ദേവാഗ്നി: ഭാഗം 3

Share with your friends

എഴുത്തുകാരൻ: YASH

രണ്ടു പേരും അവരുടെ ടീമിന്റെ കൂടെ ചേർന്നു .. ഡാ നിതിൻ എവിടെട കരടി … ടീം ഹെഡ് നെ അയാൾ കേൾക്കാതെ എല്ലാവരും വിളിക്കുന്ന പേര് ആണ് കരടി Md വിളിച്ചിട്ട് അയാളെ ക്യാബിനിലേക്ക് പോയിട്ടുണ്ട്..ഞങ്ങൾ നിങ്ങളെ wait ചെയ്ത് ഇരിക്കുക ആയിരുന്നു.. വന്നാൽ നിങ്ങളെ കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് കരടി.. Md യുടെ ക്യാബിന്റെ അടുത്ത് എത്തിയപ്പോ ഉച്ചത്തിൽ ആരെയോ വഴക്ക് പറയുന്നത് ആണ് അവർ കേൾക്കുന്നത് … താന്നൊക്കെ എന്തിനാടോ വരുന്നേ … പട്ടി ചന്തയ്ക്ക് പോയ പോലെ വന്നിരിക്കുന്നു…

തന്റെ ബ്രാഞ്ചിൽ കുറച്ചു ബോധവും വെളിവും ഉള്ള വേറെ ആരും ഇല്ലായിരുന്നോ കൈയ്യും വീശി വന്നിരിക്കുന്നു പ്രോജക്ട് പ്രെസെന്റഷനു… ഇനി തന്നെ ദേവ് ഗ്രൂപ്പിന്റെ ഒരു ബ്രാഞ്ചിലും തന്നെ കണ്ടുപോകരുത്.. get out ഇഡിയറ്റ്… ദൈവമേ പ്രെസെന്റഷനു വേണ്ടത് എന്നോട് റെഡി ആക്കാൻ കടുവ പറഞ്ഞത് ആണല്ലോ.. ഡീ ദിവ്യ ആ ബാഗ് ഇങ്ങു തന്നെ… ബാഗും വാങ്ങി ദേവു ഓടി എംഡി യുടെ ക്യാബിൻ മുട്ടി എസ്ക്യൂസ്‌ മീ sir… Get out എന്നും പറഞ്ഞു കലിപ്പിൽ നോക്കിയത് ദേവു ന്റെ മുഖത്ത് … ദേവു ആണേൽ ആകെ കിളി പറന്ന് നിൽക്കുന്നു… അപ്പു പതുക്കെ ദേവുന്റെ അടുത് ചിരിച്ചുകൊണ്ട് പറഞ്ഞു ..

ആ ദേവു വാ ഇരിക്ക് എന്താ കാര്യം … കടുവ വായും തുറന്ന് കണ്ണും തള്ളി ഇവിടെ ഇപ്പൊ എന്താ നടക്കുന്നത് എന്ന മട്ടിൽ നിൽക്കുന്നു… സർ ഞാൻ കിഷോർ സാർ ന്റെ ടീമിൽ ഉള്ളത് ആണ് … പ്രെസെന്റഷനു വേണ്ടത് എല്ലാം എന്റെ കയ്യിൽ ആണ് ഉള്ളത് .. സർ ഇതാ പെൻഡ്രൈവ് .. സർ ഒന്ന് ചെക്ക് ചെയ്യത് എന്തേങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ പറഞ്ഞൽ മതി .. പെട്ടന്ന് തന്നെ ഞാൻ ചെയ്ത് തരാം.. 10 മണിക്ക് അല്ലെ മീറ്റിങ് അപ്പോയേകും റെഡി ആക്കാം.. അപ്പു ഈ സമയം എല്ലാം ദേവുന്റെ കണ്ണിൽ നോക്കി ഇരിക്കുക ആയിരുന്നു.. ദേവു പറഞ്ഞേ ഒന്നും തന്നെ അവൻ കേട്ടിരുന്നില്ല…. Sir ..sir ..ദേവു വിളിച്ചപോൾ അപ്പു ഞെട്ടി അവളെ നോക്കി….

