അഗ്‌നിശിഖം: ഭാഗം 5

Share with your friends

എഴുത്തുകാരി: രുദ്രവേണി

പതിവ് പോലെ ഒരു ഞായറാഴ്ച.. പള്ളിയിൽ കുർബ്ബാന ഒക്കെ കഴിഞ്ഞു വീട്ടിൽ വന്ന പാറൂമ്മയെയും കൂട്ടി സ്നേഹാലയത്തിലേക്ക് നടന്നു. അന്ന് ഫ്ലാറ്റിൽ വന്നതിന് ശേഷം ആദ്യമായിട്ടാണ് അമ്മ പുറത്തേക്ക് പോകുന്നത്. പോകുന്ന വഴി രാമേട്ടനെ കണ്ടു. നന്നായി മോളെ. വിവരങ്ങളൊക്കെ സുരേഷ് പറഞ്ഞറിഞ്ഞു ട്ടോ. ആരൂല്ല്യതോർക്ക് ഈശ്വരൻ കാണും എന്നല്ലേ. ഈ അമ്മക്ക് ഒരു കൈ താങ്ങാകാൻ ഈശ്വരൻ അയച്ചതാകും നിന്നെ. രാമേട്ടൻ സന്തോഷത്തോടെ പറഞ്ഞു. “തിരിച്ചും പറയാം രാമേട്ടാ. ഞ്ഞാൻ ഒറ്റക്കാണെന്ന് കരുതി ഈശ്വരൻ കൂട്ടിനു അയച്ചതാകും. ” ഒരു പുഞ്ചിരി നൽകി അമ്മയുടെ കൈ പിടിച്ചു നടന്നു. അമ്മേ.. നടക്കാൻ ബുദ്ധിമുട്ടുണ്ടോ.

പരക്കെ പിശുക്കി എന്നൊരു പേരുണ്ടെങ്കിലും അമ്മക്ക് വേണ്ടി ഓട്ടോ വിളിക്കാം ട്ടോ. വേണോ. ഒന്ന് നിർത്തി അമ്മയെ നോക്കി. വേണ്ടെടി എമി പെണ്ണെ. നടക്കാനുള്ള പാങ്ങൊക്കെ എപ്പോഴും ന്റെ കാലിനുണ്ട്. പിന്നെ നിന്റെ കൂടെ അല്ലെ നടക്കുന്നെ. കാല് നീങ്ങുന്നത് പോലും അറിയില്ല. വിശേഷങ്ങളൊക്ക പറഞ്ഞു പറഞ്ഞു സ്നേഹാലയത്തിൽ എത്തിച്ചേർന്നു. പതിവ് പോലെ കുട്ടിപ്പട്ടാളം ചക്കരയിൽ ഈച്ച പൊതിയുന്നത് പോലെ ചുറ്റും നിരന്നു. ഈ പ്രാവശ്യം അവർക്ക് അമ്മ ഉണ്ടാക്കിയ നല്ല ഇലയടയും കൊഴുക്കട്ടയും വിതരണം ചെയ്തു. കാ‍ന്താരി വന്നോ… ആലീസ് സിസ്റ്റർ ടെ ശബ്ദം കേട്ടു. ഹാജർ.. ആലീസ് കൊച്ചേ. ഒന്ന് ചിരിച്ചു കൊണ്ടു കവിളിൽ ഒരു ഉമ്മ കൊടുത്തു. ഇതാരാ പെണ്ണെ.

അമ്മയെ നോക്കിയാണ് ചോദ്യം. പറയാം. വരട്ടെ. ഇവിടെ ന്റെ ജോപ്പൻ. എല്ലാരോടും കൂടി അങ്ങ് പറയാം പോരെ. സിറ്റിംഗ് റൂമിലേക്ക് ചെന്നു. അധികം താമസിയാതെ ഫാദറും ഹാജർ. പിന്നെ കുത്തും കോമയും വിടാതെ എല്ലാം അങ്ങ് അവതരിപ്പിച്ചു. സ്വന്തം ജീവിതം കഥയായി കേൾക്കുന്നത് കൊണ്ടോ എന്തോ മിഴിനീർ പുഴയായി കുതിച്ചൊഴുകിയിരുന്നു. ഇടക്കിടക്ക് ഇടം കണ്ണിട്ട് ഒന്ന് നോക്കും. ന്റെ രൗദ്ര ഭാവം പേടിച്ചായിരിക്കും നേര്യതിന്ടെ തുമ്പു കൊണ്ടു കണ്ണ് തുടയ്ക്കും. എല്ലാം കേട്ടിട്ട് അച്ചനും സിസ്റ്റര്മാരും താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നുണ്ടായിരുന്നു. ഹോയ്… എന്തോന്നാ എന്നാരും കൂടി ഭൂതത്തെ കണ്ട പെരുച്ചാഴിയെ പോലെ. ഒക്കെ നല്ലതിനല്ലേ.

