ദേവാഗ്നി: ഭാഗം 1

Share with your friends

എഴുത്തുകാരൻ: YASH

കുത്തി ഒഴുകുന്ന പുഴ ചെറിയ ചെറിയ പാറകൾ ചുറ്റും ഇടത്തൂർന്നു നിൽക്കുന്ന മരങ്ങൾ … മരങ്ങളിൽ എല്ലാം ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ .. കാറ്റിന് മുഴുവൻ ആ പൂക്കളുടെ സുഗന്ധം മാത്രം..ഒരിക്കൽ കൂടെ ആ മരങ്ങളിലേക്ക് ശ്രദ്ധിച്ചപ്പോൾ മരത്തിന്റെ കൊമ്പിൽ മുഴുവൻ പാമ്പുകൾ ചുറ്റി പിണഞ്ഞു കിടക്കുന്നത് കണ്ടു….ഞാൻ ഭീതിയോട് കൂടി അത് നോക്കി.. ആ ഭീതി മാറാതെ തന്നെ എന്റെ ശ്രദ്ധ സാവധാനം അവിടെ ഉള്ള പാറയിലേക്ക് ആയി.. അവിടെ ആ പാറയ്ക്ക് മുകളിൽ 2 ഇണ കുരിവികൾ തിരിഞ്ഞു കൈകൾ കോർത്ത്‌ നെഞ്ചിൽ ചാരി ഇരിക്കുന്നു.. അവരുടെ മുഖം കാണാൻ ഞാൻ കുറെ നേരമായി ശ്രമിക്കുന്നു..

കുറച്ച് കഴിഞ്ഞപ്പോ ആ യുവാവ് തിരിഞ്ഞു നോക്കി ആ മുഖം കണ്ടപ്പോ ഞാൻ ആകെ ഞെട്ടി😳😳 എന്റെ അതേ മുഖം .. അല്ല ഞാൻ തന്നെ ആണല്ലോ അത് എന്ന് ആലോചിച്ചു ഇരിക്കുമ്പോ അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി…. കുറച്ച് സമയം ആയി ഞാൻ അവരെ തന്നെ നോക്കി ഇരിക്കുന്നു പെട്ടന്ന് ആകെ മൊത്തം കുലുങ്ങുന്നു…ആ രണ്ട് ഇണ കുരുവികളും പേടിച്ചു കെട്ടി പിടിച്ചു നിൽക്കുന്നു.. പിന്നെ അതി ഭീകര ശബ്ദത്തോട് കൂടി വെള്ളം ഞങ്ങളുടെ മേലേക്ക് തെറിച്ചു വീണു… ഞാൻ അവളെ കൈയ്യും പിടിച്ചു അയ്യോ മുല്ലപെരിയാർ പൊട്ടിയെ എന്നു നിലവിളിച്ചു ഒറ്റ ഓട്ടം….ശക്തമായി എന്തോ ഒന്ന് എന്റെ തലയ്ക്ക് അടിച്ചു ഞാൻ നിലത്തേക്ക് തെറിച്ചു വീണു …

എന്താ സംഭവിച്ചത് എന്നറിയാതെ ഞാൻ ചുറ്റും നോക്കുമ്പോൾ തലയ്ക്ക് മുകളിൽ വട്ടമിട്ട് കിളികൾ പറക്കുന്നത് ആണ് കാണുന്നത്.. ഞാൻ പതിയെ തൊട്ടാടുത്ത് നോക്കുമ്പോ ഒരു പെണ്ണ് ജഗും പിടിച്ച് തലയും തിരുമി ഇരിക്കുന്നു…ഒന്നു കൂടി ആ പെണ്ണിന്റെ മുഖത്ത് നോക്കിയപോയ സംഭവിച്ചത് ഒന്ന് clear ആയത്… ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു അനിയത്തി ഒരുപാട് തൊണ്ട കീറി കുലുക്കി വിളിച്ചിട്ടും എഴുന്നേൽക്കാത്തയപ്പോൾ അടുത്തിരുന്ന ജഗും വെള്ളവും തലയിൽ ഒഴിച്ചതാണ്… പെട്ടന്നുള്ള വെപ്രാളത്തിൽ മുല്ലപെരിയാർ പൊട്ടിയതാണെന്നു കരുതി അടുത്ത് നിന്ന അവളുടെ കൈയ്യും പിടിച്ച് ഓടിയപ്പോൾ അടച്ചിട്ട ഡോറിൽ തലയടിച്ചു കിളികൾ പറന്നു നിലത്തു വീണുകിടക്കുന്ന കാഴ്ച ആണ് നിങ്ങൾ ഇപ്പൊ കാണുന്നെ…

