സിദ്ധാഭിഷേകം : ഭാഗം 25

സിദ്ധാഭിഷേകം : ഭാഗം 25

എഴുത്തുകാരി: രമ്യ രമ്മു

“എന്താടി ഇവിടെ ഇത്ര ചിരിക്കാൻ…”അവളുടെ ചിരി കേട്ട് സാന്ദ്ര വന്ന് ചോദിച്ചു.. പറയരുതെന്ന് അമ്മാളൂ ശ്രീയെ കണ്ണ് കൊണ്ട് വിലക്കി.. എന്നാൽ ശ്രീ സാന്ദ്രയോട് കാര്യം പറഞ്ഞു.. പിന്നെ രണ്ട് പേരും കൂടിയായി ചിരി.. 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝 എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി … ശ്വേതയും സൂസനും ശരത്തിനെ പേടിച്ച് നേരത്തെ മുറിയിൽ കയറി കിടന്നു… ശ്രീയും സാന്ദ്രയും അമ്മാളൂനെ മുറിയിൽ അയക്കാൻ നോക്കി പരാജയപ്പെട്ട് റൂമിൽ ഇരിപ്പാണ്… അഭിയും ശരത്തും ആദിയും അവരുടെ ഫ്രണ്ട്‌സിനെ ഒക്കെ യാത്ര അയച്ചു… ലിവിങ് ഏരിയയിൽ ഇരുന്ന് സൺഡേ റിസപ്ഷന് വേണ്ടുന്ന കാര്യങ്ങൾ നോക്കുകയായിരുന്നു… അപ്പോഴാണ് ശർമിള അങ്ങോട്ട് വന്നത്… “എന്താ ഇവിടെ മൂന്നും കൂടെ…

നേരം എത്ര ആയെന്നാ കിടക്കാറായില്ലേ…. ആ കുട്ടിക്ക് ക്ഷീണം കാണും.. ” “ആഹ്.. മമ്മ .. സൺഡേയ്ക്കുള്ള കാര്യങ്ങൾ നോക്കിയതാ.. എങ്ങനെ ഉണ്ട് മമ്മയുടെ ഹെഡ് എയ്ക്ക്…” “ആഹ്.. ഇപ്പോ കുഴപ്പമില്ല.. എല്ലാരും ചെല്ല്.. ബാക്കി നാളെ ഡിസ്കസ്സ്‌ ചെയ്യാം…” ശർമിള പോയപ്പോൾ അവർ അഭിയെ കളിയാക്കാൻ തുടങ്ങി.. “ടാ.. ഇവൻ നമ്മൾ എന്താ പോകാൻ പറയാത്തത് എന്ന് ടെൻഷൻ അടിച്ച് ഇരിക്കുന്നതാണെന്ന് നമ്മൾക്കല്ലേ അറിയൂ.. ആന്റി വിചാരിച്ചിരുന്നത് ഭയങ്കര ഡിസ്കഷൻ ആണെന്നാ…”ശരത് തുടക്കം ഇട്ടു.. “ശരിയാടാ… നേരത്തെ ഗാർഡനിൽ ഇരുന്നപ്പോൾ ഈ കുറുക്കന്റെ കണ്ണ് ഫുൾടൈം ശ്രീയുടെ ബാൽക്കണിയിൽ ആയിരുന്നു….🤣🤣” അഭി അവർ പറയുന്നതെല്ലാം തെല്ലൊരു പുഞ്ചിരിയോടെ കേട്ടു…

“അവളുടെ പാട്ട് കേട്ടിരുന്നോ.. എന്തൊരു ഫീൽ ആണല്ലേ.. ഐ ആം സോ ലക്കി ടാ…..” അഭി ഇപ്പോഴും അതിൽ ലയിച്ചെന്ന പോലെ പറഞ്ഞു.. “ഉം.. അത് സത്യം.. ,, അവൾക്കും ഇത് തിരിച്ചു തോന്നണം.. നിന്നെ കിട്ടിയത് അവളുടെ ഭാഗ്യം ആണെന്ന്.. അത് ഇനി നിന്റെ കയ്യിലാ..” ശരത് പറഞ്ഞു.. “ഉം.. ഐ വിൽ ട്രൈ മൈ ലെവൽ ബെസ്റ്റ്….” അഭി കൈ തലയുടെ പിന്നിൽ വച്ച് ചെയറിലേക്ക് ചാഞ്ഞു… എന്തോ ഓർത്ത് പുഞ്ചിരിച്ചു… “ടാ… മതി മതി..സ്വപ്നം കണ്ടത്.. എണീറ്റ് പോകാൻ നോക്ക്.. ഞങ്ങൾക്ക് പ്രാക്ക് കേൾക്കാൻ വയ്യ…. ആ ശ്രീ നേരത്തെ മുല്ലപ്പൂ ഒക്കെ എടുത്ത് പോകുന്ന കണ്ടു.. അതിനെ ഏത് കോലത്തിൽ ആക്കിയോ എന്തോ…” ആദി പറഞ്ഞു.. “ഉം…..നിങ്ങൾ കിടക്കറായില്ലേ…”

