മിഴിയോരം : ഭാഗം 33 NEW

Share with your friends

എഴുത്തുകാരി: Anzila Ansi

മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ആരോ കയറിവന്നു… ആ ഇരുട്ടിലും ആളുടെ അവ്യക്തമായ രൂപം … നിവിയിൽ സന്തോഷം ഉണർന്നു….. ആദി ഏട്ടാൻ… നിവി അതിയായ സന്തോഷത്തോടെ വിളിച്ചു… എന്താ നിവികുട്ടി ഇത്….. ആ ശബ്ദം നിവിലെ സന്തോഷത്തെ ഒരു ഞൊടിയൽ ഇല്ലാതാക്കി.. ആദി അല്ലട്ടോ ഞാൻ… അതും പറഞ്ഞ് കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി നിന്നു… ഇപ്പോൾ മുഖം വ്യക്തമാണ്.. ശരിയാണ് ആദി ഏട്ടൻ അല്ല.. പക്ഷേ ഒരുപാട് സാദൃശ്യമുണ്ട് അയാൾക്ക് ആദി ഏട്ടന്റെ.. ഇതാരായിരിക്കും… നിവി അവനെ തുറിച്ചുനോക്കി നിന്നു… ഇങ്ങനെ ആലോചിച്ച് ആ കൊച്ചു തല ചൂട് ആക്കണ്ട നിവികുട്ടി…. ഞാൻ ആരാണെന്നല്ലേ ഇപ്പോൾ നീ ആലോചിച്ചു കൂട്ടുന്നത്… ഞാൻ തന്നെ പറഞ്ഞു തരാം…. ഞാൻ കാശി… കാശിനാഥൻ…. അമ്മയുടെ മാത്രം കണ്ണൻ… എന്റെ അമ്മയെ നിനക്ക് അറിയാൻ വഴിയില്ല പക്ഷേ അച്ഛനെ നിനക്ക് നന്നായി അറിയാം…

നിവി പകച്ച് അവനെ നോക്കി നിന്നു… ആരാണെന്നല്ലേ… യാദവ് മഹേശ്വരി…. നിന്റെ അമ്മായിഅപ്പൻ… നിവി കാശിയെ തറപ്പിച്ചു നോക്കി… എന്താ നിവികുട്ടി വിശ്വാസമായില്ലേ… നിവി വിശ്വസിച്ചു എന്ന് എനിക്കറിയാം… അതല്ലേ ഞാൻ വന്നപ്പോൾ തന്നെ ആദി എന്ന് നീ എന്നെ വിളിച്ചത്… അവന്റെയും എന്റെയും ശരീരത്തിൽ ഓടുന്നത് ഒരേ ചോരയ… പക്ഷേ അതിന്റെ ഗുണം വേറെയാണ്… ഞാൻ അസുരനും അവൻ ദേവനും അല്ലേ… ഇല്ല നിങ്ങൾ കള്ളം പറയുവ…. അച്ഛന് ഇങ്ങനെ ഒരു മകൻ ഉണ്ടെങ്കിൽ ഒരിക്കലും അച്ഛൻ നിഷേധിക്കില്ല…. അതിനു നീ ഈ പറയുന്ന അച്ഛന് ഞാൻ ഉള്ള കാര്യം അറിയില്ലല്ലോ…. ഞാൻ അയാളുടെ ചോര ആണെന്നു കൂടി അറിയില്ല… താൻ എന്തൊക്കെയാണ് ഈ പറയുന്നേ…? എനിക്കൊന്നും മനസ്സിലാവുന്നില്ല….. മനസ്സിലാക്കി തരാലോ… അതിന് നമുക്ക് കുറച്ചു കാലം പിന്നോട്ട് പോയാലോ…. എന്തു പറയുന്നു നിവികുട്ടി… നിവി അവനെ കേൾക്കാൻ ഒരുങ്ങി…. സ്കൂളിൽ തുടങ്ങിയ പ്രണയമായിരുന്നു…. നീണ്ട പത്തു വർഷത്തെ പ്രണയം…

