മൗനം : ഭാഗം 20

Share with your friends

എഴുത്തുകാരി: ഷെർന സാറ

“എന്നാ.. കേട്യോൾ അങ്ങോട്ട്‌ മാറി നിൽക്ക്… പെങ്ങള് അകത്തോട്ടു കേറട്ടെ.. ” ഗായത്രിയെ തള്ളി മാറ്റി സ്വര അകത്തേക്ക് കയറി… ഇത്രയും നേരം ഇരുവരുടെയും കളി കണ്ടു രസിച്ചിരുന്ന ചന്തു അത് കണ്ടപ്പോൾ അറിയാതെ പൊട്ടി ചിരിച്ചു പോയി… പിന്നാലെ എത്തുന്ന ഗായത്രിയുടെ തുറിച്ചു നോട്ടത്തേ സ്നേഹം ചാർത്തിയൊരു ചിരിയിൽ ചേർത്ത് പിടിച്ചു അവൻ… ഉള്ളിലേക്ക് കേറിയ സ്വര ഒരു നിമിഷം തറഞ്ഞു നിന്നു…ഒറ്റ മുറിയും ചെറിയൊരു ഹാളും മാത്രം…ഈ വീട് വാങ്ങിയിരുന്നെങ്കിലും ഒരിക്കൽ പോലും ഇങ്ങോട്ട് വന്നിരുന്നില്ലെന്നവൾ ഓർത്തു…. എത്രയോ സൗകര്യത്തിൽ രാജാവിനെ പോലെ ജീവിച്ചവനാണ് തന്റെ ഏട്ടൻ…

എങ്ങനെ ഇവിടെ ജീവിക്കാൻ കഴിയുന്നു… ഇല്ലത്തെ സുഖവോ, സൗകര്യവോ, സാഹചര്യവോ ഒന്നും തന്നെയില്ല ഇവിടെ… എന്തോ ഒരു വേദന ഹൃദയത്തേ കുത്തി വലിക്കുന്നതവൾ അറിഞ്ഞു… അതിങ്ങനെ ശരീരമാകെ പടർന്നു കയറി തന്നെ ആകെ വലിഞ്ഞു മുറുക്കുന്നു.. ” ഏട്ടനെങ്ങനെ ഇവിടെ…. ” ഒറ്റ നിമിഷത്തിൽ തിരിഞ്ഞോടി ഏട്ടന്റെ നെഞ്ചോട് ചേർന്ന് കുഞ്ഞി പെണ്ണ് വാക്കുകൾ മുഴുവിക്കാനാവാതെ കരഞ്ഞു… ” ഏട്ടന്റെ കുട്ടി കരയാണോ… “ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ ചോദിച്ചപ്പോൾ അവളുടെ ഉള്ളിലെ വേദന അവനും മനസ്സിലാക്കിയിരുന്നു… ”

ഇതിനൊക്കെ ഇങ്ങനെ കരയാൻ പാടുണ്ടോ നാത്തൂനെ… ” ചോദിച്ചു കൊണ്ടാപെണ്ണിന്റെ മുടിയിലൂടെ വിരലോടിച്ചു,, ഗായത്രി. ” ഏട്ടന് തെല്ലും സങ്കടം തോന്നീല്ലേ… ” വിതുമ്പലിനൊപ്പം മറു ചോദ്യം ചോദിക്കുന്നവളെ അവൻ തന്നിൽ നിന്നും അടർത്തി മാറ്റി തനിക്ക് അഭിമുഖമായി നിർത്തി… ” ഏട്ടന്റെ സ്വരം കണ്ണ് തുടച്ചേ… ” തന്നെ തന്നെ നോക്കി മറുപടിയ്ക്കായി കാത്തു നിൽക്കുന്നവളുടെ കണ്ണുനീർ അവൻ തുടച്ചു കൊടുത്തു… ” ഏട്ടനൊരു വിഷമവും ഇല്ലെടാ… നീ പറഞ്ഞപോലെ ഏട്ടന്റെ കുഞ്ഞു സ്വർഗം ആണിവിടെ… ഒരുപാട് സന്തോഷവും സമാധാനവും കിട്ടുന്ന എന്റെ മാത്രം ലോകം…