“ആഹ്..ഞാൻ ഇന്ന് ഇവന്റെ കൂടെ ആണ്..” ശരത്ത് പറഞ്ഞു “അതെന്താ..നീ അവനെ കെട്ടിയോ..” “കുറച്ച് കഥകൾ കേൾക്കാനുണ്ട് ഇവന്റെ വായീന്ന്..” ആദി ഒന്ന് ഞെട്ടി…”എന്റെ കൂടെ ഒന്നും വരണ്ടാ..” “അതെന്താടാ….നിങ്ങൾ മാത്രം അറിയുന്ന സീക്രെട്…” “അപ്പോ നീ അറിഞ്ഞില്ലേ…. ഇവൻ ഇന്ന് ആ മി………” പൂർത്തിയാക്കുന്നതിന് മുൻപേ ആദി അവന്റെ വായ പൊത്തി…കെഞ്ചി… “ടാ..മോനെ.. പ്ലീസ്.. ടാ…” “അതെന്താടാ അപ്പോ ഞാൻ അറിയാൻ പാടില്ലാത്തത്.. ” അഭി ആദിയെ പിടിച്ചു മാറ്റി..”പറയെടാ..ശരത്തേ…” “ഇന്ന് ഫുൾ സ്റ്റോറി അറിഞ്ഞിട്ട് ഞാൻ നാളെ പറഞ്ഞു തരാം ട്ടോ… ടുഡേ ഇസ് യുവർ ഡേ…ഗോ ആൻഡ് എൻജോയ്…മാൻ..” “ഉം.. നിന്നെയൊക്കെ ഞാൻ എടുത്തോളം… അപ്പോ ഗുഡ് നൈറ്റ്…”

“ഉം…ഉം…ഗുഡ് നൈറ്റ്… ശരത് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. അവൻ ചിരിച്ചു കൊണ്ട് അവന്റെ വയറിൽ ഇടിച്ചു… “പോയ്‌ കിടന്നുറങ്ങടാ…” അവർ പൊട്ടിച്ചിരിച്ചു.. അഭിയെ റൂമിലേക്ക് പറഞ്ഞു വിട്ട് ശരത്തും ആദിയും കൂടി ശ്രീയുടെ മുറിയിലേക്ക് പോയി.. അവിടെ സോഫയിൽ ഇരിക്കുകയാണ് മൂന്ന് പേരും.. അവരെ കണ്ട് എഴുന്നേറ്റു.. “എന്താ.. ആർക്കും ഉറങ്ങണ്ടേ… ഇരുന്ന് നേരം വെളുപ്പിക്കാൻ തീരുമാനിച്ചോ…” “അതിന് ഇവിടെ ഒരാൾ അനങ്ങണ്ടേ… ഇവിടെയാണത്രെ കിടക്കുന്നേ…” ശ്രീ പറഞ്ഞത് കേട്ട് ശരത്തും ആദിയും ചിരിച്ചു.. ശരത്ത് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ പിടിച്ചു…. അവളുടെ കൈ ഒക്കെ തണുത്ത് ഐസ് പോലെ ആയിരുന്നു… അവന് പാവം തോന്നി..

“ടെൻഷൻ ഒന്നും വേണ്ടാ ട്ടോ.. ക്ഷീണം ഇല്ലേ..ചെന്ന് കിടന്നോ…. വാ…. ഞാൻ പറയട്ടെ…”..അവൻ അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി.. മറ്റുള്ളവരെ കൈകൊണ്ട് കൂടെ വരണ്ടാന്ന് കാണിച്ചു.. “അമ്മാളൂ… ടോ..” അവൾ ദയനീയമായി അവനെ നോക്കി.. നല്ല ടെൻഷൻ ഉണ്ടായിരുന്നു അവളുടെ മുഖത്ത്… “അമ്മാളൂ അവൻ ഒരു പാവം ആണ്.. തനിക്ക് അത് വൈകാതെ തന്നെ മനസിലാകും.. അവൻ നിന്നെ മനസിലാക്കും കേട്ടോ.. ടെൻഷൻ ഒന്നും വേണ്ട..ഇത് ഇപ്പോ നിന്റെ കൂടെ കുടുംബം ആണ്… ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത് നിങ്ങളുടെ സന്തോഷമുള്ള സ്‌നേഹമുള്ള ജീവിതം ആണ്.. ഉം.. എന്റെ അഭി ഒരു പാവം ആണ്.. അവന്റെ ചെറുപ്പം മുതൽ ഞാനും ആദിയും കാണുന്നതാണ് അവനെ..

