ഹരി ചന്ദനം: ഭാഗം 1

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ചന്തൂ…. ചന്തൂ…. എണീക്കു മോളെ ” “പ്ലീസ്… പപ്പാ…ഒരു അഞ്ചു മിനിറ്റു കൂടി ” “പറ്റില്ല. നീ എഴുന്നേറ്റു വരുന്നോ അതോ ഞാൻ കോരി വെള്ളം ഒഴിക്കണോ? ” ഇനി കിടന്നിട്ടു കാര്യമില്ല എന്നുള്ളത് കൊണ്ടു ഞാൻ എഴുന്നേറ്റു മുഖം വീർപ്പിച്ചു പപ്പയെ നോക്കി. “പിണങ്ങി ഇരുന്നിട്ട് കാര്യമില്ല പപ്പാ ഓഫീസിൽ പോവാണ്. എഴുന്നേറ്റു വന്നേ. ” ഞാനും എഴുന്നേറ്റു പപ്പേടെ പിറകെ പോയി. ഇനി ഞാൻ ആരാണെന്നു പറയാം ചന്ദന മേനോൻ. ഇപ്പൊ ഭീഷണി മുഴക്കി എന്നെ വിളിച്ച കക്ഷി ആണ് എന്റെ പപ്പാ ഗോവിന്ദ മേനോൻ.ലക്ഷ്മി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്സിന്റെ ഹെഡ്. ശെരിക്കും ഭീഷണി എന്നൊന്നും പറയാൻ പറ്റില്ല.

പപ്പാ ഈ അടവ് എടുക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി. ഇതുവരെ അങ്ങനെ ഒരു സാഹസം പപ്പാ കാണിച്ചില്ല. എന്നാലും ആ ഡയലോഗ് കേൾക്കുമ്പോൾ എന്റെ ഉറക്കം താനെ അങ്ങ് പോവും. കാരണം രാവിലത്തെ കുളി എനിക്ക് അലർജി ആണ്. അത് ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. താഴെ ചെന്നപ്പോൾ പതിവ് കാഴ്ച തന്നെ. ശങ്കു മാമ കഞ്ഞി വിളമ്പി വയ്ക്കുന്നു. പപ്പാ കുറെ കാലം ആയിട്ട് ഇങ്ങനെ ആണ്. കൃത്യം ആയി പറഞ്ഞാൽ ഞാനും ചാരുവും കൂട്ട് ആയത് മുതൽ. അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ രാവിലെ പട്ടിണി ആണെന്ന്. ഒരിക്കലും അല്ല കാരണം ഭക്ഷണം എന്റെ വീക്നെസ് ആണ്. ഇതും ഈ നാട്ടിലെ കൊച്ചു പിള്ളേർക്ക് പോലും അറിയാം എന്നാണ് എന്റെ ഒരിത് .

ശങ്കരൻ എന്ന ശങ്കു മാമ എന്റെ മമ്മി ലക്ഷ്മി മേനോന്റെ ഒരേയൊരു ചേട്ടൻ ആണ് . ഇപ്പൊ മമ്മി എവിടെ എന്നു തോന്നുന്നുണ്ടോ? പപ്പായെ പോലെ മമ്മി എങ്ങും പോയിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. ഞങ്ങളെ ഒക്കെ ചുറ്റി പറ്റി ഇവിടൊക്കെ ഉണ്ട്. ഞാൻ ഫോട്ടോ മാത്രേ കണ്ടിട്ടുള്ളു.എന്റെ കുഞ്ഞിലേ മമ്മി മരിച്ചു. കാൻസർ ആയിരുന്നു.ലാസ്റ്റ് സ്റ്റേജ് ആയപ്പോൾ ആണ് തിരിച്ചറിഞ്ഞത്. ട്രീറ്റ്മെന്റ് തുടങ്ങുമ്പോഴേക്കും മമ്മി .എന്റെ ഓർമ വച്ച നാൾ മുതൽ എന്റെ പപ്പാ തന്നെയാണ് എന്റെ പപ്പായും മമ്മിയും.മമ്മിയുടെ കുറവ് അറിയിക്കാതിരിക്കാൻ പപ്പാ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ തല്ല് കൊള്ളിത്തരം മാറ്റി നിർത്തിയാൽ ഞാൻ ഏറെ കുറേ മമ്മി തന്നെ ആണെന്ന് ശങ്കു മാമ ഇടയ്ക്കിടെ പറയും.