ആ പൊട്ടൻ കണാരൻ ഈ അമ്മയെ ഇട്ടിട്ട് പോയായതോണ്ടല്ലേ ഇങ്ങനെ ഒരു സുന്ദരിയും സൽസ്വഭാവിയും ആയ ഒരു മകളെ അമ്മക്ക് കിട്ടിയേ. അപ്പൊ എല്ലാരും ആഹ്ലാപ്പിൻ. ആഘോഷിക്കിൻ. എന്നാലും ന്റെ അമ്മേ. ങ്ങൾക്ക് ഈ നാക്കിനു എല്ലില്ലാത്ത കാന്താരിയെ തന്നെ കിട്ടിയുള്ളൂ.. ഈ ജന്മത്തിലെ പാപങ്ങളൊക്കെ ഒഴുക്കി കളഞ്ഞിട്ടുണ്ടാകും. ആ… ഇനിയിപ്പോ ന്റെ കുറ്റം പറയാൻ ഒരാള് കൂടി ആയല്ലോ. മദർഉം സിസ്റ്ററും കൂടി എന്നെ കുറ്റം പറഞ്ഞിവിടെ കൂടിക്കോ. ഞാനേ എന്റെ മക്കളെ കണ്ടിട്ട് വരാം . പാട്ടും പാടി മുന്നോട്ട് നടന്നു. 💫✨️💫✨️💫✨️💫✨️💫✨️💫✨️💫

ആ കാണുന്ന ബഹളമേ ഉള്ളൂ. ഉള്ക്കൊണ്ടു ഇത്രയും പാവം വേറെ ഇല്ല. ഇവിടെ കുറേ അപ്പാപ്പൻ മാർ ഉണ്ട്. അവർക്ക് വേണ്ട ഗുളികയും മിട്ടായിയും ഒക്കെ കൊണ്ടുള്ള പോക്കാണ്. ആഴ്ചയിൽ ഒരിക്കൽ അത് വരെ സമ്പാദിച്ചത് ഒക്കെ എടുത്തു ഇങ്ങോട്ട് വരും. ഈ കുട്ടികളുടെയും അച്ചന്മാരുടെയും സന്തോഷമാണ് അതിന്റെ സന്തോഷം. ആലീസ് സിസ്റ്റർ വിശദീകരണം തുടങ്ങി. അറിയാം സിസ്റ്ററെ. കുറച്ചു ദിവസം കൊണ്ടു കുറേ അറിഞ്ഞു. ആ കൊച്ചിനെ കിട്ടിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു അറിയില്ല. അല്ല ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നല്ലേ. എമിടെ മാതാപിതാക്കൾ.

അറിയില്ല അമ്മേ. ഒരു ദിവസം കാലത്ത് നടക്കാൻ പോയ ഫാദറിന് ചാപ്പലിനു അരികിൽ നിന്ന് കിട്ടിയതാണ്. പിന്നെ ഇവിടെ എല്ലാരുടെയും കൂടെ കൂടി. പഠിക്കാൻ മിടുക്കിയ. വല്യ ആശകൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പഠിപ്പിക്കാൻ നിർവാഹം ഇല്ലാത്തോണ്ടാ. ഇപ്പോൾ pg കഴിഞ്ഞു. NET കിട്ടി. കോളേജിയേറ്റ് ലെക്ചർ ആകാനുള്ള എക്സമും എഴുതി റാങ്ക് ലിസ്റ്റിൽ ഉണ്ട്. ഇപ്പോൾ വേണമെങ്കിലും അപ്പോയിന്മെന്റ് ലെറ്റർ വരാം. അത് കാത്തിരിക്കയാണ് പാവം. സിസ്റ്റർ പറഞ്ഞു നിർത്തി. അല്ല സിസ്റ്ററെ മോൾക്ക് കല്യാണ പ്രായം ആയില്ലേ. എന്തെ ഇവിടുന്നു നോക്കാതിരുന്നേ. അമ്മക്ക് സംശയം തീരുന്നില്ല.