ഞങ്ങളൊക്കെ അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാ സ്നേഹവും തലോടലും ഏറ്റ് കഴിഞ്ഞപ്പോൾ അവൻ സെർവന്റസിന്റെയും കെയർ ടെക്കേഴ്‌സിന്റെയും കൂടെയാണ് കുട്ടിക്കാലം കഴിച്ചു കൂട്ടിയത്.. ആന്റിയെ കുറ്റം പറയാൻ പറ്റില്ലല്ലോ..സിറ്റുവഷൻ അതു പോലെ ആണല്ലോ.. എങ്കിലും ഒരു പരാതിയും പറയാതെ അവൻ വളർന്നു.. പക്ഷെ എനിക്ക് അറിയാം ഉള്ളിന്റെ ഉള്ളിൽ അവൻ കരഞ്ഞു തീർത്തത് എത്രയാണെന്ന്… അവന് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ്.. നിന്നെ ഒരുപാട് ആഗ്രഹിച്ചിട്ടും ഉണ്ട്.. എന്നിട്ടും നിന്നെ വിഷമിപ്പിക്കാതിരിക്കാൻ എല്ലാം വേണ്ടെന്ന് വച്ചവനാണ് അവൻ.. വിട്ടുകൊടുക്കലും ഒരുതരം സ്നേഹമാണെന്ന് പറഞ്ഞ് കരഞ്ഞു അന്നെന്റെ മുന്നിൽ… പിന്നെ എന്തുകൊണ്ട് വീണ്ടും വന്നു എന്നല്ലേ…

അത് അവൻ പറഞ്ഞപോലെ പ്രതികാരം ചെയ്യാൻ ഒന്നുമല്ല… അതിന്റെ കാരണം ഒക്കെ നിങ്ങൾ മാത്രം ഉള്ളപ്പോൾ അവൻ പറഞ്ഞു തരും കേട്ടോ.. പക്ഷെ ഒന്ന് ഓർമയിൽ വെക്കണം എപ്പോഴും.. അവന്റെ ഹൃദയത്തിൽ നിനക്കുള്ള സ്ഥാനം ,,ആ സ്നേഹം,, അത് നീ തിരിച്ചറിയണം.. നിനക്ക് അവന് നഷ്ട്ടപെട്ട കിട്ടാതെ പോയ എല്ലാ സ്നേഹവും കൊടുക്കാൻ കഴിയും… എനിക്ക് വിശ്വാസമുണ്ട്….” അവൾ അവന് ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു….അവന്റെ വാക്കുകൾ അവളെ ഒന്ന് ആശ്വസിപ്പിച്ചു… അവൾ ഒരു ദീർഘ ശ്വാസം എടുത്തു… ഈ സിറ്റുവേഷൻ നേരിട്ടേ പറ്റൂ.. വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി തന്നെ വന്നതല്ലേ.. യൂ ഹാവ് ടു ഫേസ്….. അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു..

“അപ്പോൾ പോകുവല്ലേ.. ചെല്ല് നേരം ഒരുപാട് ആയി… ശ്രീ ആ പാല് ഇങ്ങെടുത്തോ …ചടങ്ങുകൾ തെറ്റിക്കണ്ട…” ശ്രീ പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തു… പിന്നെ അവളും സാന്ദ്രയും കൂടി അമ്മാളൂന്റെ കൂടെ അഭിയുടെ റൂം വരെ കൂടെ ചെന്നു… ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും അവളുടെ ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടിരുന്നു.. ശ്രീ തന്നെ വാതിലിൽ തട്ടി… അഭി അപ്പോഴേക്കും ഫ്രഷ് ആയി ഒരു ത്രീഫോർത്തും ബനിയനും ഇട്ടിരുന്നു.. അവൻ വന്ന് വാതിൽ തുറന്നു… “ഭയ്യാ… ദാ.. ആളെ ഏൽപ്പിക്കുന്നു… ഗുഡ് നൈറ്റ്… ” അമ്മളൂന്റെ കൈ പിടിച്ച് അഭിയെ ഏല്പിച്ച് ശ്രീ പോയി.. അമ്മാളൂ വിറക്കുന്ന ശരീരത്തോടെ അകത്തേക്ക് കയറി.. ആ മുറി കണ്ട് അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു…

