സിദ്ധാഭിഷേകം : ഭാഗം 27

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

അപ്പോൾ അവന് ഒരു ആറ് വയസ്സുകാരന്റെ മനസ്സായിരുന്നു… ആ കുഞ്ഞിനെന്ന പോലെ അവൾ പാടി.. അല്ലലൂഞ്ഞാൽ പൊൻപടിയിൽ ആട്… ആട്… ആടാട്… ആലിലയിൽ പള്ളികൊള്ളും ആരോമലുണ്ണി ആടാട്… ആട്… ആട്… ആടാട്… 🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋 അഭി ഉണർന്ന് നോക്കുമ്പോൾ നേരം നന്നേ വെളുത്തിരുന്നു.. സമയം എട്ടാകുന്നു…അമ്മാളൂ അടുത്തില്ലായിരുന്നു… തലേന്ന് കിടന്നുറങ്ങിയത് അവൻ ഓർത്തു.. ചെറുപ്പത്തിൽ ഒരുപാട് കൊതിച്ചിട്ടുണ്ട്.. മമ്മയോട് ചേർന്ന് ആ നെഞ്ചിൽ പറ്റി ഉറങ്ങാൻ… മിക്ക ദിവസവും മമ്മയെ കാത്ത് കാത്ത് ഉമ്മറത്ത് കിടന്നുറങ്ങാറ് ആണ് പതിവ്.. ആഗ്രഹിച്ചപ്പോഴൊന്നും മമ്മയെ കിട്ടിയില്ല.. പിന്നെ ആഗ്രഹിക്കാറുമില്ല…..

മമ്മയെ കുറ്റപ്പെടുത്താൻ കഴിയില്ലായിരുന്നു.. ഇന്നലെ അമ്മൂന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ പണ്ട് ഒരുപാട് കൊതിച്ച ആ സ്നേഹം കിട്ടിയപോലെ.. ഒപ്പം പപ്പയുടെ സംഗീതവും… അമ്മൂ ..യൂ ആർ മൈ ലൈഫ് …ഐ ലൗ യൂ..❤️❤️ അവൻ ഓരോന്ന് ഓർത്തു കിടന്നു.. ഇന്ന് ആ സ്വരം കേട്ടില്ലല്ലോ.. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൻ ചാടി എഴുന്നേറ്റു.. അതേ സമയം തന്നെ അമ്മാളൂ വാതിൽ തുറന്ന് അകത്തേക്ക് വന്നു.. ലോങ് സ്ക്ർട്ടും ക്രോപ്പ് ടോപ്പും ആയിരുന്നു വേഷം.. കുളിച്ച് മുടി ചീകാതെ വിടർത്തി ഇട്ടിരിക്കുന്നു…നെറ്റിയിൽ കുറി തൊട്ടിട്ടുണ്ട്.. “നീ ഇന്ന് പാടിയില്ലേ..”അവളെ കണ്ട ഉടനെ അവൻ ചോദിച്ചു.. “പാടിയല്ലോ… എന്തേ..” “ഞാൻ കേട്ടില്ല…” “നല്ല ഉറക്കം ആയിരുന്നു… അതു കൊണ്ടാവും…ഫ്രഷ് ആയി വാ.. ബ്രേക്ഫാസ്റ്റ് കഴിക്കാം…” അവൾ പോകാനായി തിരിഞ്ഞു…

അവൻ അവളെ പിടിച്ചു നിർത്തി.. അവളുടെ കണ്ണുകളിൽ നോക്കി.. “സത്യം പറ..” “ഞാനെന്തിനാ കള്ളം പറയുന്നേ.. വർഷങ്ങളായി ഞാൻ ചെയ്യുന്ന എന്റെ ശീലമാണ് അത്…. ഞാനത് നിർത്തില്ല…” “എന്റെ മുഖത്തേക്ക് നോക്കി പറ..” അഭിയുടെ ശബ്ദം കടുത്തു.. “ഞാൻ പോകുന്നു.. സാറിന് സൗകര്യം ഉള്ളപ്പോൾ വാ..” “ആണോ…..എന്നാൽ വാ…” അഭി അവളുടെ കയ്യ് പിടിച്ച് വലിച്ച് രണ്ട് സ്റ്റെപ്പ് നടന്നു.. ഇന്നലത്തെ പോലെ ഒരു രംഗം ഉണ്ടാക്കാൻ ആണോ ഈ പോക്കെന്ന് അവൾ ഭയന്നു.. “സർ.. പ്ലീസ്..നിൽക്ക്..” അവനെന്താണ് എന്നർത്ഥത്തിൽ അവളെ നോക്കി.. “പ്രശ്നം ഉണ്ടാക്കാൻ ആണോ പോകുന്നേ..” “എന്തിന്…” “അത്…. ഇന്നലെ പോലെ..” “അതിന് നീ പാടി കഴിഞ്ഞല്ലോ… പിന്നെന്തിനാ പ്രശ്നം ഉണ്ടാക്കുന്നേ…”