ഒക്കെ ദേവു ഞാൻ ഇത് നോക്കിയിട്ട് 30 മിനിറ്റിൽ പറയാം.. ഒക്കെ സർ..അതും പറഞ്ഞു ക്യാമ്പിനു പുറത്ത് കടന്ന് അവൾ ശ്വാസം വിട്ടു… കടുവ ഉണ്ട് പറന്ന കിളികളെ ഒക്കെ കൂട്ടി അത്ഭുതത്തോടെ പുറത്തേക്ക് വരുന്നു… ദേവു നിനക്ക് sir നെ നേരത്തെ പരിചയം ഉണ്ടോ…ഹോ എന്തായാലും നീ എന്നെ രക്ഷിച്ചു ഇന്നത്തെ ട്രീറ്റ് എന്റെ വക.. സർ ഇന്ന് രാവിലെ ഞങ്ങൾ റോഡിൽ നിന്നും പരിജയപെട്ടത് ആണ്.. എല്ലാരും കണ്ണും തള്ളി നോക്കുന്നെ കണ്ടിട്ട് ദിവ്യ തന്നെ എല്ലാവരോടും നടന്നത് എല്ലാം പറഞ്ഞു കൊടുത്തു…

ദിവ്യ ദേവു ഒരു ചായ കുടിച്ചു വരാം എന്ന് പറഞ്ഞു പോയി കുടിച്ചു വന്നപോയേക്കും മീറ്റിങ് start ചെയ്‌തിനും അവർ 2 ഉം വേഗം അവരെ സീറ്റിൽ ഇരുന്നു…മഹാദേവൻ അവരെ തന്നെ നോക്കുന്നുണ്ടായിനും എവിടെയോ കണ്ടു മറന്ന മുഖം പോലെ… മഹാദേവൻ സുഗു നെ വിളിച്ച് പതുക്കെ പറഞ്ഞു 5 മിനിറ്റിനുള്ളിൽ ഇപ്പൊ കയറിവന്ന 2 കുട്ടികളുടെ ഫുൾ ഡീറ്റൈൽ ഇവിടെ കിട്ടണം സുഗു ഒക്കെ എന്നു പറഞ്ഞു ഹാളിനു പുറത്തേക്ക് പോയി മഹാദേവൻ ദേവുന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു ദേവു അത് ശ്രദ്ധിക്ക്നുണ്ടായിരുന്നു.. പ്രെസെന്റഷൻ എല്ലാം നല്ല രീതിയിൽ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോവുമ്പോ പിന്നിന് ഒരു വിളി ദേവു ഒന്ന് നിന്നേ…

ദേവു തിരിഞ്ഞു നോക്കി നേരത്തെ തന്നെ തന്നെ നോക്കി ഇരുന്ന ആൾ… ദേവുന് എന്നെ മനസിലായോ .. ഒരു പിടിയും ഇല്ല എന്ന മട്ടിൽ അവൾ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.. മോൾക്ക് ഒരു മഹി അങ്കിളിനെ ഓർമയുണ്ടോ.. ഞാനാ മോളെ മഹാദേവൻ മോളെ മഹി അങ്കിൾ ദേവു കണ്ണൊക്കെ നിറച്ച് ആശ്ചര്യത്തോടെ കുറച്ച് സമയം മുഖത്ത് തന്നെ നോക്കി നിന്നു.. അങ്കിൾ… മഹി അങ്കിൾ …എന്നും പറഞ്ഞു പൊട്ടി കരയാൻ തുടങ്ങി അപ്പു ഒന്നും മനസ്സിലാവാതെ മഹാദേവനെ നോക്കി അച്ഛന് എങ്ങനെയാ ഈ കുട്ടിയെ പരിചയം… എനിക്ക് മാത്രം നിനക്കും പരിചയം ഉണ്ട് …

ഡാ എന്റെ ഒരു ഫ്രണ്ട് ഇല്ലായിരുന്നോ തൃശ്ശൂർ ഉള്ളെ ദേവൻ അവന്റെ മകൾ ദേവു… നിനക്ക് ഓർമ ഉണ്ടോ.. അപ്പു ദേവുനേ നോക്കി വിളിച്ചു ദേവുട്ടി …. അപ്പു ഏട്ടാ എന്നു ദേവു വിളിച്ചപോയേക്കും അപ്പു ദേവുനേ കെട്ടിപിടിരുന്നു ദേവു തിരിച്ചും…2 പേരും കരച്ചിൽ എല്ലാവരും കണ്ണും തള്ളി നോക്കി ഇരിക്കുബോ പെട്ടന്ന് 2 പേരും നെഞ്ചിൽ കൈ വച്ചോണ്ട് അടർന്ന് മാറി നിലത്തേക്ക് തെറിച്ചു വീണു.. മഹാദേവൻ അപ്പോഴും ചിരിച്ചോണ്ട് പറഞ്ഞു ഒരു മാറ്റവും ഇല്ല 2 നും .. എടുക്ക് ഹോസ്പിറ്റൽ കൊണ്ടു പോവ എന്നൊക്കെ പറഞ്ഞു കൊണ്ട് ആളുകൾ ബഹളം തുടങ്ങി.. എല്ലാവരും ഒന്നു മിണ്ടതിരിക്ക്..