എന്റെ ദുഃഖങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ കൂരയോളം,, മറ്റൊരു സൗദത്തിനും ഇനിയെനിക്ക് സുഖം നൽകാൻ കഴിയില്ല…” ഒന്ന് ചിരിച്ചു കൊണ്ടവൻ പറഞ്ഞപ്പോൾ അവന്റെ നോട്ടം ഒരുവേള ഗായത്രിയിലേക്ക് നീണ്ടു… ആദ്യമായി തന്റെ പാതിയിൽ പാതിയായവളെ കൈ പിടിച്ചു കേറ്റിയ ഇടം… മൗനമായി ഞങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ച ഇടം.. മൗനമായി പരിഭവങ്ങൾ പങ്കുവെയ്ച ഇടം.. ആദ്യമായിട്ടാ മൗനത്തേ പ്രണയിച്ച ഇടം… പിന്നെയാ പ്രണയത്തിൽ അലിഞ്ഞു ചേർന്ന ഇടം.. അത്രമേൽ ഹൃദയം സ്ഥാനം കൈ കൊണ്ട നിമിഷങ്ങൾ ഒക്കെയും ജീവനിൽ അലിഞ്ഞു ചേർന്ന ഈ ചുമരുകളോളം സ്ഥാനം മറ്റൊരിടത്തിനും ഇല്ല… ###

“ഇനി പറ… കെട്ടും കെട്ടി ഇങ്ങോട്ട് വരാനും മാത്രം എന്നതാ സംഭവം… ” ചിരിച്ചു കൊണ്ടുള്ള ഗായത്രിയുടെ ചോദ്യം കേട്ടതും സ്വര അവളെയൊന്ന് കണ്ണ് കൂർപ്പിച്ചു നോക്കി… “ഓഹ്…നോക്കണ്ട… നിന്റെ ഏട്ടന്റെ വീട്… നിനക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാം… ആരും ചോദിക്കില്ല.. പോരെ.. ” മുഖം കോട്ടി ചോദിക്കുന്നവളെ കണ്ട് സ്വരയൊന്ന് ചിരിച്ചു… “ടി… ലേശം… ലേശം കുശുമ്പ് തോന്നുന്നുണ്ടല്ലെ… ” ഒരല്പം കുറുമ്പോടെ തന്റെ കയ്യിലെ വിരലുകൾ തമ്മിൽ കൂട്ടി പിടിച്ചു കൊണ്ട് ചോദിക്കുന്നവളെ നോക്കി അവളൊന്ന് കൂടി മുഖം വെട്ടിച്ചു… ” അതേ…ന്റെ ഏട്ടനോട് മുൻകൂട്ടി ചോദിച്ചു സമ്മതം വാങ്ങീട്ടാ ഞാനിങ്ങോട്ട്‌ വന്നത്… ”

അവളെ ഒന്ന് കൂടി തോണ്ടി വിളിച്ചു കൊണ്ട് സ്വര പറഞ്ഞത് കേട്ട് അവളൊന്ന് കൂടി നെറ്റി ചുളിച്ചു സ്വരയെ നോക്കി… ” ഏട്ടന്റെ സമ്മതം ഇല്ലാണ്ട് അപ്പൊ നീ ഇങ്ങോട്ട് വരില്ല…ല്ലെ.. ” “ഇല്ലല്ലോ… ” അല്പം മാറി ഭിത്തിയോട് ചേർന്നിരിക്കുകയായിരുന്നു ചന്തു… ഉമ്മറ പടിയിൽ വഴക്ക് കൂടിയിരിക്കുന്ന രണ്ടിനെയും കണ്ടപ്പോൾ ചന്തുവിന്റെ മനസും നിറയുന്നുണ്ടായിരുന്നു… ” സ്വര…കളിക്കാതെ കാര്യം പറ പെണ്ണെ…. എന്താ ഉണ്ടായേ… ” കളി മാറ്റി വെച്ച് കൊണ്ടൽപ്പം ഗൗരവം സ്വരത്തിൽ നിറച്ചു കൊണ്ട് ഗായത്രി ചോദിച്ചപ്പോൾ ഒരുവേള ഇരുവരുടെയും നോട്ടം ചന്തുവിലേക്ക് നീണ്ടു… ” ഓഹ് … അതൊന്നുമില്ല… മനുവേട്ടന്റെ കാര്യം ചെറുതായിട്ട് ഒന്ന് ഇല്ലത്ത് പൊക്കി… കിച്ചേട്ടനാണ് കണ്ടു പിടിച്ചത്…