അവൾ മുഖം കുനിച്ചു… അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി.. അവൾ ആ നോട്ടം താങ്ങാൻ ആകാതെ മിഴികൾ താഴ്ത്തി.. “ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താൻ എളുപ്പമാണ്.. അത് കൂട്ടിച്ചേർക്കാൻ ആണ് പാട്.. എന്റെ പേര് കാരണം ഒരു ബന്ധവും തകരരുത്.. പ്ലീസ്.. അമ്മയുടെ സ്ഥാനത്ത് ഉള്ള ആളോട് മത്സരബുദ്ധി വേണ്ടാ..” “അപ്പോൾ തന്റെ ശീലങ്ങൾ ,, ആഗ്രഹങ്ങൾ ഒക്കെ.. അത് ആർക്കെങ്കിലും വേണ്ടി ഒഴിവാക്കാൻ ഉള്ളതാണോ… ” “ആര് പറഞ്ഞു ഒഴിവാക്കി എന്ന്.. എനിക്കും ഈശ്വരനും കേൾക്കാൻ പാകത്തിൽ ഞാൻ പാടി.. അസുര കർണ്ണങ്ങൾക്ക് അപശ്രുതിയാവാം ദേവസ്തുതികൾ….അത് കൊണ്ട് എന്റെ ശബ്ദം ഞാൻ കുറച്ചുവെന്നേ ഉള്ളൂ…” “ഇപ്പോ ആരെയാ അസുരൻ എന്ന് ഉദ്ദേശിച്ചത്..”

അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.. “സംശയം എന്താ.. സാറിനെ തന്നെ..” അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. “ആരെ..”അവൻ മീശ പിരിച്ചു.. “സാ…ശ് ശ്… അവൾ നാക്ക് കടിച്ചു.. അവൻ അവളുടെ അടുത്തേക്ക് വന്നു.. അവൾ അതിന് അനുസരിച്ച് പിന്നോട്ട് നടന്നു.. അവൻ നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു ചുവരിൽ തട്ടി നിന്നു.. അവളുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.. അഭി അവളുടെ മുഖത്തിന് നേരെ മുഖം താഴ്ത്തി നിന്നു… “ആരെ…”അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ ചോദിച്ചു… ആ കണ്ണുകളിൽ കുരുങ്ങി പോകുന്നത് അമ്മാളൂ അറിഞ്ഞു…അവൾക്ക് വാക്കുകൾ കിട്ടാതെ ആയി.. “പറ ആരെ…” “അഭി…..യേ…ട്ട… നെ…” “ആരെ…” “അഭി..യേട്ട..നെ..”

അവർ പരസ്പരം കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ നിന്നു… “ഇനി സാറെന്ന് വിളിക്കോ…” “ഇല്ല…” “അപ്പോ നേരത്തെ വിളിച്ചതിനുള്ള ശിക്ഷ വേണ്ടേ…” അവന്റെ കണ്ണിലെ ഭാവം മാറുന്നത് അവൾ ഒരു പിടച്ചിലോടെ മനസിലാക്കി… അവളുടെ ചുണ്ടുകൾ വിറച്ചു….. അവന്റെ നോട്ടം അവളുടെ വിറക്കുന്ന ചുണ്ടുകളിൽ ആയി… അവളുടെ ഹൃദയമിടിപ്പ് കൂടി… മിഴികളിൽ അശ്രു നിറഞ്ഞു…. അവ താഴേക്ക് പെയ്യാൻ ആവാതെ അവിടെ തങ്ങി നിന്നു… “അമ്മൂ…. ഇവിടെ ഒരുമ്മ തന്നോട്ടെ….പ്ലീസ്… ….പ്ലീസ്…ടി….കൊതിയായിട്ടാ…” അവന്റെ കെഞ്ചൽ കേട്ട് അവൾക്ക് ചിരി വന്നു… “ഒരെണ്ണം… പ്ലീസ്..” അവൾക്ക് കുസൃതി തോന്നി.. “സാറ്….ആദ്യം പോയി പല്ല് തേക്ക് ട്ടോ…. ” അവനെ തള്ളി മാറ്റി അവൾ ഓടി…. “ആഹാ…അത്രയ്ക്കായോ…ടി… അവൻ വരുന്നത് കണ്ട് ചിരിയോടെ അവൾ പുറത്തേക്ക് ഓടി..

അവിടെ ശരത്തിനെയും ആദിയെയും കണ്ട് പെട്ടെന്ന് നിന്നു..അവൾ ഒന്ന് ചമ്മി മുഖം താഴ്ത്തി… പിന്നാലെ ഓടി വന്ന അഭിയും അവരെ കണ്ട് നിന്നു.. പിന്നെ നന്നായി ചിരിച്ചു കാണിച്ചു തലയിൽ കൈവച്ച് പുറം തിരിഞ്ഞു നിന്നു.. “അമ്മാളൂ … ഗുഡ് മോർണിംഗ്…”ആദി പറഞ്ഞു.. “ഗുഡ് മോർണിംഗ് ആദിയേട്ടാ ആൻഡ് ശരത്തേട്ടാ..” “ആഹ്…ഗുഡ് മോർണിംഗ്.. താൻ താഴേക്ക് ചെല്ല്… ഈ ഉസൈൻ ബോൾട്ടിനെ ഞാൻ കൊണ്ടുവന്നോളം..” ശരത്ത് പറയുന്നത് കേട്ട് അവൾ ചിരിയോടെ താഴേക്ക് പോയി… ശരത്ത് അഭിയെ തള്ളി റൂമിന്റെ അകത്തേക്ക് ഇട്ടു..ഡോർ അടച്ചു.. “എന്തൊക്കെ ആയിരുന്നു.. അവളുമായി ഫ്രണ്ട്‌സ് ആകുന്നു.. മനസ് തുറക്കുന്നു.. അവളായിട്ട് അംഗീകരിച്ചാൽ മാത്രം ജീവിക്കുന്നു..

