അഗ്‌നിശിഖം: ഭാഗം 2

Share with your friends

എഴുത്തുകാരി: രുദ്രവേണി

ഹാ………. ന്താ പ്പോ ന്റെ ആദിത്യ ……. ഒരു മടി പോലെ…… നേരം 6 ആകാറായല്ലോ…….. ഇങ്ങള് ഇങ്ങോട്ട് വന്നിട്ട് വേണം മ്മക്ക് പണി തുടങ്ങാൻ …. വല്ല ബോധവും ഉണ്ടോ…….. അതിനെങ്ങനെ………. ങ്ങൾക്ക് ഇങ്ങടെ പ്രണയിനിയെ……… ആ താമര പെണ്ണിനെ കുറിച്ച് മാത്രല്ലേ ചിന്തള്ളു……….. മ്മളെ പോലെ ള്ള സിംഗിൾ പസങ്ങ കുറിച്ച് ഓർക്കാൻ എവിടെയാ നേരം……. ആരോടാ മോളെ സംസാരിക്കുന്നെ…… വാതിൽക്കൽ നിന്ന് സംസാരം കേട്ടു…. ആഹാ….. എഴുന്നേറ്റോ……. വേറെ ആരോടാ ന്റെ പാറൂമ്മേ……. നമ്മടെ സൂര്യനോട് തന്നെ…….. എനിക്ക് സംസാരിക്കാൻ സൂര്യനും പിന്നെ 90 കളിലെ ഈ പാവം റേഡിയോ മാത്രല്ലേ ഉള്ളൂ……. ഒരു അഞ്ചു മിനുട്ട് കൂടി കഴിഞ്ഞാൽ ഇവൻ എഴുന്നേൽക്കും….

വന്ദേമാതരം പാടി കൊണ്ടു……… പിന്നെ ന്റെ കൂട്ട് ഇവനാ…………. വന്ദേ മാതരം മുതൽ പോകുന്നത് വരെ……. ഞ്ഞാൻ അതിനോടും അത് എന്നോടും ഇങ്ങനെ ചിലച്ചു കൊണ്ടിരിക്കും……. അമ്മക്ക് പാലൊഴിക്കാത്ത വിരലിടാത്ത നല്ല ചായ റെഡി ട്ടോ……… അതെ പാലില്ല ട്ടോ………. ഇപ്പോഴത്തേക്ക് ഇതു വെച്ചങ്ങു അഡ്ജസ്റ്റ് ചെയ്തേക്കണേ… അപ്പൊ മോൾക്കോ…….. എമി ക്ക് ചായ വേണ്ടേ….. എന്റെ പാറൂമ്മേ……… ഈ ചായയൊക്കെ ആർഭാടം അല്ലെ…… കുടിക്കാൻ തുടങ്ങിയാൽ അത് കിട്ടിയില്ലെങ്കിൽ കള്ള് കുടിയന്മാരെ പോലെ കയ്യും കാലും വിറയ്ക്കും ത്രെ ….. ശരിയാണോ ആവോ ട്ടോ….. മ്മള് രാവിലെ എണീറ്റാൽ ഒരു കോപ്പ നല്ല തണുത്ത വെള്ളമങ് കുടിക്കും…… വയറും നിറയും മനസ്സും………

