാ….” “ഒന്നുമില്ല മോളേ…. അവൻ വേഗം വരും… ഡ്രിപ്പ് തീർന്നാൽ കഴിക്കാൻ എന്തേലും മേടിക്കാം….” “വേണ്ട ഏട്ടാ…. എനിക്ക് കണ്ണേട്ടനെ കണ്ടാൽ മതി….” “മ്… ഞാനവനെ വിളിച്ചു നോക്കട്ടെ…”

“ശരി….” ഭാമ ഒരുവിധം സമാധാനപ്പെട്ട് കിടന്നു… ലക്ഷ്മി അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു… കുട്ടൻ പുറത്ത് പോയി മാധവിനെ ഫോണിൽ വിളിച്ചു നോക്കി…. കുറച്ചധികം നേരം കഴിഞ്ഞാണ് മാധവ് ഫോണെടുത്തത്… “ഹലോ കിച്ചാ…..” “ഭാമയ്ക് എങ്ങനുണ്ടെടാ…. അവള് ഹോസ്പിറ്റൽ തല്ലിപ്പൊളിച്ചോ….” “വോ…. ഭാര്യേട ബഹളത്തെ കുറിച്ചൊക്കെ ഓർമ്മയുണ്ട് അല്ലേ…” “അവളെന്റെ പ്രാണനല്ലേടാ… അവൾ രാവിലെ അവന്മാർക്ക് ഇട്ട് പെടയ്കണത് ലൈവായി കാണാൻ കാത്തിരുന്നതല്ലേ… അപ്പോ പിന്നെ അവൾ ബഹളം ഉണ്ടാക്കാതിരിക്കോ…. പിന്നെ അതവൾ അടി കാണാനുള്ള ത്വര കൊണ്ട് പറഞ്ഞതല്ല…. അവളെ എന്റെ അടുത്ത് നിന്നും മാറ്റാതിരിക്കാൻ പറഞ്ഞതാന്നും എനിക്കറിയാം….

ഉറക്കം നടിച്ച് കിടന്ന് എപ്പോഴോ അവളുറങ്ങിപ്പോയി…. അപ്പോഴാ നിന്നെ ഞാൻ വിളിച്ചത്… “മ്…. ബോഡി വീക്കായിരുന്നു… ഡ്രിപ്പ് ഇട്ടിരുന്നു… ഇപ്പോ നോർമൽ ആയി… ഇവിടെ കിടന്ന് ബഹളം വെച്ചു… പിന്നെ അജുവും അമ്പുവും ഉണ്ടെന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടാ അടങ്ങിയേ… എവിടെ ആ നായിന്റെ മോൻ വന്നില്ലേ…” “അവൻ റെസ്റ്റിലാണ്… ബോധം പോയിരിക്കുവാ…. നട്ടെല്ലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ടുണ്ട്… ബാക്കി വഴിയേ…. അവന്റെ കൊഴുപ്പ് ഒന്ന് ഇളക്കണം… ഇപ്പോ നീയെന്റെ പൊണ്ടാട്ടിക്ക് ഫോൺ കൊടുക്ക്….” “ആം…ശരി….” കുട്ടൻ ഫോണും കൊണ്ട് ഭാമയുടെ അടുത്ത് പോയി… അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു…. കുട്ടൻ അവളെ തട്ടി വിളിച്ച് കൈയിൽ ഫോൺ കൊടുത്തു…

ഭാമ ഫോൺ ചെവിയിൽ വച്ചു… ബാക്കി എല്ലാവരും പുറത്തേക്ക് ഇറങ്ങി… “പൊന്നാ…..” മാധവിന്റെ ശബ്ദം കേട്ടതും അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു…. “അയ്യേ…. എന്റെ ചക്കിപ്പെണ്ണ് കരയുവാണോ….” “കണ്ണേട്ടൻ എന്തിനാ എന്നെ ഇവിടെ ആക്കിയത്….” “നിന്നെയും നമ്മുടെ കുഞ്ഞിനേയും സംരക്ഷിക്കാനല്ലേ കുഞ്ഞാ….” “ആരായിരുന്നു കണ്ണേട്ടാ….” “അനിരുദ്ധൻ…..” “കൊല്ലരുത് അവനെ… നരകിപ്പിക്കണം… എത്ര പെൺകുട്ടികളെ ചവിട്ടി അരച്ചവനാണ് അവനെന്നറിയോ… സാധുവായ ഒരു അമ്മയെ പോലും സ്നേഹത്തോടെ ഒന്ന് നോക്കിയിട്ടില്ല…” “അതൊക്കെ നിന്റെ കണവൻ ഏറ്റെടീ പെണ്ണേ…. എന്റെ മോളെവിടെടീ…. നീ ആ റെസീവർ വയറിനടുത്ത് വച്ചേ…”