ഒരുകണക്കിനും സമ്മതിക്കില്ലാന്ന് തീർത്തു പറഞ്ഞു.. രണ്ടീസം പേരിന് നിരാഹാരം കിടന്നു…” ” നീയോ… നിരാഹാരവോ…” നിസാരമായി കാര്യങ്ങൾ പറയുന്നവളുടെ ഇടയിൽ കേറി ഗായത്രി ചോദിച്ചപ്പോൾ ചന്തു ഒന്ന് ചിരിച്ചു പോയി… ” പിന്നെ… ഇതൊക്കെ മുൻകൂട്ടി കണ്ടോണ്ട് ആരും കാണാതെ രണ്ട് കിലോ ഏത്തക്ക വാങ്ങി കട്ടിലിനടിയിൽ വെച്ചിട്ടുണ്ടായിരുന്നു ഞാൻ… ” “ഞാനും ഒന്ന് ഞെട്ടി… നീ നിരാഹാരം കിടന്നു ന്ന് കേട്ടിട്ട്… ” ചിരിച്ചു കൊണ്ട് ഗായത്രി പറയുന്നത് കേട്ടപ്പോൾ അവളും കൂടെ ചിരിച്ചു…അനിയത്തി പെണ്ണിന്റെ കുറുമ്പിന്റെ ചെറു ചിരി ഏട്ടന്റെ ചുണ്ടുകളിലും നിറഞ്ഞിരുന്നു… “ന്നിട്ട്… ”

ബാക്കി അറിയാനുള്ള ആകാംക്ഷയിൽ ഗായത്രി ചോദിച്ചു.. ” ന്നിട്ട്… രണ്ടീസം കഴിഞ്ഞപ്പോൾ വിചാരണ കോടതിയിലേക്ക് കൂട്ടി കൊണ്ട് പോയി… അഡ്വക്കേറ്റ് ആദി കിരണും ആദി ദർശനും തലങ്ങും വിലങ്ങും ചോദ്യം ചെയ്തു.. ഒടുവിൽ നീതി ന്യായകോടതിയുടെ തലവൻ ഇലവുങ്കൽ പാർത്ഥ സാരഥി വിധി കല്പ്പിച്ചു… മാനവ് മാധവിന്റെ സഹോദരൻ മനുവിനെ ആദി സ്വരൂപയുടെ വേളിയായി കാണാൻ കഴിയില്ല… കുട്ടി ഓനെ അങ്ങട്ട് മറക്കുക… ന്ന്… ” കൈ ഒക്കെ അനക്കി ആക്ഷൻ കാണിക്കുന്നവളെ നോക്കി ഗായത്രി തലയിൽ കൈ വെച്ചിരുന്നു.. ” അപ്പൊ.. നീ ഇങ്ങ് ഇറങ്ങി പോന്നു.. ല്ലെ…”

ഒരാക്കലോടെ അവൾ ചോദിചപ്പോൾ അവൾ നിഷ്കളങ്കമായി ഇല്ലെന്ന് തലയാട്ടി… ” പിന്നെ… ” നെറ്റി ചുളിച്ചു സംശയത്തോടെ ഗായത്രി ചോദിച്ചു… ” ആരും കാണാണ്ട് രാവിലെ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു….. അപ്പൊ ഏട്ടൻ ഇങ്ങ് പോരാൻ പറഞ്ഞു.. പോന്നു… ” ” ദൈവമേ… ഈ മനുഷ്യന്റെ വാക്കും കേട്ടോണ്ട് ഇറങ്ങി പോന്നതാണോ നീയ്…”സ്വരയെയും ചന്തുവിനെയും കണ്ണുരുട്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഇരുവരും ഒരു വളിച്ച ചിരി ചിരിച്ചു… ” ദേ… ഒരുകാര്യം പറഞ്ഞേക്കാം… ഇല്ലത്ത് നിന്ന് ഇങ്ങോട്ട് ആരെങ്കിലും വന്നാൽ ഏട്ടനും അനിയത്തിയും കൂടി കൈകാര്യം ചെയ്തോളണം…

