ഈ സ്നേഹകുടകീഴിൽ… : ഭാഗം 22

ഈ സ്നേഹകുടകീഴിൽ… : ഭാഗം 22

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കുളി കഴിഞ്ഞ് സോന വന്നപ്പോഴേക്കും ജീവൻ എഴുന്നേറ്റ് ഇരുന്നിരുന്നു…. പോവണ്ടേ…. സോന ചോദിച്ചു…. പിന്നെ പോകണം…. നീ റെഡിയായോ….. റെഡി ആവാൻ പോവാ….. എങ്കിൽ ഞാൻ പോയി കുളിച്ചു വരാം….. താൻ ചായ എടുക്കു…. സോന അടുക്കളയിലേക്ക് പോയി….. ജീവൻ കുളിച്ചു സോന ഇറങ്ങുമ്പോൾ മുറിയിൽനിന്ന് സാരി ഉടുക്കുക ആയിരുന്നു…. അവൾ സാരിയുടെ ഞൊറിവ് വെക്കുകയായിരുന്നു….. പെട്ടെന്ന് ജീവൻറെ കണ്ണുകൾ അവളുടെ വയറിലേക്ക് നീണ്ടിരുന്നു….. അത് കണ്ടപ്പോൾ സോനയ്ക്ക് ചെറുതായി ചിരി വന്നെങ്കിലും അവൾ അത് മറച്ചു പെട്ടെന്ന് സാരിത്തുമ്പ് അവളുടെ വയറിനെ മൂടി….

ജീവൻ അവളുടെ മുഖത്തേക്ക് നോക്കി….. എന്ത് എന്ന രീതിയിൽ സോന പുരികം ഉയർത്തി ചോദിച്ചു…. നീ എന്തൊരു ദുഷ്ട ആണെടി…. ഒന്ന് നോക്കാൻ പോലും സമ്മതിക്കില്ല…. കല്യാണം കഴിഞ്ഞ അന്ന് മുതൽ അത്താഴ പട്ടിണി കിടക്കുന്ന ഒരു പാവം മനുഷ്യൻ ആണ് ഞാൻ….. എൻറെ മുൻപിൽ നിന്ന് ഇങ്ങനെ പ്രകോപനപരമായ രീതിയിലേ കാര്യങ്ങൾ ഒന്നും കാണിക്കരുത്…. ദയവുചെയ്ത് ഡ്രസ്സ്‌ മാറണമെങ്കിൽ അപ്പുറത്തെ മുറിയിലേക്ക് പോണം…. ജീവൻ കൈതൊഴുത്തു അങ്ങനെ പറഞ്ഞപ്പോൾ സോനാ അവനെ കൂർപ്പിച്ചു നോക്കി…. നോക്കി പേടിപ്പിക്കണ്ട….. ഞാനൊരു സത്യം പറഞ്ഞതാ….

അവൾ പെട്ടെന്ന് സാരിയും വാരിചുറ്റി അപ്പുറത്തെ മുറിയിലേക്ക് പോയി…. തിരിച്ചു ജീവൻ റെഡിയായി വന്നപ്പോഴേക്കും സോന റെഡിയായി ഡൈനിങ് റൂമിൽ എത്തിയിരുന്നു….. ഒരു വയലറ്റ് കളറിലെ ഒരു ഷർട്ടും അതിൻറെ ചേരുന്ന കരയുള്ള മുണ്ടും ആയിരുന്നു ജീവൻറെ വേഷം…… ആവേഷത്തില് അവൻ വളരെ സുന്ദരൻ ആണ് എന്ന് സോനയ്ക്ക് തോന്നിയിരുന്നു….. സോന ഒരു വാടാമുല്ല കളറിൽ ഷിഫോൺ സാരി ആയിരുന്നു…. വരൂ ജീവൻ ഭക്ഷണം കഴിക്കാം…. ഞാൻ പുട്ട് ഉണ്ടാക്കിയിട്ടുണ്ട്…. സോന പറഞ്ഞു…. പെട്ടെന്നാണ് അവൻറെ കണ്ണുകൾ അവളുടെ വയറിലേക്ക് പോകുന്നത് അവൾ കണ്ടത്…. ജീവ….

