മഴമുകിൽ… : ഭാഗം 33

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

അവന്റെ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും പോലെ…. പിടച്ചിലോടെ അവനിൽ നിന്നും നോട്ടം മാറ്റി എങ്കിലും അവന്റെ കണ്ണുകൾ തന്നിൽ തന്നെയാണെന്ന് മനസ്സിലായിരുന്നു… സിന്ദൂരം എടുക്കുമ്പോൾ കൈകൾ ചെറുതായി വിറക്കും പോലെ തോന്നി അവൾക്ക്… സീമന്തരേഖയിലേക്ക് വിരലുകൾ എത്തും മുൻപ് തന്നെ അവന്റെ കൈകൾ അവിടെ സിന്ദൂരം അണിയിച്ചിരുന്നു… ആ സിന്ദൂരത്തോടൊപ്പം അവന്റെ ചുണ്ടുകൾ കൂടി നെറുകയിൽ പതിഞ്ഞപ്പോൾ തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… ഞെട്ടലോടെ നോക്കിയപ്പോൾ ഒരു കണ്ണിറുക്കി കാണിച്ചു വീണ്ടും മോളുടെ അടുത്തേക്ക് തന്നെ ചെന്നു കിടക്കുന്നത് കണ്ടു…

ആദ്യത്തെ അമ്പരപ്പ് പതിയെ നാണത്തിന് വഴി മാറും പോലെ തോന്നി ദേവക്ക്… അവന്റെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും നെറുകയിൽ തങ്ങി നിൽക്കും പോലെ… കുറച്ചു നേരം അങ്ങനെ തന്നെ നിന്നു പോയി… പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ ഉള്ളിൽ നിറയും പോലെ… അവന്റെ കണ്ണുകൾ വീണ്ടും തനിക്ക് നേരെ നീളുന്നത് കണ്ടപ്പോൾ വേഗം മുടി വാരി കെട്ടി അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽ ഓരോ ജോലികൾ ചെയ്യുമ്പോഴും മനസ്സ് അവനിൽ തന്നെ തങ്ങി നിന്നു… വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി സ്വപ്നം കാണാൻ മനസ്സ് തയ്യാറെടുക്കും പോലെ തോന്നി….. ജോലിയൊക്കെ ഒതുക്കി വന്നപ്പോഴേക്കും ഋഷി കുളി ഒക്കെ കഴിഞ്ഞു ഒരുങ്ങാൻ ഉള്ള തയ്യാറെടുപ്പ് ആയിരുന്നു…

മോള്‌ അപ്പോഴും ഉറക്കം എണീറ്റിട്ടുണ്ടായിരുന്നില്ല…. “”ആഹാ അമ്മേടെ അല്ലുകുട്ടൻ ഇതുവരെ എണീറ്റില്ലേ…””. അടുത്തേക്ക് ചെന്ന് മുടിയിലും പുറത്തും ഒക്കെ വിരലോടിച്ചു ചോദിച്ചു… നെറ്റിയിലേക്ക് കൈകൾ ചെന്നപ്പോൾ ചെറിയൊരു ചൂട് പോലെ തോന്നി…. പരിഭ്രമത്തോടെ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ട് നോക്കി… “”മോളെ….. “”വിളിച്ചപ്പോൾ ഒന്ന് ചിണുങ്ങി വീണ്ടും അങ്ങനെ തന്നെ കിടന്നു… “”എന്താടോ..””. ദേവയുടെ പേടി കണ്ടിട്ട് ഋഷി വേഗം അടുത്തേക്ക് വന്നു മോളുടെ നെറ്റിയിൽ തൊട്ട് നോക്കി… “”അല്ലൂസേ ….. വിളിച്ചു എടുത്ത ഉടനേ അവന്റെ ദേഹത്തേക്ക് “”തന്നെ ചാഞ്ഞു കിടന്നു… “”എടോ… താനിങ്ങനെ ടെൻഷൻ ആകാതെ… പനിടെയാണ്…

നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാം…”” കണ്ണ് രണ്ടും നിറച്ചു മോളുടെ മുടി ഇഴകളിൽ കൂടി വിരലോടിക്കുന്ന ദേവയെ നോക്കി ഋഷി പറഞ്ഞു… അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ വേഗം മുടി ഒന്ന് കെട്ടി പേഴ്സും എടുത്തിരുന്നു.. മോളെ അവന്റെ കൈയിൽ നിന്നും വാങ്ങി എടുത്തപ്പോൾ പോലും അവളിൽ നിന്നും ഒരു നോട്ടം പോലും ലഭിച്ചില്ല എന്ന് കണ്ടപ്പോൾ ഋഷിക്ക് ഉള്ളിൽ ഒരു നോവ് തോന്നി… യാത്രയിലുടനീളം അവൾ മൗനമായി തന്നെ ഇരുന്നു… ഇടയ്ക്കിടയ്ക്ക് അല്ലുമോളുടെ ദേഹം ഒക്കെ ഒന്ന് തൊട്ട് നോക്കും… ഋഷിയുടെ പരിചയത്തിൽ ഉള്ള ആശുപത്രി ആയതുകൊണ്ട് ഒട്ടും കാത്ത് നിൽക്കാതെ അകത്തേക്ക് പെട്ടെന്ന് വിളിച്ചു… “”തണുത്തത് എന്തെങ്കിലും കഴിച്ചിരുന്നോ….””

ദേവയുടെ ദേഹത്തേക്ക് ചാഞ്ഞു തളർച്ചയോടെ കിടക്കുന്ന അല്ലുമോളെ പരിശോധിച്ചു ഡോക്ടർ ചോദിച്ചു… “”ഇന്നലെ ഐസ് ക്രീം കഴിച്ചിരുന്നു ഡോക്ടർ…”” ഋഷിയെ ഒന്ന് നോക്കി കനത്ത ശബ്ദത്തിൽ ദേവ പറഞ്ഞു… “”ആഹ് അപ്പൊ അതിന്റ ആണ്… പേടിക്കുവൊന്നും വേണ്ട… രണ്ടു ഡോസ് മരുന്ന് ചെല്ലുമ്പോളേക്കും ആള് ഉഷാർ ആകില്ലേ…”” ഡോക്ടർ മോളുടെ താടിയിൽ ഒന്ന് തട്ടി ചിരിയോടെ പറഞ്ഞു… തിരികെയുള്ള യാത്രയിലും ദേവയുടെ മുഖം വീർത്തു തന്നെ ഇരുന്നു… ആശുപത്രിയിൽ നിന്നും കിട്ടിയ മരുന്നിന്റെ എഫക്ട് എന്നോണം മോളുടെ ചൂട് വിട്ട് മാറിയിരുന്നു…. എങ്കിലും ദേവ മോളെ ചേർത്ത് പിടിച്ചു തന്നെ ഇരുന്നു..

ഇടവിട്ടിടവിട്ട് ഇപ്പോഴും മോളുടെ ചൂട് നോക്കുന്ന ദേവയെ ഒരു ചിരിയോടെ നോക്കി ഇരുന്നു ഋഷി… ഇന്നലെ വേണ്ടെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ഐസ് ക്രീം കൊടുത്തതിന്റെ ദേഷ്യം ആണെന്ന് മനസ്സിലായിരുന്നു… വീട്ടിൽ ചെന്ന ഉടനേ ചെറിയ മയക്കത്തിൽ ആയിരുന്ന മോളെ കട്ടിലിലേക്ക് കിടത്തി….. മോളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഋഷി തടസ്സമായി മുന്നിൽ വന്നത്… അവനെ ഗൗനിക്കാതെ പോകാൻ തുടങ്ങി എങ്കിലും അതിന് അനുവദിക്കാതെ വീണ്ടും മുന്നിലേക്ക് കേറി നിന്നു… “”ഹാ ഒന്ന് നോക്കടോ….”” ഋഷി വീണ്ടും പറഞ്ഞപ്പോൾ ഗൗരവത്തോടെ നോക്കി… “”എന്താ…””

“”ഒന്നുമില്ല എന്റെ ഭാര്യേ…. ഒരു സോറി പറയാൻ വന്നതാ….”” വട്ടം പിടിച്ചു കഴുത്തിൽ മുഖമമർത്തി അവൻ പറഞ്ഞെങ്കിലും പ്രതികരിക്കാതെ നിന്നു… “”ഞാനിന്നലെ പറഞ്ഞതല്ലേ…. അപ്പൊ അത് കേൾക്കാഞ്ഞിട്ടല്ലേ… “”പറയുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു…. “”സോറി…. ഇനി ചെയ്യില്ലെന്നേ….””വീണ്ടും ഒരിക്കൽ കൂടി അവനത് പറഞ്ഞു കഴുത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു…. “”ഹ്മ്മ്…. “”ചുണ്ടിലൂറിയ ചിരി മറച്ചു പിടിച്ചു ഒന്നമർത്തി മൂളി… അവനും ചിരിക്കുന്നതായി തോന്നി… മീശ കഴുത്തിൽ ഉരഞ്ഞു ഇക്കിളിയാകാൻ തുടങ്ങിയപ്പോഴാണ് ഇപ്പോഴും അവന്റെ കൈകൾക്കുള്ളിലാണ് എന്ന് മനസ്സിലായത്…

