അഗ്‌നിശിഖം: ഭാഗം 6

Share with your friends

എഴുത്തുകാരി: രുദ്രവേണി

അമ്മയുടെ കണ്ണുനീർ അഗ്നിയായി എന്നെ പൊള്ളിക്കാൻ തുടങ്ങി. ആദ്യായിട്ട് മകളായത് അല്ലെ. അപ്പൊ അതിന്റെ പൊലിവ് കാണിക്കണ്ട. ഇപ്പോൾ കാണിച്ചു തരാം കച്ച കെട്ടി ഗോദയിലേക്ക് ഇറങ്ങി. അതേയ്. അമുൽ ബേബി. വിളിച്ചു കഴിഞ്ഞപ്പോഴാണ് ഇതല്ലല്ലോ അങ്ങോരുടെ പേര് എന്നോർമ്മ വന്നത്. എത്ര പൊടി തട്ടി തെറിപ്പിച്ചിട്ടും പേരങ്ങോട്ട് തെളിഞ്ഞില്ലെന്നേ. പിന്നെ ഒന്നും നോക്കിയില്ല. കണ്ണും പൂട്ടി അങ്ങ് വിളിച്ചു…. ഏട്ടാ……മനസ്സിൽ ചെറ്റ എന്നാണ് വിളിച്ചത്. പിന്നെ ഉറക്കെ അങ്ങനെ വിളിക്കുന്നത് കുടുംബത്തു പിറന്ന അനാഥകൾക്ക് ചേർന്നതല്ലലോ. ചേട്ടാ… ഒന്ന് കൂടി നീട്ടി വിളിച്ചു. എന്തോ ഔദാര്യം ചെയുന്നത് പോലെ ആ ഫോണിൽ നിന്ന് തല ഉയർത്തി നോക്കി.

ഞങ്ങൾ അനാഥർ ആയത് ഞങ്ങടെ തെറ്റാണോ ചേട്ടാ. പെറ്റ് വീണപ്പോ എന്നെ ഉപേക്ഷിച്ചു കളഞ്ഞത് എന്റെ പ്രശനം ആണോ. അതോ ഉപേക്ഷിച്ചിട്ടും ജീവിച്ചു കാണിച്ചു കൊടുക്കുന്നതാണോ തെറ്റ്. നിങ്ങളെ പോലെ ഉള്ള വല്ല പുരോഗമന വാദികളും ആകും ചിലപ്പോൾ എനിക്കും ജന്മം തന്നത്. ഭാരമാവണ്ട എന്ന് കരുതി വെലിച്ചറിഞ്ഞതാകും. അതിനിപ്പോ ഞ്ഞാൻ എന്താ ചേട്ടൻ ചെയ്യേണ്ടത്. പിന്നെ ഈ അമ്മയെ മോൻ ഉപേക്ഷിച്ചത് അവരുടെ സൗന്ദര്യമില്ലായ്മ കൊണ്ടാണോ. അതോ ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടോ. അങ്ങനെ ഉള്ള ഒരു അമ്മയെ ഈ അനാഥ കൂടെ കൂട്ടിയത് അപരാധം ആണോ. ആരുമില്ലാത്ത ഞങ്ങൾ പരസ്പരം തണലാകുന്നതാണോ പ്രശനം.

