അഗ്‌നിശിഖം: ഭാഗം 4

Share with your friends

എഴുത്തുകാരി: രുദ്രവേണി

“ഓഓഓ….. താനോ. എന്തോന്നാ കാലത്ത് തന്നെ. ഇന്സ്പെക്ഷന് വന്നതാകും ലെ…… ” “അതേലോ.. നീയിവിടെ ആരെയോ കൊണ്ടു വന്നു പാർപ്പിച്ചിട്ടുണ്ടെന്ന് കേട്ടല്ലോ.. ” “ഉവ്വോ….. ഞാൻ ഇന്നലെ ആയിരുന്നല്ലോ പേപ്പറിൽ കൊടുത്തത്. ഇത്ര പെട്ടെന്ന് എല്ലാരും അറിഞ്ഞോ. ശോ ന്നിക്ക് നാണം വരുന്നു. ഒന്ന് കാല് കൊണ്ടു നിലത്തു വരഞ്ഞു… ” “അങ്ങട്ട് മാറി നിക്കെടി.. വിളിക്കടി നിന്റെ ജാരനെ .. ഇന്നത്തോടെ ഈ ഫ്ളാറ്റിലെ പൊറുതി നിർത്തി തരാമെഡി……….. ” “ഓഹോ.. എനിക്ക് നാണമാ.. ഞാനെങ്ങനെ വിളിക്കും. ചേട്ടൻ തന്നെ വിളിച്ചോ ……” “ഉള്ളില് ഒളിച്ചിരിക്കുന്നത് ആരായാലും ഇങ്ങോട്ട് ഇറങ്ങി വാ… ഇന്ന് നിങ്ങൾക്ക് രണ്ടാൾക്കും ചാകര തന്നെ….. ” “ആരാ അത്.. ആരാ മോളെ..

അമ്മ പതിയെ റൂമിന് പുറത്തേക്ക് വന്നു.. ” “അമ്മ ഇങ്ങോട്ട് വാ. ഈ ചേട്ടൻ ജാരനെ പിടിക്കാൻ വന്നതാ. എനിക്കും കാണണം.. ഞ്ഞാൻ ഇന്ന് വരെ ഒരു ജാരനെ ജീവനോടെ കണ്ടിട്ടില്ലന്നെ.. പൊന്തി വന്ന ചിരി കടിച്ചമർത്തി.. ” “എടി.. കളിയാക്കുന്നോ. ഇതാരാ പുതിയ അവതാരം. ” കലി തുള്ളി അമ്മക്ക് നേരെ വിരൽ ചൂണ്ടി… “ഇതെന്റെ അമ്മ….. എന്തെ കണ്ടിട്ട് വേറെ വല്ലതും തോന്നുന്നുണ്ടോ… ഞാനും അമ്മയെ മുഴുവനായി ഒന്ന് നോക്കി…….. ” “എടി……………….. ” “അലറണ്ട…. ഇതൊക്ക ചോദിക്കാൻ നിങ്ങൾ ആരാണ് മിസ്റ്റർ …. ” “ആഹാ…….. കൊച്ചിന് അത് ഇതുവരെ മനസ്സിലായില്ലേ. ഞാനേ ഈ ഫ്ലാറ്റിന്റെ അവകാശി.. ” “വെറും താലി കെട്ടിയത് കൊണ്ടു മാത്രം നിങ്ങള് ശ്വേത ടെ സ്വത്തുക്കളുടെ അവകാശി ആകണം ന്നു ഇല്ലാലോ…. അങ്ങനെ തോന്നുണ്ടോ ആവോ….. ”

കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.. “പിന്നെ ഇവര് ആരാണെന്നും ഞാനും ഇവരും തമ്മിലുള്ള ബന്ധം എന്താണെന്നും അവളോട്‌ പറഞ്ഞിട്ടുണ്ട് . വെറുതെ അതിനു വേണ്ടി സാറ് വെയിൽ കൊള്ളേണ്ട.. ഇപ്പോൾ സാർ പോയാട്ടെ… എനിക്ക് ഇത്തിരി പണി ഉണ്ട് ………. ” “ടി………… നീ അങ്ങനെ രക്ഷപെട്ടു എന്ന് കരുതണ്ട.. നിന്നെ ഇവിടുന്ന് തുരത്തിയിട്ടേ എനിക്കിനി ഉറക്കമുള്ളൂ…”. “ആയിക്കോട്ടെ സഹോദര. ഹാപ്പി ഉറക്കമില്ലാത്ത രാത്രികൾ. പുറത്തേക്ക് ആക്കി വാതിൽ ചേർത്തടച്ചു……… ” ഭയന്ന് നിൽക്കുന്ന അമ്മയെ നോക്കി കണ്ണിറുക്കി.. ” പേടിക്കണ്ട. ഇടക്കിടക്ക് ഉള്ള കലാപരിപാടികൾ ആണേ. ഇവരൊക്കെ ഉള്ളത്കൊണ്ട് ബോറടിക്കാതെ പോകുന്നു ” “ആരാ മോളെ….” ഇടറിയ ശബ്ദത്തോടെ ചോദിച്ചു…..

