ഈ സ്നേഹകുടകീഴിൽ… : ഭാഗം 21

ഈ സ്നേഹകുടകീഴിൽ… : ഭാഗം 21

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സോനയുടെ മുഖത്ത് സങ്കടം വിരിയുന്നത് കണ്ടപ്പോൾ ജീവന് അത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി….. ഞാൻ ഒരു തമാശ പറഞ്ഞതാണ്…. അവൾ വരുത്തിവെച്ച ഒരു ചിരി അവന് സമ്മാനിച്ചു…. ഏതായാലും പാൽ തിളച്ച സ്ഥിതിക്ക്‌ ചായപ്പൊടിയും പഞ്ചസാരയും ഇട്ടു ഒരു ചായ എടുതാട്ടെ…. അത്‌ രണ്ടും ഞാൻ വാങ്ങി വച്ചിട്ടുണ്ട്… ഭാര്യയുടെ കൈപ്പുണ്യം എങ്ങനെയുണ്ടെന്ന് അറിയട്ടെ….. ചിരിയോടെ അത് പറഞ്ഞ് ജീവൻ അവിടെ നിന്നും പിൻവാങ്ങി….. തനിക്ക് സങ്കടം ഉണ്ടാകും എന്ന് കരുതിയാണ് അവൻ അവിടെനിന്നും പോയതെന്ന് സോനയ്ക്ക് നന്നായി അറിയാമായിരുന്നു…… മനസ്സിനുള്ളിൽ അവൾ ആത്മാർത്ഥമായി ആ നിമിഷം പ്രാർത്ഥിക്കുകയായിരുന്നു ജീവനെ തനിക്ക് സ്നേഹിക്കാൻ കഴിയണം എന്ന്……. എല്ലാ അർത്ഥത്തിലും ജീവൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്……

ഒരിക്കലും ജീവനെ അതിൽ തെറ്റു പറയാൻ സാധിക്കില്ല….. തൻറെ ഭർത്താവാണ്….. ഒരു ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങളും വികാരങ്ങളും ജീവനും ഉണ്ടാകും….. അത് അറിഞ്ഞിട്ടും മനപൂർവ്വം കണ്ണടയ്ക്കുന്നത് താനാണ്….. ആർക്കുവേണ്ടി…..? അത് മാത്രം തനിക്ക് മനസ്സിലാകുന്നില്ല…. ചായ ഇട്ടു കഴിഞ്ഞപ്പോൾ തന്നെ ജീവൻ പറഞ്ഞിരുന്നു…. സോഫി ചേച്ചി വിളിച്ചിരുന്നു…. നമ്മളിതുവരെ അങ്ങോട്ട് ചെന്നില്ല എന്ന് പറഞ്ഞു….. തനിക്ക് അങ്ങോട്ട് പോകണം എന്ന് എന്നോട് പറഞ്ഞു കൂടെ…. ഞാൻ ഈ തിരക്കുകൾക്കിടയിൽ ഇതെല്ലാം മറന്നുപോകും…. അതുകൊണ്ടാണ് ഞാൻ പറയാഞ്ഞത്….. ജീവനെ ഒരുപാട് തിരക്കുകളിൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ….. ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ….? താൻ ചേച്ചിയോട് വിളിച്ചു ചോദിക്ക് ഏത് ദിവസം നമ്മൾ ചെല്ലുന്നതാണ് സൗകര്യം എന്ന്…. തൻറെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്ന മനുഷ്യനാണ് ജീവൻ…..

