സിദ്ധാഭിഷേകം : ഭാഗം 23

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

ആദി വെള്ളം കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.. അവൾ കുടിച്ച ശേഷം അഭി അത് വാങ്ങി പുറത്തിറങ്ങി മുഖം കഴുകി.. വണ്ടിയിൽ കയറി അവളുടെ മുന്താണി തുമ്പിൽ മുഖം തുടച്ചു.. അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു…. 😍😍😍 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ‘ ആനന്ദ് വില്ല ‘ മുഴുവൻ പൂക്കളും ഇല്ലുമിനേഷൻ ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരുന്നു…. ആളുകൾ എല്ലാം വധു വരന്മാരെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു… ഗേറ്റ് മുതൽ വീട് വരെ ചെറിയ പെൺകുട്ടികൾ താലമേന്തി നിൽക്കുന്നു… ഇവന്റ് മാനേജ്മെന്റ് ഏർപ്പാടാക്കിയ സുന്ദരികൾ പുറത്തെ വലിയ വരാന്തയിൽ ഗോൾഡൻ കളർ ഗൗൺ ധരിച്ചു പൂക്കൾ നിറഞ്ഞ ബൊക്കെയുമായി കാത്തു നിൽക്കുന്നു… ഗോൾഡൻ കളർ ആയിരുന്നു തീം.. എല്ലാത്തിലും അത് പ്രകടമായിരുന്നു..

വീടിന്റെ അകത്ത് നിറയെ ചിരാതുകളും ഡിം ലൈറ്റുകളും.. നയനമനോഹരമായ കാഴ്ചയായിരുന്നു…പൂജാമുറിയിലേക്ക് പോകുന്ന വഴിയിൽ വലിയ നിലവിളക്കുകൾ കത്തിച്ചു വച്ചിട്ടുണ്ട്.. ഹാളിൽ സച്ചിയുടെയും രവിയുടെയും ചിത്രങ്ങൾ വച്ചിട്ടുണ്ട്… അകവും പുറവും ആൾക്കാർ നിറഞ്ഞിരുന്നു… AS ഗ്രൂപ്സ് ന്റെ മരുമകളെ കാണാനും സ്വീകരിക്കാനും… ചില മുഖങ്ങളിൽ നഷ്ട്ടബോധവും ചിലതിൽ ദേഷ്യവും ചിലതിൽ അസൂയയും മറ്റു ചിലതിൽ സന്തോഷവും കലർന്നിരുന്നു… വിലകൂടിയ പട്ടുസാരിയിൽ ശർമിള തിളങ്ങി നിന്നു.. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമേ അവർ ധരിച്ചിരുന്നുള്ളൂ… അംബിക ആവട്ടെ അതിൽ ഒരു കുറവും വരുത്തിയതുമില്ല… കാറിന്റെ ഹോൺ കേട്ട് എല്ലാവരും ഗേറ്റിലേക്ക് ശ്രദ്ധ തിരിച്ചു.. ഗേറ്റിൽ വച്ച് തന്നെ മുന്നിൽ കണ്ട കാഴ്ചകൾ അമ്മാളൂനെ അത്ഭുതപ്പെടുത്തി..

ചെറിയ ഭയം അവളെ കീഴ്പ്പെടുത്തി… ഒറ്റപ്പെട്ട് പോയ ഒരു കുട്ടിയെ പോലെ അവൾ വല്ലാതെയായി… അഭി അവളുടെ വലം കൈ അവന്റെ ഇടം കയ്യിൽ കോർത്തു പിടിച്ചു.. വലം കൈ കൊണ്ട് പതുക്കെ തലോടി.. അവൾ അവനെയൊന്ന് നോക്കി.. “ടെൻഷൻ ഒന്നും വേണ്ടാട്ടോ… നല്ല സ്മാർട്ട് ആയി ഇറങ്ങിക്കോ.. ഞാനുണ്ട് കൂടെ..ഉം..” അത് അവളെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്.. അവൾ ഒരു ദീർഘശ്വാസം എടുത്തു… അഭി ആ കൈ വിടാതെ കൂടെ തന്നെ പിടിച്ചു.. അവൻ ഇറങ്ങി,, കൂടെ അവളും.. അവൾ മനോഹരമായി പുഞ്ചിരിച്ചു… അഭി അമ്മാളൂന്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നു.. അവന് ഒരേ സമയം അതൊരു അഭിമാനമായും അഹങ്കാരമായും തോന്നി… താലമേന്തിയ കുട്ടികൾ പുഷ്പവൃഷ്ടി നടത്തി… ശ്രീ വന്ന് രണ്ടുപേരുടെയും കാലിന് വെള്ളമൊഴിച്ചു കൊടുത്ത് കാല് കഴുകിച്ചു…ശർമിള വന്ന് അവരെ ആരതി ഉഴിഞ്ഞു…പ്രസാദം തൊട്ട് കൊടുത്തു…