ആള് കാണുന്ന പോലെ ഒന്നുമല്ല കേട്ടോ.ഒരു അടിപൊളി പ്രണയകഥ നായകൻ ആണ്. അവസാനം നായിക തേച്ചിട്ട് പോയി.ആ ഷോക്ക് മാറി വന്നപ്പോഴേക്കും മമ്മിയും പോയി. പിന്നെ ആള് ഞങ്ങടെ കൂടെ തന്നെ അങ്ങ് കൂടി. ലക്ഷ്മി ഗ്രൂപ്പിന്റെ മാനേജരും ആയി. ” എന്നും രാവിലെ ഈ കഞ്ഞി കുടിക്കാതെ ഇടയ്ക്കൊക്കെ മാറ്റി പിടി എന്റെ ശങ്കു മാമേ ” “അതല്ലേ ഞങ്ങൾ മോള് വീട്ടിൽ ഉള്ള ദിവസം മാറ്റി പിടിക്കുന്നെ. പിന്നെ കഞ്ഞി നല്ലതല്ലേ. അതല്ലേ ഞങ്ങളുടെ ആരോഗ്യത്തിന്റ രഹസ്യം.ഈ രഹസ്യം അറിയാൻ എത്ര പേര് കാത്തിരിക്കുണ്ടെന്ന് അറിയോ” “ഉവ്വ. എന്റെ മാമേ ഒരു മയത്തിലൊക്കെ തള്ള്. വെറുതെയല്ല നമ്മുടെ കഥാ നായിക ഇട്ടിട്ടു പോയത്. അമ്മാതിരി തള്ളല്ലേ ” “ചന്തൂ.

നിനക്കിത്തിരി കൂടുന്നുണ്ട്.എന്നെ പറഞ്ഞ മതിയല്ലോ.ഒന്നേ ഉള്ളല്ലോ എന്നു കരുതി കൊഞ്ചിച് വഷളാക്കി” “അതു കറക്റ്റ് .നിങ്ങൾ രണ്ടാളും ആണ് എന്നെ കൊഞ്ചിച്ചു വഷളാക്കിയത്” “എന്റെ ഗോവിന്ദേട്ടാ ഇതൊക്ക ഇവളുടെ അടവാണ്. അല്ലേലും ഇവൾക്ക് ചാരുന്റെ വീട്ടീന്ന് കഴിച്ചാലെ ഇറങ്ങു ” “പുറത്തു ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ. നന്ദൻ വന്നെന്ന് തോന്നുന്നു. ചന്തൂ കാറിന്റെ കീ എടുത്തു കൊടുക്ക് ” “Ok പപ്പാ ” ഇപ്പൊ നിങ്ങൾക്ക് എന്നെ കുറിച്ച് കുറച്ചൂടി മനസ്സിലായില്ലേ? ഞാൻ ഈ കീ കൊടുത്തു വന്നിട്ട് ബാക്കി പറയാം. “നന്ദൻ അങ്കിളേ സച്ചു വന്നില്ലേ? ” “അവൻ എന്നെ ഇവിടെ ഇറക്കിയിട്ട് ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോണേ കണ്ടു. മോള് റെഡി ആവുമ്പോഴേക്കും ഇങ്ങെത്തും.

