മഴമുകിൽ… : ഭാഗം 34

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇത്തവണയും മുഴുവൻ ബെൽ അടിച്ചു തീർന്നിട്ടും ആരും എടുത്തില്ല എന്ന് കണ്ടു നെഞ്ചിനെ ഭയം വരിഞ്ഞു മുറുക്കും പോലെ തോന്നി അവൾക്ക്… കൈ കഴുത്തിലെ താലിയിലേക്ക് മുറുകിയിരുന്നു…. കണ്ണുകൾ രണ്ടും അടച്ചു പ്രാർത്ഥനയോടെ ഇരിക്കുമ്പോഴാണ് ഋഷിയുടെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞത്… ഒരു നിമിഷം പോലും കാത്തു നിൽക്കാതെ എടുത്തു… “”ഹലോ…. എവിടെയ..ഋഷിയേട്ട…”” “”ഡോ ….”” ഫോണിൽ കൂടി അവന്റെ തളർന്ന സ്വരം കാതിലേക്ക് വന്നതും മേലാകെ ഒരു പെരുപ്പ് നിറയും പോലെ തോന്നി അവൾക്ക്… “”എന്താ….. എന്താ ഋഷിയേട്ട…”” ശബ്ദമെന്താ വല്ലാതെ ഇരിക്കുന്നെ…. മറുവശത്തു നിന്നും അവൻ പറയുന്നത് കേട്ടപ്പോൾ വിരലുകൾ ഒന്ന് കൂടി താലിയിലേക്ക് മുറുകിയിരുന്നു…

“‘താനൊരു കാര്യം ചെയ്യ് ഇന്ന് അച്ഛന്റേം അമ്മേടേം അടുത്തോട്ടു പൊക്കോ…. എന്റെ കൈയിൽ ചെറിയ ഒരു മുറിവ് പറ്റി… രാത്രി ഇവിടെ കിടക്കണം എന്ന അവര് പറയുന്നേ…. മിക്കവാറും നാളെ രാവിലെയേ വരാൻ പറ്റു…”” അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അവന്റെ ശബ്ദത്തിലെ തളർച്ച മനസ്സിലായിരുന്നു…അവൻ പറഞ്ഞതിലും കൂടുതൽ ഉണ്ടെന്ന് തോന്നി…. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “”ഏയ്യ് താനിങ്ങനെ പേടിക്കാൻ ഒന്നും ഇല്ലെടോ…”” കണ്ണും നിറച്ചു അവന്റെ അടുത്തായി ഇരിക്കുന്ന ദേവയെ നോക്കി ഋഷി പറഞ്ഞു… അപ്പോഴും അവളുടെ കണ്ണുകൾ അവന്റെ തോളിലെ കെട്ടിവച്ച മുറിവിൽ തന്നെ ആയിരുന്നു…

“”സൂക്ഷിക്കണം…. സൂക്ഷിക്കണം എന്ന് ഞാൻ എത്ര പറഞ്ഞതാ….. കേൾക്കാഞ്ഞിട്ടല്ലേ….”” കണ്ണുകൾ രണ്ടും തുടച്ചു അവനോട് പരിഭവത്തിൽ പറഞ്ഞു… “”എന്റെ പൊന്ന് ഭാര്യേ അതിപ്പോ ഞാനറിഞ്ഞോ അവൻ കത്തി എടുക്കുമെന്ന്…. തോളിൽ ഒരു ചെറിയ മുറിവല്ലേ ഉള്ളു താനിങ്ങനെ ബഹളം വെക്കാൻ….”” അവൻ പറയുന്നത് കേട്ടപ്പോൾ അവളൊന്നവനെ ദേഷ്യത്തിൽ നോക്കി…. “”അല്ലെങ്കിലും എല്ലാം നിസ്സാരമാണല്ലോ…”‘” പിറുപിറുത്തുകൊണ്ട് മുഖം തിരിച്ചു… “”എന്റമ്മേ ഇതാ ഞാൻ നിങ്ങളോടൊന്നും വരണ്ട എന്ന് പറഞ്ഞേ…. പേടിച്ചു രാത്രി എല്ലാരും കൂടി ഇങ്ങോട്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ… ഞാൻ നാളെ അങ്ങ് വരില്ലേ…. അതിനാണ് ഈ കരച്ചിലും പിണക്കവും…”” ഋഷി പറയുന്നത് കേട്ട് അമ്മ ദേവയെ ചിരിയോടെ നോക്കി എങ്കിലും അവിടെ ഗൗരവത്തിന് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല…