ന്നെ കൂട്ടണ്ട… ” മുൻ‌കൂർ ജാമ്യം എന്ന പോലെ പറയുന്നവളെ നോക്കി സ്വര ഒന്ന് ചിരിച്ചു.. ” ആരും വരില്ലെന്നെ… അതിനുള്ള ഡോസ് ഒക്കെ കൊടുത്തിട്ടാ ഞാൻ പോന്നത്… ” ഒറ്റ ക്കണ്ണിറുക്കി അവൾ പറയുന്നത് കേട്ടപ്പോൾ ചന്തുവും ഗായത്രിയും ഒരേപോലെ സംശയത്തോടെ അവളെ നോക്കി… ” ഞാൻ ഇറങ്ങി പോകാൻ നേരം അമ്മയും വല്യമ്മയും ഒക്കെ ഭയങ്കര കരച്ചിൽ…ആദി ചേച്ചിയും പ്രജിത്ത് ചേട്ടനും പിടിച്ചു നിർത്താൻ നോക്കുന്നു.. ലച്ചു കാഴ്ചക്കാരിയെ പോലെ നോക്കി നില്കുന്നു… കിച്ചേട്ടനും ദർശേട്ടനും ന്നെ കൊല്ലാൻ നിൽക്കണ പോലെ നില്കുന്നു… വല്യച്ചനും ചെറിയച്ചനും ഉപദേശിച്ചു നിർത്താൻ നോക്കുന്നു…

ഞാൻ ഒന്നിനും വഴങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ ഇലവുങ്കൽ രാജാവിന്റെ രാജ കല്പ്പന വന്നു… ഈ പടിയിറങ്ങുന്ന നിമിഷം ആ തെമ്മാടിയെ പോലെ നിനക്കും ഈ വീട്ടിൽ പിന്നീട് ഒരു ബന്ധം കാണില്ലെന്ന്.. ” അത്രയും പറഞ്ഞു കൊണ്ടവൾ ഒന്ന് പൊട്ടിച്ചിരിച്ചു…. അതിൽ ഒരു വേദന നിറഞ്ഞു നിന്നിരുന്നു… മക്കളുടെ മനസ് മനസിലാക്കാൻ ശ്രെമിക്കാത്ത,, അറിയാൻ ശ്രെമിക്കാത്ത വീട്ടുകാരോടുള്ള അമർഷം ഉള്ളിൽ കിടന്നു വേവുന്നതിന്റെ നീറ്റൽ… ആ പൊള്ളലിൽ നിന്നുയരുന്ന കരച്ചിലിന്റെ ചൂട്… ” അത്രയും നേരം… അത്രയും നേരം ഞാൻ സമാധാനപരമായി നിന്നിരുന്നു….

പിന്നെ പിടിച്ചു നില്കാൻ പറ്റിയില്ല ഏട്ടാ… ” അത്രയും പറഞ്ഞവൾ ചന്തുവിനെ ഒന്ന് നോക്കി… വാക്കുകൾ വല്ലാതെ ഇടറിയിരുന്നു…. “അല്ലെങ്കിലും പുകയുന്ന അഗ്നി പർവതത്തിലോട്ട് ആരേലും പെട്രോൾ ഒഴിക്കുവോ..” ഒട്ടൊരു നിമിഷത്തിൽ പൊട്ടി ചിരിച്ചു കൊണ്ട് പറയുന്നവളെ നോക്കി ചന്തുവും ഗായത്രിയും ഒരുപോലെ ദീർഘ നിശ്വാസം എടുത്തു… ” എന്നെ എന്ത് വേണേലും പറഞ്ഞോട്ടെ… ന്റെ ഏട്ടനെ പറഞ്ഞാൽ… അത് മാത്രം ഞാൻ സഹിക്കൂല… ” പറഞ്ഞു കൊണ്ടവൾ ഒറ്റ കണ്ണിറുക്കി ഒന്ന് ചിരിച്ചു.. “നിനക്ക് വേറെ പണിയൊന്നും ഇല്ലെ പെണ്ണെ… ” ഗായത്രി ചോദിച്ചു.. ”

