ഹരി ചന്ദനം: ഭാഗം 4

ഹരി ചന്ദനം: ഭാഗം 4

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ആ പേരിൽ എന്റെ കണ്ണുകൾ അൽപനേരം തങ്ങി നിന്നു. താഴെ ആളുടെ വയസ്സും ജന്മനക്ഷത്രവും അഡ്രസ്സും ഒരു കോൺടാക്ട് നമ്പറും ഉണ്ടായിരുന്നു.എനിക്ക് എന്തോ പെട്ടന്ന് ദേഷ്യം ആണ് തോന്നിയത്. മറുപുറത്തുള്ള ആളെ നോക്കാതെ ഞാൻ ആ ഫോട്ടോ അങ്ങനെ തന്നെ മേശയുടെ ഡ്രോയർ തുറന്നു അതിലേക്കിട്ടു.കുറച്ചൂടി പഠിക്കാമെന്നു കരുതിയെങ്കിലും ആ ഫ്ലോ അങ്ങ് പോയിക്കിട്ടി.ഇനി രാവിലെ എണീറ്റു പഠിക്കാം എന്ന് കരുതി ഫോണിൽ അഞ്ചു മിനിറ്റ് ഇടവിട്ട് ഒരു പത്തു അലാറം സെറ്റ് ചെയ്തു ഞാൻ കയറി കിടന്നു. പത്താമത്തേതിലെങ്കിലും ഉണർന്നാൽ ഭാഗ്യം.ഞാൻ പൊതുവെ രാവിലെ എണീറ്റു പഠിക്കാറില്ല.

അതിരാവിലെ കണ്ണു തുറക്കാൻ ഭയങ്കര പ്രയാസം ആണ്.അല്ലാതെ മടിയൊന്നും അല്ല കേട്ടോ.ഇങ്ങനെ എക്സാം ഒക്കെ വരുമ്പോൾ വല്ലപ്പോഴും രാവിലെ എണീക്കും. പപ്പയെ ആണ് മിക്കവാറും എന്നെ ഉണർത്താനുള്ള ജോലി ഏൽപ്പിക്കുന്നതു.അങ്ങനെ നോർമൽ വിളിയിലൊന്നും ഞാൻ ഉണരൂല്ല.പപ്പാ വന്നു കുലുക്കി വിളിക്കും ചിലപ്പോ ഇക്കിളിയിടും അതൊക്കെയാണ് പപ്പയുടെ ട്രിക്ക്. ഇന്നിപ്പോ പപ്പയെ ഏൽപ്പിക്കാൻ തോന്നില്ല.സുഖമില്ലാത്തതല്ലേ അതി രാവിലെ എഴുന്നേൽപ്പിക്കണ്ടെന്നു തോന്നി. അങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പോഴോ ഞാൻ ഉറങ്ങി പോയി.

അതിരാവിലെ കൃത്യം എട്ടാമത്തെ അലാറത്തിൽ ഞാൻ എണീറ്റു.എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. മുഖം കഴുകി പഠിക്കാൻ ഇരുന്നു. ഞാൻ കോളേജിൽ പോവാൻ റെഡി ആയി കൊണ്ടിരുന്നപ്പോൾ പപ്പ റൂമിലേക്ക്‌ വന്നു. “മോളിന്നു നേരത്തെ എണീറ്റോ? ” “ആഹ്. കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു. ” “നന്നായി.താഴേക്ക്‌ വാ ഭക്ഷണം കഴിക്കാം” “ഞാൻ വന്നോളാം ” പിന്നെയും പപ്പ അവിടെ നിന്നു പരുങ്ങുന്നതു കണ്ടു എനിക്ക് ചിരി വന്നു. “പപ്പയ്ക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ? ” “അതുപിന്നെ പപ്പ ഇന്നലെ ഒരു ഫോട്ടോ ഇവിടെ വച്ചിരുന്നു. ജോൺ അങ്കിൾ കൊണ്ടു വന്ന ആലോചന ആണ്.

