അഗ്‌നിശിഖം: ഭാഗം 3

Share with your friends

എഴുത്തുകാരി: രുദ്രവേണി

തിരികെ ഓട്ടോയിലേക് കയറുമ്പോ പാറൂമ്മയുടെ മിഴികൾ തുളുമ്പാതിരിക്കാൻ ശ്രമപ്പെടുകയായിരുന്നു………. മിഴികൾ എല്ലായിടത്തും സഞ്ചരിച്ചു അവസാനം എന്റെ നേർക്ക് തിരിഞ്ഞു…. പാവം സ്വന്തം വീടിനെ അവസാനമായി കാണുകയാകും…. മിഴികളിൽ ഉടെലെടുത്ത രൗദ്ര ഭാവം കണ്ടോ എന്തോ ഒന്നും മിണ്ടാത്തെ വണ്ടിയിൽ കയറി ഇരുന്നു…….. ചേട്ടാ…….. പോകാം…….. അമ്മയെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നിരുന്ന ഓട്ടോ ഡ്രൈവറോട് പറഞ്ഞു…… അറിയാം അരികിലിരിക്കുന്ന ആ മനസ്സിൽ അഗ്നി പർവതങ്ങൾ ലാവ പുറം തള്ളാൻ ഒരുങ്ങി ഇരിക്കവും….. ഇപ്പോൾ അതിനു അനുവദിച്ചാൽ ഒരിക്കലും തിരിച്ചു കര കയറാനാകില്ല…….

ഇടക്കിടക്ക് ഓട്ടോ ചേട്ടൻ തിരിഞ്ഞു നോക്കുന്നത് കണ്ടു……. ചേട്ടാ……….. വണ്ടിടെ ക്ലച്ച്ചും ഗിയറും എവിടെയാ….. എന്താ മോളെ…… മോൾക്ക് പഠിക്കണോ…….. അയാൾ ആത്മാർത്ഥതയോടെ പരിചയപ്പെടുത്താൻ തുടങ്ങി…… ഇതാണ് ഗിയർ…. ഇതു ക്ലച്ച്….. പിന്നെ താഴെ ബ്രേക്ക്‌ …….. അപ്പൊ ചേട്ടന് അറിയാം ലെ……. ഞാൻ കരുതി പിറകിൽ ആണെന്ന്…… അതല്ലേ എപ്പോഴും തിരിഞ്ഞിരുന്ന വണ്ടി ഓടിക്കുന്നെ…….. കുറച്ചു ഗൗരവത്തിൽ പറഞ്ഞു…… ദേ മര്യാദക്ക് മുന്നിലോട്ട് നോക്കി വണ്ടി ഒളിച്ചോളണം….. അല്ലെങ്കിലേ ആ ഉണ്ട കണ്ണു തുരന്നെടുത്തു പുറത്തിടും കേട്ടല്ലോ……

ഇതെന്താ വെള്ളരിക്ക പട്ടണമോ…….. ആ അമ്മ കരയുന്നത് കണ്ടു ഒന്ന് നോക്കിയതാ………. ന്റമ്മോ….. ഇതു മനുഷ്യൻ തന്നെ ആണോ ……… അയാളുടെ പിറുപിറുക്കൽ ഇത്തിരി ഉച്ചത്തിൽ ആയി.. എന്താ………. എന്താ പറഞ്ഞെ…. ഒന്നൂല്യ ന്റെപ്പൊ…….. ഞാൻ മുന്നിലോട്ട് നോക്കി വണ്ടി ഓടിക്കാണ് ന്നു പറഞ്ഞതാ………. ആാാ….. എന്നാൽ തനിക്ക് കൊള്ളാം തിരിച്ചു റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് വരെ അറിയാതെ പോലും അയാള് തിരിഞ്ഞു നോക്കിയില്ല ….. പൈസ കൊടുത്തു അയാളെ പറഞ്ഞയച്ചു…….. ബാഗെടുത്തു അമ്മടെ മുഖത്തേക്ക് നോക്കി……. മനോവ്യഥയും ക്ഷീണവും കാരണം ആകെ കുഴഞ്ഞിരിക്കുന്നു ……. വാ…….