കോളേജിൽ എത്തിയപ്പോഴും അവരുടെ പ്രണയം അതീവ തീവ്രതയോടെ നിലനിന്നു….മനസ്സുകൊണ്ടു ശരീരം കൊണ്ടും അവർ മത്സരിച്ചു പ്രണയിച്ചു…. കുഞ്ഞു മോളു ജാതിയിൽ താഴ്ന്നയിരുന്നു… വിവാഹ സമയമായപ്പോൾ യാദവ് കുഞ്ഞി മാളുവിനെ തഴഞ്ഞു… അച്ഛന്റെ ഇഷ്ടപ്രകാരം സ്വജാതിയിലും സർവ്വോപരി പേരുകേട്ട കുടുംബത്തിൽ നിന്നും യാദവ് വിവാഹം കഴിച്ചു… യാദവ് മഹേശ്വരി പ്രണയം അവസാനിപ്പിച്ച് പൊടിയും തട്ടി പോയപ്പോൾ കുഞ്ഞിമാളുവിന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ മുളപൊട്ടിരുന്നു…. കുഞ്ഞിമാളുവിനെ നാട്ടുകാർ പിഴച്ചവൾ എന്ന് മുദ്രകുത്തി… അവളുടെ അച്ഛൻ അപമാനിതനായി ആത്മഹത്യ ചെയ്തു… അച്ഛന്റെ വിയോഗം താങ്ങാനാവാതെ ഹൃദയാഘാതത്തിൽ അമ്മയും അവളെ വിട്ടു പിരിഞ്ഞു… ഒറ്റപ്പെടുത്തലും നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും സഹിച്ച് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു…

അവൻ ജനിച്ചതുമുതൽ അവനും ഒരു പേര് കിട്ടി തന്തയില്ലാത്തവൻ…. സ്കൂളിലും കോളേജിലും അവന്റെ പേര് അങ്ങനെ ആയി മാറി.. അവന്റെ സ്വന്തം പേര് പതിയെ അവനും മറന്നു തുടങ്ങി… വാശിയോടെ പഠിച്ചു… കോളേജിൽ ടോപ്പറായി.. പക്ഷേ എന്ത് കാര്യം… ഒരു ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നു… അവസാനം വന്നുപെട്ടത് കള്ളിനും കഞ്ചാവിനും പെണ്ണിനും നടുക്ക്…. അവിടുന്ന് തുടങ്ങി തന്തയില്ലാത്തവനിൽ നിന്ന് കാശിനാഥനിലേക്കുള്ള തിരിച്ചുവരവ്… ഇന്ന് മഹേശ്വരി ഗ്രൂപ്പിനെ വിലക്ക് വാങ്ങാൻ ഉള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്… കള്ളും കഞ്ചാവും പെണ്ണും ഒക്കെ വിറ്റ് ഉണ്ടാക്കിയത…. നിന്റെ വിലയും ഇട്ടു കഴിഞ്ഞു…. ഛെ…. നിവി മുഖം ചരിച്ചു… നിന്നെ ഞാൻ ഒരു വട്ടം വെറുതെ വിട്ടതാ… പക്ഷേ വീണ്ടും നീ അവന്റെ ജീവിതത്തിലേക്ക് വന്നു…. നീ അവന്റെ ജീവിതത്തിൽ വരുമ്പോഴൊക്കെ അവന് സന്തോഷമാണ് ആ സന്തോഷം എനിക്ക് സഹിക്കില്ല നിവികുട്ടി…..

