അർച്ചന-ആരാധന – ഭാഗം 16

അർച്ചന-ആരാധന – ഭാഗം 16

എഴുത്തുകാരി: വാസുകി വസു

ജീവിതത്തിൽ എന്റെ പപ്പാ ഒറ്റക്കായി പോയെന്നൊരു തോന്നൽ വേണ്ടാ..അതുപോലെ എനിക്കും.ഈ ജന്മം എനിക്കെന്റെ പപ്പയുടെ സ്നേഹം മുഴുവനും വേണം” അർച്ചന ഏങ്ങലടിച്ചു കരഞ്ഞു.അയാൾ കൈ നീട്ടി മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…അവൾ അയാളുടെ വലതുകരത്തിൽ തന്റെ കരം അർപ്പിച്ചു എപ്പോഴോ മയങ്ങി… അരവിന്ദ് നമ്പ്യാർ ഉറങ്ങാതെ നേരം വെളുപ്പിച്ചു…മകൾക്ക് കൂട്ടായി നിഷ്കളങ്കയായി ഉറങ്ങുന്ന അർച്ചനയെ തന്നെ സൂക്ഷിച്ചു നോക്കി കസേരയിൽ ഇരുന്നു.. ഇതുവരെ നൽകാൻ കഴിയാതിരുന്ന സ്നേഹം മുഴുവനും പകർന്ന് നൽകിക്കൊണ്ട്… കർമ്മം കൊണ്ട് താൻ ഇപ്പോളാണു ശരിക്കും അച്ഛനായെന്ന് അയാൾക്ക് തോന്നിപ്പോയി….

അർച്ചന പതിവുപോലെ നേരത്തെ ഉറക്കം ഉണർന്നത് തനിക്ക് അരികിലിരുന്ന് മയങ്ങുന്ന പപ്പയുടെ മുഖം കണ്ടാണ്. “പപ്പാ..” അവൾ അരവിന്ദ് നമ്പ്യാരെ മെല്ലെ തട്ടിയുണർത്തി.അയാൾ ഞെട്ടിയത് പോലെ കണ്ണുകൾ തുറന്നു. “പപ്പാ ഉറങ്ങിയില്ലേ” “ഉറങ്ങിയല്ലോ”അയാളുടെ മറുപടിയും വന്നു. ” എന്തിനാണ് പപ്പാ എന്നോട് കളളം പറയുന്നത്.. ” അവളുടെ സ്വരത്തിൽ വേദന നിഴലിച്ചു. “കളളമല്ല മോളേ..കുറച്ചു വർഷങ്ങൾക്ക് ശേഷം പപ്പ ഇന്നാണ് സമാധാനമായൊന്ന് കണ്ണടച്ചത്.മദ്യത്തിന്റെ ലഹരി പോലും ഇല്ലാതെ.നിന്റെ അമ്മ മരിച്ചശേഷം മദ്യത്തിന്റെ ലഹരിയറിയാതെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.അവളെപ്പോഴും കൂടെ ചെല്ലാനായി വന്ന് വിളിക്കുന്നത് പോലെ തോന്നും.പക്ഷേ നിന്നെ ആലോചിക്കുമ്പോൾ അതിനു കഴിയാറില്ല”

അർച്ചനക്ക് ഊഹിക്കാൻ കഴിയുമായിരുന്നു പപ്പ അനുഭവിക്കുന്ന മാനസിക സമ്മർദം. അയാളുടെ ഹൃദയമിടിപ്പ് പോലും അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. “പപ്പാ നമുക്കൊരു ടൂറ് പോയാലോ..കുറച്ചു പുണ്യസ്ഥലങ്ങൾ സന്ദർശിക്കാം” അയാളുടെ മനസ്സ് മനസ്സിലാക്കിയതു പോലെ അവൾ പറഞ്ഞു. “കുറച്ചു തിരക്കുകളൊന്ന് മാറ്റിവെക്ക് പപ്പാ” അർച്ചന അയാളെ പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിച്ചു. ഒരുയാത്ര അരവിന്ദും ആഗ്രഹിച്ചിരുന്നു.. മനസ്സൊന്ന് റീഫ്രഷ് ആകണം.പലപ്പോഴും ജോലി തിരക്കിനാൽ കഴിഞ്ഞിരുന്നില്ല. “ശരി പോയേക്കാം..രണ്ടു മൂന്ന് ദിവസം കൂടി കഴിയട്ടെ.

