ലിവിംഗ് ടുഗെതർ : ഭാഗം 27

Share with your friends

എഴുത്തുകാരി: മാർത്ത മറിയം

ഓപ്പറേഷൻ തിയേറ്റർ ൻറെ മുൻപിൽ അക്ഷമനായി ഷൈൻ ഉലാത്തികൊണ്ടിരുന്നു. അതിന്റെ മുന്പിലിട്ടിരിക്കുന്ന ബഞ്ചിൽ ഐസക്കും ചെറിയാനും തല കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. സ്വന്തം മക്കളാൽ തോറ്റ അപ്പൻമാരായിട്ട്.. പള്ളിയുടെ അടുത്തുള്ള ഹോസ്പിറ്റലിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തതു കൊണ്ട് ആംബുലൻസിൽ ഷൈനിന്റെ പെപ്പന്റെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയായിരുന്നു. മാർത്തയെ ക്യാഷ്വലിറ്റിയിൽ നിന്നും നേരെ ഓപ്പറേഷൻ തിയേറ്റർ ലേക്ക് കയറ്റിയിരുന്നു. സിസ്സേറിയനുള്ള ഫോം ഒക്കെ മുറപോലെ നേഴ്സ് വന്നു ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു. ഡോക്ടർ വസുന്ധര ദൂരെ നിന്നും ഓടി വരുന്നത് അവൻ കണ്ടു.

അവൻ ഡോക്ടര്ടെ അടുത്ത് എത്തിയപ്പോളേക്കും അവനെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ അവർ ഓപ്പറേഷൻ തീയേറ്ററിലേക് കയറി പോയി. ഒരു സിഗേരറ്റ് വലിച്ചാൽ കൊള്ളാമെന്നു തോന്നിയത്കൊണ്ടാവൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങി. അപ്പോളേക്കും ആമിയുടെ കാർ ഹോസ്പിറ്റലിന്റെ എൻ‌ട്രൻസ് കടന്നു വന്നു. കാർ മനസിലായത്കൊണ്ട് അവൻ അവിടെ തന്നെ നിന്നു. കാറിൽ നിന്നും വിവാഹവസ്ത്രത്തിൽ ഇറങ്ങിയ ആമിയെ എല്ലാവരും അത്ഭുതൊടെ നോകുനുണ്ടായിരുന്നു. പിറകിൽ നിന്നും അന്നയും കുട്ടികളും തെരേസയും ഇറങ്ങി. അമ്മച്ചിയെ പ്രതീക്ഷിച്ചെന്നാവണം അവൻ പിന്നെയും കാറിലേക് നോക്കി. “മാർത്ത എവിടെയാ ഷൈൻ..? ” ആമി ആധിയോടെ ചോദിച്ചു.

അവളോട് നല്ല ദേഷ്യമുണ്ടെകിലും അവൾ ഒരിക്കലും മരിക്കണമെന്നോ അവളുടെ കുഞ്ഞുങ്ങൾക് എന്തെകിലും സംഭവിക്കണമെന്നോ ആമി ആഗ്രഹിച്ചിരുന്നില്ല. “ഓപ്പറേഷൻ തിയേറ്റർ ആണ്… ” അവൻ അന്നയെ നോക്കി. നെഞ്ച് തകർത്തുകൊണ്ട് ഒരു സങ്കടകടൽ അലയടിക്കുന്ടെകിലും തന്റെ രണ്ടു മക്കൾക്കു വേണ്ടി അവർ ആ സങ്കടകടൽ നെഞ്ചിന്റെ ആഴങ്ങളിൽ ഒളിപ്പിക്കുകയാണെന്നു അവനു തോന്നി. “അമ്മച്ചി……? “. ഷൈൻ മടിച്ചു മടിച്ചു ചോദിച്ചു. അന്ന തിരിഞ്ഞു അവനെ നോക്കി.. ഒരുപാട് അർഥങ്ങൾ ഉള്ള ഒരു നോട്ടം അത് തന്റെ ഹൃദയത്തിൽ തൊടുന്നത് ഷൈൻ അറിഞ്ഞു. “പള്ളിയിൽ ഉണ്ട്” ആമിയാണ് മറുപടി നൽകിയത്. “ഓപ്പറേഷൻ തിയേറ്റർ ഏത്‌ ഫ്ലോറിൽ ആണ്. ”