” “Ok അങ്കിൾ ” “ചന്തൂ… എന്നാൽ ഞങ്ങൾ ഇറങ്ങാണ്. വേഗം പോയി റെഡി ആവു. വെറുതെ സച്ചുനെ ലേറ്റ് ആക്കരുത്. നിന്നെ പോലെ അല്ല അവനു കളയാൻ സമയം ഉണ്ടാവില്ല. പിന്നെ .” “പിന്നെ ഒന്നുല്ല. ഉപദേശത്തിന്റ കെട്ടഴിക്കാതെ വേഗം പോകാൻ നോക്ക് എന്റെ മേനോൻ സാറേ. Bye” “Ok bye”. ഇപ്പൊ നിങ്ങൾ കണ്ടില്ലേ നന്ദൻ അങ്കിൾ അതാണ് എന്റെ സച്ചുന്റെ അച്ഛൻ. ആള് ഗൾഫിൽ ഡ്രൈവർ ആയിരുന്നു. പിന്നെ ആ ജോലി പോയി. നാട്ടില് വന്നു പല ജോലിയും നോക്കി എങ്കിലും ഒന്നും ശരിയായില്ല. ഇപ്പൊ ലക്ഷ്മി ഗ്രൂപ്പിന്റെ സ്വൊന്തം ഡ്രൈവർ ആണ്.എന്റെ കെയർ ഓഫിൽ ആണ് ജോലി കിട്ടിയത് എന്നു വേണമെങ്കിൽ പറയാം. ആൾക്ക് മൂന്ന് മക്കൾ. അതിൽ മൂത്ത ആളാണ് സച്ചു എന്ന ചേതക്.

ആൾക്ക് ഒരു അനിയനും അനിയത്തിയും ഉണ്ട്. അമ്മ സാവിത്രി ഹൌസ് വൈഫ്‌ ആണ്. ഇനി സച്ചുനേ കുറിച്ച് കൂടുതൽ പറയാണെങ്കിൽ കുറച്ചു പിൻപോട്ട് പോവേണ്ടി വരും. ഞങ്ങളുടെ +2 ലൈഫ്. അവിടുന്ന് ആണ് സച്ചുവിന്റെ എൻട്രി. ആള് ഭയങ്കര പഠിപ്പിസ്റ് ആണ്. ഐ എ എസ് ആണ് ലക്ഷ്യം. നമ്മൾക്ക് പിന്നെ അങ്ങനെ ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ല കേട്ടോ .പിന്നെ എന്റെ ചാരൂ എന്ന ചാരു ലത. അവളെ കുറിച്ച് പറയാണെങ്കിൽ കുറച്ചൂടി പിൻപോട്ടു പോണം. ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ള ബന്ധമാണ്. അവളുടെ അമ്മ ഗീത ടീച്ചർ .എന്റെ സ്വൊന്തം ടീച്ചറമ്മ. ആ സ്കൂളിലെ തന്നെ ടീച്ചർ ആയിരുന്നു .

ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറും.കൊച്ചിലെ ഞാൻ നല്ല തല്ലു കൊള്ളിയായിരുന്നു എന്റെ ടീച്ചേഴ്സിനൊക്കെ എന്നെ കുറിച്ച് എപ്പോഴും നല്ല മതിപ്പായതു കൊണ്ടും പപ്പാ സ്കൂളിൽ കയറി ഇറങ്ങി മടുത്തതു കൊണ്ടും എന്നെ നന്നാക്കാൻ ഒരു ശ്രമം എന്ന നിലയിൽ ടീച്ചറമ്മയെ ഏൽപ്പിച്ചു. അതോടെ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി .ചാരൂവിനു ഒരു കുഞ്ഞു അനിയത്തി കൂടി ഉണ്ട് ഭാഗ്യ ലക്ഷ്മി. ഞങ്ങടെ ലച്ചൂട്ടി.ടീച്ചറമ്മയുടെ ഭർത്താവ് പട്ടാളത്തിൽ ആയിരുന്നു പിന്നീട് മരിച്ചു. രണ്ടു പെൺമക്കളെയും കൊണ്ട് ടീച്ചറമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞിലേ അമ്മയുടെ കുറവ് കുറെയൊക്കെ ഞാൻ നികത്തിയത് ടീച്ചറമ്മയിലൂടെ ആണ്. ചാരുവിനും ലച്ചുവിനും നൽകുന്ന അതേ പരിഗണന എനിക്കും നൽകിയിട്ടുണ്ട്.