വിത്ത് ഇൻ ടു ഡേയ്സ്.. !!!! ഉം.. കാണാത്ത പല പുതിയ ഭാവങ്ങളും കാണുന്നു.. മൊത്തത്തിൽ ഒരു കള്ള ലക്ഷണം.. ഉം..” “പോടാ.. ഞങ്ങൾ ചുമ്മാ.. !! അഭി ചിരിച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.. മേലേക്ക് നോക്കി വെറുതേ ചിരിച്ചു.. “ഐ ആം ഹാപ്പി മാൻ.. നിന്നെ ഇങ്ങനെ കണ്ടല്ലോ.. ” “അറിയില്ലെടാ.. അവളുടെ അടുത്ത് എത്തുമ്പോൾ എന്റെ എല്ലാ ഭാവങ്ങളും മാറുന്നു.. അവളെ ആരെങ്കിലും വേദനിപ്പിച്ചാൽ കൊല്ലാൻ ഉള്ള ദേഷ്യം വരുന്നു.. അവളുടെ കണ്ണീർ കാണുമ്പോൾ എന്റെ നെഞ്ച് ചുട്ടു പൊള്ളുന്നു…. ഈ പ്രണയം.. ഇത്ര തീവ്രമാണോ ഇത്.. എങ്ങനെ അത് അവളെ പറഞ്ഞു മനസിലാക്കിക്കും ഞാൻ.. നോ ഐഡിയ.. ഒന്നേ അറിയൂ.. ഐ മാഡ്ലി ലൗ ഹെർ…❤️❤️.. *** ഈ തക്കത്തിന് ആണ് ആദി അമ്മാളൂന്റെ പിറകെ ചെന്നത്….

“അമ്മാളൂ… ” സ്റ്റെപ്‌സ് ഇറങ്ങി കൊണ്ടിരുന്ന അവൾ വിളി കേട്ട് തിരിഞ്ഞു നോക്കി.. വേഗത്തിൽ ആദി അവളുടെ അടുത്തെത്തി.. “എന്താ ആദിയേട്ടാ..” “അത്..അത് പിന്നെ…ആഹ്.. വീട്ടിലേക്ക് വിളിച്ചില്ലേ..” “വിളിച്ചല്ലോ.. എന്തേ..”അവൾ സംശയത്തോടെ ചോദിച്ചു.. “അല്ല.. ഒന്നുല്ല…. ഫ്രണ്ട്‌സിനെ ഒക്കെയോ…” ഓഹ്.. അപ്പോ അതാണ് കാര്യം..അവൾ ഉള്ളിൽ ഓർത്ത് ചിരിച്ചു.. “ഫ്രണ്ട്സിനെ എല്ലാരേയും വിളിച്ചില്ല… എന്റെ മിത്തൂനെ വിളിച്ചു..” ആ പേര് കേട്ടതും അവന്റെ മുഖം ഒന്ന് വിടർന്നു.. “എന്തു പറഞ്ഞു എന്നിട്ട്…” “എന്ത് പറയാൻ .. ഞാൻ ഇല്ലാത്തത്‌ കൊണ്ട് ഭയങ്കര വിഷമം ആണെന്ന് പറഞ്ഞു.. അതല്ലാതെ അവൾ ഹാപ്പി ആണെന്നും പറഞ്ഞു.. എന്തേ..” അവൾ അവന്റെ ഭാവങ്ങൾ കണ്ട് ഉള്ളിൽ ചിരിച്ചു..

മുഖത്ത് നിഷ്‌കളങ്കത വരുത്തി.. ഹും.. ദുഷ്ട.. പോയിട്ട് രണ്ട് ദിവസമായി.. ബാക്കി ഉള്ളവന്റെ ഉറക്കം കളഞ്ഞിട്ട് അവൾ ഹാപ്പി ആണത്രേ.. വച്ചിട്ടുണ്ട് നിനക്ക് ഞാൻ.. അവൾക്ക് അമ്മാളൂനെ കാണാത്ത വിഷമമേ ഉള്ളൂ.. അപ്പോ ഞാൻ ആരുമല്ലേ.. അത് ഓർത്തപ്പോൾ അവന്റെ നെഞ്ചോന്ന് നീറി.. “ആദിയേട്ടൻ എന്താ ആലോചിക്കുന്നേ…” അമ്മാളൂ ചോദിച്ചത് കേട്ടപ്പോൾ ആണ് അവൻ വന്ന കാര്യം ഓർത്തത്.. “അത് അമ്മാളൂ…, പിന്നെ ഇല്ലേ… എനിക്ക് തന്റെ ഫ്രണ്ടിന്റെ നമ്പർ ഒന്ന് തരുവോ..” “..മിത്തൂന്റെയോ.. എന്തിനാണ്..” “അത്.. അത്… ആഹ്..പ്രോഗ്രാം ബുക്ക് ചെയ്യാൻ.. ” “എന്ത് പ്രോഗ്രാം..എവിടെ…” ഓഹ്..ഈ പെണ്ണെന്താ സിബിഐ ആണോ ..ഇങ്ങനെ ക്വസ്റ്റിയൻ ചെയ്യാൻ.. “അത്..കമ്പനിയുടെ ഒരു ഹൈ ബഡ്ജറ്റ് ഡീൽ ഒക്കെ ആയി..