അവന്റെ മുമ്പിൽ നിന്നും പോവാനുള്ള വ്യഗ്രത അന്നയുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു. ഷൈൻ അവരെയും കൂടി ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്തേക് ചെന്നു. തെരേസ ഇടയ്ക്ക് ഇടയ്ക്ക് കണ്ണുനീർ ഒപ്പുന്നുണ്ടായിരുന്നു. തന്റെ മകൾ കൂടി കാരണം ആണല്ലോ ഇങ്ങനെ ഒക്കെ സംഭവിച്ചിരിക്കുന്നത് എന്നാ ഓർമ അവരെ വേദനിപ്പിച്ചുകൊണ്ടിരുന്നു. “നമ്മുടെ മോള്…. ” ഐസക്കിനെ കണ്ടപാടെ അന്ന ആർത്തുഉലച്ചു അദ്ദേഹം ൻറെ മേലേക്ക് വീണു. അന്ന താൻ കരയാതിരിക്.. കുട്ടികൾ പേടിക്കുന്നു. വിങ്ങിപൊട്ടൻ നിൽക്കുന്ന കുട്ടികളെ നോക്കി ഐസക് പറഞ്ഞു. അന്ന ദുപ്പട്ടയുടെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു അടുത്തുകണ്ട ഒരു കസേരയിൽ ഇരുന്നു. സമയം പോയിക്കൊണ്ടിരുന്നു..

ചെറിയാനും ആമിയും തെരേസയും തിരികെ വീട്ടിലേക് പോയി. മനസമ്മതം മുടങ്ങിയതിൻറെ കാരണങ്ങൾ ഒരുപാട് പേര് ബോധിപ്പിക്കാൻ ഉള്ളതുകൊണ്ട് അവർക്ക് അവിടെ നിൽക്കാനായില്ല. “മാർത്ത മറിയത്തിന്റ ബന്ധുക്കളെ ഡോക്ടർ വസുന്ധരയുടെ ക്യാബിനിനിലെക് വിളിപ്പിക്കുണ്ട് ” ഒരു നേഴ്സ് ഓപ്പറേഷൻ തുറന്നു തല വെളിയിൽ ഇട്ടുകൊണ്ട് പറഞ്ഞു. ഷൈനും ഐസക്കും അന്നയും ഓടിപ്പിടഞ്ഞു ഡോക്ടർ വസുന്ധരയുടെ ക്യാബിനിനിലെക് കയറി. “ഡോക്ടർ ഞങ്ങൾ മർത്തയുടെ റിലേറ്റീവ്സ് ആണ് ” ഐസക് ഡോക്ടറോട് പറഞ്ഞു. “ഹ്മ്മ് ഇരിക്കൂ.. ” ഡോക്ടറുടെ മുഖത്തു ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല. ആ തെളിച്ച കുറവ് എല്ലാവരിലും ഒരു ഭയം ഉണ്ടാക്കിയിരുന്നു. “എന്റെ മോൾക് എങനെ ഉണ്ട്.. ” അന്നയുടെ ശബ്ദത്തിൽ നോവ് കലർന്നു. “എല്ലാ എന്താ നിങ്ങളുടെ ഒക്കെ വിചാരം…

ഇതൊക്കെ കുട്ടിക്കളി ആണെന്നാണോ “ഫുൾ ബെഡ് റസ്റ്റ്‌ പറഞ്ഞ ആളെകൊണ്ട് തറ തുടപ്പിക്കാൻ പാടുണ്ടോ…? തലയിൽ തന്നെ എട്ട് സ്റ്റിച് ഉണ്ട്.. വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾക് എന്തെകിലും പറ്റിയിരുന്നെക്കിലോ. “ഇത് വരെ ഉള്ള ടെസ്റ്റ്‌ കളിൽ കുഴപ്പം ഒന്നും ഇല്ല.. 3 ടെസ്റ്റ്‌ റിസൾട്ട്‌ കൂടി വരാൻ ഉണ്ട് അതും കൂടി നോക്കിട്ട് പറയാൻ പറ്റുകയുള്ളു. ” ഡോക്ടർ ഒരുപാട് ചൂടായി. തെന്നി വിന്നെന്നാണ് ഹോസ്പിറ്റലിൽ പറഞ്ഞത്. അല്ലകിൽ ട്രീസയ്ക് എതിരെ വധശ്രമത്തിന് കേസ് വരുമെന്നു ഷൈനിനു അറിയാമായിരുന്നു. അവൻ തന്റെ അമ്മയെ രക്ഷയ്ക്കണം എന്ന് ഐസക്കിന്റെ കാലുപിടിച്ചു അപേക്ഷിച്ചതുകൊണ്ടാണ് അയാൾ കള്ളം പറയാൻ സമ്മതിച്ചത് തന്നെ.