മുൻപ് പപ്പാ എന്നും ഓഫീസിൽ പോവുന്ന വഴിക്കു എന്നെ ടീച്ചറമ്മയുടെ അടുത്ത് കൊണ്ടാക്കുമായിരുന്നു. സ്കൂൾ മാറിയിട്ടും ആ പതിവ് തെറ്റിയില്ല. ട്യൂഷൻ എന്നു വേണമെങ്കിൽ പറയാം.അങ്ങനെ പിന്നെ ഞങ്ങൾ മൂന്നു പേരും ഒന്നിച്ചു സ്കൂളിൽ പോവും. +2 ആയപ്പോൾ സച്ചുവും ഞങ്ങടെ കൂടെ കൂടി. ആ സ്കൂൾ വിടുമ്പോഴേക്കും ഞങ്ങൾ കട്ട കൂട്ടായി. ഇപ്പൊ സ്കൂൾ വിട്ടു കോളേജ് വരെ എത്തി നിൽക്കുന്നു ഞങ്ങളുടെ സൗഹൃദം. മൂന്നു പേരും സൈക്കോളജി സ്റ്റുഡന്റസ് ആണ്. ഇപ്പൊ ലാസ്റ്റ് ഇയർ. ഇനി ഞാൻ ഫ്രഷ് ആയി വന്നിട്ട് ബാക്കി പറയാം.ലേറ്റ് ആയാൽ എന്റെ ബോഡിഗാർഡ് ചേതക് വന്നെന്നെ പഞ്ഞിക്കിടും.

റൂമിൽ കയറി വേഗം ഫ്രഷ് ആയി. ദേ പോയി ദാ വന്നു അതാണ് എന്റെ രാവിലത്തെ സ്നാനം. വേഗം ഒരു ജീൻസും ടോപ്പും എടുത്തിട്ടൂ. മുടി പൊക്കി മുകളിൽ കെട്ടി. ചെറിയൊരു മേക്കപ്പ് നടത്തി. കണ്ണാടിയിൽ സ്വൊയം ഒന്നു വിലയിരുത്തി. എന്റെ ഇമ്മാതിരി വേഷം കെട്ടലൊന്നും പപ്പയ്ക്ക് ഇഷ്ടമല്ല. പപ്പയ്ക്ക് ഞാൻ നല്ല നാടൻ കുട്ടി ആയി നടക്കുന്നതാണ് ഇഷ്ടം. എനിക്ക് അതിനോട് വിയോജിപ്പൊന്നും ഇല്ല. പക്ഷെ ഒരു കുഴപ്പമുണ്ട് എന്നെ അങ്ങനെ കാണുമ്പോഴൊക്കെ പപ്പയ്ക്ക് മമ്മിയെ ഓർമ വരും. പിന്നെ കരച്ചിലായി സങ്കടം പറച്ചിലായി ഫ്ലാഷ് ബാക്കായി ഓഹ് . ഇടയ്ക്ക് ശങ്കു മാമേടെ കമ്പനി കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട. എന്നാ പിന്നെ നമുക്ക് ചാരൂന്റെ വീട്ടിലേക്കു പോവാം.

എനിക്ക് വിശക്കാന് തുടങ്ങി. ഇനിയും വിശന്നാൽ ഞാൻ ഞാനല്ലാതാവും. ഞാൻ താഴേക്കു ചെന്ന് കതക് അടച്ചപ്പോഴേക്കും സച്ചു എത്തി. ഞാൻ വേഗം എന്റെ സ്കൂട്ടർ റോഡിലിറക്കി ഗേറ്റ് അടച്ചു. എന്റെ പതിനെട്ടാമത്തെ പിറന്നാളിന് പപ്പയുടെ കാലു പിടിച്ചു കെഞ്ചി വാങ്ങിയതാണ് ഈ സ്കൂട്ടർ.കെഞ്ചിയത് ബുള്ളറ്റ് വാങ്ങി തരാനാണ്. പക്ഷെ വാങ്ങി തന്നതോ ഈ തുക്കടാ സ്കൂട്ടർ. പപ്പാ നല്ല പുതു പുത്തൻ സ്കൂട്ടർ ആണ് കേട്ടോ വാങ്ങിച്ചു തന്നത്. ഞാൻ എപ്പോഴും തട്ടിച്ചും മുട്ടിച്ചും ഇപ്പൊ ഏകദേശം തുക്കടാ സ്കൂട്ടർ ആയിടുണ്ട്. സച്ചു കൂടെ ഉള്ള ദിവസങ്ങളിൽ മാത്രേ ഇതു ഓടിക്കാൻ അനുവാദം ഉള്ളൂ. അവന്റെ എസ്കോർട് പപ്പയ്ക്ക് നിർബന്ധം ആണ്. ഇടയ്ക്ക് സച്ചുവിനെ സോപ്പിട്ട് അവന്റെ ബൈക്ക് ഞാൻ ഓടിക്കും.