അവൾ ഗൗരവത്തിൽ വിളിച്ചു…. ഞാൻ കാണാൻ ഉള്ളതൊക്കെ നീ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ കാണിക്കാൻ നടക്കുന്നത്….. സാരി ഉടുക്കുമ്പോൾ വയർ മറച്ചു ഉടുക്കാൻ അറിയില്ലേ…. ഞാൻ കണണ്ടതൊക്കെ മറ്റുള്ളവരെ കാണിക്കേണ്ട ആവശ്യം എന്താ….? ജീവൻറെ ആ സംസാരത്തിൽ ഒരു താക്കീത് ഉണ്ടായിരുന്നു….. അപ്പോളാണ് അവൾ ശ്രദ്ധിച്ചത് സാരിയുടെ വയറിൻറെ ഭാഗത്തെ വശം മാറി കിടക്കുകയാണ്…. ഞാൻ ശ്രദ്ധിച്ചില്ല ജീവൻ…. ക്ഷമാപണം പോലെ സോന പറഞ്ഞു…. ശ്രദ്ധിക്കണം ഇതൊക്കെ ശ്രദ്ധിച്ചു വേണം എവിടെയെങ്കിലും പോകാൻ….. അല്ലാതെ കെട്ടിയോൻ നോക്കുമ്പോൾ മാത്രം പുതപ്പ് പോലെ മൂടിയാൽ പോര…..

ഇവിടെ ഞാൻ കണ്ടിട്ടില്ല….അപ്പഴാ ജീവൻ പിറുപിറുത്തു… എന്താ…. സോന ചോദിച്ചു…. ഒന്നുമില്ല…. അവിടെനിന്നും ഒരു പിൻ എടുത്തുകൊണ്ടുവന്ന് ജീവൻതന്നെ അവളുടെ സാരി ബ്ലൗസ് ആയി ചേർത്ത് കുത്തി…. പെട്ടെന്ന് ജീവന് ഒരു കുസൃതി തോന്നി…. അവൻ അവളുടെ വയറിൽ മെല്ലെ ഇക്കിളി ആക്കി…. അവൾ പിടഞ്ഞു പോയി….. അവൻറെ കൈകൾ അവളുടെ ഇടുപ്പിലേക്ക് നീങ്ങി…. ഇടുപ്പിലെ നീണ്ട അവൻറെ കൈകൾ അവിടെ ശക്തമായിരുന്നു….. ഇടുപ്പിലൂടെ അവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി… ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ സോന പകച്ചു പോയിരുന്നു….

ഒരു നിമിഷം ജീവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി….. മിഴികൾ തമ്മിൽ കൊർത്തുപോയി…. പെട്ടന്ന് ജീവൻറെ അധരങ്ങൾ അവളുടെ അധരങ്ങളിൽ പതിഞ്ഞു…. കാൽ മുതൽ ഉച്ചിവരെ ഒരു വിറയൽ അനുഭവപ്പെടുന്നത് സോന അറിഞ്ഞിരുന്നു…. പെട്ടെന്ന് സോനാ അവനിൽ നിന്നും അടർന്ന് മാറി….. കുറച്ചുനേരം മുഖം താഴേക്ക് താഴ്ത്തി നിന്നു…. സോറി സോന…. പെട്ടന്ന് വല്ലാത്തൊരു അവസ്ഥയിലായി പോയി…. ജീവൻ ക്ഷമാപണം പോലെ പറഞ്ഞു….. ഭക്ഷണം കഴിക്കാം…. സോനാ പറഞ്ഞു…. എനിവേ ലിപ്സ്റ്റിക്കിന്റെ ബ്രാൻഡ് ഏതാ…. നല്ല സ്വീറ്റ്….. ജീവൻ കുസൃതിയോടെ പറഞ്ഞപ്പോൾ…