അല്ലകിൽ ട്രീസയെ ഒരു പാഠം പഠിപ്പിക്കണം എന്ന് അയാൾ വിചാരിച്ചിരുന്നതായിരുന്നു. “കൃത്യസമയത്തു എത്തിച്ചതുകൊണ്ട് മാത്രം ജീവൻ രക്ഷപെട്ടു. ” സ്ഥിരം ഡയലോഗ് ഡോക്ടർ വെച്ചുകാച്ചി. പക്ഷെ അത് ഷൈനിന്റെയും അന്നയുടെയും ഐസക്കിന്റെയും ഹൃദയത്തിൽ മഞ്ഞുവീണ സുഖം നൽകി. എത്രയൊക്കെ തെറ്റുകൾ ചെയ്താലും ഒരു അച്ഛനും അമ്മയ്ക്കും മക്കൾ മരിച്ചുപോകണമെന്നു ആഗ്രഹിക്കില്ലല്ലോ.. “ഡോക്ടർ കുഞ്ഞുങ്ങൾ ” ഷൈൻ വിക്കി വിക്കി ചോദിച്ചു. മൂന്നു പെണ്ണ് കുട്ടികൾ ആണ്.. അല്പം വെയ്ഗ്റ് കുറവുണ്ട് പിന്നെ മഞ്ഞപ്പും 72 hours ഇൻക്യൂബേറ്ററിൽ ആയിരിക്കും അത് കഴിഞ്ഞ് കാണിച്ചു തരും. “മാർത്തയെ ഒന്നു കാണാൻ പറ്റുമോ..? ” മർത്തയുടെ അമ്മ അല്ലെ..? ഡോക്ടർ അന്നയോട് ചോദിച്ചു.

അതെ എന്നുള്ള അർഥത്തിൽ അന്ന തലയാട്ടി. “ഇപ്പോൾ എന്തായാലും പറ്റില്ല.. ” “C-സെക്ഷൻ നും സ്റ്റിച്ച് ഇടലും ഓക്കേ ഇപ്പോൾ കഴിഞ്ഞോളു.. എന്തായാലും 6 മണിക്കൂർ എങ്കിലും കഴിയട്ടെ. ” മകളെ കാണാൻ സാദിച്ചില്ലെകിലും അവൾക് കുഴപ്പം ഒന്നും ഇല്ലന്നറിഞ്ഞതിൽ സന്തോഷത്തോടെ അവർ ആ റൂം വിട്ടു പുറത്തേക്കിറങ്ങി. പിന്നെയും നീണ്ടനേരത്തെ കാത്തിരിപ്പ്.. ഷൈൻ ചേട്ടനെ വിളിച്ചേക്കിലും ആരും ഫോൺ എടുത്തില്ല. അമ്മച്ചിയുടെ കാര്യം എന്താണന്നറിയാതെ അവനു നിരാശ തോന്നി സ്വയം ആത്മനിന്ദയും. അമ്മയെ ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ കൊണ്ട് എത്തിച്ചത് താനാണെന്നു അവനു തോന്നി അല്ലകിൽ മർത്തയുടെ കാര്യം നേരത്തെ അമ്മച്ചിയോടു പറഞ്ഞാൽ മതിയായിയുന്നു.