അവനെ ഇനിയും അകറ്റി നിർത്തുന്നത് ശരിയല്ല എന്ന് സോനക്ക് തോന്നിയിരുന്നു…. പക്ഷെ മനസ്സിൻറെ ഉള്ളിൽ നിന്നും അവനോട് അങ്ങനെ ഒരു ഫീലിംഗ്സ് തനിക്ക് തോന്നുന്നില്ല….. അതെന്താണെന്ന് തനിക്ക് അറിയില്ല…. വേണമെങ്കിൽ ജീവൻറെ താൽപര്യത്തിനു വേണ്ടി എന്തിനും താൻ തയ്യാറാണ്…… പക്ഷേ അങ്ങനെയൊരു സ്നേഹമല്ല ജീവനും ആഗ്രഹിക്കുന്നത് എന്ന് തനിക്ക് അറിയാം…. താനും ആഗ്രഹിക്കുന്നത് അതല്ല…. പൂർണ്ണമനസ്സോടെ ജീവനെ സ്നേഹിക്കാൻ കഴിയണം…. എല്ലാ അർത്ഥത്തിലും….. അതിന് കുറച്ചുനാൾ ജീവൻ കാത്തിരുന്നേ പറ്റൂ…. അവൾ മനസ്സിൽ ഓർത്തു…. അവർ രണ്ടുപേരും കുറച്ചു കഴിഞ്ഞപ്പോൾ പുറത്തുപോയി…. ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു…. പാത്രങ്ങളും മറ്റും വാങ്ങാൻ പോയപ്പോൾ ഓരോന്നും അതിൻറെതായ ഇഷ്ടപ്പെട്ട ഡിസൈൻ നോക്കി ഒരുപാട് സമയമെടുത്താണ് സോന സെലക്ട് ചെയ്തത്….

അത്‌ കണ്ടപ്പോൾ മാത്രം ജീവൻ അല്പം ദേഷ്യം തോന്നിയിരുന്നു…… സമയം രണ്ടു മണിക്കൂർ ആയി സോന സെലക്ട്‌ ചെയ്യാൻ തുടങ്ങിട്ട്…. ഏതെങ്കിലും എടുത്തിട്ട് ഓടി വരുന്നുണ്ടോ നീ…. ജീവൻ സഹികെട്ടു പറഞ്ഞു…. അങ്ങനെ പറഞ്ഞപ്പോൾ സോനക്ക് ചിരിയാണ് വന്നത് … അവൾ പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയ എന്തൊക്കെയോ വാങ്ങിയതിനു ശേഷം ബില്ല് പേ ചെയ്യുന്ന ജീവന് ഒപ്പം വന്നു…. എന്തുപറ്റി ഡോക്ടർ സാർ മടുത്തു പോയോ…..? ഈ പെണ്ണുങ്ങളുടെ കൂടെയുള്ള ഷോപ്പിംഗ്….. ഹോ…..ഇനി ജീവിതത്തിൽ ഞാൻ വരില്ല….. പണ്ട് ജീനയുടെ കൂടെ എവിടെയോ ചുരിദാർ വാങ്ങാൻ പോയതാ എനിക്ക് ഓർമ്മ വരുന്നത്…. ഒരു ദിവസം കളഞ്ഞു…. മുഴുവൻ കടകളിലും കയറിയിട്ട് അവിടുന്ന് തിരിച്ചറങ്ങി…. മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട വേണ്ടന്ന് പറയും…. ഇതിനൊക്കെ ഏതാണോ ഇഷ്ടപ്പെടുന്നത്…. ജീവന്റെ വർത്തമാനം കേട്ടപ്പോൾ സോനക്ക് ചിരി പൊട്ടി….

ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയാണ് ജീവൻ…. ഇഷ്ടപ്പെട്ട ഒക്കെ നോക്കിയാണ് എടുക്കുന്നത്…. കുറെനേരം നോക്കിയിട്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മാത്രമേ യൂസ് ചെയ്യു…. പക്ഷേ ഞങ്ങൾ ആണുങ്ങളെ അങ്ങനെയല്ല….. ഒരു കാര്യം ഇഷ്ടപ്പെട്ട അത് തന്നെ എടുക്കും…. വേറെ ഏത് കണ്ടാലും എടുക്കില്ല….. തന്നെ ഞാൻ ഇഷ്ടപ്പെട്ടത് പോലെ….. അവളുടെ കണ്ണുകളിൽ നോക്കി ജീവൻ അത് പറഞ്ഞപ്പോൾ ആ നിമിഷം അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു….. അന്നുച്ചയ്ക്ക് രണ്ടുപേരും ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്…. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാക്കാൻ ഒപ്പം ജീവനും കൂടിയിരുന്നു…. തലയിൽ തോർത്ത് ഒക്കെ കെട്ടി ജീവൻ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ പുതിയൊരു ജീവനാണ് തന്റെ മുന്നിൽ നില്കുന്നത് എന്ന് ആണ് സോനക്ക് തോന്നിയത്…. താൻ ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തിത്വമായിരുന്നു ജീവൻ എന്ന് അവൾക്ക് തോന്നി….

