അഗ്‌നിശിഖം: ഭാഗം 1

Share with your friends

എഴുത്തുകാരി: രുദ്രവേണി

മാതാവേ……… കാത്തോളണേ….. ഇന്നിപ്പോ എനിക്ക് വയറു നിറച്ചു കിട്ടാനുള്ള വക ഉണ്ട്……. കൂടെ കാണണേ………….. വല്യ ചീത്ത ഒന്നും കിട്ടിയില്ലെങ്കിൽ ഒരു കൂടു………. ഒന്ന് കാര്യമായി ചിന്തിച്ചു….. അത്രക്ക് വേണ്ട ലെ…….. മെഴുകു തിരിക്ക് ഒക്കെ എന്നാ വിലയാന്ന് അറിയുമോ………… അതോണ്ട് ഒരു രണ്ടെണ്ണം വെച്ചങ്ങു അഡ്ജസ്റ്റ് ചെയ്യണെ ……….. അപ്പൊ നമ്മള് എന്തോന്നാ പറഞ്ഞു വന്നേ……….. അത് തന്നെ….. രണ്ടു മെഴുകു തിരി കത്തിച്ചോളാം…….. മാതാവിന്റെ തീരു രൂപത്തിന് മുന്നിൽ കുരിശ് വരച്ചു മനസ്സിൽ പറഞ്ഞു…….. ഇച്ചേച്ചിയെ………..വന്നോ…… ന്റെ ഇച്ചേച്ചിയാ…. അല്ല ന്റെയാ……… നിറയെ കുട്ടികൾ വരി വരിയായി ചുറ്റും കൂടി….. ഹോയ്…………. വികൃതി കുരുപ്പുകളെ….

എന്റെ കയ്യിൽ ഇരിക്കുന്ന മിട്ടായി കിട്ടുന്നത് വരെയേ ഈ കുട്ടികൂട്ടതിന്ടെ ഇഷ്ടം ഉള്ളൂ എന്നൊക്ക എനിക്കറിയാം…….. എന്നാൽ പിടിച്ചോ……. ഇതിലെ ഒരു സാധനം പോലും ഇവിടുള്ള ഒരാൾക്കെങ്കിലും കിട്ടിയില്ലെങ്കിൽ എന്റെ തനി കൊണം നിങ്ങൾ അറിയും കേട്ടല്ലോ…….. ഒന്ന് ഭീഷണി മുഴക്കി….. നീ വന്നതും തുടങ്ങിയോ പെണ്ണെ…. വാതിൽക്കൽ കാത്തു നിൽക്കുന്ന സിസ്റ്റർ ചോദ്യം തുടങ്ങി…… ചുമ്മാ…… ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…. എനിക്ക് വഴക്ക് കൂടാൻ ഇവരൊക്കെയുള്ളൂ ന്റെ ആലിസ് സിസ്റ്ററെ…… താടിയിൽ പിടിച്ചു ഒന്ന് കൊഞ്ചിച്ചു….. അല്ല……. ഒന്ന് നിന്നെ….. സാഹചര്യം എങ്ങിനെയാ………… ചൂട് ആണോ…. സിസ്റ്ററെ പിടിച്ചു നിർത്തി ചോദിച്ചു….. ഇടി വെട്ടി മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്…….. ആണോ…….. എന്നാൽ പോയി കയ്യോടെ വാങ്ങിയിട്ട് വരാം……….