ചെറിയ ഒരു നിലവിളക്ക് അവളുടെ കയ്യിലേക്ക് കൊടുത്തു …വലംകാൽ വച്ചു അവൾ ആദ്യത്തെ പടി കയറി… നോർത്ത് ഇൻഡ്യൻ സ്റ്റൈലും കേരളാ സ്റ്റൈലും മിക്സ് ചെയ്‌തുള്ള ഗൃഹപ്രവേശനം ആയിരുന്നു ഒരുക്കിയത്.. പ്രധാനവാതിൽ പടിയോട് ചേർന്ന് നിറയെ പൂക്കൾ നിരത്തിയിരുന്നു… അതിന്റെ നടുവിൽ പടിയോട് ചേർന്ന് ഒരു ചെറിയ കുടത്തിൽ അരി നിറച്ചു വച്ചിട്ടുണ്ട്.. അത് കഴിഞ്ഞ്‌ വലിയൊരു തളികയിൽ കുങ്കുമം കലക്കിയ വെള്ളവും.. അതിൽ നിന്ന് കാലെടുത്തു വച്ച് പൂജാമുറി വരെ പോകാൻ വെള്ള പരവതാനി വിരിച്ചിരുന്നു… ചെയ്യേണ്ട വിധം അമ്മാളൂന് പറഞ്ഞു കൊടുത്തു… അവൾ കുടം വലംകാൽ കൊണ്ട് തട്ടിയിട്ടു.. വലത് കാൽ വച്ച് അകത്തേക്ക് കയറി..പിന്നെ..തളികയിൽ ഇരുകാലുകളും എടുത്തുവച്ചു.. അഭി കൂടെ തന്നെ ഉണ്ടായിരുന്നു.. കത്തിച്ചു വച്ച നിലവിളക്കിന്റെ നടുവിലൂടെ പൂജാമുറിയിലേക്ക് അവൾ ലക്ഷ്‌മി പാദം പതിപ്പിച്ചു നടന്നു..

കയ്യിലെ നിലവിളക്ക് പൂജാമുറിയിൽ ഉള്ള കൃഷ്ണന്റെ മുന്നിലേക്ക് വച്ചു.. രണ്ടു പേരും കൈകൂപ്പി കണ്ണടച്ച് തൊഴുതു… പുറത്തേക്ക് വന്ന് സച്ചിയുടെയും രവിയുടെയും ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ നിന്നു.. “ഇതാണ് എന്റെ അച്ഛൻ..ഇത് അമ്മാവൻ” അഭി അവൾക്ക് അവരെ കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.. പിന്നെ ദാസിന്റെയും ശർമിളയുടെയും അംബികയുടെയും അനുഗ്രഹം വാങ്ങി.. ഹാളിൽ അവരെ കൊണ്ട് ചെന്നിരുത്തി…അവർക്ക് മധുരം നൽകി.. അമ്മാളൂ ചുറ്റും നോക്കി.. എല്ലാവരുടെയും കണ്ണുകൾ തന്റെ നേരെയാണെന്ന് അവൾ മനസിലാക്കി… അവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്തു… ഫോട്ടോസെക്ഷൻ അവിടെയും തുടർന്നിരുന്നു.. കുറെ കഴിഞ്ഞപ്പോൾ അവൾക്ക് വയ്യാതായി.. അഭി അത് മനസിലാക്കിയെന്നോണം ശ്രീയെയും സാന്ദ്രയെയും അടുത്തേക്ക് വിളിച്ചു.. ലതയോട് പറഞ്ഞ് കുടിക്കാൻ എടുക്കാൻ പറഞ്ഞ് അവരെ വിട്ടു…