അതോ അനാഥകൾ ആയിട്ടും അതിനെ കാര്യമാക്കാതെ ജീവിച്ചു കാണിക്കുന്നതു. നാവ് ചാട്ടവാറക്കി തലങ്ങും വിലങ്ങും പേറി. ഒരു കണക്കിന് നോക്കിയാൽ ഈ അമ്മയുടെ മകൻ ചെയ്തത് തന്നെ അല്ലെ നിങ്ങളും ചെയ്യുന്നേ. ഒന്ന് നിർത്തി മൂപ്പർക്ക് പ്രതികരിക്കാൻ അവസരം കൊടുത്തു. അല്ലാതെ ഒറ്റക്ക് സംസാരിച്ചു കയറുന്ന രാഷ്രിയ നേതാവല്ല ഞാൻ. ഞാനോ. ഞാനെന്താ ചെയ്തേ. കണ്ടില്ലേ എന്റെ അമ്മക്ക് എല്ലാ കംഫോര്ട് കൊടുത്തിട്ടുണ്ട്. എന്തെങ്കിലും വേണമെന്ന് പറയുന്നതിന് മുന്നേ മുന്നിൽ എത്തിച്ചിട്ടുണ്ട്. ഉവ്വോ. അത് നന്നായി. ന്നാൽ ഞാനൊന്ന് ചോദിക്കട്ടെ. ലാസ്റ്റ് ടൈം ഏട്ടൻ എപ്പോഴാ അമ്മയോട് ചിരിച്ചേ. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചേ. ഓർമ ഉണ്ടോ. പറഞ്ഞത് തന്നെ.

ഫോണിൽ ആ പെണ്ണിന്റെ കൂടെ കുടുംബം നടത്തുകയല്ലേ. ആത്മ പറഞ്ഞതാ. എന്താ ഏട്ടാ മിണ്ടാത്തെ. ഈ അമ്മയോട് കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ. ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കൈ കൊണ്ടു എടുത്തു കൊടുത്തിട്ടുണ്ടോ. ജനാലക്കൽ ഇരുന്നു ഒരുമിച്ചു മഴ കണ്ടിട്ടുണ്ടോ. മഴയത്തു കട്ടൻ ചായയും പക്കവാടയും കഴിച്ചിട്ടുണ്ടോ. ഒരു പനിച്ചൂടിന് കൂട്ടിരുന്നിട്ടുണ്ടോ. ഇത്തിരി പൊടിയരി കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ. ലിസ്റ്റുകൾ നീളാൻ തുടങ്ങിയപ്പോ ഉള്ളിലുള്ള ആത്മാവ് തടഞ്ഞു. എമി.. കണ്ട്രോൾ. ഇല്ലെങ്കിൽ ഓടിക്കാൻ ഒരു കപ്പൽ വാങ്ങിക്കോ. ഓരോന്ന് കേൾക്കുമ്പോഴും വായയിൽ വെള്ളം വരാൻ തുടങ്ങിയിരുന്നു. ഒന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലത് ഏട്ടാ. അപ്പൊ ഈ പറഞ്ഞ കാര്യങ്ങൾ നോക്കുമ്പോൾ ലക്ഷ്‌മിയമ്മയെക്കാൾ സനാഥരാണ്‌ ഞങ്ങൾ.

കാരണം എവിടെ പോയാലും ഞങ്ങടെ കാര്യം അന്വേഷിക്കാൻ ആളുണ്ടാകും. പാവം ലക്ഷ്മി അമ്മ. സ്വന്തം മകൻ പോലും കൂടെ ഇല്ല. ശരിക്കും അനാഥ. പിന്നെ ചേട്ടാ. വായ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്ന. വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയിൽ വ്രണങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇനിയെങ്കിലും ആലോചിച്ചാൽ നന്ദി. ഇത് വരെ ഇവിടുന്ന് കഴിച്ചതിനൊക്ക കണക്ക് പറഞ്ഞു കാശു തന്നോളവും. പോട്ടെ ലക്ഷ്മി അമ്മേ. വാ അമ്മേ നമുക്ക് പോകാം. വാക്കുകൾ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിയെന്ന അമൂൽ ബേബി ടെ നിൽപ്പ് കണ്ടപ്പോ മനസ്സിലായി. അതോണ്ട് പതിയെ സ്ലോമോഷനിൽ ഫ്ലാറ്റിനു വെളിയിലേക്ക് നടന്നു . 💫✨️💫✨️💫✨️💫✨️💫✨️💫✨️💫