വേഗത്തിൽ അവന്റെ കൈ എടുത്തു മാറ്റി ഇത്തിരി ദൂരേക്ക് മാറി നിന്നു…. അവളെ നോക്കി ഒന്ന് മീശ പിരിച്ചിട്ട് മോളുടെ അടുത്തേക്ക് പോകുന്നത് കണ്ടു…. മോളുടെ നെറ്റിയിൽ ഒന്ന് കൂടി തൊട്ട് നോക്കി കവിളിൽ ഒരുമ്മ കൊടുത്തു വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു… “”ഞാൻ ഇറങ്ങുവാടോ…. ഇന്നിനി ആ ശക്തി ടെ നാട്ടിലെ ബന്ധങ്ങൾ ഒക്കെ ഒന്ന് അന്വേഷിക്കണം…. രണ്ടു ദിവസം കൂടിയേ ഉള്ളു കസ്റ്റഡി കാലാവധി… നാളെ ഇനി ഒരു സൈക്കാട്രിസ്റ്റ് നെ കൊണ്ട് അവരെ ഒന്ന് കാണിക്കണം……”” അവൻ പറയുന്നതൊക്കെ മൂളി കേട്ടു… “”പിന്നെ ഞാൻ ചിലപ്പോൾ ഇത്തിരി വൈകും ഇന്ന്… വൈകിട്ട് ഒരു പ്രതിക്ഷേധ മാർച്ച്‌ ഉണ്ട്…

അതൊക്കെ കഴിഞ്ഞിട്ടേ വരൂ….”” എന്തോ ഒരു ടെൻഷൻ പോലെ തോന്നി എങ്കിലും അവനെ പറഞ്ഞു പേടിപ്പിക്കാൻ തോന്നിയില്ല… ചിരിയോടെ നിന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ മുറ്റത്തു ബൈക്ക് കഴുകുന്ന ശ്രീയെ കണ്ടതും അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു… “”കാലമാടൻ… ആരാണെന്നാണാവോ ധരിച്ചു വച്ചിരിക്കുന്നത്…. അങ്ങേരുടെ ഒരു ജാഡ…”” ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് ചാരുപടിയിലേക്ക് ഇരുന്ന് പത്രം നിവർത്തി… “”പ്രതിശ്രുത വധുവിനെ ചീത്ത വിളിച്ച യുവാവിനെ കാൽ യുവതി തല്ലി ഓടിച്ചു….”” അവനെ ഒന്ന് ഒളികണ്ണിട്ട് നോക്കി ഉറക്കെ വായിച്ചു…

അവൾ ഉദ്ദേശിക്കുന്നത് മനസ്സിലായപ്പോൾ ശ്രീ ചിരി കടിച്ചമർത്തി ബൈക്ക് കഴുകുന്നതിൽ ശ്രദ്ധിച്ചു…. “””തലേ ദിവസം രാത്രി പെൺകുട്ടി ഫോണിൽ വിളിച്ചപ്പോൾ ചീത്ത വിളിച്ച യുവാവിന്റെ കാലാണ് തല്ലി ഒടിച്ചത്…. രാവിലെ കൈയിൽ കിട്ടിയ ഉലക്കയുമായി പെൺകുട്ടി യുവാവിന്റെ വീട്ടിൽ എത്തുകയും രണ്ടു കാലും തല്ലി ഒടിക്കുകയുമായിരുന്നു…..”” ഉറക്കെ വായിച്ചിട്ട് വീണ്ടും അവന്റെ നേരെ ഒളികണ്ണിട്ട് നോക്കി…. അവിടെ ഇതൊന്നും ശ്രദ്ധിക്കാത്ത ഭാവത്തിൽ ഇരുന്ന് ബൈക്ക് കഴുകലാണ്….. കഴുകി തീർന്നിരുന്നു അപ്പോഴേക്കും…. പോക്കറ്റ്ഇൽ നിന്നും ഫോൺ എടുത്തു നോക്കുന്നത് കണ്ടു…

“”ആഹ് ഡാ ഫൈസലേ ഞാനാ ശ്രീയ….. പാതിരാത്രി കെട്ടാൻ പോകുന്ന ചെക്കനെ ഫോണിൽ വിളിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച ആ പെണ്ണുണ്ടല്ലോ….. ആഹ് അവള് തന്നെ….അവളുടെ നാക്കിൽ ഇന്ന് കാന്താരി മുളക് അരച്ചു തേക്കാം…. നൂറ്റൊന്ന് ഏത്തവും ഇട്ടിട്ട് വിട്ടാൽ മതി…..”” അവൻ പറയുന്നത് കേട്ട് അവനെ ഒന്ന് രൂക്ഷമായി നോക്കി…. പത്രവും നിലത്തേക്കിട്ട് അകത്തേക്ക് നടന്നു… “”ഇങ്ങേര് ഒരിക്കലും നന്നാകാൻ പോകുന്നില്ല….”” പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോകുന്ന അവളെ നോക്കി ഒരു ചെറിയ ചിരിയോടെ ശ്രീ നിന്നു… 🔸🔸