പുരുഷു അനുഗ്രഹിക്കു….. ഒന്ന് കുമ്പിട്ടു…… അതേയ്……….. കുറച്ചു കഴിഞ്ഞു കണ്ടില്ലെങ്കിൽ ഒന്ന് വന്നു അന്വേഷിച്ചേക്കണേ……….. കല്യാണം കൂടി കഴിയാത്ത കൊച്ചാ…. പോടീ…… വേണ്ടാതീനം പറയല്ലേ കൊച്ചേ….. വാതിൽ പതിയെ തള്ളി തുറന്നു……. ആദ്യം തലയിട്ട് എത്തി നോക്കി….. ഓഹോ…. ഇതാണ് പരിപാടി ലെ…….. ആരും കാണാതെ മിട്ടായി കട്ട് തിന്നുന്നോ……. അതും ഷുഗർ കൊട്ടയിൽ കോരി കൂടെ കൊണ്ടു നടക്കുന്ന ആള്……. ഇപ്പൊ ശരിയാക്കി തരാം ട്ടോ….. ആലീസ് ഡിസ്റ്ററെ ഓടി വായോ……. ഞാൻ അച്ഛന്റെ കള്ളത്തരം കയ്യോടെ പിടിച്ചേ…….. എടി…. എടി……… ഒച്ച വെക്കാതെ പെണ്ണെ…….. ഈ മിട്ടായി ആരാ കൊണ്ടു വന്നേ ന്നു ചോദിച്ചാൽ…….. ഈശോയെ…. അത് ഞാനാണല്ലോ….. അപ്പൊ ക്ക് ആദ്യം അടി കിട്ടും ലെ…. ന്ന നമുക്ക് ഒരു കോമ്പ്രോമിസിൽ എത്താം ലെ………. അച്ഛനെ നോക്കി ഒന്ന് ചിരിച്ചു……. എടി…………

നീ ഈ പടി കടന്നിട്ട് എത്ര ദിവസമായി എന്നറിയുമോ…… കൂടുതലൊന്നും ഇല്ലാലോ……… ഒരാഴ്ച വൈകി……. അതിനിങ്ങനെ terror ആകണോ ന്റെ ജോപ്പാ……. എടി……. ഞാനേ ഈ ഇടവകയിലെ പള്ളിയിൽ അചൻ ആണ്……. അതിന്റെ ഇച്ചിരി ബഹുമാനം കാണിക്കടി….. ഓഓഓ………. അചനായാലും കൊച്ചച്ചൻ ആയാലും ന്നിക്ക് എന്നതാ……. ഇങ്ങളെ ന്റെ ജോപ്പനാ….. കേട്ടല്ലോ ഫാദർ ജോസഫ് മുണ്ടക്കാടൻ………. എന്താ പെണ്ണെ കഴിഞ്ഞ ആഴ്ച വരാഞ്ഞേ……… സ്നേഹത്തോടെ ആണെങ്കിൽ പറയാം……. അല്ലാതെ ഭീഷണി…… അതിവിടെ ചിലവാകില്ല മോനെ ഫാദറെ……… ശരി താഴ്മയോടെ അപേക്ഷിക്കാം….. അങ്ങ് ആ തിരുവായ് തുറന്നൊന്നു മൊഴിഞ്ഞാലും…….. ഒരു ആക്കി ചിരിയോടെ അച്ഛൻ ചോദിച്ചു….. മറന്നു ലെ……. ന്നിക്ക് പരീക്ഷ അല്ലായിരുന്നോ ജോപ്പാ……… ന്റെ കാര്യം ഞാൻ തന്നെ നോക്കണ്ടേ……

വേറെ ആരും വരില്ലലോ…….. ആ എക്സാം ന്റെ റിസൾട്ട്‌ ഒന്ന് വരട്ടെ…… പിന്നെ ഒരു വിലസൽ ഉണ്ട്……. മാതാവ് അനുഗ്രഹിക്കട്ടെ കുഞ്ഞേ….. അപ്പോഴേ…… ഞ്ഞാൻ ന്റെ കിളവന്മാരെ ഒക്കെ കണ്ടിട്ട് വരട്ടെ ……….. ആ ജോജി പാപ്പാന് എന്തൊക്കെയോ വേണം ന്നു പറഞ്ഞിരുന്നു……. കൊണ്ടോയി കൊടുക്കട്ടെ…….. ഇല്ലേൽ അത് മതി ആലപ്പുഴ പട്ടണം വെള്ളത്തിനടിയിൽ ആകാൻ… മക്കളെ……… വൃദ്ധരെ… എമി എത്തിട്ടോ……. ഇതാ…….. കഴിഞ്ഞ ആഴ്ച ഡിമാൻഡ് ചെയ്ത എല്ലാ സാധനങ്ങളും ഹാജർ വെച്ചിട്ടുണ്ട്………. ദേ ആരെങ്കിലും തന്റെതല്ലാത്ത സാധനങ്ങൾ എടുത്താൽ……….. മാതാവാണെ കുടിക്കുന്ന വെള്ളത്തിൽ വിം കലക്കി തരും ട്ടോ……… പൊട്ടി ചിരി ചുറ്റും അലയടിച്ചു…….. നിഷ്കളങ്കമായ ചിരി…….