സോന കൂർപ്പിച്ചു നോക്കി…. ഞാൻ ലിപ്സ്റ്റിക് ഉപയോഗിക്കാറില്ല….. ദേഷ്യപ്പെട്ട് സോന പറഞ്ഞു…. എന്താണെങ്കിലും നല്ല മധുരം…. വീണ്ടും തീഷ്ണമായ ഒരു നോട്ടം സോന അവനെ നോക്കി… വിട്ട് കളയാടോ…. ഇതൊക്കെ എനിക്ക് ഒരു ഇടക്കാലാശ്വാസം…. താൻ അതിനൊക്കെ ഒന്ന് കണ്ണടക്ക്‌…. അത്രയെങ്കിലും ഈയുള്ളവനോട്‌ ഒരു ദയ കാണിക്കണം…… തൊഴുതുകൊണ്ട് ജീവൻ പറഞ്ഞപ്പോൾ സോന അറിയാതെ ചിരിച്ചു പോയിരുന്നു…. ഭക്ഷണം കഴിഞ്ഞ് രണ്ടുപേരും കാതറിൻ മോൾക്ക് അത്യാവശ്യം സ്വീറ്റ്സ് ഒക്കെ വാങ്ങിയാണ് സോഫിയുടെ വീട്ടിലേക്ക് ചെന്നത്……

ഡോർബെൽ അടിച്ചപ്പോൾ തുറന്നത് ക്രിസ്റ്റി ആയിരുന്നു…. ജീവനെ കണ്ടു ഹൃദ്യമായ ചിരിയോടെ ക്രിസ്റ്റി അകത്തേക്ക് ക്ഷണിച്ചു….. വരൂ ജീവൻ…. അപ്പോ ഞാൻ വരേണ്ട ചേട്ടായി…. സോന ചിരിയോടെ ചോദിച്ചു…. അവൾ ഉത്സാഹവതി ആണ് എന്ന് അയാൾക്ക് തോന്നി….. നിന്നെ ഇനി പ്രത്യേകം ക്ഷണിക്കണോ…. ജീവൻ ചോദിച്ചു…. കേറി വാടി…. ക്രിസ്റ്റി രണ്ടുപേരുടെയും സന്തോഷം കണ്ടു ചിരിച്ചു…. വിവാഹം കഴിഞ്ഞ് പെട്ടെന്ന് തിരിച്ചു പോകേണ്ടി വന്നു ജീവൻ….. അതുകൊണ്ട് ജീവനെ കാര്യമായിട്ട് പരിചയപ്പെടാൻ പറ്റിയില്ല…. ക്രിസ്റ്റി ക്ഷമാപണം പോലെ പറഞ്ഞു….. ജീവൻ ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു അതിന് പകരമായി നൽകിയത്…. സാരമില്ല ചേട്ടായി ഇനി പരിചയപ്പെടാലോ….

ഇപ്പൊ അതിനുള്ള സമയം ആണല്ലോ…. സോന പെട്ടെന്നുതന്നെ സോഫിയുടെ ഒപ്പം കൂടിയിരുന്നു….. അവൾ സോഫിയെ കൂട്ടി അടുക്കളയിൽ പോയി….. എന്തൊക്കെയാടി വിശേഷങ്ങൾ…. നീ പറ….. നിങ്ങൾ എന്തിനാ വേറെ വീട് എടുത്തു മാറിയത്…. അവിടെത്തന്നെ നിന്നാൽ പോരായിരുന്നോ….. അത് പിന്നെ ചേച്ചി…. സോഫിയോട് അവൾക്ക് കള്ളം പറയാൻ തോന്നിയില്ല….. നടന്ന കാര്യങ്ങളെല്ലാം അവൾ സോഫിയോട് തുറന്നുപറഞ്ഞു….. ഈശോയെ ഇതൊക്കെ അമ്മ അറിഞ്ഞോടി….. ഞാനൊന്നും പറഞ്ഞില്ല…. അമ്മ സങ്കടപ്പെടില്ല…. പറയണ്ട….. അറിയാതിരിക്കട്ടെ….. അതാ നല്ലത്…. എങ്കിലും നിന്നെ ഇത്രയൊക്കെ സ്നേഹിക്കുന്ന ആ ചെറുക്കനെ ഇനി വിഷമിപ്പിക്കാൻ പാടില്ല കേട്ടോ…..

