സിദ്ധാഭിഷേകം : ഭാഗം 28

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“ടി… അവര് ഹണി മൂൺ പോകുവല്ല.. ഞങ്ങൾ കമ്പനി മീറ്റിംഗിന് പോകുവാ… നിന്റെ ഭാഭിയെ ഇവിടെ വിട്ടിട്ട് നിന്റെ ഭയ്യക്ക് വരാൻ വയ്യ.. അതു കൊണ്ടാ…..ഹും… കിട്ടും നിനക്ക്..പറഞ്ഞേക്കാം..” അവർ യാത്ര പറഞ്ഞിറങ്ങി..ആദി അവരെ എയർപോർട്ടിൽ കൊണ്ടു വിട്ടു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എയർപോർട്ടിൽ അഭിയുടെ മാനേജർ കാത്തു നിന്നിരുന്നു.. അയാൾ അഭിയുടെ അടുത്തെത്തി ഒരു കീ കൊടുത്തു.. ” സർ ,, എൻഫീൽഡ് ആണ്.. പെട്ടെന്ന് ആയതു കൊണ്ട്…” “ഉം.. ഇട്സ് ഓക്കെ.. റൂം..” “സ്യുട്ട് റൂം ബുക്ഡ് ആണ് സർ… അവിടെ അറിയാലോ… ”

“ഉം…ഓക്കേ ദെൻ.. ശരത്.. നിങ്ങൾ വിട്ടോ.. ഞാൻ നാളെ ഉച്ചയ്ക്ക് ജോയിൻ ചെയ്തോളാം..” “ഓക്കേ.. ബൈ ടാ.. ബൈ അമ്മാളൂ.. ടേക്ക് കെയർ..” “ശരത്തേട്ടൻ എങ്ങോട്ടാ…” “അവനല്ല നമ്മളാണ് പോകുന്നേ.. വാ..” അഭി അവളെയും കൂട്ടി പാർക്കിങ്ങിലേക്ക് ചെന്നു.. അവിടെ ഒരു പുതിയ ബുള്ളറ്റ് കിടന്നിരുന്നു.. രണ്ട് ഹെൽമറ്റും..അഭി അവളുടെ കൈ പിടിച്ച് കീ വച്ചു കൊടുത്തു.. കയ്യിലെ സ്‌ലിംഗ് ബാഗ് വാങ്ങി അവന്റെ ബാഗ് പാക്കിലേക്ക് വച്ച് ഷോൾഡറിലേക്ക് ഇട്ടു… “എടുത്തോ…” അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി.. “ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കാതെ വണ്ടി എടുക്കെടോ….”

അവൾക്ക് തുള്ളിച്ചാടാൻ തോന്നി…സന്തോഷം കൊണ്ട് മനസ്സ്‌ തുടിച്ചു.. “എങ്ങോട്ട് പോകാനാ..എനിക്ക് റൂട്ട് ഒന്നും അറീലല്ലോ…” “ഞാനല്ലേ കൂടെ ഉള്ളത്…താൻ കേറ്..” അവൾ കയറി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.. ഹെൽമെറ്റ് വച്ചു.. അഭി അവളുടെ പിന്നിൽ കയറി.. …. അമ്മാളൂ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു…. അഭി അവളുടെ ഇടുപ്പിൽ കൈ വച്ച് താടി ചുമലിൽ ചേർത്തു വച്ചു…അഭി അവിടം പരിചിതമായ പോലെ അവൾക്ക് റൂട്ട് കൃത്യമായി പറഞ്ഞു കൊടുത്തു… ഏകദേശം അര മണിക്കൂർ കഴിഞ്ഞ് അവർ ഹൈവേയും മെയിൻ റോഡും കടന്ന് ഗ്രാമത്തിലേക്ക് കടന്നു… ഗ്രാമം ആണെങ്കിലും നല്ല റോഡ് ആയിരുന്നു….

മുന്തിരി തോട്ടങ്ങളും യൂക്കാലി മരങ്ങളും നിറഞ്ഞ കുന്നുകളും മലകളും ദൂരക്കാഴ്ചയായുള്ള വരണ്ട ഗ്രാമവീതിയിലൂടെ അവൾ ബുള്ളറ്റ് പറപ്പിച്ചു… കുറച്ചു ദൂരം പോയപ്പോൾ ചെറിയരീതിയിൽ കുറച്ച് ഹോട്ടലുകളും കടകളും ഉള്ള ഏരിയ എത്തി…. അഭി അവളുടെ ചുമലിൽ തട്ടി നിർത്താൻ പറഞ്ഞു.. അവൾ വണ്ടി സൈഡ് ആക്കി.. “അതേയ്.. വന്ന വഴിയിലെ ഒറ്റ ക്യാമറയും വെറുതെ വിട്ടിട്ടില്ല കേട്ടോ.. ചുമ്മാതല്ല വീട്ടുകാർ വണ്ടി എടുക്കാൻ വിടാത്തത്.. വാ ചായ കുടിക്കാം…”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ചായ കുടിച്ചു വന്ന് അഭി ബാഗിൽ നിന്ന് ഒരു സ്വെറ്റർ എടുത്ത് അവൾക്ക് കൊടുത്തു..