ഓഫീസിൽ കുറച്ചു വർക്കുകൾ തീരാനുണ്ട്” പപ്പ സമ്മതിച്ചതോടെ അർച്ചന സന്തോഷത്താൽ തുള്ളിച്ചാടി.അയാളുടെ കവിളത്ത് ഉമ്മ കൊടുത്താണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്. “പപ്പാ റെസ്റ്റ് എടുക്ക്..ഞാൻ ചായ എടുത്ത് വരാം” അതും പറഞ്ഞു അവൾ അടുക്കളയിൽ പോയി.അരവിന്ദ് നമ്പ്യാരുടെ മനസ്സറിഞ്ഞ് കടുപ്പമുള്ള ചായയിട്ട് കൊണ്ട് ചെന്ന് കൊടുത്തിട്ട് ഫ്രഷാകാനുളള തയ്യാറെടുപ്പുകൾ നടത്തി.. 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 അരവിന്ദ് നമ്പ്യാർക്ക് അന്നത്തെ ദിവസം ഓഫീസിൽ അർജന്റായിട്ട് പോകേണ്ടി വന്നു.തിരിച്ചെത്തിയപ്പോൾ വൈകുന്നേരമായി.പപ്പയുടെ കാറിന്റെ ശബ്ദം കേട്ടാണ് അർച്ചന വാതിക്കലിലേക്ക് ഓടിച്ചെന്നത്.

“എന്താ പപ്പാ ഇന്ന് താമസിച്ചത്” അർച്ചനയുടെ മുഖം പരിഭവത്താൽ വീർത്തു.കാറിൽ നിന്ന് ഇറങ്ങി വന്ന അരവിന്ദ് അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി. “കുറച്ചു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു. ഒരാഴ്ച ബിസി ആയിരിക്കും. നമുക്ക് ടൂറ് ഒരാഴ്ച കൂടി കഴിഞ്ഞു നോക്കാം” മനസിലൊരു സങ്കടം വന്നെങ്കിലും പപ്പയുടെ തിരക്ക് അവൾക്ക് അറിയാം..ബിസിനസ്സ് മാഗ്നറ്റിന് ജീവിതം എപ്പോഴും തിരക്കിൽ ആയിരിക്കും.. “നീ വേഗം റെഡിയാകൂ..നമ്മൾ ഇന്ന് ഒരു ഫിലിമിനു പോകുന്നു.. ചെറിയ ഒരു ഒൗട്ടിംഗും പ്ലാൻ ചെയ്തിട്ടുണ്ട്” അത് കേട്ടപ്പോൾ അർച്ചനയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.ഒരിക്കൽ പോലും തിയേറ്ററിൽ പോയി സിനിമ കണ്ടട്ടില്ല.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..

വീട്ടിലെ സാഹചര്യം അതല്ലായിരുന്നു. പപ്പക്ക് ചായ കൊടുത്തിട്ട് അർച്ചന വേഗം ഒരുങ്ങി വന്നു.ആരാധനയുടെ അലമാരയിൽ നിന്ന് അവളുടെ വിലകൂടിയ തുണികളിൽ ഒന്നാണ് എടുത്തു ധരിച്ചത്.ബ്ലാക്ക് ജീൻസും വെളള ബനിയൻ ഷർട്ടും.ആരാധനയുടെ പോലെ ഹെയർ സ്റ്റൈലിൽ മുടി ചീകിവെച്ചു.അത്യാവശ്യം ആഭരണങ്ങളും അണിഞ്ഞു.പപ്പയുടെ സ്റ്റാറ്റസിനു താനായിട്ടൊരു കുറവും വരരുതെന്ന് കരുതി. കാറിലായിരുന്നു യാത്ര..അനന്തപുരിയിലെ തിയേറ്ററിൽ പപ്പയോടൊപ്പം ആസ്വദിച്ചിരുന്ന് ഫിലിം കണ്ടു.അതിനു ശേഷം ടെക്സ്റ്റൈൽ ഷോറൂമിൽ കയറി അവൾക്കുളള ഡ്രസ് എടുത്തു.