പിന്നെ അമ്മക്ക് അറിയുയോ….. കുറച്ചു അടുത്തേക്ക് നീങ്ങി നിന്നു….. ഈ പച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ ഇല്ലേ…………. മുഖസൗന്ദര്യം കൂടും ത്രെ……. ഒന്ന് കണ്ണിറുക്കി കാണിച്ചു….. അതിപ്പോ ന്നിക്ക് നല്ല സൗന്ദര്യമൊക്ക അല്ലേലും തമ്പുരാൻ തന്നിട്ടുണ്ട്……. ഇച്ചിരി കൂടി കൂടിയാല് വെല്ല ചെക്കന്മാരും കണ്ടു ഇഷ്ടപ്പെട്ടു കെട്ടിയാലോ…………. സ്വര്ണത്തിനൊക്കെ എന്നാ വിലയാ ന്നെ………….. എന്നെ ഞ്ഞാൻ തന്നെ കെട്ടിച്ചയക്കണ്ടേ……. അതോണ്ടാ…. ഒരു പുളിങ്ങ ചിരി ചിരിച്ചു…….. ഒരു കാര്യം കൂടി ഉണ്ട് ട്ടോ…….. ഈ പച്ച വെള്ളം എല്ലാടത്തും കിട്ടും ലോ….. വല്യ കാശ് ചിലവും ഇല്ല……. എത്……. അപ്പൊ മ്മടെ കാര്യൊക്കെ മനസ്സിലായില്ലേ… പാറൂമ്മയുടെ മുഖത്തൊരു പുഞ്ചിരി വിരുന്നു വന്നു……..

ഹായ്………. എന്ത് ചന്ത ന്റെ പാറൂമ്മടെ ചിരി കാണാൻ……… വെറുതെ ഇങ്ങനെ ചിരിച്ചൂടെ………. ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും…… അപ്പൊ മ്മക്ക് ചിരിച്ചു കൊണ്ടു ജീവിച്ചൂടെ ന്റെ ആശാനെ…….. ശ്രമിക്കാം ട്ടോ…….. അല്ല ഇതൊക്കെ എന്താ കുട്ട്യേ………. അവസാനത്തെ പൊറാട്ടയും പാത്രത്തിൽ ആക്കി അമ്മക്ക് നേരെ തിരിഞ്ഞു…… ജീവിക്കണ്ടേ അമ്മച്യേ……….. രാവിലെ രണ്ടു കടയിൽ പൊറാട്ട ഉണ്ടാക്കി കൊടുക്കും……….. ആ പോരാട്ടത്തിന്റെ അവസാനം ആണിപ്പോൾ കണ്ടത്…. ആഹാ……. അപ്പൊ കുഞ്ഞു എപ്പോ എഴുനേറ്റു……… രാവിലെ 3 മണിക്ക് എഴുന്നേറ്റാൽ 6 മണി ആവുമ്പോഴേക്കും വിചാരിച്ചത്ര ഉണ്ടാക്കി തീർക്കും……….

ഇതു വാങ്ങാൻ ഇപ്പോൾ ആളെത്തും…… അത് കഴിഞ്ഞാൽ അടുത്ത ഫ്ലാറ്റിൽ കുറച്ചു പണി ണ്ടേ………….. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു….. ചേച്ച്യേ……. എന്തായി…….. പാത്രത്തിൽ ആക്കി വെച്ചിരുന്ന പൊറാട്ട എടുത്തു പുറത്തേക്ക് നടന്നു…… സുരേഷേ……… പറഞ്ഞ എണ്ണം തികച്ചും ഉണ്ട് ട്ടോ……… വേണേൽ എണ്ണി നോക്കിക്കോ……. അത് കഴിഞ്ഞ് കാണാകുണാ വർത്താനം പറയരുത് കേട്ടല്ലോ…….. എമി ചേച്ച്യേ ഇങ്ങളൊരു സംഭവല്ലേ…….ഇങ്ങളെ വിശ്വസിച്ചില്ലെങ്കിൽ പിന്നാരെ വിശ്വാസിക്കാനാണെന്നേ ……….. സുഗിച്ചു…….. മോനെ രാവിലെ തന്നെ പതപ്പിക്കല്ലേ……. അല്ലേലും വെള്ളത്തിനു വല്യ ചിലവാണെന്നേ….. ഒരു നേരം കുളിക്കുന്ന പാട് ന്നിക്കെ അറിയൂ… എന്റെ ചേച്ച്യേ…….. ങ്ങടെ ഒരു തമാശ….. അല്ല…. ഇന്നലെ കൂട്ടി കൊണ്ടു വന്ന അമ്മ എന്തായി…….. ഉള്ളിലേക്ക് എത്തി നോക്കിയിട്ടാണ് ചോദ്യം……