അവർക്കു മോളുടെ ഫോട്ടോ കണ്ടു ഇഷ്ടായിന്നു.നക്ഷത്രവും ചേരും.പയ്യന് ബിസ്സിനെസ്സ് ആണ്.മീനാക്ഷി ഗ്രൂപ്പിന്റെ ഹെഡ്.പയ്യൻ മിടുക്കനാണ്, mba റാങ്ക് ഹോൾഡെർ.കാണാനും കൊള്ളാം.അവരുടെ മാനേജർ തോമസ് പപ്പയുടെ ക്ലോസ് ഫ്രണ്ട് ആണ്. പപ്പ കുറച്ചൊക്കെ അന്വേഷിച്ചു. ഇനി മോളുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി ആവാമെന്ന് വച്ചു. മോൾക്ക് പയ്യനെ ഇഷ്ടായോ?” ഞാൻ തിരിഞ്ഞു പപ്പയെ നോക്കി.പിന്നെ ഒന്നു ചിരിച്ചു. “എല്ലാം പപ്പയുടെ ഇഷ്ടം” എന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി പപ്പയുടെ മുഖത്തെ ടെന്ഷന് അയവു വരുത്തി.റെഡി ആയി കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചു താഴോട്ട് ചെന്നു.

കോളേജിൽ എത്തി എക്സാം നന്നായി എഴുതി.എക്സാം കഴിഞ്ഞു സച്ചുനോടും ചാരൂനോടും കാര്യം പറഞ്ഞു. അവരു അത്ഭുതത്തോടെ നോക്കുന്നതു കണ്ടു. “അങ്ങനെ നിന്റെ രാജകുമാരനെ പപ്പ കണ്ടെത്തി ല്ലേ? “(ചാരൂ ) “അതിപ്പോൾ പറയാറായിട്ടില്ല. ഇനി എന്തൊക്ക കടമ്പകളുണ്ട്. എല്ലാം കഴിഞ്ഞേ ഉറപ്പിക്കാൻ പറ്റൂ. “(സച്ചു ) “ഇവള് പറഞ്ഞ ഡീറ്റെയിൽസ് വച്ചു കൊള്ളാം. ആട്ടെ ആളുടെ പേരെന്താ? (ചാരൂ ) “ഹരി പ്രസാദ് ” “ചന്ദന ഹരി പ്രസാദ്. കൊള്ളാം ചേർച്ചയൊക്ക ഉണ്ട് “(ചാരു ) “പിന്നെ പേരിലല്ലേ ചേർച്ചയിരിക്കുന്നെ. മണ്ടത്തരം പറയാതെ ചാരൂ ‘(സച്ചു ) ചാരു മുഖം കോട്ടി അവളുടെ പ്രതിഷേധം അറിയിച്ചു. “ചോദിക്കാൻ വിട്ടു.

ഹരി പ്രസാദ് ചേട്ടൻ എങ്ങനെ ഉണ്ട് കാണാൻ “(ചാരൂ ) അവളുടെ ആ വിളി കേട്ടു ഞാനും സച്ചും അന്തം വിട്ടു അവളെ നോക്കി. “അല്ല. ഇവളെ കെട്ടാൻ പോവുന്ന ആളാവുമ്പോൾ എന്റെ ചേട്ടനാണല്ലോ 😬.നീ ഇത് പറ ചെക്കൻ ചുള്ളനാണോ? “(ചാരൂ ) “ആഹ്? ഞാൻ കണ്ടില്ല “(ചന്തു ) “ഫോട്ടോ കിട്ടിയെന്നു പറഞ്ഞിട്ട്? “(ചാരു ) “ഞാൻ നോക്കിയില്ല. “(ചന്തു ) എന്റെ മറുപടി കേട്ടു സച്ചും ചാരും അന്തം വിട്ടു പരസ്പരം നോക്കി. “അതെന്താ? “(സച്ചു ) “എനിക്ക് നോക്കാൻ തോന്നില്ല അത്ര തന്നെ “(ചന്തു ) “ശ്ശെടാ… ഇങ്ങനെ പോയാൽ ഇവള് അങ്ങേരെ കാണുന്നതു കല്യാണത്തിന്റെ അന്നാവും “(ചാരൂ ) “എന്തായാലും പപ്പ നിന്റെ കല്യാണം നടത്തും. നീ വാക്ക് കൊടുത്തത് കൊണ്ട് നിനക്കിനി പിന്മാറാൻ കഴിയില്ല.