ബേക്കറിയിൽ കയറി കൊതിയുളള സ്വീറ്റ്സും വാങ്ങി എന്നിട്ട് നേരെ റെസ്റ്റോറന്റിൽ കയറി ഫുഡും കഴിച്ചു അവർ മടങ്ങി. “നാളെ മുതൽ ഡ്രൈവിംഗ് പഠിക്കാൻ പോകണം..കുറെ നാളായി നീ ആവശ്യപ്പെടുന്നതല്ലേ.രുദ്രൻ കൂടെ വരും” മടക്കയാത്രയിൽ പപ്പ പറഞ്ഞതുകേട്ട് അർച്ചനയൊന്ന് ഞെട്ടി. “ഈശ്വരാ പെട്ടൂ..ആരാധന ആണെന്ന് കരുതി പപ്പ ഇങ്ങനെയെല്ലാം പറയുന്നത്” അവളാകെ ചിന്താ കുഴപ്പത്തിലായി.പപ്പായെ എതിർക്കാനും കഴിയില്ല.ഇതുവരെ സൈക്കിൾ ചവിട്ടുമെന്ന് അല്ലാതെ സ്കൂട്ടർ പോലും ഓടിച്ചട്ടില്ല.ഇതെന്താണൊരു പോം വഴി.ചിന്തിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് രുദ്രപ്രതാപിന്റെ മുഖമായിരുന്നു.

അയാളോട് സൂചിപ്പിച്ചാൽ എന്തെങ്കിലും വഴി കാണാതിരിക്കില്ല.അർച്ചന സ്വയം സമാധാനിച്ചു. “ശരി പപ്പാ..” അർച്ചന സമ്മതിച്ചു.. 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 അന്നും പതിവുപോലെ അരവിന്ദ് നമ്പ്യാർ കിടക്കാൻ ഒരുങ്ങിയപ്പോൾ അർച്ചന മുറിയിലെത്തി. അവളെ കണ്ടതും അയാളൊന്ന് പുഞ്ചിരിച്ചു. “ഇന്ന് പപ്പാ ഒറ്റക്ക് ഉറങ്ങിക്കോളൂ..” അർച്ചന പുഞ്ചിരിയോടെ പറഞ്ഞു. അയാളൊന്ന് ഞെട്ടി. “എന്തുപറ്റി” “ഇന്നലെ പപ്പാ ഉറങ്ങിയില്ലല്ലോ..നല്ല ക്ഷീണം മുഖത്തുണ്ട്” “അതൊന്നും സാരമില്ല.. മോള് ഇവിടെ കിടന്നോ” “വേണ്ട പപ്പാ..ഞാനെന്റെ മുറിയിൽ കിടന്നോളാം” “എങ്കിൽ കുറച്ചു സമയം നമുക്ക് കത്തിവെക്കാം” അയാൾ ചിരിച്ചു…കൂടെ അവളും…

“ഓ.. യെസ്..ഷുവർ” പപ്പയും മകളും കൂടി ഓരോന്നും സംസാരിച്ചു ഇരുന്നു..അർച്ചന സൂത്രത്തിൽ ഒരുകാര്യം എടുത്തിട്ടു. “പപ്പാ..എന്നെ വിവാഹം കഴിപ്പിച്ചു വിട്ടാൽ എന്റെ പപ്പാ തനിച്ചാകില്ലേ?” തീരെ പ്രതീക്ഷിക്കാത്ത ചോദ്യം..അരവിന്ദ് നമ്പ്യാർ ആകെ ഉലഞ്ഞ് പോയി.മകളുടെ വിവാഹം കഴിഞ്ഞാൽ തനിച്ചാകുന്നൊരു നിമിഷം അയാൾ ചിന്തിച്ചിട്ട് കൂടിയില്ല. “എനിക്കറിയാം പപ്പാ.. അങ്ങനെയൊരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന്.വിവാഹം കഴിഞ്ഞു ഞാൻ ഇവിടെ താമസിച്ചാലും എനിക്ക് മേൽ ഭർത്താവിന്റെ നിഴലുണ്ടാകും.എത്രയൊക്കെ പപ്പയെ നോക്കിയാലും കുറവുകൾ ഉണ്ടാകും”

