ദേവാഗ്നി: ഭാഗം 4

ദേവാഗ്നി: ഭാഗം 4

എഴുത്തുകാരൻ: YASH

1hr കഴിഞ്ഞപ്പോ അപ്പു പതിയെ കണ്ണ് തുറന്നു… ദേവു അവന്റെ കയ്യിൽ മുറുക്കെ പിടിച്ച് ഇരിക്കുന്നു അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… അപ്പു ഏട്ടാ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ… നെഞ്ചിൽ ഒരു നീറ്റൽ അത് നമുക്ക് പണ്ടേ ഉള്ളതല്ലേ … പെട്ടന്ന് ഓർക്കാതെ കെട്ടിപിടിച്ചു പോയി എനിക്കും ഉണ്ട് നീറ്റൽ…ഇപ്പൊ ഏതു കളർ ആ..എനിക്ക് പച്ചയാ ഇന്നലെ വരെ പച്ച ആയിനും നീറ്റൽ വന്ന നിറം മാറൽ ഉണ്ട്.ഇനി നോക്കണം.അതും പറഞ്ഞു ഒരു കളച്ചിരി ചിരിച്ചു.. മഹാദേവൻ അതേസമയം വാതിലും തുറന്ന് വന്നു…

അപ്പു ഇപ്പൊ എങ്ങനെ ഉണ്ട് Iam ok അച്ഛാ… ഞാൻ പോയികൊള്ളട്ടെ എനിക്ക് ഒന്നു rest എടുക്കണം… എന്തോ ഒരു ക്ഷീണം പോലെ… Ok ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ട ഡ്രൈവറെ കൂടിക്കോള്ളു … ആ പിന്നെ ദേവുനെയും കൂട്ടിക്കോള്ളു… ഇനി അവൾ നമ്മുടെ വീട്ടിൽ നിന്നാൽമതി.. അവളെ എന്തൊക്കെയാ എടുക്കാൻ എന്നു വച്ചാൽ അതും എടുത്തോ.. വേണ്ട അങ്കിൾ ഞാൻ ഹോട്ടലിൽ നിന്നോളും.. മോളെ എനിക്ക് നിന്നെ അഞ്ചു നെ വേർ തിരിക്കാൻ ആവില്ല നീ എന്റെ ദേവന്റെ യും സവിത്രിയുടെയും കുഞ്ഞാ …

എന്റെ അപ്പുന്റെ പെണ്ണ്.. അത് കേട്ടപ്പോ 2 പേരും നാണത്തിൽ പൊതിഞ്ഞ ഒരു ചിരി ചിരിച്ചു.. ഇതേ സമയം തറവാട്ടിൽ പണിക്കര് കവടി നിരത്തി അപ്പുന്റെ ജാതകം വീണ്ടും വീണ്ടും നോക്കുന്നു…എല്ലാവരുടെയും മുഖത്ത് ഭയം മാറി മാറി വരുന്നു എന്തേലും കുഴപ്പം ഉണ്ടോ പണിക്കരെ മുത്തശ്ശി ക്ഷമകേട്ട് ചോദിച്ചു അങ്ങനെ ചോദിച്ചാൽ ഇപ്പൊ എന്താ പറയ്യ… നാഗ ചൈതന്യം ഉള്ള ജാതകം ആണ് … പക്ഷെ എന്തൊക്കെയോ അപശകുനങ്ങളും കാണുന്നു..എന്താനങ് മനസിലാവുനില്ല്യ…

ഒരു കാര്യം ചെയാം ഇവിടെ ഉള്ള ദേവി ക്ഷേത്രത്തിൽ എന്റെ ഗുരുനാഥൻ ഉണ്ട് നമുക്ക് അത്രേടം വരെ പോയി ഈ ജാതകം ഒന്ന് കാണിക്കാം എന്തേ.. ആയിക്കോട്ടെ ഇപ്പൊ തന്നെ ഇറങ്ങാം പാറു നീയും ദേവയാനി കൂടെ വരു .. അവർ 3 പേരും ഗുരുവിനെ കാണാൻ പുറപ്പെട്ടു..അവരുടെ കാർ തറവാട് ഗേറ്റ് കടന്നപ്പോൾ മറ്റൊരു കാർ മുറ്റത്തു വന്നു നിന്നു.. ലക്ഷ്മി അമ്മേ സീതമേ അപ്പു ഏട്ടനാ.. അഞ്ചു വിളിച്ചു പറഞ്ഞു അപ്പു ഇറങ്ങിയപ്പോ കൂടെ സുന്ദരി ആയ ഒരു പെണ്കുട്ടി ഇറങ്ങി… അപ്പുനെ സംശയത്തോട് നോക്കിയിട്ട് ഉച്ചത്തിൽ അവൾ കാറി നിലവിളിക്കാൻ തുടങ്ങി…