അത് പപ്പാ അറിയാതെ ഉള്ള ചില നീക്കു പോക്കുകൾ ആണ് . “സച്ചൂ ഇന്ന് എനിക്ക് ഓടിക്കാൻ തരുവോട? ” ” നോ… ഇന്ന് രാവിലെ തന്നെ നല്ല ട്രാഫിക് ആണ് ചന്തു.ഞാൻ ഇപ്പോൾ ടൗണിൽ നിന്നാണ് വരുന്നേ. ” “അതിനെന്താ ഞാൻ നല്ല അടിപൊളി ആയി ഓടിക്കില്ലേ? ” “ആഹ് ബെസ്റ്റ്.. നിനക്ക് മര്യാദയ്ക്ക് കാലു എത്തുമോ? നീ കുള്ളത്തി അല്ലെ. ആദ്യം പപ്പയോടു പറ കോംപ്ലാൻ മേടിച്ചു തരാൻ ” “എനിക്കെ അത്യാവശ്യം ഹൈറ്റ് ഒക്കെ ഉണ്ട്. ഇതെനിക്ക് താരാതിരിക്കാനുള്ള നിന്റെ അടവ് ആണെന്ന് എനിക്ക് മനസ്സിലായി ” “മനസ്സിലായല്ലോ? എങ്കിൽ എന്റെ ചന്തപ്പൻ മുൻപിൽ വിട്ടോ. ചേട്ടൻ പുറകെ വരാം. അല്ലേലും എന്റെ ആരാധികമാർക്കൊന്നും ഞാൻ നിന്റെ തുക്കടാ സ്കൂട്ടറിൽ ചെല്ലുന്നത് ഇഷ്ടപ്പെടില്ല .

സൊ എനിക്ക് അവരുടെ താല്പര്യം കൂടി കൺസിഡർ ചെയ്യണ്ടേ .” “Oh വല്യ കാമദേവൻ വന്നേക്കുന്നു ” എന്റെ വീട്ടീന്ന് കഷ്ടിച്ചു ഒരു പത്തു മിനുട്ട് മാത്രേ ചാരൂന്റെ വീട്ടിലേക്കുള്ളു. പറഞ്ഞു പറഞ്ഞു പെട്ടന്ന് എത്തിയല്ലോ. “ടീച്ചറമ്മേ ഞങ്ങളെത്തി “(ചന്തു ) “കിടന്നു കൂവാതെടി ഞങ്ങൾക്ക് ചെവി നന്നായിട്ടു കേൾക്കാം “(ചാരു ) “ആണോ? അത് ഞാൻ അറിഞ്ഞില്ല കേട്ടോ. പറഞ്ഞത് നന്നായ. ലെച്ചു എവിടെ?” (ചന്തു ) “അവള് പോയി മോളെ “(ടീച്ചറമ്മ ) “ഇന്ന് സ്കൂൾ ബസ് നേരത്തെ ആണോ ? (സച്ചു ) “ആംഹ്. ഇന്ന് സ്കൂളിൽ എന്തോ പ്രോഗ്രാം ഉണ്ടെന്നു “(ടീച്ചറമ്മ ) “ഇന്നെന്താ ടീച്ചറമ്മേ കഴിക്കാൻ “(സച്ചു ) “ഇന്ന് മോനു സാവിത്രി ആന്റി ഒന്നും തന്നില്ലേ? “(ചാരു ) “ഓഹ്.. അതൊക്ക ദേ ഈ കുരുപ്പിനെ കൂട്ടി വന്നപ്പോഴേക്കും ദഹിച്ചു.