“”എന്തിനാ മോനെ ഇങ്ങനെ സൂക്ഷിക്കാതെ അടിപിടി ടെ ഇടക്കൊക്കെ കേറുന്നത്…. “”മഹി ചോദിച്ചത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു.. “”ഇതൊന്നും വിചാരിച്ചില്ല അച്ഛാ…. പ്രകടനത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും അടിയും തള്ളും ആയി….. പിടിച്ചു മാറ്റാൻ കേറിയതാ… എന്തായാലും തോളിൽ ഒരു മുറിവല്ല ഉള്ളു….. അതൊന്നും സാരമില്ലെന്നേ…. നിങ്ങള് വീട്ടിലോട്ട് ചെന്നോ…. ഇവിടിപ്പോ രാത്രി ആരും വേണമെന്നില്ല…”” അവന്റെ സംസാരം കേട്ട് ദേവ അവനെ കടുപ്പിച്ചു നോക്കി….”” കൈയും മുറിച്ചിട്ട് എല്ലാരും വീട്ടിൽ പോകാൻ പറയുന്നത് കേട്ടില്ലേ…..”” “” ഒരു കാര്യം ചെയ്യാം ദേവയും മോളും ഇവിടെ നിൽക്കട്ടെ…. ദേവ ഇല്ലാതെ അവള് നിൽക്കില്ല അല്ലെങ്കിൽ ഞങ്ങള് കൊണ്ട് പോകായിരുന്നു….

ആഹാരം കഴിക്കാൻ ഒക്കെ ആണെങ്കിലും ഒരു സഹായം വേണ്ടേ മോനെ…..”” “”അത് മതി അച്ഛാ… ഞാനും മോളും നിന്നോളാം…. “”ഋഷി എന്തെങ്കിലും പറയും മുൻപ് തന്നെ അവനെ ഒന്ന് കടുപ്പിച്ചു നോക്കി ദേവ പറഞ്ഞു… ഇനിയും എതിർക്കാൻ പോയാൽ ആരോഗ്യം മോശമാകുമോ എന്ന് തോന്നി ഋഷി ഒന്നും പറയാതെ കണ്ണ് ചിമ്മികാണിച്ചു… “”ഇവിടുത്തെ കരച്ചിലും ബഹളവും ഒക്കെ കഴിഞ്ഞല്ലോ ല്ലേ… ഇനി എനിക്കും വാവക്കും അങ്ങോട്ട് വരാല്ലോ അല്ലേ…. “”അല്ലുമോളെ ഒരു കൈയിൽ എടുത്തു ശ്രീ അകത്തേക്ക് വന്നു.. രണ്ടു കൈയിലും മുട്ടായി പിടിച്ചിട്ടുണ്ട്… ഋഷിയെ ഒന്ന് നോക്കിയതും ആ കുഞ്ഞിക്കണ്ണുകൾ അവന്റെ മുറിവിൽ ആണെന്ന് തോന്നി… ശ്രീയുടെ കൈയിൽ നിന്നും അപ്പോഴേക്ക് ഞെളിപിരി കൊണ്ട് താഴെ ഇറങ്ങി ഋഷിയുടെ അടുത്തേക്ക് ഓടിയിരുന്നു….