ഉള്ളിൽ ഉണ്ടെടാ………. ചായ കുടിക്കുകയാ……. എന്താപ്പോ ഒരു അന്വേഷണം……… വേണോ നിനക്ക്… അയ്യോ വേണ്ടായേ………. വീട്ടിൽ ഉള്ള ഒരെണ്ണത്തിനെ കൊണ്ടു തന്നെ മുടിഞ്ഞിരിക്കാണ്………. ഇനി ഒന്ന് കൂടി താങ്ങൂല………. ഒന്ന് തല കുമ്പിട്ടു…… അല്ല എന്താ ഇങ്ങടെ ഉദ്ദേശ്യം…….. കോളജിൽ ലീവ് പറഞ്ഞിട്ടുണ്ട്………. അവരുടെ കയ്യിലുള്ള അഡ്രസ്സിൽ ഒന്ന് പോയി നോക്കണം…………. ആ പാവത്തിന്റെ മനസ്സിൽ കുട്ടികൾക്ക് എന്തോ പറ്റി എന്നാണ്…………. അവിടെ ചെല്ലുമ്പോ കണ്ടറിയാം………. കുട്ടികൾക്ക് പറ്റിയോ അതോ കുട്ടികൾ പറ്റിച്ചോ ന്നു…. മ്മ്മ്മ്മ്……… എങ്ങിനെയാ പോകുന്നെ… ട്രെയിനിനു പോകും………. അല്ലാതെ കാർ വിളിക്കാനൊന്നും ഉള്ള വരുമാനമില്ലേ…..

ന്നാൽ നീ ചെല്ല് എനിക്ക് ഫ്ലാറ്റിൽ പോകാൻ സമയം ആയി……. പാറൂമ്മേ…………. വാതിലടച്ചു കുളിച്ചു റെഡി ആയിക്കോളൂ ട്ടോ…….. ഇന്നലത്തെ വേഷം അവിടെ കഴുകി ഇട്ടിട്ടുണ്ട്……………. കഴിക്കാറുള്ളത് ഞ്ഞാൻ വരുമ്പോ കൊണ്ടുവരാമേ…… ഇതെവിടെക്കാ കുട്ട്യേ…………. അടുത്തേക്ക് വന്നിട്ട് ചോദിച്ചു….. അതോ…………. ഈ കാണുന്ന 6ബി ഫ്ലാറ്റിൽ ഇത്തിരി പണി ണ്ടേ…….. അവിടൊരു അമ്മയും മോനുമേ ഉള്ളൂ….. അമ്മ തീരെ വയ്യാണ്ട് ഇരിപ്പാ……… അപ്പൊ അല്ലറ ചില്ലറ പണികൾ……. മ്മക്ക് കാശും കിട്ടും അവർക്കൊരു സഹായവും……………. ഒന്ന് കണ്ണിറുക്കി ചിമ്മി വാതിൽ അടച്ചു അടുത്ത വീട്ടിലേക്ക് നടന്നു………… 💫✨️💫✨️💫✨️💫✨️💫✨️💫

ലക്ഷ്മി അമ്മോയ്………… ഞ്ഞാൻ വന്നു ട്ടോ…………… അത് മനസ്സിലായി പെണ്ണെ………. ഉറങ്ങി കിടക്കുന്ന ഈ ഫ്ലാറ്റിനു ജീവൻ വെക്കണമെങ്കിൽ നീ വരണം ലോ…… അത് ശരിയാ………… ഇങ്ങടെ സല്പുത്രന് ആ ഫോണിൽ പെറ്റു കിടക്കാനല്ലേ സമയം ഉള്ളൂ………… വല്യ ഡോക്ടറാണെന്ന് പറഞ്ഞിട്ടെന്താ കാര്യം പെറ്റ വയറിനോട് അല്പം സ്നേഹം കാണിക്കാൻ പറ………. അത് പറയല്ലേ കൊച്ചേ……….. അവനു സ്നേഹമൊക്ക ഉണ്ട്……. അല്ലെങ്കിൽ ഈ മുടക്ക ചരക്കായി വീൽ ചെയറിൽ ഇരിക്കുന്ന ഈ അമ്മയെ കൂടെ കൂട്ടുമോ……… രാഞ്ജിയെ പോലെ അല്ലെ നോക്കുന്നെ……… അതെ അതെ……….. റാണിയെ പോലെ ചില്ലു കൂട്ടിൽ ഇരുത്തി നോക്കുന്നു…. ഒന്ന് മിണ്ടാൻ കൂടി നേരല്ല്യ……….