ഇനി നീ ഇതുമായി പൊരുത്തപ്പെട്ടെ പറ്റു ചന്തു. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു സ്വൊയം തയ്യാറാവു. പിന്നെ നിന്നെ മനസ്സിലാക്കുന്ന ആളാണെങ്കിൽ നിനക്കിങ്ങനെ സങ്കടപ്പെടേണ്ടി വരില്ല. “(സച്ചു ) “ഇവൻ പറയുന്നതാ ശെരി ചന്തു. നീ തന്നെ ഒന്നു ആലോചിച്ചു നോക്ക്. “(ചാരു ) ഞാനൊന്നു മൂളി. കുറച്ചു നേരം കൂടി കോളേജിൽ ചിലവഴിച്ചു ചാരുവിന്റെ വീട്ടിലേക്കു പോയി. വൈകുന്നേരം ടീച്ചറമ്മ വന്നപ്പോൾ കാര്യങ്ങളൊക്കെ അറിഞ്ഞു ടീച്ചറാമ്മേം കുറേ ഉപദേശിച്ചു. ഈയിടെയായി എനിക്ക് ഉപദേശത്തിന് ഒരു പഞ്ഞവും ഇല്ല.

വീട്ടിൽ ചെന്നപ്പോൾ ശങ്കുമാമേം പപ്പയും കാര്യമായ ചർച്ച ആണ് എന്നെ കണ്ടപ്പോൾ അടുത്തിരുത്തി എക്സാമിന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചു. അധികം വൈകാതെ കല്യാണ കാര്യവും എടുത്തിട്ടു. പപ്പ അവരെ വിളിച്ചു സമ്മതം പറഞ്ഞത്രേ.അവര് ശനിയാഴ്ച പെണ്ണ് കാണാൻ വരാമെന്നു അറിയിച്ചു. എനിക്കതു കേട്ടപ്പോൾ പിന്നേം ടെൻഷൻ ആയി.പഠിക്കാനിരിക്കുമ്പോൾ ഇടയ്‌ക്കിടയിക്ക് ഇത് ഓർമ വരും.രാത്രി വീഡിയോ കാൾ ചെയ്തു സച്ചുനോടും ചാരൂനോടും കാര്യം പറഞ്ഞു.

അവരുടെ സന്തോഷം സംസാരത്തിൽ നിന്നു അറിയായിരുന്നു.അവരുടെ സംസാരം ഉപദേശത്തിൽ നിന്നു കളിയാക്കലിലേക്കു മാറിയപ്പോൾ ഞാൻ പിണങ്ങി കാൾ കട്ട്‌ ചെയ്തു. പെട്ടന്ന് തന്നെ ശനിയാഴ്ചയായി. പപ്പയുടെ നിർബന്ധ പ്രകാരം രാവിലെ അമ്പലത്തിൽ പോയി. ചാരൂം കൂടെ ഉണ്ടായിരുന്നു. പെണ്ണ് കാണൽ പ്രമാണിച്ചു ചാരൂം സച്ചൂ രാവിലെ തന്നെ വന്നിരുന്നു.സ്ഥിരം പോകുന്ന ശിവപാർവതി ക്ഷേത്രത്തിൽ ആണ് പോയത്. വീട്ടിൽ നിന്നു കുറച്ചു പോവാറുണ്ട്. വലിയ കാവും കുളവും ഒക്കെയുള്ള അതി മനോഹരമായ കൊത്തുപണികളൊക്ക ഉള്ള അമ്പലമാണ്.

അവിടെ പോയി വെറുതെ ഇരുന്നാൽ തന്നെ സമയം പോവുന്നതറിയില്ല. ഓരോ ചിത്രങ്ങളും ഓരോ കഥകളാണെന്നു പപ്പാ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ അവിടെ തന്നെ എപ്പോഴും പോകാനുള്ള കാരണം ഇതൊന്നുമല്ല.ഈ നാട്ടിൽ പത്തു മണിക്ക് ശേഷവും തുറക്കുന്നിട്ടുണ്ടാവുന്ന ഒരേ ഒരു അമ്പലം ഇത് മാത്രാണ്. ഞാൻ വൈകി എണീറ്റു കുളിച്ചു ഒരുങ്ങി വരുമ്പോഴേക്കും ഒരു വിധം എല്ലാ അമ്പലത്തിലും നട അടയ്ക്കും. ഇവിടെ അതി രാവിലെ മുതൽ ഒരു പത്തര വരെയൊക്കെ പൂജ ഉണ്ടാവും. പിന്നെ വൈകിട്ടും. അങ്ങനെ ക്ഷേത്ര ദര്ശനം ഒക്കെ കഴിഞ്ഞു വരുമ്പോളേക്കും മണി 11 ആയി.