ചേച്ചി എന്താ ഉദ്ദേശിക്കുന്നത്…. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ട് പോലും ഞാൻ ജീവനെ വിഷമിപ്പിക്കാറില്ല….. അങ്ങനെ ചെയ്യരുത് മോളെ…. മഹാപാപം കിട്ടും…. നീ അവനെ സ്നേഹിക്കണം….. മനസ്സ് തുറന്ന് സ്നേഹിക്കണം….. സ്നേഹം ഉണ്ട്…. പക്ഷെ പ്രകടിപ്പിക്കാൻ…. അത് മാത്രം എനിക്ക് കഴിയുന്നില്ല ചേച്ചി….. നല്ല സ്നേഹം ഉണ്ട് പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നില്ല….. എനിക്ക് അറിയില്ല ചേച്ചി….. അത് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന്….. പക്ഷേ ചേച്ചിയുടെ തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടിയില്ല….. എന്താണെന്ന് വെച്ചാൽ നീ തുറന്നു പറ…. ജീവനെ ഹസ്ബൻഡ് ആയി കാണാൻ ഇതുവരെ എനിക്ക് പറ്റിയിട്ടില്ല…. എന്നുവച്ചാൽ….?

ഞങ്ങൾ തമ്മിൽ ഇതുവരെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ല…… സോഫി സോനയുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി നിൽക്കുകയായിരുന്നു….. ജീവൻ അത് സമ്മതിച്ചോ….? എൻറെ മാനസികാവസ്ഥ മനസ്സിലാക്കി ആകും ജീവൻ എന്നെ ഇതുവരെ നിർബന്ധിച്ചിട്ടില്ല….. അത്‌ ജീവൻറെ മര്യാദ…. എന്നുവച്ച് അതൊരു അവസരം ആയി നീ കാണാൻ പാടില്ല…. ഇനിയെങ്കിലും നീ പഴയതൊക്കെ മറന്നേ പറ്റൂ….. അത്‌ പറ്റില്ല എങ്കിൽ ഒരിക്കലും വിവാഹത്തിനു സമ്മതിക്കാൻ പാടില്ലായിരുന്നു…… ജീവന്റെ ജീവിതം കൂടി തകരും എന്ന് അല്ലാതെ മറ്റൊന്നും കാണുന്നില്ല…. നീ ചെയ്യുന്നത് നീതികേടാണ്…. ഒരു വിവാഹ ജീവിതത്തെപ്പറ്റി അവനും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കാണില്ലേ…..?

അത് തകർത്തു കളയുന്നത് ശരിയല്ല….. അവൻ ഒരു മാന്യൻ ആയതുകൊണ്ട് നിന്നോട് ഒന്നും ആവശ്യപ്പെടുന്നില്ല…. പക്ഷേ അത് തന്നെ സമാധാനം എന്ന് പറഞ്ഞു നീ ഇരിക്കുക അല്ല വേണ്ടത്….. ആത്മാർത്ഥമായി തന്നെ ഞാൻ ശ്രമിക്കുന്നുണ്ട് ചേച്ചി….. ശ്രമിച്ചാൽ പോര സോനാ….. അത് പ്രാവർത്തികമാക്കാൻ തന്നെ വേണം…. ഇനി നീ ആലോചിക്കേണ്ടത് നിൻറെ ഭർത്താവിൻറെ കാര്യമാണ്….. അല്ലാതെ മുൻകാമുകന്റെ കാര്യമല്ല….. ഈ മിന്നു നിൻറെ കഴുത്തിൽ വീണ നിമിഷം മുതൽ ജീവൻ ആണ് എല്ലാം….. നിൻറെ ഭർത്താവാണ് അവൻ….. അവൻ കഴിഞ്ഞേയുള്ളൂ മറ്റെന്തും….. പിന്നെ ഞാനൊരു കാര്യം പറയാം അവർ ആണുങ്ങളാണ്…. ഭാര്യയുടെ അടുത്ത് നിന്ന് സ്നേഹം കിട്ടിയില്ലെങ്കിൽ സ്നേഹം കിട്ടുന്ന അടുത്തേക്ക് അവർ ചായും…..