കാലം അനാഥരാക്കിയവർ……… നിമിഷങ്ങളെ മണിക്കൂറുകൾ വിഴുങ്ങുമ്പോൾ അവരിൽ ഒരാളായി അവരുടെ പായാരങ്ങൾ കേട്ട് കാത് തളർന്നിരുന്നു……… അപ്പൊ മുതുക്കൻസ്………. മ്മള് പോവാണ്…….. നേരം മൂവന്തി ആയി തുടങ്ങി………. നേരത്തും കാലത്തും കൂടണയണ്ടേ………. ഒന്നൂല്യെങ്കിലും വളർന്നു വരുന്നൊരു പെണ്ണല്ലേ ഞ്ഞാൻ ………. ഇത്തിരി നാണത്തിന്റെ മേമ്പൊടി കൂടി വിതറി……. കൂടിയിരുന്നവരിൽ ചെറിയൊരു നിരാശ പടരാതിരുന്നില്ല……….. ഓഹോ…… ഭാര്യ അങ്ങ് കർത്താവിനു പ്രിയപ്പെട്ടവൾ ആയിട്ട് പോലും ഈ കണ്ണൊന്നു നിറഞ്ഞില്ല……… ഞാൻ പോവാണെന്നു കേട്ടപ്പോ മുഖം വാടുന്നോ തോമാച്ചാ …….. ഒക്കെ അഭിനയം ആണ്………. വെറും പ്രഹസനം……. അതിലൊന്നും വീഴാൻ ഈ എമിയെ കിട്ടില്ല ട്ടോ……. അപ്പൊ അടുത്ത് വട്ടം പാക്കും വരേയ്ക്കും വണക്കം സൊല്ലി പിരിയുവതു ഉങ്ങൾ എമി………..

നല്ലൊരു പുഞ്ചിരി കൊടുത്തു പതിയെ തിരിഞ്ഞു……. എന്നെ നോക്കി പല്ലിളിക്കുന്ന അനാഥത്വം എന്നാ യാഥാർഥ്യത്തിലേക്ക്…………… അടഞ്ഞു കിടക്കുന്ന ആ ഗേറ്റിനു പിന്നിൽ ഒരു വർണ്ണ ലോകം തന്നെ ഉണ്ട്…………. ഉറ്റവരെ അവകാശപ്പെടാൻ ഇല്ലാത്ത അനാഥത്വം ഒരു ആഭൂഷണം ആയി കൊണ്ടു നടക്കുന്ന കുറേ ജന്മങ്ങൾ………… ഞാനും അവരിൽ ഒരാൾ മാത്രം…….. പ്രായത്തിന്റെ പരിമിതികൾ താണ്ടിയപ്പോ സ്വന്തം കാലിൽ നിൽക്കാൻ വിധിക്കപെട്ടവൾ….. മുന്നിൽ നിരന്നു കിടക്കുന്ന വഴിക്ക് അരികിലൂടെ പതിയെ നടന്നു………. നാളെയുടെ ചിന്തകൾ മനസ്സിൽ കടന്ന് കൂടിയിരുന്നു……… നടത്തത്തിന് വേഗത ഏറി……….. കൊഴിഞ്ഞു വീഴുന്ന ഓരോ മിനുട്ടും വിലപ്പെട്ടതാണ്……… എനിക്ക് ഞാനേ ഉള്ളൂ….. ഞ്ഞാൻ മാത്രം…. ഒരിക്കൽ കൂടി മനസ്സിൽ അടിവരയിട്ട് ഉറപ്പിച്ചു…… രാമേട്ടാ……..