മുറി മുഴുവൻ ചുവന്ന റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു.. നിറയെ ചെറിയ ചെറിയ ഡിം ആയിട്ടുള്ള എൽ ഈ ഡി ബൾബുകൾ കത്തി നിൽക്കുന്നു… ബെഡിൽ ഹാർട്ട് ഷെയ്പ്പിൽ റോസ് സെറ്റ് ചെയ്‌തിരിക്കുന്നു… നടുവിലായി വലിയ ഉരുളിയിൽ വെള്ളം നിറച്ച് നിറയെ റോസാപ്പൂക്കൾ ഇതളുകൾ നിറച്ച് അതിൽ ക്യാൻഡിൽസ് ഒഴുകുന്നു… നിറയെ നല്ല പെർഫ്യൂമിന്റെ മണം … ഒരു ഭാഗത്തെ ചുവരിൽ നിറയെ അഭിയും അമ്മാളുവും ഒന്നിച്ചുള്ള നിശ്ചയത്തിന്റെയും കല്യാണത്തിന്റെയും സ്റ്റിൽസ് ഫ്രെയിം ചെയ്ത് ഒരു പ്രത്യേക പാറ്റേർണിൽ ഫിക്സ് ചെയ്തിട്ടുണ്ട്.. മൊത്തത്തിൽ റെഡ് തീമിൽ റൂം ഒരു റൊമാന്റിക് ഫീലിൽ ആയിരുന്നു.. അമ്മാളൂന്റെ ഹൃദയമിടിപ്പ് പുറത്തേക്ക് വരെ കേൾക്കുന്ന വിധത്തിൽ മിടിച്ചു…

കയ്യും കാലും തളരുന്ന പോലെ തോന്നി.. അഭിയുടെ കൂടെ ഒറ്റയ്ക്ക് ഒരു മുറിയിൽ ആയ അവസ്‌ഥ ആലോചിച്ചപ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ പോയി.. പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതൊക്കെ ചോർന്ന് പോയി.. അഭി അവളെ കൺചിമ്മാതെ നോക്കി നിന്നുപോയി.. വീതിയുള്ള കസവ് കര മുണ്ടും വേഷ്ടിയും ആണ് വേഷം..മുടിയിൽ നിറയെ മുല്ലപ്പൂ വച്ച് വിടർത്തിയിട്ടിരിക്കുന്നു… നെറ്റിയിൽ ഒരു ചെറിയ പൊട്ട്… വിറയ്ക്കുന്ന ചുണ്ടുകളും കൈകളും .. ഒരു മൂക്കുത്തിയുടെ കുറവ് തോന്നി.. പിടയ്ക്കുന്ന കരിമിഴികൾ അവൾ അവന് നേരെ പായിച്ചു.. ഉടനെ തന്നെ അത് പിൻവലിച്ചു… അവൻ അവളുടെ ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു..

അവനെ എന്തോ ഒരു വികാരം പൊതിയുന്നതായി തോന്നി…. അഭി ചെന്ന് ഡോർ ലോക്ക് ചെയ്തു.. അമ്മാളൂന്റെ അടുത്തേക്ക് ചെന്ന് കയ്യിലെ ഗ്ലാസ് വാങ്ങി…അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു.. ” വാ….”അവളുടെ കയിൽ പിടിച്ച് അവൻ ബെഡ്ഡിന്റെ അടുത്തേക്ക് നടന്നു.. അവളെ അവിടെ ഇരുത്തി.. പാല് അവിടെ ഉള്ള ചെറിയ ടേബിളിലേക്ക് വച്ചു.. “തന്റെ കയ്യ് എന്താ ഇങ്ങനെ തണുത്തിരിക്കുന്നത്… പേടിയുണ്ടോ…” അവൾ ഒന്നും മിണ്ടിയില്ല.. “അമ്മൂ… ….. “അമ്മൂ….എന്നെ ഒന്ന് നോക്കെടോ…” അവൾ മുഖമുയർത്തി അവനെ നോക്കി.. അവൻ ചിരിച്ചു.. “താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞാൻ തന്നെ ഒന്നും ചെയ്യില്ല പോരെ.. ഒന്ന് ശ്വാസം വിട്.. പ്ലീസ്….” അവൻ പാൽ ഗ്ലാസ് എടുത്ത് അവൾക്ക് നേരെ നീട്ടി.. ” ദാ.. താൻ കുടിക്ക്..ഉം..” “വേണ്ട…”