തൻറെ ഭർത്താവ് എപ്പോഴും തന്നോട് ഒരുപാട് തമാശകൾ പറഞ്ഞു താൻ ജോലി ചെയ്യുമ്പോൾ തന്റെ അടുത്ത് വന്നിരുന്നു വിശേഷങ്ങൾ പറയുന്ന ഒരാളായിരിക്കണം എന്നായിരുന്നു ആഗ്രഹം….. പക്ഷേ ഒരിക്കലും സത്യ അങ്ങനെ ആയിരുന്നില്ല….. ഭയങ്കര സീരിയസ് ആയിരുന്നു….. എന്തെങ്കിലും ആവശ്യങ്ങൾക്ക് മാത്രം സംസാരിക്കുമ്പോഴും ഗൗരവം…… അമ്മയുടെ മറ്റൊരു പതിപ്പ് തന്നെയായിരുന്നു സത്യ….. അമ്മ അല്പം സ്ട്രിക്ട് ആയതുകൊണ്ട് തന്നെ വിവാഹം കഴിക്കുന്ന ആൾ കുറച്ച് ഫ്രണ്ടലി ആയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ട്…. പക്ഷേ സത്യയെ പരിചയപ്പെട്ടപ്പോൾ അതെല്ലാം മറന്നു പോയിരുന്നു…… സത്യയുടെ സ്നേഹത്തിനു മുൻപിൽ അവൻറെ ഗൗരവങ്ങളും പിണക്കവും ദേഷ്യവും ഒക്കെ മറന്നു പോവുകയായിരുന്നു…..

പക്ഷേ ജീവൻ താൻ സങ്കല്പത്തിൽ ആഗ്രഹിച്ചത് പോലെ തന്നെയുള്ള ഒരു ഭർത്താവാണ്….. ” താനെന്താടോ സ്വപ്നം കാണുന്നത്…..? ഞാൻ ജീവനെക്കുറിച്ച് ഓർത്തായിരുന്നു…. ” ഭാഗ്യം എൻറെ ഭാര്യ ഇടയ്ക്കെങ്കിലും എന്നെക്കുറിച്ച് ഓർക്കാനും സമയം കണ്ടെത്തുന്നുണ്ടല്ലോ….. അതെന്താ അങ്ങനെ പറഞ്ഞത്….. ഞാൻ ജീവനെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണോ ജീവൻ പറയുന്നത്….. പറഞ്ഞതിന് അർത്ഥം എനിക്ക് മനസ്സിലായി….. പക്ഷേ അങ്ങനെയല്ല ജീവൻ….. ഞാൻ എപ്പോഴും ജീവനെ പറ്റി ആലോചിക്കുന്നുണ്ട്…. എൻറെ കൊച്ചേ ഞാൻ ഒരു തമാശ പറഞ്ഞതാ…. നീ അത്ര വലിയ കാര്യമാക്കാതെ….. എനിക്കറിയാം….. പക്ഷേ ജീവൻറെ ചില തമാശകൾ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ട്…. മനഃ പൂർവല്ലെങ്കിലും ഞാൻ ജീവനോടെ കാണിക്കുന്നത് നീതികേടാണ് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്….