അർച്ചന കുറച്ചു സമയം നിശബ്ദയായി.അവളെന്താണു പറഞ്ഞു വരുന്നതെന്ന് അറിയാതെ അയാളാകെ കുഴങ്ങി. “അമ്മക്ക് പകരം വെക്കാൻ മറ്റൊരാൾ ആകില്ലെന്ന് അറിയാം..എങ്കിലും പപ്പയെ നോക്കാൻ എനിക്ക് പ്രയാസമൊന്നുമില്ല.എന്നാലും ഒരുഭാര്യക്ക് ചെയ്യാൻ കഴിയുന്നത് മകൾക്ക് കഴിയില്ലല്ലോ. അതുകൊണ്ട് പപ്പ വീണ്ടുമൊരു വിവാഹം കൂടി കഴിക്കണം” “നോ” അരവിന്ദ് അലറിപ്പറഞ്ഞു. “കഴിയില്ല എനിക്ക്.. നിന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ” “പപ്പാ..ഞാൻ മുഴുവനും പറയട്ടെ..എന്നെ വിവാഹം കഴിക്കുന്ന ആൾക്ക് താല്പര്യം ഇല്ലങ്കിലോ..ഒന്ന് ചിന്തിച്ചു നോക്കൂ.എനിക്ക് പരിമിതികൾ ഉണ്ടാകും”

നമ്പ്യാർക്ക് ഒന്നും മിണ്ടാൻ കഴിയാതെയായി..തനിക്ക് മുമ്പേ എല്ലാം മകൾ ചിന്തിക്കുന്നു..അവൾ പറയുന്നത് 100% ശരിയാണ്.പക്ഷേ… കീർത്തിയുടെ(ആരാധനയുടെ അമ്മ) സ്ഥനത്ത് മറ്റൊരാൾ… ഇല്ല പറ്റില്ല.. പപ്പയോട് അങ്ങനെയൊക്കെ സംസാരിക്കേണ്ടി വന്നതിൽ അർച്ചനക്ക് സങ്കടമായി.താനായിരുന്നു ആരാധനയുടെ സ്ഥാനത്തെങ്കിൽ പപ്പയെ ഉറപ്പായും സംരക്ഷിക്കുമെന്ന് ഉറപ്പായിരുന്നു.പക്ഷേ ഇവിടെയുള്ള തന്റെ സ്ഥാനം നഷ്ടപ്പെടുമോ ഇല്ലയോന്ന് ഉറപ്പില്ല. “പപ്പ…പതിയെ ആലോചിച്ച് തീരുമാനം എടുത്താൽ മതി..ഗുഡ് നൈറ്റ്” അയാളുടെ വിഷസിനു കാത്ത് നിൽക്കാതെ അവൾ മുറിവിട്ടിറങ്ങി..ഉറങ്ങാൻ കഴിയാതെ അരവിന്ദ് നമ്പ്യാർ തരിച്ച് ഇരുന്നു.

💃 “കുറച്ചു കൂടി വാരി താ അമ്മേ” ആരാധന ചിണുങ്ങിക്കൊണ്ട് അമ്മയോട് കൊഞ്ചിപ്പറഞ്ഞു..രാവിലെ ഉണ്ടാക്കിയ പുട്ടും പയറും ഉണ്ടാക്കി കൊടുത്തിട്ട് അവർ മകൾക്ക് അത് വാരിക്കൊടുക്കുകയും ചെയ്തു.. വീണ്ടും കൊടുക്കണമെന്ന് പറഞ്ഞു ആരാധന പരിഭവിക്കുകയാണ്.. മകളുടെ കൊഞ്ചൽ കണ്ടിട്ട് ശേഷിച്ച പുട്ടും പയറും കൂടി അമ്മ മോൾക്ക് വാരി കൊടുത്തു.. അവൾക്ക് അമ്മ വാരി കൊടുക്കുന്നതാണു ഇഷ്ടം.. അമ്മയിൽ നിന്ന് ലഭിക്കാതിരുന്ന സ്നേഹവും വാത്സല്യവും ഇപ്പോൾ ആവോളം നുകരുകയാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇതിനും മാത്രം ക്യാഷ് എവിടാണെന്ന് അമ്മ ആരാധനയെ ചോദ്യം ചെയ്തിരുന്നു.