എനിക്ക് കിട്ടാത്ത സന്തോഷവും സമാധാനവും അവനും കിട്ടാൻ പാടില്ല… നിന്നെ അവനിക്ക് നഷ്ടപ്പെടുമ്പോൾ അവൻ തകരും അത് കണ്ട് അയാൾ വേദനിച്ച് ഇല്ലാതാകണം…. എന്റെ അമ്മ അനുഭവിച്ച വേദനയോള്ളം വരില്ല എന്നാലും ഇത്രയെങ്കിലും അയാൾ അനുഭവിച്ച് തന്നെ തീരണം…. അച്ഛന് നിങ്ങള് ഉള്ള കാര്യം പോലും അറിയില്ല അച്ഛന്റെ ഭാഗം കൂടി കേട്ടിട്ട് പോരേ ഇതൊക്കെ…. നിവി അവനോട് സമാധാനത്തിൽ പറഞ്ഞു എനിക്ക് ഇനി ആരും പറയുന്നത് കേൾക്കണ്ട…. പിന്നെ നിന്നോട് ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് ആയിരിക്കും….. കാര്യമറിയാതെ നീ ശിക്ഷിക്കപ്പെടാൻ പാടില്ല…. എന്തിനാ നിവികുട്ടി നീ തിരിച്ചു വന്നത് അതുകൊണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നേ…. എനിക്ക് നിന്നോട് ഒരു ചെറിയ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു… നിന്നെ ആദ്യമായി കാണുന്നത് ഒരു മാളിൽ വച്ചാണ്… അന്ന് ആദിക്ക് നേരെ വിരൽ ചൂണ്ടി സംസാരിച്ചപ്പോൾ നിന്നെ എനിക്ക് ആദ്യകാഴ്ചയിൽ ഇഷ്ടപ്പെട്ടു…. പിന്നെ നീ മഹേശ്വരി ഗ്രൂപ്പിൽ ആദിയുടെ PA ആയി കേറി…

നിനക്ക് അവനോടുള്ള ഓരോ പെരുമാറ്റവും എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി വന്നു… എന്തു ചെയ്യാനാ ആദി നിന്റെ കഴുത്തിൽ താലി കെട്ടിയതോടെ ആ ഇഷ്ടം എന്നിൽ ഇല്ലാതായി.. നീ എന്റെ ശത്രു പക്ഷത്ത് ആയാലും നിന്നെ നോവിക്കാൻ എനിക്ക് തോന്നിയില്ല… അതാ ഒരുപാട് കഷ്ടപ്പെട്ട് നിന്നെ ഞാൻ ഈ നാടുകടത്തിയത്… ഇനി പറഞ്ഞിട്ട് കാര്യമില്ല.. നിന്റെ വിധി നീ തന്നെ തിരഞ്ഞെടുത്തു…. അപ്പോൾ ശരി നിവികുട്ടി… ആ ഇരിക്കുന്നത് എടുത്ത് കഴിച്ചോളൂ നാളെ കഴിഞ്ഞ് പോകണ്ടേതല്ലേ… ശരീരം തളരാൻ പാടില്ല… അത് എനിക്കാണ് മോശം…. വിൽക്കുന്ന സാധനത്തിന്റെ കോളിറ്റി നല്ലതകണമെന്ന് എനിക്ക് നിർബന്ധമുണ്ട് അത് കള്ളയാലും പെണ്ണായാലും താനൊരു മനുഷ്യനാണോ….? നിവി ദേഷ്യത്തോടെ ചോദിച്ചു…. അതിനൊരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി…. നിവികുട്ടി ഭാരിച്ച കാര്യം ഒന്നും തിരക്കാൻ നിൽക്കണ്ട നല്ല കുട്ടിയായിട്ട് ആഹാരം എടുത്ത് കഴിക്കാൻ നോക്ക്…