സുഗു കുറച്ച് വെള്ളം അവരെ മുഖത്ത് ആക്കി എഴുനേല്പിച്ചു കുറച്ച് വെള്ളം കുടിക്കാൻ കൊടുക്ക്.. സുഗു പറഞ്ഞത് പോലെ ചെയ്ത് രണ്ട് പേരെയും ക്യാബിനിലേക്ക് ഇരുത്തി… മോളെ നിന്നെ തേടി ഞാനും അപ്പും എവിടൊക്കെ അലഞ്ഞു നീ എവിടെ ആയിരുന്നു… ദേവു ആലോജനയോടെ 11 വയസുകാരിയുടെ ഓർമയിൽ തെളിഞ്ഞു കണ്ട കാര്യങ്ങൾ പറഞ്ഞു.. അന്ന് രാത്രി അച്ഛനും അമ്മയും ആയി ചിരിച്ചു കളിച്ചിരിക്കുമ്പോ വതിൽ ചവിട്ടി തുറന്ന് കുറെ പേർ കയറി വന്ന് അച്ഛനോട് എന്തൊക്കെയോ പറഞ്ഞു …അമ്മയെ കുറെ തല്ലി എന്തൊക്കെയോ പേപ്പറിൽ sign ചെയ്യിപ്പിച്ചു ..

അതിനുശേഷം കത്തി കൊണ്ട് അച്ഛന്റെയും അമ്മയുടെയും കഴുത്തറുത്ത് കൊന്നു…11 വയസ് കാരിക്ക് തടയാൻ ആവുപോലെ ഞാൻ നോക്കി അതിൽ ആരോ ഒരാൾ എന്റെ തലയ്ക്ക് എന്തോ കൊണ്ട് അടിച്ചു….😭😭😭 അതും പറഞ്ഞു ദേവു പൊട്ടി കരഞ്ഞു… ഇതൊക്കെ കേട്ട് അപ്പുന്റെ ക്രോധം മൂര്ധന്യവസ്ഥയിൽ എത്തിയിരുന്നു… ദേഹം മുഴുവൻ ചുവപ്പ് കളർ ആയി തുടങ്ങി..ചാടി എഴുനേറ്റ് മുൻപിൽ ഉള്ള മേശയ്ക്കു മുകളിൽ ശക്തിയായി അടിച്ചു മേശ ഒടിഞ്ഞു നുറുങ്ങി .മഹാദേവൻ ഭീതിയോട് കൂടി അവനെ നോക്കി പെട്ടന്ന് ബാഗിൽ നിന്നും മരുന്ന് എടുത്ത് അവനെ inject ചെയ്തു അൽപസമയം കൊണ്ട് അപ്പു മയങ്ങി വീണു…

ദേവു ഭയപ്പാടോടെ അപ്പുനെ നോക്കി അവന്റെ അങ്ങോനൊരു ഭാവം അവൾ പ്രതീക്ഷിച്ചിരുന്നില്ല… അപ്പുന്റെ ദേഷ്യം അവന്റെ ഒരു പരുതിക്ക് അപ്പുറം ആയാൽ അവന്റെ കണ്ട്രോൾ പോവും പിന്നെ എല്ലാം നശിപിച്ചേ അവൻ അടങ്ങു…ഇനി 1hr കഴിഞ്ഞേ എഴുന്നേൽകുള്ളൂ… മോള് ബാക്കി പറഞ്ഞോ… പിന്നെ എനിക്ക് ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആണ്.. 15 ദിവസം അവിടെ ബോധം ഇല്ലാതെ കിടന്നു…അതിന് ശേഷം പാലക്കാട് ഉള്ള ദേവസനിഥി എന്ന ട്രസ്റ്റിൽ ആക്കി…

അവിടുള്ള വലിയ തറവാട്ട് കാർ ആണ് ആ ട്രസ്റ്റ്‌ നടത്തുന്നെ…അവിടെ നിന്നും ആണ് പിന്നീട് വളർന്നതും പഠിച്ചതും ഒക്കെ…. ഇതൊക്കെ കേട്ട് മഹി അത്ഭുതത്തോടെ കണ്ണ് തള്ളി അവളെ തന്നെ നോക്കുക ആയിനും… അങ്കിളിനു എങ്ങനെ എന്നെ മനസിലായി മോളെ കാണാൻ എവിടെയൊക്കെയോ സവിത്രിയെ പോലെ തോന്നി …ആ കണ്ണ് എന്റെ ദേവന്റെ തന്നെ…അപ്പൊ മോളെ detail ഫുൾ എടുപ്പിച്ചു … അതിൽ ഉണ്ടായിനും മോളെ പറ്റി അറിയേണ്ടത് എല്ലാം……. തുടരും

ദേവാഗ്നി: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!