അമ്മക്ക് വേണ്ടി പണം മുടക്കിയാൽ മാത്രം പോരാ…….. അടുത്തിരുന്നു നോക്കുക കൂടി വേണം……. ഇത്തിരി സമയം അവരുടെ കൂടെ ചെലവഴിക്കണം………….. ഹോ…….. വേണ്ട….. ഇനിയിപ്പോ ഇതിനു മുഖം വീർപ്പിക്കണ്ട….. ലക്ഷ്മി അമ്മടെ മോൻ മകാ.. ൻ തന്നെ………… കൈ കൂപ്പി…. സുജിത്തിന് വേദ മോളെ ഇഷ്ടായത് കൊണ്ടാണ്……. അല്ലെങ്കിൽ നിന്നെ എന്റെ മോളായി കൊണ്ടു വന്നേനെ…… അയ്യോ……… ആളെ വിട് അമ്മച്ചി…….. ഈ കളിക്ക് മ്മള് ഇല്യേ……. സുജിത് നെപോലുള്ള അമുൽ ബേബിയെ ഒന്നും മ്മക്ക് പറ്റില്ലേ …….. അതൊക്ക ആ പെണ്ണിന്…….. ബേബി…. i മിസ്സ്‌ you…….. i love you…….. നൂറു തവണ അത് പറഞ്ഞു ഫോണിൽ കൊഞ്ചാൻ……. ഞാനേ കുറച്ചു കൂടിയ ഇനം ആണേ……….

അതേയ് രണ്ടു ദോശ കൂടുതൽ എടുക്കുന്നുണ്ട് ട്ടോ……… എനിക്കൊരു ഗസ്റ്റ് ഉണ്ടേയ്…. ആരാടി……… പെണ്ണെ നിനക്ക് ഗസ്റ്റ്……. ഇവിടെ ഇപ്പോ നിന്നെ തിരക്കി വരാൻ ആരാ…….. അതൊക്കെ ഉണ്ട്……….. പിന്നെ പറയാം…….. ഇപ്പോൾ പോയിട്ട് ഇത്തിരി പണി ണ്ടേ……….. വാതിൽ ചാരി പുറത്തേക്ക് നടന്നു……… കുളിച്ചു ഒരുങ്ങി സുന്ദരിയായി ഇരിക്കുന്ന പാറൂമ്മടെ അടുത്ത് ചെന്നു………. ഹായ്…….. സുന്ദരിയായല്ലോ………. ഒരു ചിരി മാത്രം……….. പ്ലേറ്റിലേക്ക് ദോശ എടുത്തു വെച്ചു കസേര നീക്കി ഇട്ടു കൊടുത്തു………. ഞ്ഞാൻ കുളിച്ചിട്ട് വരാം ട്ടോ………. കഴിച്ചോളൂ………. എന്നിട്ട് നമുക്ക് പുറപ്പെടണം………… ട്രെയിനിലൊക്കെ കയറാം ലോ ലെ……….. ഇവിടുന്ന് അത്ര ദൂരമൊന്നും വണ്ടി വിളിച്ചു പോകാനുള്ള ആവതില്ല ട്ടോ അമ്മച്യേ……