പിന്നീട് അയ്യോ പോയി എന്ന് പറഞ്ഞിട്ട് ഒരു കാര്യം ഉണ്ടാകാൻ പോകുന്നില്ല….. ചേച്ചി എന്താ ഉദ്ദേശിക്കുന്നത്….. ഇതിൽ കൂടുതൽ വ്യക്തമായിട്ട് ഒന്നും പറയാൻ എനിക്കറിയില്ല സോന….. അതിൻറെ അർത്ഥം നീ കണ്ടെത്തിയാൽ മതി…. ആ നിമിഷം സോനയുടെ മനസ്സിൽ ഒരു ഭയം വന്ന മൂടുന്നത് അവൾ അറിഞ്ഞിരുന്നു…. ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുൻപ് ക്രിസ്റ്റിയും ജീവനും ടി വി കാണുവായിരുന്നു…. സോന കാതറിൽ മോളെ എടുത്തു അവിടേക്ക് വന്നു…. കാതറിൻ മോളെ കളിപ്പിക്കുന്നതിനു ഇടയിൽ അവൾ ഒളിക്കണ്ണിട്ട് ജീവനെ നോക്കി….. അവന്റെ ചിരിക്ക് ഒരു പ്രേത്യക ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി…. ചിരിയോടെ ക്രിസ്റ്റിയോട് എന്തോ പറയുക ആണ്….

ജീവൻ അവളെ നോക്കി ചിരിയോടെ ക്രിസ്റ്റി കാണാതെ കണ്ണിറുക്കി കാണിച്ചു…….. സോന പെട്ടന്ന് നോട്ടം പിൻവലിച്ചു….. ജീവനും ക്രിസ്റ്റിയും അപ്പോഴേക്കും നല്ല അടുപ്പം തന്നെ ഉണ്ടാക്കി എടുത്തുരുന്നു….. രണ്ടുപേരും എന്തൊക്കെ കാര്യങ്ങൾ സംസാരിക്കുകയാണ്….. ഇച്ചായ ഭക്ഷണമായി…… ജീവൻ വരൂ…. സോഫി പറഞ്ഞു…. ജീവൻ എങ്ങനെ ഭക്ഷണത്തിനു മുൻപ് അൽപം അടിക്കുന്ന ശീലമുണ്ടോ….. ജീവൻ മാത്രം കേൾക്കാൻ പാകത്തിന് ക്രിസ്റ്റി ചോദിച്ചു…. ഞാൻ കഴിക്കില്ല ചേട്ടായി…. ശേ….. താൻ എന്തൊരു മനുഷ്യനടോ…. ഞാൻ വിചാരിച്ചത് എനിക്ക് കമ്പനിക്ക് നല്ലൊരു ആളിനെ കിട്ടിയെന്ന്…..

സാരമില്ല ചേട്ടാ ഞാൻ ഏതായാലും മദ്യപിക്കാൻ തുടങ്ങുമ്പോൾ ഫസ്റ്റ് കമ്പനി കൂടുന്നത് ചേട്ടന് ഒപ്പം തന്നെയായിരിക്കും….. ചിരിയോടെ ജീവൻ അത് പറഞ്ഞു…. ഭക്ഷണം കഴിക്കുമ്പോഴും കളിചിരികൾ മുഴുകി ഇടയ്ക്കിടെ കാതറിൻ മോളുടെ സന്തോഷങ്ങളും അതിനിടയിൽ നിറയുന്നുണ്ടായിരുന്നു…. ജീവനും സോനയും കണ്ണുകൾ കൊണ്ടു പ്രണയിച്ചു…. ഞാൻ നിങ്ങൾക്കൊരു ഹണിമൂണ് ഓഫർ ചെയ്യട്ടെ…. മുംബൈയിലേക്ക്…. ക്രിസ്റ്റി ചോദിച്ചപ്പോൾ ജീവൻ മറുപടിയായി ഒന്ന് ചിരിച്ചു…. താൽപര്യമുണ്ട്….. പക്ഷേ ഉടനെ വേണ്ട ചേട്ടായി…. കുറച്ച് എൻഗേജ്മെന്റ്സ് ഉണ്ട് എനിക്കിവിടെ….