“അത് എന്നെ ഇടക്കിടക്ക് എന്റർടൈൻമെന്റ് ചെയ്യിക്കാൻ വരുന്ന കഥാപാത്രം. ശരൺ.. എന്റെ കൂട്ടുകാരി…. ഈ ഫ്ലാറ്റിന്റെ ഓണർ ശ്വേതടെ തല തിരിഞ്ഞ ഭർത്താവ്. അവളുടെ അച്ഛന് കിട്ടിയ യമണ്ടൻ പണി… ” “പാവം അവള് അവിടെ കിടന്നു എല്ലു നുറുങ്ങി പണിയെടുക്കുന്നു……. ഈവനിവിടെ ദൂരത്തടിച്ചു തീർക്കുന്നു.. അതന്നെ …. ” “അവനു നിന്നോടെന്താ മോളെ ഇത്ര ദേഷ്യം. ഇവിടുന്ന് ഇറക്കി വിടുമെന്നൊക്കെ പറയുന്നത് കേട്ടല്ലോ…”. “അത് ചുമ്മ. “ലാലേട്ടനെ പോലെ തോളൊക്കെ ചെരിച്ചു ഒന്ന് അഭിനയിച്ചു……. ” ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാനെന്നെ. അങ്ങനൊന്നും നടക്കില്ല…. ” “അവനു എന്നോട് ദേഷ്യം തോന്നാൻ ഒരു കാരണം ഉണ്ട്… ” ഒന്ന് കണ്ണിറുക്കി കാണിച്ചു.. “കൂട്ടുകാരികളുടെ ഭർത്താക്കന്മാർ നമുക്ക് ഏട്ടന്മാർ ആണല്ലോ ..

ഭാര്യടെ കൂട്ടുകാരികളുടെ മുന്നിൽ അവര് ഭാര്യയെ മാത്രം സ്നേഹിക്കുന്ന ഉദാരമനസ്കരും.. ശ്വേത കൂടെയുള്ളപ്പോ 24 കാരറ്റ് ഗോൾഡ് ആയിരുന്നു സ്വഭാവം. മ്മടെ ശ്വേത അങ്ങ് ഫ്ലൈറ്റിൽ കയറിയപ്പോ തുടങ്ങി അങ്ങോർക്ക് ചൊറിച്ചിൽ.. സ്നേഹം കൊണ്ടു തേനും പാലും ഒലിക്കായിരുന്നു…………… ” “ഒരു ദിവസം പതിവ് പോലെ വൈകുന്നേരം വീട്ടിൽ കയറി വന്നപ്പോൾ മ്മടെ സ്നേഹസ്വരൂപൻ കാത്ത് നിൽക്കുന്നു. ഏട്ടനല്ലേ മ്മള് ഉള്ളിലേക്ക് വിളിച്ചു. അപ്പോഴല്ലേ അങ്ങൊരു തനി കൊണം പുറത്തെടുത്തെ. കുറച്ചു കാലം ഫ്രീ ആയി കളരി പഠിച്ചിരുന്നെ…. അതിന്റെ ബാലപാഠങ്ങൾ അങ്ങ് പ്രയോഗിച്ചു.. ഒരു രണ്ടാഴ്ച ആശുപത്രിയിൽ കിടന്നുന്നാണ് അറിവ്…….. ” “അയ്യോ………. പാവം ആ കുട്ടി ലെ..

ഇയാള് ഇങ്ങനെ ആണെന്ന് അവൾക്കറിയുമോ.. ഒരു കണക്കിന് പറയാതിരിക്കാണ് നല്ലത്.. അതിന്റെ ജീവിതം പോവില്ലേ…..” “ആഹാ………. കൊള്ളാലോ അമ്മേ… ജീവിതം നശിക്കും ന്നു പറഞ്ഞു ഇതുപോലൊരു ആഭാസനെ ജീവിതകാലം മുഴുവനും സഹിക്കുകയോ. അതിലും ഭേദം മരിക്കുന്നതല്ലേ….. ” “ഞാനേ വിവരങ്ങളൊക്കെ തെളിവ് സഹിതം അങ്ങ് ബോധിപ്പിച്ചു. അത്രല്ലേ എന്നെകൊണ്ട് പറ്റു…. ” “തെളിവോ………. അതെവിടുന്നു..”അമ്മക്ക് സംശയം മാറുന്നില്ല…… “ഹാ ഹാ ഹാ… എന്നെ കണ്ടാൽ ഒരു ലുക്കില്ലന്നെ ഉള്ളൂ.. ഭയങ്കര ബുദ്ധിയാ………… ” “ഇങ്ങോട്ട് താമസം മാറുമ്പോൾ തന്നെ ഒരു ചെറിയ cctv ഒപ്പിച്ചിരുന്നു.. വേറൊരാളുടെ വീടല്ലേ…… കൂടാതെ ഒറ്റക്കും .. ഭാവിയിൽ ഒരു കുറ്റ ആരോപണം താങ്ങേണ്ടി വന്നലോ.