“ശരി.. വാ നമ്മൾക്ക് ബാൽക്കണിയിലേക്ക് പോകാം…. നല്ല നിലാവുണ്ട്.. അവിടെ ഇരിക്കാം കുറച്ചു സമയം ഉം…” പാൽ ഗ്ലാസ് തിരികെ അടച്ചു വെച്ച് അഭി അവളെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി.. അവിടുത്തെ ബ്ലിൻഡ്സ് എല്ലാം ഓപ്പൺ ആക്കി.. നല്ല നിലാവുണ്ടായിരുന്നു.. തണുത്ത കാറ്റും.. അവിടെ ഇട്ടിരുന്നു ബീൻ ബാഗിലേക്ക് അഭി ഇരുന്നു.. അവളെ പിടിച്ച് അരികിലിരുത്തി… അവൾക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.. “അമ്മൂ.. തനിക്ക് എന്നോട് ദേഷ്യമുണ്ടോ…” “……അവൾ ഒന്നും മിണ്ടിയില്ല.. “എനിക്ക് അറിയാം.. ദേഷ്യം ഉണ്ടാകുമെന്ന്.. തന്നെ പറഞ്ഞു പറ്റിച്ചു അല്ലേ.. ഞാൻ.. എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തോന്നിയത് എന്താണെന്ന് അറിയാമോ…

ഏതോ ജന്മത്തിൽ കണ്ട് മറന്ന എന്റെ പ്രീയപ്പെട്ട ആരോ ആണെന്ന്.. നീ ആണ് എന്റെ ജീവന്റെ പാതി എന്ന്.. നിന്നോട് ചേരാതെ എനിക്ക് പൂർണ്ണത ഇല്ലെന്ന്… അങ്ങനെ എന്റെ എല്ലാം നീയാണെന്ന്..നിന്റെ ചുറ്റിലും ആണ് എന്റെ ലോകം എന്ന്.. നിന്റെ ഈ കണ്ണുകൾ എന്നെ അതിലേക്ക് വലിച്ചെടുപ്പിക്കുന്ന പോലെ.. അതിൽ മറന്ന് അങ്ങനെ നിൽക്കാൻ ഞാൻ കൊതിച്ചു..” അമ്മാളൂ അവനെ അന്ന് ആദ്യമായി കണ്ടത് ഓർത്തു.. ശരിയാണ് .. ആ കണ്ണുകളിൽ ഒരു നിമിഷം താനും കുരുങ്ങി കിടന്നിരുന്നു…വല്ലാത്ത തിളക്കമുള്ള കണ്ണുകൾ… അത് വല്ലാതെ ആകർഷിച്ചിരുന്നു… “അമ്മൂ…നമ്മൾ ഇന്ന് മുതൽ പുതിയ ഒരു ജീവിതം തുടങ്ങുകയാണ്… എനിക്കറിയാം നിനക്ക് ഇപ്പോഴും ഇതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന്…

നിനക്ക് എന്നെങ്കിലും എന്നെ സ്നേഹിക്കാൻ പറ്റുമെങ്കിൽ… നിനക്ക് എന്ന് അതിന് സാധിക്കുന്നുവോ….അന്ന് മുതൽ നമ്മൾക്ക് ജീവിച്ചു തുടങ്ങാം.. എല്ലാ അർത്ഥത്തിലും.. ഉം.. അത് വരെ എന്നെ നല്ലൊരു ഫ്രണ്ട് ആയി കാണാൻ പറ്റുമോ തനിക്ക്… അതോ അതിനും ബുദ്ധിമുട്ടാണോ…” അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അവനെ നോക്കി.. ആ കണ്ണുകളിൽ അവളോടുള്ള അതിര് കവിഞ്ഞൊഴുകുന്ന പ്രണയം അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു…. അവൾ ഒരു നിമിഷം അതിൽ ലയിച്ചു നിന്നു.. പിന്നെ പതിയെ നോട്ടം മാറ്റി.. ‘അവൾക്ക് അവനോട് വിഷമം തോന്നി….എവിടെയോ അവളുടെ ഹൃദയം കൊളുത്തി വലിച്ചു.. സ്നേഹിക്കുന്നുണ്ട് ഞാൻ നിങ്ങളെ..

പക്ഷേ .. എന്തോ ഒന്ന് എന്നെ തടയുന്നു.. നിങ്ങൾ പറഞ്ഞപോലെ എനിക്ക് കുറച്ച് സമയം വേണം.. അത് വരെ ഈ തീരുമാനം ഒരു ആശ്വാസം തന്നെയാണ്..* അവൾ ഓർത്തു… “ഫ്രണ്ട്‌സ്…” അവൻ അവൾക്ക് നേരെ കൈ നീട്ടി… അവൾ ഒരു ചെറു പുഞ്ചിരിയോടെ ആ കൈയിലേക്ക് കൈ ചേർത്തു… അഭിക്ക് അതൊരു ആശ്വാസമായി തോന്നി.. അവൾ എങ്ങനെ ആവും പെരുമാറുക എന്ന് അവൻ ഭയന്നിരുന്നു… എല്ലാം ശരിയാവും എന്ന് അവന്റെ ഉള്ളിൽ ആരോ മന്ത്രിച്ചു…. അതേ സമയം അവളും അത് തന്നെ ചിന്തിച്ചു.. എല്ലാം ശരിയാകും.. “അമ്മൂ.. “ഉം.. “എനിക്ക് തൻറെ ഒരു പാട്ട് കേൾക്കണം.. ലൈവായി ഞാൻ കേട്ടതേ ഇല്ല… നേരത്തെ ശ്രീയുടെ കൂടെ ഇരുന്ന് പാടിയപ്പോൾ തൊട്ട് ആഗ്രഹിക്കുന്നതാണ് തന്റെ അടുത്തിരുന്ന് താൻ പാടുന്നത് കേൾക്കണം എന്ന്….പാടാമോ…”