നമുക്ക് വല്ലതും കഴിക്കാം ….. അടുത്ത് കണ്ട ഒരു സാധാ ഹോട്ടലിലേക്ക് നടന്നു…….. അമ്മക്ക് എന്താ കഴിക്കാൻ വേണ്ടത് …… ഒന്നും വേണ്ട മോളെ…… വിശപ്പില്ല….. കഴിച്ചാലും ഒന്നും താഴോട്ട് ഇറങ്ങില്ല….. ആഹാ…… അതെന്ന….. വീടിനു അകത്തേക്ക് പോയപ്പോ വല്ല കുപ്പിടെ അടപെടുത്തു വിഴുങ്ങിയോ….. ഒന്നും താഴോട്ട് ഇറങ്ങാതിരിക്കാൻ…. കുറച്ചു രൂക്ഷമായി ചോദിച്ചു…… അതെ……. എന്റെ കൂടെ കൂടണമെങ്കിൽ ഇത്തിരി ഞാൻ പറയുന്നത് കേൾക്കണം … കേട്ടലോ…. മര്യാദക്ക് അവര് വിളമ്പി കൊണ്ടു വരുന്നത് കഴിച്ചോളണം……. ഒരു വറ്റ് കളയരുത് …. അന്നം എല്ലാർക്കും അവകാശപ്പെട്ടതാണ് …….

നമ്മള് കളയുന്ന ഒരു വറ്റിനു ആയിരം പേര് വിശന്നിരിക്കുന്നുണ്ടാകും…….. കേട്ടല്ലോ….. തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തല താഴ്ത്തി ഒക്കെ കേട്ടിരുന്നു…… ആ മുഖത്തെ ദയനീയത കണ്ടപ്പോ പാവം തോന്നി …….പക്ഷെ എന്റെ മുന്നിൽ വേറെ വഴി ഇല്ല ……. ഇന്ന് അമ്മയെ കരയാൻ വിട്ടാൽ പിന്നെ ഒരിക്കലും ആ ദുഃഖ സാഗരത്തിൽ നിന്ന് കരയേറാൻ സാധിക്കില്ല…… അതിന് ഞ്ഞാൻ ഇച്ചിരി മോശമുള്ളവളായാലും ശരി……. മനസ്സിൽ ആ അമ്മയോട് മാപ്പപേക്ഷിച്ചു…….. അവസാനത്തെ വറ്റും കഴിയുന്നത് വരെ തലയുയർത്തിയതേ ഇല്ല ……… ഇനി എന്തെങ്കിലും വേണോ അമ്മേ…. വേണ്ട…. പോകാം ……

ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു…. ഹാ …… പാർവതി അമ്മേ…….. അമ്മ എന്താ ഇവിടെ……. നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ ഒരുത്തൻ പല്ലിളിച്ചു മുന്നിലെത്തി………. ഞ്ഞാൻ ഈ മോൾടെ കൂടെ പോവാണ് മോഹനാ……… ഭക്ഷണം കഴിക്കാൻ കയറിയതാ………. മോളെ ഇതു വീടിനടുത്തുള്ള രാഘവന്റെ മോനാണ്………. അച്ഛന്റെ വല്യ കൂട്ടുകാരനായിരുന്നു…… തിരിഞ്ഞു എനിക്ക് അയാളെ പരിചയപ്പെടുത്തി …. അല്ല അമ്മേ……… അപ്പൊ രാജേഷിന്റെ കൂടെ പോയില്ലേ….. നാട്ടിലൊക്കെ അങ്ങിനാണല്ലോ അറിഞ്ഞിരിക്കുന്നെ….. ബലേ ഭേഷ്……… നല്ല പുത്രൻ…….