അഭി ശർമിളയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു.. അവർ അത് ശരി വെക്കും വിധം തലയാട്ടി.. അപ്പോഴേക്കും ശ്രീ ജ്യൂസുമായി അങ്ങോട്ട് വന്നു.. ഒരെണ്ണം അഭിക്ക് കൊടുത്തു.. അമ്മാളൂന് കൊടുക്കാനായി പോകുമ്പോൾ ശർമിള വിളിച്ചു.. ” ശ്രീമോളെ,, ഭാഭിയെ മോൾടെ റൂമിലേക്ക് കൂട്ടി കൊണ്ട് പൊയ്ക്കോ.. അവൾ ഒന്ന് ഫ്രഷ് ആവട്ടെ.. കുറച്ച് റെസ്റ്റ് എടുത്തിട്ട് അവളുടെ വീട്ടുകാർ വരുമ്പോൾ ഇങ്ങോട്ട് കൂട്ടാം.. സാൻഡി മോളും ചെല്ല് കൂടെ..” “ശരി അമ്മായി.. ” ശ്രീയും സാന്ദ്രയും അമ്മാളൂനേയും കൂട്ടി താഴെ തന്നെ ഉള്ള ശ്രീയുടെ റൂമിലേക്ക് പോയി.. ആ ബഹളത്തിൽ നിന്ന് ഒഴിഞ്ഞപ്പോൾ തന്നെ അമ്മാളൂ ആശ്വസിച്ചു… “ഭാഭി ,, ദാ ഇതാണ് വാഷ്റൂം..പോയി ഫ്രഷ് ആയിട്ട് വാ.. എന്നിട്ട് ഈ ജ്യൂസ് കുടിക്ക്.. അതിനുശേഷം നമ്മൾക്ക് ജോയിന്റ് ആയിട്ട് റെസ്റ്റ് എടുക്കാം..😉😉”അതും പറഞ്ഞവൾ ബെഡിലേക്ക് വീണു.. അമ്മാളൂ ഫ്രഷ് ആയി വരുമ്പോഴേക്കും ശ്രീ മയക്കത്തിൽ ആയിരുന്നു..

സാന്ദ്ര ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.. അമ്മാളൂ ജ്യൂസ് കയ്യിലെടുത്ത് അവിടെ ഉള്ള സോഫയിലേക്ക് ഇരുന്നു.. സാന്ദ്ര എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നിരുന്നു.. “ഭാഭി… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…” “ചോദിച്ചോളൂ…” “അത് ഭാഭി വരുമ്പോൾ യാത്ര പറഞ്ഞില്ലേ.. ഭാഭിയുടെ ബ്രദേഴ്സിന്റെ കൂടെ ഉണ്ടായിരുന്ന കട്ട താടിയും കുറെ മുടിയും ഒക്കെ ഉള്ള ഒരു ചേട്ടൻ.. അത് ഭാഭിയുടെ ആരാ…” അവൾ സിദ്ധുവിനെ പറ്റിയാണ് ചോദിക്കുന്നത് എന്ന് അമ്മാളൂന് മനസിലായി..എങ്കിലും അറിയാത്ത മട്ടിൽ ചോദിച്ചു..”ഏത് ചേട്ടൻ..🤔😉” “അത് രാവിലെ അമ്പലത്തിൽ വച്ച് ഭാഭി ദക്ഷിണ കൊടുത്തില്ലേ.. ഒരു ലൈറ്റ് പിങ്ക് ഷെയിഡ് ഉള്ള ഷർട്ടും മുണ്ടും ധരിച്ച.. ” “ഉം.. അത് എന്റെ അപ്പച്ചിയുടെ മോനാണ്..സിദ്ധാർത്ഥ്.. സിദ്ധുവേട്ടൻ.. എന്തേ..” “മ്ച്ചും..ഒന്നുല്ല.. ചുമ്മാ അറിയാൻ ചോദിച്ചതാ.. നല്ല ലുക്കല്ലേ ആ ചേട്ടൻ..😍😍 ആ ചേട്ടനെ കാണുമ്പോൾ നമ്മളുടെ രവി അങ്കിളിനെ പോലെ തന്നെ ഉണ്ടല്ലേ…

