മിഴിയോരം : ഭാഗം 33

മിഴിയോരം : ഭാഗം 33

എഴുത്തുകാരി: Anzila Ansi

മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ആരോ കയറിവന്നു… ആ ഇരുട്ടിലും ആളുടെ അവ്യക്തമായ രൂപം … നിവിയിൽ സന്തോഷം ഉണർന്നു….. ആദി ഏട്ടാൻ… നിവി അതിയായ സന്തോഷത്തോടെ വിളിച്ചു… എന്താ നിവികുട്ടി ഇത്….. ആ ശബ്ദം നിവിലെ സന്തോഷത്തെ ഒരു ഞൊടിയൽ ഇല്ലാതാക്കി.. ആദി അല്ലട്ടോ ഞാൻ… അതും പറഞ്ഞ് കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി നിന്നു… ഇപ്പോൾ മുഖം വ്യക്തമാണ്.. ശരിയാണ് ആദി ഏട്ടൻ അല്ല.. പക്ഷേ ഒരുപാട് സാദൃശ്യമുണ്ട് അയാൾക്ക് ആദി ഏട്ടന്റെ.. ഇതാരായിരിക്കും… നിവി അവനെ തുറിച്ചുനോക്കി നിന്നു… ഇങ്ങനെ ആലോചിച്ച് ആ കൊച്ചു തല ചൂട് ആക്കണ്ട നിവികുട്ടി…. ഞാൻ ആരാണെന്നല്ലേ ഇപ്പോൾ നീ ആലോചിച്ചു കൂട്ടുന്നത്… ഞാൻ തന്നെ പറഞ്ഞു തരാം…. ഞാൻ കാശി… കാശിനാഥൻ…. അമ്മയുടെ മാത്രം കണ്ണൻ…

എന്റെ അമ്മയെ നിനക്ക് അറിയാൻ വഴിയില്ല പക്ഷേ അച്ഛനെ നിനക്ക് നന്നായി അറിയാം… നിവി പകച്ച് അവനെ നോക്കി നിന്നു… ആരാണെന്നല്ലേ… യാദവ് മഹേശ്വരി…. നിന്റെ അമ്മായിഅപ്പൻ… നിവി കാശിയെ തറപ്പിച്ചു നോക്കി… എന്താ നിവികുട്ടി വിശ്വാസമായില്ലേ… നിവി വിശ്വസിച്ചു എന്ന് എനിക്കറിയാം… അതല്ലേ ഞാൻ വന്നപ്പോൾ തന്നെ ആദി എന്ന് നീ എന്നെ വിളിച്ചത്… അവന്റെയും എന്റെയും ശരീരത്തിൽ ഓടുന്നത് ഒരേ ചോരയ… പക്ഷേ അതിന്റെ ഗുണം വേറെയാണ്… ഞാൻ അസുരനും അവൻ ദേവനും അല്ലേ… ഇല്ല നിങ്ങൾ കള്ളം പറയുവ…. അച്ഛന് ഇങ്ങനെ ഒരു മകൻ ഉണ്ടെങ്കിൽ ഒരിക്കലും അച്ഛൻ നിഷേധിക്കില്ല…. അതിനു നീ ഈ പറയുന്ന അച്ഛന് ഞാൻ ഉള്ള കാര്യം അറിയില്ലല്ലോ…. ഞാൻ അയാളുടെ ചോര ആണെന്നു കൂടി അറിയില്ല… താൻ എന്തൊക്കെയാണ് ഈ പറയുന്നേ…?

Share this story