പകുതി പ്രശ്നം ഒഴിവായേനെ…. “ഷൈൻ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നമുക്ക് ക്യാന്റീൻ വരെ പോയാലോ… ” ഐസക്കിന്റെ ശബ്‌ദമാണ് ചിന്തകളിൽ നിന്നും ഷൈനിനെ ഉണർത്തിയത്.. ആഹ്ഹ് പോവാം… മർത്തയുടെ അമ്മയും കുഞ്ഞുങ്ങളും..? ഷൈൻ ചുറ്റും നോക്കികൊണ്ട് ചോദിച്ചു. “ഒരു റൂം റെഡി ആയിട്ടുണ്ട്. ഷൈനിന്റെ പെപ്പന്റെ കെയർ ഓഫീൽ. ” ഐസക്കിന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. ഷൈൻ ഐസക്കിന്റെ പിന്നാലെ ക്യാന്റീനിന്റെലെക് നടന്നു. ഒഴിഞ്ഞ ഒരു മൂലയിൽ അഭിമുഖമായി ഇരുവരും ഇരുന്നു. “ഷൈൻ മുന്നോട്ടുള്ള ജീവിതത്തിന്റെ തീരുമാനങ്ങൾ എടുത്തോ.. ” ഐസക് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. “ഹ്മ്മ് ” ഷൈൻ മൂളി. ഞാനും മാർത്തയും കുഞ്ഞുങ്ങളും ഇനി ഒരുമിച്ചു ജീവിക്കും എന്തൊക്കെ പ്രതിസന്ധി കൾ ഉണ്ടായാലും.

ഉറച്ച സ്വരത്തിൽ ഷൈൻ പറഞ്ഞു. “പക്ഷെ നിന്റെ ഫാമിലി…? ” ഐസക് സംശയത്തോടെ ചോദിച്ചു. “എന്റെ വീട്ടുകാരോട് ചോദിച്ചിട്ടല്ല ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്.ഇത്രയും നാളും ഒറ്റയ്ക്കു തന്നെ ആണ് ജീവിച്ചത്.. ഇനിയും അങ്ങനെ തന്നെ ജീവിക്കും. പപ്പാ ഒരു ഉപകാരം മാത്രം എനിക്ക് ചെയ്ത് തരണം. മാർത്ത ഒന്നു എഴുനേറ് നടക്കുന്നത് വരെ നിങ്ങൾ ഞങ്ങളുടെ കൂടെ നിൽക്കണം… ” ഷൈൻ ഐസക് ൻറെ കൈകൾ ചേർത്തുപിടിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഐസക് റൂമിലേക്കു ചെല്ലുമ്പോൾ കുട്ടികളെ മടിയിൽ കിടത്തി ഉറക്കികൊണ്ട് കട്ടിലിന്റെ കമ്പിയിൽ ചാരി ഇരിക്കുകയായിരുന്നു അന്ന. ഒരു ദിവസം കൊണ്ട് അവൾ പകുതിയായെന്നു അയാൾ ഓർത്തു. അല്ലെകിലും ഒരമ്മയ്ക്കും താങ്ങാൻ കഴിയുന്ന കാര്യങ്ങൾ അല്ലാലോ ഇന്ന് അരങ്ങേറിയത്.

അയാൾ നെടുവീർപ്പിട്ടു. അന്നേ നിനക്ക് വിശക്കുന്നില്ലേ..? അയാൾ അവളുടെ തലയിൽ തലോടി. ഒരു വരണ്ട പുഞ്ചിരി ആയിരുന്നു മറുപടി. അയാൾ അവളെ ചേർത്തുപിടിച്ചു. “അബ്ബെ നമ്മുടെ മോളുടെ ജീവിതം ” അന്ന വിഷമത്തോടെ അയാളെ നോക്കി. “അവൾ ഷൈനിന്റെ കൂടെ ജീവിക്കും…. അല്ലാതെ വേറെ വഴി ഇല്ല… ” അന്നയുടെ മുഖത്തു നോക്കാതെ ഐസക് പറയുമ്പോൾ അന്ന അയാളെ തുറിച്ചുനോക്കി. “നിങ്ങൾ ഇത് എന്താ പറയുന്നത്.. എന്റെ മോളെ കൊലക്കു കൊടുക്കാമെന്നോ… ” അന്നയുടെ ശബ്ദം ഉയർന്നു. “anna please be cool and think practically” ഐസക് അന്നയെ അനുനയിപ്പിക്കാൻ നോക്കി. “ആ ആർത്തിപ്പണ്ടാരം തള്ളയുടെ അടുത്തേക് മോളെ വിട്ടുകൊടുക്കാൻ അബ്ബയ്ക് എങനെ മനസുവന്നു…. ”