“ഇട്ടോ.. ഇനി തണുക്കും” അവൻ ആണ് വണ്ടി എടുത്തത്.. അമ്മാളൂ പിറകിൽ കേറി… അഭി അവളുടെ കൈയെടുത്ത് അവന്റെ വയറിൽ ചേർത്ത് വച്ചു… “…മുറുകെ പിടിച്ചോ.. വളവും തിരിവും ആണ്….” “നമ്മൾ എങ്ങോട്ടാ..” അവൻ റോഡിന്റെ ഒത്ത നടുക്ക് സ്ഥാപിച്ച നന്ദി പ്രതിമയിലേക്ക് ചൂണ്ടി.. “നന്ദി ഹിൽസ്…. സ്വർഗം ഭൂമിയെ ചുംബിക്കാൻ എത്തുന്ന സ്ഥലം…പോകാം..” “കേട്ടിട്ടുണ്ട്.. പോകാം..”അവൾ ചിരിച്ചു.. അവൾ ആ യാത്ര ആസ്വദിക്കുകയായിരുന്നു… വൈകുന്നേരത്തെ തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങി…നല്ല തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു..

വളവും തിരിവും ഉള്ള റോഡായിരുന്നു.. അപകടകരമായ റോഡിലൂടെ അഭി ശ്രദ്ധയോടെയാണ് ഡ്രൈവ് ചെയ്തത്… അവർ പാസ്സ് എടുത്ത് ഉള്ളിലേക്ക് കടന്നു.. നേരത്തെ ബുക്ക് ചെയ്ത ഗസ്റ്റ് ഹൗസ്സിലെ സ്യുട്ട് റൂമിൽ എത്തി.. അഭി ടവൽ എടുത്ത് അമ്മാളൂന് നേരെ നീട്ടി.. “ചൂട് വെള്ളത്തിൽ മേൽ കഴുകിക്കോ.. തല നനയ്ക്കണ്ട.. ശർമിള മാഡത്തിന്റെ പെറ്റിന് അസുഖം വന്നാൽ എന്റെ കാര്യം പോക്കാ..” “സാറിന് അസൂയ ഒട്ടുമില്ലല്ലേ…” അവൻ അവളെ രൂക്ഷമായി നോക്കി.. അവൾ മുഖം ചുളിച്ചു.. ” സോറി..” “ഇനി ഇങ്ങനെ തന്നെ വിളിച്ചാൽ മതി…. മനസ്സ് കൊണ്ട് അംഗീകരിക്കാതെ ഞാൻ നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ….”

തെല്ലൊരു വിഷമത്തോടെ അവൻ പറഞ്ഞു….പിന്നെ റൂമിന്റെ പുറത്തെ ബാൽക്കണിയിലേക്ക് പോയി.. ‘ശ്ശേ… അത് മാറ്റാൻ പറ്റുന്നില്ലല്ലോ.. സാറിന് വിഷമം ആയിക്കാണും… എനിക്ക് ആഗ്രഹമുണ്ട്… പക്ഷെ പലപ്പോഴും നാക്ക് ചതിക്കുന്നു….. ‘ അവൾ കുളിച്ചു വരുമ്പോഴും അഭി ബാൽക്കണിയുടെ പുറത്തുള്ള ഏരിയയിൽ ആയിരുന്നു.. നല്ല വ്യൂ ആണ് അവിടെ നിന്ന്.. കോടമഞ്ഞ് ചെറുതായി അവിടമാകെ മൂടി തുടങ്ങിയിരുന്നു.. “എന്താ ഇവിടെ നിൽക്കുന്നേ.. തണുക്കുന്നില്ലേ…”അമ്മാളൂ അങ്ങോട്ട് ചെന്നു.. “താൻ അകത്തിരുന്നോ.. ഞാൻ വന്നോളാം.. ” അവൻ ഗൗരവത്തിൽ ആയിരുന്നു..

അവന്റെ ആ ഭാവം അവളെ ചെറുതായി നോവിച്ചു.. അവൾ റൂമിലേക്ക് ചെന്ന് അവിടെയുള്ള സോഫയിലേക്ക് ഇരുന്നു.. മനസിനെ പല ഓർമകളും മദിച്ചു കൊണ്ടിരുന്നു… തനിക്ക് മാറാൻ കഴിയുമോ.. അഭിയേട്ടന്റെ അമ്മു ആയി.. അവൾ അറിയാതെ കണ്ണുനീർ ചാലിട്ടൊഴുകി.. പതിയെ അവൾ മയക്കത്തിലേക്ക് വീണു…. അഭി റൂമിലേക്ക് വരുമ്പോൾ അവൾ ഉറക്കത്തിൽ ആയിരുന്നു… അവൻ ബ്ലാൻകെറ്റ് എടുത്ത് പുതപ്പിച്ചു കൊടുത്തു.. അവളുടെ മുഖത്ത് ഒഴുകി ഇറങ്ങിയ കണ്ണുനീർ കണ്ട് അവന് വേദന തോന്നി.. ചിലത് അവൻ മനസ്സിൽ ഉറപ്പിച്ചു.. ആ മുഖം തുടച്ചു കൊടുത്ത് കുളിക്കാൻ ചെന്നു..