അതെന്തായാലും കാര്യായി……. ” “എന്നിട്ടോ…………” ആകാംഷ നിറഞ്ഞ ചോദ്യം. “ആ പോയവനെ.. ശ്വേതക്ക് ഉള്ള വേട്ട മൃഗം ആണെന്നെ.. അതല്ലേ തീറ്റ കൊടുത്തു വളർത്തുന്നെ.. നാട്ടിലെത്തേണ്ട താമസം അവന്റെ വിചാരണ തുടങ്ങും. പിന്നെ അവൻ ഉയര്തെഴുനെല്ക്കില്ല..ഞങ്ങള് പൂട്ടും……. മണിച്ചിത്ര താഴിട്ട് പൂട്ടും……….. ” “അതെ…….. സംസാരിച്ചിരുന്നു സമയം പോയി.. ഈ ചായ കുടിച്ചോളൂ….. ഇന്നത്തേക്ക് കഞ്ഞി ഉണ്ടാക്കിട്ടുണ്ടേ.. സാധാരണ ലക്ഷ്മി അമ്മടെ വീട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം . വെറുതെ ഗ്യാസ് ചിലവാക്കണ്ടല്ലോ.. ഇനിയിപ്പോ അമ്മ കൂടി വന്ന സ്ഥിതിക്ക് മോശല്ലേ.. നാളെ മുതൽ വേറെ എന്തെങ്കിലും ഉണ്ടാക്കാം ട്ടോ.. ദേ എന്റെ റേഡിയോ പെണ്ണിന്റെ കൂടെ പാട്ടും കേട്ട് ഇരുന്നോളു………

ഞാൻ ദാ പോയി.. ദേ വന്നു….” വാതിലടച്ചു പുറത്തേക്ക് നടന്നു………. ലക്ഷ്മി അമ്മയോട് ഇന്നലെ നടന്നത് ചരിത്രവും ഭൂമിശാസ്ത്രവും അടക്കം എല്ലാം വിശദീകരിച്ചു.. താടിക്ക് കയ്യും കൊടുത്തു കുറേ നേരം ചിന്തിച്ചിരുന്നു…. “കാലം പോയ പോക്കേ.. പെറ്റ വയറും ഭാരമായി തുടങ്ങി ല്ലേ. വാക്കുകളിൽ നോവ് കലർന്നിരുന്നു…. ” “ഒരു കണക്കിന് നന്നായി. എന്റെ ഈ ഒറ്റ മൈനക്ക് ഒരു അമ്മക്കിളിയെ കിട്ടിലോ.” ആ വാക്കുകൾ എന്ത് കൊണ്ടോ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിയിച്ചു………. “ഇന്നെന്താ പെണ്ണെ ഭക്ഷണം കൊണ്ടു പോകുന്നില്ലേ. ഇറങ്ങാൻ നേരം ലക്ഷ്മിയമ്മ ചോദിച്ചു.. ” ഇല്ലന്നെ …………. ഞ്ഞാൻ കഴിക്കുന്നതിനു തന്നെ അമ്മടെ അമൂൽ ബേബി പിറുപിറുക്കുന്നത് കാണാം.. ഇതിപ്പോ ഒരാൾക്ക് കൂടി വേണ്ടേ..

ഞങ്ങള് ഉള്ളത് കൊണ്ടു ഓണം പോലെ കഴിഞ്ഞോളം. പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്ക് നടന്നു….. 💫✨️💫✨️💫✨️💫✨️💫✨️💫✨️ സാധാരണ പോലെ ഒരു ദിവസം.. അമ്മക്കായി ഉച്ചത്തേക്ക് ഭക്ഷണം ഒരുക്കി വെച്ചു. അലമാരയിൽ അടുക്കി പെറുക്കി വെച്ചിരുന്ന പഴയ പുസ്തകങ്ങളൊക്കെ കയ്യിൽ ഏല്പിച്ചു…. അതേയ്………. വേണ്ടാത്തതൊന്നും ചിന്തിക്കാതെ ഈ അക്ഷരങ്ങളോടൊക്കെ കൂട്ടൂ കൂടി ഇവിടെ ഇരുന്നോളണം ട്ടോ. വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതിന് മുന്നേ മക്കളെ പറഞ്ഞേൽപ്പിക്കുന്നത് പോലെ പറഞ്ഞു………. ലക്ഷ്മി അമ്മയുടെ അടുത്തേക് പോകുന്നോ. മ്മടെ അമൂൽ ബേബി പോയാൽ അവരും ഒറ്റക്കാണ്….. വേണ്ട എമി. ഇന്ന് ഇവിടിരുന്നു നോക്കട്ടെ. പറ്റില്ലെങ്കിൽ പറയാം ട്ടോ…. അല്ല മോള് എങ്ങോട്ടാ പോകുന്നെ……… ചേ………