ഭാമ റെസീവർ വയറിനടുത്ത് വച്ചു…. “അപ്പേട കുഞ്ഞാ…..” ഭാമയുടെ വയറ്റിനുള്ളിൽ കുഞ്ഞ് ഒന്ന് അനങ്ങി…. “ഔച്…. അപ്പേടെ ശബ്ദം കേട്ടപ്പോൾ എന്നെ ചവിട്ടുവാ….” “അതാടീ എന്റെ മോള്…. ഇപ്പോ എന്റെ പൊണ്ടാട്ടി വച്ചേക്ക്… കണവന് കുറച്ചു ജോലി കൂടി ഉണ്ട്… എല്ലാം തീർത്തിട്ട് വേഗം വരാട്ടോ… ലവ് യൂ ഡീ പെണ്ണേ… ഉമ്മ….” “ലവ് യൂ ടു കണ്ണേട്ടാ…. ഉമ്മ…. സൂക്ഷിക്കണേ…. വേഗം വാട്ടോ…. ഞാൻ കാത്തിരിക്കും….” “ശരി പെണ്ണേ…. റെസ്റ്റ് എടുക്കൂട്ടോ…” ഭാമ ഫോൺ കട്ട് ചെയ്ത് സൈഡിൽ വച്ച ശേഷം കണ്ണടച്ച് കിടന്നു… ഒരു കൈ കൊണ്ട് താലിയിലും മറു കൈ കൊണ്ട് വയറിലും മുറുകെ പിടിച്ചു… ************

അനിരുദ്ധൻ കണ്ണ് തുറന്നപ്പോൾ ശരീരത്തിൽ ഡ്രസ്സ് ഒന്നും ഇല്ലാർന്നു… ഒരു ഡെസ്കിൽ കയ്യും കാലും കെട്ടി കിടത്തിയിരുന്നു… അവൻ നടുവേദന കാരണം കരയുന്നുണ്ടായിരുന്നു… അവന്റെ കണ്ണുകൾ മാധവിനെ പരതി…. “എന്നെയാണോ നോക്കുന്നേ….” അനിരുദ്ധൻ ശബ്ദം വന്ന ഭാഗത്ത് നോക്കി…. മാധവ് അവിടെ സിഗററ്റും ചുണ്ടിൽ വച്ച് നിൽപ്പുണ്ടായിരുന്നു… അവൻ ആ സിഗററ്റിനെ കൈവിരലുകൾക്ക് ഇടയ്ക്ക് വച്ചിട്ട് വായിലൂടെ പുകയൂതി പുറത്തേക്ക് വിട്ടു… 🎶വെട്ടി വെട്ടി തിളങ്ങുന്നൊരാ കണ്ണുകളിൽ തീമഴ വെട്ടി വെട്ടി തിളങ്ങുന്നൊരാ കണ്ണുകളിൽ തീമഴ… ചീറ്റപ്പുലിയെ പിളർന്നു നെഞ്ചിൽ ചോര പൂമഴ….🎶 മാധവ് അവന്റെ നെഞ്ചിലായി സിഗററ്റ് വച്ച് ഞെരിച്ചു…. പച്ചമാംസം പൊള്ളിയ അനിരുദ്ധൻ അലറി….. അതിലുമുറക്കെ മാധവ് പൊട്ടിച്ചിരിച്ചു….

🎶കാടിളകി കാടിളകി കരയിളകി കുതികുതിച്ച്…. കാടിളകി കാടിളകി കരയിളകി കുതികുതിച്ച്…. കാറ്റ് കൊടുങ്കാറ്റ് പോലെ ആർത്തിരമ്പി വരുമവൻ….🎶 മാധവ് ചെറിയൊരു പ്ലെയർ കയ്യിലെടുത്തു…. അനിരുദ്ധന്റെ കണ്ണുകളിൽ ഭയം ഉടലെടുത്തു… “എന്നെ ഉപദ്രവിക്കരുത്… പ്ലീസ് ഞാൻ പൊക്കോളാം… നിങ്ങളെ ആരെയും ഉപദ്രവിക്കില്ല….” “ഹ…ഹ…ഹ… അന്ന് മലമുകളിൽ എന്റെ പെണ്ണിനെ താലികെട്ടാൻ കൊണ്ട് പോയ ദിവസം അവള് നിന്റെ കാല് പിടിച്ചത് ഓർമ്മയുണ്ടോ…. നിന്റെ ഈ പുഴുത്ത കൈകൾ കൊണ്ടല്ലേ അവളുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചത്…. അന്ന് വെറുതെ വിടാൻ അവളും കരഞ്ഞില്ലേ….