അമ്പലത്തിൽ പോകാൻ ഒരു തവണ ഒരുങ്ങിയത് കൊണ്ട് പിന്നെ പ്രത്യേകിച്ചു ഒരുക്കമൊന്നും വേണ്ടി വന്നില്ല. ആ സമയം ലാഭിച്ചു. പിന്നെ ഭക്ഷണം കഴിഞ്ഞു ഞാനും ചാരൂം റൂമിൽ പോയി കുറച്ചു സൊറ പറഞ്ഞിരുന്നു.സച്ചുനെ രാവിലെ ഒരു നോക്ക് കണ്ടതാണ്. പപ്പയുടെയും ശങ്കുമാമയുടെയും പിറകെ എന്റെ ഉത്തരവാദിത്തമുള്ള സഹോദരനായി ഓടുന്നതു കണ്ടു. ഇവരുടെ ഒക്കെ വെപ്രാളം കണ്ടാൽ തോന്നും ഇന്നിവിടെ കല്യാണം ആണ് നടക്കുന്നതെന്ന്.കുറച്ചു കഴിഞ്ഞപ്പോൾ സച്ചു ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു. “ആഹാ ഇതാര്. എവിടെയായിരുന്നു ഇത്രേം നേരം.

“(ചാരു ) “ഞാനിപ്പോ ഉത്തരവാദിത്തം ഉള്ള ഒരു സഹോദരനല്ലേ.അപ്പൊ പിന്നെ ഇങ്ങനല്ലേ. ” “എന്നിട്ടു കഴിഞ്ഞോ ഉത്തരവാദിത്തം. “(ചാരു ) “ഇല്ല.ഇനി ഇവളുടെ കല്യാണം കഴിഞ്ഞേ ഞാൻ വിശ്രമിക്കു. ഞാനിവൾക്കൊരു സാധനം കൊണ്ട് വന്നതാ.(സച്ചു ) ” ചിരിയോടെ അവന്റെ മറുപടി കേട്ടിരുന്ന എന്റെ കയ്യിലേക്ക് അവൻ ഒരു പൊതി വച്ചു തന്നു. ഞാൻ വേഗം പൊതി തുറന്നു.പിറകെ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. “ഹായ്…മുല്ലപ്പൂ”… ചാരു വേഗം അത് വാങ്ങി മണപ്പിച്ചു നോക്കി. റൂമിലാകെ മുല്ല പൂവിന്റെ സുഗന്ധം നിറഞ്ഞു. “ഇത് കുറച്ചല്ലേ ഉള്ളൂ. എനിക്കില്ലേ. നിനക്ക് ഇവളോട് മാത്രേ ഉത്തരവാദിത്തം ഉള്ളോ?

“(ചാരൂ ) “നിന്നോട് കാണിക്കാൻ സമായാവട്ടെ അപ്പൊ കാണിക്കാം.നീ ഇപ്പൊ തത്കാലം ഇതവൾക്കു ചൂടി കൊടുക്ക്‌ “(സച്ചു ) അതൊന്നും വേണ്ടെന്നു പറഞ്ഞെങ്കിലും ചാരു നിർബന്ധിച്ചു ചൂടി തന്നു “ഇനിയിപ്പോ ഇവളെ കണ്ടു മൂപ്പര് നാളെ തന്നെ കല്യാണം വേണമെന്ന് പറയുമോ? “(സച്ചു ) രണ്ടാളും എന്നെ ആക്കാൻ തുടങ്ങിയപ്പോ ഞാൻ മിണ്ടാതെ പിണക്കം നടിച്ചിരുന്നു. “ആളുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ ഫോട്ടോ എവിടെ? ഞങ്ങളെ കാട്ടിയില്ലല്ലോ? “(ചാരൂ ) സത്യം പറഞ്ഞാൽ ഞാൻ പോലും ആ കാര്യം മറന്നിരുന്നു. “ആ ഡ്രോയറിലോ മറ്റൊ കാണും “(ചന്തു ) “അപ്പൊ നീ ഇതുവരെ കണ്ടില്ലേ? ശോ നിന്റെ ഒരു കാര്യം.