അന്ന യുടെ ശബ്ദം കരച്ചിലിന്റെ വക്കിൽ എത്തി. “ഷൈനും മറിയവും ഒറ്റയ്ക്കാവും താമസിക്കുക. അവന്റെ ഫാമിലി ആയിട്ട് ഒരു ബന്ധവും ഉണ്ടാവില്ല. നമുക്ക് എപ്പോള് വേണമെകിലും പോയി കാണാലോ…. അല്ലാതെ അച്ഛനില്ലാത്ത 3 കുട്ടികളെയും കൊണ്ട് നമ്മൾ എങനെ നമ്മുടെ ബന്ധുക്കളുടെ മുൻപിൽ ജീവിക്കും.രണ്ടു കുട്ടികൾ കൂടി നമുക്ക് ഉണ്ട്. മാർത്തയ്ക് വേണ്ടി അവരുടെ ജീവിതം കളയാൻ ഞാൻ ഒരുക്കമല്ല അഡോപ്ഷൻ കൊടുക്കാൻ അവൾ സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ” അതുകൊണ്ട് മാർത്തയെ ഷൈനിനെല്പിച്ചുകൊണ്ട് നമ്മൾ തിരികെ പോവും. ഇനി ഇതിൽ മാറ്റം ഒന്നും ഇല്ല. ” കടുത്ത സ്വരത്തിൽ അതും പറഞ്ഞു കൊണ്ട് ഐസക് കുട്ടികളുടെ അടുത്ത് കണ്ണുകൾ അടച്ച് കിടന്നു.

പ്രശ്നങൾ ഒന്നും ഇല്ലാത്തൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് ഷൈനും icu ൻറെ മുന്പിലെ കസേരയിൽ കണ്ണുകൾ അടച്ചുകിടന്നു. സ്വപ്നത്തിൽ തന്റെ കുഞ്ഞുമാലാഖാമാർ അവനു കൂട്ടായിരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഷൈനിന്റെയും മർത്തയുടെയും മാലാഖമാരുടെ മൂന്നാമത്തെ ബര്ത്ഡേ ആഘോഷമാണ് ഇന്ന്. രണ്ടുപേർക് ഷൈനിന്റെ മുഖഛായയും ഒരാൾ മർത്തയുടെ അമ്മയെ പോലെയുമാണ്. ഷൈൻ ഇപ്പോൾ dhl ലോജിസ്റ്റിക്ൽ മാനേജർ ആയിട്ട് വർക്ക്‌ ചെയുന്നു. മാർത്ത തന്റെ മുടങ്ങിയ പഠനം പൂർത്തിയാകുന്നു. മാർത്തയുടെ വീട്ടുകാർ ഒക്കെ നല്ല സഹകരണം ആയതുകൊണ്ട് അധികം ബുദ്ധിമുട്ടാതെ കാര്യങ്ങൾ ഒക്കെ നടന്നു പോവുന്നു.

അന്ന് ഹോസ്പിറ്റലിൽ നിന്നും പോന്നതിൽ പിന്നെ ആമിയായിട്ട് യാതൊരുവിധ ബന്ധവും ഇല്ല. ഇടയ്കെപോളോ അവളുടെ കല്യാണം കഴിഞ്ഞെന്നു ഷൈൻ അറിഞ്ഞിരുന്നു. അവനെ ക്ഷണിക്കാത്തത്കൊണ്ട് അവൻ വല്യ കാര്യമായി അതിനെ പറ്റി ചിന്തിച്ചില്ല. ഇന്ന് രണ്ടു കൂട്ടരുടെയും ബന്ധുക്കൾ ഒക്കെ ഫങ്ക്ഷന് വരുന്നുണ്ട്. ഷൈനിനും മർത്തയും അതിന്റ ത്രില്ലിൽ ആണ്. കൂട്ടത്തിൽ ആമിയെയും ചെറിയനെയും തെരേസയെയും ഒക്കെ വിളിച്ചിട്ടുണ്ട്. ഷൈനിന്റെ അമ്മയോ ചേട്ടനോ ഇതുവരെ ഒരു സഹകരണവും ഇല്ല. അത് നന്നായി എന്ന് തന്നെയാണ് ഷൈൻ പറയാറുള്ളത്. അമ്മച്ചി ആയിട്ടെടുത്തൽ അവസാനം വഴക്കായി അത് കൈയ്യാങ്കളിയിലെ അവസാനിക്കുകയെന്നു അവനു നന്നായറിയാം.