പഠിക്കാൻ താല്പര്യം ഉളളവർക്ക് തമിഴ് നാട് ഗവൺമെന്റ് ബാങ്കിൽ നിന്ന് ലോൺ കൊടുക്കുന്നുണ്ട്.സാമ്പത്തികമായി താഴേ തട്ടിൽ നിൽക്കുന്നവർക്ക്.അങ്ങനെ ലോൺ ലഭിച്ച പൈസ കുറച്ചു അക്കൗണ്ടിൽ നിന്നെടുത്തു എന്നാണ് ആരാധന അമ്മയോട് പറഞ്ഞത്.അതിനു അക്ഷയുടെ സപ്പോർട്ടും ഉണ്ടായിരുന്നു. അക്ഷയും കൂടി സപ്പോർട്ട് ചെയ്തതോടെ പാതി അവർ വിശ്വസിച്ചു. വീടിന്റെ ലോൺ കുടിശ്ശിക അങ്ങനെയാണ് അടച്ചതെന്ന് അവൻ പറഞ്ഞതോടെ അവർക്ക് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. രാവിലത്ത് കാപ്പി കുടിയും കഴിഞ്ഞാണ് ആരാധന മൊബൈൽ എടുത്ത് നോക്കിയത്.

അർച്ചനയുടെ ആറേഴ്സ് മിസ്ഡ് കോൾ..ഉടനെ മുറ്റത്തേക്ക് ഇറങ്ങി അവൾ തിരിച്ച് വിളിച്ചു. “എന്തുണ്ട് മോളേ വിശേഷങ്ങൾ..” ആരാധന ആവേശത്തോടെ ചോദിച്ചു. അർച്ചന വിശേഷങ്ങൾ പതിയെ പറഞ്ഞു. നാട്ടിലെയും അവൾ ചോദിച്ചു അറിഞ്ഞു.കൂട്ടത്തിൽ കോളേജിലെ പ്രശ്നങ്ങളും. “പറഞ്ഞത് നന്നായി.. രണ്ടു ദിവസത്തിനുള്ളിൽ ഇവിടെ നിന്ന് മടങ്ങണമെന്ന് അക്ഷയ് സൂചിപ്പിച്ചതേയുള്ളൂ..എനിക്ക് അമ്മയെ വിട്ടിട്ട് പോകണമെന്നുമില്ല” ആരാധന ആത്മാർത്ഥമായി പറഞ്ഞതെന്ന് അർച്ചനക്ക് മനസ്സിലായി.തനിക്ക് പപ്പയെ എത്രമാത്രം ഇഷ്ടമാണ് അതുപോലെയാണ് ചേച്ചിക്ക് അമ്മയെന്നത്.

“കണ്ണില്ലാത്തവർക്കല്ലേ അതിന്റെ വില മനസ്സിലാകൂ.. ” അതേ ചേച്ചി..പിന്നെ ഞാനും പപ്പയും കൂടി കുറച്ചു പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പോകുന്നുണ്ട് ” അർച്ചന ആവേശത്തിൽ പറഞ്ഞു. “എന്നാണ്” ആരാധന ചോദിച്ചു. “ഒരാഴ്ച കഴിഞ്ഞിട്ട്” കുറച്ചു നേരത്തേക്ക് ആരാധനയൊന്നും മിണ്ടിയില്ലഅവളെന്തോ ചില കണക്കുകൂട്ടൽ നടത്തി. “പോകുന്ന ദിവസം കൃത്യമായി ഒന്ന് പറയണേ” “ചേച്ചിയും വരുന്നുണ്ടോ…എങ്കിൽ വാ പപ്പക്ക് ഡബിൾ സന്തോഷമാകും.കോളേജിൽ പോകുവാണെന്ന് അമ്മയോട് പറഞ്ഞാൽ മതി..” അർച്ചന ആരാധനക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു.. പക്ഷേ ആരാധനയുടെ മനസ്സിൽ മറ്റ് ചില കണക്കുകൂട്ടൽ ആയിരുന്നു..