നാട്ടുകാര് തല്ലി കൊല്ലാതിരിക്കാൻ എല്ലാരുടെയും മുന്നിൽ അമ്മയെ നോക്കുന്ന പുണ്യാളൻ ……… എന്നിട്ടോ പാവത്തിനെ വഴി അരികിൽ ഉപേക്ഷിച്ചു മൂടും തട്ടി ഒറ്റ പോക്ക്……….. ഇവനൊക്കെ എവിടെ ചെന്നാലും കൊണം പിടിക്കും…. അല്ല….. അതങ്ങനെ അല്ലെ…. ദുഷ്ടനെ അങ്ങ് പനപോലെ വളർത്തും ലോ……………. അവനിട്ടു ഞ്ഞാൻ വെച്ചിട്ടുണ്ട് ………. കയ്യിൽ കിട്ടിയാൽ…… ന്റെ ഗീവർഗീസ് പുണ്യാളൻ ആണേ അവനിട്ടു ഞ്ഞാൻ പണിയും……. അല്ല…….. പാർവതി അമ്മേ ഇതാരാണ്… പിടക്കോഴിയെ കണ്ട സന്തോഷം ആ കാട്ടു കോഴിയുടെ കണ്ണിൽ തിളങ്ങി….. ഞാനും ഇത്തിരി നാണമൊക്കെ വാരി വിതറി തീറ്റ ഇട്ടു കൊടുത്തു…………

ഇതെന്റെ മോളാണ്……….. പാറൂമ്മയുടെ ശബ്ദത്തിൽ അഭിമാനം കലർന്നിരുന്നു………. മോളോ………… ഇതെപ്പോ…….. നിങ്ങൾക് ആകെ ഒരു മോൻ അല്ലെ ഉള്ളൂ….. എന്നെ അടിമുതൽ മുടി വരെ ഉഴിഞ്ഞു ആ പൂവൻ കോഴി ചോദിച്ചു….. ആഹാ…………. അപ്പൊ ചേട്ടൻ അറിഞ്ഞില്ല…….. ഞ്ഞാൻ ഇന്നലെ രാത്രി 12.34 ആണ് ഉണ്ടായത് ……. ഉണ്ടായ ഉടനെ എനിക്ക് എന്റെ അമ്മടെ നാടൊക്കെ കാണാനൊരു മോഹം….. അപ്പൊ രാവിലെ ട്രെയിൻ കയറി ഇങ്ങോട്ട് പോന്നു………… തിരികെ പോയിട്ട് വേണം അമ്മടെ പാല് കുടിച്ചു ഉറങ്ങാൻ………… ന്നാൽ ഞങ്ങളങ്ങോട്ട് പോകട്ടെ ന്റെ മോഹനേട്ടാ……… അമ്മയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു…….

പിന്നിൽ വായയും തുറന്നു നിൽക്കുന്ന അയാളെ കണ്ടു…… രണ്ടടി പിന്നിലോട്ട് നടന്നു…. അതെ ചേട്ടാ…… ആ വായ ഒന്ന് അടച്ചു വെച്ചേക്ക്…….. ഇവിടെ നിറച്ചു ഈച്ചയാ ട്ടോ……. അടുത്ത് നിന്ന് ചിരിക്കുന്ന സപ്പ്ളൈരെ നോക്കി ഒന്ന് കണ്ണിറുക്കി മുന്നോട്ട് നടന്നു….. 💫✨️💫✨️💫✨️💫✨️💫✨️💫✨️ കുതിച്ചു പായുന്ന തീവണ്ടിക്ക് ഒപ്പം മനസ്സും വേഗത്തിൽ സഞ്ചരിച്ചു….. ഓർമ വെച്ചത് മുതൽ അനാഥത്വം ഒരു ആഭൂഷ ആയതു കൊണ്ടു ഇത് വരെ അത് നോവിച്ചിട്ടില്ല ……… അനാഥ എന്ന് വിളിച്ചു കളിയാക്കിയവരോടു തിരിഞ്ഞു നിന്ന് മറുപടിയും കൊടുത്തിട്ടേ ഉള്ളൂ…….