അതും പറഞ്ഞ് കാശി അവിടെ നിന്നും പോയി… സിദ്ധുവിൽ നിന്ന് അറിഞ്ഞ കാര്യം അക്ഷരാർത്ഥത്തിൽ ആദിയെ ഞെട്ടിച്ചു…. അച്ഛൻ…. ഇല്ല…. ഞാൻ വിശ്വസിക്കില്ല…. ഇവൻ…. ഇവൻ കള്ളം പറയുവ ഏട്ടാ… ആദി സിദ്ധു നമ്മുടെ കസ്റ്റഡിയിൽ ആണെന്ന് അവർ അറിയാത്തിടത്തോളം നിവി സേഫ് ആണ്… നാളെ ഒരു ദിവസം നമ്മുടെ മുമ്പിലുണ്ട്…ഇപ്പോൾ നമുക്ക് അങ്കിളിനെ കാണാം… സത്യാവസ്ഥ എന്താണെന്ന് അങ്കിളിനോട് തന്നെ ചോദിക്കാം… ആദി സിദ്ധുവിനെ ചവിട്ടികൂട്ടി വണ്ടിയിൽ എടുത്തിട്ടു… അവർ ഹോസ്പിറ്റലിലേക്ക് ആണ് പോയത്… ആദി ആരുട്ടിയെ കാണാൻ മുറിയിലേക്ക് കയറി… ആദിയെ കണ്ടതും ആരുട്ടിയുടെ കണ്ണുകൾ തിളങ്ങി എന്നാലും അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു കിടന്നു… അച്ഛേടെ ആരുട്ടി പിണക്കണോ….? അവൾ ചുണ്ടു പിളർത്തി വിതുമ്പി കൊണ്ട് ആദിയെ നോക്കി അമ്മ…. എന്നു പറഞ്ഞു… അവൾ നിവിയെ തിരക്കിയതണ്….

അമ്മയ്ക്ക് ചെറിയൊരു ഉവ്വാവു ഡോക്ടർ അങ്കിൾ അമ്മയെ നോക്കി കൊണ്ടിരിക്കുവാ… ആരൂട്ടി പിന്നെയും ചുണ്ടു പിളർത്തി കരയാൻ തുടങ്ങി…. എന്തിനാ അച്ഛേടെ ആരുട്ടി കരയുന്നേ… അമ്മേ ദോതർ ആക്കിൽ ചുജി ബെകുവോ….? ഇല്ലാലോ… ആരുട്ടിയുടെ അമ്മേനെ ഡോക്ടർ അങ്കിൾ സൂചി വെക്കാൻ അച്ഛാ സമ്മതിക്കുമോ…? ചത്യം… സത്യം…. അച്ഛാ ഇപ്പോൾ അമ്മേനെ നോക്കിട്ട് വരാമേ.. ആരുട്ടി നല്ല കുട്ടിയായി ഇവിടെ കിടക്കണം… അവൻ അതും പറഞ്ഞ് പുറത്തേക്കിറങ്ങി… ആദി മറ്റേന്നാ 11 മണിക്കാണ് സർജറി ഫിക്സ് ചെയ്തേക്കുന്നത്… ആൽബി ആദിയോടായി പറഞ്ഞു.. മ്മ്മ്.. അതിനുമുമ്പ് ഞാനും നിവിയും ഇവിടെ കാണും… ഞാൻ ഒന്ന് അമ്മയെ കണ്ടിട്ട് ഇറങ്ങും… നീ ചെല്ല് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി… എന്റെ കൂടെ ഏട്ടൻ ഉണ്ട് … ഇവിടെയാണ് ആൽബിയുടെ ആവശ്യം എന്റെ ആരുട്ടിയെ നന്നായി നോക്കിയാൽ മതി… അത് പറയേണ്ട ആവശ്യം ഉണ്ടോ ആദി… നീ പോയി നിവിയെ കൂട്ടിക്കൊണ്ട് വേഗം ഇങ്ങു പോര്… ആദി ഒന്ന് പുഞ്ചിരിച്ചു…