എന്റെ സ്ഥലം കൊല്ലം. കൊല്ലത്തെ പേരുകേട്ട തറവാട് ആണ് മംഗലത്ത് തറവാട്.. മംഗലത്ത് കാർക്ക് ഇല്ലാത്ത ബിസിനസ്സ് ഒന്നും ഇല്ല.. അവിടുത്തെ കാർണവർ ആണ് വിശ്വനാഥൻ അങ്ങേരെ ഭാര്യ ദേവയാനി അതായത് നമ്മളെ നായകന്റെ മുത്തശ്ശനും മുത്തശ്ശിയും..ഇവരുടെ മൂത്ത മകൻ ആണ് മഹാദേവൻ. മഹാദേവൻ തറവാട്ടിൽ നിന്നും ചില്ലി ക്യാഷ് വാങ്ങാതെ സ്വന്തം അദ്വാനത്തിലൂടെ കെട്ടിപൊക്കിയത് ആണ് ദേവ് groups. മംഗലത്ത് മഹാദേവന്റെ യും പാർവതിദേവി യുടെയും മകൻ അഗ്നിദേവ്.അതായത് ഞാൻ.എല്ലാവരും അപ്പു എന്ന് വിളിക്കും. അച്ഛന്റെ ബിസിനസ്സ് ഇപ്പൊ എന്റെ കയ്യിൽ ഭദ്രം..

അടുത്തിരിക്കുന്ന ഈ കുരിപ്പ് എന്റെ lovly സിസ്റ്റർ അഞ്ജനദേവ് ഞങ്ങളെ അഞ്ചു bcom 1st year നു പഠിക്കുന്നു .6 മാസമേ ആയുള്ളൂ ഇവളെ ക്ലാസ് തുങ്ങിയിട്ട് 3 സസ്‌പെൻഷൻ വാങ്ങി കൂട്ടിയിട്ടുണ്ട്, 1 week സസ്‌പെൻഷൻ വാങ്ങി ഇപ്പൊ വീട്ടിൽ ഇരിക്കുന്നത്.. എല്ല സസ്പെന്ഷനും ആണ്കുട്ടികളെ മൂക്ക് ഇടിച്ചു പരത്തിയത്തിനാണ്.. കുറ്റം പറയാൻപറ്റില്ല നല്ല രീതിയിൽ കിക്ക്‌ ബോക്സിങ് മാർഷൽ ആർട്സും അവക്ക് പഠിചെടുത്തിടുണ്ട്.. അത്യാവശ്യം നല്ല രീതിയിൽ കോളേജിന് ഡോണഷൻ കൊടുക്കുന്നത് കൊണ്ട് മാനേജ്മെന്റ് അവളെ എടുത്ത് പുറത്ത് കളയത്തത് ..ബാക്കി ഉള്ള ഫാമിലിയെ വഴിയേ പറഞ്ഞു തരാം..