പക്ഷെ എല്ലാവരുടെയും കൂടെ സ്നേഹിച്ചു കഴിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം ആരുമില്ലാത്ത അവസ്ഥ വരുന്നത് മരണത്തിനു തുല്യം തന്നെ…… ഇല്ല………. ഈ അമ്മയെ വിധിയുടെ ആ നോവിന് വിട്ടു കൊടുക്കില്ല….. കൂടെ കൂട്ടും………. പൊതിഞ്ഞു പിടിക്കും….. ആരുമില്ലാത്തവൾക്കു ഇനി അമ്മയുടെ സ്നേഹം കിട്ടും………. സീറ്റിലേക്ക് ചാരി ഇരുന്നു ഉറക്കം തൂങ്ങുന്ന അമ്മേ ഒന്ന് കൂടി ചേർത്ത് പിടിച്ചു…… ഫ്ലാറ്റിൽ തിരികെ എത്തിയപ്പോഴേക്കും സന്ധ്യ അടുത്തിരുന്നു………. മേല് കഴുകി വന്നപ്പോഴേക്കും ഈശോക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുന്നു…. ഓടകുഴൽ വിളിച്ചു നിൽക്കുന്ന കള്ള കണ്ണൻ……..

ആഹാ………. അപ്പൊ ന്നിക്ക് ഒപ്പം മ്മടെ ഈശൊക്കും കൂട്ട് കിട്ടി ലെ……… സന്തോഷായില്ലേ………. ഇനി വെറുതെ ഇരുന്നു ബോറടിക്കുമ്പോ പരസ്പരം ആളുകൾക്കിട്ട് പണിയുന്ന പാരകളെ കുറിച്ച് ഡിസ്‌കസ് ചെയ്തോ ട്ടോ……. സ്റ്റാൻഡിനു മുകളിൽ വെച്ചിരുന്ന ഈശ്വര വിഗ്രഹങ്ങളോടു കിന്നാരം പറയുന്നത് കേട്ടു പാറൂമ്മ എന്നെ തന്നെ നോക്കി…… നോക്കൊന്നും വേണ്ട………… മ്മള് കട്ട ചങ്കുകളാണ്……… എന്റെ ഈശോക്ക് അറിയാത്തതൊന്നും മ്മടെ ജീവിതത്തിൽ ഇല്ലന്നെ…….. ദിവസവും വൈകുന്നേരം വന്നാൽ ഞാൻ കൂട്ടം കൂടുന്നത് മൂപ്പരോടല്ലേ……. മോൾക്ക് ദേഷ്യമാകുവുമോ എന്നൊരു പേടി ണ്ടായിരുന്നു………..

മടിച്ചു മടിച്ചു അമ്മ പറഞ്ഞു ……. എന്തിനു………….. ഈശ്വരന്മാരൊക്കെ ഒന്നല്ലേ…… നമ്മൾ അവർക്ക് പല രൂപം കൊടുക്കുന്നു എന്ന് മാത്രം……. ചിലര് കൃഷ്ണാ ന്നു വിളിക്കും….. ചിലര് ഈശോ ന്നു……. മറ്റു ചിലർ അള്ളാഹു ന്നു………. കാര്യം ഒന്ന് തന്നെ………. കാര്യങ്ങളൊക്കെ നമ്മുടെ കൈ വിട്ടു പോയാൽ നമുക്ക് മുകളിൽ അതി ശക്തനായ ഒരാളുണ്ട് എന്നങ്ങോട്ട് കരുതണം ……………… മൂപ്പർക്ക് നമുക്ക് ഇഷ്ടമുള്ള ഒരു പേരും ഇടണം…… അല്ല……. അപ്പൊ രണ്ടാളും കൂടി ഈ വിളക്കിലെ വെളിച്ചം ഷെയർ ചെയ്യും ലോ ലെ……… വെറുതെ ഒരു മെഴുകു തിരി കൂടി കത്തിച്ചു വെച്ചു അന്തരീക്ഷം മലിനമാക്കണ്ട എന്നോർത്ത…….