ഇനി ഇവിടുന്ന് എന്തേലും കാര്യായിട്ട് തട്ടിയിട്ട് വേണം ഉച്ച വരെ ഉള്ള ഊർജം ഉണ്ടാക്കാൻ “(സച്ചു ) “ഓഹ് എന്നാലും ഇതൊക്ക എങ്ങോട്ട് പോണു? “(ചാരു ) “അതിനു നിങ്ങളെ പോലാണോ ഞാൻ. ഞാനേ എന്റെ ബുദ്ധി മാക്സിമം ഉപയോഗിക്കുന്നുണ്ട്. അല്ലാതെ നിങ്ങളെ പോലെ ഉപയോഗ ശൂന്യം അല്ല. “(സച്ചു ) “ആഹ്.. അത് മോൻ പറഞ്ഞത് കറക്റ്റ് “(ടീച്ചറമ്മ ) “കണ്ടോ ടീച്ചറമ്മയ്ക്കു കാര്യം പിടി കിട്ടി.ഇന്നെന്താ സ്പെഷ്യൽ ടീച്ചറമ്മേ? “(സച്ചു ) “പുട്ടും കടലേം. അല്ലെ ടീച്ചറമ്മേ? “(ചന്തു ) “നിനക്കെങ്ങനെ മനസ്സിലായി? “(സച്ചു ) “ഞാൻ മണം പിടിച്ചു “(ചന്തു ) “അതിനു നിനക്കുള്ള കഴിവ് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും പോലും ഇല്ല “(ചാരു ) “കറക്റ്റ് “(സച്ചു) “നിന്ന് തല്ലു പിടിക്കാതെ കഴിച്ചു കോളേജിൽ പോ പിള്ളേരെ “(ടീച്ചറമ്മ ) “ടീച്ചറമ്മ ഇരിക്ക് എല്ലാർക്കുടി കഴിക്കാം.

ഫോര്മാലിറ്റിസ് ഒന്നും വേണ്ട. സ്വൊന്തം വീട് പോലെ കണ്ട മതി “(സച്ചു ) 🙄(ചന്തു, ചാരു, ടീച്ചർ ) 😜(സച്ചു ) “ഡാ ഡാ പയ്യെ തിന്നെടാ ഞങ്ങൾ ആരും കയ്യിട്ടു വാരില്ല “(ചാരു ) “സോറി എനിക്ക് നിങ്ങളെ തീരെ വിശ്വാസം ഇല്ല “(സച്ചു ) “ഇങ്ങനെ പോയാൽ നിങ്ങളെ കൂടി ഞങ്ങടെ റേഷൻ കാർഡിൽ ചേർക്കേണ്ടി വരും “(ചാരു ) “നിങ്ങൾ മിണ്ടാതെ കഴിക്കുന്നോ അതോ ഞാൻ ചെവി പിടിക്കണോ “(ടീച്ചർ ). 🤐(ചന്തു, സച്ചു, ചാരു ) അങ്ങനെ ഫുഡ്‌ ഒക്കെ കഴിഞ്ഞു ഞങ്ങൾ കുറച്ചു വിശ്രമിക്കും. ടീച്ചറമ്മ ഞങ്ങടെ കൂടെ ആണ് വരിക. ടീച്ചറമ്മ പാത്രം ഒക്കെ ഒതുക്കി റെഡി ആയി വന്നു. ഇനി ഞങ്ങൾ കോളേജിലേക്ക്. പോവുന്ന വഴിയിൽ ടീച്ചറമ്മ സ്കൂളിൽ ഇറങ്ങും. കോളേജിൽ പിന്നെ ഞങ്ങൾ മൂവരും മിക്കപ്പോഴും ഒരുമിച്ചാണ്.