നേരത്തെ ഹാളിൽ കണ്ടില്ലേ.. ഫോട്ടോ.. ” ശരിയാണ്.. അങ്ങനെ ഒരു സാമ്യം ഉണ്ട്..അന്നേരം അത് അത്ര ശ്രദ്ധിച്ചില്ല എങ്കിലും ആ മുഖം ഓർമയിൽ ഉണ്ട്.. സിദ്ധുവേട്ടൻ തടിയൊന്നും ഇല്ലാത്ത സമയത്തെ ചെറിയ ഒരു മാറ്റം അത്രേ ഉള്ളൂ…അമ്മാളൂ ചിന്തിച്ചു.. “സാന്ദ്ര പറഞ്ഞപ്പോൾ ശരിയാണ് എന്ന് തോന്നുന്നു.. ഒരാളെ പോലെ ഒമ്പത് പേര് ഉണ്ടാവും എന്നാ പറയാറ്.. അങ്ങനെ ആവും…” അമ്മാളൂ പറഞ്ഞു.. “ഉം.. ആ ചേട്ടൻ എന്തു ചെയ്യുന്നു..” “എന്താണ് …ഒരു കള്ളത്തരം..ഉം..” “😁😁..തോന്നിയോ..” “ഉം..തോന്നി.. സിദ്ധുവേട്ടൻ MBA കഴിഞ്ഞതാണ്… പക്ഷേ സാന്ദ്ര ഉദ്ദേശിക്കുന്ന പോലെ അല്ല സിദ്ധുവേട്ടന്റെ ലൈഫ്….. ഏട്ടനെയും അച്ഛനമ്മമാരേയും മറന്ന് ഒന്നും മോഹിക്കണ്ട കേട്ടോ…” അവർ സംസാരിച്ചിരിക്കുമ്പോൾ അഭി അങ്ങോട്ട് വന്നു.. അവനപ്പോഴേക്കും ഡ്രസ്സ് മാറ്റി ഒരു ബ്ലാക്ക്‌ ജീൻസും ക്രീം കളർ ഷർട്ടും ധരിച്ചിരുന്നു…

അവനെ കണ്ട് അവർ എഴുന്നേറ്റു.. “ആഹാ..ഇവൾ ഉറങ്ങിയോ…”ശ്രീയെ ചൂണ്ടി അവൻ ചോദിച്ചു.. “ഉം..ഭയ്യ എന്താ ഇവിടെ…. ബ്രോസ് പറഞ്ഞത് ഭാഭിയുള്ള ഭാഗത്ത് ഭയ്യയെ അടുപ്പിക്കരുത് എന്നാ….വേഗം വിട്ടോ.. ഉം..ഉം..വിട്ടോ..” “എന്റെ ചക്കര മോളല്ലേ.. കുറച്ചു സമയം…പ്ലീസ് ടാ…. രണ്ട് മിനുട്ട്..പ്ലീസ് പ്ലീസ്….” “ഉം..ബട്ട് ,,,എനിക്ക് എന്താ നേട്ടം..😕😕” “എന്തു വേണേലും..😘😘 പുറത്തൊക്കെ ഒന്ന് കറങ്ങീട്ട് വാ..” “അപ്പോ ഇവള്.. ശ്രീയെ ചൂണ്ടി ചോദിച്ചു.. “അവൾ ഇനി ആന കുത്തിയാൽ അറിയില്ല.. എന്റെ മോള് പോയി എന്തേലും കഴിച്ചിട്ട് വാ..നല്ല ക്ഷീണം ഉണ്ട് മോൾക്ക്..ചെല്ല്..,” “കള്ള ഭയ്യ.. ഉം..ഞാൻ വേഗം വരും..പറഞ്ഞേക്കാം..” അമ്മാളൂ അവരുടെ സംസാരം ചിരിയോടെ കേട്ട് നിന്നു.. അവൾക്ക് ദീപുവിനെയും നന്ദുവിനെയും ഓർമ വന്നു.. കണ്ണ് നിറഞ്ഞു.. “എന്താടോ.. ഏട്ടന്മാരെ ഓർത്തോ…” അഭിയുടെ ചോദ്യം കേട്ട് അവൾ അതിശയിച്ചു.. “വാ… അവൻ അവളുടെ കൈ പിടിച്ച് റൂമിൽ നിന്നുള്ള ബാൽക്കണിയിലേക്ക് പോയി..

അവിടെ ഉള്ള ആന്റിക് മോഡൽ ആട്ടുതൊട്ടിലിൽ ഇരുന്നു.. അവളെ അടുത്തേക്ക് പിടിച്ച് ഇരുത്തി… “അമ്മൂ… ഞാൻ ഇന്ന് ഒരുപാട് സന്തോഷത്തിൽ ആണ്… നീ അങ്ങനെ അല്ല എന്നും അറിയാം… ബട്ട് അമ്മൂ.. നിന്നെ ഹാപ്പി ആക്കാൻ ഞാൻ ശ്രമിച്ചോളാം കേട്ടോ…നിന്നെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല.. ഉം..”😍😍 അവൻ എഴുന്നേറ്റ് അവിടെ സൈഡിൽ സെറ്റ് ചെയ്ത വുഡൻ ബ്ലിൻഡ്‌സ് വലിച്ചു താഴ്ത്തി.. പിന്നെ വന്ന് അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു.. “അമ്മൂ…..💛💛 ഐ ലൗ യൂ അമ്മൂ…😘😘” അവളുടെ വലത്തേ കൈ എടുത്ത് ചുംബിച്ചു..പിന്നെ അത് നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ചു.. അവൾക്ക് എന്തോ അവനോട് വല്ലാത്ത വാത്സല്യം തോന്നി.. അവൾ ഊഞ്ഞാൽ പതിയെ ആട്ടി… ഇടത് കൈകൊണ്ട് പതിയെ അവന്റെ തലയിൽ തലോടി.. അവന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി… ××××××××××××