അവന്റെ അടുത്ത് എത്താൻ വേണ്ടി കട്ടിലിലേക്ക് വലിഞ്ഞു കേറാൻ നോക്കുന്നത് കണ്ടപ്പോൾ ശ്രീ എടുത്തു പൊക്കി കട്ടിലിലേക്ക് ഇരുത്തി… കട്ടിലിൽ ഇരുന്നതും അവന്റെ കൈയിലേക്ക് തന്നെ നോക്കുന്നത് കണ്ടു…. പതിയെ മുറിവിലേക്ക് ഒന്ന് തൊട്ടു.. “സ്സ്സ്സ്……”” ഋഷി ശബ്ദം ഉണ്ടാക്കിയപ്പോളേക്കും ഞെട്ടി കൈ മാറ്റുന്നത് കണ്ടു… ആ കുഞ്ഞിക്കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു വരുന്നത് കണ്ടു… “”അയ്യേ അച്ഛക്ക് ഒന്നും ഇല്ലെടാ കണ്ണാ… അതിനാണോ എന്റെ അല്ലൂസ്‌ കരയുന്നെ….”” അവൻ പറഞ്ഞതൊന്നും കേൾക്കാതെ അപ്പോഴേക്കും കരഞ്ഞുകൊണ്ട് ദേവയുടെ നേർക്ക് കൈ നീട്ടിയിരുന്നു മോള്‌… “”അച്ഛാ കരയിച്ചോ അമ്മേടെ പൊന്നിനെ… നമുക്ക് അച്ഛേനെ ശെരിയാക്കാമെ…”” മോളുടെ തോളിൽ തട്ടി പതുക്കെ പറഞ്ഞപ്പോൾ ഋഷിയെ പിണക്കത്തോടെ ഒന്ന് നോക്കിയിട്ട് വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി കണ്ണുകൾ അടച്ചു കിടക്കുമ്പോൾ ഇന്ന് നടന്നതൊക്കെ വീണ്ടും ഒരിക്കൽ കൂടി കണ്മുന്നിൽ തെളിയും പോലെ തോന്നി ഋഷിക്ക്.. ഇതേ രീതിയിലുള്ള മരണങ്ങളുടെ ലിസ്റ്റ് ഇന്ന് രാവിലെയാണ് ശ്രീ കൈമാറിയത്…. മുപ്പതു മരണങ്ങൾ….. കേരളത്തിൽ അങ്ങോളം ഇങ്ങോളം… എല്ലാം ആത്മഹത്യ എന്ന് എഴുതി ക്ലോസ് ചെയ്ത ഫയലുകൾ… അടുപ്പിച്ചുള്ള മരണങ്ങൾ ഇവിടെ മാത്രം… ശ്രീ നീട്ടിയ കേസ് ഫയലുകളിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ അതിശയമായിരുന്നു തോന്നിയത്… മരണപ്പെട്ട എല്ലാ സ്ത്രീകളുടെയും മുഖങ്ങൾ തമ്മിൽ എവിടെയൊക്കെയോ ചില സാമ്യങ്ങൾ….. പക്ഷേ അപ്പോഴും വെറും മുഖസാദൃശ്യത്തിന്റെ പേരിൽ നടന്നതാണ് ഈ കൊലപാതകങ്ങൾ എന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു….

അതിലും എത്രയോ വലുതായിരുന്നു എന്തിന് അവർ സ്വയം ഇങ്ങനെ ഒരു വിധി തിരഞ്ഞെടുത്തു എന്ന ചോദ്യം….. ഇത്രയും രേഖകളിലെ ഒരു സ്ത്രീ പോലും മരണപ്പെടുമ്പോൾ ആ വീട്ടിൽ മറ്റൊരു സാന്നിധ്യം ഉണ്ടായിരുന്നില്ല….. ഇതേ ചോദ്യങ്ങൾ വീണ്ടും നിരത്തിയപ്പോഴും അന്വേഷണവുമായി സഹകരിക്കാതെ എല്ലാമൊരു പുച്ഛം കലർന്ന ചിരിയിലൊതുക്കിയ ശാലിനി എന്ന ശക്തിയുടെ മുഖം മനസ്സിലേക്ക് വരുംതോറും സമനില നഷ്ടമാകും പോലെ തോന്നി ഋഷിക്ക്… ഉള്ളിൽ തികട്ടി വന്ന ദേഷ്യം അടക്കി കണ്ണുകൾ അടച്ചു കിടന്നു… ആരോ അകത്തേക്ക് കയറി വരും പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നു നോക്കുന്നത്… ശ്രീരാജാണ്… കാന്റീൻ ഇൽ നിന്നും ഊണും വാങ്ങി വന്നതാ എന്ന് തോന്നുന്നു…