അതിന്റെ പാർട്ടി ഉണ്ട്..നെക്സ്റ്റ് വീക്ക്…അവിടെ നിങ്ങളുടെ ബാൻഡിന്റെ പ്രോഗ്രം ചെയ്യാൻ..” “ഓഹ്.. അതിനാണോ.. എങ്കിൽ റോഷൻ ചേട്ടനെ ആണ് വിളിക്കേണ്ടത്.. മിത്തൂനെ വിളിച്ചിട്ട് കാര്യമില്ല… ഞാൻ റോഷൻ ചേട്ടന്റെ നമ്പർ തരാട്ടോ…” “ഓഹ്.. ആയിക്കോട്ടെ..” ഹും അവളുടെ ഒരു കോശൻ ചേട്ടൻ.. അവൻ പിറുപിറുത്തു കൊണ്ട് സ്റ്റെപ് കയറി… “ആദിയേട്ടാ.. അമ്മാളൂ അവനെ വിളിച്ചു കൊണ്ട് അവന്റെ അടുത്തെക്ക് ചെന്നു “എന്തേ…” “വാ.. എനിക്ക് സംസാരിക്കാൻ ഉണ്ട്..” അവൾ ഹാളിൽ നിന്നും ബാൽക്കണിയിലേക്ക് പോയി.. “എന്താ അമ്മാളൂ..” “അത്.. ആദിയേട്ടാ.. ഞാൻ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.. ഞാൻ വളരെ കുറച്ചു നാളെ ആയിട്ടുള്ളു അംബിക ആന്റിയെ കാണാൻ തുടങ്ങീട്ട്..

അറിഞ്ഞിടത്തോളം ആന്റി ഇതിന് സമ്മതിക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.. അപ്പോൾ വെറുതെ അവൾക്ക് മോഹം കൊടുക്കണോ..അവൾ ഈ കാണിക്കുന്ന കുറുമ്പേ ഉള്ളൂ..പാവം ആണ്…സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന ..ഒരു പാവം…” മിത്തൂനെ ഓർത്തപ്പോൾ അവളുടെ സ്വരം ഇടറി.. “അമ്മാളൂ.. അവളെ ഞാൻ സ്നേഹിച്ചത് സ്വത്തും പണവും കണ്ടല്ല… അവളുടെ മനസ്സ് കണ്ടാണ്.. ആദ്യ കാഴ്ചയിൽ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.. പിന്നെ ശരത്ത് പറഞ്ഞാണ് കൂടുതൽ അറിഞ്ഞത്.. പിന്നെ എന്തോ അവളിലേക്ക് ഒതുങ്ങി കൂടാൻ ഒരു മോഹം.. വേണ്ടാ വേണ്ടാന്ന് പറഞ്ഞിട്ടും ഞാൻ പിന്നാലെ ചെന്ന് പിടിച്ചടക്കിയതാണ് അവളുടെ മനസ്സ്.. അത് ആർക്ക് വേണ്ടിയും ഞാൻ നഷ്ടപ്പെടുത്തില്ല..

എന്റെ അഭിയും ശരത്തും കൂടെ ഉണ്ടാവും.. വേറെ ആരില്ലെങ്കിലും എനിക്ക് അത് വിഷയമല്ല… ഈ ആദിത്യ കിരൺ ഈ ജൻമം പങ്കു വെക്കുന്നത് എന്റെ മിത്രയോടൊപ്പം മാത്രം ആയിരിക്കും…” അവൾക്ക് സന്തോഷം തോന്നി… “രാജീവേട്ടൻ… ഏട്ടൻ അഭിമാനിയാണ്.. രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സമയത്തു പോലും വേറൊരാളുടെ മുന്നിലും കൈ നീട്ടിയിട്ടില്ല… മിത്തൂന്റെ പഠിപ്പ് മുടങ്ങുന്ന അവസ്ഥയിൽ പോലും എന്റെ അച്ഛൻ നീട്ടിയ സഹായം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.. അങ്ങനെയുള്ള ഏട്ടൻ ഇത് അംഗീകരിച്ചു തരുമോ.. അഭിസാർ എന്ന് പറഞ്ഞാൽ ഏട്ടന് ദൈവത്തെ പോലെയാണ്.. ഇവിടുന്ന് ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ആണ് ശമ്പളം തരുന്നത് എന്ന് പറഞ്ഞു വിഷമിക്കാറുണ്ട് ഏട്ടൻ..

