അർച്ചന-ആരാധന – ഭാഗം 17

Share with your friends

എഴുത്തുകാരി: വാസുകി വസു

ആരാധനയെ വന്നതിൽ സന്തോഷിച്ച അർച്ചന അമ്മ കൂടി അകത്തേക്ക് വന്നതോടെ തീയിൽ ചവുട്ടിയത് പോലെയായി..അമ്മ കൂടെയുണ്ടാകുമെന്നൊരു സൂചന ചേച്ചി തന്നില്ലല്ലോ..അവളോർത്തു.. അതിനെക്കാൾ അമ്പരപ്പിൽ ആയിരുന്നു അമ്മ… “മകളെ പോലെയൊരു കുട്ടി നിൽക്കുന്നു.. ഒരുമാറ്റവുമില്ല..രണ്ടും ഒരുപോലെ… അവർ ശരിക്കും ഞെട്ടിപ്പോയി… എല്ലാവരെക്കാളും നടുങ്ങിയതും വിശ്വസിക്കാൻ കഴിയാതെയും തരിച്ച് നിന്നത് അരവിന്ദ് നമ്പ്യാർ ആയിരുന്നു… ” മരിച്ചു പോയ കീർത്തി തൊട്ടരുകിൽ നിൽക്കുന്നു… കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അയാൾ തരിച്ചു നിന്നു…

അമ്മയെ കണ്ടു പപ്പയൊന്ന് ഞെട്ടിയെന്ന് ആരാധനക്ക് മനസ്സിലായി.അതെങ്ങെനെ ഞെട്ടാതിരിക്കും സ്വന്തം ഭാര്യയുടെ അതേ രൂപമല്ലേ മുന്നിൽ നിൽക്കുന്നത്. അവളുടെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു. അമ്മയെ ഇനി പിരിയാൻ കഴിയില്ലെന്ന് ആരാധനക്ക് അറിയാം.ചിലപ്പോൾ അമ്മക്ക് ചിലപ്പോൾ അധികം വിഷമം ഉണ്ടാകില്ല സത്യവസ്ഥ അറിയുമ്പോൾ.പക്ഷേ തനിക്ക് അങ്ങനെയല്ല.ഒരുപാട് സ്നേഹിച്ചു പോയി. മാതൃവാത്സല്യങ്ങളും ഭാവങ്ങളും നുകർന്ന് മതിയായിട്ടില്ല. ഒരുപാട് ആലോചിച്ചിട്ടാണു ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നത്.അതാണ് അർച്ചനയോട് പോലും പറയാഞ്ഞത്.

ചിലപ്പോൾ അവൾ സമ്മതിച്ചൂന്ന് വരില്ല.സ്വന്തം അമ്മയുടെ വിവാഹം പ്രായപൂർത്തിയായ ഒരുപെൺകുട്ടിക്ക് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല.തനിക്ക് അമ്മയില്ലാതെ പറ്റത്തുമില്ല. അർച്ചനയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.അമ്മ തന്നെ തിരിച്ചറിഞ്ഞാൽ ഇനിയെന്താണു സംഭവിക്കുകയെന്നൊരു പിടിയുമില്ല. ഒരേ പോലത്തെ രണ്ടു ഇരട്ടകൾ.അതാണ് ദേവിയെ(അർച്ചനയുടെ അമ്മ) ഞെട്ടിച്ചത്.കാഴ്ചയിൽ ഒരു വ്യത്യാസവുമില്ല.രണ്ടും അസാധാരണമായ രൂപസാദൃശ്യം.അവർ കൗതുകത്തോടെ അർച്ചനയെ നോക്കി നിന്നു.തന്നെ കൊത്തി വെച്ചതു പോലെ രണ്ടെണ്ണം..