ശ്രീയെ കണ്ടതും ദേവ അവന്റെ അടുത്തേക്ക് ചെന്ന് കവറുകൾ വാങ്ങി.. “”എങ്കിൽ ഞാൻ ഇറങ്ങട്ടെ സർ… ഇന്ന് രാത്രി ഇനി വേറെ ഒന്നും ഇല്ലല്ലോ….”” ഋഷി ഒരു ചിരിയോടെ തലയാട്ടി…. ശ്രീ പോയപ്പോഴേക്കും ദേവ ഊണ് പൊതി രണ്ടു പാത്രത്തിലേക്ക് പകുത്തിരുന്നു…. എരിവ് ഉണ്ടാകും എന്ന് തോന്നിയത്തിനാൽ മോൾക്ക് നേരത്തെ ബിസ്ക്കറ്റ് കൊടുത്തു ഉറക്കിയിരുന്നു… പാത്രത്തിൽ വിളമ്പി അവന്റെ മുന്നിലേക്ക് വെച്ചപ്പോൾ ഋഷി ദേവയെ ഒന്ന് നോക്കി എങ്കിലും അവളത് ശ്രദ്ധിക്കാതെ അടുത്തുള്ള ബെഡിൽ കിടന്നുറങ്ങുന്ന മോളെ പുതപ്പിക്കുന്ന തിരക്കിൽ ആയിരുന്നു…. വലതു കൈക്ക് ആയിരുന്നു കുത്തേറ്റത്…. കൈ ചൊറിലേക്ക് നീട്ടിയപ്പോഴേക്കും വല്ലാത്ത ഒരു വേദന തോന്നി…. ഒരു നിമിഷം കണ്ണടച്ചു ഇരുന്നു… വീണ്ടും കണ്ണ് തുറക്കുമ്പോഴേക്കും ഒരു ഉരുള ചോറ് വായ്ക്ക് നേരെ നീട്ടിപിടിച്ചിരുന്നു….

അതിശയത്തോടെ അവളെ നോക്കിയപ്പോൾ കൂസലില്ലാത്ത ഭാവത്തോടെ ഇരിക്കുന്നത് കണ്ടു…. അവനത് വാങ്ങി കഴിച്ചപ്പോൾ ആ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞത് കണ്ടിരുന്നു…മുഴുവൻ ഇരുന്ന് കഴിക്കേണ്ടി വന്നു… ഇടയ്ക്കു മതി എന്നൊരു ഭാവം മുഖത്തേക്ക് വരുന്നത് കണ്ടപ്പോഴേക്കും കണ്ണുരുട്ടി നോക്കുന്നത് കണ്ടു… പിന്നെ ഒന്നും പറയാൻ നിൽക്കാതെ അത് മുഴുവൻ കഴിച്ചു…. കിടക്കാൻ വന്നപ്പോഴേക്കും ഷീറ്റൊക്കെ തട്ടിക്കുടഞ്ഞു വിരിക്കുന്ന അവളെ നോക്കി കുറച്ചു നേരം നിന്നു… മറികടന്നു പോകാൻ ശ്രമിക്കുമ്പോഴേക്കും കൈയിൽ പിടിച്ചു നിർത്തിയിരുന്നു… “”ഇത്രയും നേരമായിട്ടും ആ മുഖം തെളിഞ്ഞില്ലേ…. എടോ എനിക്ക് കുഴപ്പം ഒന്നുമില്ല….. താൻ കണ്ടതല്ലേ ഇവിടെ ഒരു കുഞ്ഞ് മുറിവ്….

ഇത്തിരി ചോര പോയതുകൊണ്ട് അവരിന്ന് ഇവിടെ കിടക്കാൻ പറഞ്ഞു… അത്രേ ഉള്ളു…”” കവിളിൽ പിടിച്ചു മുഖമുയർത്തി അവനത് പറഞ്ഞപ്പോഴേക്കും ഇതുവരെ അടക്കി നിർത്തിയ പരിഭവത്തിന്റെ കാർമേഘങ്ങൾ എല്ലാം ഇടിച്ചു കൂട്ടിപ്പെയ്യാൻ തുടങ്ങിയിരുന്നു… “”എന്തിനാ….. ഇങ്ങനെ എപ്പോഴും പേടിപ്പിക്കുന്നെ….. എന്തെങ്കിലും പറ്റി… പറ്റിയാൽ പിന്നെ ഞാനും എന്റെ കുഞ്ഞും എന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ…… എപ്പോഴും എന്നേ പേടിപ്പിക്കും…. വയ്യ… ഋഷിയേട്ട….. ഇനി ഒരിക്കൽ കൂടി വിധിക്ക് വിട്ട് കൊടുക്കാൻ വയ്യാ….”” വേദനിപ്പിക്കാതെ നെഞ്ചിൽ ചെറുതായി തല്ലിക്കൊണ്ട് അവളത് പറയുന്നതിനോടൊപ്പം അവന്റെ ഷർട്ടും കണ്ണീർ വീണു നനഞ്ഞിരുന്നു… അവളെ നെഞ്ചോടു ചേർത്ത് നിർത്തുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു….