“അത്….ഞാൻ … അകത്തുനിന്ന് പാടിയാൽ മതിയോ..” “അതെന്താ…” “തണുക്കുന്നു…” “ആണോ… അവൻ കൈ എടുത്ത് ചുറ്റി അവളെ പൊതിഞ്ഞു പിടിച്ചു… അവൾക്ക് അതൊരു ആശ്വാസം ആയെങ്കിലും ഒരു ജാള്യത തോന്നി.. അഭിക്ക് അത് മനസിലായി… “അതേയ്.. എന്നെ വെറും ഫ്രണ്ട് ആക്കി ഒതുക്കി വെച്ചേക്കല്ലേ…. വല്ലപ്പോഴും ചെറിയ രീതിയിൽ പരിഗണിക്കണം… ക്രോണിക്ക് ബാച്ചിലർ ആക്കിയേക്കല്ലേ എന്നെ.. കണ്ട്രോൾ പോയാ തീർന്നു മോളെ.. എന്റെ ഈ ബിൽഡ് അപ്പൊക്കെ…” അമ്മാളൂ അവനെ നോക്കി നന്നായി ചിരിച്ചു.. “അമ്മോ.. ഒന്ന് ശ്വാസം വിട്ട് ചിരിച്ചു കണ്ടല്ലോ …അത്രയും ആശ്വാസം..”☺☺ അവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു…. ഐ ലൗ യൂ…❤❤

അവളുടെ മുഖം ചുവന്നു തുടുത്തു.. “വാ അകത്തേക്ക് പോകാം.. തണുപ്പ് അടിക്കേണ്ട…” ബാൽക്കണി ഡോർ ക്ലോസ് ചെയ്ത് അവൻ ലാപ് എടുത്ത് ബെഡിലേക്ക് നടന്നു… “ഞാൻ കുറച്ച് പെൻഡിങ് വർക്ക് നോക്കട്ടെ…. നേരത്തെ തന്റെ മടിയിൽ കിടന്ന് നല്ല സുഖമുള്ള ഉറക്കം ആയിരുന്നു.. അതുകൊണ്ട് ഇനി ഇപ്പോഴേ ഉറക്കം വരില്ല.. വേണേൽ ആ സാരിയൊക്കെ മാറിക്കോ… ആ കാണുന്നതാ ഡ്രസിങ് റൂം.. അവിടെ ഷെൽഫിൽ തനിക്ക് അത്യാവശ്യം വേണ്ടത് ഉണ്ട്… ബാക്കി നമ്മൾക്ക് പിന്നീട് ഒരുമിച്ചു പോയി വാങ്ങാം… ഉം…” സിറ്റിംഗ് ഏരിയയിൽ നിന്നും പോകാൻ പാകത്തിൽ സൈഡിൽ ആയി അഭി ഒരു ഡോർ അവൾക്ക് കാണിച്ചു കൊടുത്തു.. അവൾ അങ്ങോട്ട് നടന്നു… “അതേയ്.. മുല്ലപ്പൂ കളയണ്ട ട്ടോ… ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ നിന്നോട്ടെ..” അവൾ പതുക്കെ തലയാട്ടി..