അമ്മക്ക് സങ്കടായോ. ഒന്നും മിണ്ടാതെ ഉള്ള ആ നടത്തം കണ്ടപ്പോ പാവം തോന്നി. അല്ലടാ കുഞ്ഞാ. ഞ്ഞാൻ കാരണം നിനക്കും മോശം വാക്കൊക്കെ കേട്ടില്ലേ. അതാണ് ഒരു വിഷമം. അയ്യേ. അതാണോ. ജനിച്ചപ്പോൾ മുതൽ കേൾക്കുന്നതല്ലേ. അതൊരു ടാഗ് ആണെന്നെ. ചിലസമയത്തു അനുഗ്രഹം ആകും. അതിനു ആരുമില്ലല്ലോ നമ്മളൊക്കെ വേണ്ടേ സഹായിക്കാൻ എന്ന് പറഞ്ഞു വരുന്നവരുണ്ട്. അതെ പോലെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് പറഞ്ഞു തോന്നിവാസം കാണിക്കുന്നവരും ഉണ്ട്. നമുക്ക് നെഗറ്റീവ് എനർജി തരുന്നതൊക്കെ കേട്ടില്ലെന്ന് വിചാരിക്കണം. അതൊക്ക പോട്ടെ. വയറു ആർത്തു കരയുന്നുണ്ട്. എന്തെങ്കിലും ഇത്തിരി കൊടുത്തില്ലെങ്കിൽ പിണങ്ങി പോകുമേ. വേഗം വിഷയം മാറ്റി അമ്മയെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. 💫✨️💫✨️💫✨️💫✨️💫✨️💫✨️

സൂര്യനും ചന്ദ്രനും മാറി മാറി വന്നു. കോളജും വീടും തുന്നലും, പൊറാട്ടയും പലഹാരവും ഉണ്ടാക്കലും ഞായറാഴ്ചകളിലെ സ്നേഹാലയം സന്ദർശനവുമായി ദിവസങ്ങൾ വേഗത്തിൽ ഓടി അകന്നു. അങ്ങനെ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന ആ ലെറ്റർ കയ്യിൽ കിട്ടി ബോധിച്ചു. ഞാനും ഒരു സർക്കാർ ജോലിക്കാരി ആയി. അതും സ്വയം പഠിച്ചു നേടി. സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലെ.. ഞാനിപ്പോ മുഴുവനും തിന്ന് തീർക്കുമേ. പണ്ടത്തെ പരസ്യവാചകങ്ങളൊക്കെ മനസ്സിൽ തുള്ളി ചാടി നടന്നു. അപ്പോഴാണ് ഇടി വെട്ടിയപോലെ പോസ്റ്റിങ്ങ്‌ കിട്ടിയ സ്ഥലം ശ്രദ്ധിച്ചേ. പാലക്കാട്. കരിമ്പനകളുടെ നാട്ടിലോ. ആലപ്പുഴ വിട്ടു കഴിഞ്ഞ ദിവസം തൃശ്ശൂർക്ക് പോയതൊഴിച്ചു എങ്ങോട്ടും പോകാത്ത ഞാനേ.

ഒന്ന് അന്താളിച്ചു എന്നത് ശരിയാ. പിന്നെ തോന്നി ജീവിതം ഈ ഇട്ടാവട്ടത്തു ഒതുങ്ങി കൂടാൻ അല്ലാലോ. ആദ്യത്തെ ദിവസം പോയി ജോയിൻ ചെയ്തു താമസം ശരിയാക്കി വരാമെന്നു കരുതി. ഫാദറിനോടും സ്നേഹാലയത്തിലും സന്തോഷം വിളിച്ചറിയിച്ചു. അമ്മ ഉണ്ടാക്കിയ നല്ല പാൽപായസം ഒരു പാത്രം നിറച്ചു എടുത്തു ലക്ഷ്മി അമ്മടെ വീട്ടിലേക്ക് നടന്നു. മ്മടെ അമൂൽ ബേബി വന്നുന്നു ഉറപ്പാക്കിയിട്ടാണ് ഈ പോക്ക് .. വാതിൽ തുറന്ന ആളെ കണ്ടു ഞെട്ടി പോയി. മ്മടെ അമൂൽ ബേബി. അതും വിതൗട് ഫോൺ. വരൂ. ഉള്ളിലേക്ക് വരൂ. വീണ്ടും ഞെട്ടി. പായസ പാത്രം മാറ്റി പിടിച്ചു കയ്യിൽ ഒന്ന് നുള്ളി. വേദന ണ്ട്. അപ്പൊ ഞ്ഞാൻ സ്വപ്നം കാണുകയല്ല. പതിയെ ഒരു സ്റ്റെപ് പിറകിലേക്ക് വെച്ചു.