പക്ഷേ എൻറെ സാഹചര്യം ഇതായിപ്പോയി….. നിൻറെ സാഹചര്യം മനസ്സിലാക്കാൻ പറ്റില്ലെങ്കിൽ ഞാൻ എന്തൊരു കോപ്പിലെ കെട്ടിയോനാടി…. ഭാര്യയുടെ ഇമോഷൻസ് മനസ്സിലാക്കാൻ കഴിയുന്ന ആളായിരിക്കണം ഭർത്താവ്….. നിൻറെ മനസ്സിന്റെ പ്രശ്നം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്…. അതുകൊണ്ട് വിഷമിക്കേണ്ട….. അവളുടെ താടിക്ക് പിടിച്ചു ജീവൻ പറഞ്ഞു….. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ രണ്ടുപേരും മുറിയിലേക്ക് പോയി…. ജീവൻ അവിടെ നിന്നും ഒരു ലാപ്ടോപ് എടുത്തു…. എനിക്ക് കുറച്ചു ജോലിയുണ്ട്….. അതുകൊണ്ട് എൻറെ പൊന്നുമോൾ തൽക്കാലം കിടന്നുറങ്ങിക്കോ….. ജീവൻ പറഞ്ഞു എങ്കിൽ ഞാൻ ജീവന് കുറച്ച് ബ്ലാക്ക് ടീ ഫ്ലാസ്കിൽ ഇട്ടു വയ്ക്കട്ടെ…. ജീവൻ ഇടയ്ക്ക് അത് കുടിക്കുന്ന ശീലം ഉണ്ടല്ലോ…. വേണ്ടടോ….. വേണമെങ്കിൽ ഞാൻ വിളിക്കാം….

ഇത് കുറച്ചു നേരം കൊണ്ടു തന്നെ കഴിയും…. എങ്കിൽ ഞാനും അത്ര നേരം ഉണർന്നിരിക്കാം…. നീ ഇവിടെ എൻറെ മുൻപിൽ ഇങ്ങനെ ഇരുന്നൽ എൻറെ കൺട്രോൾ പോകും പൊന്നുമോളെ,…. പിന്നെ ഞാൻ ഭർത്താവിൻറെ അധികാരം കാണിച്ചു എന്ന് ഒന്നും നീ പറയരുത്…. ഈ പറഞ്ഞതൊക്കെ ചിലപ്പോ ഒരു മിനിറ്റ് ഉണ്ടെങ്കിൽ മാറി പോകാനും മതി….. മനുഷ്യനല്ലേ വികാരങ്ങളും വിചാരങ്ങളും ഒക്കെ എപ്പോഴാ മാറുകയും മറിയുകയും ചെയ്യുന്നേ എന്നൊന്നും പറയാൻ പറ്റില്ല…. അതുകൊണ്ട് എന്നെ പ്രകോപിപ്പിക്കാൻ നിൽക്കാതെ നീ പോയി കിടന്നുറങ്ങാൻ നോക്ക്…. ജീവൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവനെ നോക്കി സോന ഉറങ്ങാനായി പോയി….. അപ്പോഴാണ് അവൾ സോഫി ചേച്ചിയെ വിളിക്കുന്ന കാര്യം ഓർത്തത്…. അവൾ പെട്ടെന്ന് തന്നെ ഫോണിൽ നിന്നും സോഫിയുടെ നമ്പർ എടുത്ത ഡയൽ ചെയ്തു…..

എന്നാണ് വന്നാൽ കാണാൻ പറ്റുന്നത് എന്ന് ചോദിച്ചു….. പിറ്റേന്നുതന്നെ വരാനായിരുന്നു സോഫിയുടെ മറുപടി…. വൈകുന്നേരം ക്രിസ്റ്റിയും എത്തിയിട്ടുണ്ട് അതുകൊണ്ട് പിറ്റേന്ന് തന്നെ വരുന്നതാണ് നല്ലത് എന്ന് സോഫി പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് ഫോൺ വെച്ച ജീവനെ കാണാനായി പോയി….. താൻ ഉറങ്ങിയില്ലേ…. ജീവൻ ചോദിച്ചു…. ഇല്ല ഞാൻ സോഫി ചേച്ചിയെ വിളിച്ചിരുന്നു…. നമ്മളെ നാളെ തന്നെ ചെല്ലാൻ പറ്റുമെങ്കിൽ ചെല്ലാന് ചേച്ചി പറഞ്ഞത്…. നാളെ തന്നെ പോയേക്കാം…. പിന്നെ നാളത്തെ ദിവസം കൂടി കഴിഞ്ഞ് തന്റെ വീട്ടുകാരുടെ അടുത്തുള്ള വിരുന്നു പോക്ക് എല്ലാം കഴിയും…. പിന്നെ ഒരു മൂന്നു ദിവസം കൊണ്ട് എന്റെ വീട്ട്ടുകാരുടെ കൂടെ കഴിഞ്ഞാൽ ആ ചടങ്ങ് അങ്ങ് തീരും….. അതോടെ ഇങ്ങനെ എല്ലാരുടേം മുന്നിൽ ചിരിച്ചു കാണിക്കുന്ന പരിപാടി കഴിഞ്ഞേനെ….