അഭിയെ അന്വേഷിച്ചു നടക്കുകയായിരുന്നു ശരത്തും ആദിയും.. അപ്പോഴാണ് ശർമിള അവരെ കണ്ടത്.. “ആദി..,, അഭി എവിടെ..” “അവനെ നോക്കിയാണ് ഞങ്ങളും നടക്കുന്നത്.. അമ്മാളൂന്റെ വീട്ടുകാർ ഇപ്പോ എത്തും എന്നറിഞ്ഞു.. അല്ല അവൾ എവിടെ…” “അവൾ ശ്രീയുടെ കൂടെ റൂമിൽ ഉണ്ട്.. കുറച്ച് റെസ്റ്റ് എടുക്കാൻ ഞാനാ പറഞ്ഞു വിട്ടത്.. ആ ഞാൻ അവളോട് പറയട്ടെ.. നിങ്ങൾ അവനെ കണ്ടാൽ ഒന്ന് എന്നെ വന്ന് കാണാൻ പറ..” ശർമിള റൂമിൽ ചെന്നപ്പോൾ ബെഡിൽ കിടക്കുന്ന ശ്രീയെ ആണ് കണ്ടത്.. അവിടെ അമ്മാളൂനെ കാണാത്തത് കൊണ്ട് അവർ ബാൽക്കണിയിലേക്ക് പോയി.. അവിടുത്തെ കാഴ്ച്ച കണ്ട് അവർ നോക്കി നിന്നു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആട്ടുതൊട്ടിലിൽ അമ്മാളൂന്റെ മടിയിൽ നല്ല ഉറക്കത്തിൽ ആണ് അഭി.. അവളുടെ കൈ നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടുണ്ട്.. അവൾ ഊഞ്ഞാലിന്റെ ചെയ്‌നിലേക്ക് തല ചാരി വച്ചിരിക്കുന്നു.. അവർ അവളുടെ അടുത്തേക്ക് ചെന്നു.. അവരെ അവിടെ കണ്ടതും അവൾ എഴുന്നേൽക്കാൻ ആഞ്ഞു..

അവർ കൈ കൊണ്ട് തടഞ്ഞു.. പിന്നെ അഭിയുടെ അടുത്തേക്ക് ചെന്ന് അവന്റെ തലയിൽ സ്നേഹത്തോടെ തലോടി… ” ഇന്നലെ ശരിക്കും ഉറങ്ങാൻ പറ്റിയില്ല.. ആൾക്കാരും ബഹളവും ആയിരുന്നു.. പിന്നെ നൈറ്റിലുള്ള യാത്രയും.. ക്ഷീണിച്ചു കാണും.. കുട്ടിയുടെ വീട്ടിൽ നിന്നുള്ളവർ വരാറായി… അത് പറയാൻ വന്നതാണ്.. കുറച്ചു നേരം കൂടി അവൻ കിടന്നോട്ടെ.. അവർ എത്തിയാൽ ഞാൻ അറിയിക്കാം കേട്ടോ..” അവൾ അത് കേട്ട് തലയാട്ടി… അവർ പുറത്തേക്ക് പോയി.. അപ്പോഴേക്കും സാന്ദ്രയുടെ ചെവിയും പിടിച്ച് ശരത്തും ആദിയും അവിടേക്ക് വന്നു.. “കൈകൂലി വാങ്ങി കാല് മാറി ഈ മങ്കി…”അത് കണ്ട് അമ്മാളൂ ചിരിച്ചു.. “ഭാഭി ഒന്ന് വിടാൻ പറ.. പ്ലീസ്..” “ഇല്ല..നീ എന്നെ തനിച്ചാക്കി പോയില്ലേ.. അതിന് ഉള്ള ശിക്ഷ ആണ്..” “യൂ ടൂ ഭാഭി…☹️☹️☹️…ഞാൻ ഭയ്യയെ കൂട്ട് നിർത്തി അല്ലേ പോയത്…”😩😩 “അയ്യടാ..കൂട്ട് നിർത്താൻ പറ്റിയ ആള്.. ടാ..അഭി എണീക്കടാ.. ”