അമ്മാളൂ ഉണർന്നപ്പോൾ മുറിയിൽ അരണ്ട വെളിച്ചമേ ഉള്ളൂ.. ബെഡിലാണ് കിടക്കുന്നത്.. അഭിയെ അവൾ ചുറ്റും തിരഞ്ഞു… കാണാഞ്ഞ് അവൾ പുറത്തേക്ക് ചെന്നു നോക്കി.. അവിടമാകെ ഇരുട്ട് പരന്നിരുന്നു.. നിറയെ കോടയും തണുത്ത കാറ്റും…. ശരീരത്തിലെ ഓരോ രോമകൂപങ്ങളിലും തണുപ്പ് അരിച്ചിറങ്ങി.. അഭി അറ്റത്തുള്ള കൈവരിയിൽ പിടിച്ച് ദൂരെ നോക്കി നിൽപ്പുണ്ട്.. തണുക്കുന്നുണ്ടെന്ന് കണ്ടാൽ അറിയാം.. കൈ കൂട്ടി തിരുമ്മുന്നുണ്ട്.. അവൾ അകത്തു കയറി ഷാൾ എടുത്ത് അവന്റെ അടുത്തെത്തി പിറകിൽ നിന്നും ചുറ്റി കൊടുത്തു.. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..

“താൻ നല്ല ഉറക്കം ആയിരുന്നു.. സൺസെറ്റ് കാണാൻ വിളിച്ചതാണ് …. അറിഞ്ഞില്ല…സാരില്ല… ഉദയം കാണാം… നല്ല ഭംഗിയാണ്..” “കുറെ നാൾ കൂടിയാണ് ഡ്രൈവ് ചെയ്‌തത്‌.. അതാണ് ഒരു ക്ഷീണം.. നല്ല തണുപ്പ് .. അകത്തിരിക്കാം..” “താൻ ചെല്ല്.. ഞാൻ കുറച്ചു കഴിഞ്ഞു വരാം..” എന്തോ അവൾക്ക് ദേഷ്യം വന്നു… അവൾ സ്വെറ്റർ ഊരി അവിടെ ഇട്ടു… അവിടെ തന്നെ നിന്നു… “തനിക്ക് എന്താ ഭ്രാന്തായോ.. ” അവൻ ഷാൾ എടുത്ത് പുതച്ചു കൊടുത്തു.. അവൾ അതും തട്ടി കളഞ്ഞു.. “ദേ അമ്മൂ …. വാ.. അകത്തേക്ക് പോകാം..” “ഞാനില്ല.. ഇവിടെ നിന്നോളാം…” “മര്യാദക്ക് വന്നേ.. അല്ലെങ്കിൽ ഇതാ പുതച്ചു നിക്ക്..” “എനിക്ക് വേണ്ട.. ”

“അമ്മൂ..എനിക്ക് ദേഷ്യം വരുന്നുണ്ടേ.. താൻ വാ..” “സാർ പൊയ്ക്കോ.. ഞാൻ കുറച്ച് കഴിഞ്ഞ് വന്നോളാം…” അവൻ അവളെ പൊക്കി എടുത്ത് അകത്തേക്ക് കയറി… അവളെ ബെഡിൽ കൊണ്ട് ഇരുത്തി… “എന്താ തനിക്ക്.. എന്തിനാ ദേഷ്യം..” “അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്… എന്താ സാറിന്… വന്നപ്പോൾ തൊട്ട് ഞാൻ കാണുന്നു ഈ ഒഴിഞ്ഞു മാറ്റം.. വീട്ടിലായിരുന്നുവെങ്കിൽ ആരെങ്കിലും ഉണ്ടായേനെ.. ഇവിടെ കൊണ്ട് വന്നിട്ട് അവോയ്ഡ് ചെയ്യുമ്പോൾ…..പിന്നെ….. എല്ലാം അറിഞ്ഞിട്ടും പറഞ്ഞിട്ടും അല്ലെ എന്റെ കഴുത്തിൽ താലി കെട്ടിയത്.. വെറും രണ്ടാഴ്ച കൊണ്ട് എല്ലാം മറന്ന് പുതിയ ഒരാൾ ആവാൻ എനിക്ക് പറ്റുന്നില്ല…

ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ്… ” അവൾ മുഖം പൊത്തി കരഞ്ഞു… “അമ്മൂ..മോളെ കരയാതെ.. ടി … മോളെ.. അയ്യേ..ഞാൻ ഒഴിഞ്ഞു മാറിയതല്ല.. ഓരോന്ന് ഓർത്ത് നിന്നതാണ്…. ഇങ്ങോട്ട് നോക്ക് ..പ്ലീസ്…നോക്കെടി…” അവൻ ബെഡിന്റെ താഴെ മുട്ട്കുത്തി നിന്ന് അവളെ ചേർത്ത് പിടിച്ചു… അവൾ മുഖമുയർത്തി… അവനെ നോക്കി.. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. അത് കണ്ട് അവൾക്കും സങ്കടമായി… “ടി..മോളെ.. നീ എന്ത് വേണേലും വിളിച്ചോ.. ഞാൻ ഇനി പിണങ്ങില്ല… അമ്മൂ….. വിളി കേൾക്കെടി ….” “ഉം…എന്താ…. പറഞ്ഞോ…” “കണ്ണ് തുടക്ക്… എങ്കിൽ പറയാം..” അവൾ കണ്ണ് തുടച്ച് അവനെ നോക്കി..

“ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ.. ഒരു വലിയ കുടുംബത്തിന്റെ കഥ..” “ഉം..”അവൾ തലയാട്ടി.. “എങ്കിൽ വാ.. ഭക്ഷണം കഴിച്ചു വന്നിട്ട് പറയാം…ലേറ്റ് ആയാൽ ഇവിടെ ഫുഡ് കിട്ടില്ല…. ” %%%%% ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും അമ്മാളൂ തണുത്ത് വിറക്കാൻ തുടങ്ങിയിരുന്നു.. റൂമിൽ കയറിയതും അവൾ ബെഡിൽ കയറി അതിലുണ്ടായിരുന്ന ബ്ലാൻകെറ്റ് എടുത്ത് ആകമാനം ചുറ്റി.. അഭിക്ക് അത് കണ്ട് ചിരി വന്നു.. “ഇത്ര തണുക്കുന്നുണ്ടോ…” “പിന്നില്ലേ… അല്ലെങ്കിലും എനിക്ക് തണുപ്പ് അധികം സഹിക്കാൻ കഴിയില്ല…” അവൻ ഡോർ ലോക്ക് ചെയ്‌ത് അവളുടെ കൂടെ ബെഡിലേക്ക് കയറി..

“ഞാൻ തണുപ്പ് മാറ്റി തരട്ടെ…” അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു… അവൻ ബ്ലാന്കെറ്റിന്റെ ഉള്ളിലൂടെ അവളെ അവന്റെ ശരീരത്തിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചു… അവൾക്ക് എതിർക്കാൻ തോന്നിയില്ല.. ആ ചൂട് അപ്പോൾ ആവശ്യമാണെന്ന് തോന്നി.. കുറച്ചു നേരം അങ്ങനെ കിടന്നു.. “ഇപ്പോ തണുപ്പ് കുറവുണ്ടോ…” അഭി അവളുടെ ചെവിയിൽ ചോദിച്ചു.. “ഉം..” അവൻ അവളുടെ പിൻകഴുത്തിലേക്ക് മുഖം പൂഴ്ത്തി.. അവൾ ഒന്ന് പിടഞ്ഞു.. അവിടെ ചുംബനങ്ങൾ കൊണ്ട് മൂടി.. അവൻ പോലും അറിയാതെ അവന്റെ ഹൃദയം ചൂട് പിടിച്ചു തുടങ്ങിയിരുന്നു…..

അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഒന്ന് കൂടി മുറുകി.. അവളെ തിരിച്ചു കിടത്തി.. അവളിലേക്ക് പടരാൻ അവന്റെ ഉള്ളം കൊതിച്ചു….. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു….മിഴിനീർ കണങ്ങൾ ഒലിച്ചിറങ്ങി… എതിർക്കാതെ ഒരു ഭാര്യയുടെ കടമ ചെയ്യാൻ മനസ്സ് കൊണ്ടവൾ ഒരുങ്ങാൻ ശ്രമിച്ചു…. അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു…അവിടെ പതിയെ പല്ലുകൾ ആഴ്ത്തി… അമ്മാളൂ ഒന്ന് പിടഞ്ഞു പൊങ്ങി… അവന്റെ മുടിയിലേക്ക് വിരൽ കോർത്തു വലിച്ചു… അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ട് ചേർത്തു… ആ തണുപ്പിൽ കിട്ടിയ ഒരിറ്റ് ചൂട് പോലെ അവൻ ഗാഢമായി അതിലേക്ക് ആഴ്ന്നിറങ്ങി…

പക്ഷെ അമ്മാളൂ അപ്പോൾ ആ പതിനഞ്ച് വയസ്സുകാരിയായിരുന്നു… ക്ഷേത്ര കുളപ്പടവിൽ ശ്വാസം കിട്ടാതെ അവൾ പിടയുകയായിരുന്നു… അവൾക്ക് മരിച്ചു പോകും എന്ന് തോന്നി… കാലിട്ടടിച്ചു.. അവനെ ശക്തിയിൽ തള്ളി മാറ്റി രണ്ട് കയ്യും തലയോട് ചേർത്ത് അലറി കരഞ്ഞു… “ആ…ആ…. “അമ്മൂ…മോളെ…അമ്മൂ…. പ്ലീസ്…. കൂൾ ഡൗണ്..അമ്മൂ…..പ്ലീസ്..” അഭി ആകെ വല്ലാതായി.. അവൾക്ക് പെട്ടെന്ന് പരിസരബോധം വന്നു.. കരച്ചിൽ നിർത്തി… അവൾ ചുറ്റും നോക്കി.. തൊട്ടടുത്ത് ആകെ പേടിച്ച് ഇരിക്കുന്ന അഭിയെ കണ്ടു.. പെട്ടെന്നവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു… “അഭിയേട്ടാ.. സോറി അഭിയേട്ടാ…