ഞാൻ ട്രെയിനിൽ കയറികോളാം……. ഒന്ന് കൈ തന്നു സഹായിച്ചാൽ മതി…… വിഷാദ ചിരിയോടെ വളരെ പതുക്കെ പറഞ്ഞു…………. 💫✨️💫✨️💫✨️💫✨️💫✨️💫✨️ മണിക്കൂറുകൾ നീണ്ട ട്രെയിൻ യാത്ര…… ആലപ്പുഴയുടെ ഇട്ടാവട്ടത്തു നിന്ന് പുറത്തേക്ക് ആദ്യായിട്ട് ആയതു കൊണ്ടു ഓരോ കാഴ്ചകളും ആസ്വദിച്ചു പുറത്തേക്ക് നോക്കി ഇരുന്നു….. ഇടക്കെപ്പോഴോ നോട്ടം മാറിയപ്പോൾ വല്ലാത്തൊരു ഭീതിതമായ അവസ്ഥയിൽ ഇരിക്കുന്നത് കണ്ടു…… അമ്മേ……… വെള്ളം വേണോ….. ബാഗ് തുറന്നു വെള്ളം എടുക്കാൻ ഒരുങ്ങി…… വേണ്ട……… മനസ്സിന് വല്ലാത്തൊരു ഭാരം………… എന്തോ മോശമായത് നടക്കാൻ പോകുന്നത് പോലെ …….

ഞാൻ കൂടെ ഉള്ളപ്പോഴോ………… എന്റെ പാറൂമ്മേ……… ഈ ലോകത്ത് ഏറ്റവും മോശമായ അവസ്ഥ എന്നെ കണ്ടു മുട്ടിയതാകും…….. ഇങ്ങനൊരു അറു പിശുക്കിയെ വേറെ കണ്ടിട്ടില്ലാലോ…… അപ്പൊ നോ ടെൻഷൻ…….. മ്മക്ക് നോക്കാം ന്നെ……… ആ അമ്മ തിരികെ ചിന്തകളിലേക്ക് ചേക്കേറി………… ചുണ്ടിൽ ഉരുവിട്ട് കൊണ്ടിരിക്കുന്ന നാമങ്ങളുടെ അവ്യക്തമായ ശബ്ദം മാത്രം……… 💫✨️💫✨️💫✨️💫✨️💫✨️💫 വടക്കാഞ്ചേരി സ്റ്റേഷനിൽ ഇറങ്ങി…….. ഓട്ടോ വിളിച്ചു……. ഏതൊക്കെയോ ഊടു വഴികളിലൂടെ സഞ്ചരിച്ചു നല്ല ഒരു നാല് കെട്ടിനോട് സാമ്യമുള്ള വല്യ വീടിന് മുന്നിൽ വണ്ടി നിർത്തി……. ചേട്ടാ…………. കുറച്ചു നേരം കാത്ത് നിൽക്കണെ റിട്ടേൺ പോകാനാ……. മുഷിച്ചിൽ ഉണ്ടെങ്കിലും പൈസ കിട്ടാത്തത് കൊണ്ടു ഗതികെട്ട് കാത്ത് നിന്നു……….

എവിടാരും ഇല്ലേ അമ്മച്യേ……… ആകാംഷയോടെ നാല് പുറവും നോക്കി…… വാതിൽക്കൽ ചെന്നപ്പോൾ വല്യ താഴിട്ട് പൂട്ടിയിരുന്നു………. നാല് പുറവും നടന്നു നോക്കി…….. ശേഖരാ………. അടുത്ത തൊടിയിലേക്ക് നോക്കി അമ്മ വിളിക്കുന്നത് കേട്ടു….. കണ്ണുകൾ അനുവാദം വാങ്ങാതെ ശബ്ദത്തെ പിന്തുടർന്നു………. ഏട്ടത്തിയോ…………….ഇതെന്താ ഇവിടെ…….. അപ്പൊ രാജേഷിന്റെ കൂടെ പോയില്ലേ…….. തോളിൽ ഒരു തോർത്തും ഇട്ടിട്ട് ഒരു വയസ്സൻ ഇറങ്ങി വന്നു എങ്ങോട്ട് പോകാൻ………. എന്താ ശേഖരാ പറയുന്നേ……. എന്താപ്പോ ഇതു…………. രാജേഷ് ഭാര്യയെ കൂട്ടി അമേരിക്കക്ക് പോവാണ്……. അമ്മയെയും കൊണ്ടു പോവാണെന്ന് പറഞ്ഞല്ലേ ഈ വീട് ഇത്ര പെട്ടന്ന് വിറ്റത്……. വിറ്റു ന്നോ…….. ആര്…….. ഇപ്പോൾ…. ഞാൻ ഒന്നും അറിഞ്ഞില്ലാലോ ശേഖരാ……. ശബ്ദം പോലും തളർന്നിരുന്നു……