അമ്മാളൂ സാരി മാറി ഒരു പിങ്ക് കളർ നൈറ്റി ഇട്ടു.. പൂവ് മാറ്റാതെ മുടി മെടഞ്ഞിട്ടു… അവന്റെ അടുത്തേക്ക് വന്നു… “അമ്മൂ കിടന്നോ… ഞാൻ വൈകും.. ” അവൾ ബെഡിന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് പോയി അവിടെ ചാരി ഇരുന്നു… “കിടക്കുന്നില്ലേ…” “ഉറക്കം വരുന്നില്ല…” “എങ്കിൽ ഇങ്ങ് അടുത്തു വാ.. നമ്മൾക്ക് ഫോട്ടോസ് നോക്കാം.. സ്റ്റുഡിയോയിൽ പറഞ്ഞ് കുറച്ച് സ്റ്റിൽസ് അയച്ചു തന്നിട്ടുണ്ട് അവർ..” അവൾ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു… “വീട്ടിലേക്ക് വിളിച്ചില്ലേ…” “വിളിച്ചു….” “തന്റെ സിം എടുക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ ദീപുവിനോട്…”അതും പറഞ്ഞ് അവൻ ലാപ് അവളുടെ മടിയിലേക്ക് വച്ച് എഴുന്നേറ്റ് ബെഡിന്റെ അടിയിൽ നിന്നും ഒരു ഡ്രോയർ വലിച്ചു..

അതിൽ നിന്നും ഒരു ബോക്സ് എടുത്ത് അവളുടെ അടുത്തേക്ക് നീട്ടി.. “തനിക്ക് വേണ്ടി വാങ്ങിയതാ… ജാൻസി റാണി എന്നെ ഓടിച്ചാലോന്ന് പേടിച്ച് അന്നേ തരാതിരുന്നതാ…” “അയ്യോ ഇതൊന്നും വേണ്ടാ… ഞാൻ എന്റെ ഫോൺ തന്നെ എടുത്തോളം..” “ഹാ.. അതെന്ത് പണിയാ.. ഞാൻ ആദ്യമായിട്ട് അതും ഫസ്റ്റ് നൈറ്റ് ഒരു സമ്മാനം തന്നിട്ട് ഇങ്ങനെ പറയാവോ…” “അയ്യോ.. അങ്ങനെ പറഞ്ഞതല്ല… ഇത്ര വിലകൂടിയത് ആയതു കൊണ്ടാ.. കോളേജിലൊക്കെ കൊണ്ടു പോകുന്നതല്ലേ ..അതു കൊണ്ട് പറഞ്ഞതാ…” “അത്രേ ഉള്ളോ.. അത് കുഴപ്പമില്ല.. ഉം.. വാങ്ങ്…” അവൾ അത് വാങ്ങി ബെഡിന്റെ ഹെഡ്ബോർഡിൽ ഫോൺ വെക്കാനുള്ള സ്പേസിൽ വച്ചു.. “താൻ ആൾ കൊള്ളാലോ..

അറ്റ്ലീസ്റ്റ് അതൊന്ന് തുറന്ന് നോക്കിക്കൂടെ.. ഒരു ഐ ഫോണിനെ ഇങ്ങനെ അപമാനിക്കാമോ… വേറെ വല്ല പെണ്കുട്ടികളും ആണെങ്കിൽ ഇപ്പോ നിലത്തൊന്നും നിൽക്കില്ലായിരുന്നു…” മറുപടിയായി അവൾ ഒന്ന് ചിരിച്ചു.. അവർ കുറച്ച് സ്റ്റിൽസ് ഒക്കെ നോക്കി.. വീട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോസ് കണ്ടപ്പോൾ അവൾക്ക് നെഞ്ചിൽ വല്ലാത്ത വേദന തോന്നി… “ഞാൻ കിടക്കട്ടെ… ഉറക്കം വരുന്നു..” “ഉം…കിടന്നോ..” അവൻ ലൈറ്റ്‌സ് ഓഫ് ചെയ്തു.. ബെഡിൽ ചാരി ഇരുന്നു.. .. അവൻ ലാപ്പിൽ അവളുടെ ഫോട്ടോസ് സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു.. ‘ഇവൾക്ക് എന്താണ് ഇത്ര പ്രത്യേകത.. എന്റെ ഇടനെഞ്ചിലെ മിടിപ്പ്‌ പോലും നിനക്ക് വേണ്ടിയാവുന്നു പെണ്ണേ…. എല്ലാം മറന്ന് നിന്നിലലിയാൻ കൊതിക്കുന്നു ഞാൻ …

നിന്നെ കാണുമ്പോൾ മനസ്സ് കൈവിട്ടു പോകുന്നു… മനസ്സ് കൊണ്ട് ആയിരം സ്നേഹ ചുംബനങ്ങൾ നിനക്ക് ഞാൻ നൽകി പെണ്ണേ… നിന്റെ ആ കറുത്ത മിഴികളിൽ ഞാനും എന്റെ പ്രണയവും മാത്രം നിറയുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു.. .. എന്റെ അമ്മൂനെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കുമ്പോൾ അവളുടെ മനസ്സിൽ എന്നോടുള്ള സ്നേഹം മാത്രമേ ഉണ്ടാകാവൂ…. കാമത്തോടെ അല്ല പെണ്ണേ നിറഞ്ഞ പ്രണയത്തോടെ ഒട്ടും ചോരാതെ നിന്നെ എനിക്ക് വേണം.. നിന്റെ കാലുകളിൽ കെട്ടുന്ന ചിലങ്കയിലെ ഒരു മണിമുത്തിന് നൽകുന്ന ഇടം മതി ഈ ഹൃദയത്തിൽ… അവന്റെ കണ്ണുകൾ നിറഞ്ഞു.. “അമ്മൂ….” അവൾ തിരിഞ്ഞ് നോക്കി.. “ഇങ്ങോട്ട് എന്റടുത്ത് കിടക്കാമോ…പ്ലീസ്..”