ഫ്ലാറ്റ് നമ്പർ ഒന്ന് കൂടി ഉറപ്പിച്ചു. ഇതു തന്നെ. ഈശ്വരാ ഇനിയിപ്പോ അമൂൽ ബേബിക്ക് ഇരട്ട ഉണ്ടായിരുന്നോ. അതോ ലക്ഷ്മി അമ്മക്ക് ചെറുപ്പത്തിൽ പറ്റിയൊരു കൈയബദ്ധം. ചിന്തകൾ കാട് കയറി പോയി. എമി. എന്താ അവിടെ തന്നെ നിന്നത്. ഉള്ളിലേക്ക് വരൂ. അമ്മയും വരൂ. തലയിൽ അവശേഷിച്ചിരുന്ന അവസാനത്തെ കിളിയും പറഞ്ഞത് കേൾക്കാതെ ദാ പോകുന്നു. എന്താ മോളെ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നെ. നിന്റെ അമൂൽ ബേബി തന്നെ ആണ് ട്ടോ. ലക്ഷ്മിയമ്മ മനസ്സറിഞ്ഞത് പോലെ പറഞ്ഞു. അത് പിന്നെ. ഞ്ഞാൻ. അമൂൽ ബേബി. വെറുതെ മുക്കി മൂളി ലക്ഷ്മിയമ്മക്ക് പിന്നിൽ ഒളിച്ചു. നീ മടിക്കുകയൊന്നും വേണ്ട. എനിക്കറിയാം നീ എനിക്കിട്ട വട്ടപ്പേരാണെന്നു. ഒളിഞ്ഞും തെളിഞ്ഞും കുറേ കേട്ടിരിക്കുന്നു.

ഈശ്വരാ. എന്റെ രണ്ടു ഡയലോഗ് കൊണ്ടു ഈ മനുഷ്യൻ വല്ലാതെ മാറിയല്ലോ. എമി ഇജ്ജൊരു സംഭവമാണ് ട്ടോ. മനസ്സിൽ തന്നെ ഷോൾഡറിൽ തട്ടി സ്വയം അഭിനന്ദിച്ചു. സത്യം പറഞ്ഞാൽ അറിയാഞ്ഞിട്ടൊന്നും അല്ല. അമ്മക്ക് വേണ്ടത്ര അറ്റെൻഷൻ കൊടുക്കുന്നില്ല എന്നൊരു കുറ്റബോധം നിറയെ ഉണ്ടായിരുന്നു. ഒപ്പം അമ്മ നിന്നെ സ്വന്തം മകളെ പോലെ കരുതാനും തുടങ്ങിയപ്പോ ഇത്തിരി കുശുമ്പ് കയറിയത. പിന്നെ വേദ ആണ് എന്റെ ലോകം എന്നൊരു തോന്നലും ബലപ്പെട്ടു. എമി കഴിഞ്ഞ ദിവസം ഞ്ഞാൻ അമ്മയോട് ചിരിച്ചു സംസാരിച്ചു ട്ടോ. മുഖത്തേക്ക് നോക്കി നല്ല പുളിങ്ങ ചിരി ചിരിച്ചു. അമ്മേ അമ്മയോടും ക്ഷമ ചോദിക്കണം. ഒരിക്കലും ഉപയോഗിക്കാൻ പാടാത്ത ഒരു വാക്കാണ് ഉപയോഗിച്ചത്.