വീഴാൻ പോയ അമ്മയെ പതിയെ താങ്ങി പിടിച്ചു………… അല്ല അമ്മാവോ…………. എന്താ നിങ്ങള് പറയുന്നേ……….. നീയാരാ കൊച്ചേ……….. ആ ആരോ ആവട്ടെ……… അതെ ഈ തള്ള ഇത്ര അടുത്ത് കിടക്കുന്ന ഇവരുടെ ഈ അനിയന് ഒരു പൊടീ മണ്ണ് പോലും കൊടുക്കാതെ സ്വന്തം മകന്റെ അണ്ണാക്കിലോട്ട് തള്ളി കയറ്റി……. ഒന്നുമല്ലെങ്കിലും ഇതൊരു കുടുംബ വീടല്ലായിരുന്നോ………… ഇങ്ങോർക്ക് കൊടുത്താൽ പോരായിരുന്നോ…….. വാളെടുക്കാതെ തുള്ളി വരുന്ന ഭദ്രകാളിയെ പോലെ മുടി അഴിച്ചിട്ടു ഒരു രൂപം അങ്ങട്ട് വന്നു………… അവൻ ഉപേക്ഷിച്ചു പോയി ലെ…….. നന്നായി പോയി……….. തേനേ പാലെ ന്നു വെച്ചു വളർത്തി ഉണ്ടാക്കിയതല്ലെ….. അനുഭവിച്ചോ……….. ആ സ്ത്രീ രൂപം തുടർന്നു….. അതെ അമ്മാവാ….

എപ്പോഴും ഉണ്ടാവാറുണ്ടോ…… എന്ത്….. സംശയത്തോടെ എന്നെ നോക്കി…. അല്ല……. ഈ അപസ്മാരമെ…….. എന്റെ കയ്യിൽ താക്കോൽ ഇല്ല…. അല്ലെങ്കിൽ കൊടുക്കാമായിരുന്നു….. ഇതെവിടുന്നു വരുന്നു എന്നത് പോലെ അങ്ങോർ എന്നെയൊന്നു നോക്കി….. ദേ മനുഷ്യ……….. കൂടപ്പിറപ്പാണ് മറ്റത് ആണെന്ന് പറഞ്ഞു അങ്ങോട്ടെങ്ങാനും കൊണ്ടു വന്നാൽ….. ന്റെ തനി കൊണം അറിയും ട്ടോ…………… ആസാധനം ഭൂമി ചവിട്ടി കുലുക്കി ഉള്ളിലേക്ക് പോയി…… അമ്മാവോ………… ഈ അമ്മടെ ആ മണുകൊണാപ്പൻ മകന്റെ നമ്പർ ഉണ്ടോ……… ഒന്ന് വിളിച്ചു ചോദിക്കാന….. ഇല്ല്യാലോ മോളെ…………. വീടിന്റെ താക്കോൽ മാത്രം തന്നു ഏല്പിച്ചു പോയി……… വാങ്ങിയവർ രണ്ടു ദിവസം കഴിഞ്ഞേ വരൂ………..