എനിക്ക് ആവില്ല…. എനിക്ക്…എന്നോട്… പൊറുക്ക് അഭിയേട്ടാ… ഞാൻ വേണ്ട അഭിയേട്ടന്… എന്…. മുഴുവിക്കാൻ ആവാതെ അവൾ കുഴഞ്ഞു പോയി… അവൻ അവളെ നേരെ എടുത്ത് കിടത്തി…പുതപ്പിച്ചു കൊടുത്തു.. അവൻ അകലാൻ പോയപ്പോൾ അവൾ ആ കൈ പിടിച്ചു.. ” പോകല്ലേ അഭിയേട്ടാ.. പ്ലീസ്….ഒറ്റയ്ക്കിടല്ലേ എന്നെ… അഭിയേട്ടാ…” “ഇല്ലടി….മോളെ….ഞാൻ എവിടെയും പോവില്ല…. വിഷമിക്കേണ്ട.. ഞാൻ …ഞാൻ ഇവിടെ തന്നെ ഉണ്ട്..” അവൻ അവളെ ചേർത്ത് പിടിച്ച് കിടന്നു..ഒരു പൂച്ചക്കുഞ്ഞെന്ന പോലെ അവനെ ചുറ്റി പിടിച്ചു കിടന്നു മയങ്ങി അവൾ.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവന് അവളോട് വല്ലാത്ത സ്നേഹം തോന്നി… സോറി ടി അമ്മൂട്ടി.. നിന്നെ … ശ്ശേ … ആ അവസ്ഥയിൽ പറ്റി പോയതാടി.. പൊറുക്ക് മോളെ.. എങ്കിലും കുറച്ചു മുൻപേ സാർ എന്ന വിളി മാറ്റാൻ പറ്റാത്തവൾ നെഞ്ചു പൊട്ടി കരഞ്ഞപ്പോൾ അഭിയേട്ടാ എന്ന് വിളിച്ചത് ഓർത്തപ്പോൾ അവന് സന്തോഷം തോന്നി.. എനിക്ക് മനസിലാവും മോളെ നിന്നെ.. നിന്റെ മനസ്സിനേറ്റ മുറിവ് ഞാൻ മാറ്റും.. ഒരിക്കലും ഓർക്കുക പോലും ചെയ്യാത്ത വിധം… നീ എന്നെ സ്നേഹിക്കുന്നുണ്ട്.. നീ എന്നിൽ സുരക്ഷിതമായിരിക്കും എന്ന് നിനക്ക് അറിയാം.. അല്ലെങ്കിൽ നീ എന്നെ ഇങ്ങനെ ഇപ്പോൾ ആശ്രയിക്കില്ല…

നിന്നെ എനിക്ക് വേണം… എന്റെ മാത്രം അമ്മൂട്ടിയായി… ഒരു വേള അവന് സിദ്ധുവിനോട് ദേഷ്യം തോന്നി… ആ കുഞ്ഞു മനസ്സിനേറ്റ മുറിവ് അത്ര നിസ്സാരം അല്ല… അവൻ മനസിൽ ചിലത് ഉറപ്പിച്ചു… കുറെ കഴിഞ്ഞ് അമ്മാളൂ ഉണർന്നു.. സമയം പുലർച്ചയായിരുന്നു …അഭിയോട് ചേർന്ന് അവനെ ഇറുകെ പിടിച്ചു കൊണ്ട് കിടക്കുകയാണ്.. അവൾക്ക് വല്ലാത്ത ദുഃഖം തോന്നി.. അവന്റെ പേടിച്ചു വിഷമിച്ച മുഖം ഓർത്തപ്പോൾ … അവൾ അവനിൽ നിന്ന് അകന്ന് കിടക്കാൻ ശ്രമിച്ചു.. “ഉറക്കം കഴിഞ്ഞോ..”അവൻ ഉണർന്ന് കിടക്കുകയായിരുന്നു.. “ഉം…”അവൾ എഴുന്നേറ്റ് ഹെഡ് ബോർഡ് ചാരി ഇരുന്നു..

അഭിയും എഴുന്നേറ്റു.. അവളെ വലിച്ച് മടിയിൽ ചെരിച്ചിരുത്തി… നന്നായി പുതപ്പിച്ചു കൊടുത്ത് ചുറ്റി പിടിച്ചു… കവിളിൽ ഉമ്മ വെച്ചു.. അവളെ നെഞ്ചോട് ചേർത്തു.. “സോറി മോളെ… “ഞാനല്ലേ സോറി പറയേണ്ടത്… ഒത്തിരി പേടിച്ചു അല്ലേ.. ” അവൾ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. “അമ്മൂ… നിന്നെ ഈ ജന്മം ഞാൻ വിട്ട് കളയില്ലെടി… ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിക്കേണ്ടി വന്നാലും… അത് പോലെ എന്നെ വിട്ട് പോകാൻ നീ ആലോചിക്കുക പോലും ചെയ്യരുത് കേട്ടോ….” അവൾ അതിശയിച്ചു… താൻ മനസ്സിൽ കണ്ടത്… പലരുടെ ചോദ്യം ചെയ്യലുകൾ മാത്രേ പേടിയുള്ളൂ…

ഈ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാം എന്ന് ചിന്തിച്ചതാണ്… അവൾക്ക് സങ്കടം തോന്നി… രണ്ട് കൈകൊണ്ടും അവനെ മുറുകെ ചുറ്റി പിടിച്ചു… “അമ്മു…ഞാൻ നേരത്തെ പറഞ്ഞ കഥ പറഞ്ഞു തരട്ടെ…” “ഉം…” “ഈ കഥ ഏകദേശം ഒരു ഇരുപത്തി എട്ട് വർഷങ്ങൾക്ക് മുൻപ് നടന്നത് ആണ് കേട്ടോ..” അവൾ മൂളി കേട്ടു.. “നാട്ടിലെ തന്നെ പേര് കേട്ട ഒരു തറവാട്.. ധാരാളം സ്വത്തും പണവും ഉണ്ടായിരുന്ന അവിടുത്തെ കാരണവരായ അച്യുതകുറുപ്പിനും സുധാലക്ഷ്മിക്കും മൂന്ന് മക്കൾ ആണ്.. രണ്ട് ആണും ഒരു പെണ്ണും.. വിശ്വനാഥൻ , സച്ചിദാനന്ദൻ, അംബിക… “സാറിന്റെ അച്ഛന്റെ കഥയാണോ…”