ആ ഏട്ടൻ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും നന്ദികേട് കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…” “സമ്മതിപ്പിക്കണം… സമ്മതിപ്പിക്കും ഞാൻ.. അമ്മാളൂ എന്നെ ഹെല്പ് ചെയ്യില്ലേ…” “അവളുടെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യാൻ റെഡി ആണ്.. പോരെ..” “താങ്ക്സ്..” “ഓഹ്.. വരവ് വച്ചിരിക്കുന്നു.. നമ്പർ വേണ്ടേ..” “വേണം..”അവൻ ചമ്മിയ ചിരിയോടെ പറഞ്ഞു.. അവന്റെ ഫോണിൽ നമ്പർ ഡയൽ ചെയ്ത് അവന് കൊടുത്ത് താഴേക്ക് ചെന്നു… ആദി അവളുടെ ശബ്ദത്തിനായി കാതോർത്തു.. “ഹലോ… “മിത്ര….. “……….” “മിത്രാ.. കേൾക്കുന്നില്ലേ….” “ഉം….” ” എന്തേലും പറയെടി…..” മറുവശത്ത് ശബ്ദം ഒന്നും കേട്ടില്ല.. “ടി..മിത്ര ..നീ പോയോ..” “ഇല്ല….പറഞ്ഞോളൂ…കേൾക്കുന്നുണ്ട്… ഞാൻ…”

“എനിക്ക് പറയാൻ അല്ല.. നീ പറയുന്നത് കേൾക്കാനായി വിളിച്ചതാണ്…” അവർ സംസാരം തുടർന്ന് കൊണ്ടേയിരുന്നു… ^^^^^^^^^^ ബ്രേക്ഫാസ്റ്റോക്കെ കഴിഞ്ഞ് എല്ലാവരും ലിവിങ് ഏരിയയിൽ ആയിരുന്നു.. ടിവിയിൽ പ്രോഗ്രാം കാണുകയാണ്.. അപ്പോഴാണ് അഭിയും ശരത്തും അങ്ങോട്ട് വന്നത്.. ശ്വേതയുടെ കണ്ണുകൾ അഭിയുടെ നേർക്ക് ആയിരുന്നു.. അവൾ അവനെ ആകമാനം ഉഴിഞ്ഞു…അമ്മാളൂ അത് ശ്രദ്ധിച്ചു.. എന്തോ ഒരു പിടച്ചിൽ അവൾക്ക് അനുഭവപെട്ടു.. എന്തിനാണ് അതെന്ന് അവൾക്ക് മനസിലായില്ല.. അഭി വന്ന് അവളുടെ തൊട്ടടുത്ത് ഇരുന്ന് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..

അമ്മാളൂന് ശ്വേതയുടെ മുന്നിൽ വച്ച് അങ്ങനെ ചെയ്തപ്പോൾ സന്തോഷം തോന്നി…ശ്വേതയുടെ കണ്ണുകൾ ഒന്ന് കുറുകി… “അമ്മൂ ഒരു പാട്ട് പാടെടോ..” “ഇപ്പോഴോ…” “അതെന്താ ഇപ്പോ പാടിയാൽ.. പാടെടി.. അസുര കർണ്ണങ്ങൾ ഒക്കെ ഓടട്ടെന്ന്..” “ഓഹ്..അതാണ്.. വാശിക്ക് വേണ്ടി എന്റെ പാട്ട് കേൾക്കണ്ട… ഞാൻ റൂമിൽ ചെന്ന് പാടി തരാം..” “ഹാ..പാടെന്ന്… പ്ലീസ്..നാല് വരി മതി..” “..ഉം..” “ആദി ടി വി ഓഫ് ചെയ്തേ.. എന്റെ ഭാര്യയുടെ പാട്ട് കേൾക്കട്ടെ…” എല്ലാവരും അവൾക്ക് നേരെ തിരിഞ്ഞിരുന്നു… സാന്ദ്ര അവളുടെ അടുത്തേക്ക് വന്നിരുന്ന് കാതിൽ എന്തോ പറഞ്ഞു.. അമ്മാളൂന്റെ മുഖം വല്ലാതെയായി…എങ്കിലും അവളെ നോക്കി ചിരിച്ചു…

ശരി എന്ന് തലയാട്ടി.. അവൾ എഴുന്നേറ്റു… ആ…ആ…ആ… അഴലിന്റെ ആഴങ്ങളില്‍ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് അഴലിന്റെ ആഴങ്ങളില്‍ അവൻ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ഇരുള്‍ ജീവനെ പൊതിഞ്ഞു ചിതല്‍ പ്രാണനില്‍ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ ……. പൊന്‍കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ നീ എങ്ങോ പോയ്‌ അഴലിന്റെ ആഴങ്ങളില്‍ ** അവൾ പാടി നിർത്തുമ്പോഴും രണ്ട് നിറഞ്ഞ കണ്ണുകൾ അവളെ നോക്കി പുഞ്ചിരിക്കുന്നതായി അവൾക്ക് തോന്നി.. ആ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു… സാന്ദ്ര ഓടി വന്ന് അവളെ കെട്ടിപിടിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. ഒരേ പുരുഷനെ ഓർത്ത് രണ്ട് ഹൃദയങ്ങളും വിങ്ങി…