അപ്പൊ താക്കോൽ കൊടുക്കാൻ പറഞ്ഞു……. കേട്ടല്ലോ അമ്മച്യേ……. ഇങ്ങടെ മകൻ നല്ല ഡീസന്റ് ആയി അമ്മനെ തേച്ചിട്ട് പോയി………… ഇനിയിപ്പോ എന്താ പ്ലാൻ. ഞ്ഞാൻ…. ഞാനെന്താ ചെയ്യാ………… എങ്ങോട്ടാ പോവുക…….. ഈശ്വരാ………. പാറൂമ്മ കണ്ണീർ കടലിൽ ഉപ്പ് കൃഷി തുടങ്ങി……… ചേച്ച്യേ……….. കേട്ടല്ലോ വസു പറഞ്ഞത്………. എനിക്ക് ഒരു നിർവാഹവും ഇല്ലന്നെ…….. അമ്മാവനും കൈ മടക്കി…. തള്ളേ കലിപ്പ് തീരാനില്ലലോ……. ബാഗ് തുറന്നു കുപ്പി വെള്ളം വായയിലേക്ക് കമിഴ്ത്തി…… പിന്നെ ഒരു ബിസ്ക്കറ്റ് എടുത്തു പൊട്ടിച്ചു രണ്ടെണ്ണം ഒരുമിച്ചു തിരുകി……… ഇതെന്തിന്റെ കുഞ്ഞാ……. എന്നൊരു മുഖഭാവത്തോടെ ഓട്ടോ ഡ്രൈവർ എന്നെ നോക്കുന്നത് കണ്ടു…. എന്തോന്നാടോ…….

ബിസ്ക്കറ്റ് വേണോ …. പാക്കറ്റ് അങ്ങോർക്ക് നീട്ടി… എനിക്ക് ദേഷ്യം വന്നാൽ വിശപ്പ് കൂടും…. അതോണ്ട് ഒരു പാക്കറ്റ് എന്റെ കയ്യിൽ എപ്പോഴും കാണും……. തനിക്ക് വേണമെങ്കിൽ ഒന്ന് തരാം……. ഓ……. വേണ്ടെന്നേ……….. അല്ല ഞാനിപ്പോ നിക്കണോ അതോ പോണോ…….. ഓട്ടോക്കാരൻ വീണ്ടും മുഖത്തേക്ക് ആശയോടെ നോക്കി…… ആങ്ങളയും പെങ്ങളും ആശ്വസിപ്പിക്കലും കരയലും തിരക്കാണ്…… അതെ…….. ഇന്നത്തെ കോട്ട കഴിഞ്ഞുചാല് ആ പൈപ്പ് ഒന്ന് ഓഫ്‌ ചെയ്യാമോ……… എന്റെ കയ്യിലെ ബിസ്‌ക്കറ് തീർന്നു അതോണ്ടാ…… അയ്യിന്…….. എന്നൊരു ചോദ്യത്തോടെ രണ്ടാളും എനിക്ക് നേരെ…… അല്ല…….. ഇനിയും ദേഷ്യം വന്നാൽ തിന്നാൻ എനിക്ക് ബിസ്ക്കറ്റ് ഇല്ലന്നെ………

അതിനിപ്പോ ഇങ്ങനെ നോക്കണോ….. പതുക്കെ ചുണ്ടിനു കീഴെ പറഞ്ഞു……. പെങ്ങളെ…….. നിൽക്കണോ….. പോണോ……. ഓട്ടോകാരൻ വീണ്ടും.. ഇയ്യാളെ ഞ്ഞാൻ…. എടൊ ആങ്ങളേ…….. തന്റെ കാലിൽ ആണി ഒന്നും ഇല്ലാലോ…….. ഉണ്ടെങ്കിൽ താൻ അവിടെ ഇരുന്നോടോ…….. ദേഷ്യം കടിച്ചമർത്തി പറഞ്ഞു…….. മോളെ………… ഞാനിപ്പോ എന്താ ചെയ്യാ…….. ന്റെ മോൻ……. അച്ഛൻ മരിച്ചിട്ടും ഒരു കുറവും അറിയിക്കാതെ വളർത്തിയതാ……….. ഗദ്ഗദം വന്ന വാക്കുകൾ മുറിഞ്ഞു പോയി…. അതേയ്…… അമ്മച്ചിയെ……… ഈ ഇട്ടിട്ട് പോയ പരട്ട മോനെ കുറിച്ച് ഓർത്തു ഒരു തരി കണ്ണീർ വീഴ്ത്തില്ല എന്ന് ഉറപ്പുണ്ടെങ്കിൽ തിരികെ പോയി വണ്ടിയിൽ കയറു……….. അല്ല വീണ്ടും കരയാനാണ് ഭാവം എങ്കിൽ എടുത്തു വല്ല പൊട്ട കിണറ്റിലും ഇടും ട്ടോ…….