അയ്യോ എന്റെ ഏട്ടൻ പിഴച്ചുപോയെ .. അയ്യോ എല്ലാവരും ഓടി വയോ ഏട്ടൻ ഏതോ പെണ്ണിനേയും കൂട്ടി വരുന്നേ…എന്തൊക്കെ ആഗ്രഹം ആയിനും ദൈവമേ പുടവ കൊടുക്കുന്നു മുല്ലപ്പൂ വെക്കുന്നു ഡാൻസ് കളിക്കുന്നു …അയ്യോ … എല്ലാം ഈ കാലമടൻ നശിപിച്ചേ … എന്നും പറഞ്ഞു തൊണ്ട പൊട്ടി അവൾ നിലവിളിക്കാൻ തുടങ്ങി… ഡീ പിശാചെ മിണ്ടതിരിയടി…എന്നും പറഞ്ഞു അപ്പു അടിക്കാൻ പോവുപോയേക്കും ലക്ഷ്മി ‘അമ്മ വന്നു അവളെ തലയ്ക്ക് കൊട്ടിട്ട് പറഞ്ഞു.. ഏട്ടൻ വിളിച്ചു പറഞ്ഞിരുന്നു… ഇത് ഏട്ടന്റെ ഫ്രണ്ട്ന്റെ മോളണ്..

എന്ന ഒക്കെ കരച്ചിലും കാറിച്ചയും സ്വിച്ച് ഇട്ട പോലെ നിന്ന് … ചിരിച്ചും കൊണ്ട് അവൾ പറഞ്ഞു ചേച്ചി വാ … ഡാ ഏട്ടാ ചോക്ലേറ്റ് എവിടെ… Sorry ഡി തിരക്കിനിടയിൽ വിട്ടുപോയി വാ ചേച്ചി ഈ മാക്കന്റെ കൂടെ കൂടേണ്ട എന്നു പറഞ്ഞു ദേവുനേയും പിടിച്ചു വലിച്ചു ഓടാൻ തുടങ്ങി.. ഡോ മാക്കാനെ ചേച്ചിന്റെ ബാഗ് ഒക്കെ എടുത്ത് എന്റെ റൂമിൽ വച്ചോ.. ദേവു ആണെങ്കിൽ ഇത് എന്ത് ജീവി എന്ന രീതിയിൽ നോക്കി കൊണ്ട് അവളെ കൂടെ ഓടി ഇതേ സമയം അമ്പലത്തിൽ ഗുരുവിന്റെ അടുത്ത് ജാതകം കൊടുത്തു ഗുരു അത് നോക്കി അത്ഭുതത്തോടെ പറഞ്ഞു..

പുനർജന്മം നാഗ അനുഗ്രഹം ഉള്ള ജന്മം… കടമ്പകൾ ഏറെ ഉണ്ട് കടക്കാൻ… സ്വയം തീരുമാനികത്തെ മൃത്യു അടുക്കില്ല… പക്ഷെ ജാതക പ്രകാരം മരണയോഗം കാണുന്നുണ്ട്.. ഗുരുദേവ എന്തെകിലും പ്രതിവിധി ദേവയാനി ഉത്കണ്ഠയോട് ചോദിച്ചു.. അയാൾ കണ്ണടച്ചു പ്രാർത്ഥിച്ചു കുറച്ച് കഴിഞ്ഞു പറഞ്ഞു.. അവൾ വരണം ആയില്യം നക്ഷത്ര കാരി ഇതേ ജാതകം ഉള്ള കന്യക…അല്ല അവൾ വന്നു അവന്റെ ജീവിതത്തിലേക്ക് ..അവക്കും ഈ ജാതക കാരന് ഉള്ള എല്ലാ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് …..