സത്യം പറഞ്ഞാൽ അച്ഛടെ ഒപ്പം അമ്മയും പോയിരുന്നെങ്കിൽ ഞാനും ആ പേര് കേൾക്കേണ്ടി വന്നേനെ. ഇനി ഒരിക്കലും പറയില്ല ട്ടോ. ലക്ഷ്മിയമ്മേ. ഒരു സന്തോഷ വർത്താനം പറയാനാ വന്നത്. എന്റെ മാവും പൂത്തു. അപ്പോയിന്മെന്റ് ലെറ്റർ കിട്ടി ബോധിച്ചു. അപ്പൊ ഇച്ചിരി മധുരം കൂട്ടി ഇട്ടു നല്ലൊരു പഞ്ചാര പായസം ഉണ്ടാക്കി. അമൂൽ ബേബിക്ക് നല്ല ഇഷ്ടമല്ലേ. പറഞ്ഞു കഴിഞ്ഞിട്ടല്ലേ ഓർത്തത്. പെട്ടെന്ന് നാവു കടിച്ചു. നിന്ന് ചമ്മണ്ട പെണ്ണെ. ശീലിച്ചതല്ലേ പാലിക്കു. ഇപ്പോൾ എനിക്കും ഇഷ്ടായി ആ പേര്. ഇനിയും അവിടെ നിന്നാൽ ആകെ നാറും എന്നറിഞ്ഞു പതുക്കെ അടുക്കളയിലേക്ക് വലിഞ്ഞു. രണ്ടു ഗ്ലാസുകളിലായി പായസം പകർന്നെടുത്തു അവർക്ക് കൊടുത്തു. നന്നായിരിക്കുന്നു ട്ടോ അമ്മേ.

പായസത്തിനുള്ള ക്രെഡിറ്റ്‌ അമ്മക്ക് കൊടുത്തു. അല്ല എമി എവിടെയാ പോസ്റ്റിങ്ങ്‌. പാലക്കാട്. മറ്റന്നാൾ ജോയിൻ ചെയ്യണം. അയ്യോ. അത്രയും ദൂരെയൊ. അപ്പൊ പോയി വരവ് നടക്കില്ല ലെ. അവിടെ അടുത്തൊരു വീട് നോക്കണം. ജനിച്ചു വളർന്ന ഈ നാട് വിട്ടൊരു പറിച്ചു നടലിന് സമയമായി. പതിയെ ഒരു മൂകത പടർന്നു. അതെ ഞ്ഞാൻ പോവാണെന്ന് ഓർത്തു സന്തോഷിക്കണ്ട ട്ടോ കൂട്ടരേ. അങ്ങിനൊന്നും എന്റെ ശല്യം ഒഴിയില്ല. രാവിലെ അവിടെ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തിടാം. മാസാമാസം ശമ്പളം അയച്ചു തന്നാൽ മതി. അയ്യടാ.

തിരികെ ശമ്പളം നൽകാൻ ഉദ്ദേശിക്കുന്ന പൈസയുടെ ഫോട്ടോ ഇട്ടു തരാം ട്ടോ. മ്മടെ അമൂൽബേബി ഉരുളയ്ക്ക് ഉപ്പേരി പോലെ എന്നോട്.. സന്തോഷായി ഗോപിയേട്ടാ.. വായിൽ വിരലിട്ടാൽ വേദയോട് ചോദിച്ചു പ്രതികരിച്ചിരുന്ന മനുഷ്യന… ഇപ്പോൾ കൌണ്ടർ അടിക്കാനും തുടങ്ങിയോ. ഇനിയിപ്പോ ഇവിടെ നിലനിൽപ്പില്ല ആശാനെ. ശേഷിക്കുന്ന കോമിക് ബുക്കും എടുത്തു വേഗം സ്ഥലം വിടാം. ആത്മ പതുക്കെ ന്നോട് പറഞ്ഞു. വാ അമ്മേ. പതിയെ അന്തരീക്ഷം മാറി മറിയുന്നത് കണ്ടു. ഒരു വിട പറച്ചിലിന്റെ ശൂന്യത… അപ്പൊ നാളെ കാണാമെ 😍😍😍 അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!