കീർത്തിയെ പോലെയൊരു സ്ത്രീ..അല്ല അവളെ കൊത്തി വെച്ചതുപോലെ ഒരാൾ.. അരവിന്ദ് നമ്പ്യാർ ആകെ സ്തബ്ദ്ധനായി. അവസിരോചിതമായി പെരുമാറേണ്ട സമയമാണ്. ചിലപ്പോൾ തെറ്റിദ്ധാരണകൾ സംഭവിച്ചേക്കാം.അതോടെ ആരാധന നയത്തിൽ പെരുമാറി. “പപ്പാ ഇതാണെന്റെ അമ്മ ദേവി.” ആരാധന പപ്പക്ക് അമ്മയെ പരിചയപ്പെടുത്തി. മകൾ അന്യനായൊരു പുരുഷനെ പപ്പയെന്ന് സംബോധന ചെയ്തത് ദേവി ശ്രദ്ധിച്ചു.നല്ലതുപോലെ അടുപ്പം ഇല്ലെങ്കിൽ അങ്ങനെയൊരു വിളി വരില്ല. ആരാധന അമ്മയേയും കൂട്ടി അർച്ചനക്കും പരിചയപ്പെടുത്തി. അപ്പോഴും പഴയ അമ്പരപ്പിലും അത്ഭുതത്തിലും ആയിരുന്നു ദേവി.

അർച്ചന അവരെ നോക്കി വിളറിയൊരു പുഞ്ചിരി സമ്മാനിച്ചു. അരവിന്ദ് നമ്പ്യാർക്ക് തന്റെ ഹൃദയം ഇപ്പോൾ നിശ്ചലമാകുമെന്ന് തോന്നി.മുന്നിൽ. നിൽക്കുന്ന സ്ത്രീ തന്റെ കീർത്തിയായിരുന്നെങ്കിൽ..വെറുതെ അയാൾ ആശിച്ചു പോയി.പക്ഷേ ദേവിക്ക് മകളുടെ കൂട്ടുകാരിയുടെ അച്ഛൻ എന്നതിലുപരി യാതൊന്നും തോന്നിയില്ല. “അമ്മ ഇരിക്ക്..ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം” അർച്ചന പതിയെ അവിടെ നിന്ന് വലിഞ്ഞു.ആരാധനക്കത് മനസ്സിലാകാതിരുന്നില്ല. “ഞാൻ അകത്തേക്കൊന്ന് പോയിട്ട് വരാം.അമ്മ പപ്പയോട് സംസാരിക്ക്” അമ്മയും പപ്പയും അപരിചിത്വം കളഞ്ഞ് എന്തെങ്കിലും സംസാരിക്കട്ടെയെന്ന് കരുതി ആരാധന അവിടെ നിന്ന് അർച്ചനയുടെ മുറിയിലെത്തി.

“എന്നാലും എന്റെ ചേച്ചി ഇങ്ങനെയൊരു കടുംകൈ ചെയ്യേണ്ടിയിരുന്നില്ല” ആരാധനയെ കണ്ടതോടെ അർച്ചന നിലവിളി തുടങ്ങി. പക്ഷേ ആരാധന ഗൗരവത്തിൽ ആയിരുന്നു. “എനിക്ക് സീരിയസായിട്ടൊരു കാര്യം സംസാരിക്കാനുണ്ട്” “എന്താ ചേച്ചി..എന്നെക്കൂടി പേടിപ്പിക്കാതെ” “ഞാൻ പറയുന്നത് അർച്ചന എങ്ങനെ മുഖവിലക്ക് എടുക്കുമെന്ന് അറിയില്ല.എന്നാലും എനിക്ക് പറയാതിരിക്കാൻ കഴിയില്ല.എനിക്ക് എന്റെ അമ്മയെ വേണം. എനിക്ക് പിരിയാൻ വയ്യ” പറഞ്ഞിട്ട് ആരാധന ശക്തമായി തേങ്ങിക്കരഞ്ഞു.നെഞ്ച് പിളർക്കുന്ന ശക്തിയുണ്ടായിരുന്നു ആ കരച്ചിലിന്.സത്യത്തിൽ അർച്ചന കാര്യമറിയാതെ അമ്പരന്നു.

“ചേച്ചി എന്താണെങ്കിലും തെളിച്ച് പറയ്” അർച്ചന അവളെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു. “എനിക്ക് ഒന്നും അറിയില്ല..എനിക്കെന്റെ അമ്മയെ വേണം” ആരാധന പിന്നെയും വാവിട്ടു കരഞ്ഞു.ചേച്ചിയുടെ കരച്ചിൽ എല്ലാ കള്ളിയും വെളിച്ചത്താക്കുമെന്ന് അർച്ചനക്ക് തോന്നി. “ചേച്ചി സമാധാനപ്പെട്..എന്തായാലും വഴിയുണ്ടാക്കാം” പൂർണ്ണമായും ഒന്നും മനസ്സിലായില്ലെങ്കിലും അവൾ അങ്ങനെയാണ് സംസാരിച്ചത്. “ചേച്ചിക്ക് അമ്മയെ നഷ്ടപ്പെടുത്താൻ വയ്യ അല്ലേ..അതുപോലെയാണ് എനിക്ക് പപ്പയും.ആ സ്നേഹവും വാത്സല്യവും എനിക്ക് വേണം” അർച്ചനയുടെ കണ്ണും നിറഞ്ഞൊഴുകി.