മോളെ കുറിച്ച് ഒന്നും അറിയില്ല ലെ. ഇവിടെ അടുത്തൊരു പാരലൽ കോളജിൽ പഠിപ്പിക്കാൻ പോവാണ്. കാശിനു വേണ്ടിയൊന്നും അല്ല ട്ടോ. പിന്നെ ഒരു സോഷ്യൽ സർവീസ് . അതിനിപ്പോ അവര് കാശ് തന്നാൽ മ്മള് വേണ്ടാന്ന് പറഞ്ഞാൽ അവർക്ക് സങ്കടാവില്ലേ. അതോണ്ട് അക്കൗണ്ടിലേക്ക് ഇട്ടോളാൻ പറയും….. എപ്പടി… ഈ പെണ്ണിനെ കൊണ്ടു തോറ്റു എന്നൊരു ഭാവം ആ മുഖത്തു വിരിഞ്ഞു… വരുമ്പോ മിട്ടായി വാങ്ങിക്കൊണ്ടു വരാം ട്ടോ.വാതിലടച്ചു ഉള്ളിലിരുന്നോ. കണ്ണിറുക്കി കാണിച്ചു പതിയെ നടന്നു. ഉള്ളിൽ സന്തോഷത്തിന്റെ അല കടൽ പതഞ്ഞു പൊന്തുന്നുണ്ട്. തിരികെ വരുമ്പോൾ കാത്തിരിക്കാൻ ഒരാൾ. എനിക്കും സ്നേഹിക്കാൻ ഒരാൾ. 💫✨️💫✨️💫✨️💫✨️💫✨️💫✨️

ഫ്ളാറ്റിലെ ജീവിതവുമായി പാറൂമ്മ പതിയെ പ്രണയത്തിലായി. രാവിലെ എനിക്കൊപ്പം എഴുനേറ്റ് പൊറാട്ട ചുട്ടെടുക്കാൻ കൂടും. കൂടാതെ അമ്മടെ മാസ്റ്റർ പീസ് ആയ ഇലയടയും കൊഴുക്കട്ടയും. അമ്മയുടെ നാടൻ രുചി പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. നാൾക്ക് നാൾ ഓർഡർ കൂടി വന്നു.. അടുക്കള പണിയിൽ നിന്ന് എന്നെ സാവധാനം മോചിപ്പിച്ചു. രാവിലെ ഞങ്ങൾക്ക് മാത്രമായി പലഹാരങ്ങളും ഉച്ചക്ക് കൊണ്ടു പോകാൻ പൊതിച്ചോറും ഒക്കെ സമയാസമയത് റെഡി ആയി. ലക്ഷ്മി അമ്മയുമായി പതിയെ കൂട്ടായി തുടങ്ങി. ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും വിസിറ്റിംഗ് തുടങ്ങി. വൈകുന്നേരത്തു തയ്‌ക്കാൻ ഇരുന്നാൽ ഓരോ നാട്ടുകൂട്ടവുമായി കൂടെ കൂടും. പണി കഴിഞ്ഞത് ഇസ്തിരി ഇട്ടു എടുത്തു വെക്കുന്ന ജോലിയും അമ്മ ഏറ്റെടുത്തു.

ഉറങ്ങുന്നത് വരെ കഥകൾ പറഞ്ഞു കൂടെ ഇരുന്നു. ജനിച്ചപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്ന ആ അനാഥത്വം പതിയെ മാഞ്ഞു പോകുന്നത് സന്തോഷത്തോടെ കാണുകയായിരുന്നു. മകനാൽ ഉപേക്ഷിക്കപെട്ടവളാണെന്ന ഓർമ പോലും ആ അമ്മയുടെ മനസ്സിൽ തെല്ലും അവശേഷിക്കില്ല. നാല് ചുമരുകൾ ഉള്ള ഒരു കെട്ടിടം ഒരു വീടായി മാറുകയായിരുന്നു. സ്നേഹമുള്ള ഒരു അമ്മയുടെ കിളിക്കൂട്. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!