ആദി അഭിയെ വിളിച്ചു എഴുന്നേൽപ്പിച്ചു.. അവൻ കണ്ണ് തുറന്നപ്പോൾ മുന്നിൽ അവരെയൊക്കെ കണ്ട് ഒന്ന് റിവേഴ്‌സ് പോയി.. പിന്നെ കാര്യം പിടികിട്ടിയപ്പോൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.. അമ്മാളൂനെ നോക്കി.. അവൾ കണ്ണ് കൊണ്ട് സാന്ദ്രയെ കാണിച്ചു കൊടുത്തു.. “ഭയ്യാ.. നോക്ക് ഈ ശരത്തേട്ടൻ എന്റെ ചെവി നുള്ളിയെടുത്തു..” “ടാ..എന്റെ കൊച്ചിനെ വിടെടാ.. “അവളെ വലിച്ച് കൂടെ നിർത്തി..” പാവം എന്റെ മോള് എനിക്ക് ഉറക്കം വന്നപ്പോൾ ഒരു ഉപകാരം ചെയ്തതല്ലേ..” “ആ..അത് തന്നെ..ഹും..😏😏” “അയ്യോ.. ഒരു ഉപകാരം.. വേറൊന്ന് , ദേ.. വെട്ടിയിട്ട വാഴ പോലെ കിടക്കുന്നു.. ഇവളെയൊക്കെ ഏൽപ്പിച്ച നമ്മളെ പറഞ്ഞാൽ മതി…” “പോടാ..പോടാ.. ഞങ്ങൾ വന്നോളം നിങ്ങൾ വിട്ടോ…” “അയ്യടാ..മോന് ബുദ്ധിമുട്ട് ആവില്ലേ.. അതു കൊണ്ട് വാ.. എല്ലാരും വരാറായി..” അവർ എല്ലാരും പുറത്തേക്ക് ചെന്നു.. അപ്പോഴേക്കും അമ്മളൂന്റെ വീട്ടുകാർ ഒക്കെ വന്നിരുന്നു.. അവൾക്ക് എല്ലാരേയും കണ്ടപ്പോൾ ജീവൻ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു….

എല്ലാരും കുശലന്വേഷണങ്ങളിലും പരിചയപെടലും ആയി തിരക്കിലായി.. ഇതിലൊന്നും താല്പര്യം ഇല്ലാതെ രണ്ട് പേർ മാറി നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.. ശ്വേതയും സൂസനും.. വിരുന്നുകാർക്ക് സെർവ് ചെയ്തു കൊണ്ടിരുന്ന ജ്യൂസിൽ നിന്നും ശ്വേത ഒരെണ്ണം എടുത്തു.. അതുമായി പതുക്കെ അമ്മാളൂന്റെ അടുത്തേക്ക് ചെന്നു.. അറിയാത്ത മട്ടിൽ അവളുടെ മേലേക്ക് ഒഴിക്കാൻ പോയപ്പോൾ ആരോ ആ കൈ തട്ടി …അത് മുഴുവൻ കൂടെ ഉണ്ടായിരുന്ന സൂസന്റെ മേലേക്ക് ആയി.. സൂസൻ ദേഷ്യം കൊണ്ട് വിറച്ചു.. ശ്വേതയും ഒരു നിമിഷം സംഭവിച്ചത് അറിയാതെ വിഷമിച്ചു.. പറ്റിയത് ശ്വേതയുടെ കയ്യിൽ നിന്ന് ആയതിനാൽ സൂസൻ ഒന്നും മിണ്ടാതെ അവിടുന്ന് പോയി.. അവളുടെ പിറകെ തന്നെ ശ്വേതയും വേഗത്തിൽ നടന്നു.. പെട്ടെന്ന് അവളുടെ മുന്നിലേക്ക് ശരത് വന്ന് നിന്നു.. “ശ്വേത മോള് എവിടെ പോകുന്നു..ഇത്ര ധൃതിയിൽ.. ഉം..” “അത് ഞാൻ സൂസൻ…”