അവളും ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. “അമ്മയെ എനിക്ക് തന്നിട്ട് നീ പപ്പയെ എടുത്തോളൂ” “എങ്കിൽ പിന്നെ പപ്പയെക്കൊണ്ട് അമ്മയെ വിവാഹം കഴിപ്പിച്ചാലോ?” പെട്ടന്നുണ്ടായ ആവേശത്തിൽ അർച്ചന ചോദിച്ചു. കരഞ്ഞു കൊണ്ടിരുന്ന ആരാധന പൊടുന്നനെ കരച്ചിൽ നിർത്തി.കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവളെ തുറിച്ചു നോക്കി. “ഒന്നൂടെ പറഞ്ഞേ” സന്തോഷത്തോടെ ആരാധന അവളുടെ മുഖത്തേക്ക് ദൃഷ്ടികൾ ഉറപ്പിച്ചു. പറഞ്ഞു കഴിഞ്ഞാണ് അർച്ചനക്ക് അബദ്ധം മനസ്സിലായത്. പപ്പയും ആരാധനയും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ..താനും അമ്മയും സാധാരണക്കാർ.അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല.അവളുടെ മനസ്സ് വിലക്കി.

“ഒന്നൂല്ലാ ചേച്ചി” അർച്ചന തല താഴ്ത്തി. “ഞാൻ കേട്ടു..എനിക്ക് സമ്മതമാ..അപ്പോൾ നമുക്ക് പപ്പയേയും അമ്മയേയും നഷ്ടപ്പെടില്ല” ആരാധനക്ക് തുള്ളിച്ചാടാൻ തോന്നി..അർച്ചനക്ക് അപ്പോഴും ആഹ്ലാദിക്കാൻ കഴിഞ്ഞില്ല. “എനിക്ക് മനസ്സിലായി നിന്റെ സങ്കടം..ഞാൻ പണക്കാരി ആണന്നും നീ സാധാരണക്കാരി ആണന്നുമല്ലേ നിന്നെ നോവിക്കുന്നത്.അങ്ങനെയൊന്നും കരുതണ്ടാ പപ്പാ നിന്നെ മകളായും ഞാൻ എന്റെ അനിയത്തി ആയിട്ടും എന്നേ കരുതിയതാ” അർച്ചനയെ കെട്ടിപ്പിടിച്ച് ആരാധന കവിളിൽ മുത്തി. “നമ്മൾ ഒരുമിച്ച് നിന്നാൽ മതി.പപ്പയേയും അമ്മയേയും ഒരുമ്മിപ്പിക്കാം”

“എനിക്ക് സമ്മതമാണ് ചേച്ചി.എന്തിനും കൂടെയുണ്ട്…” അർച്ചനയുടെ ആ സമ്മതം മതിയായിരുന്നു ആരാധനക്ക് കരുത്താർജ്ജിക്കാൻ.. 💃💃💃💃💃💃💃💃💃💃💃💃💃 തനിക്ക് മുമ്പിലുളളത് അർച്ചനയുടെ അമ്മ ദേവിയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും സത്യം അംഗീകരിക്കാതിരിക്കാൻ അരവിന്ദ് നമ്പ്യാർക്ക് കഴിയുമായിരുന്നില്ല. അതാണല്ലോ സത്യവും. “അർച്ചനയുടെ അമ്മ ഇരിക്ക്” അയാൾ പറഞ്ഞതോടെ തെല്ല് മടിയോടെയെങ്കിലും ദേവി ഇരുന്നു.ഇടക്കിടെ അയാളുടെ കണ്ണുകൾ തനിക്ക് നേരെ പാളി വരുന്നത് ശ്രദ്ധിക്കാതിരുന്നില്ല.