“അതും പറഞ്ഞു ചാരു തലയിൽ കൈവച്ചു. ചാരു ചെന്ന് ഡ്രോ തുറന്നു. അതികം തിരയാതെ തന്നെ സാധനം കയ്യിൽ കിട്ടി. ഫോട്ടോ നോക്കി അവളുടെ കണ്ണ് വിടരുന്നതു കണ്ടു. സച്ചും അതു തട്ടി പറിച്ചു വാങ്ങി നോക്കി. അവനും ഫോട്ടോ കണ്ടു കൈ കൊണ്ട് എന്നോട് സൂപ്പർ എന്ന് കാണിച്ചു. “നിന്റെ പപ്പേടെ സെലെക്ഷൻ അടിപൊളി.” എല്ലാവരും കണ്ടില്ലേ ഇനി നീ നോക്ക് എന്ന് പറഞ്ഞു അവൾ ആ ഫോട്ടോ എനിക്ക് നേരെ നീട്ടി. അപ്പോഴേക്കും താഴെ വണ്ടിയുടെ സൗണ്ട് കേട്ടു.ശങ്കു മാമ വന്നു അവരെത്തി എന്ന് അറിയിച്ചു. സച്ചു വേഗം മുറി വിട്ടു താഴേക്ക്‌ പോയി. “ആള് വന്ന സ്ഥിതിക്ക് ഫോട്ടോ എന്തിനാ?…

“അതും പറഞ്ഞു ചാരു ഫോട്ടോ തിരികെ ഡ്രോയറിലെടുത്തിട്ടു. എന്നിട്ട് വെപ്രാളപ്പെട്ട് താഴേക്ക്‌ പോയി. അവളുടെ ആകാംഷ കണ്ടു എനിക്ക് ചിരി പൊട്ടി. താഴെ പരിചിതമല്ലാത്ത കുറേ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ ഈ പെണ്ണ് കാണലൊക്കെ സിനിമയിലെ കണ്ടിട്ടുള്ളു. ഇന്നിപ്പോ ഇതാ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോവുന്നു. ഞാൻ എണീറ്റു റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പോയതിനേക്കാൾ സ്പീഡിൽ ചാരു കയറി വന്നു. “നീ ഇങ്ങനെ വെരുകിനെ പോലെ ഇങ്ങനെ നടക്കേണ്ട. അത്ര ടെൻഷൻ അടിക്കാൻ മാത്രം ഒന്നുല്ല.

നിന്റെ ആള് വന്നിട്ടില്ല.എതോ ബിസ്സിനെസ്സ് ടൂറിലാണത്രെ.ആളുടെ അമ്മേം കൂടെ അനിയനും അനിയത്തിയും ഉണ്ട്. അനിയൻ കൊള്ളാട്ടോ എനിക്കിഷ്ടായി ” അവള് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് പകുതി സമാദാനമായി. അവളുടെ അവസാനത്തെ ഡയലോഗിൽ ഞാൻ പുരികം ചുളിച്ചു അവളെയൊന്നു നോക്കി.എന്റെ നോട്ടം കണ്ടു നാണിച്ചു തല താഴ്ത്തുന്ന പോലെ അവൾ നിന്നു. അധികം വൈകാതെ എന്നെ താഴേക്ക്‌ വിളിച്ചു.ചാരു ഒരു ട്രേയിൽ അവർക്കുള്ള ചായ എടുത്തു എന്റെ കയ്യിൽ തന്നു. പുറകെ പലഹാരവുമായി അവൾ എന്നെ അനുഗമിച്ചു.

ഞാൻ ഹാളിലേക്ക് കടക്കുമ്പോൾ എല്ലാ കണ്ണുകളും എന്റെ നേരെ നീളുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.ചാരു പറഞ്ഞ പോലെ മൂന്നു പേരാണ് വന്നത്. കുറച്ചു തടിച്ച പ്രകൃതമുള്ള ഐശ്വര്യവതിയായ ഒരമ്മയും,കണ്ണട വച്ച സുന്ദരനും സുമുഖനും ആയ ഒരു യുവാവും, പിന്നെ വളരെ ക്യൂട്ട് മുഖമുള്ള കാഴ്ച്ചയിൽ തന്നെ കുറച്ചധികം മോഡേൺ ആയ ഒരു പെൺകുട്ടിയും. ചായ കൊടുക്കുമ്പോൾ എന്നെ നോക്കി മൂവരും ചിരിച്ചു നന്ദി പറഞ്ഞു. ഞാനും പുഞ്ചിരിച്ചു. എല്ലാവർക്കും ചായ കൊടുത്തു കുറച്ചു മാറി നിന്ന എന്നെ വിളിച്ചു ആ അമ്മ വിളിച്ചു അടുത്തിരുത്തി.എന്റെ കയ്യിൽ കൈ ചേർത്തു.