“”ദാ ഇത്രേം കൂടി… “” സ്പൂണിൽ ഒരിത്തിരി പൊടിയരി കഞ്ഞി നീട്ടിയപ്പോളേക്കും മോള്‌ പിണക്കത്തോടെ മുഖം തിരിച്ചു… “”അല്ലൂനു വേണ്ടമേ….”” രണ്ടു കൈ കൊണ്ടും മുഖം പൊത്തി അവളുടെ മടിയിലേക്ക് ചാഞ്ഞു കിടന്നു… “”അയ്യോ എന്റെ അല്ലൂന്റെ ഉവ്വാവ് മാറണ്ടേ…. മാമുണ്ട് ശക്തി വന്നാൽ അല്ലേ ഉവ്വാവ് മാറൂ…. ഹ്മ്മ്…..”” ആ കുഞ്ഞ് മുഖം പിടിച്ചുയർത്തി ദേവ ചോദിച്ചപ്പോൾ സങ്കടത്തോടെ ചുണ്ട് കൂർപ്പിച്ചു… “”അമ്മേടെ പൊന്നിന്റെ ഉവ്വാവ് മാറാൻ അല്ലേ…. എങ്കിൽ അല്ലേ നമുക്ക് അച്ഛെടെ കൂടെ കളിക്കാൻ പറ്റു…ഹ്മ്മ്…”” നെറ്റിയിൽ ഒരുമ്മ കൊടുത്തു ദേവ ചോദിച്ചപ്പോൾ ആദ്യം വീണ്ടും പിണക്കത്തോടെ മുഖം തിരിച്ചു എങ്കിലും ഒടുവിൽ വാ തുറക്കുന്നത് കണ്ടു…. “”അച്ഛേനെ കാണണം….

“”കഞ്ഞി കുടിച്ചു കഴിഞ്ഞതും ദേവയുടെ തോളിലേക്ക് മുഖം അമർത്തി… “”അച്ഛാ ഇപ്പൊ വരുമെ….””. മോളുടെ തോളിൽ പതിയെ തട്ടിക്കൊടുത്തു ക്ലോക്കിലേക്ക് നോക്കി… സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു….. ഉള്ളിൽ ഒരു പേടി നിറയും പോലെ തോന്നി അവൾക്ക്.. കഴിഞ്ഞ ഒരു മണിക്കൂർ ആയി വിളിക്കാൻ ശ്രമിക്കുന്ന അവന്റെ നമ്പർ വീണ്ടും ഒരിക്കൽ കൂടി ഡയൽ ചെയ്തു ചെവിയിലേക്ക് വെച്ചു…. ഇത്തവണയും മുഴുവൻ ബെൽ അടിച്ചു തീർന്നിട്ടും ആരും എടുത്തില്ല എന്ന് കണ്ടു നെഞ്ചിനെ ഭയം വരിഞ്ഞു മുറുക്കും പോലെ തോന്നി അവൾക്ക്… കൈ കഴുത്തിലെ താലിയിലേക്ക് മുറുകിയിരുന്നു….

കണ്ണുകൾ രണ്ടും അടച്ചു പ്രാർത്ഥനയോടെ ഇരിക്കുമ്പോഴാണ് ഋഷിയുടെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞത്… ഒരു നിമിഷം പോലും കാത്തു നിൽക്കാതെ എടുത്തു… “”ഹലോ…. എവിടെയ..ഋഷിയേട്ട…”” “”ഡോ ….”” ഫോണിൽ കൂടി അവന്റെ തളർന്ന സ്വരം കാതിലേക്ക് വന്നതും മേലാകെ ഒരു പെരുപ്പ് നിറയും പോലെ തോന്നി അവൾക്ക്… “”എന്താ….. എന്താ ഋഷിയേട്ട…”” ശബ്ദമെന്താ വല്ലാതെ ഇരിക്കുന്നെ…. മറുവശത്തു നിന്നും അവൻ പറയുന്നത് കേട്ടപ്പോൾ വിരലുകൾ ഒന്ന് കൂടി താലിയിലേക്ക് മുറുകിയിരുന്നു…….തുടരും

മഴമുകിൽ: ഭാഗം 32

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!