അപ്പോഴും അർച്ചനയും ആരാധനയും തമ്മിലുള്ള രൂപസാദൃശ്യവും മകൾക്ക് ഈ വീട്ടിലുളള സ്വാതന്ത്ര്യവുമാണു അവരെ അലട്ടിയത്. “ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്” ദേവി ആമുഖം ഇട്ടു സംസാരിച്ചു. “എന്റെ മകൾ അർച്ചന മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?” “ഉണ്ടല്ലോ.. ഇവിടെ നിന്നിട്ടുമുണ്ട്” അതിന് അന്നുണ്ടായ സാഹചര്യവും കാരണവും നമ്പ്യാർ വിശദമാക്കി.. “അമ്മ അറിഞ്ഞാൽ ഭയക്കും..വീട്ടിലെ ആകെ പ്രതീക്ഷയുമാണ് അർച്ചന എന്ന് മോൾ പറഞ്ഞപ്പോൾ ഞാനാണ് ഇരുവരെയും വീട്ടിലേക്ക് വിളിപ്പിച്ചത്” ദേവി ശരിക്കും ഭയന്നു.അവർ ഇതൊന്നും അറിഞ്ഞട്ടു കൂടി ഉണ്ടായിരുന്നില്ല. “സർ ഞങ്ങൾ പാവങ്ങളാണ്.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും മോളേ ഇത്രയും പഠിപ്പിച്ചത് അവൾക്കൊരു ജോലി ലഭിച്ചാൽ രക്ഷപ്പെടുമെന്ന് കരുതിയാണ്.ഇല്ലാത്ത കാശ് വരെ ഞാൻ കടം വാങ്ങിയത് അവൾക്കായിട്ടാണു” അവർ അയാൾക്ക് മുമ്പിൽ കൈകൾ കൂപ്പി.അത് നമ്പ്യാരെ വേദനിപ്പിച്ചു. “അർച്ചനെയെക്കാൾ മുമ്പ് ആരാധന എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.. എനിക്ക് എന്റെ മോൾ എങ്ങനെയാണോ അങ്ങനെ തന്നെ അർച്ചനയും.അവളുടെ വിദ്യാഭ്യാസച്ചെലവ് ഓർത്ത് വിഷമിക്കേണ്ടാ…കോളേജിൽ അവർക്കായി സെക്യൂരിറ്റിയും ഏർപ്പാടാക്കിയട്ടുണ്ട്” ദേവിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.എങ്കിലും അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

“അർച്ചനയും ആരാധനയും തമ്മിലുള്ള രൂപസാദൃശ്യം.അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്…രണ്ടു പേരും കൂട്ടുകാരാകാനും കാരണം ഇതാണ്” “എനിക്കും ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല സർ” “എനിക്ക് മനസ്സിലാകാത്തത് ഒന്നുകൂടിയുണ്ട് ദേവി…എന്റെ കീർത്തിയും ദേവിയും തമ്മിലുള്ള രൂപസാദൃശ്യം” അയാൾ പറഞ്ഞു നിർത്തിയത് അവർ ഞെട്ടലോടെയാണു ശ്രവിച്ചത്.കീർത്തിയെന്ന പേര് ഓർമ്മയിൽ എവിടെയോ തടഞ്ഞതു പോലെ. “സർ എനിക്ക് സാറിന്റെ ഭാര്യയെയൊന്ന് കാണാമോ” വർദ്ധിച്ച ഹൃദയമിടിപ്പോടെ ആയിരുന്നു ചോദ്യം. “അതിനെന്താ താൻ വാടോ…മുകളിലെ മുറിയിലാണു അവൾക്ക് നടക്കാൻ കഴിയില്ല” നിറഞ്ഞ കണ്ണുകൾ സമർത്ഥമായി മറച്ചിട്ട് അരവിന്ദ് നമ്പ്യാർ എഴുന്നേറ്റു…