“ചന്ദന എന്നല്ലേ പേര്? ” “അതെ ” “ഞാൻ ഹരികുട്ടന്റെ അമ്മ പാർവതി. Oh സോറി ഹരി പ്രസാദിനെ ഹരിക്കുട്ടനെന്നാ വീട്ടിൽ വിളിക്കുന്നതു. അതു അനിയൻ കൃഷ്ണ പ്രസാദ്.കിച്ചു എന്ന് വിളിക്കും. പിന്നെ ഇത് ദിയ.ഹരി കുട്ടന്റെ അനിയത്തി.ഹരിക്കുട്ടൻ ഒരു ബിസ്സിനെസ്സ് ടൂറിലാണ് ഇന്ന് രാവിലെ എത്തുമെന്ന് പറഞ്ഞതാ.പക്ഷെ വരാൻ കഴിഞ്ഞില്ല. ഞങ്ങൾ അവനൊരു സർപ്രൈസ് കൊടുക്കാനിരുന്നതാ എല്ലാം വെറുതെയായി.നിങ്ങളോട് ഇന്ന് വരുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങളിങ്‌ പൊന്നത്.പിന്നെ ജാതകവും തരാല്ലോ.അവൻ വന്നാൽ ഉടനെ മോളെ കാണാൻ പറഞ്ഞു വിടാം.”

അവർ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. എന്നോട് എന്തെങ്കിലും ചോദിക്കാൻ പറഞ്ഞെങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല അവരെ കേട്ടിരുന്നു.എനിക്കവരെ ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ നല്ലൊരമ്മ.പപ്പ ഞങ്ങളെ എല്ലാവരെയും അവർക്കും പരിചയപ്പെടുത്തി.കുറച്ചു സമയം കൂടി സംസാരിച്ചു പപ്പയെ ജാതകം ഏൽപ്പിച്ചു അവർ യാത്ര പറഞ്ഞിറങ്ങി. പോവാൻ നേരം എന്റെ അടുത്ത് വന്നു കവിളിൽ തട്ടി യാത്ര ചോദിച്ചു.മറ്റു രണ്ട് പേരും എന്നെ നോക്കി ചിരിച്ചു. അവർ പോയി കഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി ഇരുന്നു കുറേ നേരം സംസാരിച്ചു. സംസാരത്തിലുടനീളം നിറഞ്ഞു നിന്നതു ആ അമ്മയായിരുന്നു.

എന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോഴൊക്കെ സച്ചും ചാരും ഓരോന്ന് പറഞ്ഞു കളിയാക്കി. ചിലതൊക്കെ ഞാൻ ആസ്വദിച്ചു തുടങ്ങിയോ എന്ന് എനിക്കും സംശയമായി. പിറ്റേന്ന് തന്നെ പപ്പയും മാമയും പോയി ജാതകം നോക്കി. ജാതകങ്ങൾ നന്നായി ചേരുമെന്ന് ജോത്സ്യൻ വിധിയെഴുതി. വീട്ടിൽ വന്ന പാടെ പപ്പ വിവരം പയ്യന്റെ വീട്ടുകാരെ അറിയിച്ചു. പപ്പ ഇന്ന് ഒരുപാട് സന്തോഷവാനായി തോന്നി.രാത്രി എന്നെ ചേർത്തു പിടിച്ചു കിടക്കുമ്പോൾ പണ്ട് പപ്പയും മമ്മിയും കണ്ടു മുട്ടിയ കഥയൊക്കെ പറയുന്നുണ്ടായിരുന്നു. “ചന്തു… മോള് ഹാപ്പി അല്ലെ?” “എന്താ പപ്പ അങ്ങനെ ചോദിക്കാൻ? ” “പപ്പ ചോദിച്ചെന്നെ ഉള്ളൂ.”