ഒന്നിൽ പ്രണയം ആയിരുന്നെങ്കിൽ മറ്റൊന്നിൽ എന്തെന്നറിയാത്ത സ്നേഹവും.. എല്ലാരും കയ്യടിച്ചപ്പോൾ ആണ് അവർക്ക് ബോധം വന്നത്… “നല്ല ഫീൽ ഉണ്ടായിരുന്നു ഭാഭി…. അതാ കണ്ണ് നിറഞ്ഞേ..” അതും പറഞ്ഞവൾ വേഗത്തിൽ റൂമിലേക്ക് പോയി.. %%%%%%%% അഭിയും ശരത്തും അഭിയുടെ റൂമിൽ തന്നെ ഉള്ള ഓഫീസ് റൂമിൽ ആയിരുന്നു.. അപ്പോഴാണ് അമ്മാളൂ റൂമിലേക്ക് വന്നത്…അഭിയുള്ളത് അവൾ കണ്ടില്ല….കിടക്കയിൽ ചാരി ഇരുന്ന് ആലോചനയിൽ ആയി അവൾ… എന്തോ ഒരു വിഷമം അവൾക്ക് തോന്നി.. സാന്ദ്ര ..അവളുടെ മനസ്സ് മനസിലാവുന്നില്ലല്ലോ….. അവൾ സിദ്ധുവേട്ടന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് ഇന്ന് മനസ്സിലായി… അവളുടെ ആഗ്രഹം സാധ്യമാകുമോ….

ശരത്തേട്ടനോട് പറഞ്ഞാലോ … അവളെ ഉപദ്രവിക്കുമോ.. ചന്ദ്രൻ അങ്കിളും ബാലാന്റിയുമൊക്കെ നല്ലവരാണ്.. സ്നേഹമുള്ളവരാണ്…പക്ഷെ ഇങ്ങനെ ഒരു ബന്ധം അവർ അംഗീകരിക്കുമോ… പ്രത്യേകിച്ച് സിദ്ധുവേട്ടന്റെ പാസ്റ്റ്‌ അറിഞ്ഞാൽ…. “എന്താടി.. ഇത്ര വലിയ ആലോചന…” ആ ശബ്ദം ആണ് അമ്മാളൂനെ ഉണർത്തിയത്.. ശ്വേത ആയിരുന്നു… മുഖത്ത് പുച്ഛഭാവം.. അവളെ നോക്കി ബെഡിന്റെ സൈഡിൽ നിൽക്കുവാണ്… ആ ശബ്ദം അഭിയും ശരത്തും കേൾക്കുന്നുണ്ടായിരുന്നു.. അവർ അവിടെ ഉള്ളത് അവൾ അറിഞ്ഞതും ഇല്ല…അഭി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ശരത്ത് തടഞ്ഞു.. മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു… “നീയോ …എന്താ ഇവിടെ…” അമ്മാളൂ ബെഡിൽ എഴുന്നേറ്റിരുന്നു .. “ഓഹ്.. ചുമ്മാ…” അവൾ പുച്ഛത്തോടെ മുഖം കോട്ടി ചുറ്റും നോക്കി… “എന്തു വലിയ മുറിയാണിത്..

എത്ര തവണ ഇവിടെ വന്നിട്ടും ഈ മുറിയിൽ കയറാൻ അയാൾ അനുവദിച്ചിരുന്നില്ല… ആ മനസ്സിൽ കയറാനും.. നീ എങ്ങനെ സാധിച്ചു ഇത്… ഹും..” അമ്മാളൂ തിരിച്ചൊന്നും മിണ്ടിയില്ല.. “അല്ല നിനക്ക് വല്ല പ്രണയ നൈരാശ്യവും ഉണ്ടോ.. ഇന്ന് പാടിയത് കേട്ടപ്പോൾ മനസിലായി.. അഭിയുടെ സ്വത്തും പണവും കണ്ടപ്പോൾ അവനെ ഒഴിവാക്കി അല്ലേ…” അഭിക്ക് എല്ലാം കൊണ്ടും ദേഷ്യം വന്നു… ശരത്ത് അവനെ തടഞ്ഞു വച്ചു.. “അതിന് എന്റെ പേര് ശ്വേത എന്നല്ല… സാഗര എന്നാണ്… ” “ടി.. എന്താ പറഞ്ഞത്… “അവൾക്ക് ദേഷ്യം വന്നു.. ” ഞാൻ കുറെ മോഹിച്ചതാണ് അഭിയുടെ കൂടെ ജീവിക്കാൻ.. പക്ഷെ അയാൾ എന്നെ കണ്ട ഭാവം നടിച്ചില്ല.. ഇപ്പോ ആ സ്ഥാനത്ത് നീയും..