ജീവൻറെ വീട്ടുകാരുടെ മുൻപിൽ ഞാൻ വരുമ്പോൾ അവർക്കൊക്കെ എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടാവുമോ….. താൻ എന്താണ് ഈ പറയുന്നത്…. നമ്മുടെ വീട്ടിൽ നടന്ന കാര്യം മറ്റാരോടും അമ്മ വിളിച്ചു പറയാൻ ഒന്നും പോകുന്നില്ല…. അതുമാത്രമല്ല അമ്മയ്ക്ക് അങ്ങനെ നമ്മളോട് പിണക്കം ഒന്നും ഉണ്ടാവില്ല….. ധൈര്യമായിട്ട് നമുക്ക് പോയിട്ട് വരാം….. അത്ര ക്ലോസ് വീടുകളിൽ മാത്രം…. ഞാൻ ഇപ്പോൾ എങ്ങും പോയില്ലെങ്കിൽ എല്ലാരും വിചാരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്…… അതുകൊണ്ട് എല്ലായിടത്തും പോകാം എന്ന് കരുതിയത്….. അല്ലാതെ കെട്ടിയൊരുക്കി എഴുന്നള്ളിച്ചു നടക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല….. എങ്കിൽ ഞാൻ പോയി കിടന്ന് ഉറങ്ങിക്കോട്ടെ….. ഏതായാലും എഴുന്നേറ്റ് വന്നതല്ലേ…. ഒരു കട്ടൻ കാപ്പി ഇട്ട് പോയികിടന്നോ….. ഞാൻ കുറച്ച് മുൻപ് കാപ്പി എന്ന് തന്നെ അല്ലേ ചോദിച്ചേ മിസ്റ്റർ…

അക്ഷരം മാറിയിട്ടൊന്നും ഇല്ലാരുന്നല്ലോ…. ഡി…. ഡി… ജീവൻ ചിരിച്ചു…. സോന ചിരിയോടെ അടുക്കളയിലേക്ക് നടന്നു…. പിറ്റേന്ന് രാവിലെ സോന ഉണരുമ്പോൾ ജീവൻ അടുത്തു തന്നെ കിടന്നുറങ്ങിയിരുന്നു…… അപ്പോഴാണ് അവൾ അത് കണ്ടത്…. അവൻറെ കൈ തന്നെ ചുറ്റി പിടിച്ചിരിക്കുകയാണ്…. അവൾ അവനെ തന്നെ നോക്കിയപ്പോൾ ജീവൻ മെല്ലെ കണ്ണ് തുറന്നു….. ഞാൻ അറിഞ്ഞുകൊണ്ട് ചെയ്ത ഒന്നും അല്ല….. താൻ ആണ് ഇടിച്ചു ഇടിച്ചു എന്റെ അടുത്തേക്ക് കയറിവന്നത്…. അപ്പൊൾ അറിയാതെ കയ്യെടുത്ത് ചുറ്റി എന്ന് മാത്രമേയുള്ളൂ…. താനാണ് ഞാൻ കിടന്നടത്തേക്ക് നീങ്ങി വന്നത്…. അപ്പോൾ ഞാനൊരു പുരുഷനല്ലേ…. ഒന്നു കെട്ടിപ്പിടിച്ചു എന്നേയുള്ളു…. ഒരു കള്ള ചിരിയോടെ ജീവൻ അത് പറഞ്ഞപ്പോൾ സത്യത്തിൽ സോനക്ക് ചിരിയാണ് വന്നത്…. പക്ഷേ അത് മറിച്ച് വളരെ ഗൗരവത്തോടെ ജീവനെ ഒന്നു നോക്കിയതിനുശേഷം അവൾ എഴുന്നേറ്റുപോയി…. അവൾ ബാത്റൂമിൽ കയറിയപ്പോൾ ജീവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 20

Share this story