“ഞാനെപ്പോഴാടി നിന്നെ പഠിപ്പിച്ചത്.. സാർ എന്ന് വിളിക്കാൻ.. മാറ്റി വിളിക്കെടി.. ദേ നിനക്കെന്നെ ശരിക്കും അറീല.. ഞാൻ പറഞ്ഞേക്കാം…” അവൻ തെല്ല് കുറുമ്പോടെ പറഞ്ഞു.. “സോറി.. ഇനി സാർ എന്ന് വിളിക്കില്ല..കേട്ടോ… കഥ പറ സാറേ…” “ടി…..ഉം… പിന്നെ ഇത് അച്ഛന്റെ കഥ അല്ല.. ഇത് ഈ ഹീറോയുടെ കഥയാണ്.. ഇടയ്ക്ക് കേറാതെ കേൾക്കെടി…” “ആഹ്..ഓക്കേ.. പറ…” “ഇതിൽ വിശ്വനാഥൻ അന്യജാതിക്കാരിയെ പ്രേമിച്ചു കെട്ടി.. അഭിമാനിയായ കുറുപ്പ് അയാളെ വീട്ടിൽ നിന്ന് പുറത്താക്കി… അംബികയെ കിരൺ ദാസ് കല്ല്യാണം കഴിച്ചു… അച്ഛന്റെ കൃഷിയും പാടങ്ങളും അല്ല …

തന്റെ ലക്ഷ്യം ,, തന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണെന്ന് മനസിലാക്കിയ സച്ചിദാനന്ദൻ ജോലിക്ക് ശ്രമിച്ചു.. ബാങ്കിൽ ജോലി കിട്ടി ..പിന്നീട് മുബൈയിലേക്ക് പോയി.. അവിടുന്ന് ഒരു പുതിയ സൗഹൃദം കിട്ടി.. ഇന്നത്തെ AS ഗ്രൂപ്സിലേക്ക് എത്തി നിൽക്കുന്ന ദൃഢമായ ബന്ധം….” അവൻ അതുവരെ ഉള്ള എല്ലാ കാര്യങ്ങളും കഥയായി അവൾക്ക് പറഞ്ഞു കൊടുത്തു… രാധികയുടെയും രവിയുടെയും പ്രണയവും വേർപിരിയലും സച്ചിയുടെയും രവിയുടെയും മരണവും സിദ്ധുവിനെ കണ്ടു പിടിച്ചതും കൂടെകൂട്ടിയതും…അവർക്ക് നേരെ ഉണ്ടായ ആക്രമണവും എല്ലാം….

രാധിയകയുടെയും സിദ്ധുവിന്റെയും പേര് അവൻ മറച്ചു വെച്ചു… “അപ്പോൾ ആ മകൻ ഇപ്പോ എവിടെ ഉണ്ട്..” “നാട്ടിൽ തന്നെ ഉണ്ട്… അവന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു എന്ന് അറിയോ..” അവൾ അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.. “നമ്മുടെ വിവാഹം…. അവൻ തിരക്ക് പിടിച്ചത് കൊണ്ടാ നമ്മുടെ വിവാഹം പെട്ടെന്ന് നടത്തിയത്..” “എന്നിട്ട് നമ്മുടെ വിവാഹത്തിന് വന്നോ അവൻ..” “വന്നല്ലോ.. എല്ലാം കണ്ട് സന്തോഷിക്കുകയും ചെയ്തു..” “എന്നിട്ടെന്താ നമ്മുടെ വീട്ടിലേക്ക് കൂട്ടാത്തത്…” “ഞാൻ പറഞ്ഞില്ലേ.. എന്റെയും മമ്മയുടെയും നേരെ ഉണ്ടായ അറ്റാക്ക്..

അവർക്ക് ഇങ്ങനെ ഒരാൾ കൂടി സ്വത്തിൽ അവകാശിയായി ഉണ്ടെന്ന് അറിയില്ല.. അറിഞ്ഞാൽ അത് അവന്റെ ജീവനും കൂടി ആപത്താണ്…. മാത്രമല്ല… ഞങ്ങളുടെ ശത്രു മിക്കപ്പോഴും നാട്ടിൽ എത്തിയാൽ ഒത്തുകൂടുന്ന ഒരുത്തൻ ഉണ്ട്… അയാളുടെ കൂടെ ഒരു ജോലിക്കാരനായി നിൽക്കുകയാണ് അവനിപ്പോൾ…..അവന്റെ അച്ഛനെ കൊന്നവനെ കണ്ട് പിടിക്കാൻ… അവരെ സഹായിക്കുന്നവരെ കണ്ട് പിടിക്കാൻ…” “ഉം…കണ്ടുപിടിക്കണം.. എന്നിട്ട് എല്ലാ കണക്കുകളും തീർത്തിട്ട് അവനെ നമ്മുടെ വീട്ടിലേക്ക് കൂട്ടണം .. ഇതുവരെ ഒളിച്ചു കൊടുത്ത സ്നേഹം എല്ലാവരും അറിയേ കൊടുക്കണം…