എടാ ഈ ഹണിമൂൺ എന്നുപറയുന്നത് കല്യാണം കഴിഞ്ഞ് ആദ്യത്തെ ഒരു മാസത്തിനുള്ളിൽ നടത്തേണ്ട സംഭവം ആണ്…. ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കാൻ പോകുന്നില്ല…. ക്രിസ്റ്റി ചിരിയോടെ പറഞ്ഞു…. ആരായി പറയുന്നത്…. എന്നെ നിങ്ങൾ എവിടെ ഹണിമൂണിന് കൊണ്ടുപോയത്…. ആലപ്പുഴ ബീച്ചിൽ….. സോഫി ചോദിച്ചത് കേട്ടപ്പോൾ അറിയാതെ എല്ലാവരും ചിരിച്ചു പോയിരുന്നു…. കേട്ടോ ജീവ….. വിവാഹംകഴിഞ്ഞ് ആദ്യത്തെ സമയത്ത്…. ആദ്യത്തെ ആഴ്ച കൊണ്ടുപോയത് ആലപ്പുഴ ബീച്ചിൽ….. അതാരുന്നു എന്റെ ഹണിമൂൺ…. കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനു മുൻപ് മുങ്ങിയ കക്ഷി ആണ് ഈ പറയുന്നത്…. അത് മോശമായി പോയല്ലോ ചേട്ടാ….. ഒരു കാര്യം ചെയ്യ്….

ചേട്ടൻ ഏതായാലും ചേച്ചിയെയും കുഞ്ഞിനെയും കൊണ്ട് ഒരു സെക്കൻഡ് ഹണിമൂൺ ആഘോഷിക്കുമ്പോഴേക്കും ഞങ്ങൾ എത്തിയേക്കാം…. ജീവൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചതും കളിചിരികളോടെ ആ ദിവസവും കടന്നു പോയി….. ഇന്ന് ഒരു ദിവസം ഇവിടെ കഴിഞ്ഞിട്ട് നാളെ പോയാ പോരെ ജീവാ….. ക്രിസ്റ്റി ചോദിച്ചു….. ഞാനും അത് തന്നെ പറയുന്നത്…. സോഫി പറഞ്ഞു…. വിരലിലെണ്ണാവുന്ന ദിവസമേ ലീവ് ഉള്ളൂ ചേച്ചി…. ഇനി എന്റെ കുറെ ബന്ധുവീടുകൾ കൂടെ സന്ദർശിച്ചു കഴിഞ്ഞാൽ ഈ പ്രോഗ്രാം തീരും…. അതോടെ ഞാൻ ഫ്രീ ആകും…. നിങ്ങൾക്ക് അറിയാലോ എന്നെ മാത്രം കാത്തുകിടക്കുന്ന കുറെ രോഗികളുണ്ട്…. അതൊക്കെ കഴിഞ്ഞു വരാം….