അതൊക്കെ നോക്കിയതാ. കല്യാണവും തീരുമാനിച്ചതാ. മനസമ്മതത്തിനു വേഷം കെട്ടി പള്ളിയിലും പോയി നിന്ന് എന്റെ കൊച്ച്. അമ്മ കണ്ടെത്തിയ കൊച്ച് അനാഥ ആണെന്ന് അറിഞ്ഞപ്പോ സമ്മതമല്ലെന്ന് പറഞ്ഞു ഇട്ടിട്ടു പോയി ആ ചെറുക്കൻ. അവന്റെ സ്റ്റാറ്റസ് നു കുറച്ചിൽ ആണത്രേ. അന്ന് തീരുമാനിച്ചതാ എന്റെ കൊച്ച്. ഇനി സ്വന്തമായി ഒരു നിലനിൽപ്പ് ഉണ്ടായിട്ടേ ഒരു വിവാഹത്തിന് ശ്രമിക്കു ന്നു. സിസ്റ്ററിന്റെ കണ്ണുകളിൽ നീർത്തിളക്കം നിറഞ്ഞിരുന്നു. ഈശ്വരാ. കണ്ടാൽ പറയില്ല ഇത്രയൊക്കെ അനുഭവിച്ചതാണെന്ന്. നോവിന്റെ അച്ചിലിട്ട് വാർത്തതാണ് എന്റെ കൊച്ചിനെ. ഇവിടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾക്ക് പോലും അതിനെ കണ്ടൂടായിരുന്നു. പഠിക്കാൻ കേമി അല്ലെ.

മതിയാവോളം ഉപദ്രവിച്ചിട്ടും ഉണ്ട്. പക്ഷ ഒരു വാക്ക് കൊണ്ടു പോലും അവരെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടില്ല. അത് മാത്രമല്ല അവരുടെ ഒക്കെ കല്യാണത്തിന് സ്വർണവും മറ്റും വാങ്ങി കൊടുത്തത് പോലും അവളാണ്. അറിയും തോറും ഇഷ്ടം കൂടുകയാണ് എന്റെ കൊച്ചിനോട്. നോക്കിക്കോ സിസ്റ്ററെ എന്നെ കൊണ്ടാകുന്ന പോലെ കൂട്ടി പിടിക്കും ന്റെ കുട്ട്യേ . ഈ ഒരു ആഴ്ച കൊണ്ടു തന്നെ അവളുടെ സ്വന്തം അമ്മച്ചി ആക്കി ന്നെ.. ഇനി എനിക്കും അവളാണ് മകൾ. അവൾ മാത്രം. മനസ്സിൽ ഒന്ന് കൂടി ഊന്നി പറഞ്ഞു ആ അമ്മ……. 💫✨️💫✨️💫✨️💫✨️💫✨️💫✨️

അമ്മയെ അവിടെ ഒറ്റക്കാക്കി പോന്നോ കൊച്ചേ. ആലീസ് സിസ്റ്റർ അമ്മയെയും കൊണ്ടു അകത്തേക്ക് വന്നു. നിങ്ങൾ മിൻഡിം പറഞ്ഞും ഇരുന്നോട്ടെ ന്നു കരുതി. ഇവിടെ എന്റെ കൊച്ചുങ്ങൾ കാത്തിരിപ്പല്ലായിരുന്നോ. അതല്ലേ വേഗം ഹാജർ വെച്ചേ. അല്ലെങ്കിൽ എല്ലാം കൂടി എന്നെ കണ്ടം മുറിച്ചേനെ. അമ്മയുടെ കണ്ണുകൾ നാല് പാടും പ്രദക്ഷിണം വെച്ചു തിരികെ വന്നു. ഇത്രയൊക്കെ പേര് ഇവിടെയുണ്ട് ലെ. പാറു… ദൂരെ നിന്ന് ഒരു വിളി കേട്ടു. ന്നെ ഓർമയില്ലേ. ഈശ്വരാ. പഴയ കാലത്തെ പ്രണയ ജോഡികളുടെ സംഗമം എങ്ങാനും ആണോ. ആകാംഷയോടെ അങ്ങോട്ട് നോക്കി. പാർവതി അല്ലെ.