“മോൾക്ക്‌ എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കിൽ പറയണം. പപ്പയുടെ യാത്ര ഇച്ചിരി കൂടി ഒന്നു നീട്ടി വയ്ക്കാം. ” “എനിക്ക് പ്രോബ്ലം ഒന്നുല്ല പപ്പ.” അതും പറഞ്ഞു ഞാൻ പപ്പയെ ഇറുകെ പുണർന്നു. പിറ്റേന്ന് എന്റെ ലാസ്റ്റ് എക്സാം ആയിരുന്നു. രാവിലെ കോളേജിലേക്ക് ഇറങ്ങാൻ നിന്നപ്പോഴാ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കാൾ വന്നത്. “ഹലോ ഇത് ചന്ദന മോളല്ലേ? ” “അതേല്ലോ ഇതാരാണ്? ” “ഞാൻ ഹരിക്കുട്ടന്റെ അമ്മയാണ് മോളെ. മോളിന്നു ഫ്രീ ആണോ എനിക്ക് മോളോട് കുറച്ചു സംസാരിക്കണമായിരുന്നു. ” “എനിക്ക് ഇപ്പൊ മോഡൽ എക്സാം നടന്നു കൊണ്ടിരിക്കാണ്. ഉച്ചയ്ക്ക് 12 മണി വരെ എക്സാം ഉണ്ടാവും.

അതിനു ശേഷം ഫ്രീ ആണ്. ” “Ok.ഞാൻ കോളേജിലേക്ക് വരാം. അവിടെ എത്തീട്ടു മോളെ വിളിക്കാം ” കാൾ കട്ട്‌ ചെയ്തു അവർ വിളിച്ചതെന്തിനാണെന്നു ചിന്തിച്ചിട്ട് എനിക്ക് ഒരൂഹവും കിട്ടിയില്ല. കോളേജിൽ എത്തി ചാരൂനോടും സച്ചുനോടും കാര്യം പറഞ്ഞു. അവർ കൂടെ പോയി കാര്യം തിരക്കാൻ പറഞ്ഞു.ഒറ്റയ്ക്ക് പോകാൻ മടി ആയതിനാൽ ചാരൂനെ കൂട്ടിനു വിളിച്ചു ആദ്യം വിസമ്മതിച്ചെങ്കിലും കാലു പിടിച്ചു സമ്മതിപ്പിച്ചു. ഉച്ചയ്ക്ക് എക്സാം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ വിളിച്ചു.കോളേജ് ഗേറ്റിനു മുൻപിൽ വെയിറ്റ് ചെയ്യുവാനണെന്നു പറഞ്ഞു. ഞാൻ ചാരുനേം കൂട്ടി അങ്ങോട്ട് ചെന്നു. ഒരു ബ്ലാക്ക് കാറിനു വെളിയിലിറങ്ങി അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ അടുത്ത് ചെന്നപ്പോൾ കാറിൽ കയറാൻ പറഞ്ഞു. ബാക്ക് സീറ്റിൽ ഞാനും ചാരുവും കയറി ഇരുന്നു. അപ്പോഴാണ് കാർ ഓടിക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചതു. അതൊരു സ്ത്രീ ആയിരുന്നു.തടിച്ചു വെളുത്തു പൊക്കം കുറഞ്ഞു നീളൻ മുടിയും ചുണ്ടിൽ ഒത്തിരി ലിപ്സ്ടിക്കും ഒക്കെ ഇട്ടു അത്യാവശ്യം മോഡേൺ അത്യാവശ്യം പ്രായമുള്ളൊരു സ്ത്രീ. സാരി ആണ് വേഷം. കാറിൽ കയറിയ ഉടനെ അതാരാണെന്ന് ചാരു എന്നെ തോണ്ടി ചോദിച്ചെങ്കിലും അറിയില്ലെന്ന് ഞാൻ കൈ മലർത്തി. അല്പസമയത്തെ നിശബ്ദതയെ മുറിച്ചു കൊണ്ട് അമ്മ സംസാരിച്ചു തുടങ്ങി. “എക്സാം എങ്ങനെ ഉണ്ടായിരുന്നു രണ്ടാൾക്കും? ” “നന്നായിരുന്നു ” “ആഹ്… ഷേർളി ഇതാണ് ചന്ദന. ഹരി കുട്ടന്റെ… പിന്നെ അതു ചാരു ലത. ചന്ദനയുടെ കൂട്ടുകാരി ആണ്. ”