മാർത്തായും അവളോട് ചെയ്തതൊനോനും മറന്നിട്ടില്ല. “മാർത്ത അവരൊക്കെ വന്നു നീ കുട്ടികളെ ഒരുക്കാൻ നോക്ക് ” ഷൈൻ ദൃതി പിടിച്ചു. “ചുമ്മാ ഇരുന്നു കൽപ്പിക്കാതെ നീയും കൂടി സഹായിച്ചാലേ നടക്കു… ” മാർത്തയ്ക് ദേഷ്യം വന്നു. രാവിലെ എഴുനേറ്റത്തിൽ പിന്നെ ഒന്നു ഇരുന്നിട്ടില്ല. മാർത്ത.. അത്… മാർത്ത … ഇത് എന്ന് പറഞ്ഞു മിനിറ്റ് വെച്ച് വിളിച്ചുകൊണ്ടിരിക്കും…. ” മാർത്തക്ക് വിറഞ്ഞു കയറി. “ന്താടി നീ പിറുപിറുക്കുന്നത്…? ” ഷൈൻ അവളുടെ അടുത്തേക് വന്നു. “ഒന്നുല്ല… ” അവൾ മുഖം കോട്ടി എന്റെ പൊന്നു മാർത്ത അല്ലെ നല്ലൊരുദിവസം വെറുതെ ഉടക്കല്ലേ.. അവൻ അവളുടെ അരയിലൂടെ ചുറ്റി പിടിച്ചുകൊണ്ട് കഴുത്തിൽ ചുണ്ടമർത്തി.

“അയ്യെടാ ശൃംഗരികാൻ കണ്ട സമയം മാറി നില്ക്..” മാർത്ത അവനിൽ നിന്നും കുതറി മാറി. പപ്പേ….. അവളെ പിടിക്കാൻ ആഞ്ഞതും ഒരു കിളികൊഞ്ചല് അവന്റെ ചെവിയിൽ എത്തി. കണ്ണു പൊത്തികൊണ്ട് 3 കുട്ടിപട്ടാളങ്ങൾ നിരന്നു നില്കുന്നു.. ഷൈനിനു ചമ്മൽ തോന്നി. “പപ്പേടെ മുത്തുമണികൾ ഇവിടെ… ” അവൻ കൈ രണ്ടു വിരിച്ചു പിടിച്ചുകൊണ്ടു വിളിച്ചു. മൂന്നുപേരും ഓടിവന്നു അവന്റെ നെഞ്ചിലേക് വീണു. “പപ്പേടെ സിയോറ മോളെവിടേയാ. ..? ” “നേനാ” പപ്പേടെ നയ്‌റ മോളെവിടെയാ …? “ഇവ്തെ… ” അതിനുള്ള മറുപടിയും വന്നു. മമ്മേടെ അലിസാ എവിടെയാ…? ഇവിടെ എന്ന് പറഞ്ഞുകൊണ്ട് അലിസാ ഷൈനിൻറ്റെ കൈ വിടിച്ചുകൊണ്ട് മർത്തയുടെ അടുത്തേക്കോടി.

ആഹ്ഹ് നിങ്ങൾ ഇവിടെ കുട്ടികളെയും കളിപ്പിച്ചുകൊണ്ടിരുന്നാൽ താഴെ വന്നേക്കുന്നവർ എന്ത് ചെയ്യും…? അന്ന റൂമിലേക്കു കടന്നു വന്നു. ആരൊക്കെ വന്നു മമ്മി…? മാർത്ത പെട്ടന്ന് കുട്ടികളെ ഒരുക്കാൻ തുടങ്ങി. അന്നയും ഷൈനും സഹായത്തിനു കൂടി. ഷൈനിന്റെ പഴയ ഫ്രണ്ട് ഇല്ലേ ആമി അവളും കൊച്ചും പപ്പയും ഓക്കേ ഉണ്ട്… നിങ്ങൾ പെട്ടന്ന് റെഡി ആയി വാ.. എന്ന് പറഞ്ഞുകൊണ്ട് അന്ന താഴേക്കു പോയി. ഷൈനിനു ഒരു വെല്ലായ്മ തോന്നി. അവൾ വരില്ല എന്നാണ് അവൻ വിചാരിച്ചിരുന്നത്… “നി എന്താ ആലോചിക്കുന്നത് ആമിയെ പറ്റിയാണോ.. ” മാർത്ത സംശയത്തോടെ അവനെ നോക്കി. ആന്നെന്നോ അല്ലാനോ അവൻ പറഞ്ഞില്ല. ഷൈൻ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്.