നാളത്തേക്ക് എത്ര പൊറാട്ട അടിക്കണം……. വേഗം കണക്ക് തന്നോ…… ഉമ്മറിക്കക്ക് 200 എണ്ണം രാവിലെ തന്നെ ഏല്പിച്ചു…….. കണക്ക് കിട്ടിട്ട് വേണം മാവ് കൊഴച്ചു വെക്കാൻ…… എന്നാ എനിക്കും ഒരു 200 പോരട്ടെ കൊച്ചേ……… രാമേട്ടൻ ഉറക്കെ പറഞ്ഞു…….. അനാഥാലയത്തിൽ പോയി വരാകും ലെ…….. ലേശം പുച്ഛം കലർത്തി കടയിൽ ഇരിക്കുന്ന ഒരുത്തൻ ചോദിച്ചു…….. കേട്ട ഭാവം നടിക്കാതെ തിരിഞ്ഞു നിന്നു……….. ഇത്ര ദൂരമൊക്കെ നടന്നു വരണോ………. ഒരു ഓട്ടോ വിളിച്ചൂടെ….. കാശ് ഇമ്മിണി ഉണ്ടാക്കുന്നുണ്ടല്ലോ….. ഞാൻ പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും ചൊറിയാൻ വന്നു….. .. നീട്ടി വലിച്ചു ഒരു ദീർഘ നിശ്വാസം വിട്ടു………. അതെ ചേട്ടോ…….. അടുത്തേക്ക് നീങ്ങി നിന്നു……… എന്താ ചേട്ടന്റെ പ്രശനം……….. കുറച്ചു നേരായിലോ വെറുതെ ചൊറിയുന്നു….. കുറച്ചു നേരം ആ മുഖത്തേക്ക് ഉറ്റു നോക്കി…..

എന്ത് പ്രശനം………. പെങ്ങള് ഇങ്ങനെ നടന്നു വരുന്നത് കണ്ടിട്ട് സങ്കടം കൊണ്ടു പറഞ്ഞതാ…… ദയനീയ ഭാവം കലർത്തി അവൻ പറഞ്ഞു…….. പൊറാട്ട ഒക്കെ ഉണ്ടാക്കുന്നതിനു നല്ല കാശ് കിട്ടുന്നുണ്ടല്ലോ……….. അപ്പൊ അതിൽ നിന്ന് ഇത്തിരി എടുത്തു ഒരു ഓട്ടോ വിളിച്ചു വന്നൂടെ എന്നെ ഉദ്ദേശിച്ചുള്ളൂ…… ചേട്ടാ………… എനിക്ക് കാശ് തരുന്നത് നിങ്ങൾ അല്ലാലോ…….. ഇനി കാശ് കിട്ടുന്നുടെങ്കിൽ നല്ലോണം അദ്ധ്വാനിച്ചിട്ടാണ്……….. അല്ലാതെ നേരം വെളുക്കുമ്പോൾ മുതൽ അന്തി ആകുന്നത് വരെ മറ്റുള്ളോരുടെ വായയിൽ കയറി ഇരുന്നു പരദൂഷണം പറഞ്ഞിട്ടല്ല………… നേരത്തും കാലത്തും കുടുംബത്തു ചെന്നു കയറാൻ നോക്കു…… ന്നിട്ട് അവനവന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്ക് ട്ടോ……. എനിക്ക് സ്നേഹ നിധിയായ ഈ ചേട്ടന്റെ സഹായം തത്കാലം ആവശ്യമില്ല………….. കൈ കൂപ്പി മുന്നോട്ട് നടന്നു………….