എപ്പോൾ വീണെങ്കിലും ഇവിടെ കഴിയാലോ….. എങ്കിൽ ഇറങ്ങട്ടെ….. എല്ലാവരോടും യാത്ര പറഞ്ഞ് കാതറിൻ മോളുടെ കവിളിൽ ഒരു ഉമ്മയും നല്കിയാണ് രണ്ടുപേരും യാത്രയായത്…. ക്രിസ്റ്റിയുടെ മമ്മിയെയും കണ്ടാണ് അവർ ഇറങ്ങിയത്…. ഇതിനോടകം ജീവനോടും കാതറിൻ മോള് വല്ലാണ്ട് അടുത്തിരുന്നു….. വീട്ടിലേക്ക് പോകാതെ വണ്ടി നേരെ പോയത് വേറൊരു വഴിയിലേക്കാണ്…… എങ്ങോട്ടാണ് പോകുന്നത്…. സോന ചോദിച്ചു…. അത് എനിക്ക് ഒരുപാട് പ്രിയപ്പെട്ട ഒരിടത്തേക്ക്…. എന്റെ ഭാര്യയെ കാണിച്ചില്ലെങ്കിൽ മോശമല്ലേ…. വണ്ടിയിൽ ചെന്ന് നിന്നത് ഒരു പഴയ വീട്ടിലാണ്…. പഴയ ഓടിട്ട ഒരു കുഞ്ഞു വീട്…. ജീവൻ കാറിൽ നിന്നും ഒരു ചാവി എടുത്ത് ആ വീട് തുറന്നു….

കയറിവാടോ…. ജീവൻ അവളെ വിളിച്ചു…. അവൾ അകത്തേക്ക് കയറി ഒരു ചെറിയ വീട് ആയിരുന്നു അത്….. പഴയ ഓടിട്ട വീട്…. ഇത് ആരുടെ വീട് ആണ് ജീവൻ…. അവൾ ചോദിച്ചു…. ഇതായിരുന്നു ഞങ്ങളുടെ വീട്…. ജീവൻറെ വീട് ആയിരുന്നോ…. അതെ…. ഇത് അച്ഛൻറ അസുഖത്തിനുവേണ്ടി ലോൺ വെച്ചതായിരുന്നു…. പിന്നീട് തിരിച്ചടക്കാൻ പറ്റാതെ ബാങ്ക് തന്നെ എടുത്തു…. പിന്നീട് ഞാൻ ഇത്ആ വീട്ടിൽ പോലും ആരും അറിയാതെ ലേലത്തിൽ വാങ്ങിയത് ആണ്…… .ഒരുപാട് ഓർമ്മകൾ ഉണ്ട് ഈ വീടിനോട്എനിക്ക്…. കയറി വാ അവൻ ക്ഷണിച്ചു…. ഭംഗിയുള്ള ഒരു മുറിയിലേക്കാണ് അവൻ കയറിയത്…. മുറിയിൽ നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ടായിരുന്നു…..

ഇതായിരുന്നു എൻറെ മുറി…. എൻറെ ലോകം എന്ന് വേണമെങ്കിൽ പറയാം…. ജീവൻ പറഞ്ഞു…. ഒരുപാട് നാൾ അടച്ചിട്ട ഒരു മുറിയുടെ പൊടിയോ മണമോ ഒന്നും അതിലുണ്ടായിരുന്നില്ല…. ഇത് ഒരുപാട് നാൾ അടച്ചിട്ട ആണെന്ന് തോന്നുന്നില്ല….. ഞാൻ ഇടക്കിടക്ക് വൃത്തിയാക്കി ഇടും…. അവന് ജനൽ അരികിലേക്ക് ചേർന്നു നിന്നു….. അവളും അവനൊപ്പം നിന്നു…. നല്ല മനോഹരമായ ദൃശ്യമായിരുന്നു അവിടെ നിന്നാൽ കാണുന്നത്…. അത് കണ്ടോ…. നമ്മുടെ പള്ളിയിലേക്കുള്ള റോഡാണ്…. അവൻ കാണിച്ചു കൊടുത്തു…. ശരിയാണ് പള്ളിയുടെ പുറംഭാഗം ചെറുതായി അവിടെ നിന്നാൽ കാണാം…. ഇവിടെ നിന്ന് ഞാൻ ഒരുപാട് ഒരാളെ സ്വപ്നം കണ്ടിട്ടുണ്ട്…. അത് കേട്ടപ്പോൾ സോനയ്ക്ക് ചെറിയൊരു അസൂയ തോന്നിയിരുന്നു….