“ശരിയെടീ..ഞാൻ വരാം. പോകുന്ന ദിവസം ക്ലിയർ ചെയ്തിട്ട് വിളിക്ക്” കുറച്ചു സമയം കൂടി അവർ ഫോണിൽ കൂടി സംസാരിച്ചിരുന്നു… 💃💃💃💃💃💃💃💃💃 അരവിന്ദ് നമ്പ്യാർ ഓഫീസിൽ പോയി കഴിഞ്ഞതോടെ രുദ്രനെത്തി..അർച്ചന അയാളോട് തന്റെ നിസ്സഹായവസ്ഥ വിവരിച്ചു.. “സാരമില്ലന്നേ…മനസ്സ് വെച്ചാൽ മതി..ഞാൻ പഠിപ്പിച്ചു റെഡിയാക്കിക്കൊളളാം” രുദ്രൻ ചിരിയോടെ പറഞ്ഞു.. ഡ്രൈവിംഗ് സ്കൂളുകൾ അയാൾ തന്നെയാണ് അവളെ ഡ്രൈവിംഗ് പഠിപ്പിക്കാ കൂടെ കാറിൽ കയറിയത്.ആദ്യത്തെ ദിവസം അയാൾക്ക് ശരിക്കും ബുദ്ധിമുട്ടേണ്ടി വന്നു കാര്യങ്ങൾ പറഞ്ഞു അവളെ മനസ്സിലാക്കിയെടുക്കാൻ…

ഒരാഴ്ച കഴിഞ്ഞു… ഇപ്പോൾ അത്യാവശ്യം സ്റ്റിയറിംഗ് ബാലൻസ് ഉണ്ട് അർച്ചനക്ക്..മനസ്സിൽ വാശി ആയിരുന്നു ഡ്രൈവിംഗ് പഠിക്കാൻ. രുദ്രൻ നന്നായി കഷ്ടപ്പെട്ടും അവളെ ഇത്രയും എങ്കിലും പഠിപ്പിക്കാൻ.. 💃💃💃💃💃💃💃💃💃 “നമുക്ക് നാളെ വൈകുന്നേരം പോകണം.രുദ്രനും കാണും” ഓഫീസിൽ നിന്ന് എത്തിയ അരവിന്ദ് നമ്പ്യാർ അർച്ചനയെ ഓർമ്മിപ്പിച്ചു.. “ഞാൻ എപ്പോഴേ റെഡിയാണ് പപ്പ” അർച്ചന സന്തോഷത്തോടെ പറഞ്ഞു. അർച്ചന ആരാധനയെ വിളിച്ചു കാര്യം പറഞ്ഞു. “അപ്പോൾ നാളെ വൈകിട്ട് ഞാൻ അവിടെ ഉണ്ടാകും.പപ്പയോട് പറയണ്ടാ സർപ്രൈസ് ആയിക്കോട്ടേ.

തൽക്കാലം നമ്മൾ ഇങ്ങനെ തന്നെ അഭിനയം തുടരാം” ആരാധന അവളെ ഓർമ്മിപ്പിച്ചു… അർച്ചനക്കും അത് സമ്മതം ആയിരുന്നു. രുദ്രനോട് മാത്രം അവൾ വിവരങ്ങൾ സൂചിപ്പിച്ചു..എന്തോ അവൻ എതിര് ഒന്നും പറഞ്ഞില്ല. 💃💃💃💃💃💃💃💃💃 “അമ്മേ നാളെയൊരു യാത്രയുണ്ട് നമ്മൾ ഒരുമിച്ച് പോകുന്നു.. എന്റെയൊരു കൂട്ടുകാരിയുടെ അടുത്ത്..” ആരാധന അമ്മയുടെ അടുത്ത് ചെന്നു. “എവിടേക്കാ…ഞാനില്ല” അവർ പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചു. “അമ്മയുണ്ടെങ്കിലേ ഞാൻ പോകുന്നുള്ളൂ…അമ്മയെയും കൂട്ടി ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തു പോയി.” ആരാധന അമ്മയുടെ മുമ്പിൽ കരയാൻ തുടങ്ങി. ഇനിയിതേ വഴിയുള്ളൂന്ന് അവൾക്ക് അറിയാം.