എന്താ ഇവിടെ? പാവം അമ്മ. കഥ അറിയാതെ ആട്ടം കാണുന്ന പോലെ മിഴിച്ചു നോക്കുന്നുണ്ട്. പാറു. ഞാനാടാ കിച്ചൻ. ഹേ.. 10ബി യിൽ പഠിച്ചിരുന്ന കിച്ചൻ. മറന്നു ലെ. എന്തൂട്ട് അപ്പാപ്പ. തിരിച്ചറിയാൻ അടയാളത്തിന് പാട്ടൊന്നും ഇല്ലേ. അല്ലേൽ വട്ടപ്പേരെങ്കിലും പറയെന്നെ. നീ പോടീ പെണ്ണെ. ന്റെ പാറുന്നു എന്നെ അറിയാൻ ഒരു വട്ടപ്പേരും വേണ്ട. പാവം അമ്മ. ഇതേതാ മാരണം എന്നപോലെ കണ്ണ് തുറിച്ചു നോക്കുന്നുണ്ട്. പാറു ന്നെ മറന്നു ലെ. ആ പഴയ കിച്ചന്നെ ഓർക്കുന്നെ ഇല്ല ലെ. അപ്പാപ്പ.. കരയണ്ട ട്ടോ. അവിടിരുന്ന തൂവാല എടുത്തു നീട്ടി. പണ്ട് എത്ര തവണ സൈക്കിളിൽ പിറകെ വന്നിരിക്കുന്നു. മഴയൊക്കെ കൊണ്ടു വീട് വരെ പിന്നാലെ വന്നിട്ടുണ്ട്. ആാാ.. കൃഷ്ണകുമാർ ലെ. ഇപ്പോൾ ഓർമ വന്നു.

അയ്യടാ. ആസ്ഥാന കോഴി ആയിരുന്നല്ലേ. കൊച്ച് ഗള്ളൻ. ഒന്ന് ആക്കി ചിരിച്ചു. കൃഷ്ണകുമാറിന് എന്നെ എങ്ങനെ മനസ്സിലായെ. കുറേ കാലായില്ലേ തമ്മിൽ കണ്ടിട്ട്. ഇങ്ങനെ നീട്ടി വലിച്ചു പേര് വിളിക്കല്ലേ പാറു. നിന്റെ നാവു കൊണ്ടു കിച്ചു ന്നു വിളിക്കുന്നത് കേൾക്കാനാ ഇഷ്ടം. അമ്പട കിഴവാ. 70 ലും എടുത്താൽ പൊങ്ങാത്ത ആഗ്രഹം ആണല്ലോ. മനസ്സിൽ ഓർത്തു. പാറുന്റെ മുഖം അങ്ങനെ മറക്കാൻ പറ്റുമോ. നൊസ്റ്റാൾജിയ ആണെന്ന് തോന്നുന്നു. പാവം ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ feel ചെയുന്ന ഭാവം മുഖത്തു വിരിയുന്നുണ്ടേ. അല്ല പാറു എന്താ ഇവിടെ. അപ്പാപ്പൻ വിടാൻ ഉദേശ്യല്യ. ഇതെന്റെ മോളാ.

അമ്മ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു. ആഹാ. അതെങ്ങനെ. ഇവള് എന്റെയും മോളാ. അപ്പാപ്പൻ എന്നെ നോക്കി. ഹയ്യ്. ഇങ്ങള് വഴക്ക് കൂടണ്ട ന്നെ. രണ്ടാളുടെയും മകളാണ്. പോരെ. ഇനിപ്പോ അവകാശ തർക്കം തീർക്കാൻ രണ്ടാളെയും തമ്മിൽ കല്യാണം കഴിപ്പിക്കേണ്ടി വരുമോ. കുട്ടിക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ…… അപ്പാപ്പൻ അല്പം നാണം ഒക്കെ അഭിനയിച്ചു തുടങ്ങി. എമി. വാ കുഞ്ഞേ. നമുക്ക് പോകാം. അച്ഛന്റെ expression കണ്ടു പകച്ചു പണ്ടാരമടങ്ങി എന്റെ കയ്യും വലിച്ചു ഒരു ഓട്ടം. പിറകിൽ.. “നഷ്ട സ്വര്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നൽകി.. പാട്ടും പാടി മ്മടെ സ്വന്തം അപ്പാപ്പൻ നെഞ്ചും താങ്ങി കിടക്കയിലേക്ക് ……