നിന്നെ അയാളുടെ കൂടെ സുഖിച്ചു ഞാൻ വാഴിക്കില്ല..” “ഓഹ്.. ആയിക്കോട്ടെ….പക്ഷേ.. ഇപ്പോ ഇവിടുന്ന് ഇറങ്ങി പോ.. ഇത് ഞങ്ങളുടെ ബെഡ്റൂമാണ്.. ഇവിടെ ഇങ്ങനെ തോന്നിയ പോലെ കയറി വരാൻ ചന്തയല്ല.. സോ ഗെറ്റ് ഔട്ട്…” “നീ എന്നെ ഗെറ്റ് ഔട്ട് അടിച്ചോ.. അംബികാന്റി വരട്ടെ..ഇതിന് ഞാൻ നിനക്ക് മറുപടി തരും..നോക്കിക്കോ..” “ഹും.. ആര് വന്നാലും ദോ ആ വാതിൽക്കൽ നിന്നേക്കണം.. ഇങ്ങോട്ട് കേറി വരാൻ എന്റെ അനുവാദം വേണം.. ആരെ കൂട്ടി വരുമ്പോഴും അത് ഓർമയിൽ വച്ചോ..” അപ്പോഴാണ് ലതയും ഒരു സ്ത്രീയും അങ്ങോട്ട് വന്നത്.. “മോളെ..മുഷിഞ്ഞ തുണി എടുക്കാൻ വന്നതാ.. ” “ആ എടുത്തോളൂ ലതാമ്മേ..” അവർ ചെന്ന് തുണിയെടുത്ത് കൂടെ വന്ന സ്ത്രീയെ ഏൽപ്പിച്ചു..

“കണ്ട സെർവന്റ്‌സിന് ഇവിടെ കയറി നിരങ്ങാം അല്ലേ.. ഞാൻ കയറിയപ്പോൾ അവൾക്ക് പ്രശ്നം.. നിനക്ക് ഞാൻ കാണിച്ചു തരാം ഞാൻ ആരാണെന്ന്…” “ആഹാ..മനസിലാക്കി കളഞ്ഞല്ലോ..കൊച്ചു കള്ളി… ഇതിൽ നിന്ന് നിനക്ക് എന്ത് മനസിലായി… സെർവന്റസിന് ഉള്ള വില പോലും വലിഞ്ഞു കയറി വന്ന നിനക്കില്ല എന്ന്… അപ്പോ മൈൻഡ് ഇറ്റ്.. ഇനി മേലിൽ എന്നോട് സംസാരിക്കുമ്പോൾ കുറച്ച് മര്യാദ ഉണ്ടാവണം.. ബിക്കോസ് ഞാൻ വീട്ടുകാരിയും നീ വിരുന്നകാരിയും ആണ്.. അത് മറക്കരുത്.. അപ്പോ നിന്ന് താളം ചവുട്ടാതെ മോള് ചെല്ല്…” “ടി.. ” “ഏയ്..നോ… സാഗര…ദാറ്റ്സ് മൈ നെയിം…. എടി പോടീന്ന് വിളിക്കാൻ ഞാൻ നിന്റെ തന്തയുടെ ചിലവിൽ അല്ല ജീവിക്കുന്നത്…. ഗെറ്റ് ഔട്ട്….നൗ ഇറ്റ്സെൽഫ്….”

അമ്മാളൂ ദേഷ്യം കൊണ്ട് വിറച്ചു.. ശ്വേതയെ ആ ഭാവം ഒന്ന് പേടിപ്പിച്ചു… പുറകിൽ നിന്ന് കയ്യടി കേട്ടാണ് രണ്ട് പേരും അങ്ങോട്ട് നോക്കിയത്… അഭിയെയും ശരത്തിനെയും കണ്ട് അവർ ഒന്ന് ഞെട്ടി…. അഭി ചെന്ന് അമ്മാളൂനെ ചേർത്ത് പിടിച്ചു.. “ഇപ്പോ മനസിലായോ.. നിനക്ക് എന്ത് കൊണ്ട് എന്റെ മനസിൽ പോയിട്ട് ഈ മുറിയിൽ പോലും കയറാൻ പറ്റാഞ്ഞത് എന്ന്…. യോഗ്യതയില്ല… അത്ര തന്നെ.. നീ എന്താ പറഞ്ഞത് ഇവളെ എന്റെ കൂടെ വാഴിക്കില്ല എന്നോ… നീയൊക്കെ അണിയറയിൽ ഒരുക്കുന്ന അരക്കില്ലം കാണാതിരിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. ഓർമയിൽ വച്ചോ… അതിന് മുന്നേ തീർക്കാൻ വേറെ കാര്യങ്ങൾ ഉള്ളത് കൊണ്ട് പെൻഡിങ്ങിൽ വച്ചതാ ഞാൻ.. മറക്കണ്ടാ.. നിന്റെ ആത്മസുഹൃത്തിനോടും അവളുടെ തന്തയോടും പറഞ്ഞേക്ക്… അവരെ കാണാൻ അഭി നേരിട്ട് എത്തും എന്ന്….ഉം..പൊയ്ക്കോ…”