“മതി കീറിയത് ഞാനും വരാം” അമ്മ സമ്മതം മൂളിയതോടെ ആരാധന അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. അക്ഷയിനെ അവൾ വിവരം ധരിപ്പിച്ചു.. അവനും എതിർത്തില്ല.. “നിങ്ങൾ പോയിട്ട് വാ…ഞാൻ തിങ്കളാഴ്ച കോളേജിലേക്ക് പോകുവാ” “വേണ്ട..ഇപ്പോൾ അങ്ങോട്ട് പോകണ്ടാ” “സാരമില്ല… അവിടെ ചെയ്തു തീർക്കാൻ കുറച്ചു ജോലിയുണ്ട്” എന്താണെന്ന് എത്ര ചോദിച്ചിട്ടും അക്ഷയ് പറഞ്ഞില്ല..അവളുടെ പാതി സമാധാനം നശിച്ചു.നാളെ ട്രിവാൻഡ്രത്ത് പോകാതിരിക്കാനും കഴിയില്ല.ഇതുപോലെയൊരു ചാൻസ് കിട്ടിയെന്നും വരില്ല. ആരാധന രുദ്രനെ വിളിച്ചു അക്ഷയ് കോളേജിൽ പോകുന്നുണ്ടെന്ന് പറഞ്ഞു.

“അവനൊന്നും സംഭവിക്കില്ല..” രുദ്രൻ ഉറപ്പു നൽകിയതോടെ ആരാധനക്ക് കുറച്ചു സമാധാനം ലഭിച്ചു.. 💃💃💃💃💃💃💃💃💃 ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും അർച്ചനയും പപ്പയും കൂടി യാത്രക്കൊരുങ്ങി..അർച്ചന കുളിക്കാൻ കയറിയ സമയത്താണ് ഹാളിലേക്ക് ഒരാൾ കയറി വന്നത്.. “മോളേ” ആരാധനയെ അപ്രതീക്ഷിതമായി കണ്ടതോടെ അരവിന്ദിന്റെ സന്തോഷം ഇരട്ടിച്ചു.അത് അർച്ചന ആണെന്നാണ് അയാൾ കരുതിയത്. “ഞാനും മോളും കൂടിയൊരു കുറച്ചു പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പോകുന്നു.. നീയും കൂടി പോരേ” ആത്മാർത്ഥമായി അയാൾ പറഞ്ഞു.. “ഷുവർ പപ്പാ..ഞാനും കൂടി വരുന്നു

.പിന്നെ ഒരാൾ കൂടി കാണും” “ആരാണു രണ്ടാമത് ഒരാൾ” അയാൾ ആകാംഷയോടെ ചോദിച്ചു.. “ഞാനും അമ്മയും…” ആരാധന വെളിയിൽ നിൽക്കുക ആയിരുന്ന അമ്മയെ കൂട്ടി ഹാളിലേക്ക് വന്നു..അവർ മടിച്ച് പുറത്ത് നിൽക്കുകയായിരുന്നു..പരിചയമില്ലാത്തൊരു വീട്ടിൽ വന്നതിന്റെ ബുദ്ധിമുട്ട് അവരിൽ പ്രകടമായി,. കുളി കഴിഞ്ഞു അർച്ചന അപ്പോഴേക്കും അവിടെ എത്തി… ആരാധനയെ വന്നതിൽ സന്തോഷിച്ച അർച്ചന അമ്മ കൂടി അകത്തേക്ക് വന്നതോടെ തീയിൽ ചവുട്ടിയത് പോലെയായി..അമ്മ കൂടെയുണ്ടാകുമെന്നൊരു സൂചന ചേച്ചി തന്നില്ലല്ലോ..അവളോർത്തു.. അതിനെക്കാൾ അമ്പരപ്പിൽ ആയിരുന്നു അമ്മ… “മകളെ പോലെയൊരു കുട്ടി നിൽക്കുന്നു..

ഒരുമാറ്റവുമില്ല..രണ്ടും ഒരുപോലെ… അവർ ശരിക്കും ഞെട്ടിപ്പോയി… എല്ലാവരെക്കാളും നടുങ്ങിയതും വിശ്വസിക്കാൻ കഴിയാതെയും തരിച്ച് നിന്നത് അരവിന്ദ് നമ്പ്യാർ ആയിരുന്നു… ” മരിച്ചു പോയ കീർത്തി തൊട്ടരുകിൽ നിൽക്കുന്നു… കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അയാൾ തരിച്ചു നിന്നു…….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-15

Share this story