ന്റെ രാമേട്ടാ…….. ആട്ടി വിട്ടൂടെ ഇങ്ങനുള്ള ജന്മത്തെ ഒക്കെ…… എല്ലാടത്തും കാണും ഇങ്ങനെ പണിം തൊരോം ഇല്ലാത്ത കുറേ അലവലാതികൾ…….. പതഞ്ഞു വന്ന ദേഷ്യത്തെ കടിച്ചു പിടിച്ചു രാമുവേട്ടനോട് പറഞ്ഞു………. എന്താ ചെയ്യാ മോളെ……. അങ്ങനെ ആട്ടി വിട്ടാൽ കടയിലേക്ക് ആള് വരണ്ടേ മ്മടെ വയറ്റു പിഴപ്പ് അല്ലെ……. അതും ശരിയാ………. ശരി ന്നാൽ രാവിലെ കാണാം……… പതുക്കെ നടന്നു നീങ്ങി…………. കടക്കു അരികിലായി ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉള്ളിൽ ചുരുണ്ടു കൂടി ഇരിക്കുന്ന ആ രൂപത്തിൽ കണ്ണുടക്കി……… രാമേട്ടാ………… ആരാ അത്……. രാവിലെ പോകുമ്പോഴും കണ്ടു ലോ….. എന്താ സംഭവം…….. അല്പം ജിജ്ഞാസയോടെ ചോദിച്ചു……… അറിയില്ല മോളെ………. രാവിലെ മുതൽ ഇരിക്കുന്നതാ…….. ആരെയോ കാത്തിരിക്കാനെന്നു പറഞ്ഞു….. ഇതിനിടയിൽ അല്പം വെള്ളം വാങ്ങി കുടിച്ചു………

എന്തോ കാലുകൾ അവരിലേക്ക് ചലിച്ചു തുടങ്ങി…….. ഹെലോ……….. പതിയെ വിളിച്ചു…. ഞെട്ടി തലയുയർത്തി അവര്……. കാണാൻ അല്പം ആഢ്യത്വം ഉള്ള വീട്ടിലെ ആണെന്ന് തോന്നും………. കണ്ണുകളിൽ വല്ലാത്തൊരു ദയനീയത കലർന്നിരുന്നു……. എന്താ ഇവിടെ ഇരിക്കുന്നെ……. ആരെയെങ്കിലും വിളിക്കണോ…… ഇനിയെന്താ ചോദിക്കേണ്ടത് എന്നറിയാതെ മുഖത്തേക്ക് നോക്കി നിന്നു……….. മോളെ…………. മോള് ഈ നമ്പറിൽ ഒന്ന് വിളിച്ചു നോക്കുമോ……… എന്റെ മോന്റെ നമ്പറ് ആണ്……. പേഴ്സിൽ നിന്ന് ഒരു കടലാസ് എടുത്തു നീട്ടി………….. ഇപ്പൊ വരാം എന്ന് പറഞ്ഞു പോയതാ….. നേരം ഇത്രയായില്ലേ……… ന്റെ കുട്ട്യോൾക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞോ ആവോ …. ഈശ്വരാ കാത്തോളണേ……….. സ്വയം ആശ്വസിക്കാൻ എന്നാ പോലെ അവര് പറഞ്ഞു………..