ഞാനേ ആളിത്തിരി പിശകാ……. സ്വിച്ച് ഇട്ടത് പോലെ കരച്ചിൽ നിന്നു….. ഇടക്കിടക്ക് കേൾക്കുന്ന ഏങ്ങലുകൾ മാത്രം ബാക്കി…… ശേഖരാ……. ആ വാതിൽ ഒന്ന് തുറക്ക് മോനെ……. എന്റെ കുറച്ചു തുണി എങ്കിലും എടുക്കട്ടെ…… പാറൂമ്മ ദീനതയോടെ പറഞ്ഞു…. ആ……. അത് നല്ലതാ…… തുണി വാങ്ങാനുള്ള കാശ് ലാഭിക്കാം……. വേഗം ആകട്ടെ……. ഉള്ളിൽ പോയി കരച്ചിൽ തുടരാൻ ആണെങ്കിൽ മാതാവാണെ ഇവിടിട്ടിട്ട് ഞ്ഞാൻ എന്റെ പാടു നോക്കി പോകും………. കേട്ടല്ലോ……. ഭീഷണി ഏറ്റു……… ഒരു ബാഗും താങ്ങി പെട്ടന്ന് പുറത്തേക്ക് വന്നു…….. അപ്പൊ അമ്മാവോ……….. ഞാനേ ഒരു അനാഥ ആണ്…… ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെണ്ണ്…. ആ അനാഥ ഇന്നൊരു അമ്മയെ ദത്തെടുക്കുകയാണ്…………

ഇവിടെ വെച്ചു…….. ഇന്ന് മുതൽ ഇതു എന്റെ മാത്രം അമ്മയാണ്……… ആരും അവകാശം പറഞ്ഞു വരണ്ട…….. ഈ ഒരു വയറു കൂടി പോറ്റാനുള്ളത് ഉണ്ടാക്കാൻ എനിക്ക് വല്യ പാടൊന്നും ഇല്ല ട്ടോ…….. അമ്മയെയും കൂട്ടി പിടിച്ചു തിരിഞ്ഞു നടന്നു…. പിന്നെ……. ഒന്ന് തിരിഞ്ഞു നിന്നു…… ഇപ്പോൾ ഇവിടെ നിന്ന് ആടി തിമിർത്ത ഒരു കോലം അകത്തേക്ക് പോയല്ലോ…… അവരോടൊന്നു പറഞ്ഞോളൂ…… നാളെ ഇങ്ങനൊരു അവസ്ഥ ഉണ്ടാക്കണ്ട എങ്കിൽ ചാട്ടത്തിന്റെ ഭാവം ഒന്ന് കുറക്കാൻ…… ന്നാൽ പോകല്ലേ പാർവതി അമ്മേ….. mother of എമിൻ……… മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു….. നേരത്തെ ഭീഷണി കൊണ്ടോ എന്തോ ബുദ്ധിമുട്ടി ഒരു ചിരി സമ്മാനിച്ചു…….. thats മൈ good girl……… താടിയിൽ പിടിച്ചു കൊഞ്ചിച്ചിട്ട് വണ്ടിയിൽ കയറി…. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!