പാവം ഒരുപാട് അനുഭവിച്ചു കാണും അല്ലേ.. അനാഥൻ ആയി കുറെ കാലം ജീവിച്ചതല്ലേ…” “ഉം.. വേണം ..എല്ലാം വേണം.. ഇപ്പോൾ അവന് എന്റെ ഒരു സഹായം വേണം…. അതു കൊണ്ട് നെക്സ്റ്റ് വീക്ക് എനിക്ക് അവന്റെ കൂടെ ചെന്നൈയിലേക്ക് പോകണം…നീ കുറച്ചു ദിവസം തനിച്ചാവും കേട്ടോ..” “അത് സാരില്ല… ഇതല്ലേ അത്യാവശ്യം ഉള്ള കാര്യം.. നമ്മളല്ലേ അവനുള്ളൂ.. എത്ര ദിവസം വേണേലും എടുത്തോ… അവനെ വീട്ടിലേക്ക് കൊണ്ടുവരണം.. കൂടെ താമസിപ്പിക്കണം.. സന്തോഷമായ ഒരു ജീവിതം ഉണ്ടാക്കി കൊടുക്കണം…” “ഉം.. എല്ലാം വേണം.. എന്നിട്ട് വേണം എനിക്ക് എന്റെ അമ്മൂട്ടിയെയും കൊണ്ട് ഒരു വലിയ ട്രിപ്പ് പോകാൻ …

ബൈക്കിൽ ഒരു പാട് ദൂരം… തന്റെ വലിയ ആഗ്രഹം അല്ലെ ബൈക്കിൽ ലോങ്ങ് ഡ്രൈവ്…നിനക്ക് ഉള്ള എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തരും…” “ആര് പറഞ്ഞു ഇതൊക്കെ.. ആ മിത്തൂ ആവും.. അവൾക്ക് ഞാൻ വച്ചിട്ടുണ്ട്….” “ഉം…വേറെ എന്തൊക്കെയാ നിന്റെ ആഗ്രഹങ്ങൾ പറ…” “അവൾക്ക് അറിയാത്തത് ഒന്നുമില്ല..എല്ലാം ആ കള്ളി പറഞ്ഞിട്ടുണ്ടാവുമല്ലോ…..” “ഉം..അവളെ പോലെ എന്നെ കൂടെ കൂട്ടുമോ നീ.. ” “അഭിയേട്ടാ…. ഞാൻ… എനിക്ക് … എല്ലാം മറക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷേ…” “അത് വിട്.. ഓർക്കണ്ട കേട്ടോ.. ഞാൻ അന്നേ പറഞ്ഞില്ലേ എനിക്ക് നിന്നെ കാണുമ്പോ എന്റെ കണ്ട്രോൾ പോകും എന്ന്‌..

സോറി… എന്റെ ബിൽഡ് അപ്പൊക്കെ പോയല്ലോ ഈശ്വരാ… ” അവൻ തലയിൽ കൈവച്ചു.. “ഇനി ഉണ്ടാവില്ല….. എന്ന് ഉറപ്പ് പറയാൻ പറ്റില്ല.. ശ്രമിക്കാം കേട്ടോ… ” അവൾ ചിരിയോടെ അവനെ മുറുകെ പുണർന്നു.. ” യൂ ആർ സോ സ്വീറ്റ്.. മനസ്സ് തുറന്ന് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ ഒന്ന് ഫ്രീ ആയ പോലെ…താങ്ക് യൂ.. ” “താങ്ക് യൂ.. വേണ്ടാ.. ഐ ലൗ യൂ മതി… തിരക്കില്ല.. പതുക്കെ മതി…” അവൾ ചിരിച്ചു… അവൻ റൂം സർവീസിലേക്ക് വിളിച്ച് കോഫീ ഓർഡർ ചെയ്തു.. “പോയി ഫ്രഷ് ആയി വാ.. നിനക്ക് ഒരു വണ്ടർഫുൾ വ്യൂ കാണിച്ചു തരാം.. വേഗം വാ..”അവളുടെ കവിളിലേക്ക് ചുണ്ട് ചേർത്തു കൊണ്ടവൻ പറഞ്ഞു..

അവർ രണ്ട് പേരും ഫ്രഷ് ആയി കോഫിയും കഴിച്ച് പുറത്തേക്ക് ഇറങ്ങി.. സ്വറ്റർ ഇട്ടിട്ടും അവൾ തണുത്തു വിറച്ചു.. അഭി അവന്റെ ജാക്കറ്റ് ഊരി അവൾക്ക് ഇട്ട് കൊടുത്തു… പുറത്തെ കാഴ്‍ചകൾ കണ്ട് അവൾ കണ്ണ് മിഴിച്ചു.. സൂര്യരശ്മികൾ ചെറുതായി കടന്ന് വരുന്നതെ ഉള്ളൂ.. മുന്നിൽ മേഘങ്ങൾ തീർത്ത കടലിൽ അവ തട്ടിത്തെറിച്ച് സ്വർണ്ണ വർണ്ണമായിരുന്നു… “woooow…. ഇത് ശരിക്കും സ്വർഗത്തിൽ എത്തിയ പോലെ തന്നെ…” “ഇഷ്ട്ടായോ..” “ഉം…അഭിയേട്ടൻ മുൻപ് വന്നിട്ടുണ്ടല്ലേ..” “ഉം ഒരുപാട് തവണ.. ഇവിടുത്തെ ഉദയസൂര്യനെ കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്…”