“നീ ആരുടേ മേലേക്ക് ഒഴിക്കാൻ എടുത്തതാണ് അത്..” “അത്.. അത്..” “ആഹ് , പറ മോളെ..” “ആരുടെ മേലേക്ക് ഒഴിക്കാനുമല്ല.. കുടിക്കാൻ..ഞാൻ കുടിക്കാൻ എടുത്തതാ..” “പണ്ട് ചേട്ടന്റെ കയ്യിന്ന് കിട്ടിയ സമ്മാനം മോള് മറന്ന് പോയോ… ഉം… പറ മോളെ…….. ഫ്ഭ പട്ടി.. പറയെടി…” “അത് സാഗരയുടെ…” “ആഹ്…അതാണ്….. എന്നിട്ട് നീ വിചാരിച്ചത് നടന്നോ…ഇല്ലല്ലോ… നിന്റെ കയ്യ് തട്ടിയത് ഞാനാ😠😠… അതേയ്…ഒരു കാര്യം ഞാൻ പറയാം…അമ്മാളൂന് നേരെ നീയൊക്കെ ഒരു കുഞ്ഞു വിരൽ ഞൊടിച്ചാൽ ഉണ്ടല്ലോ….. ഞാൻ പറയേണ്ടല്ലോ… പിന്നെ ,, സൂസൻ.. നിന്റെ ഫ്രണ്ട് എങ്ങനെ ചന്ദ്രുന്റെ ലവർ ആയി… പറ…” “അത് ഞങ്ങൾ ഒരു ആഡിന്റെ ഷൂട്ട് ന് ഇടയിൽ പരിചയപ്പെട്ടതാണ്… എനിക്ക് പിന്നെയാണ് മനസിലായത് ചന്ദ്രുവുമായി ഉള്ള റിലേഷൻ…” ശ്വേതയും മോഡലിംഗ് രംഗത്ത് തന്നെയാണ്… “ഉം.. വിശ്വസിച്ചു…തൽക്കാലം പൊയ്ക്കോ…. പിന്നെ ഇവിടെ കുറെ ദിവസം കണ്ടേക്കരുത്..

പെട്ടെന്ന് തന്നെ സ്ഥലം വിട്ടേക്കണം…കേട്ടല്ലോ…” ശ്വേത അവൻറെടുത്ത് നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ അവിടുന്ന് വേഗം പോയി… മിത്രയും വീണയും വീടൊക്കെ ചുറ്റി കാണുകയായിരുന്നു.. അവർ മുകളിൽ ഹാളിൽ നിന്നുള്ള വിശാലമായ ബാൽക്കണിയിലേക്ക് പോയി… ” എന്തൊരു വലിയ വീടാണ്…ഒരു ജില്ലയ്ക്കുള്ള ആൾക്കാരെ മുഴുവൻ ഇതിനകത്ത് കൊള്ളുമല്ലോടി…”മിത്തൂ പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടത് തൊട്ടടുത്ത് ചിരിയോടെ നിൽക്കുന്ന ആദിയെ ആണ്… വീണ ഫോണുമായി ഹാളിൽ മാറിനിന്ന് സംസാരിക്കുന്നു…അവൾ ഒന്ന് ചമ്മി… “ഞങ്ങൾ നാല് ആൺപിള്ളേരുണ്ട് ഇവിടെ.. അറിഞ്ഞൊന്ന് ഉത്സാഹിച്ചാൽ കുറച്ചു നാൾ കൊണ്ട് ജില്ലയ്ക്കുള്ള ആളെ ഒക്കെ ഉണ്ടാക്കാം… എന്താ ആ ക്യാമ്പയിനിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ… എന്റെ പാർട്ണർ ആയിട്ട് മതി.. ഉം..”അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.. “ച്ഛേ… പെൺകുട്ടികളോട് വഷളത്തരം പറയുന്നോ…”

“പെൺകുട്ടികളോട് പറഞ്ഞില്ലല്ലോ.. എന്റെ പെണ്ണിനോട് അല്ലേ പറഞ്ഞുള്ളൂ..”😘😘 “അതാരാണാവോ ഈ എന്റെ പെണ്ണ്..” “അത് സ്വകാര്യം പറയാം.. ദോ…. ആ കാണുന്ന റൂമിലേക്ക് വാ…നമ്മുടെ ബെഡ്റൂമാണ്…” ഒരു ഡോറിന് നേരെ ചൂണ്ടി അവൻ പറഞ്ഞു.. “അയ്യ.. ഞാനൊന്നും വരില്ല.. ” “ഞാൻ അതിനകത്ത് കാണും വന്നേക്കണം.. കേട്ടല്ലോ..” അതും പറഞ്ഞ് ആദി ആ റൂമിലേക്ക് പോയി.. മിത്തൂ ഓടി വീണയുടെ കയ്യും പിടിച്ച് വേഗം താഴേക്ക് പോയി..റൂമിൽ നിന്ന് ആദി ഇത് കൃത്യമായി കണ്ടു.. ‘നിന്നെ എന്റെ കയ്യിൽ കിട്ടുമെടി കാന്താരി…’ സാന്ദ്ര സിദ്ധുവിനെ സ്കാൻ ചെയ്ത് നടപ്പാണ്… ശ്രീ അത് കണ്ടുപിടിച്ചു… “എന്താണ് കണ്ണിൽ ഒരു മിന്നി തിളക്കം..” “എന്ത്..ഒന്നുല്ല..” “ടി.. നീ എന്തിനാ മറയ്ക്കുന്നേ.. നിന്നെ കുഞ്ഞുനാളിൽ തൊട്ട് കാണുന്നത് അല്ലേ ഞാൻ..” “😁😁.. നല്ല ലുക്ക് അല്ലേ ആ ചേട്ടൻ.. ഞാൻ ചുമ്മ ഒന്ന് നോക്കിയതാ..” “ഉം.. ഉം.. ശരത്തേട്ടനോട് ഞാൻ പറയാം നാത്തൂനെ കെട്ടിച്ചു വിടാൻ ആയെന്ന്..”