അവൾ അവൻ ഇരിക്കുന്നിടത്തേക്ക് നീങ്ങി കിടന്നു … അവൻ പതുക്കെ അവളുടെ മുടിയിൽ തലോടി… പിന്നെ നെറ്റിയിൽ പതുക്കെ മസാജ് ചെയ്തു കൊണ്ടിരുന്നു.. അവൾക്ക് ആശ്ചര്യം തോന്നി.. തലവേദന തോന്നിയപ്പോൾ അവൾ അത് ആഗ്രഹിച്ചതായിരുന്നു.. അവൾ ഒന്ന് പുഞ്ചിരിച്ചു… രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു… അവൾ പാടിയത് കേട്ട് അവൻ ശരിക്കും ഞെട്ടി..ബെഡ് ലാംപ് ഓണ് ആക്കി അവളെ നോക്കി… അവൾ അവനോട് ചിരിച്ചു.. “നേരത്തെ ചോദിച്ചില്ലേ.. പാടണ്ടേ..” എന്തിനോ അവന്റെ കണ്ണ് നിറഞ്ഞു… വേണം എന്നർത്ഥത്തിൽ അവൻ തല കുലുക്കി… അവൾ എഴുന്നേറ്റ് ബെഡിൽ അവന്റെ അടുത്തായി ചാരി ഇരുന്നു… രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു….

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു.. പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ….. സ്നേഹ വീണാനാദം….. അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ …പ്രണയമോ … “പോരെ…” അവൻ അനങ്ങിയില്ല… അവളെ തന്നെ നോക്കി ഇരിക്കുകയാണ്.. അവളുടെ കണ്ണുകൾ അവനെ വലിച്ച് അടുപ്പിച്ചു കൊണ്ടിരുന്നു.. വിട്ടു മാറാൻ ആകാതെ.. പെട്ടെന്ന് അഭി അവളെ പുണർന്നു.. ഗാഢമായി…. അത്യധികം സ്നേഹത്തോടെ… അവൾ ഒന്ന് ഞെട്ടി.. അവൾക്ക് അതൊരു അലോസരമായി തോന്നിയില്ല.. അത്രയും തീവ്രമായിരുന്നു അവന്റെ സ്നേഹവും ആ ചേർത്ത് പിടിക്കലും… അവൻ അവളെ വിട്ട് ഒന്ന് പിന്നിലേക്കാഞ്ഞു.. “താങ്ക് യൂ മോളെ.. താങ്ക് യൂ സോ മച്..” അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു…

വീണ്ടും ചേർത്ത് പുൽകി… അവനെ വന്ന് പൊതിയുന്ന വികാരങ്ങളെ അവൻ ശാസിച്ചു അകറ്റി നിർത്തി.. അവളെയും ചേർത്ത് പിടിച്ച് കിടന്നു.. തന്റെ നെഞ്ചിൽ അവൾക്ക് തല ചായ്ക്കാൻ ഒരിടം കൊടുത്തു.. ആ ഹൃദയ താളത്തിൽ അവൾ ലയിച്ചു… “എന്നും നീ ഇങ്ങനെ ഉറങ്ങിയാൽ മതി.. എന്റെ നെഞ്ചിലെ ചൂടേറ്റ്.. അത് നിന്റെ അവകാശമാണ്.. നിന്റെ മാത്രം അവകാശം…” തന്നെ സ്നേഹിക്കുന്ന പുരുഷന്റെ ഈ സംരക്ഷണവലയത്തിൽ ഒന്നിനെയും പേടിക്കാതെ ഒതുങ്ങി കൂടാൻ പെണ്ണിന് എന്നും ഇഷ്ട്ടമാണ്.. അത് വേറെ എവിടെയും കിട്ടില്ലല്ലോ… അവർ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…സുഖമുള്ള പുതിയ സ്വപനങ്ങൾ കണ്ട് ,, വരാനിരിക്കുന്ന നല്ല പുലരികൾ കണി കണ്ട് ഉണരാൻ……തുടരും..

സിദ്ധാഭിഷേകം : ഭാഗം 24

Share this story