പതിയെ പോക്കറ്റിൽ നിന്ന് മ്മടെ നോക്കിയ ടെ ആ പഴയ മോഡൽ പൊക്കി എടുത്തു………. തന്ന നമ്പർ ഡയല് ചെയ്ത് കാതിൽ വെച്ചു……. ഒരു തവണ മുഴുവനും അടിച്ചു നിന്നു……. വീണ്ടും ഒരിക്കൽ കൂടി ചെയ്തു……… നിരാശയോടെ ആ അമ്മയെയും രാമേട്ടനെയും നോക്കി……. ആരും ഫോൺ എടുക്കുന്നില്ലലോ അമ്മേ………. ഇനിയിപ്പോ എന്താ ചെയ്യാ……… നേരം വല്ലാതെ ഇരുട്ടായി…… ആശങ്കയോടെ രാമേട്ടൻ പറഞ്ഞു…… അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവരുടെ നാടാ….. ഇവിടിരുത്തി പോയാൽ നാളേക്ക് പല്ലും നഖവും മാത്രമേ ബാക്കി കാണു……… മൃഗങ്ങളെക്കാൾ ഭയാനകം ആണ് മനുഷ്യന്മാർ……….. മോളെ………… നീ എന്തായാലും ഒറ്റക്കല്ലേ………. കൂടെ കൂട്ടിക്കൂടെ…… പുണ്യം കിട്ടും…… അല്ലാതെ ഞ്ഞാൻ എന്താ പറയുക………… രാമേട്ടൻ കയ്യൊഴിഞ്ഞു…… ഒന്ന് ആലോചിച്ചു……….

അമ്മ പോരു………. ഇവിടെ അടുത്താ എന്റെ വീട്……. നമുക്ക് നാളെ പോയി അന്വേഷിക്കാം ട്ടോ……… വരും വരായ്കകളെ കുറിച്ചൊന്നും അന്വേഷിച്ചില്ല……….. അമ്മ എഴുനേൽക്കു……… പിടിച്ചെഴുനേൽപ്പിച്ചു…………… രാമേട്ടാ ആരെങ്കിലും തിരഞ്ഞു വന്നാൽ ന്റെ നമ്പറ് കൊടുക്കണേ……….. നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു നോക്കാതെ പറഞ്ഞു……….. 💫💦💫💦💫💦💫💦💫💦💫💦 താക്കോൽ എടുത്തു വാതിൽ തുറന്നു………….. ഞാൻ വന്നു ട്ടോ…… ഉള്ളിലേക്ക് നോക്കി ഉറക്കെ പറഞ്ഞു…. എന്റെ ശബ്ദത്തെ പിന്തുടർന്ന് ആ അമ്മയുടെ മിഴികൾ ഉള്ളിലേക്ക് കിടന്നിരുന്നു………… ആരെയും കാണാതെ തിരിഞ്ഞു എന്നെ നോക്കി….. അയ്യേ………. അമ്മയെ പറ്റിച്ചതാ…… ആരും വരാനില്ല ട്ടോ……. വെറുതെ ന്റെ മനസ്സിനെ ഒറ്റക്കല്ല എന്ന് ബോധിപ്പിക്കാൻ എന്നോട് തന്നെ പറഞ്ഞതാ…….. അമ്മ വരൂ……

ഉള്ളിലേക്ക് കടന്നു വാതിൽ തുറന്നു കൊടുത്തു…… മോളിവിടെ ഒറ്റക്കാണോ താമസം…… പതിഞ്ഞ സ്വരത്തിൽ ചോദിച്ചു……. അതേലോ…….. അമ്മക്ക് ഇരിക്കാൻ കസേര നീക്കി ഇട്ടു കൊടുത്തു….. ഞാനേ നല്ല ചൂടുള്ള കഞ്ഞി ഉണ്ടാക്കി തരാം ട്ടോ……… അമ്മടെ ക്ഷീണം ഒക്കെ പമ്പ കടക്കട്ടെ………… നോക്കിയാൽ കാണുന്ന അടുക്കളയിലേക്ക് നടന്നു ….. അല്ല അമ്മടെ പേര് പറഞ്ഞില്ല…….. മറുപടിക്കായി കാത്ത് കൊണ്ടു പതിയെ ചോദിച്ചു ………. പാർവതി……….. ആഹാ……. അപ്പൊ പാറുവമ്മേ ന്നു വിളിക്കാം ലെ……… ഒരു പുഞ്ചിരി മാത്രം…….. അമ്മ എങ്ങിനെയാ ഇവിടെ എത്തിയെ…………. കഞ്ഞിക്കു അരി കഴുകി ഇടുമ്പോ ചോദിച്ചു……. മക്കളുടെ കൂടെ ആലപ്പുഴക്ക് വന്നതാ ……… ഇവിടെ അടുത്ത് എന്തോ അത്യാവശ്യം ഉണ്ട് പോയിട്ട് ഇപ്പൊ വരാം ന്നു പറഞ്ഞു അവിടെ ഇറക്കി……… എന്താ പറ്റിയത് ആവോ …….. വീണ്ടും ആ മുഖത്തു സങ്കടം നിറഞ്ഞു….. അമ്മക്ക് കുളിച്ചു ഫ്രഷ് ആകണമെങ്കിൽ ആ ബാത്റൂമിൽ കയറിക്കോ ട്ടോ…..