സച്ചു ഇടയ്ക്കു കൂട്ടം തെറ്റി ഗ്രൗണ്ടിൽ കളിക്കാനും വായ നോക്കാനും ഒക്കെ പോവും. ഞാനും ചാരൂം പിന്നെ എപ്പോം ഒരുമിച്ചാണ്. ചാരു ടീച്ചറമ്മയെ പേടിച്ചു എല്ലാരോടും ഇത്തിരി ഭയ ഭക്തി ബഹുമാനത്തോടെ ഒക്കെ ഇടപെടും. നമ്മൾക്ക് പിന്നെ പണ്ടേ ഉള്ള നല്ല പേര് കളഞ്ഞു കുളിക്കാൻ ഒട്ടും തന്നെ താല്പര്യം ഇല്ല. അപ്പൊ ഇതൊക്കെയാണ് ഞങ്ങളുടെ സ്ഥിതി വിശേഷങ്ങൾ. സത്യം പറഞ്ഞാൽ കളിച്ചു കളിച്ചു ലാസ്റ്റ് ഇയർ അവസാനിക്കാൻ പോവാണ്. ഇനി കുറച്ചു ദിവസങ്ങൾ മാത്രം. ഇനി ഇതു പോലെ മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചു ഉണ്ടാവില്ല. എക്സാം കഴിഞ്ഞാൽ സച്ചു കോച്ചിംഗിനു ഡൽഹിക്ക് പോവും.ചാരുവിന് spychiatry സ്‌പെഷലൈസ് ചെയ്യണം എന്നാണ് ആഗ്രഹം. എനിക്ക് പിജി ചെയ്താൽ കൊള്ളാമെന്നുണ്ട്.

പക്ഷെ ആരൊക്കെ എവിടൊക്കെ പോയാലും ഞങ്ങൾ എന്നും ഇങ്ങനെ ആയിരിക്കും. അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ നാളത്തെ ദിവസത്തിന് ഒരു പ്രത്യേഗത ഉണ്ട്. നാളെ മമ്മീടെ ഓർമ ദിവസമാണ്. എല്ലാ വാർഷോം ഈ ദിവസം ഞങ്ങൾ ചിലവഴിക്കുന്നത് അടുത്തുള്ള ഓർഫനേജിൽ ആണ്. അവർക്കു വേണ്ട സാധനങ്ങൾ ഒക്കെ എത്തിക്കും. അവരോടൊപ്പം ഫുഡ്‌ കഴിക്കും. വിശേഷങ്ങൾ പറയും. കുട്ടികളോടോപ്പം കളിക്കും. മിക്കവാറും ചാരും സച്ചും വരും.നാളെ ഉറപ്പായിട്ടും പപ്പേടേം ശങ്കു മാമേടേം വക ഫ്ലാഷ് ബാക്കും കണ്ണീരും ഉണ്ടാവും. ഇപ്പൊ നിങ്ങൾ വിചാരിക്കും എനിക്ക് വിഷമൊന്നും ഉണ്ടാവാറില്ലെന്നു. എനിക്കും വിഷമം ഉണ്ടാവാറുണ്ട്.പക്ഷെ ഞാൻ ആരുടേം മുൻപിൽ കരയില്ല.

ദേ ഇങ്ങനെ പല്ല് 32 ഉം കാട്ടി ചിരിക്കും.എന്നിട്ട് വിഷമങ്ങൾ ഒക്കെ ഒറ്റയ്ക്ക് ഇരിക്കുമ്പോ കരഞ്ഞു തീർക്കും. കാരണം ഞാൻ കരഞ്ഞാൽ തകർന്നു പോകുന്ന ഒരുപാട് പേര് ഉണ്ട്. എന്റെ കണ്ണ് നിറയുന്നത് പപ്പാ ഒരിക്കലും സഹിക്കില്ല. അപ്പൊ പറഞ്ഞത് പോലെ ഞാൻ നാളെ ഭയങ്കര ബിസി ആവും. വൈകിട്ട് കോളേജ് കഴിഞ്ഞു ടീച്ചറമ്മേനേം ചാരുനേം വീട്ടിൽ ആക്കി. പിന്നെ ടീച്ചറമ്മേടെ വക ചായേം പലഹാരോം കഴിച്ചു സച്ചും ഞാനും എന്റെ വീട്ടിൽ വരും. പിന്നെ പപ്പാ വരുന്ന വരെ സച്ചു ആണ് എന്റെ കൂട്ടു. പപ്പാ വന്നാൽ നന്ദൻ അങ്കിളും സച്ചും വീട്ടിൽ പോവും. പിന്നെ ഇവിടെ ഫുഡ്‌ ഉണ്ടാക്കലും വിശേഷം പറച്ചിലും ബഹളോം ആവും. അങ്ങനെ എല്ലാ ജോലിയും കഴിഞ്ഞു.