“”ഒരു ചെറിയ മുറിവിന് ഇത്രേം കരയാൻ വേണ്ടി അത്രയ്ക്ക് ഇഷ്ടമാണോടോ….”” തല താഴ്ത്തി ചെവിയോട് ചേർന്ന് അവനത് ചോദിച്ചപ്പോൾ ശരീരമാകെ ഒരു പെരുപ്പ് നിറയും പോലെ തോന്നി ദേവക്ക്…. ഇത്രയും നേരം ചെയ്ത കാര്യങ്ങൾ ഒക്കെ ഓർമ്മയിലേക്ക് വന്നപ്പോൾ നാണം കൊണ്ട് ശിരസ്സ് കുനിഞ്ഞിരുന്നു…. “”പറയെടോ……”” അവൻ വീണ്ടും ചോദിച്ചപ്പോൾ നാണം മാറി മുഖത്ത് കുസൃതി നിറഞ്ഞു…. “”അത്രയ്ക്ക് ഇഷ്ടമൊന്നും ഇല്ല…. ഒരു കുഞ്ഞ് ഇഷ്ടമൊക്കെ ഉണ്ട്….. “” കുറുമ്പോടെ അത് പറഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തുമ്പോൾ ഇനി വരാൻ ഇരിക്കുന്ന പ്രണയത്തിന്റെ നിറം ചാലിച്ച സ്വപ്‌നങ്ങൾ ആയിരുന്നു ഇരുവരിലും നിറഞ്ഞു നിന്നത്… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ കഴിക്കാൻ ഇരിക്കുമ്പോഴേ അമ്മ അടുത്തു വന്നു നിൽക്കുന്നത് കണ്ടിട്ടാണ് ശ്രീ തല ഉയർത്തി നോക്കുന്നത്…. “”എന്താ അമ്മ….. “”എന്തോ പറയാനുള്ള സുശീലാമ്മയുടെ മുഖം കണ്ടു ശ്രീ ചോദിച്ചു… “”മുഹൂർത്തം ഉണ്ടെങ്കിൽ ഈ വരുന്ന ഞായറാഴ്ച നിശ്ചയം അങ്ങ് നടത്തിയാലോ എന്ന…. നീ ഒരു കാര്യം ചെയ്യ് രണ്ടാളും കൂടി ഇന്ന് വൈകിട്ട് കടയിലേക്ക് പോയി നിശ്ചയത്തിന് ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വാ…. വൈകിയാൽ പിന്നെ സമയത്തിന് തയ്ച്ചു കിട്ടില്ല….”” അമ്മ പറയുന്നത് കേട്ടപ്പോൾ ഉള്ളിലാകെ സന്തോഷം നിറയും പോലെ തോന്നി ശ്രീക്ക്…. “”ആഹ്…. ഞാൻ അവളെ പോയി വിളിച്ചോളാം കോളേജ് കഴിയുമ്പോൾ….”” ഉള്ളിലെ ആവേശം പുറത്ത് കാണിക്കാതെ അമ്മയോട് പറഞ്ഞു…