ആദി അമ്മേ കിടത്തിയിരിക്കുന്ന മുറിയിലേക്ക് പോയി… അമ്മയുടെ കൂടെ കുറച്ചു നേരം ഇരുന്ന് അച്ഛനെയും കൂട്ടി അവൻ പുറത്തേക്കിറങ്ങി…. അച്ഛാ… എന്താ മോനെ എന്താ നിനക്ക് ചോദിക്കാനുള്ളത്… അച്ഛൻ എങ്ങനെ മനസ്സിലായി എനിക്ക് അച്ഛനോട്‌ ചോദിക്കാനുണ്ടന്ന്… യദു ഒന്ന് ചിരിച്ചു… ഞാൻ നിന്റെ അച്ഛനാണ് ആദി… എനിക്ക് മനസ്സിലാകും…. അച്ഛാ ഞാൻ വളച്ചുകെട്ടി ചോദിക്കുന്നില്ല.. അതിനുള്ള സമയവുമില്ല… എന്താ മോനെ കാര്യം…. അത് അച്ഛാ… അച്ഛൻ ഒരു കുഞ്ഞിമാളുന്നെ അറിയുമോ..? ആ പേര് കേട്ടതും യദു ഒന്നു ഞെട്ടി… നീ…. നീ എങ്ങനെ അറിഞ്ഞു.. അതൊക്കെ പിന്നെ പറയാം അച്ഛൻ എങ്ങനെ അറിയാം എന്ന് പറ ആദ്യം… ഏതു കുറച്ചുനേരം മൗനത്തെ കൂട്ടുപിടിച്ചു… തന്റെ ഭൂതകാലത്തെ മകനു മുന്നിൽ തുറന്നു കാട്ടാൻ അയാൾ തീരുമാനിച്ചു…. കുഞ്ഞിമാളു…. എന്റെ മാളൂട്ടി…എന്റെ പ്രണയം… എന്റെ ആദ്യത്തെ പ്രണയം…

ഇന്നും മായാതെ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ വിങ്ങലായി അവശേഷിക്കുന്ന പ്രണയം…. അച്ഛാ…. നിന്റെ അമ്മയ്ക്കും അറിയാം…. എനിക്ക് കുഞ്ഞിമാളു ആരായിരുന്നു എന്ന്…. പിന്നെ എന്തിനാ അച്ഛൻ അവരെ ഉപേക്ഷിച്ചേ… ഉപേക്ഷിച്ച് എന്നോ ആര് ആരെ ഉപേക്ഷിച്ചു എന്ന്…. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് ഞാൻ നിന്റെ അമ്മയെ കല്യാണം കഴിക്കുന്നത് പോലും …. എങ്കിൽ അച്ഛന് തെറ്റി…. കുഞ്ഞിമാളു ഇന്നും കല്യാണം കഴിച്ചിട്ടില്ല… അവരുടെ കുഞ്ഞ് അച്ഛന്റെയും കൂടിയാണ്… ആദി….. യദു ഉറക്കെ വിളിച്ചു.. അതെ അച്ഛാ…. അച്ഛന്റെ ചോരയെ അവർ പ്രസവിച്ചു…. ഇന്ന് അവൻ ആണ് എനിക്ക് നേരെ വെല്ലുവിളി ഉയർത്തുന്നത്…. യദു ഒരു തളർച്ചയോടെ നിലത്തേക്ക് ഇരുന്നു… അയാളുടെ ഓർമ്മകൾ വീണ്ടും ഭൂതകാലത്തിലേക്ക് നീങ്ങി… അന്ന് കോളേജിൽ നിന്ന് ഇറങ്ങിയതിനു ശേഷം അച്ഛൻ എനിക്കുവേണ്ടി അച്ഛന്റെ കൂട്ടുകാരന്റെ മകളായ കാവ്യയെ കണ്ടെത്തിയിരുന്നു….

പക്ഷേ ആ ബന്ധത്തെ ഞാൻ ശക്തമായി എതിർത്തു കുഞ്ഞിമാളുവുമായുള്ള ഇഷ്ടം അച്ഛനോട് തുറന്നു പറയുകയും ചെയ്തു…, അച്ഛൻ ആദ്യം എതിർത്തെങ്കിലും എന്റെ നിർബന്ധം കാരണം അതിന്ന് സമ്മതിക്കുകയും ചെയ്തു…. അങ്ങനെ ഞാൻ അച്ഛനെയും കൂട്ടി അവളുടെ വീട്ടിൽ ചെന്നപ്പോഴാണ് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അവളുടെ അച്ഛൻ പറയുന്നത്…. എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ വേറൊരു ജീവിതത്തിലേക്ക് കടന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത ദേഷ്യം തോന്നി… എല്ലാം മറക്കാൻ മദ്യപാനം തുടങ്ങി… ആ സമയത്തെല്ലാം ഒരു താങ്ങായി നിന്നത് കാവു ആയിരുന്നു…. ഞങ്ങൾ രണ്ടും കൂടി പിന്നീട് ഒരു ദിവസം അവളുടെ വീട്ടിൽ പോയിരുന്നു… പക്ഷേ അപ്പോഴേക്കും അവർ അവിടമൊക്കെ വിറ്റുപെറുക്കി പോയിരുന്നു…. ഒരു വർഷം കഴിഞ്ഞു കാണും.. ടൗണിൽ ഒരു കൈക്കുഞ്ഞുമായി അവൾ നിൽക്കുന്നതാണ് അവസാനം ഞാൻ കാണുന്നത്….