ഇപ്പോൾ ഓടിയ ഓട്ടത്തിൽ തലയടിച്ചു വീണിട്ട് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാം നമുക്ക്… “ഹായ് ഏട്ടാ നോക്കിയേ കാക്കയും പരുന്തും വട്ടമിട്ടു പറക്കുന്നു” അഞ്ചു കൗതുകത്തോടെ നോക്കുന്നു ഞാൻ നോക്കുമ്പോ പല തരത്തിൽ ഉള്ള കിളികൾ എന്റെ തലയ്ക്ക് ചുറ്റും പറക്കുന്നു പൂമ്പാറ്റ വരെ ഉണ്ട്.. കുറച്ച് നേരം ആലോചനയ്ക്ക് ശേഷം അവൾ ചോദിച്ചു ഏട്ടാ ഇവിടെ ഇപ്പൊ എന്താ നടന്നെ….ഞാൻ ദയനീയമായ മുഖത്തോട് കൂടി അവളേ നോക്കി പാവത്തിന്റെ കിളികൾ ഇപ്പോഴും മടങ്ങി എന്തിയില്ല….ഞാൻ അവളെ പിടിച്ച് പതിയെ കട്ടിലിൽ ഇരുത്തി. ഡീ കോപ്പേ നീ എന്തിനാ എന്റെ തലയിൽ കൂടി വെള്ളം ഓയിച്ചേ വെള്ളം ഒഴിക്കുക മാത്രമല്ല ഒരു ചവിട്ടും കൂടി തരേണ്ടത് ആയിനും, എത്ര നേരം ഞാൻ വിളിച്ചു എന്തൊക്കെയോ നവരസൾ ഒക്കെ ഇട്ട് ഏട്ടൻ ഉറങ്ങുന്നേ…

പിന്നെ പെട്ടന്ന് എന്റെ കയ്യിൽ കേറി പിടിച്ച് എനിക്ക് വേദനിച്ചിട്ട് കുറെ വിടാൻ പറഞ്ഞു അവസാനം ഇവിടെ കിടന്ന വെള്ളം എടുത്തു തലേ കൂടെ ഒഴിച്ചപ്പോ ദാ എന്നെ പിടിച്ച് വലിച്ചോണ്ട് ഓടുന്നു, പണ്ടാരം ആ തല അടിച്ചിട്ട് പോയ കിളികൾ ഒന്നും ഇപ്പൊ വന്നിക്കില്ല… കുറച്ച് കഴിഞ്ഞപ്പോ അവളുണ്ട് തല തല്ലി ചിരിക്കുന്നു …. “എന്താടി പിശാചെ ഇളിക്കുന്നെ” കലിപ്പിച്ചു അവളെ നോക്കി ചിരി അടക്കി പിടിച്ചു കൊണ്ട് അവൾ ഏട്ടൻ എന്ത് സ്വപ്ന കണ്ടേ ഉറക്കത്തിൽ ഇത്രയും എസ്പ്രെഷൻ ഒക്കെ ഇടാൻ എന്നിട്ട് ആക്കിയ ഒരു ചിരി…

പെട്ടു ഈ നാറി എല്ലാവരുടെയും മുൻപിൽ ഇട്ടു നാറ്റിക്കും എന്ന് എനിക്ക് മനസിലായി പിന്നെ നമ്മൾ കലിപ്പ് മോഡ് activate ആക്കി അവളെ അവിടെ നിന്നും ഓടിച്ചു.. ഓടുന്ന ഓട്ടത്തിൽ അവൾ വിളിച്ചു പറയുന്നുണ്ട് ഞാൻ ഇത് എല്ലാവരെടുത്തും പറയുന്നുണ്ട്… ദൈവമേ ഇന്ന് എന്റെ കാര്യം പോക്ക ഇന്നത്തെ ബ്രേക്ഫാസ്റ്റ് ന്റെ കൂടെ എന്റെ ചോരയും എല്ലാവരും കൂടി കുടിക്കും🙆🏻‍♂️🙆🏻‍♂️🙆🏻‍♂️ ഇതൊക്കെ കണ്ടും കേട്ടും തിളങ്ങുന്ന കണ്ണും ആയി ഒരു വെള്ളി നാഗം ജനൽ കമ്പിയിൽ ചുറ്റി പിണഞ്ഞു കിടക്കുന്നുണ്ടായിനും… തുടരും

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!