“”രാവിലെ പൊയ്ക്കൂടേ ശ്രീ നിനക്ക്….”” “”എനിക്ക് ഡ്യൂട്ടി ഇല്ലേ അമ്മ…. ഇന്ന് രാവിലെ ആ മനഃശാസ്ത്രജ്ഞനെ കൊണ്ട് വന്നു പ്രതിയെ കാണിക്കാൻ…. വൈകുന്നേരം വരെ എനിക്ക് തിരക്കാ അത് കഴിയട്ടെ….”” “”ആഹ്… നീ നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാൽ ചെയ്യ്….”” ഇത്തിരി പിണക്കത്തോടെ പറഞ്ഞിട്ട് അമ്മ അകത്തേക്ക് നടന്നു… യൂണിഫോം ഇട്ട് പുറത്തേക്ക്‌ ഇറങ്ങിയപ്പോഴാണ് ഡൈനിങ്ങ് റൂമിൽ ഇരുന്നു കഴിക്കുന്ന അഭിയെ കാണുന്നത്…. അടുത്തൊന്നും ആരും ഇല്ലെന്ന് കണ്ടു ശ്രീ അവളുടെ അടുത്തേക്ക് ചെന്നു…. അവൻ വരുന്നത് കണ്ടപ്പോൾ പുച്ഛത്തോടെ മുഖം ഒന്ന് കോട്ടി പാത്രത്തിലേക്ക് മാത്രം നോക്കി അവൾ… “”ഡി…. ഇന്ന് വൈകിട്ട് കോളേജിന്റെ മുൻപിൽ നിൽക്കണം…

ഡ്രെസ് എടുക്കാൻ പോണം..”” അവൻ പറയുന്നത് കേട്ടിട്ടും ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ആഹാരത്തിലേക്ക് തന്നെ നോക്കി ഇരുന്നു… “”ഡീ നിന്നോടാ…””. ശബ്ദം ഉയർത്തി പറഞ്ഞിട്ടും അവൾ നോക്കുന്നില്ല എന്ന് കണ്ടപ്പോൾ കഴിഞ്ഞ ദിവസത്തെ പിണക്കമാണ് കാരണം എന്ന് മനസ്സിലായിരുന്നു…. ചിരിയോടെ അവളെ നോക്കിയപ്പോൾ ഇടയ്ക്കിടയ്ക്ക് അവനെ ഒന്ന് നോക്കുന്നതും പെട്ടെന്ന് നോട്ടം വെട്ടിക്കുന്നതും കണ്ടു… ഒറ്റ നിമിഷം കൊണ്ട് പിന്നിൽ കൂടി ചേർത്ത് പിടിച്ചു കവിളിലേക്ക് ചുണ്ട് ചേർത്തിരുന്നു അവൻ….. കണ്ണും വായും തുറന്നു മിഴിച്ചിരിക്കുന്ന അവളുടെ വാ അടച്ചു കൊടുത്തു… “”ഇപ്പോ പിണക്കം മാറിയല്ലോ….. ഇനി മോള് റെഡി ആയിട്ട് ഇരിക്ക് കേട്ടോ….””അവൻ പറയുന്നത് കേട്ടപ്പോൾ അറിയാതെ തലയാട്ടിപ്പോയി…. ചുണ്ടിലൂറിയ ചിരിയുമായി അവളെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു ഇറങ്ങി പോകുന്ന ശ്രീയെ മിഴിച്ചു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ അല്ലുമോളുടെ ബഹളം കേട്ടാണ് ഋഷി കണ്ണ് തുറക്കുന്നത്… “”ഉമ്മ കൊടുക്ക് അച്ഛക്ക്…. അമ്മ ഉമ്മ കൊടുക്കാതെ അച്ഛക്ക് വീണ്ടും മുറി പറ്റി…..”” ദേവയുടെ ചുരിദാർ ടോപ്പിൽ പിടിച്ചു വലിച്ചാണ് പരാതി പറച്ചിൽ…. “”അത് അല്ലുമോളുടെ വേദന മാറാൻ അല്ലേടാ…. അച്ഛക്ക് വേദന ഇല്ലല്ലോ….”” നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് മോളോട് പറയുന്നത് കണ്ടു… “”അയ്യോ… അച്ഛക്ക് നോവുന്നെടാ കണ്ണാ…. അമ്മേനോട് മരുന്ന് തരാൻ പറയോ…. “”കൈ പൊത്തിപ്പിടിച്ചു ഋഷി പറയുന്നത് കേട്ട് അവനെ പല്ലും കടിച്ചു നോക്കിയപ്പോളേക്കും അല്ലുമോൾ വീണ്ടും വാശി പിടിച്ചു കരയാൻ തുടങ്ങിയിരുന്നു…….തുടരും

മഴമുകിൽ: ഭാഗം 33

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!