ഒരു കുളിയും പാസ്സാക്കി കിടക്കാൻ നേരത്താണ് പപ്പാ വന്നത്. പിന്നെ പപ്പായുടെ മടിയിൽ തല വച്ചു ഞാൻ കിടന്നു.ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷമാണ് അത്. പപ്പാ എന്നെ തലോടി കൊണ്ടിരുന്നു. നാളെ ചന്തു ആകാതെ ചന്ദന ആവാൻ പപ്പാ പറഞ്ഞു. കരയില്ല എന്നു ഞാൻ പ്രോമിസ് ചെയ്യിച്ചു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി. പിറ്റേന്ന് രാവിലെ പപ്പാ വിളിച്ചു. ഞങ്ങൾ റെഡി ആയപ്പോഴേക്കും സച്ചും ചാരും വന്നു. പിന്നെ എല്ലാരും കൂടി ഓർഫനേജിൽ പോയി. വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു. പിന്നെ വീട്ടിൽ തിരിച്ചെത്തി. പപ്പാ പറഞ്ഞ പോലെ ഇന്ന് വാക്ക് പാലിച്ചു. കരഞ്ഞില്ല. എന്നാൽ തിരിച്ചെത്തിയത് മുതൽ ആള് വളരെ മൂഡ് ഓഫ്‌ ആയിരുന്നു. രാത്രി ഭക്ഷണം ഒന്നും കഴിച്ചില്ല.

ഞാൻ കുറേ ചിണുങ്ങി പിറകെ നടന്നെങ്കിലും പിടി തന്നില്ല. പിന്നെ രാത്രി വൈകി എന്റെ റൂമിൽ വന്നു എന്നെ തലോടുന്നതും കണ്ണീരൊപ്പുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. ഇന്ന് മുഴുവൻ എനിക്ക് തന്ന വാക്ക് പാലിക്കാൻ ആള് പിടിച്ചു നിന്നു. കരഞ്ഞാൽ ആശ്വാസം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നുവച്ചു ഞാനും ഉറക്കം നടിച്ചു കിടന്നു പിറ്റേന്ന് പതിവ് തെറ്റിച്ചു എന്നെ ഉണർത്താൻ പപ്പാ വന്നില്ല. ഇന്നലെ ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയെന്നു ശങ്കു മാമയും പറഞ്ഞു. ശെരിയാണ് പപ്പാ എന്റെ റൂമിന്നു പോയത് എപ്പോഴാണെന്ന് ഞാൻ ഓർക്കുന്നില്ല. ഞാനും ശങ്കു മാമേം ഇടം വലം നിന്നു വിസ്തരിച്ചട്ടും ഒന്നും വിട്ടു പറഞ്ഞില്ല. ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു പോയി. സച്ചു വന്നപ്പോൾ അവനും ചോദിച്ചു പപ്പായ്ക്കു എന്ത് പറ്റിയെന്നു.

സാദാരണ സച്ചു വന്നാൽ കുറേ സംസാരിക്കും ഇന്ന് അതും ഉണ്ടായില്ല.പപ്പേടെ മൂഡ് ഓഫ്‌ കാരണം എനിക്കും ഇന്നു ആകെ ഒരു പോലെ ആയിരുന്നു.ഇന്നലത്തെ വിഷമാവും എന്നു പറഞ്ഞു സച്ചും ചാരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതു ഉൾക്കൊള്ളാൻ ആയില്ല. കോളേജിൽ പോയി ക്ലാസ്സിൽ ഇരുന്നെങ്കിലും ഒന്നും ശ്രദ്ധിച്ചില്ല. ഉച്ചക്ക് ബ്രേക്ക് ആയപ്പോൾ പപ്പയെ വിളിക്കാൻ ഫോൺ എടുത്തതും ശങ്കു മാമേടെ ഒരുപാട് മിസ്സ് കാൾ വന്നു കിടക്കുന്നു. അകാരണമായ ഒരു ഭയം എന്നെ വന്നു മൂടുന്നതറിഞ്ഞു. വിറയ്ക്കുന്ന കൈകളാൽ കാൾ ബട്ടൺ അമർത്തുമ്പോൾ മറുപുറത്തു കേട്ട വാർത്ത ഹൃദയഭേദകമായിരുന്നു. തുടരും

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!