മാറി ഇടാൻ ഒരു നെറ്റി തരാം വേറെ ഒന്നും ഇല്ല………… ചിരിച് കൊണ്ടു തോർത്ത്‌ എടുത്തു കൊടുത്തു….. കുളിച് വന്നപ്പോഴേക്കും ചൂട് കഞ്ഞി റെഡി………. ഒരു പ്ലേറ്റിൽ ഇത്തിരി കഞ്ഞിയും ഒരു പപ്പടവും എടുത്തു അമ്മടെ കയ്യിൽ കൊടുത്തു…… വേറെ ഒരു പാത്രം എടുത്തു നിലത്തേക്ക് ഇരുന്നു………… മോളെന്താ അവിടെ ഇരുന്നത്……… സ്പൂണിൽ കോരിയ കഞ്ഞി കുടിക്കുന്നതിനു ഇടയിൽ അമ്മ ചോദിച്ചു…………… അതൊക്കെ വല്യ കഥയാണ് ന്റെ പാറൂമ്മേ……….. ഇപ്പോ പറയാണോ….. മ്മ്മ്മ്മ് കുട്ടി പറയു………. അറിയാൻ ഇത്തിരി തിടുക്കം തോന്നുന്നു……. അതോ……… ഇത് ന്റെ വീടൊന്നും അല്ല പാറൂമ്മേ……….. ന്റെ കൂട്ടുകാരിടെയാ…. അവളിപ്പോ ലണ്ടനിൽ വർക്ക്‌ ചെയ്യുകയാ………… ഇത് നോക്കാൻ ഉള്ള ഒരു കെയർ ടേക്കർ മാത്രം ആണ് ഞാൻ…….. അപ്പൊ ഈ സുഖ സൗകര്യങ്ങളൊക്കെ ശീലം ആയലോ……

നാളെ ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ അത് ബുദ്ധിമുട്ടാകില്ലേ…….. അപ്പൊ അതൊന്നും ഇല്ലാതെ സാധാരണ പോലെ കഴിയുക തന്നെ………. നല്ലോണം ഒന്ന് പുഞ്ചിരിച്ചിട്ട് കഴിക്കലിൽ ശ്രദ്ധിച്ചു…… അല്ല മോൾടെ പേര് പറഞ്ഞില്ലാലോ…… ഇടക്കെപ്പോഴോ ഓർമ വന്നപ്പോൾ അവര് ചോദിച്ചു……… എമിൻ………. സ്നേഹമുള്ളവര് എമി ന്നു വിളിക്കും……. മോൾടെ കുടുംബം ഒക്കെ……… ഈ ലോകം എന്റെ കുടുംബം….. ഇവിടെ ഉള്ള ഓരോ അണുവും എന്റെ സ്വന്തം……. വസുദൈവകുടുംബകം….. കേട്ടിട്ടില്ലേ അമ്മേ………. ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ഇരിക്കുന്ന കണ്ടു………. എന്റെ പാറൂമ്മേ……. വല്ലാതെ തല പൊകയ്ക്കണ്ട………… തീ കത്തിയാൽ അണക്കാൻ വെള്ളം കുറവാ……. മാസം നല്ലൊരു സംഖ്യ വെള്ളത്തിനു കെട്ടി വെക്കണേ………. വെറുതെ ഒന്ന് കണ്ണിറുക്കി കാണിച്ചു……. ആരോ ചെയ്ത പാപത്തിന്റെ ഫലം……. പക്ഷെ വയറ്റിൽ വെച്ചു കൊന്ന് കളഞ്ഞില്ല………..