“ഇനി വരുമ്പോൾ ഒക്കെയും എന്നെയും കൊണ്ടുവരണം ട്ടോ… എനിക്ക് ഒരുപാട് ഇഷ്ട്ടായി.. എന്ത് ഭംഗിയാണ്…” “ഇനി നീയില്ലാതെ ഞാൻ വരുമോടി… ” “തണുക്കുന്നില്ലേ.. എനിക്ക് ഇതോക്കെ ഇട്ടിട്ട് തന്നെ തണുക്കുന്നു… അഭിയേട്ടൻ ജാക്കറ്റ് ഇട്ടോ.. ഞാൻ ഷാൾ എടുത്തിട്ട് വരാം.. ” “വേണ്ടാ.. ഇങ്ങനെ മതി.. “അവൻ അവളുടെ പിറകിൽ നിന്ന് ജാക്കറ്റിന്റെ ഉള്ളിലൂടെ കയ്യിട്ട് അവളുടെ വയറിലൂടെ ചേർത്ത് പിടിച്ച് നിന്നു…അവൾ ആ കയ്യിൽ കൈ ചേർത്ത് വച്ചു… “ഇവിടെ കുറെ കാണാൻ ഉണ്ട്.. നീ ഇന്നലെ ഉറങ്ങീട്ട് അല്ലേ.. അല്ലെങ്കിൽ അതൊക്കെ കാണായിരുന്നു.. എനിക്ക് ഉച്ചയ്ക്ക് ബാംഗ്ലൂര് എത്തണം…

നമ്മൾക്ക് ബ്രേക്ഫാസ്റ്റ് കഴിച്ച് കുറച്ചൊക്കെ കണ്ടിട്ട് പോകാട്ടോ… ബാക്കി നെക്സ്റ്റ് ടൈം വന്നിട്ട് കാണാം..ഉം….” “ഉം ശരി.. ” അവൻ അവളെയും ചേർത്ത് പിടിച്ച് കുറെ ഫോട്ടോസ് എടുത്തു… അവൾ എടുത്ത ഫോട്ടോസ് ഓക്കെ നോക്കി.. അവർ ആദ്യം കണ്ട് മുട്ടിയത് മുതൽ ഉണ്ട്.. അപ്പോഴാണ് കോളേജ് ഡേയ്ക്ക് പോകാൻ സാരിയും ഉടുത്ത് ഹോസ്റ്റലിന്റെ മുന്നിൽ വണ്ടി കാത്ത് നിൽക്കുമ്പോൾ ഉള്ള ഒരു ഫോട്ടോ കണ്ടത്.. “അപ്പോ നേരത്തെ അവിടെ വന്ന് നിൽപ്പായിരുന്നു അല്ലേ…” അവന് നേരെ ഫോൺ നീട്ടി ചോദിച്ചു.. “ഹ…ഹ.. അവൻ പൊട്ടിച്ചിരിച്ചു..അത് ശരത്തും മിത്രയും കൂടിയുള്ള പ്ലാൻ ആയിരുന്നു..”

“വാട്ട്…. മിത്തൂ…” “തന്നെ കാണാൻ ഞാൻ കയറ് പൊട്ടിച്ചു നിന്നപ്പോൾ അവൻ അവളെ വിളിച്ചു കാര്യം പറഞ്ഞു.. അപ്പോഴാ അവൾ ഓണം സെലിബ്രേഷന്റെ കാര്യവും സാരി ഉടുക്കുന്ന കാര്യവും ഒക്കെ പറഞ്ഞത്.. അങ്ങനെ വന്നതാ…” “അവൾക്ക് ഞാൻ വച്ചിട്ടുണ്ട്.. ഹും.. കാല് വാരി.. ” “വേണ്ടാട്ടോ.. അവൾ നല്ലതിന് വേണ്ടി ചെയ്തതല്ലേ…” “എനിക്ക് അത് അറിയാലോ… എന്റെ നല്ലത് മാത്രേ അവൾ ആഗ്രഹിക്കൂ.. പക്ഷെ…” “എന്താണ് പക്ഷെ…” “ആദിയേട്ടൻ…” “എന്താ ആദിക്ക്… അവൻ തന്നെ അവളെ കെട്ടും…ആരെതിർത്താലും… പോരെ…” “രാജീവേട്ടൻ സമ്മതിക്കോ…” “ഞാനില്ലേ കൂടെ…. പിന്നെ എന്തിനാ എന്റെ പെണ്ണ് പേടിക്കുന്നേ…” %%%%%

അവർ ബ്രേക്ഫാസ്റ്റ് കഴിച്ച് അവിടെ ഒക്കെ ചുറ്റി കറങ്ങി… ഒറ്റക്കലിൽ തീർത്ത നന്ദി ശില്പവും ഗുഹയും അമ്പലവും ടിപ്പു സുൽത്താന്റെ സമ്മർ പാലസും ആ മല മുകളിലെ വലിയ കുളവും.. പല വ്യൂ പോയിന്റിൽ നിന്നും പല തരത്തിൽ ഉള്ള കാഴ്ചകൾ കണ്ട് നേരം പോയി.. നേരം ഉച്ചയോട് അടുത്തപ്പോൾ അവർ തിരിച്ചു ഇറങ്ങി… അഭിയാണ് ഡ്രൈവ് ചെയ്തത്.. അമ്മാളൂ അവനെ ചുറ്റിപിടിച്ച് പുറത്തേക്ക് ചാഞ്ഞു കിടന്നു… ആ യാത്രയിൽ അവൾ അവനുമായി കുറേ കൂടി അടുത്തിരുന്നു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 27

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!