അവർ 2 പേർക്കും ഒരേ ഇടത്ത് ഒരേപോലുള്ള നാഗ മുദ്ര ഉണ്ടാവും….ലക്ഷ്യത്തോട് അടുക്കും തോറും നഗമുദ്രയുടെ നിറം മാറും..ലക്ഷ്യം നിറവേറിയാൽ നഗമുദ്ര വെള്ളി നിറത്തിൽ തിളങ്ങും…ലക്ഷ്യം സാധിക്കാതെ ഇവർക്ക് ഒന്നുചേരാൻ സാധിക്കില്ല…ലഷ്യം സാധിക്കാത്ത പക്ഷം ഇവരുടെ മരണം ആണ്… വിവാഹം ഇപ്പൊ നടത്തരുത് ദേവി സന്നിധിയിൽ വച്ച് ..മോതിരം കൈമാറ്റം ചെയ്ത് ദേവിയെ സാക്ഷയാക്കി വാക്ക് കൈമാറുക അവൾ അവനുള്ളത് എന്ന്.. അതിനു ശേഷം 60 നാൾ ദിനവും 2 പേരും അല്ലങ്കിൽ ഏതെങ്കിലും ഒരാൾ ദേവി സന്നിധിയിൽ വന്ന് തൊഴുക..

ജാതക കാരനും ആയി നേരിട്ട് ബന്ധം ഉള്ള ആരുടെയെങ്കിലും കുടുംബത്തിൽ കൈലാസനാഥന്റെ ക്ഷേത്രം ഉണ്ടോ.. ആ ഉണ്ട് എന്റെ തറവാട്ടിൽ നിങ്ങൾ ആരാ ജാതക കാരന്റെ ‘അമ്മ ആണ് 60 ദിവസം ഇവിടുത്തെ പൂജ്‌ കഴിഞ്ഞു 41 ദിവസം വൃതം എടുത്ത് ആ ക്ഷേത്രത്തിൽ തൊഴുത് ..അവിടുത്തെ കാവിൽ വിളക്ക് വച്ച് നാഗങ്ങളെ പ്രീതി പെടുത്തി 41 നാൾ അവരുടെ ദർശനം വാങ്ങി ക്ഷേത്രത്തിൽ വന്ന് പൂജ ചെയ്യണം..ആ പൂജ കഴിഞ്ഞതോട്കൂടി അവരുടെ വിവാഹവും അവിടെ വച്ചു തന്നെ നടത്തണം… ഇത് അത്ര എളുപ്പം ആവില്ല ഒരുപാട് കടമ്പകൾ ഉണ്ടാവും കുടുംബം മുഴുവൻ വേണം അവരെ സഹായിക്കാൻ..

ആരും തന്നെ ഈ കർമങ്ങൾ നടത്തുബോൾ മഹാദേവൻ നിയോഗിച്ച ആൾ അല്ലാതെ വേറെ ആരും കൂടെ ഉണ്ടാവരുത്.അവർക്ക് തുണ ആയി മകയിരം നക്ഷത്ര കാരി ആയ ധീരയായ ഒരു കന്യകയെ ആണ് മഹാദേവൻ നിയോഗിച്ചത്…അവളെ തിരിച്ചറിയാൻ അവളുടെ മോതിരവിരലിനിടയിൽ തൃശൂല അടയാളം കാണാം..ഇവളുടെ കൂടെ സംരക്ഷണത്തിനായി ഇതേ നാളും ഇതേ അടയാളവും കൂടി ഉള്ള ഒരാൾ വരും..ജാതക കാർക്ക് മരണം സംഭവിച്ചാൽ 7 മത്തെ ദിനം സർപ്പ കോപത്തിൽ ഇവർ മരണ പെടും.

അഞ്ചു” പാർവതിയുടെ വായിൽ നിന്നും അറിയാതെ എന്ന വണ്ണം പേര് വന്നു.. അത് കേട്ട് ഗുരു അവരുടെ മുഖത്തേക്ക് നോക്കി.. എന്റെ മകളുടെ നാൾ അതാണ്.. അവളുടെ മോതിര വിരലിൽ അങ്ങു പറഞ്ഞ അടയാളം ഉണ്ട്.. ഇതാ അവളുടെ ജാതകം.. ഗുരു ആ ജാതകം വാങ്ങി നോക്കി ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു.. ആ കുട്ടിയോടും പറയു ദേവി അനുഗ്രഹം വാങ്ങാൻ.. സംരക്ഷകരുടെ മനസും ശരീരവും ശക്തവും ഏകാഗ്രതയോടും ആവൻ മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ അതും പറഞ്ഞു അയാൾ കണ്ണുകൾ അടച്ചു ധാന്യത്തിൽ ഇരുന്നു 3 പേരും ഭീതിയോട് കൂടി തറവാട്ടിലേക്ക് പുറപ്പെട്ടു…. തുടരും

ദേവാഗ്നി: ഭാഗം 3

Share this story