കർമ്മം….” മാധവ് കെട്ടിവെച്ചിരിക്കുന്ന കൈകളിലെ നഖം ഓരോന്നായി പ്ലെയർ കൊണ്ട് വലിച്ച് പിഴുതു… “ആആആഹ്…….” “അലറെടാ അലറ്….. തീർന്നിട്ടില്ല….. നിനക്ക് ഞാൻ ഇതിലും വലിയ സമ്മാനം തരണുണ്ട്…. എന്റെ പെണ്ണിനെ ചിത്രവധം ചെയ്യാനായല്ലേ നീ കൊണ്ട് വന്നത്…. അതെങ്ങനെ എന്നറിയോ നിനക്ക്….” മാധവിന്റെ മേലേ അടിച്ചു പൊട്ടിച്ച കുപ്പിയുടെ ചീള് ഒരെണ്ണം അവൻ കയ്യിലെടുത്തു…. “നോ….. എന്നെ വെറുതെ വിടൂ…..” 🎶സിങ്കരാജൻ സിരിപ്പതോ സിങ്കരാജൻ സിരിപ്പതോ…. ഉത്തരം താ ഉടനേ സിവനേ സിങ്കരാജൻ സിരിപ്പതോ…. വാളു മിന്നി മൂന്നുലകും ഉദയശോഭ കണ്ടാലും…🎶 മാധവ് അവന്റെ മേലാസകലം കുപ്പിച്ചീളുകൊണ്ട് പോറി….. “ആആആഹ്…..” “ഡേയ്…. അതിങ്ങ് കൊണ്ട് വാടാ….” പെട്ടെന്ന് വാതിൽ തുറന്ന് മുടിയനും അജുവും അമ്പുവും അഭിയും വന്നത്…. മുടിയന്റെ കയ്യിൽ മുളകുപൊടിയും കമ്പിപ്പാരയും ഉണ്ടായിരുന്നു…..

അജുവും അമ്പുവും മുടിയനും അനിരുദ്ധന്റെ അവസ്ഥ കണ്ട് ഞെട്ടി… അഭിയ്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല…. മുടിയൻ വിറച്ചു വിറച്ചു മുളകുപൊടി മാധവിന്റെ കയ്യിൽ കൊടുത്തു…. അവൻ അത് അനിരുദ്ധന്റെ മുറുവിൽ തൂകി…. അവന്റെ അലർച്ച കേട്ട് അമ്പുവും മുടിയനും ചെവി പൊത്തി…. “എന്നെ കൊന്ന് കളയെടാ……” മാധവ് അട്ടഹസിച്ചു….. “നീ എന്തിനാ ജനിച്ചതെന്ന് ചിന്തിക്കുന്നുണ്ടാകും…. മാഡിയുടെ ക്രൂരത എത്രയാണെന്ന് നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല…. അറിയാൻ ശ്രമിച്ചാൽ ജനിച്ചതെന്തിനെന്ന് ചിന്തിക്കും നീ…. ഇനി നിന്നെ ഒരു സ്ഥലത്തേക്ക് ഞാൻ പറഞ്ഞു വിടും… അതിന് മുമ്പ് ഒരു കുഞ്ഞ് സമ്മാനം….” മാധവ് മുടിയന്റെ കയ്യിൽ നിന്നും കമ്പിപ്പാര മേടിച്ച് അനിരുദ്ധന്റെ കയ്യും കാലും തല്ലിയൊടിച്ചു…. അവന്റെ തൊണ്ടപൊട്ടിയുള്ള അലർച്ച അവിടെ മുഴങ്ങി….

അമ്പുവും അജുവും മുടിയനും മുഖം തിരിച്ചു കളഞ്ഞു…. അനിരുദ്ധന്റെ ബോധം മറഞ്ഞിരുന്നു…. അഭി ഫോൺ ചെയ്ത പ്രകാരം സ്ട്രെച്ചറും കൊണ്ട് കുറച്ചു പേർ വന്നു…. അവർ അനിരുദ്ധന്റെ മേലേ ഒരു തുണി മൂടിയ ശേഷം കൊണ്ട് പോയി…. കൂടെ പോകാനിറങ്ങിയ അജുവിനോടും മുടിയനോടും പറഞ്ഞു…. “ഇവന് സ്പെഷ്യൽ ചികിത്സയുള്ള സ്ഥലത്താ നിങ്ങൾ പോകുന്നത്… എന്താ വേണ്ടത് എന്ന് ഡോക്ടർ ചോദിക്കും… ഓരോ പെൺകുട്ടിയെയും നശിപ്പിച്ച കാമവെറിയനായ ഇവന് ഏറ്റവും പറ്റിയ ചികിത്സ…. ₹@₹&_₹@# ഓപ്പറേറ്റ് ചെയ്തു കളഞ്ഞേക്കാൻ പറ…..” അവർ തലയാട്ടി പോയി…. അമ്പുവും അഭിയും കൂടി അവിടെല്ലാം വൃത്തിയാക്കിയ ശേഷം മാധവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് തിരിച്ചു….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 51

Share this story