ജീവൻ ഒരുപാട് വായിക്കുമായിരുന്നു അല്ലേ….. അവിടുത്തെ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങൾ നോക്കി സോനാ ചോദിച്ചു…. സത്യം പറഞ്ഞാൽ ഉറക്കം വരാൻ ആയിട്ട് വായന തുടങ്ങിയത്…. പിന്നീട് ലഹരിയായി…. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ആണെങ്കിൽ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും…. നല്ല വീട്….. നല്ല ഭംഗി…. നമ്മുക്ക് ഇവിടെ താമസിച്ചാൽ മതിയായിരുന്നു….. എത്ര വലിയ വീട്ടിൽ താമസിച്ചാലും ഇവിടെ വരുമ്പോൾ എനിക്ക് കിട്ടുന്ന സമാധാനം മറ്റെങ്ങും നിന്നും കിട്ടില്ല…….. എങ്കിൽ നമുക്ക് ഇവിടേയ്ക്ക് മാറിയാലോ…. മാറാലോ…. എനിക്കും ഇവിടെ താമസിക്കുന്ന ഇഷ്ടം…. പക്ഷേ ഇങ്ങനെയല്ല…. എൻറെ ഭാര്യ എന്നെ സ്നേഹിച്ചു തുടങ്ങിയതിനുശേഷം….

ഇവിടേക്ക് മാറാം…. വീണ്ടും കുറെ സമയം അവിടെ ഇരുന്നു അതിനുശേഷമാണ് രണ്ടുപേരും തിരിച്ച് മടങ്ങിയത്…. യാത്രയിൽ രണ്ടുപേരും മൗനം ആയിരുന്നു…. പക്ഷെ രണ്ടുപേരുടെയും കണ്ണുകൾ വാചാലവും… സ്റ്റിരിയോയിൽ നിന്ന് പട്ടുണർന്നു…. 🎶🎵 ഉരുക്കുമെന് അഴലിനു തണലു തൂക്കുവാൻ മഴമുകിൽ ആയി വന്നു നീ….. കദനം നിറയുന്ന വീഥിയിൽ ഒരു ചെറു കഥയുമായി വന്നു നീ…. എന്റെ സ്വപ്‌നങ്ങളിൽ…. എന്റെ ദുഖങ്ങളിൽ….. ഒരു പൊൻ തൂവലായി തൊട്ടു തഴുകുന്നു നീയ്…. ഞാനും നീയും ഒരു ചെടിയിലെ ഇരു മലർ ഒരു മനം…..🎶🎵 ആരോ തനിക്കും ജീവനും വേണ്ടി എഴുതിയ വരികൾ പോലെ സോനക്ക് തോന്നി….

രാത്രിയിൽ കിടക്കുന്നതിനു മുൻപ് കുളി കഴിഞ്ഞപ്പോൾ ജീവൻ ഫോണിൽ എന്തോ ചെയ്യുകയായിരുന്നു…. പെട്ടെന്ന് സോനക്ക് സോഫി പറഞ്ഞ കാര്യം ഓർമ്മവന്നു… അവൾ അവൻറെ അരികിലേക്ക് ഇരുന്നു… ഞാനൊരു കാര്യം ചോദിക്കട്ടെ ജീവൻ…. താൻ മുഖവര ഒക്കെ ഇടുന്നത് എന്തിനാ…… ചോദിക്കടോ…. . ജീവൻ ഫോണിൽനിന്ന് മുഖമുയർത്താതെ പറഞ്ഞു….. എനിക്ക്……. ഞാനിങ്ങനെ ജീവനോടെ അകലം കാണിക്കുമ്പോൾ ജീവന് വേറെ എന്തെങ്കിലും തോന്നുന്നോ…. എന്ത് തോന്നാൻ…. അവൻ ചോദിച്ചു…. ഞാൻ ഇങ്ങനെ ജീവന് സ്നേഹം തരുന്നില്ല എന്ന് തോന്നുമ്പോൾ സ്നേഹം കിട്ടുന്നടുത്തേക്ക് പോകാൻ ഒരു തോന്നൽ….. അവൻ പെട്ടെന്ന് മുഖമുയർത്തി അവളെ നോക്കി…..(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 21

Share this story