അച്ഛാ എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്… കുഞ്ഞിമാളു അവർ ഇന്നും അവിവാഹിതയാണ്… അവർക്കൊരു മോൻ ഉണ്ട്.. അവരുടെ മാത്രമല്ല അച്ഛന്റെതുകൂടിയാണ്…. ആദി മോനേ നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു… കാശി…കാശി നാഥൻ… ഹ്മ്മ്… എന്റെ ഏട്ടൻ… പ്രതികാരത്തിന് ഇറങ്ങിയിട്ടുണ്ട്… മൂന്നാല് വർഷം കൊണ്ട് എന്റെ ജീവിതം ഇങ്ങനെ ആക്കിയത് ആ മഹത് വ്യക്തിയാണ്… അച്ഛനോടുള്ള അടങ്ങാത്ത പ്രതികാരം എന്നിലൂടെ തീർക്കുകയാണ്… എന്റെ തകർച്ചയിലൂടെ അച്ഛന്റെ തകർച്ച അതാണ് ലക്ഷ്യം… മോനേ അച്ഛൻ… അയാൽ വാക്കുകൾക്ക് വേണ്ടി പരതി…. അച്ഛൻ ഇപ്പോൾ അമ്മയുടെ അടുത്തേക്ക് ചെല്ല്… നാളെ രാവിലെ ഞാൻ വരാം നമുക്ക് ഒരിടം വരെ പോകണം… ആദി കാവു…. അമ്മയോട് ഇപ്പോ ഒന്നും പറയണ്ട… മ്മ്മ്…. സിദ്ധുവിൽ നിന്നു നിവിയെ പൂട്ടിയിട്ടിരിക്കുന്ന വീട് എവിടെയാണെന്ന് അറിഞ്ഞു…

എങ്ങനെയ ആദി അങ്ങോട്ട് പോകുവല്ലേ… നിർമ്മൽ ചോദിച്ചു അങ്ങോട്ട് പോകുന്നതിനുമുമ്പ് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്…. എന്ത്….? നാളെ നമ്മൾ ആദ്യം പോകുന്നത് നിവിയുടെ അടുത്തേക്ക് അല്ല മറിച്ച് കൈലാസത്തിലേക്കണ്…. കൈലാസത്തിലെക്കോ.. നീ എന്തുവാ ആദി പറയുന്നേ…. അതേ ഏട്ടാ.. കൈലാസത്തിലേക്ക് തന്നെ…. പക്ഷേ അത് സാക്ഷാൽ ശിവ ഭഗവാന്റെ കൈലാസമല്ല മറിച്ച് അസുരനായ കാശിനാഥന്റെ കൈലാസമാണ്… കുഞ്ഞി മാളുവിനെ കാണാൻ… ആദി അത് വേണോ…? കാശി നാഥനുമായി ഏറ്റുമുട്ടുനന്നതിന് മുമ്പ് കുഞ്ഞിമാളുന്നെ ഒന്ന് കണ്ടിരിക്കണം… അപ്പോൾ നാളെ നമ്മൾ മൂന്നുപേരും കൈലാസത്തിലേക്ക് പോകുന്നു… മൂന്ന്പേരോ…? നിർമ്മൽ സംശയത്തോടെ ആദിയോടെ ചോദിച്ചു… നമ്മുടെ കൂടെ അച്ഛനും ഉണ്ട് അവിടേക്ക്……തുടരും..

മിഴിയോരം : ഭാഗം 32

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!