കത്തുന്ന നോട്ടത്തോടെ അവൾ അവിടുന്ന് പോയി… അഭി തിരിഞ്ഞ് അമ്മാളൂനെ നോക്കി.. “നീയാര് സുരേഷ് ഗോപിയോ.. നല്ല കിടുക്കൻ ഡയലോഗ്സ് ആയിരുന്നല്ലോ.. ശരത്തേ നമ്മൾക്ക് ഒരു സമ്മാനം കൊടുത്താലോ എന്റെ അമ്മൂട്ടിക്ക്..” “ഞാൻ നിക്കുമ്പോ കൊടുക്കാൻ പറ്റിയത് കൊടുത്താൽ മതി.. എന്നെ ഗെറ്റ് ഔട്ട് അടിച്ചാലും ഞാൻ പോവില്ല…പറഞ്ഞേക്കാം…” അഭിയും അമ്മാളുവും ചിരിച്ചു.. “എന്നാ മോള് ചെന്ന് റെഡി ആവ്.. നമ്മൾ ഇപ്പോ പോവുന്നു.. ബാംഗ്ലൂർക്ക്… 3 ‘O ക്ലോക്ക് ഫ്ലൈറ്റ് ആണ്..സോ മെയ്ക്ക് ഇറ്റ് ഫാസ്റ്റ്..” “.. ഇങ്ങനെ പെട്ടെന്ന്… അമ്മയോട് പറയണ്ടേ.. മാത്രല്ല മറ്റന്നാൾ റിസപ്ഷൻ അല്ലേ..” “ഓഹ്.. ഇങ്ങനെ തല പുകയ്ക്കണ്ട.. മമ്മയ്ക്ക് അറിയാം ഞാൻ പോകുന്നത്… നാളെ ഈവനിംഗ് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്..

അത് കഴിഞ്ഞുള്ള ഫ്ലൈറ്റ് ന് തിരിച്ചു വരാം..ഓക്കേ.. ഗോ ആൻഡ് ഗെറ്റ് റെഡി..” അഭി ചെന്ന് അവരുടെ രണ്ട് പേരുടെയും ബാഗ് പാക്ക് ചെയ്തു.. അമ്മാളൂ റെഡി ആയി വന്ന ശേഷം താഴേക്ക് ചെന്നു.. ശർമിള അവിടെ എത്തിയിരുന്നു… “മമ്മ ഞങ്ങൾ ഇറങ്ങട്ടെ …” “നീ എന്തിനാ അഭി.. മോളെ കൂട്ടുന്നെ… അവിടുത്തെ ക്ലൈമറ്റ് അവൾക്ക് പിടിച്ചില്ലെങ്കിൽ അസുഖം വരും… വേണ്ടായിരുന്നു.. ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ…” “ഭയ്യക്ക് ഭാഭിയെ കാണാതിരിക്കാൻ വയ്യാത്തോണ്ടാ അമ്മായി.. “ശ്രീ കളിയാക്കി “മമ്മ രണ്ട് ദിവസമായിട്ട് തനി അമ്മ ആവുന്നുണ്ട് കേട്ടോ.. ഇവൾ എന്ത് മന്ത്രമാ ചൊല്ലിയത് എന്ന് എനിക്ക് മനസിലാവുന്നില്ല..

ഈ കണ്ട കാലം അത്രയും ഞാൻ എവിടെ പോയാലും മമ്മ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടില്ല…എന്നോടെന്നല്ല ആരോടും.. അതേ..എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടോ.. അമ്മായിയമ്മ ആയാൽ കുറച്ചൊക്കെ പോരെടുക്കണം..ഇത് ഒരുമാതിരി അമ്മായിയമ്മമാരെ പറയിക്കാൻ…അയ്യേ…” “അസൂയ ഒട്ടും ഇല്ലല്ലേ…”അമ്മാളൂ അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞു.. “സത്യം..” അവൻ ചുണ്ട് കോട്ടി.. അവൾ അത് കണ്ട് ചിരിച്ചു… ശർമിള അവന്റെ അടുത്ത് വന്ന് ചെവിയിൽ പിടിച്ചു… “എന്റെ മോളെ നന്നായി നോക്കിയേക്കണം… കുശുമ്പാ…” “ഓ… ഉത്തരവ് മഹാറാണി…” അവർ അവനെ ചേർത്ത് പുൽകി…

അവൻ അടുത്ത് നിന്ന അമ്മാളൂനേയും അവരോട് വലിച്ചടുപ്പിച്ചു… രണ്ട് പേരുടെയും നെറുകയിൽ ചുംബിച്ചു… ശരത്ത് ബാഗുമായി അങ്ങോട്ട് വന്നു… “പോകാം” “ശരത്തേട്ടനും ഉണ്ടോ.. അയ്യേ കട്ടുറുമ്പ്….” ശ്രീ കളിയാക്കി “ടി… അവര് ഹണി മൂൺ പോകുവല്ല.. ഞങ്ങൾ കമ്പനി മീറ്റിംഗിന് പോകുവാ… നിന്റെ ഭാഭിയെ ഇവിടെ വിട്ടിട്ട് നിന്റെ ഭയ്യക്ക് വരാൻ വയ്യ.. അതു കൊണ്ടാ…..ഹും… കിട്ടും നിനക്ക്..പറഞ്ഞേക്കാം..” അവർ യാത്ര പറഞ്ഞിറങ്ങി..ആദി അവരെ എയർപോർട്ടിൽ കൊണ്ടു വിട്ടു……തുടരും..

സിദ്ധാഭിഷേകം : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!