എന്റെ ഏട്ടൻ തെറ്റ് ചെയ്തിട്ടുണ്ട്… സമ്മതിക്കുന്നു… അതിന് പിന്നിലെ കാരണം നമുക്ക് എല്ലാവർക്കും പകൽ പോലെ വ്യക്തവും ആണ്… ഏട്ടന് ശിക്ഷയും ലഭിച്ചു… കാലം കുറെ കഴിഞ്ഞപ്പോൾ,, ഏട്ടൻ ജയിലിൽ നിന്ന് ഇറങ്ങുന്നതിന് എത്രയോ മുന്നേ,, ആദി ചേച്ചിയുടെ വേളി പ്രജിത്ത് ഏട്ടനുമായി നടന്നു… ഇപ്പോൾ രണ്ടാളും happy ആയിട്ട് ജീവിക്കുകയും ചെയ്യുന്നു… പിന്നെയും ഇപ്പോഴും ഈ കാട്ടി കൂട്ടുന്ന പ്രഹസനങ്ങൾക്കൊക്കെ എന്ത് സ്ഥാനമാണ് ഉള്ളത്… നാട്ടുകാരെ കാണിക്കാനോ… ” ദേഷ്യത്തിൽ ചോദിച്ചു കൊണ്ടവൾ അവനെ നോക്കിയപ്പോൾ ചിരിക്കുകയായിരുന്നു ആ കുഞ്ഞി പെണ്ണിന്റെ ഏട്ടൻ ചെക്കൻ… ”

അല്ല… ഇനിയഥവാ.. പ്രഹസനങ്ങൾ ഒക്കെയും കഴിഞ്ഞ് വിളിച്ചാൽ നിന്റെ ഏട്ടൻ അങ്ങോട്ട്‌ പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്… ” ഗായത്രിയുടെ ആ ചോദ്യത്തിന് പകരം നൽകാൻ സ്വയം ഒരു ഉത്തരം ഇല്ലാത്തതിനാൽ ആവാം ഒരു മറുപടിയ്ക്ക് ആയി അവൾ ചന്തുവിനെ നോക്കിയത്… അവന്റെ മുഖത്തേ നിറപുഞ്ചിരി വിളിച്ചോതുന്നുണ്ടായിരുന്നു അവനിലെ ഉത്തരം.. തന്നെ ഇത്രമേൽ ആഴത്തിൽ മനസ്സിലാക്കിയ മറുപാതിയോടുള്ള സ്നേഹം… അവന്റെ ഭാഗത്തു നിന്ന് നോക്കിയാൽ എങ്ങനെ അങ്ങോട്ട്‌ പോകും…

എത്രത്തോളം സ്നേഹമുണ്ടെന്ന് പറഞ്ഞാലും, രക്തബന്ധം ആണെന്ന് പറഞ്ഞാലും കൊലയാളി താൻ… അതും അന്യനെ അല്ല… സ്വന്തം സഹോദരിയുടെ ഭർത്താവിനെ കൊന്നവനാണ്… പിന്നീട് ഇനിയുള്ള ഓരോ കണ്ടുമുട്ടലും ഓർമപ്പെടുത്തുന്നത് ആ ദിവസം ആയിരിക്കും… ആ ദേഷ്യം ആയിരിക്കും… ഹൃദയവേദന കൂടാൻ ഇതിലും നല്ലൊരു കാര്യം വേറെ വേണ്ടല്ലോ… ചന്തു വിന്റെ ഓർമകൾ ഒരു നിമിഷം ഒരുപാട് പിന്നോട്ട് പറന്നു….ഒടുവിൽ വർഷങ്ങൾക്ക് മുന്നേയുള്ള ഒരു കൊമ്പിൽ ചെന്നിരുന്നു……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 19

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!