നല്ല ഒരു പുളിങ്ങ ചിരി അങ്ങ് കാച്ചി ……. കൈക്ക് നല്ലൊരു അടി കിട്ടി…….. തിരിഞ്ഞു നോക്കിയപ്പോ മ്മടെ പാറൂമ്മ……….. കുറച്ചു കലിപ്പിൽ….. ദൈവങ്ങളോടാണോ പെണ്ണെ നിന്റെ കളി…….. നിന്ന് പ്രാർത്ഥിക്ക്…… ഇനിയിപ്പോ അമ്മ പറഞ്ഞിട്ട് കേട്ടില്ല ന്നു വേണ്ട……….. മുട്ടുകാലിൽ നിന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു……… അമ്മ നിലത്തു കാല് നീട്ടി ഇരുന്നും……… കാര്യമെന്തായാലും മുന്നിലുള്ള രൂപങ്ങളുടെ ചുണ്ടിൽ നല്ല പുഞ്ചിരി വിരിഞ്ഞു………. 💫✨️💫✨️💫✨️💫✨️💫✨️💫✨️ യാത്ര ക്ഷീണവും അലച്ചിലും കാരണം നിദ്ര വേഗം കൺകളിൽ ചേക്കേറി……. പായ വിരിച്ചു നിലത്തേക്ക് ചായാൻ ഒരുങ്ങുമ്പോൾ ഉണ്ട് ഒരു തലയിണയും കൊണ്ടു പാറൂമ്മ വരുന്നു……

ഇതിപ്പോ എങ്ങോട്ടാ ഈ രാത്രിയിൽ….. പിണങ്ങിപോവാനോ….. തലയിണ അടുത്ത് വെച്ചു എന്റെ കൂടെ കിടക്കാൻ ഒരുങ്ങി…… ഹോയ്…….. ഇതെന്താ ഇവിടെ…… പോയെ….. പോയി ആ ബെഡിൽ കിടക്കാൻ നോക്ക്…… എമി……… നീയല്ലേ പറഞ്ഞെ ഇതു സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം ന്നു……. നാളെ നിനക്ക് ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ ഞാനും കൂടെ കൂടണ്ടേ………. മുഖത്തേക്ക് നോക്കി ചോദിച്ചു…… ഓഹോ………. എന്റെ കോഴി എനിക്ക് നേരെ ബ ബ ബ ലെ……… അതെ അങ്ങനെ ഇവിടുന്ന് ഇറങ്ങേണ്ടി വന്നാലും ന്റെ അമ്മക്ക് ഉള്ള എല്ലാ സൗകര്യങ്ങളും ഞ്ഞാൻ ഉണ്ടാക്കിക്കോളാം ട്ടോ………