പ്രസവിച്ചിട്ട് ഇവിടെ അടുത്തുള്ള പള്ളി മുറ്റത്തു ഉപേക്ഷിച്ചു………. അവിടുത്തെ അനാഥാലയത്തിലാ വളർന്നത് …….. 18 വയസ്സ് കഴിഞ്ഞാൽ അവിടെ നിൽക്കാൻ പാടില്ല……. സ്വന്തമായി എന്താന്ന് വെച്ചാൽ നോക്കിക്കൊള്ളണം………. അപ്പ ഇങ്ങട് പോന്നു……… ഇവിടാകുമ്പോ വാടകയും വേണ്ട……. എങ്ങനുണ്ട്……. കഞ്ഞി കുടിച്ച പാത്രം എടുത്തു അടുക്കളയിലേക്ക് നടന്നു………. കൈ കഴുകിയിട്ടു ആ മുറിയിൽ കുടന്നോളു ട്ടോ……… bed വിരിച്ചിട്ടുണ്ട്…. നല്ല ക്ഷീണം ഇല്ലേ??? അപ്പൊ മോളെവിടെ കിടക്കും……. നാല് പുറവും ഒന്ന് തിരഞ്ഞു അമ്മ ചോദിച്ചു…. മ്മള് പറഞ്ഞില്ലേ ന്റെ അമ്മച്ചിയെ…… ദാ… ന്നിക്ക് ഉള്ള പായ……. ഇവിടെ നിലത്തു വിരിച്ചങ്ങു കൂടും……. അത് തന്നെ……….. ദൈവം വല്യവാനാണെന്നേ…… അല്ലെങ്കിൽ ഇങ്ങൊനൊരു വല്യ സെറ്റ് അപ്പിൽ എന്നെപ്പോലുള്ള ഒരു പെണ്ണിന് കഴിയാൻ പറ്റുമോ……….

അപ്പൊ മ്മള് അഹങ്കാരം കാണിക്കരുതല്ലോ……….. നല്ല മനോഹരമായി ഒന്ന് ചിരിച്ചു……. അമ്മ കിടന്നോട്ടോ……… എനിക്ക് ഇത്തിരി പണി ഉണ്ട്…… മുക്കിൽ നീക്കി ഇട്ടിരിക്കുന്ന തയ്യൽ മെഷീനിലേക്ക് ഇരുന്നു പണി തുടങ്ങി…. ആഹാ….. ഇതും ഉണ്ടോ……. അത്ഭുതം നിറഞ്ഞിരുന്നു ആ മിഴികളിൽ… ഉവ്വല്ലോ………. ഇനിയും ഉണ്ടെന്നേ ….. ഇതിപ്പോ നാളെ കൊടുക്കാനുള്ള രണ്ടു ചുരിദാർ ആണ്…… പകുതി പണി കഴിഞ്ഞു…………. മ്മള് ഒരു കലാകാരി ആയോണ്ട് അത്യാവശ്യം നല്ലോണം തുന്നാൻ കിട്ടും…….. അപ്പൊ അമ്മ കിടന്നോ ട്ടോ……… പുതപ്പിനകത്തു സ്വയം ചുരുങ്ങുമ്പോഴുംവരാനിരിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് ആ അമ്മ അറിയുന്നില്ല………… പുതിയ കഥ തുടങ്ങുകയാണ്………. എമിൻ…….. അവൾ ആളൊരു സംഭവമാ…… കൂടെ കാണണേ…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!