അവൾ അതൊക്കെ മറന്നിട്ടുണ്ടാവും… അവൾക്കിപ്പോൾ ഒരു കുഞ്ഞായി…. കേട്ടോ.. അവളുടെ മുൻപിൽ പോയി വായപൊളിച്ചു നിന്നു എന്റെ വില കളയരുത്… അവൾ കടുപ്പിച്ചു പറഞ്ഞു. വെറുതെ ഒന്നു മൂളികൊണ്ട് അവൻ കുട്ടികളെ കുട്ടി ഹാളിലേക് പോയി.. മർത്തയും നന്നായൊന്നു ഒരുങ്ങി പിറകെ ചെന്നു. അതിഥികളെ കൊണ്ട് ഹാൾ നിറഞ്ഞിരുന്നു. കുട്ടികളെ ബന്ധുക്കൾ മാറി മാറി എടുത്തുകളിപ്പിച്ചു. മാർത്തയെ ആധ്യമായി കാണുന്ന ഷൈനിന്റെ ബന്ധുക്കൾ അവളുടെ മുടിയുടെയും നിറത്തിന്റെയും കുറ്റവും കുറവും പറഞ്ഞുകൊണ്ടിരുന്നു. മർത്തയുടെ ബന്ധുക്കൾ ഷൈനിനെ പുകഴ്ത്തിയും. ഓരോ മുഖങ്ങളിലും ഷൈൻ ആമിയെ തിരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മാർത്ത എവിടാണെന്ന് നോക്കാനും മറന്നില്ല.

അവസാനം മുറ്റത്തെ ബോഗൻ വില്ലകളുടെ ചുവട്ടിൽ ഫോണിൽ കുത്തികൊണ്ട് അവൾ നില്കുന്നത് കണ്ടു. മൂന്ന് വർഷങ്ങൾക് ശേഷം വീണ്ടും കാണുന്നതിന്റെ ഒരു ആവേശം അവനിൽ നിറഞ്ഞു നിന്നിരുന്നു. “ആമി.. ” അവൻ പതിയെ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ഓഹ് ഷൈൻ… അവളുടെ കണ്ണിൽ നിഗുഢമായ എന്തോ ഒന്നു അലയടിക്കുന്നത് അവൻ കണ്ടു. എത്ര നാളെയട കണ്ടിട്ട്…. അവൾ അവന്റെ കൈയിൽ പിടിച്ചു. കുറച്ചു നേരം അവരുടെയിടയിൽ മൗനം താളം കെട്ടി. “ഹസ്ബൻഡ് എന്ത് ചെയുന്നു…? ” ഷൈൻ മൗനം ഭേദിച്ചു. “എയർഫോഴ്‌സിൽ ആണ്. ” “ഹ്മ്മ് ” “കുട്ടികൾ..? ”

“ഒരാൾ ഉണ്ട് ആൺകുട്ടിയാണ് ” “ഹ്മ്മ് ” അപ്പോളേക്കും മാർത്ത യുടെ തല കണ്ടപ്പോൾ ഷൈൻ അവളോട് യാത്ര പറഞ്ഞു അവിടെ നിന്നും പോന്നു. തിരിച്ചു വീട്ടിലേക് കയറുമ്പോൾ ബന്ധുക്കൾ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട്‌ പിറുപിറുക്കുന്നത് കണ്ടപ്പോൾ എന്തോ പ്രശ്നം ഉള്ളതുപോലെ ഷൈനിനു തോന്നി. പക്ഷെ മാർത്ത അവനോട് സാധാരണ പോലെ ആണ് പെരുമാറിയത്… “ഷൈൻ ഒന്നു ഇങ്ങോട്ടു വരാമോ.. ” അദിഥികളോട് സംസാരിച്ചു നിൽകുമ്പോൾപേപ്പൻ അവനെ വിളിച്ചു . “ഇപ്പോൾ വരാമെന്നു” പറഞ്ഞുകൊണ്ട് അവൻ പെപ്പന്റെ അടുത്തേക് ചെന്നു. “എന്താ പേപ്പ….? ” പെപ്പന്റെ മുഖത്തു ഒരു പരിഭ്രമം നിറഞ്ഞു നിന്നുരുന്നു……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!