മടിയോടെയെങ്കിലും ദേവി പിന്നാലെ ചെന്നു.ചേച്ചിക്ക് നടക്കാൻ കഴിയില്ലല്ലോ… എന്ന് അവർ കരുതി നമ്പ്യാർക്ക് പിന്നാലെ സ്റ്റെയർകേസ് കയറി മുകളിലെ മുറിയിലെത്തി… മുകളിലെ അടഞ്ഞ് കിടന്ന വാതിൽ തള്ളിത്തുറന്ന് നമ്പ്യാർ അകത്ത് കയറി. എന്നിട്ട് ദേവിയെ വിളിച്ചു. “കയറി വരൂ” തെല്ലൊരു പരിഭവത്തോടെ അവർ അകത്ത് കയറി. മറ്റാരെയും മുറിയിൽ കാണാഞ്ഞിട്ട് അവർ ഭയന്നു.മുറിയാകെ വട്ടം കറങ്ങിയ അവരുടെ കണ്ണുകൾ ചുവരിൽ മാലയിട്ട് വെച്ചിരിക്കുന്ന ഫോട്ടോയിൽ പതിച്ചു. തന്നെ പോലെയൊരാൾ….അല്ല തന്റെ മറ്റൊരു ഫോട്ടോ കോപ്പി… “കീർത്തി ചേച്ചി…ഒരു കൊച്ചു പെൺകുട്ടിയെ കയ്യും പിടിച്ചു നടക്കുന്നൊരു രൂപം അവരുടെ ഓർമ്മയിൽ തെളിഞ്ഞു.അനിയത്തിയെ ചേർത്തു പിടിച്ചു നടക്കുന്ന ചേച്ചി….

” ഞാൻ വിവാഹം കഴിച്ചത് സാധാരണ കുടുംബത്തിൽ നിന്നാണ്.. പേര് കീർത്തി..ഇളയത് അതുപോലെയൊരു അനിയത്തി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഏഴാം വയസ്സിലെന്നോ നഷ്ടപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്.. ഇതുവരെ ഞാൻ കണ്ടട്ടില്ല. ഓർമ്മയിലൂടെ ഒരു ഏഴാം വയസ്സുകാരിയുടെ നിഴൽ ചിത്രം തെളിഞ്ഞു..മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അവളെ ആരോ ബലം പ്രയോഗിച്ച് ബോധം കെടുത്തുന്നത്..ഉറക്കം ഉണരുമ്പോൾ ദൂരെവിടെയോയുളള ഒരുചെറ്റക്കുടിലിൽ… അവൾക്ക് ചുറ്റും അപരിചിതരായ കുറെ ആൾക്കാർ.. മുഖം വ്യക്തമല്ല..ചേച്ചിയെ കാണണമെന്ന് നിലവിളിക്കുന്ന ഏഴാം വയസ്സുകാരി..കരയുമ്പോൾ ചിലർ ഭീഷണി പെടുത്തുന്നു.അന്ന് രാത്രിയിൽ അവരുടെ കണ്ണുവെട്ടിച്ച് ദിക്കറിയാതെ ഓടി.

ഓടി ചെന്ന് നിന്നത് ഏതോ മലയോരത്ത്..പിന്നീട് അവിടെയുള്ളൊരു വീട്ടുകാരാണു അവളെ വളർത്തി വലുതാക്കിയത്.അപ്പോഴും മറ്റ് മുഖങ്ങൾ അവ്യക്തമായി തുടങ്ങിയെങ്കിലും തനിപ്പകർപ്പും എപ്പോഴും കൂടെ ഉണ്ടായിരുന്ന ചേച്ചിയുടെ മുഖവും ഇടക്കിടെ ഓർമ്മയിൽ മിന്നി മറഞ്ഞു..എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ… “പ്രസവത്തോടെ കീർത്തി മരിച്ചു… അല്ല കൊന്നു പണവും സ്വാധീനമുള്ള എന്റെ അച്ഛനും അമ്മയും ഹോസ്പിറ്റലിലെ ഡോക്ടർമാരെ സ്വാധീനിച്ചിട്ട്..എന്റെ കീർത്തിയെ അവർ കൊന്നു…

ഇത്രയും നാൾ മറച്ചു പിടിച്ച സത്യം വിളിച്ചു പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അരവിന്ദ് നമ്പ്യാർ തകർന്നു പോയി… ” ചേച്ചി….” വലിയൊരു നിലവിളി ശബ്ദം… അതിനോടൊപ്പം ദേവി പിന്നോട്ട് മറിഞ്ഞു.അരവിന്ദ് താങ്ങിപ്പിടിച്ചില്ലായിരുന്നെങ്കിൽ അവർ നിലത്തേക്ക് വീണേനേ… “മക്കളേ…. അയാളുടെ അലർച്ച കേട്ടാണ് അർച്ചനയും ആരാധനയും ഓടി വന്നത്… പപ്പയുടെ കയ്യിൽ ബോധം നശിച്ച് കിടക്കുന്ന അമ്മയെ കണ്ടു ഇരുവരുമൊന്ന് ഞെട്ടിപ്പോയി… ” അമ്മേ.. രണ്ടു പേരും കരഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു…….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!