“ചതിക്കല്ലേ പൊന്നേ.. ലാസ്റ്റ് ഇയർ ആണ്.. അടിച്ചുപൊളിച്ചു തീർത്തോട്ടെ ഞാൻ..” “ഉം..ആലോചിക്കാം.. പിന്നെ..അത് സിദ്ധാർത്ഥ്… സിദ്ധുവേട്ടൻ.. ” “വിവരങ്ങൾ ഒക്കെ നേരത്തെ കിട്ടിബോധിച്ചു…😬😬😬,, ശ്രീ സംശയത്തോടെ നോക്കി..” ഭാഭിയോട് ചോദിച്ചു…😉😉” “അമ്പടി അപ്പോ നീ കുറെ ദൂരം മുന്നിലേക്ക് പോയല്ലോ.. ” “ഏട്ടനോട് പറയല്ലെടി പ്ലീസ്..” “ഉം..ആലോചിക്കാം.. നീ വാ.. നമ്മൾക്ക് സിദ്ധുവേട്ടനെ പരിചയപ്പെടാം..” “ഹായ്.. വേഗം വാ.. നീ ആണ് മുത്ത്‌…” സിദ്ധു വരാന്തയിൽ ചന്ദ്രന്റെ കൂടെ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്.. അവിടേക്ക് ശ്രീയും സാന്ദ്രയും ചെന്നു.. “ആഹ്.. സിദ്ധു.. ഇതാണ് എന്റെ മോള്.. സാന്ദ്ര.. ഇത് ശ്രീധന്യ.. ദാസിന്റെ മോളാണ്..” സാന്ദ്ര കിട്ടിയ ചാൻസ് മുതലാക്കി അവന് നേരെ കൈ നീട്ടി..”ഹായ്..”.. അവൻ ആദ്യം ഒന്ന് ശങ്കിച്ചു.. പിന്നെ ചിരിയോടെ അത് സ്വീകരിച്ചു.. ××××××××××

ആദിയെ കാണുമ്പോഴൊക്കെ മിത്തൂ വിദഗ്ധമായി മുങ്ങി നടന്നു..കുറച്ചു കഴിഞ്ഞ് താഴെ ശ്രീയുടെ മുറിയിലേക്ക് അവൾ കയറി.. അവിടമാകെ നടന്നു ഓരോന്നും നോക്കി.. ഡോർ അടയുന്ന ശബ്ദം കേട്ട് തിരഞ്ഞു നോക്കിയ അവൾ ആദിയെ കണ്ട് ഒന്ന് ഞെട്ടി.. “നീ വഴുതി വഴുതി പോയാൽ ഞാൻ പിടിക്കില്ല എന്ന് കരുതിയോ… ഉം” മിത്തൂന്റെ ഹൃദയം പടപടാന്ന് അടിക്കാൻ തുടങ്ങി…ആദി അവൾക്ക് അടുത്തേക്ക് വന്നു.. അടുത്ത് എത്താറായപ്പോൾ അവൾ ഓടി.. “ടി..നിക്കെടി.. ആഹാ…നീ എവിടെ വരെ പോകും എന്ന് കാണാലോ..” അവളുടെ പിന്നാലെ ചെന്ന ആദി അവൾ ബാൽക്കണി ഡോറിൽ വായും പൊളിച്ചു നിൽക്കുന്നതാണ് കണ്ടത്.. അവൻ പിന്നാലെ ചെന്ന് അവളെ പുണർന്നു.. അവൾ അനങ്ങിയില്ല.. അവൻ സംശയിച്ച് നോക്കിയപ്പോൾ അവൾ എന്തോ കാഴ്ച്ച കണ്ട് അന്തംവിട്ട് നോക്കുന്നത് കണ്ട് അവനും അങ്ങോട്ട് നോക്കി…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 22

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!