എന്റെ സുന്ദരി അമ്മക്ക് ഇത്രയും ആരാധകന്മാരോ.. ശോ ഞ്ഞാൻ എന്നെ കെട്ടിക്കാൻ വെച്ച കാശ് കൊണ്ടു വയസ്സാം കാലത്ത് നിങ്ങടെ കല്യാണം നടത്തേണ്ടി വരുമോ. കർത്താവേ നീ തന്നെ തുണ. എടി പെണ്ണെ. നിന്നെ ഞ്ഞാൻ ഉണ്ടല്ലോ. കയ്യും പൊക്കി അമ്മ വരുന്നതിനു മുന്നേ സ്ഥലം വിട്ടു. അതേയ്. ഞാൻ കാര്യായിട്ട് പറഞ്ഞതാ ട്ടോ. നമുക്ക് വേണങ്കിൽ നോക്കാം ന്നെ. എനിക്കൊരു അപ്പന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ചു കിട്ടും എന്തെ. ഓട്ടത്തിന് ഇടക്ക് അമ്മയോട് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. 💫✨️💫✨️💫✨️💫✨️💫✨️💫

ദിവസങ്ങൾ അങ്ങനെ വേഗത്തിൽ ഓടി പോയി. എന്താണാവോ ഇത്ര തിരക്ക്. ഒരു ജോലിയൊക്കെ കിട്ടിട്ട് വേണം ലീവെടുക്കാൻ എന്ന് കരുതി വെച്ചിരുന്ന വെള്ളം തണുത്തു തന്നെ ഇരുന്നു. ഇതിനിടക്ക് അമ്മയും ലക്ഷ്മി അമ്മയും കട്ട സുഹൃത്തുക്കളായി. കന്നാസും കടലാസും പോലെ. ഇനിയിപ്പോ ഇവര് ചെറുപ്പത്തിൽ പിരിഞ്ഞു പോയ ഇരട്ടകളായിരിക്കുമോ. ചുമ്മ ഒരു സംശയം. എന്തായാലും പരസ്പരം കാണാതെ ഇരിക്കാൻ വയ്യ എന്നായി. ഒരു ദിവസം കോളജിൽ നിന്ന് തിരികെ വന്നപ്പോൾ അമ്മ ലക്ഷ്മി അമ്മടെ അടുത്താണ്.

ആരും ഇല്ലാതെ വെറും ചുക്ക് വെള്ളം കുടിച്ചു ജീവിച്ച എനിക്ക് സ്നേഹത്തിന്റെ നറും പാല് ചേർത്തു നല്ല പാല് ചായ ഉണ്ടാക്കി തന്നു മോശമാക്കി. തന്നെന്നെ ഇപ്പോൾ വൈകുന്നേരം ആ ചായ കിട്ടിയില്ലെങ്കിൽ ഡ്രസ്സ്‌ ഇടാത്ത പോലെ ഒരു ശൂന്യത ആണെന്നെ. നേരെ ലക്ഷ്മി അമ്മടെ അടുത്തേക്ക് വിട്ടു. ചായ അല്ലെ. ഇവിടെ ഉണ്ടാക്കിക്കോ പാറു. എനിക്കും ഒരു ഗ്ലാസ്‌ കുടിക്കാം ലോ. ലക്ഷ്മി അമ്മടെ വക പ്രോത്സാഹനവും കിട്ടി ബോധിച്ചു. പിന്നെ ഒന്നും നോക്കിയില്ല നേരെ അടുക്കളയിൽ കയറി പയറ്റാൻ തുടങ്ങി.

സാധാരണ വേദയെ കിടക്കയിൽ കിടത്തി താരാട്ട് പാടി ഉറക്കി മാത്രം കൂടണയുന്ന അമൂൽ ബേബി അന്ന് ഇത്തിരി നേരത്തെ വന്ന കയറി. അടുക്കളയിൽ ഞങ്ങളെ കണ്ടതും മുഖം വലിഞ്ഞു മുറുകി. കണ്ട അനാഥകൾക്കൊക്കെ കയറി ഇറങ്ങാൻ ഉള്ള അനാഥാലയം അല്ല എന്റെ വീട്. വാക്കുകൾക്ക് മൂർച്ച കൂടുതലായിരുന്നു. കേട്ട് തഴമ്പിച്ചതായതു കൊണ്ടു എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അമ്മയുടെ കണ്ണുകൾ മിഴിനീർ വാർത്തു തുടങ്ങിയിരുന്നു. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!