അങ്ങോട്ട് കയറി കിടന്നേ…….. നിലത്തു കിടന്നിട്ട് വ്യാധി വരുത്തിത്തീർക്കാതെ…… ഇതൊക്ക എന്നെ പോലുള്ള ഉരുക്കു വനിതകൾക്ക് പറഞ്ഞതാ…… മനസ്സിലായോ……. കൈ പിടിച്ചു കട്ടിലിനു മുകളിൽ ഇരുത്തി……… എന്നാൽ നീയും വാ കുട്ട്യേ…….. ഇവിടെ ഒരാൾക്ക് കൂടി കിടക്കാം ലോ….. കിടക്കാം……. പക്ഷെ ന്നിക്ക് ഉറക്കം വരണ്ടേ…………. അമ്മയെ കിടത്തി ലൈറ്റ് ഓഫ്‌ ചെയ്തു നിലത്തേക്ക് ചാഞ്ഞു….. പണ്ട് ഓർഫനേജിൽ ആയിരുന്നപ്പോൾ എല്ലാർക്കും കൂടി ഒരു വല്യ ഹാൾ ആണ് കിടക്കാൻ……. ആകെ ഒന്നോ രണ്ടോ കട്ടിലെ ഉള്ളൂ…… അത് അസുഖം ഉള്ളവർക്ക് കിടക്കാനാ……..

പിന്നെ വിശാലമായ നിലത്തു വിരിച്ച വിരിയിൽ കിടന്നങ്ങു ഉരുളും…….. ചിലപ്പോൾ കിടക്കുന്നത് ഈ മൂലക്ക് ആണെങ്കിൽ എഴുന്നേൽക്കുന്നത് അടുത്ത് മൂലക്ക് ആകും………… അപ്പൊ പറഞ്ഞു വന്നത് എന്താണ് ന്നു വെച്ചാൽ അങ്ങിനെ കിടന്നു ഉരുണ്ടു ഉറങ്ങിയാലേ ഉറക്കത്തിനു ഒരു ഗും ഉണ്ടാകു……….. കട്ടിലിനു മുകളിൽ അമ്മയുടെ പതിഞ്ഞ ശ്വാസം വലി ഉയർന്നു കേൾക്കാം……. നിദ്രയുടെ ലോകത്ത് വിഹരിക്കാൻ തുടങ്ങിന്ന് അർത്ഥം…… അപ്പൊ മ്മളും കണ്ണടച്ച് മ്മടെ ആളുകളെ വിളിച്ചു കൂട്ടി………….. അത് തന്നെ വർണ സ്വപ്നങ്ങളെ……… ആകെ ഉറങ്ങുമ്പോഴുള്ള ഗുണം ഇതൊക്കെയാ…………

പണികളുമായി മല്ലിട്ട് ദിവസം ആരംഭിച്ചു……….. ഇന്ന് പൊറാട്ട മാവിന് നല്ല മയം ഉണ്ട്……….. അടിക്കുമ്പോൾ അമ്മടെ ആ താന്തോന്നി മകനെ കുറിച്ച ഓർത്തെ………. അവനെ പോലുള്ളവരെ കയ്യിൽ കിട്ടിയാൽ പൊറാട്ട മാവ് അടിക്കുന്നത് പോലെ തീർക്കും… കൊടുക്കാനുള്ളതൊക്കെ പാത്രത്തിൽ ആക്കി കാത്തിരുന്നു……….. സുരേഷിനോട് വരുമ്പോ ഇത്തിരി പാല് കൊണ്ടു വരാൻ പറഞ്ഞിരുന്നു……… ഒരു പാലൊഴിച്ച ചായ എങ്കിലും കൊടുക്കണ്ടേ…………. അല്ലെങ്കിൽ പിശുക്കി ന്നു വിചാരിക്കില്ലേ……. സുരേഷിനെ പറഞ്ഞയച്ചിട്ട് അടുക്കളയിലേക്ക് നടന്നു……….. വീണ്ടും വാതിലിൽ ബെൽ അടി കേട്ടു…… ഇതാരപ്പൊ ഈ നേരത്തു…….. നെറ്റി ഒന്ന് ചുളിച്ചു…… വാതിൽ പാളി പതിയെ തുറന്നു….. മുഖം മാത്രം പുറത്തേക്ക് ഇട്ടിട്ട് ഒന്ന് സ്കാൻ ചെയ്തു…………….. കാത്ത് നിന്നിരുന്ന ആ മുഖം കണ്ടു ഒന്ന് ഞെട്ടി………. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!