അവർ മിററിലൂടെ ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളും ചിരിച്ചു. “മോളെ ഇത് ഷേർളി. ഷേർളിയും ഹുസ്ബൻഡ് സൈമണു ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് ആണ്.ഇവർ ബാംഗ്ലൂർ ബേസ്ഡ് ആണ്. പണ്ട് ഞങ്ങൾ ബാംഗ്ലൂർ ഉണ്ടായിരുന്നപ്പോൾ മുതലുള്ള ബന്ധം. മോൾക്കറിയില്ലായിരിക്കും ഹരിക്കുട്ടന്റേം കിച്ചന്റെം ചെറുപ്പത്തിൽ ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു താമസം. പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അവിടം വിടേണ്ടി വന്നു.ഇന്നിപ്പോ മോളെ കാണാൻ വേണ്ടി മാത്രം വന്നതാ ഇവള്. ” “ചന്ദന ഏതാ സബ്ജെക്ട്? “(ഷേർളി ) “സൈക്കോളജി “(ചന്തു ) “ആഹാ.. good “(ഷേർളി ) ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.

ഉച്ചയായതിനാൽ അതികം തിരക്കില്ല. ബീച്ചിന്റെ തിരക്കില്ലാത്ത ഒരൊഴിഞ്ഞ കോണിലേക്കു കാർ നിർത്തി. എല്ലാവരും പുറത്തിറങ്ങി.ഉച്ചയായതിനാൽ അത്യാവശ്യം ചൂടുണ്ടായിരുന്നു. കുത്തനെയുള്ള സൂര്യ രസ്മികൾ ഏറ്റു കടൽ വെട്ടി തിളയ്ക്കുന്ന പോലെ തോന്നി. ശക്തിയിൽ വീശിയടിക്കുന്ന കടൽ കാറ്റു ഞങ്ങളുടെ മുടിയിഴകളെയും വസ്ത്രത്തെയും ഉലച്ചു കൊണ്ടിരുന്നു. ഞാനും ചാരുവും അവർ പറയാൻ പോകുന്നതെന്തെന്ന് ഒരൂഹവുമില്ലാതെ നിന്നു. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അമ്മ തിരിച്ചു കാറിനടുത്തേക്ക് പോയി ഡോയർ തുറന്നു ഒരു മഞ്ഞ ഫയൽ കയ്യിലെടുത്തു ഞങ്ങളുടെ അടുത്തെത്തി ആ ഫയൽ എന്റെ കയ്യിലേക്ക് വച്ചു തന്നു ഒരു നെടു വീര്പ്പോടെ അമ്മ തുടർന്നു. “ഇത് മോളെ ഏൽപ്പിക്കാനാ ഇങ്ങനെ ഒരു കൂടി കാഴ്ച പ്ലാൻ ചെയ്തതു. ആദ്യം മോളുടെ പപ്പയോടു പറയാമെന്നാ കരുതിയതു.

പിന്നെ മോളെ ഏൽപ്പിക്കുന്നതാണ് ശെരിയെന്നു തോന്നി “(അമ്മ ) ഞാൻ ഒന്നും മനസ്സിലാവാതെ കയ്യിലിരുന്ന ഫയലിലേക്കും അവരുടെ മുഖങ്ങളിലേക്കും മാറി മാറി നോക്കി. ചാരുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. “എന്താ ഇത് “(ചന്തു ) “മെഡിക്കൽ റിപോർട്സ് “(അമ്മ ) “ആരുടെ? “(ചന്തു ) “ഹരി കുട്ടന്റെ “(അമ്മ ) എന്റെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ഒരു വേള ആ ഫയൽ എന്റെ കയ്യിലിരുന്ന് വിറച്ചു “എനിക്കൊന്നും മനസ്സിലാവുന്നില്ല അമ്മേ. എന്താ ഇതൊക്കെ? “(ചന്തു ) ” ഹരി പ്രസാദിന് ചെറുപ്പത്തിൽ ഒരു ആക്‌സിഡന്റ് സംഭവിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ അവന്റെ ആറാമത്തെ വയസ്സിൽ. അതിന്റെ മെഡിക്കൽ റിപ്പോർട്ട്‌സ് ആണിത്. “(ഷേർളി ) “ആക്‌സിഡന്റ് എന്ന് പറയുമ്പോൾ? “(ചന്തു ) “യെസ് ചന്ദന….. he is a rape victim “(ഷേർളി ) …തുടരും

ഹരി ചന്ദനം: ഭാഗം 3

Share this story